നീഹാരമായ്: ഭാഗം 63

 

രചന: അപർണ അരവിന്ദ്

" ഇന്ദുലേഖയുടെ ഹസ്ബെന്റ് എവിടെയാണ്. അവർക്ക് എന്തെങ്കിലും ഫാമിലി ഇഷ്യു " " എയ് അങ്ങനെയാന്നും ഇല്ല ഡോക്ടർ. ഇന്ന് രാവിലെ കൂടെ അവളുടെ ഹസ്ബന്റിനോട് ഞാൻ സംസാരിച്ചതാണ്. ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് അളിയനും അറിഞ്ഞിട്ടില്ല. " ഹരൻ ഉറപ്പോടെ പറഞ്ഞു. " എന്തായാലും ഇന്ദുവിനോട് നമ്മുക്കൊന്ന് സംസാരിക്കാം. ആളോരു ചെറിയ മയക്കത്തിലാണ്. നമ്മുക്ക് വെയ്റ്റ് ചെയ്യാം " ഡോക്ടർ പറഞ്ഞതും അച്ഛനും ഹരനും സംശയത്തോടെ പുറത്തേക്ക് നടന്നു. * " ഞങ്ങൾ ഇത്രയൊക്കെ ചോദിച്ചിട്ടും നീ എന്താ ഇന്ദു ഒരക്ഷരം മിണ്ടാത്തത് " അമ്മ ദയനീയമായി ചോദിച്ചതും ഇന്ദു ആദ്യം നോക്കിയത് പുറത്തേക്ക് കണ്ണും നട്ട് ഇരിക്കുന്ന ഹരനിലേക്കാണ്. അവന്റെ നോട്ടം മൊത്തം പുറത്തേക്ക് ആണെങ്കിലും ശ്രദ്ധ മുഴുവനും ഇന്ദുവിലായിരുന്നു. ആശുപത്രിയിൽ നിന്നും വന്ന ശേഷം എല്ലാവരും ഹാളിൽ ഒരുമിച്ചിരിക്കുകയാണ്. ഇന്ദു എന്തുകൊണ്ട് പ്രെഗ്നന്റായ വിവരം എല്ലാവരിൽ നിന്നും മറച്ചു വച്ചു എന്ന് ഹരൻ ഒഴികെ മറ്റെല്ലാവരും മാറി മാറി ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല.

" ശരി. നീ ഞങ്ങളോട് ഒന്നും പറഞ്ഞില്ല. അറ്റ് ലിസ്റ്റ് നിന്റെ ഭർത്താവിനോടെങ്കിലും പറഞ്ഞിട്ടുണ്ടോ " മാധു ദേഷ്യത്തിൽ ചോദിച്ചു. അപ്പോഴും മൗനം മാത്രമാണ് മറുപടി. " പറ മോളേ" അച്ഛൻ " മോളല്ല. മ.. മ... വെറുതെ എന്നെ കൊണ്ട് പറയിപ്പിക്കണ്ട . ഇവൾക്ക് അഹങ്കരവാ അച്ചാ. ഇവൾ ആരൊക്കെയോ ആണെന്ന വിചാരം. ഇവൾക്ക് എന്തൊക്കെയോ കള്ളത്തരം ഉണ്ട്. അതല്ലേ ഇവൾ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത് " മാധു പറഞ്ഞതും ഹരന്റെ ശബ്ദം ഉയർന്നു. " മാധു . മതി നിർത്ത്. നീയിത് പറഞ്ഞ് പറഞ്ഞ് എങ്ങോട്ടാ . ഞാൻ എന്തായാലും അളിയനെ വിളിച്ചോന്ന് സംസാരിക്കട്ടെ . എന്നിട്ട് ബാക്കി തിരുമാനിക്കാം " അത് പറഞ്ഞ് ഹരൻ പുറത്തേക്ക് നടന്നു. " നിച്ചു നീ ഇന്ദുവിനെ റൂമിലേക്ക് കൊണ്ട് പോകു" അമ്മ പറഞ്ഞതും അവൾ ഇന്ദുവിനേയും കൂട്ടി റൂമിലേക്ക് നടന്നു. അന്നത്തെ ദിവസം വീട് മുഴുവൻ ഒരു മൂകത നിറഞ്ഞ് നിന്നു. രാത്രി ഭക്ഷണം കഴിക്കുമ്പോഴും ആരും അധികം സംസാരിച്ചില്ല. ഡോക്ടർ ഇന്ദുവിനോട് നന്നായി ഭക്ഷണം കഴിക്കാൻ പറഞ്ഞു എങ്കിലും അവൾ ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല.

