നീലാംബരം: ഭാഗം 11

 

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു......നീലാംബരി കുറുമ്പോടെ സുഭദ്രമ്മയെയും അനന്തനെയും ചുറ്റിപറ്റി തന്നെ നിന്നു... അവളുടെ കുറുമ്പ് നിറഞ്ഞ നോട്ടവും സംസാരവും ഇടയ്ക്കിടെ ഉള്ള കുസൃതികളുമൊക്കെ അനന്തനും ആസ്വദിച്ചു തുടങ്ങി... അനന്തൻ കോളേജിൽനിന്നും വരുന്ന സമയമാകുമ്പോളേക്കും എന്നും ഉമ്മറത് ഹാജർ വച്ചിട്ടുണ്ടാകും ആൾ....വന്നുകഴിഞ്ഞാൽ പിന്നെ ഉറങ്ങുന്നവരെ പിന്നാലെ ഓരോരോ കുറുമ്പുംമായി അവൾ കൂടെത്തന്നെ കാണും.ആദ്യമൊക്കെ ശാസന കലർന്ന നോട്ടത്തോടെ അവളെ വിലക്കിയിരുന്നെങ്കിലും അതൊന്നും കൂസാതെ പെണ്ണ് അനന്തന് പിന്നാലെ തന്നെ കൂടും...

പോകെ പോകെ അനന്തനും അതൊക്കെ ഇഷ്ടപ്പെട്ടു തുടങ്ങി...പിന്നെ വരുമ്പോളൊക്കെ അവൾക് വായിക്കാനായി ഇഷ്ടപെട്ട ബുക്ക്കളൊക്കെ കയ്യിൽ കരുതാൻ തുടങ്ങി.... അത് കിട്ടുമ്പോളുള്ള പെണ്ണിന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറമായിരുന്നു...അവളുടെ ചിരിയും വാർത്തമാനവും എല്ലാം അവന്റെ ഹൃദയത്തിൽ ഇടംപിടിച്ചു... കൂടെ ആ കുഞ്ഞിപ്പെണ്ണും എങ്കിലും അനന്തൻ ഉള്ളിലുള്ള ഇഷ്ടം അവളോട്‌ ഒരുതരത്തിലും തുറന്ന് കാണിച്ചിരുന്നില്ല.. ആഴ്ചകളും മാസങ്ങളും കടന്നുപോയി....ചെറിയ ചെറിയ കുറുമ്പുകളിലൂടെ അനന്തനോടുള്ള പ്രണയം നീലു അവനിലേക്ക് പകർന്നു നൽകികൊണ്ടിരുന്നു.....

അനന്തന് ഉള്ളിൽ അവളോട്‌ സ്നേഹം ഉണ്ടെങ്കിലും പുറമെ അത് പ്രകടിപ്പിക്കുന്നതിൽ നിന്നും എന്തോ ഒന്ന് അവനെ പിന്നിലേക്ക് വലിച്ചു...ആദ്യമൊക്കെ അവന്റെ അവഗണന കൂസതെ നടന്നിരുന്നെങ്കിലും പിന്നെ പിന്നെ അവളുടെ ഉള്ളിലും സങ്കടം മൊട്ടിട്ടു... എങ്കിലും പുറമെ ഉള്ള ചിരിയാലെയും കുറുമ്പിലൂടെയും അവളതൊക്കെ മറച്ചുപിടിക്കാൻ ശ്രമിച്ചു.......അവളുടെ പ്രണയം അണപ്പൊടിഒഴുകാൻ തുടങ്ങുമ്പോളെല്ലാം അവളത്തിനെ നിയന്ത്രിച്ചു നിർത്തി.... കാരണം അവനിൽ പ്രണയം എന്നൊരു വികാരം അവളോടുള്ളതായി ആ പെണ്ണിന് ഒരിക്കലും കാണാൻ കഴിഞ്ഞിരുന്നില്ല...

