നീലാംബരി: ഭാഗം 11

 

എഴുത്തുകാരി: ANU RAJEEV

സിദ്ധു നേരെ റൂമിലേക്ക് പോയി ഡ്രെസ്സ് ചേഞ്ച്‌ ചെയ്തു.. മനസിന്‌ എന്തോ ഒരു ആശ്വാസം... ഇത്ര വേഗം അവളെ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.. പെട്ടെന്ന് ഫോൺ റിങ് ചെയ്തു.. അതിലേക്ക് നോക്കിയതും അവന്റെ കണ്ണിൽ ചുവപ്പ് പടർന്നു.. ഇത്ര നാളും മനസിൽ ദൈവത്തിന് മുകളിലായുരുന്നു ഡാഡിക്ക് സ്ഥാനം , പക്ഷെ ഇത്രയും നീചൻ ആണെന്ന് മനസ് കൊണ്ട് ഉൾകൊള്ളാൻ കഴിയുന്നില്ല... പണത്തിനോട് ഇത്രയും ആർത്തിയുള്ള ആളാണെന്നും ഇത് വരെ തോന്നിയിട്ടില്ല... ഇത് വരെ വേദനിപ്പിക്കുന്ന തരത്തിൽ തന്നെയൊന്ന് ശാസിച്ചിട്ടു പോലുമില്ല.. ദീപ്തിക്ക് വേണ്ടി ആദ്യമായി ശബ്ദം ഉയർത്തിയപ്പോഴും എന്നോട് ഒരു വാക്ക് പോലും കടുപ്പിച്ച് സംസാരിച്ചില്ല... ഇത്രയും ആലോജിക്കുമ്പോഴേക്കും കാൾ cut ആയി... അവൻ കണ്ണാടിയിലേക്ക് നീങ്ങി മുടി ഒതുക്കുമ്പോൾ വീണ്ടും ഫോണടിച്ചു.. മനസിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്തെ അടക്കി പിടിച്ച് കാൾ അറ്റൻഡ് ചെയ്തു.. "പറയു..."

"മോനെ നീ എന്തിനാ ഇപ്പൊ എറണാകുളം പോയത്. ഇപ്പൊ നിന്റെ അമ്മ പറയുമ്പോഴാണ് ഞാൻ അറിയുന്നത്... we dont have any business deals in kerala... so നീ എന്തിനാ അങ്ങോട്ട് പോയത് .." അയാളുടെ ശബ്ദത്തിലെ പരിഭ്രമവും പതർച്ചയും അവനു പുതിയതായിരുന്നു.... "ഞാൻ ഇങ്ങോട്ട് വന്നതിന് ഡാഡിക്കെന്തിനാ ടെൻഷൻ..."? "നോ മോനെ... ടെൻഷൻ ഒന്നുമില്ല... കാര്യം എന്താണെന്ന് ചോദിച്ചെന്നെ ഉള്ളു... " "എനിക്ക് ഇവിടെ വേറെ ചില കാര്യങ്ങൾ ഉണ്ടായിരുന്നു." "മോനെ. നീ വേഗം ഇങ്ങോട്ട് വാ.. ഡാഡിക്ക് ഒരു ബിസിനസ്സ് ട്രിപ്പ് ഉണ്ട്... ഇവിടത്തെ കാര്യങ്ങൾ ആരു നോക്കാനാണ്.. നീ മേനോന്റെ കയ്യിൽ ഏല്പിച്ചെങ്കിലും ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്ന് ഞാൻ പറഞ്ഞു തരണ്ട ലോ... so.. നീ നാളെ തന്നെ ടിക്കറ്റ് ബുക് ചെയ്യൂ..." "കൂൾ ഡാഡി... ഞാൻ മേനോൻ അങ്കിളിനെ എല്ലാം ഏല്പിച്ചിട്ട വന്നത്... എനിക്ക് അദ്ദേഹത്തെ നല്ല വിശ്വാസവുമുണ്ട് ... and എനിക്കിപ്പോ വരാൻ കഴിയില്ല... കുറച്ചു പേർസണൽ കാര്യങ്ങൾ ആണ്.. ഞാൻ പിന്നെ വിളിക്കാം..." കാൾ cut ചെയ്ത് ബെഡിലേക്കിരുന്നു.. ആദ്യമായാണ് ഡാഡിയോട് ഇത്ര റൂഡ്‌ആയി സംസാരിക്കുന്നത്...

