നീഹാരമായ്: ഭാഗം 61

 

രചന: അപർണ അരവിന്ദ്

നിധിയുടെ കൈ പിടിച്ച് ഹരൻ അകത്തേക്ക് നടന്നു. പാലക്കൽ തറവാട് എന്ന് ഗേറ്റിനു പുറത്തായി എഴുതി വച്ചിരിക്കുന്നത് നിധി ഒന്ന് വായിച്ചു " ആഹ് ഇതാര് ജിത്തുവോ എത്ര കാലമായി കണ്ടിട്ട്. ഇവിടെ ഉള്ളവരെയൊക്കെ മറന്നോ " ഹരനെ കണ്ട് ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നു. "ഇല്ല അങ്കിൾ കുറച്ച് തിരക്കായി പോയി അതാ . അവരൊക്കെ എവിടെ " " അകത്തുണ്ട്. കല്യാണത്തിന്റെ തിരക്കിൽ ആണ് . മോൻ അകത്തേക്ക് വാ" അയാൾ ക്ഷണിച്ചതും നിധികയും ഹരനും അകത്തേക്ക് നടന്നു. പൂമുഖത്ത് നിന്നും ഹാളിലേക്ക് കയറിയതും ആരൊക്കെയോ ഒരുമിച്ച് വന്ന് ഹരനെ പൊതിഞ്ഞതും ഒരുമിച്ചാണ്. " ഇന്നലെ വരാൻ പറഞ്ഞിട്ട് ഇന്നാണോടാ കയറി വരുന്നത് " ധ്രുവി ഹരന്റെ പുറത്തൊന്ന് ആഞ്ഞ് തല്ലി. " എടാ ഞാൻ ഒന്ന് പറയട്ടെ "ഹരൻ അവരുടെ ഇടയിൽ നിന്നും അടി കിട്ടാതെ ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്നുണ്ട്. " നീ ഒന്നും പറയണ്ടാ. അല്ലെങ്കിലും കുറച്ച് കാലമായി നീ ഈ വഴിക്ക് വന്നിട്ട് തന്നെയില്ലല്ലോ " അടുത്ത അടി ശ്രീയുടെ വകയായിരുന്നു. " എടാ കല്യാണം കൂടാൻ വന്നിട്ട് രണ്ടും കൂടി ആ ചെക്കനെ പഞ്ഞിക്കിടല്ലേ " പാർത്ഥി ശ്രീയേയും ധ്രുവിയേയും അനുനയിപ്പിക്കാൻ ശ്രമിച്ചു.

" ഞാൻ ഒന്ന് പറയട്ടെടാ . ഓഫീസിൽ കുറച്ച് തിരക്കാണ്. അതാ വരാൻ പറ്റാതിരുന്നത്. എന്തായാലും ഞാനിങ്ങ് എത്തിയല്ലോ " ഹരൻ ചിരിയോടെ പറഞ്ഞു. " മ്മ്. ഈ ഒരു വട്ടത്തേക്ക് ക്ഷമിച്ചിരിക്കുന്നു. എന്നാലും ഞങ്ങളോടൊന്നും ഒരു വാക്ക് പോലും പറയാതെ ഓടി പോയി കല്യാണം കഴിച്ചില്ലേ നീയ് " " എല്ലാം പെട്ടെന്നായിരുന്നു. ഇത് നിധിക. നിങ്ങൾ ഫോട്ടോയിൽ കണ്ടിട്ടുണ്ടാകുമല്ലോ " ഹരൻ നിധിയെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞതും അവർ മൂന്ന് പേരും തലയാട്ടി. " മോളേ നിൽക്ക് ... നിന്നോട് നിൽക്കാനല്ലേ പറഞ്ഞത് ദത്തു മോളേ" ഒരു കുറുമ്പി പെണ്ണ് സ്റ്റയർ ഇറങ്ങി ഓടി വരുന്നുണ്ട് അവൾക്ക് പിന്നാലെ ഒരു മുപ്പത് മുപ്പത്തഞ്ച് വയസ് തോന്നിക്കുന്ന ഒരാളും  " നിന്നോട് നിൽക്കാൻ അല്ലേടി കുറുമ്പി പറഞ്ഞത് " അത് പറഞ്ഞ് അയാൾ കുട്ടിയെ താഴേ നിന്നും ഉയർത്തി എടുത്തു. അയാൾ കുഞ്ഞിന്റെ കവിളിൽ ഉമ്മ വച്ചതും കുഞ്ഞ് കുലുങ്ങി ചിരിക്കാൻ തുടങ്ങി. അയാൾ ഒന്ന് ചുറ്റും നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. " ജിത്തു " കുഞ്ഞുമായി അയാൾ ഹരന്റെ അരികിൽ വന്ന് അവനെ ഹഗ്ഗ് ചെയ്തു. " ദേവേട്ടാ "

