നീലാംബരി : ഭാഗം 10

 

രചന: അർത്ഥന

നീലു അമ്പലത്തിൽ പോകേണ്ടത് കൊണ്ട് രാവിലെ എഴുന്നേറ്റു ഫ്രഷായി മുടി ഉണക്കുവായിരുന്നു മുടി മുന്നിൽനിന്ന് പിന്നിലേക്ക് ഇട്ടപ്പോൾ അതിൽ പറ്റിപ്പിടിച്ച വെള്ളത്തുള്ളികൾ നേരെ ശബരിയുടെ മുഖതാണ് വീണത് ശബരി പെട്ടെന്ന് ഞെട്ടി കണ്ണുതുറന്നു അവൻ കൈകൊണ്ട് വെള്ളത്തുള്ളികൾ തുടച്ചുമാറ്റി നീലുവിനെ നോക്കി ബെഡിൽ കിടന്നു നീലു ആണേൽ ഇതൊന്നും കണ്ടില്ല നേരം വൈകുന്നത് കൊണ്ട് അവൾ അവനെ വിളിക്കാനായി അവന്റെ അടുത്തൊട്ട് പോയി നീലു വരുന്നത് കണ്ടപ്പോൾത്തന്നെ അവൻ ഉറങ്ങുന്നത് പോലെ കിടന്നു നീലു കുറെ വിളിച്ചെങ്കിലും അവൻ എണീക്കാതെ തിരുഞ്ഞും മറിഞ്ഞും കിടന്നു അവൾ ശബരി എനിക്കതോണ്ട് കുറച്ച് വെള്ളം മുഖത്ത് ആക്കാൻ വേണ്ടി ജഗ് എടുത്ത് അവന്റെ അടുത്തേക്ക് നടക്കുമ്പോഴാണ് പെട്ടെന്ന് സ്ലിപ്പായി വീഴാൻ പോയി പക്ഷെ അവൾ ബാലൻസ് ചെയ്തു നിന്നു എന്നാൽ കൈയിൽ ഉണ്ടായിരുന്ന വെള്ളം വീഴാൻ പോയതിന്റെ ഫോഴ്സിൽ അവന്റെ മേത്ത് ആയി അവൻ ബെഡിൽ നിന്നും ചാടി എണിറ്റു

ഡീ...... Sorry ഞാൻ അറിയാതെ വീഴാൻ പോയപ്പോ അവൻ അവളെ നോക്കിപേടിപ്പിച്ചു ഫ്രഷാവൻ പോയി നീലുവും വേഗം റെഡിയായി ശബരി വേഗം റെഡിയായി വന്നു അങ്ങനെ രണ്ടും കൂടി അമ്പലത്തിൽ പോകാൻ വേണ്ടി താഴേക്ക്‌ പോയി അമ്മ ഞങ്ങൾ ഇറങ്ങുവാ ഡാ ഒന്നവിടെ നിന്നെ എന്താ എല്ലാവരുടെ പേരിലും അർച്ചന കഴിക്കണം മറക്കണ്ട ഇല്ല അവര് രണ്ടാളും അമ്പലത്തിലേക്ക് പോയി അവിടെ എത്തി നീ പോയി തൊഴുതോ ഞാൻ വഴിപാട് ചീട്ട് ആക്കിയിട്ട് വരാം ഞാനും നിങ്ങളെ കൂടെ വരാം എന്നാൽ വാ ശബരി എല്ലാവരുടെ പേരും നക്ഷത്രവും പറഞ്ഞു കൂടെ നീലുവിന്റെയും അതെ എന്റെ നക്ഷത്രം എങ്ങനെ അറിയാം അതൊക്കെ എനിക്ക് അറിയാം നീ വാ നമ്മുക്ക് തൊഴുതിട്ട് എളുപ്പം ഇറങ്ങാം മ്മ് പിന്നെ രണ്ടാളും തൊഴുത് പ്രസാദം വാങ്ങി താൻ വാ കുറച്ചുസമയം ഇവിടെ ഇരുന്നിട്ട് പോകാം

