മുറപ്പെണ്ണ്: ഭാഗം 38
Sep 23, 2024, 22:45 IST
രചന: മിത്ര വിന്ദ
സേതു ടീവി off ചെയ്തിട്ട് റൂമിൽ ചെന്ന്. "സേതുവേട്ടാ... കിടന്നോളു... " "നി കിടക്കുന്നില്ലേ... ഇത്തിരി late ആയി ആണ് അല്ലെ പദ്മ, നിയ് കിടക്കുന്നത്.. " "മ്മ്... ശീലങ്ങൾ ഒക്കെ ഇനി മാറ്റണമല്ലോ... സാരല്യ... " പദ്മ വാഷ്‌റൂമിലേക്ക് പോയി. എടാ സിദ്ധാർഥ്......... നി വേറെ പെണ്ണിനെ നോക്കെടാ... എന്റെ പദ്മ എന്റെ മാത്ര ആണ്..... എനിക്ക് വേണ്ടി ഈശ്വരൻ ഈ ഭൂമിയിലേക്ക് അയച്ചത് ആണ് ഇവളെ... അവളുടെ പോക്കും നോക്കി സേതു ബെഡിൽ കിടന്ന് അന്ന് ക്ഷീണം കൊണ്ട് രണ്ടാളും പെട്ടന്ന് ഉറങ്ങി പോയി. അവൻ ഉണർന്നപ്പോൾ പദ്മയുടെ കൈകൾ അവനെ കെട്ടിപിടിച്ചു കിടക്കുക ആണ്. അവൻ അവളുടെ കൈ എടുത്തു മാറ്റി.. അടുത്ത ദിവസം രണ്ട് പേരും കൂടി ആ നഗരം ഒക്കെ ഒന്ന് ചുറ്റി കറങ്ങി.. സേതുവേട്ടൻ ആണെങ്കിൽ എപ്പോളും തന്നോട് ഒരു അകലം കാണിച്ചു ആണ് നടക്കുന്നത് എന്ന് അവൾ ഓർത്തു. പദ്മ പക്ഷെ മനപ്പൂർവം അവനോട് ചേർന്ന് നടന്നു. അന്ന് രാത്രിയിൽ മീര അവർക്ക് ചപ്പാത്തിയും പനീർ ബട്ടർ മസാലയും ഒക്കെ റെഡി ആക്കി വെച്ച്. പദ്മ ആണെങ്കിൽ കുഞ്ഞാറ്റയെ കൊഞ്ചിച്ചു നടന്നു. "Da.. you are ലക്കി.... പദ്മ എത്ര നല്ല കുട്ടി ആണ്... എല്ലാവർക്കും ഇഷ്ട്ടം ആകുന്ന character "കാർത്തിക് ഇടയ്ക്ക് സേതുവിനോട് പറഞ്ഞു. 8മണി കഴിഞ്ഞപ്പോൾ ആണ് രണ്ടാളും അവിടെ നിന്ന് പോന്നത്. പെട്ടെന്ന് അവനു ആരുടെയോ ഫോൺ വന്നു. അവൻ ലാപ്ടോപ് എടുത്തു എന്തൊക്കെയോ വർക്ക് ചെയ്തു " "പദ്മ ഫ്രഷ് ആയി വന്നപ്പോൾ അവൻ സ്‌ക്രീനിൽ കണ്ണും നട്ടു ഇരിക്കുക ആണ്.. "ആഹ്.... കിടന്നില്ലേ... " "ഇല്യ... ഇത്തിരി work ഉണ്ട്.... നി കിടന്നോ " "ഹേയ് എനിക്കു ഉറക്കം വരുന്നില്ല.... ഞാൻ ഇല്ലത്തേക്ക് ഒന്ന് വിളിക്കട്ടെ... " അവൾ ഫോണും ആയി ഹാളിലേക്ക് പോയി. അര മണിക്കൂർ കഴിഞ്ഞു കാണും അവൾ ഫോൺ വെച്ചപ്പോൾ. "പദ്മ.... ഒരു glass പാൽ തരുമോ " "എന്തെ ഇപ്പോൾ " "ഞാൻ എന്നും ചെറുചൂട് പാൽ കുടിയ്ക്കുന്നത് ആണ്.. " "ആഹ്ഹ...