നാഗ പരിണയം: ഭാഗം 2

 

എഴുത്തുകാരി: സജ്‌ന സജു

മുഴുവനും വെട്ടുകല്ല് കൊണ്ട് പണിതതാണ്.... ഓടിട്ടിരിക്കുന്ന മേൽക്കൂര... പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന തറവാട് തലയെടുപ്പോടെ അങ്ങനെ നിൽക്കുന്നു..... പുറത്ത് നിന്നും നോക്കിയാൽ മൂന്ന് നിലകളുണ്ട്......... ചുറ്റും പല തരത്തിലുള്ള വൃക്ഷാലതാതികളും..... കിളിക്കൊൻച്ചലും...... തണുപ്പ് പരത്തുന്ന അന്തരീക്ഷവും എല്ലാം അവളുടെ കണ്ണിനേയും മനസ്സിനെയും കുളിർമ ഉള്ളതക്കി ............. " മോനെ... ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചല്ല..... ഋതുമോളേ കണ്ടപ്പോൾ എനിക്ക് നമ്മുടെ സാവിത്രിയെ ഓർമ വന്നെടാ........ അതാ.. ഞാൻ..... " അച്ഛമ്മ ( ദേവിക തമ്പുരാട്ടി )തലകുനിച്ചു നിന്നു...അവരുടെ കണ്ണുകളിൽ നനവ് പടരുന്നത് പ്രഭാകര വർമ ശ്രദ്ധിച്ചു...

" ഞാൻ അമ്മയെ കുറ്റപെടുത്തിയതല്ല..... ഈ തറവാട്ടിന്റെ കഥകളൊ ഇവിടെ നടന്നിട്ടുള്ള സംഭവങ്ങളോ... ഒന്നും.. ഒന്നും അവൾക്കറിയില്ല... അതറിയാതെയാണ് ഞനും എന്റെ ലക്ഷ്മിയും അവളെ വളർത്തി വലുതാക്കിയത്..... " ദേവിക തമ്പുരാട്ടി ഒരു ദീർഘ നിശ്വാസത്തോടെ മകന്റെ അടുത്തേക്ക് വന്നു.... " പ്രഭാകര... കഥകളല്ല ഒന്നും.... ഞാൻ നേരിട്ട് കണ്ടതാ... ഈ കൈകൊണ്ടാ ഞാൻ ആ സത്വത്തെ എടുത്തത്....... " അവർ ഇരുകൈകളിലും മാറി മാറി നോക്കി.... " നീ നിന്റെ ലക്ഷ്മിയെക്കൊണ്ട് ഇവിടെ നിന്നും പടിയിറങ്ങി പോയതും... നിന്റെ മകളെ ഇവിടേക്ക് കൊണ്ട് വരാഞ്ഞതും എല്ലാം എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് എനിക്കറിയാം മോനെ....അമ്മ ഒരിക്കലും നിന്നെ കുറ്റപ്പെടുത്തില്ല...

ഒരുപക്ഷെ നീയും ഇവിടെത്തന്നെ തന്നെ നിന്നിരുന്നുവെങ്കിൽ... എനിക്ക് നീയും നഷ്ടമായേനെ " " ഈ കാര്യങ്ങളൊക്കെ എനിക്കറിയാവുന്നതല്ലേ അമ്മേ......ഋതുവിന് വേണ്ടിയുള്ള പൂജ നടത്തുന്നു എന്ന് പറഞ്ഞതുകൊണ്ടാണ് ഞാനും അവളും വന്നത്.... അല്ല ഋതു എവിടെ... " അയാൾ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു..... " ശെരിയാണല്ലോ.... ചിലപ്പോ ഇവിടം ചുറ്റി നടന്ന് കാണുന്നുണ്ടാവും... അമേരിക്കയിൽ വളർന്ന കുട്ടിയല്ലേ... ഇതൊക്കെ കാണുമ്പോൾ അതിനൊരു രസമായിരിക്കും...... " ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞുകൊണ്ട്ദേവിക തമ്പുരാട്ടി അകത്തേക്ക് നടന്നു........  ഇതേ സമയം തന്റെ മുറിയിലെ ജനലിലൂടെ പുറത്തേ ചെമ്പകമണമുള്ള രാവിന്റെ ഭംഗി ആസ്വദിക്കുന്ന അവളുടെ മിഴികൾ ചെന്ന് തടഞ്ഞു നിന്നന്നത് ഒരു വെളിച്ചത്തിലേക്കാണ്.... അവൾ ഒന്നുകൂടെ സൂക്ഷിച്ചു നോക്കി.... "ഒരു തീപന്തം അല്ലെ അത്‌.....അത്‌ മൂവ് ചെയ്യുന്നുമുണ്ട്..... അവിടെ ആരോ ഉണ്ട്.... ആരായിരിക്കും ഈ സമയത്ത്....."

