നീഹാരമായ്: ഭാഗം 66

 

രചന: അപർണ അരവിന്ദ്

" എടാ ആരോ വന്നിട്ടുണ്ട്. ഞാൻ പിന്നെ വിളിക്കാം " നിധി കോൾ കട്ട് ചെയ്ത് പുറത്തേക്ക് നടന്നു. ഹരൻ അപ്പോഴേക്കും മെയിൻ ഡോറിനരികിൽ എത്തിയിരുന്നു. അവൻ ഡോർ തുറന്നതും പുറത്ത് നിന്നും ആരോ അവനെ ഇറുക്കെ പുണർന്നതും ഒരുമിച്ചാണ്. ഹരന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്നവളെ കണ്ടതും നിധി ദേഷ്യം കൊണ്ട് അടിമുടി വിറച്ചു. " എടീ .." നിധി വിറഞ്ഞു തുള്ളി അവന്റെ അരികിലേക്ക് നടന്നു. ഹരൻ ആണെങ്കിൽ തന്നെ കെട്ടി പിടിച്ചവളെ പിടിച്ച് മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. " ഭൂമി " നിധി ഉറക്കെ അലറിയതും അവൾ ഞെട്ടി രണ്ടടി പിന്നിലേക്ക് മാറി. " ഹരേട്ടാ .... ഞാൻ .. എനിക്ക് ഹരേട്ടൻ ഇല്ലാതെ പറ്റില്ല. " ഭൂമി വീണ്ടും ഹരനെ കെട്ടിപിടിക്കാൻ നിന്നതും അവരുടെ ഇടയിൽ നിധി കയറി നിന്നു

" ഹരേട്ടാ എന്നോട് ക്ഷമിക്കില്ലേ. എനിക്കറിയാം ക്ഷമിക്കും എന്ന്. കാരണം എട്ടന് എന്നെ അത്രക്കും ഇഷ്ടമായിരുന്നല്ലോ. ഞാൻ ആ നന്ദഗോപന്റെ ചതിയിൽ അറിയാതെ പെട്ട് പോയതാ . അപ്പോഴത്തെ സാഹജര്യത്തിൽ ഞാൻ അറിയാതെ ഹരേട്ടന്റെ മനസ് വേദനിപ്പിച്ചു. എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഹരേട്ടന് എന്നോട് ക്ഷമിച്ചു കൂടെ . ഞാൻ കാല് പിടിക്കാം " ഭൂമി നിധികയെ മറികടന്ന് ഹരന്റെ കാലിൽ പിടിക്കാൻ നിന്നതും അവളുടെ കയ്യിൽ കയറി നിധി പിടിച്ചു. " എന്റെ ഭർത്താവിനെ നിന്റെ ഈ കൈ കൊണ്ടെങ്ങാനും തൊട്ടാ ഈ കൈ ഞാൻ അങ്ങ് വെട്ടിയെടുക്കും " അത് പറയുമ്പോൾ നിധി ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. " ഭർത്താവോ . വെറും ഒരു താലി കെട്ടിയത് കൊണ്ട് ഭർത്താവ് ആകുമോ . മനസറിഞ്ഞ് സ്നേഹിച്ചവരാണ് ഞങ്ങൾ രണ്ട് പേരും " " ഛി നിർത്തടി . മര്യാദക്ക് ഇവിടെ നിന്നും ഇറങ്ങി പൊക്കോണം "