അവർ രണ്ടാളും കുളത്തിന്റെ അവിടേക്ക് പോയി കുളപടവിൽ ഇരുന്നു പക്ഷെ പരസ്പരം ഒന്നും സംസാരിച്ചില്ല ശ്.. ശ് സൗണ്ട് കേട്ടപ്പോ ശബരി എല്ലായിടത്തും നോക്കി അതെ നീലു ശബരിയെ വിളിച്ചു മ്മ് എന്താ അവൾ കുളത്തിലേക്കു വിരൽചൂണ്ടി എനിക്ക് ആ ആമ്പൽപ്പൂ പറിച്ചു തരുമോ പ്ലീസ് അത് പറയുമ്പോൾ അവളുടെ മുഖം ഒരു ചെറിയ കുട്ടിയെപ്പോലെ തോന്നി അവൻ കുലപ്പടവുകൾ ഇറങ്ങി ആമ്പൽ പറിച്ചു തിരിച്ചു കയറുമ്പോൾ അവന്റെ ഫോണിൽ ആരോവിളിച്ചത് അവൻ പൂക്കൾ അവൾക്ക് കൊടുത്ത് ഫോൺ എടുത്ത് നോക്കി ഏട്ടത്തി ആണെല്ലോ ഹെലോ ഏട്ടത്തി ഡാ നീ ഒന്ന് വേഗം വന്നേ എന്താ ഏട്ടത്തി കാര്യം

ഇന്ന് നീ മിന്നുനെ സ്കൂളിൽ കൊണ്ടാക്കും എന്ന് പറഞ്ഞിരുന്നോ ആ പറഞ്ഞു എന്നാലേ എണിച്ചപ്പോ നിന്നെ കാണാഞ്ഞിട്ട് ഒരേ കരച്ചിൽ നീ അമ്പലത്തിൽ പോയെന്നും പറഞ്ഞിട്ട് കേൾക്കാതെ നീ അവളെ പറ്റിച്ചു എന്നും പറഞ്ഞ് ഇവിടെ കിടന്ന് കരയുന്നുണ്ട് നീ ഒന്ന് വേഗം വന്നേ ആ ഓക്കേ നീലു വാ നമ്മുക്ക് വേഗം പോകാം ശബരിയും നീലുവും വീട്ടിൽ എത്തുമ്പോൾ മിന്നുമോൾ ഹാളിന്റെ നടുക്ക് കിടന്ന് ഒരേ കരച്ചിൽ മിന്നുമോളെ മോളെന്തിനാ കരയുന്നെ നീ എന്ന പറ്റിച്ചില്ലേ ആര് ഞാനോ ആ നീ എന്നെ സ്കൂളിൽ കൊണ്ടാവാം എന്ന് പറഞ്ഞിട്ട് അതിന് ഞാൻ കൊണ്ടുവില്ലന്ന് പറഞ്ഞോ ഞാൻ ഒന്ന് അമ്പലത്തിൽ പോയതല്ലേ

അപ്പൊ എന്നെ കൊണ്ടൊവോ ആ കൊണ്ടോവും മോള് വേഗം റെഡിയാവ് അപ്പോഴേക്കും ഞാനും റെഡിയാവട്ടെ അമ്മേ എനിക്ക് ഉസ്‌കൂളിൽ പോണം ഇപ്പോഴാണോ ബോധം വന്നേ ഇങ് വാ ഞാൻ റെഡിയാക്കിത്തരാം കരഞ്ഞു മുഖം ഒക്കെ ഒരുമാതിരിയായി ശബരി വേഗം റെഡിയായി വന്നു ഒപ്പം മിന്നുമോളും ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച് രണ്ടാളും വേഗം ഇറങ്ങി കുഞ്ഞി നീ എന്ത് കരച്ചിലായിരുന്നു എല്ലാവരും വിശ്വസിച്ചു നീ ശെരിക്കും കരഞ്ഞതാണെന്നു അതിന് നാൻ ശെരിക്കും കരഞ്ഞതല്ലേ നീ എന്നോട് കള്ളം പറയണ്ട ഞാൻ കണ്ടു നീ ഒളിക്കണ്ണിട്ടു നോക്കുന്നത് കരഞ്ഞില്ലേൽ അമ്മ ഉസ്കൂളിൽ കൊണ്ടാക്കും അതോണ്ടാ നീ ഫുൾ ഉടായിപ്പാണെല്ലോ മോളെ മ്മ് അച്ഛമ്മ എപ്പോഴും പറയും നാൻ ശബിയെ പോലെ യാണെന്ന് എന്ത് പറഞ്ഞാലും എന്റെ നെഞ്ചത്തോട്ടു തന്നെ വരണം അങ്ങനെ ഓരോന്നും പറഞ്ഞ് സ്കൂളിൽ എത്തി മിന്നുമോൾ വേഗം ഇറങ്ങി ശബരിയുടെ കയും പിടിച് നടക്കാൻ തുടങ്ങി നടത്തം അവസാനിച്ചത് പ്രിൻസിയുടെ റൂമിന്റെ മുന്നിൽ ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...