അവളുടെ മനസ്സിൽ ഉരുണ്ട് കൂടിയ സംശയങ്ങൾ അവളെ അങ്ങോട്ടേക്ക് നയിച്ചു........ അച്ഛമ്മയോടോ അച്ഛനോടോ പറയാതെ അവൾ തറവാട്ടിൽ നിന്നും പുറത്തേക്കിറങ്ങി..... ദൂരം കുറയും തോറും ആ തീനാളം അവൾക്കടുത്തേക്ക് എത്തി....... " ആരാ..... " മനസ്സിൽ ചെറിയ ഭയം മൊട്ടിട്ടപ്പോൾ അവൾ ഉറക്കെ ചോദിച്ചു..... എന്നാൽ അവിടെ നിന്നും ഉത്തരമൊന്നും ലഭിച്ചില്ല...... അവൾ പതിയെ നടന്ന് ആ തീനളത്തിന്റെ അരികിലെത്തി..... അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല...... അത്‌ ഒരു ദീപമായിരുന്നു..... ചെറിയൊരു ദീപം...... " ഈശ്വരാ... എന്റെ കണ്ണടിച്ചു പോയെന്ന തോന്നുന്നേ. .... ഈ ചെറിയ വെട്ടം എങ്ങനെ..... ഞാൻ റൂമിൽ നിന്നും നോക്കുമ്പോഴും തൊട്ട് മുന്നേ വരെ ഞാൻ വിചാരിച്ചത് ഇത് ഏതോ പന്തം ആണെന്ന..... " അവൾ സ്വയം നെറ്റിയിൽ അടിച്ചു.... " ഈ സമയത്താര ഇവിടെ വിളക്ക് വെക്കാൻ....

" അവൾ ചുറ്റുമോന്ന് കണ്ണോടിച്ചപ്പോഴാണ് അവൾ വീണ്ടും ഞെട്ടിയത്...... " ഞാൻ... ഞാൻ എപ്പോഴാ ഇവിടെ എത്തിയെ.... " അവളുടെ ചുറ്റും നിൽക്കുന്ന വലിയ വള്ളിക്കൂട്ടങ്ങൾ കണ്ടുകൊണ്ട് സ്വയം ചോദിച്ചു.... പെട്ടെന്നാണ് എന്തോ ഇഴഞ്ഞു നീങ്ങുന്ന ശബ്ദം അവൾ കേട്ടത്..... " അമ്...... " അവളുടെ നിലവിളി പൂർത്തിയാകും മുന്നേ ഒരു കൈ അവളുടെ വാപൊത്തിപ്പിച്ചു..... " ശ്ശ് ശ് ശ്.... മിണ്ടരുത്.... " ഒരു മനുഷ്യന്റെ ശബ്ദം കേട്ടതും അവളുടെ ഭയം ഇരട്ടിയായി...... കുതറി മാറാൻ പല തവണ ശ്രമിച്ചിട്ടും നടക്കാത്തതുകൊണ്ട് അവൾ അവളുടെ ശ്രമങ്ങൾ നിർത്തി.... " കഴിഞ്ഞോ..... " അവളെ മാറ്റി നിർത്തി നിർത്തിക്കൊണ്ട് അവൻ ചോദിച്ചു...... ഭയന്ന മിഴികൾ അവനെ കണ്ട നിമിഷം ആശ്ചര്യം കൊണ്ട് നിറഞ്ഞു.... നീല കണ്ണുള്ള ഒരാൾ...... വശ്യതയാർന്ന പുഞ്ചിരി....... കണ്ണിമയ്ക്കാതെ ഋതു അവനെ തന്നെ നോക്കി നിന്നു..... " അതെ.... ടോ...... " അയാൾ തോളിൽ തട്ടിയപ്പോഴാണ് അവൾക്ക് ബോധം വന്നത്... " ആരാ.... താൻ..... കള്ളനാണോ.... "

അവളുടെ ചോദ്യം കേട്ടതും അവനൊന്നു ചിരിച്ചു.... " എന്നെ കണ്ടാൽ കള്ളനാണെന്ന് തോന്നുവോ.... അത്ര മോശമാ എന്നെ കാണാൻ..... " ആ ചെറിയ ദീപവെളിച്ചത്തിൽ ആ കണ്ണുകൾ തിളങ്ങുന്നത് അവൾ നോക്കിക്കൊണ്ടിരുന്നു.... " അല്ല... നല്ല ഭംഗിയാ...... പക്ഷേ.. കള്ളനല്ലെങ്കിൽ പിന്നെന്തിനാ ഇവിടെ നിക്കുന്നെ.... " " ശെടാ... ഇത് എന്റെ സ്ഥലമാ...... താന ഇങ്ങോട്ടേക്കു വന്നത്.... " " ഏഹ്.... എനിക്കാതറിയില്ലായിരുന്നു.... ഞാൻ എന്തോ ഓർത്ത് നടന്നു വന്നതാ.... എനിക്കിപ്പോ തിരിച്ചു പോണം.... എങ്ങനെ പോകും ഞാൻ.... " " ഞാൻ കൊണ്ടാക്കാം..... വാ.... " അവന്റെയൊപ്പം അവളും നടന്നു.... " ചേട്ടന്റെ കണ്ണെന്താ എപ്പോഴും ഇങ്ങനെ തിളങ്ങുന്നേ..... " അതിനവൻ ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു.... " ദെ നമ്മൾ എത്തി... താൻ പൊക്കോ.... " " ഓക്കേ നാളെ കാണാം..... " അവനെ നോക്കി കൈവീശിക്കൊണ്ട് ഋതു തിരിഞ്ഞു നടക്കാനൊരുങ്ങിയതും " മറന്നു.... പേര് പറഞ്ഞില്ല.... പേര്....പേര് പറഞ്ഞില്ലല്ലോ മാഷേ..... " " അനന്തൻ.... ".... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...