നാഥാർജുനം: ഭാഗം 10

 

എഴുത്തുകാരി: അനു രാജീവ്

പഴയ രീതിയിലുള്ള ഓടിട്ട ഒരു ചെറിയ വീട്. ചുറ്റും മുള്ളുകൾ കൊണ്ട് വേലി തീർത്തിരിക്കുന്നു... മുറ്റം ചാണകം മെഴുകി വൃത്തിയാക്കിയിരിക്കുന്നു.. വളരെ ചെറുതെങ്കിലും വൃത്തിയും ഒതുക്കവും ഉള്ള കുഞ്ഞു വീട്.. അവൾ മുറ്റത്തേക്ക് വന്നു നിന്നു.. പുറത്ത് ആരെയും കണ്ടില്ല എന്നതിനാൽ ആരെ വിളിക്കണം എന്നറിയാതെ അവിടെത്തന്നെ നിന്നു... അപ്പോഴാണ് അകത്തുനിന്നും ഒരു പെൺകുട്ടി ഇറങ്ങി വന്നത്.. ഒരു ചുരിദാർ ആണ് വേഷം... വാമിയെ കണ്ടതും അവൾ നന്നായൊന്ന് പുഞ്ചിരിച്ചു... തിരിച്ച് വാമിയും ചെറുതായി ഒന്ന് ചിരിച്ചു.. "ശിവശൈലത്തെ അല്ലേ....?" അവൾക്ക് അത്ഭുതം തോന്നി എങ്ങനെ മനസ്സിലായി എന്ന് ചിന്തിച്ചു... അതേ എന്ന രീതിയിൽ അവൾ തലയാട്ടി... "അകത്തേക്ക് വാ ചേച്ചി..." അവൾ വേഗം വന്ന് കയ്യിലേക്ക് പിടിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു... വാമി അകത്തേക്ക് കയറി ചുറ്റും നോക്കിക്കൊണ്ടിരുന്നു.. "ചേച്ചി കുളിക്കുകയാണ്..." അവൾ ചോദിക്കാതെതന്നെ തന്റെ ആവശ്യം മനസ്സിലായത് വാമിയിൽ അൽഭുതം ഉണ്ടാക്കി.. പെട്ടെന്ന് ഉള്ളിൽ നിന്ന് കുഞ്ഞു കരയുന്ന ശബ്ദം കേട്ട് വാമി അങ്ങോട്ട് നോക്കി.. അപ്പോഴേക്കും ആ പെൺകുട്ടി വേഗം റൂമിനുള്ളിലേക്ക് ഓടി പോയി കുഞ്ഞിനെ എടുത്തു കൊണ്ട് വന്നു...

ഉറങ്ങി എഴുന്നേറ്റതാണ് എന്ന് ആ കുഞ്ഞിന്റെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു... വെളുത്തുതുടുത്ത ഭംഗിയുള്ള കുഞ്ഞ് ആ ചെമ്പൻ മുടിയിഴകൾ കൂട്ടിപ്പിടിച്ച് ഉച്ചിയിൽ ഒരു കുടുമ പോലെ കെട്ടി കൊടുത്തിരിക്കുന്നു..വാലിട്ട് കണ്ണെഴുതി നെറ്റിയിലും കവിളിലും പൊട്ടു തോട്ടിരിക്കുന്നു.. ആ കുഞ്ഞിനെ നോക്കി വാമി പുഞ്ചിരിച്ചു.. "എന്താ മോൾടെ പേര്????" ആ പെൺകുട്ടിയോടായി വാമി ചോദിച്ചു... " ശ്രീലക്ഷ്മി.. ലച്ചു എന്ന് വിളിക്കും...." വാമിക്ക് എന്തോ ഒരു ആത്മബന്ധം ആ കുഞ്ഞിനോട് തോന്നി... വാരിയെടുക്കാൻ തോന്നി.. ഉമ്മ വയ്ക്കാൻ തോന്നി... അത്രയും ഭംഗിയുണ്ടായിരുന്നു അവൾക്ക്... അപ്പോഴേക്കും അവിടേക്ക് ദേവിക വന്നു... വാമി അവളെ നോക്കി.. ഒരു സാരിയാണ് വേഷം... തലയിൽ തോർത്തു ചുറ്റിയിരിക്കുന്നു... കുളിച്ചു വന്നതെങ്കിലും ഒരു പ്രത്യേക ഭംഗി അവൾക്ക് ഉണ്ടെന്ന് വാമിക്ക് തോന്നി... അവളുടെ മൂക്കിൽ തിളങ്ങിനിൽക്കുന്ന മുക്കുത്തിയിൽ അവളുടെ നോട്ടം വന്നുനിന്നു... ദേവിക ആ പെൺകുട്ടിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി.. വാമിയോട് ഇരിക്കാൻ പറഞ്ഞു...

