നവവധു: ഭാഗം 36

 

A story by സുധീ മുട്ടം

"ഡീയേ...ഞാൻ ശേഖരന്റെ വീട് വരെയൊന്നു പോകുവാ... അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞിട്ട് രാമൻകുട്ടി എഴുന്നേറ്റു.. അയാളുടെ സംസാരം കേട്ടു ഭാര്യ ഉമ്മറത്തേക്ക് വന്നു.. " നിങ്ങൾ ചങ്കും കരളും അല്ലേ ചെല്ല്..." ചിരിയോടെ അവർ പറഞ്ഞു.. "സാഗമോള് ഒറ്റക്കേയുള്ളെടീ...അവൾക്ക് സുഖം ഇല്ലാതിരിക്കുവാ..ഇടക്കൊന്നു നോക്കിക്കോണേന്ന് ശേഖരൻ വിളിച്ചു പറഞ്ഞു.." അതുകേട്ടതും അയാളുടെ ഭാര്യയുടെ മുഖം മാറി.. "എങ്കിൽ താമസിക്കാതെ വേഗം ചെല്ലൂ..കാലം പഴയത് പോലെയല്ലാ" പെണ്മക്കളുളള ഒരു അമ്മയുടെ ആധി മുഴുവനും അവരിൽ നിറഞ്ഞു... "ശരിയാടീ...ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാ" രാമൻകുട്ടി വേഗം ഇറങ്ങി നടന്നു...

അധികം ദൂരമൊന്നും ഇല്ല.പത്ത് മിനിറ്റിൽ അവിടെ എത്താം...അയാൾ നടത്തത്തിനു സ്പീഡ് കൂട്ടി...മനസ്സ് എന്തോ പോലെ വിമ്മിട്ടപ്പെടാൻ തുടങ്ങി.. ശേഖരന്റെ വീടിനു മുമ്പിലെത്തി..ആളും അനക്കവും ഇല്ലെന്ന് തോന്നി..മുൻ വാതിൽ അടഞ്ഞു കിടക്കുന്നു... "ഇനി സാഗമോളും പോയി കാണുമോ... ഒരു സന്ദേഹം മനസ്സിൽ ഉടലെടുത്തു.. " ഹേയ് ഇല്ല..ശേഖരൻ മോള് ഇവിടെ ഉണ്ടെന്നാണല്ലോ പറഞ്ഞത്... സംശയത്തോടെ അയാൾ കോളിങ്ങ് ബെൽ മുഴക്കി..ശബ്ദം മുഴങ്ങി നിലച്ചതല്ലാതെ കതക് ആരും തുറന്നില്ല... മോൾക്ക് സുഖമില്ലാതെ ഇരിക്കുവല്ലേ കിടക്കുകയാകും..

എന്തായാലും ഒന്ന് നോക്കിയേക്കാം ഇവിടെ വരെ വന്നതല്ലേ .അങ്ങനെ കരുതി വീടിനു ചുറ്റും നടന്നു..സാഗമോളുടെ മുറി അറിയാം.ജനാല വാതിൽ തുറന്ന് കിടക്കുന്നു.. അയാൾ അതിലൂടെ അകത്തേക്ക് നോക്കി...ഹാളിലെ കാഴ്ചകളും അതിൽ കാണാം.... പെട്ടെന്ന് അകത്തു നിന്നും ഒരു ഞരക്കവും മൂളലും കേട്ടു..ഒപ്പം സാഗമോളുടെ കരച്ചിലും... "എന്നെ നാണം കെടുത്തിയത് പോലെ നീയും നാണം കെടണം...നാട്ടുകാരുടെ മുന്നിൽ തലവുഴി തുണിയിട്ട് നീയും വീട്ടുകാരും നടക്കണം" അകത്തും നിന്നും ഒരാണിന്റെ മുരൾച്ച കേട്ടതും ഒന്ന് നടുങ്ങിപ്പോയി... എന്തായാലും അകത്തുളളവൻ ശത്രുവാണെന്ന് നിമിഷ നേരം കൊണ്ടു ബോദ്ധ്യമായി..