ആ കണ്ണുകളിൽ എല്ലായിപ്പോഴും ശാസനയുടെയും കരുതലിന്റെയും ഭാവങ്ങൾ മാത്രമായിരുന്നു അവളോടുണ്ടായിരുന്നത്..... പലദിവസങ്ങളിലും അവൾക്കുറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല നേരം പുലരുവോളം തൊട്ടടുത്ത് ശാന്തനായി ഉറങ്ങുന്ന അനന്തനെ തന്നെ നോക്കി നേരം വെളുപ്പിക്കുവാൻ തുടങ്ങി പെണ്ണ്..... **************** നീലാംബരിക് പഠിക്കാൻ വളരെ ഇഷ്ടമായത്കൊണ്ടുതന്നെ അടുത്ത വർഷത്തേക്ക് അവൾക് അഡ്മിഷൻ ഒക്കെ അനന്തൻ അവൻ പഠിപ്പിക്കുന്ന കോളേജിൽ തന്നെ മുന്നേ പറഞ് വച്ചിരുന്നു. അമ്മേ.. നീലാംബരി എവിടെ?? കോളേജിൽനിന്നും പതിവില്ലാതെ നേരത്തെ വന്നതായിരുന്നു അനന്തൻ...

ഉമ്മറത്തും ഹാളിലും ഒന്നും അവളെ കാണാഞ് അന്വേഷിച് അടുക്കളയിലേക്ക് വന്നു... അവിടെ സുഭദ്രമ്മ എന്തോ തിരക്കിട്ട പണിയിലായിരുന്നു. ഹാ... നീ വന്നുവോ..എന്താ അനന്താ ഇന്ന്‌ പതിവില്ലാതെ നേരത്തെ?? കോളേജിന്നു നേരത്തെ ഇറങ്ങി അമ്മേ.. വേറെ ഒന്നുരണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു... മറുപടി പറയുമ്പോഴും കണ്ണുകൾ പിന്നാമ്പുറവാതിലിനപ്പുറത്തു ആരെയോ തിരയുന്നുണ്ടായിരുന്നു.. നീലു എവിടെ അമ്മേ.... തിരഞ്ഞിട്ടും കാണാത്തതുകൊണ്ട് അനന്തൻ ഒന്നുകൂടി തിരക്കി വിദ്യേം കുഞ്ഞിമാളും വന്നിട്ടുണ്ടേ അപ്പുറത്.. അങ്ങിനെ അവിടേക്ക് പോയിരിക്ക... കുറച്ചു നേരം ആയിരിക്കുന്നു പോയിട്ട്.... ഇപ്പൊ വരാമെന്ന് പറഞ്ഞു പോയതാ പെണ്ണ്.. അവിടെച്ചെന്നു കുഞ്ഞിമാളൂനെ കളിപ്പിച്ചിരിക്കാവും...

നീ പോയി വേഷമൊക്കെ മാറി വാ അപ്പോളേക്കും നീലുനെ വിളിക്കം ഞാൻ മ്മ്... അനന്തനൊന്നു മൂളി... പിന്നെ തിരിഞ്ഞ് നടന്നു... ഇതേസമയം അനന്തൻ വന്നതറിയാതെ തിരികെ വന്ന നീലാംബരി ഉമ്മറവാതിൽ വഴി അകത്തേക്ക് വന്നു.... പതിവില്ലാത്തവിധം സങ്കപ്പെട്ടാണ് പെണ്ണ് വരുന്നത്... രണ്ട് കണ്ണുകളും നിറഞ്ഞിട്ടുണ്ട്...അവളുടെ മനസിവിടൊന്നും ഇല്ലന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം..ഏതോ ഓർമയില്ലെന്നപോലെ മുന്നോട്ടു വന്നതും ഗോവണി കയറാനായി വന്ന അനന്തനെ ഇടിച്ചിട്ടുകൊണ്ട് ഒറ്റ വീഴ്ചയായിരുന്നു പെണ്ണ്... പ്രതീക്ഷിക്കാതെ ഉള്ള ഇടിയിൽ അനന്തനും നിലതെറ്റിപ്പോയി.. ഒരു നിമിഷം നീലാംബരിക് എന്താണ് സംഭവിച്ചതെന്നു മനസിലായില്ല...