ആ പെൺകുട്ടി ചായ എടുക്കാം എന്നു പറഞ്ഞ് ഉള്ളിലേക്ക് നടന്നു.. സംശയത്തോടെ നിന്ന വാമിയോട് അത് അനിയത്തിയാണ്, പേര് ദീപിക എന്നുപറഞ്ഞ് അവൾ പരിചയപ്പെടുത്തി.. വാമിക്ക് എന്ത് പറഞ്ഞു തുടങ്ങണം എന്നതിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നില്ല.. ദേവിക അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു വാമി അവളെ നോക്കി വീണ്ടും ചിരിച്ചു.. "എനിക്കറിയാം വാമി എന്തിനാ വന്നതെന്ന്... ഈ വരവ് ഞാൻ കുറച്ചു കൂടെ നേരത്തെ പ്രതീക്ഷിച്ചിരുന്നു... "എങ്ങിനെ?? എങ്ങനെ അറിയാം ഞാൻ വരുമെന്ന്...??" "അജു ഏട്ടൻ പറഞ്ഞിരുന്നു തന്നെ ഒരുപാട് ഇഷ്ടമാണെന്ന്... അപ്പോൾ തന്നെ ഞാൻ ഊഹിച്ചു വാമി ഉറപ്പായും എന്നെ കാണാൻ വരുമെന്ന്...." വാമിക്ക് ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല.. ദേവിക പറയുന്നത് എന്താകും എന്ന ചിന്ത മാത്രം ആയിരുന്നു അവളുടെ മനസ്സ് നിറയെ... ഇനി ഒരുപക്ഷേ അജുവിന്റെ പേര് പറഞ്ഞാൽ താൻ ഇനി എന്ത് ചെയ്യും എന്ന് പോലും ഒരു നിമിഷം അവൾ ആലോചിച്ചു... അതിനുശേഷം ദേവികയുടെ മുഖത്തേയ്ക്കു നോക്കി... "ദേവിക, എനിക്ക് അജുവിനെ വിശ്വാസമാണ്... പക്ഷേ നാട്ടുകാർ, എന്റെ വീട്ടുകാർ ആരും അവനെ വിശ്വസിക്കുന്നില്ല... അതിനു കാരണം അവൻ തന്നെയാണ്..

പക്ഷേ, നിങ്ങൾ രണ്ടാളും തെറ്റ് pചെയ്തിട്ടില്ലെങ്കിൽ എന്തുകൊണ്ട് ആർക്കുമുന്നിലും പറയുന്നില്ല.. സ്വയം ചീത്തപ്പേര് വാങ്ങിയിട്ട് അവന് എന്ത് ലാഭം ആണുള്ളത്?? " "നീ ഇത് അജു ഏട്ടനോട് ചോദിച്ചില്ലേ???" "ചോദിച്ചു.. പക്ഷേ വ്യക്തമായി ഒന്നും പറഞ്ഞില്ല... എന്നെ വിശ്വാസമില്ലേ' എന്ന് മാത്രമേ ഞാൻ കേട്ടുള്ളൂ... എനിക്കറിയാം.. അജു തെറ്റ് ചെയ്യില്ല.. ഇനി അഥവാ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ തിരുത്താനും അവനറിയാം.. അതുകൊണ്ട് ഈ തെറ്റ് ഒരിക്കലും അജുവിന്റെതല്ലാ..." അവളുടെ ഉറച്ച വാക്കുകൾ കേട്ട് ദേവിക മനോഹരമായ ഒന്ന് പുഞ്ചിരിച്ചു... അതിനുശേഷം പറഞ്ഞു തുടങ്ങി... "ശരിയാണ് നീ പറഞ്ഞത് ഈ തെറ്റ് ഒരിക്കലും അജുവേട്ടന്റെതല്ല... ആശുപത്രിയിൽനിന്ന് ഞാൻ അജുവേട്ടന്റെ പേര് പറഞ്ഞത് ഏട്ടന്റെ നിർബന്ധത്തിനു വഴങ്ങി ആയിരുന്നു... പക്ഷേ പിന്നീടത് മാറ്റി പറയാതിരുന്നത് എന്റെ നിർബന്ധത്തിനു വഴങ്ങിയും... വാമി ഒന്നും മനസ്സിലാകാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി... ദേവികയുടെ മനസ്സ് വീണ്ടും മൂന്നു വർഷങ്ങൾക്കു മുൻപുള്ള ദിവസത്തിലേക്ക് കടന്നു... ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

