NIGHTMARE IN HOSTEL: ഭാഗം 18

 

രചന: TASKZ

(തനു) ആ അബോധാവസ്ഥയിലും കൺ മുമ്പിൽ ഒരു ലൗ ചിഹ്നവും ഒരു പെണ്ണും ഒരു ആണും നിൽക്കുന്ന ചിത്രം കടന്ന് വന്നു.... പെട്ടെന്ന് നമ്മൾ കുറച്ച് മുമ്പ് ഉണ്ടായ അവസ്ഥയിലേക്ക് വന്നതും അവിടെ സംഭവിച്ചത് ഒക്കെ നമ്മൾ മറന്നിരുന്നു.... "ഡോറ...... നീ ബാക്കി വായിക്ക്......." എന്ന് മ്മള് പറഞ്ഞതും ഡോറ വായിക്കാൻ തുടങ്ങി (ഡോറ) അത് കഴിഞ്ഞ് ഞാൻ ഡയറി തുറന്നു. ഡയറിയിലേക്ക്.... എന്റെ പേരിൽ നിങ്ങൾക്ക് സംശയം വന്നിട്ടുണ്ടാകും അല്ലേ.... എന്റെ പേര് farhath farshina എന്നാണ്... വീട്ടിൽ farhath എന്നും ബാക്കി എല്ലാവരും farshina ഫർഷി എന്നൊക്കെ വിളിക്കും.... ഇപ്പൊ സംശയം തീർന്നില്ലേ..... ഇന്ന് കോളേജിൽ ഓണം സെലിബ്രേഷൻ ആണ്. ഉപ്പ കഴിഞ്ഞ ഓണത്തിന് മേടിച്ചു തന്ന ഓണ സൽവാർ ഇട്ട് ഞാൻ ഹോസ്റ്റലിൽ നിന്നിറങ്ങി. കൂടെ ആ രണ്ട് താത്തുമാരുമുണ്ട്. "ടി നീ ഇന്ന് എന്നത്തേക്കാളും സുന്ദരി ആയിട്ടുണ്ട് " അശ്വതി ചേച്ചി പറഞ്ഞു. അവർ രണ്ട് പേരും ഇന്ന് ഓണസാരിയിലാണ്. അങ്ങനെ ബസ് വന്നപ്പോൾ ഞങ്ങൾ ബസ് കയറി കോളേജിലേക്കെത്തി. എന്തോ ഇന്നെന്റെ മനസ് വല്ലാത്തൊരു സന്തോഷത്തിലാണ്,

എന്തിനാണെന്ന് പോലും എനിക്കറീല. ഒരു പക്ഷേ ഇന്ന് കോളേജിൽ വന്നതിന് ശേഷമുള്ള ഫസ്റ്റ് പ്രോഗ്രാം ആയത് കൊണ്ടായിരിക്കാം. ക്ലാസ്സിലേക്ക് ചെന്നപ്പോൾ എന്റെ രണ്ട് ഫ്രണ്ട്സും അവിടെ ഹാജർ. അവരുടെ കൂടെയിരുന്നു പൂവ് കട്ട്‌ ചെയ്യുമ്പോഴാണ് എന്നോട് ഒരു കുട്ടി വന്ന് ഗ്രൗണ്ടിലേക്ക് ചെല്ലാൻ പറഞ്ഞത്. എന്തിനാണെന്ന് അറീലെങ്കിലും ഞാൻ ഗ്രൗണ്ടിലേക്ക് ചെന്നു. അവരെ കൂട്ടിന് വിളിച്ചെങ്കിലും അവർക്ക് പൂവ് കട്ട്‌ ചെയ്യാനുണ്ടെന്ന് പറഞ്ഞ് എന്നോട് തനിയെ പോവാൻ പറഞ്ഞു. ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ എനിക്ക് മുകളിലായി റോസാപൂവിന്റെ ഇതളുകൾ വീണു. അതിന്റെ മണത്തിൽ ഞാനൊന്ന് കണ്ണടച്ചു. എന്നിട്ട് പതിയെ കണ്ണ് തുറന്നു മുന്നിലേക്ക് നോക്കിയ ഞാനൊന്ന് ഞെട്ടി. ചുവന്ന ഷർട്ടും കസവിന്റെ കരയുള്ള മുണ്ടുമുടുത്ത് കയ്യിൽ റോസാപൂവും പിടിച്ച് ഒരു മൊഞ്ചൻ എന്നെ നോക്കി പുഞ്ചിരിക്കുന്നു.