ഹരനും തിരികെ അവനെ കെട്ടി പിടിച്ചു.  " ഇന്നലെ തന്നെ നീ വരും എന്ന് ഞങ്ങൾ കരുതി. എന്നിട്ട് ഈ രാവിലെ ആണോടാ വരുന്നേ " " ദേവേട്ടന് അറിയാലോ എന്റെ തിരക്കിന്റെ കാര്യം. കുറച്ച് വൈകി എങ്കിലും ഞാൻ എത്തിയല്ലോ " ഹരൻ പുഞ്ചിരിയാലെ പറഞ്ഞു. " ദത്താ" പിന്നിൽ നിന്നുള്ള വിളി കേട്ട് എല്ലാവരും ഒരുമിച്ച് ഒന്ന് തിരിഞ്ഞ് നോക്കി. " നീയ് ഡ്രസ്സൊന്നും മാറുന്നില്ലേ . ഈ പെണ്ണിന്റെ പിന്നാലെ ഇങ്ങനെ ഓടി നടന്നോ. സമയം എത്രയായീന്നാ " അത് പറഞ്ഞ് കഴിഞ്ഞിട്ടാണ് അവൾ മറ്റുള്ളവരെ ശ്രദ്ധിച്ചത്. അവൾ പുഞ്ചിരിത്തോടെ ദത്തന്റെ അരികിലേക്ക് നടന്നു. " നിനക്ക് മനസിലായില്ലേ ഇതാരാണെന്ന് .ഇത് ജിത്തുവിന്റെ ഭാര്യ നിധിക " " പിന്നെ മനസിലാവാതെ . നിധികയെ ഞാൻ കല്യാണ ഫോട്ടോയിൽ കണ്ടിരുന്നു. . " അവൾ ഹരനേയും നിധിയേയും നോക്കി പറഞ്ഞു. "ഇതെന്റെ പുന്നാര ഭാര്യ വർണ " ദത്തൻ നിധികക്ക് വർണയെ പരിചയപ്പെടുത്തി കൊടുത്തു.  " വാ നിധിക. ഞാൻ എല്ലാവരെയും കാണിച്ച് തരാം " വർണ നിധികയുടെ കൈ പിടിച്ച് മുന്നോട്ട് നടന്നു. * വർണ എല്ലാവർക്കും നിധികയെ പരിചയപ്പെടുത്തി കൊടുത്തു.

ഹരന്റെ ഭാര്യയാണ് എന്ന് പറയുമ്പോൾ തന്നെ അവരുടെ മുഖത്തെ സന്തോഷവും പെരുമാറ്റത്തിൽ നിന്നുമൊക്കെ ഹരൻ അവർക്കെല്ലാം പ്രിയപ്പെട്ടവനാണെന്ന് നിധികക്ക് മനസിലായിരുന്നു. " ഇതാണ് നമ്മുടെ മണവാട്ടികൾ " കണ്ണാടിക്ക് മുൻപിൽ ഇരിക്കുന്ന രണ്ട് പെൺകുട്ടികളെ ചൂണ്ടി വർണ പറഞ്ഞു. വർണ തന്നെ എല്ലാവരേയും പരിചയപ്പെടുത്തി കൊടുത്തു. അവർ എല്ലാവരും നിധിയോട് വളരെ സ്നേഹത്തിൽ തന്നെയാണ് സംസാരിച്ചത്. " ചെറുക്കൻമാർ എത്തി. അവർ രണ്ടുപേരെയും വിളിച്ചോളു. " വയസായ ഒരാൾ വന്ന് പറഞ്ഞതും കല്യാണ പെണ്ണുങ്ങളേയും കൂട്ടി എല്ലാവരും താഴേക്ക് ഇറങ്ങി. സ്റ്റയർ ഇറങ്ങി വരുമ്പോൾ ദത്തു മോളേയും കളിപ്പിച്ച് നിൽക്കുന്ന ഹരനെ കണ്ട് അവൾ ഒന്ന് നിന്നു. അവനൊപ്പം ശ്രീയും ധ്രുവിയും പാർത്ഥിയുമെല്ലാം ഉള്ളത് കൊണ്ട് അവിടേക്ക് പോകാൻ നിധികക്ക് ചെറിയ മടി തോന്നി എന്താേ പറഞ്ഞ് ചിരിച്ച് തല ചരിച്ചതും ഹരൻ കാണുന്നത് തന്നെ നോക്കി നിൽക്കുന്ന നിധികയെ ആണ്. അവൻ നേരെ നിധികയുടെ അടുത്തേക്ക് വന്നു. നിധികയെ കണ്ടതും ദത്തു മോൾ ഹരന്റെ കയ്യിൽ നിന്നും നിധികയുടെ മേലേക്ക് ചാടി.