അന്ന് ആർട്സ് ഫെസ്റ്റിന് രാത്രി തന്നെ ട്രെയിനിൽ പുറപ്പെട്ടിരുന്നു.. പെൺകുട്ടികൾ എല്ലാരും ഒരു ബോഗിയിൽ ആയിരുന്നു.. പാട്ടും ബഹളവുമൊക്കെയായി കാലത്ത് 5 മണി ആവുമ്പോഴേക്കും തിരുവനന്തപുരം എത്തി.. റൂം എല്ലാം അറേഞ്ച് ചെയ്തിരുന്നു.. കുളിച്ചു ഫ്രഷ് ആയി എല്ലാരും ഒരു വാനിൽ govt arts കോളേജിലേക്ക് പോയി.. നല്ല തിരക്കുണ്ടായിരുന്നു.. ഓരോ സ്റ്റേജിലായി ഓരോ പ്രോഗ്രാംസ്.. കോളേജ് കോർഡിനേറ്റർ അർജുൻ ആയത് കൊണ്ട് ആള് നല്ല ബിസി ആയിരുന്നു.. ഓരോ സ്റ്റേജിൽ നടക്കുന്ന പ്രോഗ്രാംസ് നോക്കലും ടൈം ഷെഡ്യൂൾ ചെയ്യലും... ദേവികയുടെ പ്രോഗ്രാം ഈവെനിംഗ് ആയിരുന്നു.. സ്റ്റേജ് പറഞ്ഞ് കൊടുത്ത് അവളെ അവിടെ നിർത്തി അർജുൻ എങ്ങോട്ടോ പോയി.. കൂടെ രണ്ടു ആൺകുട്ടികളെയും നിർത്തിയിരുന്നു.. സ്റ്റേജിൽ കയറി പാടുമ്പോഴാണ് തന്നിലേക്ക് തന്നെ മതി മറന്ന് നോക്കി നിൽക്കുന്ന പ്രണയം തുളുമ്പുന്ന ആ കണ്ണുകളെ അവൾ ശ്രദ്ധിച്ചത്.. ഇത് വരെ നോക്കാൻ ഭയം തോന്നിയിരുന്ന മുഖത്തേക്ക് അവൾ കണ്ണെടുക്കാതെ നോക്കി. അത് അവന്റെ ചുണ്ടിലും പുഞ്ചിരി വിടർത്തി.. പാടി കഴിഞ്ഞ് നിറഞ്ഞ കരാഘോഷത്തിനിടയിലും അവൾ ആ മുഖം മാത്രമേ ശ്രദ്ധിച്ചുള്ളൂ.. സ്റ്റേജിൽ നിന്നിറങ്ങി അങ്ങോട്ട് നോക്കിയപ്പോൾ അവൻ നിന്നിടം ശൂന്യമായിരുന്നു... അത് അവളിൽ നിരാശയുണ്ടാക്കി... ആ മുഖം തിരഞ്ഞു കുറച്ചു ദൂരം നടന്നു എങ്കിലും എവിടെയും കാണാൻ കഴിഞ്ഞില്ല....

പരിചയമുള്ള ആരുടെ മുഖവും ചുറ്റിലും കാണാത്തത് അവളിൽ കുറച്ചു പരിഭ്രമം ഉണ്ടാക്കി... വലിയ കോളേജ് ആയതുകൊണ്ടുതന്നെ ഏതിലൂടെയാണ് ഇങ്ങോട്ട് വന്നത് എന്നു തന്നെ അവൾക്ക് പിടുത്തം കിട്ടിയില്ല... ചുറ്റും നോക്കിക്കൊണ്ട് അന്ധാളിച്ച് അവളങ്ങനെ അവിടെനിന്നു.. 💠💠💠 എന്നാൽ മറ്റൊരിടത്ത് ശ്രീ അവന്റെ കൂട്ടുകാർക്ക് വേണ്ട സൽക്കാരങ്ങൾ നൽകുന്ന തിരക്കിലായിരുന്നു... ഈ ഫെസ്റ്റ് ആരു നയിക്കണം എന്നതിൽ കോളേജിൽ ഒരു വിവാദം തന്നെ ഉണ്ടായിരുന്നു... കോളേജ് ചെയർമാൻ ആയ ശ്രീയെ പിന്തള്ളിക്കൊണ്ട് അർജുൻ കോളേജ് ഫെസ്റ്റ് നടത്തിയാൽ മതി എന്ന തീരുമാനത്തിൽ കോളേജ് ഒന്നടങ്കം അനുകൂലിച്ചു.. അത് ശ്രീയിൽ അവനോടുള്ള ദേഷ്യവും വൈരാഗ്യവും ഇരട്ടിപ്പിച്ചു... അത് മുതലാക്കി കൂട്ടുകാർ ശ്രീക്ക് ഉപദേശം നൽകി അവൻ കോഡിനേറ്റ് ചെയ്യുന്ന പ്രോഗ്രാമിൽ ഒരിക്കലും അവരുടെ കോളേജ് വിൻ ചെയ്യരുത് എന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ ആദ്യം അതിനെ എതിർത്തെങ്കിലും പിന്നീട് അവനും അത് തന്നെ തീരുമാനിച്ചു.... വർഷങ്ങളായി കോളേജിൽ തന്നെ ഫസ്റ്റ് അടിക്കുന്ന പ്രോഗ്രാംസിന് ഇപ്രാവശ്യം തോറ്റു കഴിഞ്ഞാൽ അത് അർജുനിന്റെ കുഴപ്പമായേ മാനേജ്മെന്റ് കരുതു എന്ന് അവന് ഉറപ്പായിരുന്നു...