എന്തോ ഒരു വെറുപ്പ് വന്നു കഴിഞ്ഞു.. ഇത്ര നാളും അനുഭവിച്ചതൊക്കെ മറ്റുള്ളവരുടെ ചോരയിൽ നിന്നും ഊറ്റിയതാണെങ്കിൽ ഡാഡി മകൻ ബന്ധം അങ്ങു മറക്കും... ആദ്യം സത്യാവസ്ഥ മനസിലാക്കണം... "ടാ.. സമയം ഒരുപാടായി.. കഴിക്കാൻ വരാൻ പറഞ്ഞു.."സി ദീപുവിനെ ശബ്ദമാണ് സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.. "ഹ്മ്... നീ നടന്നോ.. ഞാനിതാ വരുന്നു...." മൊബൈൽ ചാർജ് ചെയ്യാനിട്ട് താഴേക്ക് ഇറങ്ങാൻ പോവുമ്പോഴാണ് ചാരി വച്ചിരിക്കുന്ന നീലുവിന്റെ റൂം കണ്ടത്. അവൾ താഴെയായിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് പതുകെ ആ മുറിയിലേക്ക് കേറി.. നല്ല വൃത്തിയിൽ സൂക്ഷിച്ചിരിക്കുന്നു... ടേബിലിനു മുകളിൽ കുറെ ജേർണലിസം ബുക്ക്സ്.. ഫയൽ ഒക്കെ അടുക്കി വച്ചിരിക്കുന്നു... വെറുതെ ആ ബുക്ക് എടുത്തു മറിച്ചു നോക്കിയതും അതിൽ നിന്നും രണ്ടു മൂന്നു ഫോട്ടോസ് താഴെ വീണു.. അതെടുത്തു നോക്കിയതും അവൻ ഞെട്ടി പോയി... എന്തു കൊണ്ടോ ഉള്ളിൽ ഒരു വിങ്ങലുണ്ടായി... എന്തിന് ഈ ഫോട്ടോസ് ഇവള് സൂക്ഷിക്കണം, ഇത് ഇവൾക്കെങ്ങനെ കിട്ടി... ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു നിന്നു...

ഒരു ഡ്രോയർ തുറന്നപ്പോൾ അതിൽ നിന്നും ഒരു ഫയൽ കിട്ടി... അതിലെ ഓരോന്നും വായിക്കവേ അവന് സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നി... അവൻ എന്തൊക്കെയോ മനസിലുറപ്പിച്ചു കൊണ്ട് എല്ലാം യഥാസ്ഥാനത് വച്ച് മുറി ചാരി ഇറങ്ങി... അവൻ ടേബിളിൽ ഇരിക്കുമ്പോഴേക്കും നീലു കഴിച്ചു കഴിഞ്ഞ് എണീറ്റിരുന്നു... ദീപു കഴിച്ചു കൊണ്ടിരിക്കുവായിരുന്നു.. അവൾ കൈ കഴുകി തിരിച്ചു വരുമ്പോഴാണ് വീണ്ടും സിദ്ധുവിന്റെ ശബ്ദം കേട്ടത്.. "ദീപു നാളെ തന്നെ നമ്മൾ മുംബൈലോട്ട് തിരിക്കുന്നു.." ദീപു അന്തം വിട്ട് അവനെ നോക്കി.. ഇവനെന്താ പ്രാന്തായോ എന്ന മട്ടിൽ.. നീലുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല... അവൻ വീണ്ടും വന്നപ്പോൾ എവിടെയോ ഒരു സമാധാനം ഉണ്ടായിരുന്നു.. ഇപ്പൊ പോവുന്നു എന്ന് പറഞ്ഞപ്പോൾ തനിക്ക് സ്വന്തമായതെന്തോ വീണ്ടും നഷ്ടമാവുന്ന പോലെ... അവർക്ക് മുഖം കൊടുക്കാതെ വേഗം മുകളിലേക്ക് കേറി പോയി .. "കണ്ണാ.. നിനക്കിവിടെ ഇഷ്ട്ടായില്ല എന്നുണ്ടോ കുട്ട്യേ... നിക്ക് കണ്ട് മതിയായില്ല... "