ഇതാെക്കെ ഹരൻ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവൻ നിശബ്ദത പാലിച്ചു. * " ഇന്ദ്രേട്ടാ " ഹരന്റെ നെഞ്ചിൽ ചാരി കിടക്കുകയാണ് നിധി. " മ്മ് " " എന്നോട് എന്താ പറയാനുള്ളത് " " യക്ഷി ..അത് ..അത് പിന്നെ അവൾ നിന്നോട് എന്തെങ്കിലും പറഞ്ഞോ " " എന്ത് ... ആര് പറഞ്ഞോ എന്ന് " " ഇ.. ഇന്ദു " " ഇല്ല്യ " " എന്തായിരിക്കും അവളുടെ പ്രശ്നം. അവൾ എന്തിനാ ഇങ്ങനെ പെരുമാറുന്നേ .." " അത് എനിക്കെങ്ങന്നെ അറിയാനാ . നിന്റെ അനിയത്തിയല്ലേ . നേരിട്ട് ചോദിച്ചുടെ " അത് കേട്ട് ഹരൻ അവളെ നോക്കി പേടിപ്പിച്ചു. " മതി ഫോണിൽ കളിച്ചത്. കിടന്ന് ഉറങ്ങാൻ നോക്ക്" ഹരൻ നിധിയുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി വച്ച് അവളെ ബെഡിലേക്ക് കിടത്തി. "നമ്മൾ നാളെ പോകുമോ ഇന്ദ്രേട്ടാ .." " ഇല്ല. എന്തായാലും നാളെ അളിയൻ വരട്ടെ . എന്താ അവളുടെ പ്രശ്നമെന്ന് അറിയണം ആരോടും സംസാരിക്കുന്നില്ലെങ്കിൽ വേണ്ടാ. അവൾക്ക് ഒന്ന് നേരാവണ്ണം ഭക്ഷണം കഴിച്ചു കൂടെ " " ഇത്രക്കും കെയറിങ്ങ് ഉണ്ടെങ്കിൽ നേരിട്ട് പോയങ്ങ് സംസാരിച്ചുകൂടെ ഇന്ദ്രേട്ടാ എന്തിനാ ഈ പിണക്കം "

" നീ നിന്റെ കാര്യം നോക്കി ഉറങ്ങാൻ നോക്ക് നിധി " ഹരൻ അത് പറഞ്ഞ് ലൈറ്റ് ഓഫ് ചെയ്ത് നിധികയുടെ അരികിൽ വന്ന് കിടന്നു. എന്നും തന്നെ പുണരാറുള്ള കൈകൾ ഇന്ന് നിശ്ചലമാണെന്ന് മനസിലായതും നിധിക കണ്ണുകൾ അടച്ചു . ഹരന് ഇന്ദുവിനെ എത്രത്തോളം ഇഷ്ടമാണെന്ന് അതിൽ നിന്നും നിധിക്ക് മനസിലായിരുന്നു. " യക്ഷി .. നിനക്ക് എന്നോട് ദേഷ്യമുണ്ടോ " ഹരൻ അവളുടെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് പിൻകഴുത്തിൽ മുഖം അമർത്തി. " എന്തിനാ ഇന്ദ്രേട്ടാ " " ഒന്ന് റിലാക്സ് ആവാനും നിന്നെ ഹാപ്പിയാക്കാനും ആണ് നിന്നെ ഞാൻ ഇവിടേക്ക് കൊണ്ട് വന്നത്. പക്ഷേ എന്നെ കൊണ്ട് കഴിയുന്നില്ലാ യക്ഷി . മനസ് ആകെ ഡിസ്റ്റർബ്ഡ് ആണ്. മനസിന് ഒരു സമാധാനം ഇല്ലാ . എന്താ അവൾക്ക് പറ്റിയത് എന്നറിയാതെ ഒരു സമാധാനമില്ലാ " " ഇന്ദുവിനെ അത്രക്കും ഇഷ്ടമാണല്ലേ നിനക്ക് " മറുപടിയായി അവൻ ഒന്ന് പുഞ്ചിരിച്ചു. ഞാൻ ശരിക്കും എന്റെ കുഞ്ഞിനെ പോലെയാ കൊണ്ടു നടന്നിരുന്നത്. എനിക്ക് അത്രക്കും ഇഷ്ടമായിരുന്നു.