അതുകൊണ്ടുതന്നെ എന്നും കോളേജിനു മാത്രം കുത്തകയായി നിന്നിരുന്ന ഐറ്റംസ് മാത്രം നടക്കരുത് എന്ന് അവൻ തീരുമാനിച്ചു... അതിനുവേണ്ടി സഹായിക്കാനായി കൂടെ വന്ന സുഹൃത്തുക്കൾക്ക് വേണ്ടി കള്ളും കഞ്ചാവും വാങ്ങാനുള്ള തുക ശ്രീ നൽകി... മനസ്സിൽ ചെയ്യുന്നത് തെറ്റാണ് എന്ന കുറ്റബോധം ഉണ്ടെങ്കിൽ തന്നെ അർജുനോടുള്ള ദേഷ്യത്തിൽ അവന്റെ തെറ്റുകൾ ദൃഷ്ടിയിൽ നിന്നും മറഞ്ഞു.. അപമാനിതനായി തലകുനിച്ചു നിൽക്കുന്ന അർജുനിന്റെ മുഖം മാത്രം മനസ്സിൽ കണ്ടുകൊണ്ട് മദ്യസേവ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടുകാർക്കിടയിലേക്ക് ശ്രീ വന്നിരുന്നു... അവർ ഒരുപാട് നിർബന്ധിച്ചെങ്കിലും അവൻ കുടിക്കാൻ തയ്യാറായില്ല... ശ്രീക്ക് മദ്യത്തിലും സിഗരറ്റിലും ഒന്നും തീരെ താല്പര്യം ഉണ്ടായിരുന്നില്ല.. "നീ ഇങ്ങനെ ആലോചിച്ചു ഇരുന്നോ... ഇത് രണ്ടെണ്ണം പിടിപ്പിക്ക് അപ്പോ ഈ കുറ്റബോധം ഒക്കെ താനേ പോകും.." മദ്യം നിറച്ച ഗ്ലാസ് അവനു നേരെ നീട്ടി കൊണ്ട് ഒരു കൂട്ടുകാരൻ പറഞ്ഞു... അവൻ നിഷേധിച്ചെങ്കിലും പിന്നെയും ഒരുപാട് നിർബന്ധിച്ചപ്പോൾ തന്റെ മനസ്സിലെ കുറ്റബോധത്തിനെ ഒതുക്കാൻ ഒരു വഴി ഇതുതന്നെയാവും എന്ന ചിന്തയിൽ അവൻ ആ ഗ്ലാസ് വാങ്ങി കുടിച്ചു...

നെഞ്ച് വരെ നീറുന്ന പോലെ തോന്നി... അവൻ ഒറ്റവലിക്ക് അത് കുടിച്ച് അവിടെ വെച്ചു.. ഒരു നിമിഷം വയറ് കത്തിയെരിഞ്ഞു എന്ന് പോലും തോന്നിപ്പോയി.. പക്ഷേ അത് കഴിഞ്ഞു ഒരു കിക്ക് തോന്നിയപ്പോൾ വീണ്ടും ഒരു തവണ കൂടി സിപ് ചെയ്യാൻ അവനു തോന്നി... വീണ്ടും ഒരു ഗ്ലാസ് കൂടെ എടുത്ത് കുടിച്ചു കണ്ണിനും തലയ്ക്കും വല്ലാത്ത ഭാരം... "ഡാ... ആ പ്രോഗ്രാം ചാർട്ട് ഒന്ന് എടുക്ക്... ഇനി എത്ര പ്രോഗ്രാംസ് ഉണ്ട്... നിങ്ങൾ എല്ലാം സെറ്റ് ആക്കിയോ..? അതോ കുടിച്ചിട്ട് ഇവിടെ തന്നെ ഇരിക്കാൻ ആണോ.." ശ്രീ ദേഷ്യത്തിൽ ചോദിച്ചു "അല്ലടാ.. ഞാൻ നോക്കി.. ഇനി ആകെ ഏഴ് പ്രോഗ്രാംസ് ആണ് ഉള്ളത്... അതിലെ നാലെണ്ണം ഗ്രൂപ്പ് ഐറ്റംസ് ആണ് അതിൽ നിന്ന് ഈരണ്ട് അവന്മാരെ വച്ച് നമ്മുടെ പിള്ളേർ പൊക്കിയിട്ടുണ്ട്.. അതു നാലും നടക്കില്ല... ബാക്കി മൂന്നെണ്ണം സോളോ ആണ് അതിൽ മോണോആക്ട് നടത്തുന്ന ചെക്കനെ കുടിപ്പിച്ച് പൂസാക്കി കിടത്തിയിട്ടുണ്ട്.. അവനെക്കൊണ്ട് ഇനി ഒന്നും ചെയ്യാൻ പറ്റില്ല.. ബാക്കി രണ്ടു പ്രോഗ്രാമും ചെയ്യുന്നത് രണ്ടു പെൺകുട്ടികളാണ്... അവർ എപ്പോ നോക്കിയാലും ആ അർജുനിന്റെ പിള്ളേരുടെ കൂടെയാണ്..." അതിലൊരുത്തൻ പറഞ്ഞു നിർത്തി.. "ഏതൊക്കെയാ ഐറ്റംസ്..??"

