നീഹാരമായ്: ഭാഗം 37

 

രചന: അപർണ അരവിന്ദ്

 " സോറി" അവളുടെ നെറ്റിയിൽ ഉമ്മ വച്ച് കൊണ്ട് അവൻ അവളെ ചേർത്ത് പിടിച്ചു. നിധികക്ക് എന്തൊക്കെയോ അവനോട് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവന്റെ മുഖത്തെ ക്ഷീണം കണ്ട് അവൾക്കതിന് തോന്നിയില്ല. പതിയെ ഹരന്റെ കണ്ണുകൾ അടഞ്ഞ് വന്നു. പെട്ടെന്ന് തന്നെ അവൻ നല്ല ഉറക്കമായിരുന്നു. അവനെ തന്നെ നോക്കി കിടന്ന് നിധികയും പതിയെ ഉറങ്ങി. * ഹരന്റെ ശബ്ദം കേട്ടാണ് നിധികണ്ണു തുറന്നത്. ആരോടോ ഫോണിൽ സംസാരിക്കുകയാണ്. ബെഡ് റെസ്റ്റിൽ ചാരി ഇരിക്കുന്ന ഹരനെ അവൾ കുറച്ച് നേരം നോക്കി ഇരുന്നു. " ഇല്ലാ . അത്രയും അത്യവശ്യ കാര്യം ആയതു കൊണ്ടാ .....അതെ അച്ഛാ .... അത് പിന്നെ എന്റെ ഒരു ഫ്രണ്ടിന്റെ റിലറ്റീവ് ഹോസ്പിറ്റലിൽ ആയിരുന്നു. " അവൻ ഫോണിൽ സംസാരിക്കുന്നതിനനുസരിച്ച് നിധികയെ നോക്കി പേടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് കണ്ട നിധിക പതിയെ എണീറ്റ് പോവാൻ നോക്കി. ഇന്നലെ അച്ഛനോട് വിളിച്ച് പറഞ്ഞതിന്റെ ആണെന്ന് അവൾക്കും മനസിലായി.

അവൾ ബെഡിൽ നിന്നും എണീറ്റതും കയ്യിൽ ഹരന്റെ പിടി വീണിരുന്നു. നിധിക പല വട്ടം പിടി അഴിക്കാൻ ശ്രമിച്ചു എങ്കിലും കഴിയുന്നില്ല. കുറച്ച് കഴിഞ്ഞതും ഹരൻ കോൾ കട്ട് ചെയ്ത് അവളെ കണ്ണുരുട്ടി നോക്കി. " നീ എന്താ അച്ഛനെ വിളിച്ച് എന്നെ കുറിച്ച് പറഞ്ഞത്" " തോന്നുമ്പോ വീട്ടിൽ കയറി വരുകയും പോവുകയും ചെയ്യുന്നവരോട് ഇതാെന്നും പറയേണ്ട കാര്യം ഇല്ല " അവന്റെ കൈ തട്ടി മാറ്റി അവൾ കിച്ചണിലേക്ക് നടന്നു. നിധിക പാത്രം എടുത്ത് അതിലേക്ക് പാല് ഒഴിച്ച് ഗ്യാസിലേക്ക് വച്ചു. "ഇന്നെന്താണാവോ വെളുപ്പാൻ കാലത്ത് എണീറ്റ് പോവാത്തത് . അല്ലെങ്കിൽ ഞാൻ എണീക്കുന്നതിന് മുൻപ് സ്ഥലം വിടുന്നതാണല്ലോ " അവൾ പിറുപിറുത്തു കൊണ്ട് പഞ്ചസാര പാത്രം എടുത്തതും പിന്നിൽ നിന്നും ആരോ പുണർന്നതും ഒരുമിച്ചാണ്. "എന്താ ഹരാ നീ കാണിക്കണെ " നിധിക തന്റെ മേലുള്ള പിടി അഴിക്കാൻ നിന്നു എങ്കിലും ഹരൻ ഒന്നുകൂടി ഇറുക്കെ ചേർത്ത് പിടിച്ചു. " എന്തിനാടി നീ ഇങ്ങനെ മുഖം വീർപ്പിച്ച് നടക്കുന്നത് "