"സാർ...എന്നെയൊന്നും ചെയ്യരുതേ പ്ലീസ്... അകത്ത് നിന്നും മോളുടെ നെഞ്ച് നീറിയ സ്വരം കാതിൽ വന്നു തട്ടി...രാമൻകുട്ടി അടിമുടി വിറച്ചു പോയി...ഒരു നിമിഷം കൊണ്ട് അയാൾക്ക് ആളെ മനസ്സിലായി... " പ്രൊഫസർ വൈഗേഷ്...വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കി ഉച്ച സമയത്ത് എത്തിയത് മറ്റുളളവർ ഈ സമയം ശ്രദ്ധിക്കില്ലെന്ന് ഉറപ്പിച്ചു ആയിരുന്നു... ആദ്യം കരുതിയത് കതക് ചവിട്ടി പൊളിക്കാമെന്നാണു..ചിലപ്പോൾ പിൻ വാതിലിലൂടെ അവൻ രക്ഷപ്പെട്ടാലോന്നൊരു സംശയം ഉടലെടുത്തതും രാമൻകുട്ടി വേഗം ഓടി അയൽ വീടുകളിലെത്തി ആണുങ്ങളെ വിളിച്ചു കൂട്ടി.. ഇതേ സമയം കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ വൈഗേഷ് നടുങ്ങിപ്പോയി...

വീട്ടുകാർ തിരിച്ച് വന്നു കാണുമോ? ഹേയ് ഇല്ല.അതിനുള്ള സമയം ആയിട്ടില്ല..വന്നത് ആരയാലും കുറച്ചു സമയം കാത്തു നിന്നിട്ട് മടങ്ങുമെന്ന് ഉറപ്പിച്ചു.. സാഗയുടെ നിലവിളി പുറത്ത് വരാതിരിക്കാൻ കവിളിൽ കുത്തി പിടിച്ചിരുന്നു... അവനോട് എതിരിട്ട് അവളാകെ തളർന്നു പോയി...വൈഗേഷിന്റെ കരുത്തിനു മുന്നിൽ അധിക സമയം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല... അകത്ത് വൈഗേഷ് സാഗയുടെ വസ്ത്രങ്ങൾ പിച്ചി ചീന്തി എറിയാൻ തുടങ്ങിയ സമയം പുറത്ത് ബഹളങ്ങൾ കേട്ടു...മുൻ വശത്തും പിൻ വശത്തും ആയുളള വാതിലിൽ ആളുകൾ കാവൽ നിന്നു..ആക്രോശവും വാതിൽ തകർന്നു വീഴുന്നതും കണ്ടു വൈഗേഷ് നടുങ്ങിപ്പോയി..

പെട്ടെന്ന് സ്വയ രക്ഷക്കായി കയ്യിൽ കരുതിയിരുന്ന കത്തി സാഗയുടെ തൊണ്ടക്കുഴിയിൽ മുട്ടിച്ചു . "അടുക്കരുത് ഇവളെ കൊന്നു കളയും" സാഗയെ വലിച്ചു പൊക്കി കൂടെ ചേർത്തു പിടിച്ചു.. രാമൻകുട്ടിയുടെ മിഴികളിൽ തീയാളി...മോളുടെ അഴിഞ്ഞുലഞ്ഞ മുടിയും സ്ഥാനം തെറ്റി കിടക്കുന്ന വസ്ത്രങ്ങളും കൂടി കണ്ടതോടെ അയാൾക്ക് പ്രാന്തായി.. "മോളെ കൊന്നിട്ട് ഇത്രയും ആൾക്കാരുടെ മുന്നിൽ നിന്ന് നീ രക്ഷപ്പെടുമോടാ...എങ്കിലൊന്നു കാണട്ടെ" രാമൻ കുട്ടി മുന്നോട്ട് വരും തോറും സാഗയുമായി പിന്നിലേക്ക് പേടിയോടെ നീങ്ങി..ഇതേ സമയമാണ് പിന്നിലെ വാതിൽ തകർത്തു കുറച്ചു പേർ അങ്ങോട്ട് വന്നത്..

അതിലൊരാൾ കയ്യിലിരുന്ന വിറകിൽ കക്ഷണത്താൽ വൈഗേഷിന്റെ തലയുടെ പിന്നിൽ ശക്തമായി പ്രഹരിച്ചു..അടിയേറ്റ് അവൻ നിലത്തേക്ക് വീണു.. "അച്ഛേ..." കരഞ്ഞു കൊണ്ട് സാഗര രാമൻകുട്ടിയിലേക്ക് വീണു.. "ഒന്നൂല്ലെടീ മുത്തേ ഒന്നൂല്ലാ...അച്ഛ ഇങ്ങു വന്നില്ലേ കരയാതെ" അവളുടെ അവസ്ഥ മനസ്സിലാക്കി അയാൾ ധൈര്യം പകർന്നു കൊടുത്തു... "വൈശാഖ്‌" "പറയ് അണ്ണാ" ഒരു ചെറുപ്പക്കാരൻ രാമൻകുട്ടിക്ക് അടുത്തേക്ക് വന്നു... "സാഗമോളുമായി ഇതിനൊരു ബന്ധമുണ്ടാകരുത്...മോളുടെ പേരെങ്ങും വരരുത്...കുറച്ചു ദിവസം കഴിഞ്ഞു മോളുടെ വിവാഹമാ..അറിയാലോ" "അറിയാം അണ്ണാ‌..പട്ടാപ്പകൽ മോഷണത്തിനു ശ്രമിച്ചവനെ പിടികൂടി നാട്ടുകാർ കയ്യും കാലും തല്ലിയൊടിച്ചു..

