നാഗ പരിണയം: ഭാഗം 17

 

എഴുത്തുകാരി: സജ്‌ന സജു

" നമുക്ക് വിവാഹം ഒന്നും വേണ്ട സാവിത്രി..... അത്‌ നമുക്ക് രണ്ടുപേരുടെയും ജീവിതം തന്നെ തകർക്കും.... " അനന്തൻ അവളോട് ചേർന്നിരിക്കാൻ തുടങ്ങിയപ്പോൾ അവൾ അവനെ തള്ളി മാറ്റിക്കൊണ്ട് പുറത്തേക്ക് പോയി... നിറഞ്ഞ കണ്ണുകളുമായി അവൾ പോകുന്നത്..... അവൻ നോക്കി ഇരുന്നു.. അപ്പോഴും അവന്റെ കണ്ണുകൾ തുളുമ്പുന്നത് ആരും കാണാതിരിക്കാൻ അവൻ മറച്ചു പിടിച്ചു.... പിന്നീടുള്ള രണ്ട് മൂന്ന് ദിവസങ്ങളിൽ സാവിത്രി നാഗത്താൻ കാവിൽ പോകുമെങ്കിലും അനന്തനെ കാണാൻ കൂട്ടാക്കിയില്ല.... അനന്തൻ ആണെങ്കിൽ ആദ്യ ദിവസം അവളോട് മിണ്ടാൻ വന്നെങ്കിലും അവൾ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്........ " സാവിത്രി....... " " എന്താ അച്ഛാ.... " ഗോവിന്ദൻ തന്നെ സ്നേഹത്തോടെ പേര് വിളിച്ചത് കേട്ടപ്പോൾ അവളുടെ ഉള്ളൊന്ന് പിടഞ്ഞു " മോളേ.... എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്.... " അയാളുടെ പെരുമാറ്റം ഒരേ നേരം സ്നേഹവും കൂടാതെ സംശയവും അവളിൽ ഉണ്ടാക്കി..... "

എന്താ....അച്ഛാ.... " " മ്മ്... മോളിവിടെ ഇരുന്നേ.... " സാവിത്രിയെ അയാളുടെ അടുത്തേക്കിരുത്തി.... " മോളെന്തിനാ എപ്പോഴും നാഗത്താൻ കാവിലേക്ക് പോകുന്നത്.... " ആ ചോദ്യം അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.. " അത്‌.... ഞാൻ ചുമ്മാ തൊഴാൻ പോണതാ... അല്ല അച്ഛനെന്താ അങ്ങനെ ചോദിച്ചത്.... " അച്ഛൻ എന്തേലും അറിഞ്ഞോ എന്നായിരുന്നു അവളുടെ സംശയo മുഴുവൻ.... " ഞാൻ ചുമ്മാ തിരക്കിയെന്നെയുള്ളൂ...... തൊഴാൻ പോകയാണെങ്കിൽ പൊക്കൊളു കുഴപ്പമൊന്നുമില്ല.... " അയാൾ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് അകത്തേക്ക് പോയി... ദൈവമേ ഞാൻ എന്താ ഈ കാണുന്നെ... അച്ഛൻ എന്നെ തലോടെയോ...... ഈശ്വരാ... ഇതെന്താ ഇപ്പൊ സംഭവിച്ചത്... വല്ല സ്വപ്നം കാണുകയാണോ.... അവൾ സ്വയം ഒന്ന് നുള്ളി.... സ്വപ്നമല്ല....... അവൾ സന്തോഷത്തോടെ എണീറ്റ് കൊണ്ട് കാവിലേക്ക് നടന്നു... അനന്തനെ കണ്ട് എല്ലാം പറയണം അത്‌ മാത്രമായിരുന്നു അവളുടെ മനസ്സ് നിറയെ.... "

അനന്തേട്ട..... " കാവിൽ എത്തിയ ഉടൻ തന്നെ അവൾ ചുറ്റും നോക്കി ഉറക്കെ വിളിച്ചു.... ചെറുതായി വീശുന്ന കാറ്റിനനുസരിച് മരത്തിന്റെ ഇലകളും ചെറു വള്ളികളും ചാഞ്ചടുന്നതൊഴിച്ചാൽ ബാക്കി എല്ലാം നിശ്ചലം... " അനന്തേട്ട... പിണക്കമായിണ്ടാണോ വരാത്തത്... വേഗം വായോ... എനിക്ക് ഒരു കാര്യം പറയാനുണ്ട്‌.... " അവൾ വീണ്ടും ഉറക്കെ അവന്റെ പേര് വിളിച്ചുകൊണ്ടിരുന്നു... ആദ്യമദ്യം കരുതിയത് തന്നോടുള്ള പിണക്കം കൊണ്ടാണ് അവൻ വരാത്തതെന്നാണ്... പക്ഷെ കുറച്ചുകൂടി കഴിഞ്ഞപ്പോൾ അകാരണമായ ഒരു ഭയം അവളിൽ വളരാൻ തുടങ്ങി... എന്തോ ഒരു ഭയം.... അവസാനത്തെ ആശ്രയം പോലെ അവൾ ഒരിക്കൽ കൂടി ഉറക്കെ അനന്തേട്ട എന്ന് വിളിച്ചു..... അതും വിഭലമായി........ കരയണോ അതോ മരിക്കണോ എന്ത്‌ ചെയ്യണം എന്നറിയാതെ അവൾ നിന്നു.... അപ്പോഴാണ് നാഗത്താൻ കാവിന്റെ ഉൾവശത്ത് നിന്നും എന്തോ ഒരു കാൽ പെരുമാറ്റം അവൾ കേട്ടത്... പൊട്ടിയോഴുകിയ കണ്ണുനീർ പുറം കയ്യാൽ തുടച്ചുകൊണ്ട്...

