My Dear Hubby: ഭാഗം 25

 

രചന: Nishana
 

"നാഫീ,, നീ എന്താ ചെയ്യുന്നതൊന്ന് നിനക്ക് വല്ല ബോധമുണ്ടോ,? എല്ലാം നിന്നോട് ഞാൻ പറഞ്ഞതല്ലായിരുന്നോ, നിന്നോട് ഞാൻ അവളുടെ പ്രശ്ണം എന്താന്ന് ചോദിക്കാനല്ലെ പറഞ്ഞത്, എന്നിട്ട് നീ കാണിക്കുന്നത് എന്താ,," എന്റെ കോളറിലുളള നാഫിയുടെ കൈ ബലമായി പിടിച്ചു മാറ്റി റാഫി ചോദിച്ചു, "ഞാൻ പിന്നെ എന്താ ചെയ്യേണ്ടത് റാഫിക്കാ, നിങ്ങള് പറ, എന്റെ റിയൂന്റെ അവസ്ഥ നിങ്ങളും കണ്ടതല്ലേ,, ഇന്നേവരെ അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ ഞാൻ കണ്ടിട്ടില്ല, പക്ഷേ ഇന്ന്, എല്ലാത്തിനും കാരണം ഈ അസിക്കയാ,, എന്റെ റിയു ഇത്രയേറെ സങ്കടപ്പിടുന്നുണ്ടെങ്കിൽ അത്രയും അവള് ഇങ്ങേരെ സ്നേഹിച്ചിട്ടുണ്ടാവും, അല്ലാതെ അവള് ഇത്രയും തളരില്ല എനിക്ക് ഉറപ്പാ,," നാഫി മുഖം പൊത്തി പിടിച്ച് കരഞ്ഞു, എനിക്കും അറിയാം അവൾക്ക് എന്നെ ഇഷ്ടമാണെന്നും അത് കൊണ്ടാണ് ഇപ്പോഴുളള ഈ ദേഷ്യം, അത് അങ്ങനെ ആണല്ലോ, സ്നേഹമുളളയിടത്തല്ലെ പരിഭവവും ഒളളൂ,,

"നീ അസിയെ കുറ്റപ്പെടുത്താതെ റിയു നിന്നോട് എന്താ പറഞ്ഞതെന്ന് പറ, അവളുടെ പ്രശ്ണങ്ങളൊക്കെ അവള് നിന്നോട് പറഞ്ഞോ?" റാഫി ചോദിച്ചപ്പോ നാഫി തലയാട്ടിക്കൊണ്ട് അതെന്ന് പറഞ്ഞതും ഞങ്ങളെല്ലാവരും അത് കേൾക്കാൻ കാത് കൂർപ്പിച്ച് നിന്നു, @@@@@@ "നദീർ,, എത്ര ധൈര്യ മുണ്ടായിട്ടാ അവൻ എന്നെ കുറിച്ച് ഇങ്ങനെ ഒക്കെ പറഞ്ഞത്, ഛെ, എന്നാലും ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ചാടിക്കയറി റിയു അത് വിശ്വസിച്ചല്ലോന്ന് ഓർക്കുമ്പോഴാ,," "ഞാൻ അതിനെ കുറിച്ച് അവളോട് ചോദിച്ചതാ,, അപ്പൊ അവള് പറഞ്ഞത് വൃക്തമായ തെളിവ് കണ്ടിട്ടാണ് അവള് വിശ്വസിച്ചതെന്നാ" "അത് എന്ത് തെളിവാണെന്ന് നീ ചോദിച്ചില്ലേ,," റാഫി "അവള് പറഞ്ഞില്ല" "ഇനി അവനെ പിടിക്കണം ആ നദീറിനെ,, എന്നിട്ട് അവന്റെ കൂമ്പിനിട്ട് ഇടിച്ച് അവനെ ക്കൊണ്ട് പറയിപ്പിക്കണം എന്തിനാ ഇതൊക്കെ ചെയ്തതെന്ന്, എങ്കിൽ മാത്രമേ അസി തെറ്റ് ചെയ്തിട്ടില്ലാന്ന് തെളിയിക്കാൻ പറ്റൂ,,"