ഏത് സമയവും ജിത്തേട്ടാ ജിത്തേട്ടാ എന്ന് വിളിച്ച് പിന്നാലെ നടക്കുമായിരുന്നു. അവളുടെ ഓർമകൾ മനസിലേക്ക് കടന്ന് വന്നതും ഹരന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. " നിധിക... " " എന്താ ഇന്ദ്രേട്ടാ " " ഇന്ന് നീ ഇന്ദുവിന്റെ ഒപ്പം ഒന്ന് കിടക്കാമോ . ഉച്ചക്കലെ പോലെ വയ്യാതെ ആയാൽ ആരും അറിയില്ലല്ലോ " " മമ്" നിധിക മൂളി കൊണ്ട് ബെഡിൽ നിന്നും ഇറങ്ങി. " യക്ഷി അവൾ ഉറങ്ങിയിട്ടില്ലാ എങ്കിൽ അവളോട് ഒന്ന് സംസാരിച്ച് നോക്ക്. ഇനി അളിയന്റെ വീട്ടിൽ എന്തെങ്കിലും പ്രശ്നം ആണോന്ന് അറിയാം ലോ " " നീയിങ്ങനെ ടെൻഷൻ ആവാതെ . നീ വിളിച്ചപ്പോൾ വിനോദേട്ടൻ എന്താ പറഞ്ഞത് " " അളിയൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. ഇന്ദുവിന് വയ്യാ ഒന്നിതു വരെ വരാൻ പറഞ്ഞു ഞാൻ . അളിയൻ നാളെ രാവിലെ ആവുമ്പോഴേക്കും എത്താം എന്ന് പറഞ്ഞു. വേറെ ഒന്നും പറഞ്ഞില്ല. " എന്തായാലും നാളെ അറിയാമല്ലോ. നീ കിടന്നോ" നിധി പുറത്തേക്ക് ഇറങ്ങി പോയി. " എനിക്ക് എല്ലാം അറിയാം ഇന്ദ്രേട്ടാ .

പക്ഷേ ഞാനായി നിങ്ങളോട് ഒന്നും പറയില്ല. നിങ്ങൾ എല്ലാം സ്വയം തിരിച്ചറിയും " നിധി ഇന്ദുവിന്റെ റൂമിൽ എത്തുമ്പോൾ അവൾ ഉറങ്ങിയിരുന്നു. * " എട്ടാ .. എട്ടാ എണീക്ക് ദേ താഴേ വിനോദേട്ടൻ വന്നിട്ടുണ്ട് " മാധുവിന്റെ ശബ്ദമാണ് ഹരനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. " അളിയൻ എത്തിയോ . ഞാൻ ദാ വരുന്നു. " അവൻ വേഗം എണീറ്റ് ഫ്രഷായി താഴേക്ക് നടന്നു. ഹാളിൽ അച്ഛനോട് സംസാരിച്ച് വിനോദ് ഇരിക്കുന്നുണ്ട് " കുറേ നേരം ആയോ എത്തിയിട്ട്" മുഖത്തെ പരിഭ്രമം മറച്ച് വെച്ച് ഹരൻ ചോദിച്ചു. " ഏയ് ഒരു അര മണിക്കൂർ ആയിക്കാണും" വിനോദ് ചിരിയോടെ പറഞ്ഞു. അപ്പോഴേക്കും നിധി ഇന്ദുവിനേയും കൂട്ടി താഴേക്ക് എത്തി. സ്റ്റയർ ഇറങ്ങി വന്ന ഇന്ദു വിനോദിനെ കണ്ടതും ഓടി വന്നവനെ കെട്ടി പിടിച്ചു. അത് കണ്ടപ്പോൾ തന്നെ ഹരന് പാതി ആശ്വാസമായിരുന്നു. ഇന്ദുവും വിനോദും തമ്മിൽ എന്തോ വലിയ പ്രശ്നമാണെന്ന് അവൻ ഭയപ്പെട്ടിരുന്നു. " എങ്ങോട്ടാ നീ ഇങ്ങനെ ഓടി വരുന്നത്. പതിയെ നടന്നാ പോരെ ."