" ഭരതനാട്യം ലളിതഗാനം... ഭാരതനാട്ട്യം ചെയ്യുന്നത് ഫസ്റ്റ് ഇയർ BSCയിലെ വീണ.... ലളിതഗാനം ഫസ്റ്റ് ഇയർ ബികോം ദേവിക..." ദേവികയുടെ പേരു കേട്ടതും ശ്രീ തലയുയർത്തി നോക്കി "ദേവികയെ ഞാൻ നോക്കിക്കോളാം... മറ്റേ പെണ്ണിനെ എങ്ങോട്ടെങ്കിലും മാറ്റ്.." അവന്റെ കൂട്ടുകാർ ഒന്ന് ആക്കി ചിരിച്ച് അമർത്തി മൂളി അവൻ അത് ശ്രദ്ധിക്കാതെ തലയാട്ടിക്കൊണ്ട് പതുക്കെ എഴുന്നേറ്റു ഒരുവേള കാലുകൾ ഉറയ്ക്കുന്നില്ല എന്ന് പോലും അവനു തോന്നി.. ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ ആ സമയം കോളേജിലെ ആരെയും കാണാതെ ചുറ്റും തിരഞ്ഞു നടക്കുകയായിരുന്നു ദേവിക... ദൂരെയായി ശ്രീ നിൽക്കുന്നത് കണ്ടു അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി... എന്തോ ഒരു ബോധത്തിൽ വേഗം അവൾ അങ്ങോട്ടേക്ക് ഓടി.. ശ്രീ ദേവികയെ നോക്കി ചുറ്റി നടക്കുകയായിരുന്നു... അവൾ ഓടി വന്ന് അടുത്തേക്ക് നിന്നു... തിരിഞ്ഞു നോക്കിയതും മുന്നിൽനിൽക്കുന്ന ദേവികയെ കണ്ട ശ്രീക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി... മദ്യത്തിന്റെ സ്മെൽ വന്നാലോ എന്ന് കരുതി അവൻ കുറച്ച് വിട്ടുനിന്നു.. "ദേവിക എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.. താൻ ഒന്ന് വരുമോ" എന്ന് അവൻ ചോദിച്ചു

"എനിക്ക് ഒരു പ്രോഗ്രാം കൂടെയുണ്ട്.. എന്നെ ഒന്ന് അജുവേട്ടന്റെ അടുത്ത് എത്തിക്കാമോ...?" അവൾ തല ഉയർത്താതെ തന്നെ ചോദിച്ചു.. അവളുടെ അജുവേട്ടൻ എന്ന വിളി അവനിൽ അസ്വസ്ഥത ഉണ്ടാക്കി.. തന്നെക്കാൾ കൂടുതൽ അർജുനോട് അവൾ അടുക്കുന്നത് അവന് ഒരുതരം ദേഷ്യം ഉണ്ടാക്കി.. എന്നാൽ ഇപ്പോൾ അവളെ മാറ്റി നിർത്തേണ്ടത് തന്റെ ആവശ്യമായതുകൊണ്ട് സ്വയം ദേഷ്യത്തെ പിടിച്ചുനിർത്തി അവൻ പറഞ്ഞു തുടങ്ങി "ദേവിക എനിക്ക് നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ട്.. ഒന്ന് എന്റെ കൂടെ വരു.. 5 മിനിറ്റ് മതി... അതുകഴിഞ്ഞ് ഞാൻ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി ആക്കാം... അവൾ തല കുനിച്ചു കൊണ്ട് തന്നെ തലയാട്ടി സമ്മതം അറിയിച്ചു... അവൻ മുന്നിൽ നടന്നു അവന്റെ കാലുകളിലേക്ക് നോക്കി അവന്റെ പിന്നാലെ അവളും... ഒരു നിമിഷം അവനോടുള്ള പ്രണയത്തിൽ അവൾ അന്ധയായിരുന്നു.. അവൻ പ്രൊപ്പോസ് ചെയ്യാനാകും കൊണ്ടുപോകുന്നത് എന്ന് അവൾക്ക് തോന്നി.. എന്നാൽ അവന്റെ മനസ്സിൽ ഇപ്പോൾ അവളുടെ പ്രോഗ്രാം നടക്കരുത് ഒപ്പം അവളോട് മനസ്സ് തുറന്നു സംസാരിക്കാൻ കുറച്ചു സമയവും കിട്ടും എന്ന ചിന്തയായിരുന്നു...