ഒരു minut ഇപ്പോൾ തരാം " അവൾ കിച്ചണിൽ പോയി. പാൽ എടുത്തു വെച്ച് .. കീർത്തനയെ ഒന്ന് വിളിച്ചു കളയാം... അവൾ കൂട്ടുകാരിയുടെ നമ്പർ ഡയൽ ചെയ്ത്.. അവളുമായി സംസാരിക്കുക ആണ്... ഫ്ലൈറ്റിൽ കയറിയ കാര്യം ആണ് ചർച്ച. സേതു വന്നു നോക്കിയപ്പോൾ പാൽ തിളച്ചു വരുന്നുണ്ട്.. പദ്മ തിരിഞ്ഞു നിന്ന് ഫോൺ ചെയുക ആണ്. സേതു ഓടി വന്നു പാൽ എടുത്തു മാറ്റി. "ഹോ.. എന്റെ അമ്മേ... " അവൻ കൈ കുടഞ്ഞു.. പദ്മ ഫോൺ കട്ട് ചെയ്ത്. നോക്കിയപ്പോൾ സേതു കൈ കുടയുക ആണ്.. "യ്യോ... സോറി ഏട്ടാ... "ഓടി വന്നു അവൾ കൈയിൽ പിടിച്ചു. "വിട്.... എന്റെ കൈ.. നിന്റെ ശ്രെദ്ധ എവിടെ ആണ്...ഒരു ഉത്തരവാദിത്തം പോലും ഇല്ല " കുറച്ച് കഴിഞ്ഞതും പദ്മ വന്നു അവന്റെ അടുത്ത് കിടന്നു.. "സോറി ഏട്ടാ..... " "എന്തോന്ന് സോറി.... " "ഞാൻ അത്രയും ശ്രദ്ധിച്ചില്ല.... റിയലി സോറി... " "മ്മ്... ഇനി സൂക്ഷിച്ചോണം... ഞാൻ ഇവിടെ ഇല്ലെങ്കിൽ പോലും... ഗ്യാസ് ഒന്നും തുറന്ന് വിട്ടിട്ട് നിൽക്കരുത്.. " "ഉവ്വ്... " "ഇപ്പോളും കൊച്ചുകുട്ടി ആണെന്ന് ആണ് വിചാരം... " "ഞാൻ എത്ര വട്ടം സോറി പറഞ്ഞു.... " "സോറി പറഞ്ഞാൽ തീരുമോ " "പ്ലീസ്... എന്നെ വഴക്ക് പറയാതെ ഏട്ടാ " പിന്നീട് അവൻ ഒന്നും പറഞ്ഞില്ല.. കുറച്ചു work കൂടി ച്യ്തിട്ട അവൻ ബെഡിൽ പോയി കിടന്നു. പദ്മയും അരികതയി വന്നു കിടന്നു. അവൻ വെറുതെ കണ്ണുകൾ അടച്ചു കിടക്കുക ആയിരുന്നു. "സേതുവേട്ട.... ഉറങ്ങിയോ.. "? "ഹേയ്.... ഇല്ല.... " "നാളെ എപ്പോൾ ആണ് ജോലിക്ക് പോകേണ്ടത്.. " "നാളെ ഏർലി മോർണിംഗ് പോകണം.." "കാലത്തെ എന്ത് കഴിച്ചിട്ട് പോകാൻ ആണ്... എന്താണ് ഞാൻ ഉണ്ടാക്കേണ്ടത്. " "ചപ്പാത്തി ഉണ്ടാക്കിയാൽ മതി.. പിന്നെ എന്തെങ്കിലും കറി കൂടി. " "ഉച്ചയ്ക്ക് ലഞ്ച്.... "? "അതും ചപ്പാത്തി മതി... " "ഒക്കെ... " അവൾ അവനു അഭിമുഖം ആയി കിടക്കുക ആണ്.. അവൻ പക്ഷെ വലിയ ജാടയിൽ കിടന്നു. ഹോ ഇത്രയ്ക്ക് ജാട ആണോ... എങ്കിൽ പോ....... പദ്മ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു കിടന്നു.. താൻ ഇത്രമേൽ സ്നേഹിച്ചിട്ടും സേതുവേട്ടന് തിരിച്ചു തന്നോട് ഒരല്പം പോലും...... അവൾക്ക് സങ്കടം വന്നു. പിന്കഴുത്തിൽ ഒരു ചുടുനിശ്വാസം വന്നു തട്ടിയതും പദ്മ പുളകിയതായി.. "സേതുവിൻറെ വലതു കരം അവളെ വരിഞ്ഞു മുറുകി.. അവൾ തിരിച്ചുo അവനെ ഗാഢമായി ആശ്ലേഷിച്ചു. "I love you സേതുവേട്ടാ " അവൾ പ്രാവ് കുറുകും പോലെ പറഞ്ഞു. അവൻ അതിന് മറുപടിയായി അവളുടെ അധരം കവർന്നെടുത്തു.. "നിന്റെ മനസ്സിൽ എന്താണ് എന്ന് അറിയാഞ്ഞത് കൊണ്ട് ആണ് ഞാൻ....... " "എന്റെ മനസ്സിൽ എന്റെ സേതുവേട്ടൻ മാത്രമേ ഒള്ളു.. അല്ലാണ്ട് ഒരാൾ ഇല്ല... " "എനിക്കു അറിയാം പദ്മ.... നിന്നെ ഞാൻ അറിഞ്ഞിടത്തോളം മറ്റാരും അറിഞ്ഞിട്ടില്ല..... കുഞ്ഞുനാളിൽ മുതൽ നാട് എന്ന് പറയുമ്പോൾ ആദ്യം ഓടി വരുന്നത് നി ആയിരുന്നു.....നിന്നെ കാണാനും സംസാരിക്കുവാനും ആയിരുന്നു ഞാൻ ഓരോ vaccationum ഉത്സവത്തിനും നാട്ടിൽ വന്നൊണ്ട് ഇരുന്നത്.. " "എന്റെ സേതുവേട്ടൻ ആണ് എന്റെ ജീവിതത്തിലെ പുരുഷൻ എന്ന് ഞാൻ ഒരിക്കലും ഓർത്തിരുന്നില്ല..... എനിക്ക് ആദ്യം ഒരു ബുദ്ധിമുട്ട് തോന്നി എങ്കിലും എന്റെ ജീവനായി മാറിയിരിക്കുക ആണ് ഏട്ടൻ.... " "എന്റെ ജീവിതത്തിൽ ഒരു പെണ്ണ് മാത്രമേ ഒള്ളു... അത് എന്റെ പദ്മ ആണ്.... പദ്മ മാത്രം.... " അവൻ അവളുടെ മൂർദ്ധാവിൽ നുകർന്നു. അവളുടെ കൈകൾ ഒന്നുകൂടി അവനെ വരിഞ്ഞുമുറുക്കി.. അവന്റെ ചുംബനം ഓരോന്നായി ഏറ്റു വാങ്ങുമ്പോളും അവൾ പുളകിതയായി.. മനസ് കൊണ്ടും ശരീരം കൊണ്ടും അവൾ സേതുവേട്ടന്റെ പെണ്ണായ് മാറി. ******** കാലത്തെ ഉണർന്നപ്പോളും അവൾ സേതുവിൻറെ കരവലയത്തിൽ ആയിരുന്നു. അവന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കുക ആണ് അവൾ.. ആദ്യമായി അവന്റെ മുഖത്ത് നോക്കുവാൻ അവൾക്ക് ജാള്യത തോന്നി.. വേഗം തന്നെ അവൾ എഴുനേറ്റു പോയി കുളിച്ചു.. "സേതുവേട്ടാ.... ദേ എഴുനേൽക്കു...... സമയo പോയി.. " അവൾ അവനെ കുലുക്കി വിളിച്ചു. പെട്ടന്ന് അവൻ അവളെ വലിച്ചു തന്റെ ദേഹത്തേക്ക് ഇട്ട്.. "ചെ... സേതുവേട്ടാ.. എന്തായിത്.... " "എന്ത്..... ഞാൻ എന്റെ പെണ്ണിനെ ആണ് കെട്ടിപിടിച്ചത്.... " അവന്റെ മുഖത്ത് അവളുടെ ദേഹത്തു നിന്ന് വെള്ളത്തുള്ളികൾ വീണു... "മ്മ്... ഒരു ഉമ്മ തന്നിട്ട് എഴുനേറ്റു പൊയ്ക്കോ... " "ഒന്ന് പോ മനുഷ്യ..... എണീക്ക്... എന്നിട്ട് ഓഫീസിൽ പോകു... " "ഞാൻ പറഞ്ഞത് തന്നിട്ട് നി പൊയ്ക്കോളൂ.. " അവൾ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. ഉടനെ അവൻ ഇടത്തെ കവിളും കൂടി കാണിച്ചു.. "ഇത്രയും ഒള്ളു.... " "പിന്നെ വേറെ എന്താണ് ഏട്ടന് വേണ്ടത്.... " "പറയട്ടെ.... "അവൻ ഒരു കള്ളച്ചിരി ചിരിച്ചു........തുടരും....