ഒരു പാട് ആളുകൾ ഉള്ള വീട്ടിൽ ജനിച്ചു വളർന്നതു കൊണ്ട് ദത്തു മോൾക്ക് ആരോടും അത്ര പരിചയ കുറവൊന്നും ഇല്ലാ . അവൾ നിധിയുടെ മാലയിലും കമ്മലിന്റെയും പൊട്ടിന്റെയും എല്ലാം ഭംഗി നോക്കുന്ന തിരക്കിലായിരുന്നു. " എല്ലാവരും മണ്ഡപത്തിലേക്ക് വരു . മുഹൂർത്തം ആവാറായി " കാരണവരിലൊരാൾ പറഞ്ഞതും എല്ലാവരും മുറ്റത്ത് കെട്ടി ഉയർത്തിയ പന്തലിലേക്ക് നടന്നു. ഹരനും നിധികയും അടുത്തുള്ള കസേരയിൽ ആയി ഇരുന്നു. ഹരന്റെ മടിയിലാണ് ദത്തു മോൾ ഇരിക്കുന്നത്. നിധികയുടെ കൈയ്യിൽ കിടക്കുന്ന വള അഴിച്ചെടുക്കാനുള്ള പൊരിഞ്ഞ പരിശ്രമത്തിലാണ് ആള് . ഹരൻ ഒരു കൈ കൊണ്ട് മടിയിൽ ഇരിക്കുന്ന ദത്തു മോളേ ചുറ്റി പിടിച്ചിട്ടുണ്ട്. മറ്റേ കൈ നിധികയുടെ തോളിലാണ് വച്ചിരിക്കുന്നത്. ഡ്രസ് മാറ്റി വരുന്ന ദത്തനെ കണ്ടതും ദത്തു മോൾ ഹരന്റെ മടിയിൽ നിന്നു ദത്തന്റെ അരികിലേക്ക് ഓടിയിറങ്ങി. ദത്തൻ ഇരു കൈകൾ കൊണ്ടും അവളെ കോരിയെടുത്ത് കവിളിൽ ഉമ്മ വച്ചു.

" അച്ഛേടേ പൊന്നേ " അത് കേട്ട് ദത്തു ഉറക്കെ ചിരിച്ചു. ഹരനെ നോക്കി ഒന്ന് തലയാട്ടി ദത്തൻ സ്റ്റേജിലേക്ക് നടന്നു. സ്റ്റേജിന് നടുക്കായി രണ്ട് പെൺകുട്ടികൾ വിവാഹ വേഷത്തിൽ ഇരിക്കുന്നുണ്ട്. അവരുടെ അരികിലായി വരൻമാരും സ്റ്റേജിന്റെ ഒരു ഭാഗത്ത് ശ്രീഭദ്രാ വെഡ്സ് ശ്രീനീഷ് എന്ന് എഴുതി വച്ചിട്ടുണ്ട്   അതിനു തൊട്ടപ്പുറത്തായി ദേവശില്പ വെഡ്സ് കാശിനാഥൻ എന്നും എഴുതിയിട്ടുണ്ട്   പൂജാരി പൂജിച്ച താലി കൊടുത്തതും കാശി ശിലുവിന്റെ കഴുത്തിലും, ശ്രീനിഷ് ശ്രീ ഭദ്രയുടെ കഴുത്തിലും താലി ചാർത്തി. " ഇവരുമായി നിനക്ക് എങ്ങനെയാ പരിചയം ഹരാ " " പണ്ട് ദേവേട്ടനും വർണയും തൃശ്ശൂർ ആയിരുന്നു. കുറച്ച് വർഷം മുൻപ് അതായത് ഞാൻ ബാഗ്ലൂർ പഠിക്കുന്ന കാലത്ത് ലീവിന് വന്നതായിരുന്നു. ത്യശ്ശൂർ വച്ച് ഒരു അടി പിടിയിൽ ദേവേട്ടന് തലക്ക് പരിക്ക് പറ്റി റോഡിൽ കിടന്നപ്പോൾ ഹോസ്പിറ്റലിൽ ആക്കിയത് ഞാനാണ്. അന്ന് വർണ കോളേജിൽ പഠിക്കുകയായിരുന്നു. അവളെ കോളേജിൽ നേരിട്ട് പോയി കണ്ട് പറഞ്ഞതും ഞാനായിരുന്നു. അന്ന് ഞങ്ങൾ വെറുതെ ഒന്ന് പരിചയപ്പെട്ടു എന്നേ ഉള്ളു. പിന്നെ ദേവേട്ടൻ തന്നെ എന്നെ അന്വോഷിച്ചു വന്നു നന്ദി പറയാൻ .