അത്യാവശ്യം ഇരുട്ട് വീണു തുടങ്ങിയിരുന്നു എങ്കിലും ചുറ്റും ലൈറ്റ് അറേഞ്ച്മെന്റ്സ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ നല്ല വെളിച്ചവും ഉണ്ടായിരുന്നു അവൻ നേരെ പോയത് പണിതീരാത്ത ഒരു കെട്ടിടത്തിലേക്ക് ആണ് താഴത്തെ രണ്ട് റോയിൽ നല്ല ക്ലാസ് റൂമുകളും മുകളിലേക്ക് ആയി മൂന്നുനിലകൾ കെട്ടി കഴിഞ്ഞെങ്കിലും തേക്കാത്ത വിധത്തിലും ആയിരുന്നു... അവിടെ ലൈറ്റുകൾ കുറവായതുകൊണ്ട് തന്നെ അവൾക്ക് നേരിയതോതിൽ ഭയം തോന്നി... പക്ഷേ അവന്റെ കണ്ണിൽ തെളിഞ്ഞു കണ്ടിരുന്ന പ്രണയം അവളെ കൂടുതലൊന്നും ചിന്തിക്കാതെ അവന്റെ പുറകെ നടക്കാൻ പ്രേരിപ്പിച്ചു... രണ്ടാമത്തെ നിലയിൽ എത്തിയപ്പോൾ അവൻ അവിടെനിന്നു.. അവളുടെ കൈ പിടിച്ച് അവൻ ക്ലാസ് റൂമിലേക്ക് കയറി... സ്വിച്ച് ബോർഡ് തപ്പി ലൈറ്റിട്ടു ശേഷം വാതിലടച്ചു.. അവൾക്ക് എന്തോ നല്ല ഭയം തോന്നിത്തുടങ്ങി "നാഥൻ കുഞ്ഞേ 7 മണിക്ക് മുമ്പ് സ്റ്റേജിൽ റിപ്പോർട്ട്‌ ചെയ്യണം എന്നാണ് അജുവേട്ടൻ പറഞ്ഞത്.." അവൾ തലയുയർത്താതെ തന്നെ ഒരുവിധം പറഞ്ഞു... പക്ഷേ, നാഥൻ കുഞ്ഞേ എന്ന അവളുടെ വിളിയും അജുവേട്ടൻ എന്ന് അവനെ സംബോധന ചെയ്തതും അവനിൽ ദേഷ്യം ഉണ്ടാക്കി..

കുടിച്ച വോഡ്കയുടെ എഫക്റ്റ് അപ്പോഴാണ് അവനിൽ നിറഞ്ഞു വന്നത്.. അവൻ അവൾക്ക് അടുത്തേക്ക് നീങ്ങി വന്നു അപ്പോഴും അവൾ തലയുയർത്തി അവനെ നോക്കിയില്ല.. ഏതോ ഒരു ബോധത്തിൽ അവൻ അവളുടെ ഇടുപ്പിലേക്ക് പിടിച്ചു അവളെ തന്നിലേക്ക് ചേർത്തു നിർത്തി.. അവൾ ഞെട്ടി തലയുയർത്തി നോക്കി ചുവന്ന അവന്റെ കണ്ണുകൾ കാണെ അവൾക്ക് നേരിയതോതിൽ ഭയം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി... "നാഥൻ കുഞ്ഞേ...." ബാക്കി പറയാൻ സമ്മതിക്കാതെ അവന്റെ കൈ കൊണ്ട് അവളുടെ ചുണ്ടിനെ തടഞ്ഞു... അവൾ അവനെ മിഴിച്ചു നോക്കി നിന്നു... അവന്റെ കയ്യിലെ വാച്ചിലേക്ക് അവളുടെ നോട്ടം തെറ്റി... അതിൽ ഏഴുമണി കണ്ട് അവൾ അവനെ തള്ളി മാറ്റി നിർത്തി... "എനിക്ക് പോണം" എന്ന് പറഞ്ഞു അവൾ വാതിലിനടുത്തേക്ക് നീങ്ങി പക്ഷേ പോയതിലും വേഗത്തിൽ അവളുടെ കൈപിടിച്ച് അവൻ വലിച്ചു... അവൾ ആ കയ്യിൽ ബലം പിടിച്ച് കുതറി വലിച്ചു.. പക്ഷേ അവൻ ആ കയ്യിലുള്ള പിടുത്തം മുറുക്കി വേദന കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. അതു കണ്ടതും അവൻ വേഗം കൈകൾ മോചിപ്പിച്ചു അവൾക്ക് അവന്റെ ആ ഭാവം പുതിയതായിരുന്നു...