"അതല്ല മുത്തശ്ശി.. ഞങ്ങൾ ഉടനെ തിരിച്ചു വരും.. ഒരു ബിസിനസ്സ് മീറ്റ്ങ് ഉണ്ട്.. 2 ദിവസം അപ്പോഴേക്കും വരാം." എന്നിട്ടും ആ ചുളിവ് വീണ മുഖം തെളിഞ്ഞിരുന്നില്ല... "ഉറപ്പായും വരും.. ഇവിടെ എനിക്ക് നഷ്ട്ടപെട്ട പലതും ഉണ്ട്.. അതൊന്നും ഇനിയും നഷ്ടപെടുത്താൻ എനിക്ക് കഴിയില്ല മുത്തശ്ശി..." അവൻ ആ കയ്യിൽ പിടിച്ചു പറഞ്ഞു.. കണ്ണിലെ നനവ് വക വയ്ക്കാതെ ആ വൃദ്ധയുടെ ചുണ്ടുകൾ അവനായി പുഞ്ചിരിയുടെ സമ്മതം അറിയിച്ചു..  റൂമിലെത്തിയ നീലുവിന്റെ മനസ്സ് വളരെ അസ്വസ്ഥമായിരുന്നു... വന്നപ്പോൾ അവനിൽ നിന്നും ഒളിക്കാൻ ശ്രമിച്ച താൻ അവൻ പോകുന്നതറിഞ്ഞപ്പോൾ വേദനിക്കുന്നതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസിലായില്ല... പൊയ്ക്കോട്ടെ.. എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോട്ടെ... എനിക്കെന്താ... മായ... അവൾക്കാണ് അതിനുള്ള യോഗ്യതയുള്ളത്... "എന്റെ മുറപെണ്ണിനില്ലാത്ത എന്ത് യോഗ്യതയാ മായക്കുള്ളത്....??" ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ അവളെ തന്നെ നോക്കി കയ്യും കെട്ടി നിക്കുന്ന സിദ്ധുവിനെയാണ് കണ്ടത്... അപ്പോഴാണ് അവളുടെ അബദ്ധം അവൾക്ക് മനസിലായത്. മൈൻഡ് വോയ്സ് മുഴുവൻ പുറത്തേക്ക് വന്നിരുന്നു... പിന്നെ ആലോജിച്ചപ്പോഴാണ് അവന്റെ ചോദ്യം മനസിലേക്ക് വന്നത് . മുറപ്പെണ്ണ്...???😢

പെട്ടെന്ന് അവളുടെ ഭാവം മാറ്റി കൊണ്ട് ചോദിച്ചു... "മുറപെണ്ണോ... ആരുടെ മുറപ്പെണ്ണ്... തനിക്ക് തലക്ക് വെളിവില്ലാതായോ...😠" "മതി നീലു... എനിക്കെല്ലാം അറിയാം..." അവൾ വേഗം ജനലിനടുത്തേക്ക് തിരിഞ്ഞു നിന്നു.. ആ കണ്ണുകൾ നോക്കി ഒന്നും പറയാനുള്ള ശക്തി അവൾക്കില്ലായിരുന്നു... മനസിൽ ഒരായിരം ചിന്തകൾ കുമിഞ്ഞു കൂടി. ഏത് വഴിക്കായിരിക്കും സിദ്ധു എല്ലാം അറിഞ്ഞിട്ടുണ്ടാവുക, ഇനി അറിഞ്ഞെങ്കിൽ തന്നെ തന്റെ അച്ഛന്റെയും അമ്മയുടെയും മരണം , അതിന്റെ കാരണം, കൊലയാളി.. അങ്ങനെ എല്ലാം അറിഞ്ഞിരിക്കുമോ.. അവൾ ഓരോന്ന് ചിന്തിച്ചു കൊണ്ടേയിരുന്നു.. ജനലിൽ മുറുകെ പിടിച്ച കൈക്കു മേൽ അവന്റെ രുദ്രാക്ഷമണിഞ്ഞ കൈകൾ പതിഞ്ഞു... അവൾ തിരിഞ്ഞതും തനിക്ക് തൊട്ടു മുമ്പിൽ നിൽക്കുന്ന അവന്റെ കണ്ണിലേക്ക് നോക്കാൻ കഴിയാതെ തല താഴ്ത്തി.. അവൻ അവളെ തന്നെ ഉറ്റു നോക്കി കൊണ്ട് ശബ്ധം താഴ്ത്തി വിളിച്ചു... "നീലു................." അതിനു മറുപടിയായി അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു... ആശ്വാസിപ്പിക്കാണെന്ന വണ്ണം അവൻ അവളുടെ മുടിയിൽ തലോടികൊണ്ടിരുന്നു... "സിദ്ധു... ഞാൻ ... എനിക്ക്..... "ഒന്നും പറയണ്ട... എനിക്കറിയാം... ഞാൻ 2 ദിവസം കഴിഞ്ഞ് വരും. . നീ ഇവിടെ തന്നെ കാണണം... "

