NIGHTMARE IN HOSTEL: ഭാഗം 30

 

രചന: TASKZ

( ആദി ) ആരോ ഡോറിൽ തട്ടിയപ്പോൾ തനുവാണ് പോയി ഡോർ തുറന്നത്....ഞാൻ പിന്നെ അങ്ങോട്ട് വല്ലാതെ ശ്രദ്ധിക്കാൻ നിക്കാതെ തിരിഞ്ഞു കിടന്നപ്പോഴാണ് ഡോർ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്..... ഈ തനു കുരിപ്പ്‌ എന്താ ഡോർ തുറന്നിട്ടിരിക്കെ...ഇതൊന്ന് അടച്ചൂടെ എന്നും കരുതി എണീറ്റു തലയിൽ തട്ടമിട്ടു ഡോർ അടക്കാൻ നിക്കുമ്പോഴാണ് പുറത്തു ആരോ തനുവിനെ താങ്ങി കൊണ്ട് പോകുന്നത് കണ്ടത്....... "ടാ...." എന്നലറി ഞാൻ തനുവിന്ടെ അടുത്തേക്ക് ഓടിയതും പെട്ടന്ന് ആരോ എന്റെ മുൻപിൽ വന്നു നിന്നു....ഞാൻ ആരാണെന്നു നോക്കിയപ്പോൾ മാസ്‌ക് ഇട്ട ഒരു സാധനമാണ്..... ഞാൻ അവനെ തള്ളി തനുവിന്ടെ അടുത്തേക്ക് ഓടാൻ നിന്നതും പെട്ടന്ന് അവൻ എന്തോ എന്റെ മുഖത്തു കൊണ്ട് വെച്ചതും എന്റെ ബോധം മറഞ്ഞു ഞാൻ അവന്ടെ കൈ കളിലേക്ക് ഊർന്നു വീണു....വീഴുമ്പോൾ ഞാൻ കേട്ടു സുഹയും കിച്ചുവും ഡോറയും ആദി എന്നു അലറി വിളിക്കുന്നത്..... ~~~~~~~ ( കിച്ചു ) ആദി എണീറ്റു പോവുന്നത് കണ്ടു ഈ പെണ്ണിത് നട്ട പാതിരക്കും റിയാസിനോട് റോമൻസിക്കാൻ പോവാണോ എന്നു കരുതി ഞാൻ അവളെ പിന്നാലെ മെല്ലെ ചെന്നപ്പോൾ അവളുണ്ട് """ടാ"" എന്നലറി കൊണ്ട് ഓടുന്നു....

ഇവളിത് ആരെയ വിളിക്കുന്നെ എന്നു കരുതി ചെന്നപ്പോൾ പെട്ടന്ന് ഒരുത്തൻ വന്നു അവളെ മുമ്പിൽ നിന്നു എന്തോ ചെയ്തതും അവൾ അയാളെ കയ്യിലേക്ക് വീഴുന്നതുമാണ് കണ്ടത്....അവൻ എന്താണ് അവളെ മുഖത്തു ചെയ്തേ എന്നു എനിക്ക് കാണാൻ പറ്റിയില്ല..... ഞാൻ ആദി എന്നു വിളിച്ചു അവളെ അടുത്തേക്ക് ഓടുമ്പോഴേക് zuha യും ഡോറയും അവളെ പേര് വിളിച്ചു എന്റെ കൂടെ ഓടിയിരുന്നു.... ~~~~~ ( zuha & ഡോറ ) ആരെയോ ടാ എന്നുള്ള അലർച്ച കേട്ടാണ് ഇരുവരും ഉണർന്നത്.... "ആരാടി അലറിയെ...നിയാണോ...." ഡോറ "പിന്നെ എനിക്ക് പ്രന്തോ ന്നുമില്ല വെറുതെ അലറാൻ...." എന്നും പറഞ്ഞു zuha തിരിഞ്ഞു കിടന്നപ്പോഴാണ് തന്റെ ഇപ്പുറത്തു കിടന്ന കിച്ചുവിനെയും ആദിനെയും തനുവിനെയും കാണാത്ത കാര്യം മനസലാക്കുന്നത്.... Zuha വേഗം കിടന്നിടത്തു നിന്ന് എണീറ്റു ഡോറയെ തട്ടി വിളിച്ചു.... "എന്താടി....ഞാൻ ഉറങ്ങട്ടെ...." ഡോറ ഉറക്ക പിച്ചിൽ പറഞ്ഞു.... "ഡോറ എണീക്ക്....ആദിനെയും കിച്ചുനേയും തനുവിനെയും കാണാഞ്ഞില്ല....എണീക്ക് ഡോറ...."