നിനക്ക് എന്താ പറ്റിയത്. അളിയൻ പറഞ്ഞു വയ്യാ എന്ന് " " മോനേ അത് പിന്നെ ഇന്ദുവിന് വിശേഷമുണ്ട് " അമ്മയാണ് അത് പറഞ്ഞത്. " ഞാൻ അന്നേ പറഞ്ഞതല്ലേ ഇന്ദു ഇതൊന്നും വേണ്ട എന്ന് . ഇപ്പോ എങ്ങനെയുണ്ട് . എല്ലാവരും അറിഞ്ഞില്ലേ . അപ്പോ നിനക്കായിരുന്നില്ലേ നിർബന്ധം എട്ടനോട് തന്നെ ആദ്യം പറയണം എന്ന് . എന്നിട്ട് എന്തായി " വിനോദ് പറയുന്നത് കേട്ട് എല്ലാവരും ഒന്നും മനസിലാവാതെ നിൽക്കുകയാണ് നിധിയുടെ മുഖത്ത് മാത്രം ഒരു പുഞ്ചിരിയുണ്ട്. " ദേ അളിയാ ഇവൾ കുറച്ച് ദിവസമായി ഇത് പറഞ്ഞ് മനുഷ്യന്റെ സമാധാനം കളയുന്നു. രണ്ടാഴ്ച്ച മുൻപേ ഇവളുടെ പ്രെഗ്നൻസി കൺഫോം ചെയ്തതാണ്. ഞാൻ എല്ലാവരോടും പറയാൻ നിന്നതാ അപ്പോ ഇവളുടെ ഒരു സർപ്രെയ്സ് പ്ലാനിങ്ങ് . ഇതിനെ കുറിച്ച് ആദ്യം അളിയനോട് തന്നെ പറയണം എന്ന് . അതിന് വേണ്ടിയാണ് നിങ്ങൾ വരുന്ന വരെ ഇവൾ ഇവിടെ നിന്നത്. എന്നും ഫോൺ വിളിക്കുമ്പോൾ ഞാൻ പറയും എന്റെ അടുത്തേക്ക് വരാൻ.

അപ്പോ അവളുടെ എട്ടൻ വന്ന് പിണക്കം മാറ്റി ഈ കാര്യം പറഞ്ഞിട്ടേ വരു എന്ന്. ഇപ്പോ എല്ലാം എട്ട് നിലയിൽ പൊട്ടിയില്ലേ. അച്ഛൻ പറഞ്ഞപ്പോഴാണ് ഇവിടത്തെ കാര്യം ഞാൻ അറിഞ്ഞത്. മതി നിങ്ങളുടെ പിണക്കവും വാശിയും എല്ലാം . വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഒരു കാര്യത്തിന്റെ പേരിൽ ഇനിയും ഈ പിണക്കം വേണ്ടാ. അളിയൻ അവളോട് ക്ഷമിച്ചേക്ക് . അവൾ ചെയ്തത് തെറ്റാ. പക്ഷേ ചില സമയത്ത് പാവവും തോന്നും. " വിനോദ് പറഞ്ഞത് കേട്ട് ഹരൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞ് റൂമിലേക്ക് നടന്നു. " എന്നോട് ക്ഷമിക്ക് ജിത്തേട്ടാ. അപ്പോഴത്തെ പൊട്ട ബുദ്ധിയിൽ ഞാൻ എന്തൊക്കെയോ പറഞ്ഞതാ . എല്ലാ തെറ്റും എന്റെയാ . ഈ ഒരു വട്ടത്തേക്ക് ഒന്ന് ക്ഷമിക്ക്. എന്റെ ജിത്തേട്ടനല്ലേ " ഇന്ദു അവനെ പിന്നിൽ നിന്നും കെട്ടിപിടിച്ചു. ഹരൻ ഇറുക്കെ കണ്ണുകൾ അടച്ചതും അവന്റെ കൺകോണിലൂടെ ഒരു തുള്ളി കണ്ണീർ ഇന്ദുവിന്റെ കൈയ്യിൽ വന്ന് വീണു. " ജിത്തേട്ടാ " അവൾ കരഞ്ഞ് കൊണ്ട് വിളിച്ചതും ഹരൻ തിരിഞ്ഞ് അവളെ ചുറ്റി പിടിച്ചു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...