" ഇല്ല . ഹരേട്ടൻ പറയട്ടെ എന്നോട് പോവാൻ . എട്ടൻ ഇത് വരെ ഒരക്ഷരം പോലും മിണ്ടിയില്ലല്ലോ അതിന്റെ അർത്ഥം എന്താ " മിണ്ടാതെ നിൽക്കുന്ന ഹരന്റെ ഭാവം ഭൂമിയിൽ ചെറിയ ഒരു പ്രതീക്ഷ നൽകിയിരുന്നു. " വെറുതെ ഒരു സീൻ ഉണ്ടാക്കാതെ ഭൂമിക പോവാൻ നോക്കു " വളരെ ശാന്ത ഭാവത്തിൽ പറയുന്ന ഹരനെ കണ്ട് നിധി പല്ല് കടിച്ചു. " ഹരേട്ടൻ ആരെയാ ഈ പേടിക്കുന്നത്. എനിക്കറിയാം നിങ്ങൾക്ക് ഇടയിലുള്ള പ്രശ്നം. എട്ടന്റെ ഉള്ളിൽ ഇപ്പോഴും ഞാനാണ് അതുകൊണ്ട് നിധികയെ സ്നേഹിക്കാൻ കഴിയുന്നില്ല . മാത്രമല്ല നിധികയും അലക്സിയും തമ്മിൽ ഇപ്പോഴും .." " ഭൂമിക... " അതൊരു അലർച്ചയായിരുന്നു. ഹരന്റെ ഭാവം കണ്ട് അവൾ പേടിയോടെ രണ്ടടി പിന്നിലേക്ക് നീങ്ങി " ഇനി ഈ വക വർത്താനം നിന്റെ വായിൽ നിന്നും വീണാൽ എന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കില്ല. " അവൻ വിരൽ ചൂണ്ടി അവൾക്ക് വാണിങ്ങ് കൊടുത്തു. " ഹരേട്ടാ എന്താ ഇത്. എട്ടന് ഒന്നും മനസിലാവുന്നില്ലേ . നിധികക്ക് വേണ്ടിയല്ലേ അലക്സി കോളേജിൽ കയറി നന്ദഗോപനെ തല്ലിയത്. അതിൽ നിന്നും മനസിലാക്കി കൂടെ എല്ലാം "

" നിന്നോട് ആര് പറഞ്ഞു ഈ ഇല്ലാത്ത കാര്യങ്ങൾ. നിനക്ക് നാണമുണ്ടോടീ. കല്യാണത്തിന് മുൻപുള്ള നിന്റെ സ്വഭാവം എന്തോ ആവട്ടെ . കല്യാണത്തിന് ശേഷവും ഛേ.. " നിധി വെറുപ്പോടെ മുഖം തിരിച്ചു. " അത് ... അത് പറ... പറയാൻ നിനക്ക് എന്താ അവകാശം. കല്യാണത്തിന് മുൻപ് നീയും ഒരാളെ സ്നേഹിച്ചിട്ടിലെ . അയാളെ ചതിച്ചിട്ട് നീ ഹരേട്ടനെ കെട്ടി. പാവം എന്റെ ഹരേട്ടൻ ഇതൊന്നും അറിയാതെ നിന്നെ കെട്ടി " " നിന്റെ ഹരനോ . ഏത് വകക്ക് . എന്ത് അവകാശത്തിലാ നീ അത് പറഞ്ഞത്. ഇത് എന്റെ ഭർത്താവാണ്. ഇറങ്ങി പോ ഇവിടുന്ന് " നിധി അവളെ വാതിലിന് പുറത്തേക്ക് ആക്കി . " എന്തിനാ നിധികാ ഈ അഭിനയം. നിനക്ക് നീ ഇഷ്ടപ്പെട്ടയാളുടെ കൂടെ പോയി കൂടാെ. എന്നാലെ എനിക്കും ഹരേട്ടനും ഒന്നിക്കാൻ കഴിയൂ .." " ഇറങ്ങി പോടീ " നിധി ദേഷ്യത്തിൽ വാതിൽ ശക്തിയായി അടച്ചു. " നിങ്ങളാരാ പുണ്യാളനോ . അവൾ ഇത്രയൊക്കെ ഇവിടെ നിന്ന് പ്രസംഗിച്ചിട്ട് വാ തുറന്ന് ഒരക്ഷരം പറഞ്ഞോ നിങ്ങൾ ..