സൂര്യ കിരണങ്ങൾ പോലും പതിക്കാത്ത വന്മരങ്ങൾ ഇടതൂർന്ന സ്ഥലത്തേക്ക് ഓടി കയറി........ ആരോ ഒരാൾ അവിടെ നിൽക്കുന്നുണ്ട് " അനന്തേട്ടൻ... " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു... " അനന്തേട്ട.... " അവൾ പതിയെ വിളിച്ചതും അയാൾ തിരിഞ്ഞു നിന്നു.... ഒന്നേ നോക്കിയുള്ളു... സാവിത്രിയുടെ തൊണ്ട കുഴി വറ്റിവരണ്ടു... ശ്വാസം പോലും നിലച്ചു പോയി..... കറുത്ത ഒരു രൂപം..... എന്തോ പുക ചുരുൾ പോലെയാണ് വയറിനു താഴേക്ക്... ആരെയും പേടിപ്പിക്കുന്ന ചുവന്ന കണ്ണുകൾ.... നാഗങ്ങളെ പോലെ ഇടയ്ക്കിടെ പുറത്തേക്ക് തള്ളി വരുന്ന കറുത്ത നാവ്...... മുഖമാകെ ചുക്കി ചുളിഞ്.... " ആരാ...." എങ്ങനൊ തൊണ്ടക്കുഴിയിൽ നിന്നും അവൾ പോലും അറിയാതെ ശബ്ദം പുറത്ത് വന്നു.... എതിരെ നിൽക്കുന്നവന്റെ കണ്ണുകൾ ഒന്നുകൂടി ചുവന്നു....... അപ്പോഴേക്കും മനുഷ്യ രൂപം മാറി ഒരു വലിയ നാഗമായി അത്‌ മാറിയിരുന്നു... മുന്നോട്ട് കുതിച്ചു വരുന്ന ആ ചന്ദ്രക്കല തെളിഞ്ഞ പത്തിയിൽ പേടിയോടെ അവൾ നോക്കി.....

" അനന്തേട്ട.... " ചെവി കൈകൾ കൊണ്ട് പൊത്തി കണ്ണുകൾ മുറുക്കേ അടച്ചുകൊണ്ട് അവൾ ഉറക്കെ വിളിച്ചതും.. എന്തോ ഒരു ശബ്ദം... ഒരു വലിയ കാറ്റടിച്ചപോലെ മരങ്ങളൊക്കെ ഒന്നാടി ഉലഞ്ഞതും അവൾ കണ്ണുകൾ തുറന്നു..... തന്റെ അടുത്ത് അനന്തൻ നിൽക്കുന്നു...... തൊട്ട് മുന്നിൽ മുമ്പ് കണ്ട നാഗവും... അവൾ വേഗം അനന്തന്റെ കൈയ്യിൽ പിടിച്ചു...... അനന്തൻ അവളെ നോക്കി.... " പേടിക്കണ്ട...." എന്ന് പറഞ്ഞുകൊണ്ട് അവളെ അവന്റെ പുറകിലേക്ക് നിർത്തി.... " അനന്ത... മാറ്.... " " ഞാൻ മാറില്ല... ജ്യേഷ്ഠനോട് ഞാൻ പറഞ്ഞില്ലേ... എല്ലാം..... ഇവളെ ഉപദ്രവിക്കാൻ ഞാൻ സമ്മതിക്കില്ല.....അതല്ല മറിച്ചാണ് തീരുമാനമെങ്കിൽ ഞാൻ ജ്യേഷ്ഠനെ എതിരിടേണ്ടിവരും...... " " സ്സ്.... " ആ നാഗം ഉറക്കെ ഒന്ന് ശബ്ദമുണ്ടാക്കിയ ശേഷം അപ്രത്യക്ഷമായി.... " സാവിത്രി..... " തളർന്നു വീഴാൻ തുടങ്ങിയവളെ അവൻ കൈകളിൽ കോരിഎടുത്തു......... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...