പെണ്ണ് പേടിച് കണ്ണ് ഇറുകെ അടച്ചു പിടിച്ചിട്ടുണ്ട്... എഴുനേറ്റ് മാറടി.. അനന്തന്റെ അലർച്ച കേട്ടതും പെണ്ണ് ഒരുകണ്ണ് മാത്രം തുറന്ന് നോക്കി... ദേഷ്യത്തോടെ നിലത്ത് കിടന്ന് പല്ല് കടിക്കുന്ന അനന്തനെ കണ്ടതും പെണ്ണ് ഒന്ന് ചമ്മലോടെ പല്ലിളിച് കാണിച്ചു.. ഇളിക്കാതെ എഴുനേറ്റ് മാറേടി... മനുഷ്യന്റെ നടുവൊടിഞ്ഞു.. അനന്തൻ പല്ലുകടിച്ചുകൊണ്ട് അവളോട് ചീറി.. അപ്പോഴാണ് പെണ്ണിന് അവന്റെ മേത്തുകൂടിയാണ് മറിഞ്ഞുകിടക്കുന്നതെന്ന് ബോധം വന്നത്... കടവുളേ... അവളെറിയാതെ വിളിച്ചുപോയി... പിന്നെ ചാടിപിടിച് എഴുനേറ്റു...അവനെ ചമ്മലോടെ നോക്കി ഒരു സൈഡിലേക്ക് മാറിനിന്നു.. അനന്തൻ നിലത്ത് കൈ ഊന്നി പതിയെ എഴുനേറ്റു...

വീഴ്ചയിൽ നിലത്ത് വീണ ബാഗും കയ്യിലെടുത്തു.. എഴുനെറ്റ് നിന്ന് അവളെ ഒന്ന് രൂക്ഷമായി നോക്കി... പെണ്ണ് പതിയെ അബദ്ധം പറ്റിയപോലെ തലതാഴ്ത്തി... ഇതെവിടെക്കാ കണ്ണും മൂക്കും ഒന്നും ഇല്ലാണ്ട് സ്വപ്നലോകത്തെന്നപോലെ വരുവാണോ നീലാംബരി... നിനക്കൊന്നു ശ്രദ്ധിച്ചുകൂടെ.. എന്നെകൂടി ഉരുട്ടി ഇട്ടപ്പോ സമാധാനമായോ സോറി... തെറിയമാ പണ്ണിട്ടെ... കണ്ണുമാത്രം പതിയെ ഉയർത്തി അവനെ നോക്കി പറഞ്ഞു... അവനൊന്നു കൂർപ്പിച് നോക്കി.... അവൾ ദയനീയമായി സോറി എന്നരീതിയിൽ കണ്ണുകൾ ഒന്ന് ചുരുക്കി അനന്തൻ അവളെ ആകമാനം ഒന്ന് നോക്കി.... പതിയെ ആ നോട്ടം കൂർത്ത് അവളുടെ മുഖത്തേക്ക് മാത്രമായി...

ഇതെന്തിനാണെന്ന മട്ടിൽ അവൾ ഒന്നും മനസിലാവാതെ കണ്ണ് രണ്ടും മിഴിച് അവനെ നോക്കി അനന്തൻ അതേപടി തന്നെ നോക്കി നിന്നു.. എന്ന..... എന്നാച് അവന്റെ നോട്ടംകണ്ട് ഒരു പതർച്ചയോടെ ചോദിച്ചു... അനന്തൻ കൂസലേതുമില്ലാതെ വീണ്ടും അവളുടെ മുഖത്തേക് നോക്കി പിന്നെ പതിയെ കണ്ണുകൾ താഴേക് ചലിച്ചു.. അവന്റെ നോട്ടതിന്റെ അർഥം മനസിലാവാതെ അവൾ ഒന്ന് അവളെത്തന്നെ നോക്കി.... നോക്കിയമാത്ര അവളൊന്ന് ഞെട്ടി ദാവണി പകുതി മൂക്കാലും മാറിൽനിന്നും തെന്നിമാറി കിടക്കുന്നു .... പതിയെ മുഖമുയർത്തി അനന്തനെ നോക്കി....അവനതേപടി അവളെ കൂർപ്പിച് നോക്കിത്തന്നെ നിലപാണ്..അവളാകെ വിളറി വെളുത്തുപോയി...