അതുകൊണ്ടുതന്നെ അവൾ പേടിച്ച് പതിയെ പുറകിലേക്ക് നീങ്ങി എന്നാൽ അവളുടെ പേടിച്ചു വിറയ്ക്കുന്ന ചുണ്ടുകളും നെറ്റിയിലും മൂക്കിലും പൊടിഞ്ഞിരിക്കുന്ന വിയർപ്പുതുള്ളികളും അവനിൽ മറ്റെന്തോ ചിന്തകളാണ് ഉണ്ടാക്കിയത്.. ട്യൂബ് ലൈറ്റ് വെളിച്ചത്തിൽ അവളുടെ മൂക്കുത്തി പതിവിലും കൂടുതൽ പ്രകാശത്തോടെ തിളങ്ങുന്നുണ്ടായിരുന്നു അത് അവനിൽ കൗതുകമുണർത്തി.. പക്ഷേ അവന്റെ നോട്ടവും നിൽപ്പും ഭാവവും കണ്ടു പേടിച്ച് അവൾ പതിയെ പുറകിലേക്ക് നീങ്ങി നീങ്ങി ബെഞ്ചിന്റെ സൈഡിൽ കാൽതട്ടി പുറകിലേക്ക് മറിഞ്ഞു.. ക്ലാസ്സുകളും കോളേജുകളും അലങ്കരിക്കാൻ വച്ചിരുന്ന വർണ്ണക്കടലാസുകൾക്കിടയിലേക്ക് വീണത്കൊണ്ടു തന്നെ കൈമുട്ടു മാത്രം ചെറുതായൊന്ന് വേദനിച്ചു... അവൾ ഇടതു കൈകൊണ്ട് വേദനിച്ച ഭാഗം ഉഴിഞ്ഞുകൊണ്ടിരുന്നു അവന്റെ നോട്ടം വീഴ്ചയിൽ തെന്നിമാറിയ ദാവണിയിലേക്ക് ആയിരുന്നു കുടിച്ചിരുന്ന മദ്യം അവനെ കീഴ്പ്പെടുത്തിയ നിമിഷം... വെണ്ണക്കൽ പോലെ വെളുത്ത ഒതുങ്ങിയ ആലില വയറും അതിൽ നിരനിരയായി സ്വർണ്ണ നിറത്തിൽ തിളങ്ങുന്ന കുഞ്ഞു രോമങ്ങളും അവനിലെ ആണിനെ ഉണർത്താൻ പോന്നവയായിരുന്നു..

അവളിലേക്ക് അമരുമ്പോൾ അവളുടെ നിലവിളികളോ കരച്ചിലോ ഒന്നും തന്നെ അവൻ കേട്ടില്ല മദ്യം അവന്റെ കേൾവിയെ കൊട്ടിയടച്ചിരുന്നു... അവളിൽ പടർന്നു കയറിയ ആവേശം പതിയെ തളർച്ച യായി പരിണമിച്ചു കുടിച്ച മദ്യം അവനെ അവളിലേക്ക് വീറോടെ അടുക്കാൻ പ്രേരിപ്പിച്ചെങ്കിലും അവസാനം ബോധമറ്റ് അവൻ അവിടെ കിടന്നു... അവൾ തേങ്ങി കൊണ്ട് എഴുന്നേറ്റു.. വലിച്ചു പറിച്ചെറിഞ്ഞ ദാവണിയെടുത്ത് ഉടുത്തു.. പുറത്ത് ആരുടെയോ ശബ്ദം കേട്ട് അവൾ ഞെട്ടി വിറച്ച് ചുമരോട് ചേർന്നിരുന്നു.. ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ അർജുൻ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു.. ഗ്രൂപ്പ്‌ പെർഫോമൻസിന്റെ ആളുകളിൽ നിന്നും രണ്ടു പേരെ വീതം കാണാനില്ല... മോണോആക്ട് ചെയ്യാനുള്ള കുട്ടിയെ കുടിപ്പിച്ച് ആളൊഴിഞ്ഞ ക്ലാസ്സിൽ കിടത്തിയിരിക്കുന്നു.. ഭാരതനാട്യം കളിക്കാനിരുന്ന കുട്ടിയുടെ കാലിൽ കുപ്പിച്ചില്ല് കേറി.. അതും ക്ലാസ്സ്‌റൂമിൽ വച്ച്.. ദേവികയെ കാണാനില്ല.. അർജുൻ ദേഷ്യം കൊണ്ട് വിറച്ചു.. ഇതിന് പിന്നിൽ ശ്രീനാഥ് ആണെന്ന് അവന് ഉറപ്പായിരുന്നു.. എന്നാൽ ദേവിക എവിടെ പോയി എന്ന ടെൻഷൻ ആയിരുന്നു കൂടുതൽ ഓരോരുത്തരായി ഓരോ ഭാഗത്തു തിരഞ്ഞ് കൊണ്ടിരുന്നു..