പതിയെ അവൻ എന്നരികിലേക് നടന്നു വന്നു.... അല്ലാഹ് എന്നും പറഞ്ഞ് ഡോറ മോൾ വായിച്ച് നിർത്തിയതും zuha വാങ്ങിയിട്ട് ബാക്കി വായിക്കാൻ തുടങ്ങി..... (Zuha) അല്ലാഹ്ഇവൻ എന്തിനാ വരുന്നേ,,,,. എന്റെ തൊട്ടടുത്ത് എത്തിയതും നല്ല അടിപൊളി കിടുക്കാച്ചി സ്‌മൈൽ തന്ന് അവൻ എനിക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് എന്നെ തന്നെ നോക്കി,,,,, ങേ ഇങ്ങേർ പ്രൊപ്പോസ് ചെയ്യാൻ ഉള്ള പുറപ്പാടാണോ,,,,,. "എന്ത് പറയണം എങ്ങനെ പറയണം എന്നൊന്നും അറിയില്ല,,,,, എന്നാലും എന്റെ മനസ്സിൽ ഉള്ളത് പറയാതിരിക്കാനും വയ്യ,,,,, നിന്നെ കണ്ട നാൾ തൊട്ട് എന്റെ മനസ്സിൽ കേറി കൂടിയതാ പെണ്ണെ നീ,,, അന്നേ വിജാരിച്ചതാ കൂടി കൂട്ടി കൊണ്ട് പോയി എന്റെ ഉമ്മാന്റെ മരുമോൾ ആക്കിയാലോന്ന്,,, പക്ഷെ ഇഷ്ട്ടം പറയാൻ സാഹചര്യം ഒത്തു വന്നില്ലാ,,,,, പക്ഷെ ഇനീം പറയാതെ വയ്യ,, ഈ മൊഞ്ചത്തിനെ ആരേലും കൊത്തി കൊണ്ട് പോവും മുന്നേ എനിക്ക് കെട്ടണം,,,..

സുഖദുഃഖങ്ങളിൽ ഒന്നാവാൻ പോരുന്നോ എന്റെ പെണ്ണായ് എന്റെ ജീവന്റെ പാതിയായി,,,.. ".... ലാ ഹൗല വലാ,, എന്താത്,,, ഏഹ്,,, ഞാനിപ്പോ എന്താ പറയാ,,, യെസ് പറയണോ,, നോ പറയണോ,,, എനിക്ക് ഇവനെ ഇഷ്ടമാണോ,,, ഏയ്‌ അറിയില്ല,,, അപ്പൊ ചുമ്മാ കേറി ഇഷ്ടം പറയണ്ടല്ലേ,.. എന്നാലും അവൻ നോക്കുമ്പോ എന്തോ പോലെ തോന്നിയതും ഞാൻ ഒന്നും മിണ്ടാതെ നേരെ ക്ലാസിലേക്ക് നടന്നു,,,.. അപ്പോഴേക്കും അവിടെ പൂക്കളം ഒക്കെ വരച് സെറ്റ് ആയിരുന്നു,,,, (തനു) മതി ഇന്നത്തേക്ക് ഇത് മതി എന്ന് പറഞ്ഞതും ആധിന്റെ ഫോണിലേക്ക് കോൾ വന്നതും അവള് അവിടുന്ന് പോയി ... പിന്നെ നമ്മൾ പരസ്പരം എന്തൊക്കെയോ പറഞ്ഞു.. ..... പെട്ടെന്ന് ഡയറി തെന്നി മാറാൻ തുടങ്ങിയതും മ്മള് ആകെ പേടിക്കാൻ തുടങ്ങി..... ഡയറി മാറുന്ന സ്ഥലങ്ങളിൽ ചുവന്ന വരകളും രക്ത തുള്ളികളും നിറയാൻ തുടങ്ങിയതും മ്മള് ആദി നേയും വിളിച്ച് ഒരു വശത്തേക്ക് മാറി നിന്നു.... പെട്ടെന്ന് കണ്ണാടിയിൽ ഒരു രൂപം വന്നതും ഞങൾ അഞ്ച് പേരും ഒന്നിച്ച് അലറി......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...