അവൾ കറഞ്ഞുകൊണ്ടെന്നെ തലയാട്ടി... " നിന്റെ ശരീരം മാത്രമല്ല ഞാൻ സ്വന്തമാക്കിയത് , നിന്റെ സന്തോഷങ്ങളും, സങ്കടങ്ങളും, വേദനയും, പകയും, പ്രതികാരവും ഇനി എന്റെയും കൂടെ ആയിരിക്കും... അതിനി എന്റെ ആരാണെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഒരു സ്വന്തവും ബന്ധവും നോക്കില്ല ഞാൻ..." അതിൽ നിന്ന് തന്നെ അവൾക്ക് മനസിലായി അവൻ ഏകദേശം എല്ലാം അറിഞ്ഞിരുന്നു എന്ന്... നീലു തലയാട്ടി സമ്മതമറിയിച്ചു... "നാളെ മോർണിംഗ് 8.30 ക്ക് ആണ് ഫ്ലൈറ്റ്.. 6.30 ആവുമ്പോഴേക്കും ഇറങ്ങും... ' അതിനും അവൾ തലയാട്ടി .. "അത്ര നേരം കൂടി നിന്റെ കൂടെ ഇരുന്നോട്ടെ...." അവൾ ഒന്ന് ആലോചിച്ച് ശരിയെന്ന അർത്ഥത്തിൽ തലയാട്ടി... അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പോയി ഡോർ ലോക്ക് ചെയ്തിട്ട് വന്നു.. അവൾ ഞെട്ടി തലയുയർത്തി... ഡോറിലേക്കും അവനിലേക്കും മാറി മാറി നോക്കി.. അത് മനസിലായെന്ന പോലെ അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിടർന്നു. . "നിന്നെ റേപ്പ് ചെയ്യാൻ പോവാ...." അതേ ചിരിയോടെ അവൻ പറഞ്ഞു . അതിനു അവൾ കൂർപ്പിച്ചൊരു നോട്ടം തിരിച്ചു നൽകി .. "ഇങ്ങനെ നോക്കല്ലേ പെണ്ണേ... ഇത് വരെ അങ്ങനെയൊരു പ്ലാൻ ഇല്ല.. ഇനി നീയായിട്ട് ഓരോന്ന് തോന്നിക്കല്ലേ..." അവളുടെ ചുണ്ടിലും നാണത്തിൽ കുതിർന്ന ചിരി വിടർന്നു..

അത് മറച്ചു വച്ച് ഗൗരവത്തിൽ ലേശം പരിഭവത്തോടെ മുഖം വെട്ടിച്ച് അവൾ പുറത്തെ വരാന്തയിലേക്ക് നീങ്ങി... ( രണ്ടു ഭാഗത്തും ഡോർ ഉള്ള മുറികളാണ്.. ബാൽകാണിക്ക് പകരം എല്ലാ മുറിയുടെയും എതിർഭാഗത് നീണ്ട വരാന്ത...മുകളിലെ ഏത് മുറിയുടെ രണ്ടാമത്തെ door തുറന്നാലും ആ വരാന്തയിലെത്തും..) നിലാവ് പെയ്തു നിൽക്കുന്ന ആകാശവും കൂട്ടായ് വീശുന്ന വൃശ്ചിക മാസത്തിലെ തണുപ്പും കൂടെ കുളിരു നിറച്ച് കൊണ്ട് ഇളം കാറ്റും... പ്രകൃതിയുടെ ഏറ്റവും ഭംഗിയുള്ള ഭാവം ഇതാണെന്ന് തോന്നി പോയി നീലുവിന്... കൈ കെട്ടി നിന്ന് ആ തണുപ്പ് ഉള്ളിലേക്ക് ആവാഹിച്ചു കൊണ്ടിരിക്കുമ്പോൾ മനസിലെ നീറ്റലിന് അയവുണ്ടെന്ന് തോന്നി... പുറകിലൂടെ വന്ന് അവളുടെ കൈകൾക്ക് മേലെ അവന്റെ കൈകൾ കോർത്തുകൊണ്ട് ആ തോളിൽ തല താങ്ങി വച്ച് അവനും ആ നിലാവിൽ അലിഞ്ഞു നിന്നു... കൈകളിൽ നിന്നും അവന്റെ കൈകൾ അവളുടെ വയറിലൂടെ പൊതിഞ്ഞു പിടിച്ചു... തോളിൽ വച്ച മുഖം പതുകെ ആ കഴുത്തിലൂടെ ഒഴുകി നടന്നു. . അവൾക്ക് തടുക്കാൻ തോന്നിയില്ല... അവനിൽ അലിയാൻ...