ഇനി ഒരിക്കലും എഴുന്നേറ്റു നടക്കാൻ കഴിയാത്ത രീതിയിൽ... തെളിവുകളും സാക്ഷികളും നമ്മൾ തന്നെയല്ലേ അണ്ണാ" വൈശാഖ്‌ ഒന്നു ചിരിച്ചു.... എല്ലാവരും കൂടി വൈഗേഷിനെ പിടിച്ചു കിടത്തി..ഇരു കാലിന്റെയും കൈമുട്ടിന്റെയും ചിരട്ടകൾ തച്ചു തകർത്തു... അവനിൽ നിന്നും ദയനീയമായ മോങ്ങൽ ഉയർന്നു കേട്ടു... "അച്ഛ.. വന്നില്ലായിരുന്നെങ്കിൽ... സാഗരക്ക് ഓർക്കാൻ കൂടി കഴിഞ്ഞില്ല...ശരീരമാകെയൊരു വിറയിലുണ്ടായി..അവിളിലെ ആ വിറയൽ രാമൻ കുട്ടി തിരിച്ചറിഞ്ഞു.. " ഒന്നൂല്ലെടീ മോളെ..ഒരുത്തൻ വീട്ടിൽ കയറി.. നാട്ടുകാർ കൈകാര്യം ചെയ്തു പോലിസിൽ ഏൽപ്പിച്ചു.. അങ്ങനെയെ വരൂ...വെറുതെ എന്റെ കുട്ടീടെ പേര് ഇതിൽ വലിച്ചു ഇഴക്കാനില്ല..

"അച്ഛാ.... മനസ്സിലെ വേദന മറന്നു അവൾ അയാളെ കെട്ടിപ്പിടിച്ചു... " ഒന്നൂല്ലെടീ പെണ്ണേ... അവളെയും കൂട്ടി അയാൾ വീട്ടിലേക്ക് പോയി...അവൾക്ക് ഇപ്പോൾ ആശ്വാസം അമ്മയുടെയും കൂടപ്പിറപ്പുകളുടെയും ആണ്.. ഇത് രണ്ടും വീട്ടിലുണ്ട്...രാമൻകുട്ടിയുടെ വീട്ടിൽ ചെന്നതും അവൾക്ക് തെല്ലൊരു ആശ്വാസം അനുഭവപ്പെട്ടു... പോലീസ് എത്തുമ്പോഴേക്കും വൈഗേഷിനെ ഒരു പരുവം ആക്കിയെടുത്തു...ആരാണു അവനെ അക്രമിച്ചതെന്ന ചോദ്യത്തിനു ഞങ്ങളാണെന്ന ഒരേ സ്വരത്തിൽ മറുപടി കിട്ടി..ഒടുവിൽ പോലീസ് അവനെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തു... നേരെ വീട്ടിലേക്ക് പോരാനായി രാമൻകുട്ടി ശേഖരനെ അറിയിച്ചു...

അതിനാൽ അവർ അങ്ങോട്ടേക്കാണു വന്നത്... "എന്തുപറ്റി രാമാ..എവിടെ സാഗമോൾ... സേതുവിലും ശേഖരനും ആന്തലുണ്ടായി.. " ഒന്നൂല്ലെടാ.. നമ്മുടെ മോൾ ഇവിടെ സുരക്ഷിതയായി ഉണ്ട്... അവരിലൊരു ആശ്വാസം പടരുന്നത് അയാൾ കണ്ടു..നിറഞ്ഞ മിഴികളോടെ അയാൾ സൗഹൃദത്തെ പുണർന്നു... "ഞാനും അച്ഛനാടാ...രണ്ടു പെണ്മക്കളുടെ..കർമ്മം കൊണ്ട് എന്റെ സാഗമോളുടെയും.എന്താ വേണ്ടിയിരുന്നെന്ന് എനിക്ക് അറിയാം... ഒരച്ഛന്റെ മനസ്സ് അവിടെ തെളിഞ്ഞു നിന്നു..................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...