നൗഷു "പക്ഷേ അവനെ നമ്മൾ എങ്ങനെ കണ്ടു പിടിക്കും" "അതിനല്ലേ മച്ചൂ,, ഞാൻ അവൻ എവിടെ ഉണ്ടെന്ന് വെറും അരമണിക്കൂറിൽ ഈ ഫോൺ നമ്പർ വെച്ച് ഞാൻ കണ്ടു പിടിച്ച് തരാം,," ബാസി "അതെങ്ങനെ " നൗഷു "അപ്പം തിന്നാമതി കുഴി എണ്ണണ്ട" അതും പറഞ്ഞ് അവൻ കുറച്ച് മാറി നിന്ന് ഫോണെടുത്ത് ആർക്കൊ വിളിച്ച് എന്തൊക്കെയോ ചോദിക്കുന്നുണ്ട്, കുറച്ച് കഴിഞ്ഞ് അവൻ തുളളിച്ചാടി വരുന്നത് കണ്ടപ്പോഴെ ഊഹിച്ചു സംഭവം ഓക്കെ ആയെന്ന്, "അപ്പൊ നമുക്ക് ഇപ്പൊ തന്നെ ഇറങ്ങാം, ഇപ്പൊ പോയാൽ അവനെ കയ്യോടെ പിടിക്കാം,," ന്ന് ബാസി പറഞ്ഞതും ഞങ്ങള് നാഫിയേയും ആലിയെയും അവിടെ നിർത്തി ബാസി പറഞ്ഞ സ്ഥലത്തേക്ക് വിട്ടു, @@@@@@@@@@@@@@@@@@ നദീറിന്റെ കാറിനെ പിന്തുടർന്ന അസിയും കൂട്ടുകാരും ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പൊ ഓവർടേക്ക് ചെയ്ത് അവന്റെ വണ്ടിയെ തടഞ്ഞു നിര്‍ത്തി,

കാറിൽ നിന്ന് ഇറങ്ങുന്ന അസിയെ കണ്ടതും നദീറിന്റെ ചുണ്ടിൽ ഒരു നിഘൂമായ ചിരിവന്നു, 'അസീസ് മുഹമ്മദ് നിനക്ക് വേണ്ടി ആയിരുന്നു ഞാൻ കാത്തിരുന്നത്' അയാൾ പുഛത്തോടെ ചിരിച്ച് കാറിൽ നിന്നും ഇറങ്ങി, നദീറിനെ കണ്ടതും ദേശ്യം കടിച്ച് പിടിച്ച് മുഷ്ടി ചുരുട്ടി അവന്റെ അടുത്തേക്ക് പോകാൻ നിന്ന അസിയെ നൗഷാദ് തടഞ്ഞു, "ഞാൻ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയല്ലോ അസി," ഒരു ചിരിയോടെ നദീർ പറഞ്ഞതും നൗഷാദിനെ തളളിമാറ്റി അസി അവന് നേരെ പാഞ്ഞ് ചെന്ന് കരണം നോക്കി ഒന്ന് പൊട്ടിച്ചു, അപ്പോൾ നദീറിന്റെ ചിരിമാഞ്ഞ് മുഖം ചുവന്നു തുടുത്തു, കണ്ണുകൾ ചുവന്ന് ഒരു ചെകുത്താനെ പോലെ,, പക്ഷേ അതൊന്നും മൈന്റ് ചെയ്യാതെ അസി വീണ്ടും വീണ്ടും അവനെ അടിച്ചോണ്ടിരുന്നു,