ഞൊടിയിടയിൽ അവൾദാവണി നേരെ പിടിച്ചിട്ടുകൊണ്ട് അനന്തനെ പിന്തിരിഞ്ഞു നിന്നു... കണ്ണുകൾ ഇറുകെ അടച്ച് നാക്ക് കടിച് പിടിച്ചു... കടവുളേ....അവർ എല്ലാമെ കണ്ട് പോച്... അവൾ പിറുപിറുത്തു.. എന്താ... എന്താ പിള്ളേരെ ഇവിടൊരു ബഹളം.. സുഭദ്രമ്മ അങ്ങോട്ട് വന്നുകൊണ്ട് ചോദിച്ചു എഹ്... നീ എന്താ നീലുവേ പുറം തിരിഞ്ഞ് നിൽക്കുന്നെ??? എന്താ എന്തുപറ്റി അനന്താ??? ഇവളെന്താ ഇങ്ങിനെ നിക്കുന്നെ??? ആവോ അവളോട് തന്നെ തിരക്കിക്കോ അമ്മ... മനുഷ്യനെ തള്ളിയിട്ട് നടുവൊടിക്കാനയിട് നടക്കുവാ കുരിപ്പ്.. അനന്തൻ പിറുപിറുത്തുകൊണ്ട് ഗോവണികേറി മുകളിലേക്ക് പോയി... അനന്തൻ പോകുന്നെ ഒച്ചക്കെട്ടതും നീലാംബരി തലമാത്രം ചെരിച്ചു ഒന്ന് നോക്കി...

ഒഹ്... കടവുളേ... പോയെന്ന് ഉറപ്പായതും നെഞ്ചിൽ കൈ വച്ചുകൊണ്ട് മേപ്പോട്ട് നോക്കി ആശ്വാസത്തോടെ പറഞ്ഞു പെണ്ണ് എന്താ നീലുവേ... ഇവിടന്താ അനന്തന്റെ ഒച്ചകേട്ടത്. എന്താ നീ ഒപ്പിച്ചത് അവളെ പിടിച്ച് നേരെ നിർത്തികൊണ്ട് സുഭദ്രമ്മ തിരക്കി.. ഒന്ന് പല്ലിളിച്ചു കാണിച്ചു പെണ്ണ്.... അത് കണ്ട് സുഭദ്രമ്മ ഒന്ന് കടുപ്പിച്ചു നോക്കി പെണ്ണൊന്നു നഖം കടിച്ചു.. അതോ... അതുവന്ത് ഒന്നുമേ ഇല്ല... ആണ ഒരു ചിന്ന തപ്പ് സെൻജിട്ടേൻ.. അവർ എന്തെന്ന രീതിയിൽ ഒന്ന് നോക്കി തെറിയമാ അവരെ നാൻ തള്ളിവിട്ടേൺ...അതുമട്ടും അല്ലൈ നാനും അവമേലെ വീണിട്ടെ ആഹാ.... നിനക്കൊന്നു നോക്കി നടക്കരുതോ എന്റെ നീലുവേ... അഹ് അതെങ്ങിനെ എപ്പോളും ഓട്ടമല്ലേ...

അതുകേട്ടതും പെണ്ണൊന്നു മുഖം വീർപ്പിച്ചു... പരിഭവത്തോടെ അവരെ നോക്കി... നാൻ ഓടലെ....അവർ ഇങ്ക ഇറുക്കുമെന്ന് നാൻ നിനക്കവേ മാട്ടെ.. അതുതാ അഹ് ഇനി വീർപ്പിച്ചു പൊട്ടിക്കാൻ നിക്കണ്ട... വന്നേ അനന്തന് ചായ എടുത്ത് വച്ചിട്ടുണ്ട് കൊണ്ട് കൊടുത്തിട് വാ.. ഏ അവർ ഇന്ന് ഇന്ത ടൈമ്ക്ക് വന്തത്... ആവോ.. ഏതാണ്ടൊക്കെ ആവശ്യങ്ങൾക്കു പുറത്ത് പോയിന്ന പറഞ്ഞെ.. അഹ് പിന്നെ നീലുവേ അവൻ നിന്നെ അന്വേഷിച്ചിരുന്നു കേട്ടോ... വാ ചായ കൊണ്ടുകൊടുത്തിട് എന്താ കാര്യമെന്നു തിരക്ക്... സുഭദ്രമ്മ അവളെയും കൂട്ടി അടുക്കളയിലേക് പോയി ****************