ഇങ്ങനെ ഒരു കോന്തൻ " അവൾ ചവിട്ടി തുള്ളി അടുക്കളയിലേക്ക് കയറി പോയി. നിധിയുടെ പിന്നാലെ ഹരൻ അടുക്കളയിലേക്ക് വന്നു എങ്കിലും ഹരനെ ഒന്നും സംസാരിക്കാൻ അനുവദിക്കാതെ ഉള്ള ദേഷ്യം മൊത്തം പാത്രങ്ങളിൽ തീർക്കുകയാണ്. അത് കണ്ട് ഹരൻ കാറിന്റെ കീയും ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി പോയി. * അപ്പോൾ പോയ ഹരൻ പിന്നെ തിരിച്ച് വന്നത് രാത്രിയാണ്. കുളിച്ച് ഫ്രഷായി ഹരൻ ബാൽക്കണിയിൽ വന്ന് നിൽക്കുകയാണ്. " ദാ ചായ " നിധി മുഖം വീർപ്പിച്ച് ചായ അവന് നേരെ നീട്ടി. " എനിക്ക് വേണ്ടാ " " അതെന്താ വേണ്ടാത്തത് " " വേണ്ടാ അത്ര തന്നെ " " ഇനി അവള് വന്ന് ചായ ഇട്ട് തരണമായിരിക്കണം അല്ലേ " " നിർത്തടി . നീയിത് പറഞ്ഞ് പറഞ്ഞിത് എങ്ങോട്ടാ . ഞാൻ മിണ്ടാതെ നിൽക്കുന്നു എന്ന് കരുതി എന്റെ ക്ഷമയെ നീ പരീക്ഷിക്കരുത് നിധിക " അത്രയും ദേഷ്യത്തിൽ അവൻ പറഞ്ഞതും നിധിക ഒന്നും മിണ്ടാതെ തിരികെ നടന്നു. "

ഇതിന് മുൻപ് ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ട് ഹരൻ തന്നാേട് ദേഷ്യപ്പെട്ടിട്ടില്ല. അവനെ ദേഷ്യം പിടിപ്പിക്കാൻ താൻ എന്തൊക്കെ പറഞ്ഞാലും ഒരു പുഞ്ചിരിയോടെ നിൽക്കുന്നവനാണ്. നിധിക്ക് മനസിൽ എന്തോ ഭാരം വന്ന് നിറയുന്ന പോലെ. താൻ അവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടോ. തന്റെ ഭാഗത്താണോ തെറ്റ്. എന്റെ ഇന്ദ്രേട്ടൻ പാവമല്ലേ . പക്ഷേ അവൾ അത്രക്കും പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നിന്നില്ലേ . എന്റെ ഹരേട്ടൻ എന്ന് പറഞ്ഞപ്പോൾ അവൾക്കിട്ടൊന്ന് പൊട്ടിക്കാമായിരുന്നില്ലേ." അവൾ ഓരോന്ന് ആലോചിച്ച് ചായ ടേബിളിൽ കൊണ്ട് വന്ന് വച്ചു. ശേഷം ചെറിയ മടിയോടെ ഹരന്റെ അരികിലേക്ക് വന്നു. അവൻ അപ്പോഴും ബാൽക്കണിയിൽ തന്നെ നിൽക്കുകയാണ്. അവൾ അവന്റെ അരികിൽ വന്ന് നിന്നു എങ്കിലും പെട്ടെന്ന് തിരിഞ്ഞ് നടന്നു. അവൾ ബാൽക്കണി ഡോർ കടക്കുന്നതിന് മുൻപേ ഹരൻ അവളെ പിന്നിൽ നിന്നും ചേർത്തു പിടിച്ച് പിൻകഴുത്തിൽ ഉമ്മ വച്ചു.

" എന്താ നിന്റെ പ്രശ്നം. എന്തിനാ ഇത്രക്കും ദേഷ്യം യക്ഷി " അവൻ അവളുടെ കവിളിൽ ഉമ്മ വച്ച് കൊണ്ട് ചോദിച്ചു. അവൾ മറുപടി പറയാതെ തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് ചേർന്നു. " എതോ ഒരുത്തി വന്ന് നീ അവളുടെയാ എന്ന് പറഞ്ഞാ ഞാൻ എന്താ ചെയ്യേണ്ടത്. നീ എന്റെ മാത്രം അല്ലേ ഇന്ദ്രേട്ടാ . അവൾ അത്രയൊക്കെ പറഞ്ഞിട്ടും നീ ഒന്നും മിണ്ടാതെ നിന്നില്ലേ . അപ്പോ എനിക്ക് ദേഷ്യം വന്നു. ഒരുപാട് സങ്കടം വന്നു. സോറി" അവൾ പറയുന്നത് കേട്ട് ഹരന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. " ന്റെ യക്ഷീ " അവൻ അവളെ ഇറുക്കെ പുണർന്നു. " എനിക്ക് എന്റെ ഭാര്യയെ ഒരുപാട് ഒരുപാട് സ്നേഹിക്കാൻ തോന്നാ " അവളുടെ കഴുത്തിൽ മുഖം ചേർത്തവൻ പറഞ്ഞതും നിധി അവനെ പിന്നിലേക്ക് തള്ളി " അങ്ങോട്ട് മാറി നിൽക്ക് മനുഷ്യാ . എനിക്ക് അവിടെ വേറെ പണിയുണ്ട് " " യക്ഷി " അവൻ ചെറിയ കുട്ടിയെ പോലെ വിളിച്ചു. " ഒരു യക്ഷിയും ഇല്ലാ ഗന്ധർവ്വനും ഇല്ല .