അവസാനം സഹികെട്ട് അസിയെ ദേഷ്യത്തോടെ തളളിമാറ്റി നദീർ അസിയുടെ കഴുത്തിന് പിടിച്ചു അസി തിരിച്ച് അവന്റെയും, അത് കണ്ടതും നൗഷും റാഫിയും ബാസിയും ഓടി വന്ന് അവരെ അടർത്തി മാറ്റി, ചുമച്ചോണ്ട് നദീർ കാറിൽ ചാരി നിന്നു, അവന്റെ കണ്ണിൽ പകയുടെ കനൽ എരിയുന്നുണ്ടായിരുന്നു, @@@@@@@@@@@@@@@@ കുറച്ച് സമയം ഞാൻ കഴുത്തിൽ കൈ വെച്ച് ചുമച്ചു, ഒന്ന് ഓക്കെ ആയപ്പോ ദേഷ്യത്തോടെ ഞാൻ വീണ്ടും നദീറിന് നേരെ ചീറ്റിക്കൊണ്ട് ചെന്നതും നൗഷും ബാസിയും റാഫിയും എന്നെ പിടിച്ച് വെച്ചു, "എന്നെ വിടെടാ തെണ്ടി കളെ,, ഇവന്റെ അന്ത്യം എന്റെ കൈ കൊണ്ട് തന്നെയാണ്," "നീ ഒന്ന് അടങ്ങ് അസി,, ഞങ്ങള് ചോദിക്കട്ടേ ഇവനോട് കാര്യങ്ങളൊക്കെ, എന്നിട്ട് തീരുമാനിക്കാം കൊല്ലണോ വളർത്തണോന്ന്" ന്ന് നൗഷു പറഞ്ഞതും ഞാൻ ഒന്ന് അടങ്ങി അവനെ രൂക്ഷമായി നോക്കി,

"നദീർ, എന്തിന്റെ പേരിലാ നീ ഇന്നലെ ഇവന്റെ ഭാര്യയോട് ഇവനെ കുറിച്ച് വേണ്ടാത്തതൊക്കെ പറഞ്ഞത്, അത് കാരണം അവൾ അനുഭവിക്കുന്ന മാനസികാവസ്ഥ എന്താണെന്ന് അറിയോ നിനക്ക്, അവളുടെ മനസ്സിന് തീരെ ശക്തിയില്ല അതൊന്നും താങ്ങാൻ, അവള് ഇപ്പൊ ഹോസ്പിറ്റലിലാണ്, നീ കാരണം " നൗഷു "ഹും, ഭ്രാന്താശുപത്രിയിലൊന്നും അല്ലല്ലോ? ഇവന്റെ കയ്യിലിരിപ്പ് വെച്ച് അതായിരുന്നു വേണ്ടിയിരുന്നത്, സ്വന്തം ഭാര്യ ഒരു ഭ്രാന്തിയെ പോലെ കഴിയുന്നത് ഇവൻ കാണണം, അത് എത്ര വേധനയേറിയതാണെന്ന് ഇവൻ മനസ്സിലാക്കണം, അവസാനം ഇവൻ ചെയ്ത തെറ്റ് കൊണ്ടാണ് അവൾക്ക് ഈ ഗതി വന്നെതെന്ന് ഓർത്ത് നെഞ്ച് പൊട്ടി ഇവൻ മരിക്കണം, അതിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്, അതിന് ഇനി അതികസമയമില്ല ഹഹഹ" ഒരു സൈക്കോയെ പോലെയുളള അവന്റെ സംസാരം കേട്ട് ഒരു നിമിഷം ഞങ്ങൾ പകച്ചു, എങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് ചെന്ന് കോളറിൽ പിടിച്ചു,

"ഇങ്ങനെ ഉപദ്രവിക്കാൻ എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്? , എന്തിന്റെ പേരിലാ നീ ഇതൊക്കെ ചെയ്യുന്നത്,? ഞാൻ നിന്നോട് എന്ത് ദ്രോഹമാണ് ചെയ്തത്? പറ " കോളറിലെ പിടി ഒന്നൂടെ മുറുക്കി ഞാൻ ചോദിച്ചതും പുഛ്ഛത്തോടെ അവൻ എന്റെ കൈ തട്ടി മാറ്റി, "നിനക്ക് അറിയില്ല അല്ലേ ഒന്നും, അതോ അറിയാത്തത് പോലെ അഭിനയിക്കാണോ,? പാവം എന്റെ ഫിദ,, നിന്നെ സ്നേഹിച്ചൂന്നുളള തെറ്റിന് ഇപ്പഴും ഒരു ഭ്രാന്തിയെ പോലെ കഴിയാ അവള്,, പിച്ചിച്ചീന്തിയില്ലെ,,, നീ അവളെ,, " അവൻ പറയുന്നതൊക്കെ ഒരു ഞെട്ടലോടെ ഞങ്ങൾ കേട്ടു, ഫിദക്ക് അങ്ങനെ ഒരു അവസ്ഥ, എന്റെ ശരീരം തളരുന്ന പോലെ തോന്നി, ഒരു മരവിച്ച അവസ്ഥയിൽ ഞാൻ നിന്നു, "നീ,, നീ,, എന്താ,, പറഞ്ഞത്, ഫിദക്ക്,, എന്താ,, പറ്റിയത്" വിക്കി വിക്കി ഞാനത് ചോദിച്ചതും ദേഷ്യത്തോടെ അവൻ എന്നെ നോക്കി, അവന്റെ കണ്ണിൽ തീ പാറുന്നത് ഞാൻ കണ്ടു,