ചായ ... കസേരയിലിരുന്നു എന്തൊക്കെയോ മറിച്ചുനോക്കുന്ന അനന്തന് മുന്നിലേക്ക് കുപ്പിവളയിട്ട അവളുടെ കൈകൾ നീണ്ടു അവനൊന്നു മുഖമുയർത്തി നോക്കി.. മ്മ്മ് ഇവിടെ വച്ചേക്കു... മറിച്ചുനോക്കികൊണ്ടിരുന്ന ബുക്ക്‌ മേശയുടെ ഒരു സൈഡിലേക്കു നീക്കികൊണ്ട് പറഞ്ഞു.. നീലാംബരി പതിയെ ചായക്കപ്പ് മേശമേൽ വെച്ചു.... വൈകിട്ട് മാലതി അമ്മായിടെ വീടുവരെ പോകണം... അനന്തൻ അവളോടായി പറഞ്ഞു അവളവനെ തന്നെ മിഴിച്ചു നോക്കി മ്മ്???? എന്താ?? ഏതുക്ക് അങ്ക പൊറേ??? നീലാംബരിയുടെ സർട്ടിഫിക്കേറ്റ് ഒക്കെ അവിടല്ലേ...അതെടുക്കണം ആ ഉണ്ടക്കണ്ണുകൾ ഒന്ന് വിടർന്നു.. ആമാ ഏൻ റെക്കോർഡ്സ് യെല്ലെമേ അന്ത റൂമിക്കുള്ളെ താ ഇറുക്ക്...

അന്ത റൂമുകുല്ലേ ഉള്ള അലമാരയ്ക്കുള്ളെ നാൻ എല്ലാമേ റൊമ്പ ഭദ്രമാ വച്ചിരിക്ക്... അവൾ വർധിച്ച ആവേശത്തോടെ പറഞ്ഞു... അനന്തന്റെ മുഖത്തെ ഗൗരവം കൗതുകത്തിനു വഴിമാറി.... സംസാരത്തിനൊത്തു ചലിക്കുന്ന ഉണ്ടകണ്ണിലെ കൃഷ്ണമണികളെയും കുപ്പിവള അണിഞ്ഞ കൈകളുടെ ചലനത്തേയും അവളുടെ മുഖത്ത് വിരിയുന്ന ഭവങ്ങളെയും എല്ലാം അവൻ കൗതുകത്തോടെ നോക്കിയിരുന്നു ആണ ഇതുക്കു ഇപ്പൊ അന്ത സർട്ടിഫിക്റ്റസ് യെല്ലാം എടുക്കപോറേ??? അവൾ സംശയത്തോടെ ചോദിച്ചു... അനന്തൻ അതൊന്നും കെട്ടിരുന്നില്ല.... അവളെത്തന്നെ നോക്കി കാണുവായിരുന്നു... പെണ്ണിന്റെ മുഖമൊന്നു ചുളിഞ്ഞു.... ഉങ്കിട്ടെ താൻ കേക്കിറെ...