മോൻ പോയ് നിന്റെ പണി നോക്കിക്കെ " അത് പറഞ്ഞവൾ അടുക്കളയിലേക്ക് തന്നെ പോയി. മാധുവിനെ വിളിച്ച് വീട്ടിലെ വിശേഷങ്ങൾ എല്ലാം തിരക്കി. ഇന്ദു നാളെ കഴിഞ്ഞാൽ ഹസ്ബന്റിന്റെ വീട്ടിലേക്ക് പോകും. മാധുവിനോട് ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴാണ് പരിചിതമല്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ വന്നത്. " എന്നാ ശരിയെട . എനിക്ക് ഒരു കോൾ വരുന്നുണ്ട്. ഞാൻ വക്കുവാണേ " അത് പറഞ്ഞ് അവൾ മാധവിന്റെ കോൾ കട്ട് ചെയ്ത് മറ്റേ നമ്പർ അറ്റന്റ് ചെയ്തു. " ഹലോ " " ഹലോ ഇത് നിധികയല്ലേ " " അതെ " " ഞാൻ രാവിലെ വന്ന് എന്താെക്കെയോ പറഞ്ഞു. തനിക്ക് സങ്കടമായെങ്കിൽ സോറി" അത് കേട്ട് നിധി സംശയത്തോടെ നിന്നു. " ഇത് ആരാ . എനിക്ക് മനസിലായില്ല. " " ഞാ..ഞാൻ ഭൂമി ... ഭൂമിക " അത് കേട്ടതും നിധിയുടെ മുഖം ഒന്ന് തെളിഞ്ഞു. " ഭൂമി ഇവിടുന്ന് പോയ ശേഷം ഹരൻ തന്നെ കാണാൻ വന്നിരുന്നോ " നിധി ചിരി അടക്കി കൊണ്ട് ചോദിച്ചു.

" മമ് " അവൾ ഒന്ന് മൂളി. അതിൽ നിന്നും ഈ സോറി പറച്ചിലിനുള്ള റൂട്ട് നിധി ക്ക് മനസിലായിരുന്നു. " ഹരനിൽ നിന്നും അല്ലാ ഇന്ദ്രേട്ടനിൽ നിന്നും വയറു നിറച്ച് കിട്ടി അല്ലേ " നിധി ചോദിച്ചതും അവൾ മറുപടി പറയാതെ രണ്ട് സെക്കന്റ് നിന്നു . " ഞാൻ കോൾ കട്ട് ചെയ്തോട്ടെ നിധിക. കുറച്ച് തിരക്കുണ്ട് " അവൾ അസ്വസ്ഥതയോടെ പറഞ്ഞതും നിധിക ഒന്ന് അമർത്തി മൂളി * ഭക്ഷണം കഴിച്ച് കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോൾ ഹരൻ അവിടെ ഉണ്ടായിരുന്നില്ല. നിധി സംശയത്തോടെ റൂമിനുള്ളിലേക്ക് കയറിയതും പെട്ടെന്ന് പിന്നിൽ വാതിൽ അടഞ്ഞു. തിരിഞ്ഞ് നോക്കിയപ്പോൾ കള്ള ചിരിയോടെ ഹരൻ ഡോർ ലോക്ക് ചെയ്യുന്നു. അവൾ ഒന്ന് ഉമിനീരിറക്കി പിന്നിലേക്ക് രണ്ടടി വച്ചു. "എന്താ ഇന്ദ്രേട്ടാ ഇങ്ങനെ നോക്കണേ" " എങ്ങനെ നോക്കുന്നു എന്ന് " അവൻ അവളുടെ അരികിലേക്ക് നടന്നു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...