"അറിയില്ലെ നിനക്ക്, എന്റെ ഫിദക്ക് എന്താ സംഭവിച്ചതെന്ന് അറിയില്ലെ,," എന്റെ നേരെ പാഞ്ഞ് വന്ന് അവൻ ചോദിച്ചു, "നോക്ക് നദീർ, സത്യായിട്ടും എനിക്ക് അറിയില്ല, ഫിദക്ക് എന്താ സംഭവിച്ചതെന്ന്, അവളെ ഞാൻ സ്നേഹിച്ചൂന്നുളളത് സത്യമാണ്, പക്ഷേ ഒരിക്കലും നോട്ടം കൊണ്ട് പോലും അവളെ ഞാൻ തെറ്റായ രീതിയിൽ കണ്ടിട്ടില്ല വിശ്വാസമില്ലെങ്കിൽ ചോദിച്ച് നോക്ക് നീ അവളോട്,, " "നീ അല്ലെങ്കിൽ പിന്നെ ആരെടാ അവളോട് അങ്ങനെ ചെയ്തത്, അന്ന് നിന്നെ കാണാൻ വേണ്ടി വീട്ടിൽന്ന് ഇറങ്ങിയ അവള് പിന്നെ,,," അവൻ പൊട്ടി കരഞ്ഞു, "അന്ന് ഫിദക്ക് ഫോൺ ചെയ്ത് വരാൻ ഞാൻ പറഞ്ഞിരുന്നു,, അന്ന് മുഴുവൻ അവള് വരുനാനതും കാത്ത് ഞാൻ ഇരുന്നു പക്ഷേ അവള് വന്നില്ല,,, അവളുടെ ഫോണിലേക്ക് ഒരുപാട് തവണ വിളിച്ചു, സ്വിച്ച് ഓഫ് ആയിരുന്നു, പിന്നീട് അവളെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല, അവളുടെ ഫ്രണ്ട്സിനോടൊക്കെ അന്യേഷിച്ചു, അവർക്കാർക്കും അവളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു, പിന്നെ ഇന്ന് വരെ ഞാൻ അവളെ കണ്ടിട്ടില്ല,

ഈ അടുത്ത് അറിഞ്ഞു, അവൾക്ക് എന്തോ ആക്സിടന്റ് പറ്റി ഇവിടെ ഏതോ ഹോസ്പിറ്റലിലാണെന്ന്, എന്റെ ഉമ്മയാണെ സത്യം വെറെ ഒന്നും എനിക്ക് അറിയില്ല," ന്നും പറഞ്ഞ് ഞാൻ അവനെ നോക്കിയപ്പോ ഒന്നും മിണ്ടാതെ കൈ കെട്ടി കാറിൽ ചാരി കരച്ചില് കടിച്ച് പിടിച്ച് നിൽക്കായിരുന്നു അവൻ, "നദീർ ആർ യു ഓക്കെ," "ഹ്മ്മ്,," "നദീർ, നിനക്ക് എങ്ങനെ ഫിദയെ അറിയാം?, നിങ്ങള് തമ്മിൽ എന്താ ബന്ധം?, അവൾക്ക് എന്താ സംഭവിച്ചത്? അവൾ ഇപ്പൊ എവിടെ യാ?,," ഞാൻ ചോദിച്ചതും ഒന്ന് ശ്വാസമെടുത്ത് അവൻ പറഞ്ഞു തുടങ്ങി,,,,,,,,,,,,,,.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...