ഏൻ യെതുവും സൊള്ളാമേ ഇറുക്ക്‌... എഹ്... എന്താ നീലാംബരി ചോദിച്ചേ... ഞാൻ വേറെന്തോ ഓർത്തതാ അനന്തൻ വേഗം പറഞ്ഞു അവളൊന്ന് കണ്ണും ചുണ്ടും കൂർപ്പിച് അവനെ നോക്കി.... മ്മ്മ്.... അവൾ വിശ്വാസം വരാത്തപോലെ ഒന്ന് മൂളി എതുകു ഇപ്പൊ അന്ത സർട്ടിഫിക്കേറ്റ്സ് യെല്ലാം എടുക്കപോറെ??? അതെന്തേ നീലാംബരിക്ക് പഠിക്കണ്ടേ???? ഇനി 2 മാസം കൂടിയേ ഉള്ളു ക്ലാസ്സ്‌ ഒക്കെ തുടങ്ങാൻ.... ആദ്യം ആ കണ്ണുകൾ ഒന്ന് മിഴിഞ് വന്നു.... എന്നെ കോളേജിൽ അനിപ്പി വയ്ക്ക പൊരെയാ??? അവൾ വിശ്വാസം വരാതെ ചോദിച്ചു.. മ്മ്മ്... ന്തേയ്‌ നീലാംബരിക്ക് കോളേജിൽ പോകാൻ ഇഷ്ടമല്ലേ???? ഇഷ്ടം റൊമ്പ ഇഷ്ടം.. ചോദിച്ചു തീരും മുന്നേ പെണ്ണ് മറുപടി പറഞ് കഴിഞ്ഞിരുന്നു. അനന്തൻ ഒന്ന് ചിരിച്ചു.....

എന്നാൽ നമുക്ക് അതൊക്കെ പോയി എടുക്കാട്ടോ അവൾ സന്തോഷത്തോടെ തലയാട്ടി എന്നാൽ ഞൊടിയിടയിൽ അവളുടെ മുഖത്തെ സന്തോഷം മാറി..... അവളുടെ മുഖം സങ്കടത്തൽ കുനിഞ്ഞു അനന്തൻ കാര്യം എന്താന്നറിയാതെ ഒന്ന് പുരികം ചുളിച്ചു എന്താ.... എന്തുപറ്റി നീലാംബരി??? ഉങ്കൾക്കെന്നെ പുടിക്കവേ ഇല്ലിയാ??? ഉണ്ടക്കണ്ണുകൾ നിറച്ചുകൊണ്ട് അവനോടായി ചോദിച്ചു... അനന്തനൊന്നും മനസിലായില്ല... പെട്ടെന്നുള്ള ഇങ്ങനൊരു ചോദ്യത്തിന് കാരണം എന്താണെന്നു അവന് മനസിലായില്ല.... ഏ.. നീങ്ക ഒന്നും സൊള്ളാമേ ഇറുക്ക്???? കൊഞ്ചം കൂടി പുടിക്കവില്ലിയ??? അനന്തൻ വേഗം എഴുനേറ്റ് അവൾക്ക് മുന്നിലായി നിന്നു.. എന്താ... എന്തുപറ്റി കുട്ടി???

എന്തിനാ ഇപ്പൊ ഇങ്ങിനൊക്കെ ചോദിക്കുന്നെ?? അതിനുതരമില്ലാതെ അവൾ കണ്ണ് നിറച്ച് അവനെ തന്നെ നോക്കി നിന്നു.. അനന്തൻ അവളെയൊന്നു നോക്കി... വാ ചോദിക്കട്ടെ.. അവൻ തോളിലൂടെ ചേർത്പിടിച് ബെഡിൽ കൊണ്ടിരുതി... അനന്തനും അവളുടെ അടുത്തായി തന്നെ ഇരുന്നു. എന്താ എന്റെ നീലുന് പറ്റിയെ??? മുന്നേ ദേഷ്യപ്പെട്ടതുകൊണ്ടാണോ???? അവളുടെ താടി പിടിച്ചുയർത്തി ചോദിച്ചു അവൾ അവന്റെ കണ്ണിലെ നോക്കി നിന്നു.... ഇങ്ങിനെ ശ്രദ്ധയില്ലാണ്ട് നടന്ന് ഉരുണ്ടു മറിഞ്ഞു വീഴുന്നെകൊണ്ടല്ലേ ഞാൻ വഴക് പറഞ്ഞെ.... സങ്കടയോ അത് മട്ടും അല്ലൈ പിന്നെ??? ഒന്നുമേ ഇല്ല.... പിന്നെന്താ ഇഷ്ടമല്ലേ എന്ന് ചോദിച്ചേ??? അത്.... അത് വന്ത്..... എനക്കൊരു മുത്തം കൊടുക്കുമാ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...