അവന് ഗ്രൗണ്ടിനു നടുക്ക് നിന്നു കൊണ്ട് ചുറ്റുമുള്ള ബ്ലോക്ക്‌കളിലേക്ക് നോക്കി കൊണ്ടിരുന്നു .. അതിൽ പണി തീരാത്ത ബ്ലോക്കിൽ അവന്റെ നോട്ടം തങ്ങി നിന്നു.. എന്തോ ഒരു ഉൾപ്രേരണയിൽ അവൻ ആ കെട്ടിടത്തിലെ ഓരോ ക്ലാസ്സ്‌റൂമിലും കയറി നോക്കി.. താഴത്തെ നിലയിൽ ഒന്നും തന്നെ കാണാത്തത് കൊണ്ട് അവൻ രണ്ടാമത്തെ ഫ്ലോറിൽ കയറി. ഓരോ ക്ലാസും തുറന്ന് നോക്കി.. അപ്പോഴാണ് അവൻ കേറാൻ നിന്നതിന്റെ തൊട്ടടുത്ത ക്ലാസ്സിൽ വാതിലിനിടയിലൂടെ വെളിച്ചം വരുന്നത് ശ്രദ്ധിച്ചത്.. അവൻ പതിയെ ഡോറിൽ കൈ വച്ച് തള്ളി... അത് തുറന്നില്ല.. പക്ഷെ അകത്ത് നിന്നും ഒരു തേങ്ങൽ ഉയർന്നു കേട്ടു... അത് അവനിൽ ഭയം നിറച്ചു... സർവ്വ ശക്തിയുമെടുത്ത് ആഞ്ഞു തള്ളി.. വാതിൽ വലിയ ശബ്ദത്തോടെ തുറന്നു.. വാതിലിനു നേരെ ചുമരിൽ ചാരി കണ്ണുകളടച്ചു ഭയന്നു വിറച്ച് ഇരിക്കുന്ന ദേവികയെ കാണെ അർജുൻ തളരുന്ന പോലെ വാതിലിൽ കൈ കൊടുത്ത് നിന്നു.. അവളുടെ അഴിഞ്ഞുലഞ്ഞ മുടിയും കരഞ്ഞു വീർത്ത കൺപോളകളും രക്തം പൊടിഞ്ഞു നിൽക്കുന്ന ചുണ്ടുകളും അവൾക്ക് അരുതാത്തതെന്തോ സംഭവിച്ചു എന്ന് വിളിച്ചുകാട്ടി... അവൾക്കടുത്തേക്ക് നീങ്ങാൻ അവന്റെ കാലിന് ബലം പോരാ എന്ന് തോന്നി അവന്...

അവൾക്കടുത്ത് വന്ന് നിൽക്കുമ്പോഴാണ് അടുത്ത് തന്നെ കമഴ്ന്നു കിടക്കുന്ന ശ്രീയെ കണ്ടത്... അർജുന് ശ്രീയോട് ദേഷ്യം ഉണ്ടെങ്കിലും എന്നും കൂടെപ്പിറപ്പായെ കണ്ടിരുന്നുള്ളു... എവിടെയോ ഒരു ചെറിയ സ്നേഹം ഉണ്ടായിരുന്നു.. പക്ഷെ.. അന്ന് ശ്രീയെ കാണെ അർജുന് വെറുപ്പ് തോന്നി.. ഇത്രയും തരം താഴ്ന്ന പ്രവർത്തി അവനിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല.. അവിടെ കിടന്നിരുന്ന പൊളിഞ്ഞ ബെഞ്ചിന്റെ കാൽ പറിച്ചെടുത്ത് ശ്രീയെ അടിച്ചു അവൻ.. മദ്യത്തിന്റെ തളർച്ച കാരണം അവന് കണ്ണ് തുറക്കാൻ പോലും കഴിഞ്ഞില്ല.. തലങ്ങും വിലങ്ങും തല്ലിയിട്ടും അവൻ ഞെരുങ്ങി കൊണ്ടിരുന്നു. ദേവിക എഴുന്നേറ്റ് ഓടി വന്ന് അജുവിനെ കെട്ടിപിടിച്ചു.. "വേണ്ട അജുവേട്ടാ.. നമുക്ക് പോവാം..." അവൾ കരഞ്ഞു കൊണ്ട് പറയെ അവന്റെ കണ്ണും നിറഞ്ഞു..

ആ വടി അവന്റെ മേലേക്ക് തന്നെ എറിഞ്ഞ് അവളെയും ചേർത്ത് പിടിച്ച് അർജുൻ പുറത്തേക്കിറങ്ങി.. അപ്പോഴാണ് ശ്രീയുടെ ഫ്രണ്ട്‌സ് അങ്ങോട്ട് വരുന്നത് കണ്ടത്.. അർജുനിന്റെ മുഖം വലിഞ്ഞു മുറുകി.. അവന്റെ ചുവന്നു കലങ്ങിയ കണ്ണുകൾ കണ്ട് അവർ ഭയന്നു.. "അവനോട് പറഞ്ഞേക്ക് ഈ തന്തയില്ലായ്മക്ക് അവൻ അനുഭവിക്കുമെന്ന്." അത്രയും മാത്രം പറഞ്ഞ് അവൻ ദേവികയുമായി താഴേക്ക് പോയി.. അവർ വേഗം ആ ക്ലാസ്സ്‌റൂമിൽ കയറി നോക്കിയപ്പോൾ അടി കൊണ്ട് അവശനായി കിടക്കുന്ന ശ്രീയെ ആണ് കണ്ടത്... അവന്റെ കിടപ്പും വേഷവും കണ്ടപ്പോൾ തന്നെ അവർക്ക് കാര്യം മനസിലായി.. വേഗം അവനെ ഡ്രസ്സ്‌ ചെയ്യിപ്പിച്ച് അവർ ആശുപത്രിയിൽ കൊണ്ട് പോയി... അവിടെ എത്തി കുറച്ച് നേരം കഴിഞ്ഞതും മാധവൻ ശ്രീയുടെ ഫോണിലേക്ക് വിളിച്ചു.. കൂട്ടുകാരിൽ ഒരാളാണ് ഫോൺ എടുത്തത്.. അർജുൻ തല്ലി എന്ന് മാത്രം പറഞ്ഞു................ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...