അപ്പോൾ ദേവേട്ടൻ ഐ പി എസ് ഓഫീസർ ആയിരുന്നു. ഞാനും നന്ദനും തമ്മിലുള്ള ബാഗ്ലൂരിലെ ആ ഡ്രഗ്ഗ് കേസിലും എന്നെ സഹായിച്ചതും സപ്പോട്ട് ചെയ്തതും ദേവേട്ടനാ . അങ്ങനെയാണ് ഞാൻ ഇവിടെയുള്ളവരെ പരിചയപ്പെടുന്നതും മറ്റും. ഇവിടെ ഞാൻ ഇടക്കിടക്ക് വരാറും ഉണ്ടായിരുന്നു. പ്രായം കൊണ്ട് ധ്രുവിയും ശ്രീയും പാർത്ഥിയുമെല്ലാം എന്നെക്കാൾ മൂത്തതാണ്. പക്ഷേ ഞങ്ങൾ തമ്മിൽ എടാ പോടാ ബന്ധമാ " ഹരൻ സ്റ്റേജിലുള്ളവരെ നോക്കി പറഞ്ഞു. ഹരന്റെ തോളിൽ ചാരി കിടന്ന് നിധിയും അവരെ നോക്കുകയായിരുന്നു. " ഇവർ എല്ലാവരും ഈ വീട്ടിലാണോ താമസിക്കുന്നത്. " " എയ്. ധ്രുവി യും ഭാര്യ പാർവതിയും വേറെ വീട്ടിലാണ്. അവർക്ക് ഒരു ആൺകുട്ടി. അവരുടെ അപ്പുറത്ത് നിൽക്കുന്ന ആളാണ് പാർത്ഥി . ആ റെഡ് സാരിയാണി പാർത്ഥിയുടെ ഭാര്യ ആത്മിക . അവർക്കും ആൺകുട്ടിയാണ്. പിന്നെ ശ്രീയും നിമ്മിയും അവർക്ക് ട്വിൻസ് ആണ് . പിന്നെ ദേവേട്ടനും വർണയും ദത്തു മോളും. " സ്റ്റേജിൽ ഉള്ളവരെ നോക്കി ഹരൻ പറഞ്ഞു. " ഇതു പോലെ ഒരു വലിയ ഫാമിലി. നല്ല രസമായിരിക്കും അല്ലേ " " നീ ഒന്ന് മനസ് വച്ചാൽ ഇതിനെക്കാൾ വലിയ ഒരു ഫാമിലി നമ്മുക്ക് ഉണ്ടാക്കാം... "

ഹരൻ ഒരു കള്ള ചിരിയോടെ പറഞ്ഞതും നിധി അവനെ നോക്കി പേടിപ്പിച്ചു. * സദ്യയും ഫോട്ടോ എടുപ്പും എല്ലാം കഴിഞ്ഞ് ഉച്ചക്ക് അവർ അവിടെ നിന്നും ഇറങ്ങി. വരുന്ന വഴി വീട്ടിൽ അവർ കയറി. പ്രതീക്ഷിക്കാതെ ഉള്ള വരവായതിനാൽ എല്ലാവർക്കും നല്ല സന്തോഷമായിരുന്നു. ഹാളിൽ നിധിക മാധുവിനോടും അമ്മയോടും ഓരോ വിശേഷങ്ങൾ പറയുകയാണ്. കുറച്ചപ്പുറത്തായി ഫോണിൽ നോക്കി ഇന്ദു ഇരിക്കുന്നുണ്ടെങ്കിലും അവളുടെ ശ്രദ്ധ മൊത്തം ടി വി കാണുന്ന ഹരനിലാണ്. വൈകുന്നേരത്തേക്കുള്ള ചായ വക്കാൻ അമ്മയും നിധിയും അടുക്കളയിലേക്ക് നടന്നതും പിന്നാലെ മാധവും പോയി. അച്ഛൻ റൂമിൽ ഉച്ച മയക്കത്തിൽ ആണ് . ഹാളിൽ ഇപ്പോൾ താനും ഹരനും മാത്രമേ ഉള്ളൂ എന്ന് മനസിലായതും ഇന്ദു എനീറ്റ് ഹരന്റെ അരികിലേക്ക് വന്നു ഹരൻ ഇരിക്കുന്ന സെറ്റിയിൽ അവൾ വന്ന് ഇരുന്നതും ഹരൻ ടി വി ഓഫ് ചെയ്ത് എണീറ്റു. " ജിത്തേട്ടാ " പിന്നിൽ നിന്നും ഇന്ദുവിന്റെ വിളി വന്നതും ഹരൻ ഒന്ന് നിന്നു ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...