" അപ്പോ ഞാൻ മുഖം വീർപ്പിക്കുന്നതാണോ പ്രശ്നം. നീ എവിടേക്കാ ഇത്രയും ദിവസം പോയിരുന്നേ " അവൾ ദേഷ്യത്തിൽ ചോദിച്ചു. " എനിക്ക് വേണ്ടപ്പെട്ട ഒരാൾ ഹോസ്പിറ്റലിൽ ആയിരുന്നു. " " എന്നാ എന്നോട് ഒന്ന് പറഞ്ഞിട്ട് പോയ്ക്കൂടെ. ഞാൻ എത്ര ടെൻഷനായി എന്ന് അറിയോ " " എന്തിന് " അവൻ അവളുടെ തോളിൽ താടി കുത്തി നിന്നുകൊണ്ട് ചോദിച്ചതും നിധിക ഒന്ന് വിറച്ചു. " പറ യക്ഷി പെണ്ണേ . എന്തിനാ ടെൻഷനടിച്ചത് " ഒപ്പം അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു. " അത് ..അത് ..ഞാൻ .. നീ .." അവൾ വാക്കുക്കൾക്കായ് പരുങ്ങി. " പറ യക്ഷി നീ ... " അവൾ വീണ്ടും ചോദിച്ചതും അവൾ പെട്ടെന്ന് തിരിഞ്ഞ് അവനെ പിന്നിലേക്ക് തള്ളി. " എന്റെ നല്ല ജീവനങ്ങ് പോയി " അവൾ നെഞ്ചിൽ കൈ വച്ച് പറഞ്ഞതും ഹരന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. അവൻ പതിയെ അവളുടെ അരികിലേക്ക് നടന്നതും അതിനനുസരിച്ച് നിധി പിന്നിലേക്ക് നടക്കാൻ തുടങ്ങി. അവസാനം കിച്ചൺ സ്ലാബ്ബിൽ തട്ടി നിന്നതും അവൾ പേടിയോടെ ഇറുക്കി കണ്ണുകൾ അടച്ചു. "

നിന്ന് ഉറങ്ങാതെ വേഗം ചായ വക്കാൻ നോക്ക് പെണ്ണേ " തിളച്ച് പൊന്തിയ പാൽ പാത്രം ഇറക്കി വച്ചു കൊണ്ട് ഹരൻ കുസ്യതിയോടെ പറഞ്ഞതും നിധിക പതിയെ കണ്ണു തുറന്നു. അവളുടെ കവിളിൽ പതിയെ ഒന്ന് തട്ടി കൊണ്ട് ഹരൻ റൂമിലേക്ക് നടന്നു. * റൂമിൽ എത്തിയ ഹരൻ ഫോൺ എടുത്ത് ബാൽക്കണിയിലേക്ക് നടന്നു. " എത്തിയോ അലക്സി " " മമ്. കുറച്ച് മുൻപ് എത്തിയതെ ഉള്ളൂ. ഫ്രഷാവാൻ നിൽക്കായിരുന്നു. " " നീ ഹോസ്പിറ്റലിലേക്ക് പോകുന്നില്ലേ " " എയ് ഇല്ലാ . അയാൾ എന്റെ ആരും അല്ലാ . അയാളും ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ലാ " " എന്നാലും അലക്സി സ്വന്തം ഗ്രാൻപ്പ അല്ലേ " " വേണ്ടാ ഹരാ എന്നെ നിർബന്ധിക്കണ്ടാ. ഡേവിയും എന്നെ കുറെ വിളിച്ചതാ ഹോസ്പിറ്റലിലേക്ക് . പക്ഷേ അയാൾ എന്നോട് ചെയ്തതൊന്നും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ലാ "

" മമ്. ഞാനായിട്ട് കൂടുതൽ നിർബന്ധിക്കുന്നില്ലാ " ഹരൻ പറഞ്ഞതും നിധിക ചായയും ആയി വന്നിരുന്നു. അവൾ ചായ അടുത്തുള്ള ടേബിളിൽ വച്ച് പോവാൻ നിന്നതും ഹരൻ അവളെ പിടിച്ച് നിർത്തി. അവളുടെ തോളിലൂടെ കൈ ഇട്ട് നിന്ന് സംസാരിക്കാൻ തുടങ്ങി. " ഇന്ന് ഉച്ചക്ക് മുൻപേ ഡിസ്റ്റാർജ് ഉണ്ടാകില്ലേ " അലക്സി " മമ്. അറ്റാക്ക് ആയിരുന്നല്ലോ. അത് കൊണ്ട് ഇനി കൂടുതൽ സൂക്ഷിക്കണം എന്നാ ഡോക്ടർ പറഞ്ഞത് " " അയാൾക്ക് അപ്പോ ഹാർട്ട് ഒക്കെ ഉണ്ടായിരുന്നു അല്ലേ " അത് കേട്ട് ഹരൻ ഉറക്കെ ചിരിച്ചതും നിധിക അവനെ കണ്ണെടുക്കാതെ നോക്കി നിന്നു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...