ഒന്നൂടെ അവന്റെ സ്വന്തമാകാൻ അവളും ആഗ്രഹിച്ചിരുന്നു... അവളെ തിരിച്ചു നിർത്തി ആ കരിമഷി കണ്ണിൽ അമർത്തി ചുംബിച്ചു... പിന്നെ നെറ്റിയിൽ, വീണ്ടും കവിളിൽ... അവസാനം ആ ചെഞ്ചുണ്ടിൽ അമർത്തി ചുംബിച്ചു... ഗാഢമായി... ആഴത്തിൽ.... കണ്ണുകൾ കൊണ്ട് തന്നെ സമ്മതം ചോദിച്ച അവന് അവൾ കണ്ണുകൾ കൊണ്ട് തന്നെ സമ്മതം അറിയിച്ചു... കൈകളിൽ കോരി എടുത്ത് മുറിയിലേക്ക് നടക്കുമ്പോൾ രണ്ടാളുടെയും ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു... അന്ന് അവളുടെ ശരീരത്തിലൂടെ ഒഴുകി നടന്ന ആ കൈകളെ അവൾ തടഞ്ഞില്ല.. വസ്ത്രങ്ങൾ ഊർന്നു പോവുമ്പോൾ ഭയം കൊണ്ട് കണ്ണുകൾ അടച്ചില്ല... വേദനിപ്പിക്കാതെ അവളിലേക്ക് ഇറങ്ങുന്ന അവന്റെ കണ്ണിൽ കാമം കാണാൻ കഴിഞ്ഞില്ല... പ്രണയം മാത്രമായിരുന്നു... അത് അവളിൽ ആനന്ദം നിറച്ചു... ആദ്യ സമാഗമം പോൽ രണ്ടാളും നന്നായി തളർന്നിരുന്നു... "നീലു...... "ഹ്മ്.... "അന്ന് ഞാൻ നിന്നെ ഇങ്ങനെ കണ്ടിരുന്നില്ല നീലു... "എങ്ങനെ...??? പുതപ്പിനടിയിലൂടെ കൈ കടത്തി അവളുടെ വയറിലേക്ക് കൈ ചേർത്തി വച്ച് അവൻ കുറുമ്പോടെ അവളെ നോക്കി...

"വൃത്തികേട്ടവൻ" "എടി.. സത്യമായിട്ടും... എനിക്കൊന്നും ഓർമയില്ല.... എന്തൊക്കെ ചെയ്തുന്ന് പോലും അറിയില്ല..." "ശെയ്.. ഒന്ന് കിടന്ന് ഉറങ്ങാൻ നോക്ക്... "നാണം വന്നോ എന്റെ നീലൂട്ടിക്ക്..." അവൻ ചിരിച്ചുകോണ്ട് അവൾക്കടുത്തേക്ക് നീങ്ങി കിടന്നു... മുഖത്തേക്ക് സൂര്യ പ്രകാശം അടിച്ചപ്പോഴാണ് നീലു കണ്ണു തുറന്നത്... അടുത്ത് സിദ്ധു ഇല്ല എന്നറിഞ്ഞതും എണീറ്റ് ടൈം നോക്കി... 7.30... പോയി... എന്നോടൊന്ന് പറഞ്ഞത് പോലുമില്ല ലോ... അവൾക്ക് നല്ല സങ്കടം വന്നു... എഴുന്നേറ്റ് ഫ്രഷായി താഴേക്ക് പോയി.. മുത്തശ്ശിയും സങ്കടത്തിലായിരുന്നു... 2 ദിവസത്തേക്കല്ലേ എന്ന സമാധാനത്തിൽ അവൾ ഇരുന്നു.. ഒപ്പം മറ്റു പലതും അവനോട് പറഞ്ഞില്ലലോ എന്ന ചിന്തയിൽ മനസ്സ് വിങ്ങിക്കൊണ്ടിരുന്നു...........തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...