Zuha അതും പറഞ്ഞു ഡോറയെ കുലുക്കിയതും ഡോറ പെട്ടന്ന് ഞെട്ടി എണീറ്റു.... "നിയെന്താ പറഞ്ഞേ...." ഡോറ "അവരെ മൂന്നുപേരെയും കാണാഞ്ഞില്ലന്ന്...വേഗം വാ...." എന്നും പറഞ്ഞു ഇരുവരും മുറിയുടെ പുറത്തേക്ക് കടന്നപ്പോൾ ആദി ഒരാളെ കയ്യിലേക്ക് ബോധം മറഞ്ഞു വീഴുന്നതും അതെല്ലാം കണ്ടു കൊണ്ട് നിക്കുന്ന കിച്ചുവിനെയുമാണ് കണ്ടത്.... മൂന്നുപേരും അലറി കൊണ്ട് അയാളെ നേരെ ഓടിയതും പെട്ടന്ന് അയാൾ എന്തോ ഒന്ന് മൂന്നു പേർക്ക് നേരെയും സ്‌പ്രേ ചെയ്തതും മൂന്നാളും ബോധം മറഞ്ഞു നിലത്തേക്ക് വീണു..... ~~~~~~ 【2 മണിക്കൂറിന് ശേഷം】 [ ആദി ] തലക്ക് ഒക്കെ എന്തോ പേരു പേരിപ്പും ഭാരവും തോന്നിയപ്പോഴാണ് ഞാൻ കണ്ണ് തുറക്കാൻ ശ്രമിച്ചത്....കണ്ണൊന്നും തുറക്കാൻ കഴിയാത്ത പോലെ....എങ്കിലും ഞാൻ കണ്ണുകൾ വലിച്ചു തുറന്നു..... ഹാ....തല പൊട്ടുന്ന വേദന.... ഞാൻ കൈ തലയിലേക്ക് കൊണ്ട് പോകാൻ നിന്നപ്പോഴാണ് എന്റെ കൈ കെട്ടിയിട്ടിരിക്കുകയാണെന്നു മനസിലായത്....കണ്ണ് ഒന്ന് കൂടെ നേരെ തുറന്നപ്പോൾ ഞാനിപ്പോ ഒരു ഇരുട്ട് മുറിയിൽ ആണെന്ന് മനസിലായി....

ഞാൻ രണ്ടു കയ്യും അളക്കാൻ ശ്രമിച്ചപ്പോ പറ്റുന്നില്ല....രണ്ടും കെട്ടിയിട്ടിട്ടുണ്ട്....ഞാനിപ്പോ ഒരു കസേരയിൽ കെട്ടിയിട്ട നിലക്ക് ഇരിക്കുവാണ്..... എന്താ എനിക്ക് സംഭവിച്ചത്....കണ്ണടച്ചു ആലോചിച്ചപ്പോൾ നേരത്തെ ഉണ്ടായ സംഭവങ്ങൾ ഒക്കെ ഒരു സ്വപ്നം കണക്കെ എന്റെ മുന്നിൽ തെളിഞ്ഞു..... തനു അവളെ ആരാ പിടിച്ചു കൊണ്ട് പോകാൻ ശ്രമിച്ചത്......????അവൾ എവിടെ...???എന്നെ വിളിച്ചു കൊണ്ടു വന്ന zuha ക്കും കിച്ചുനും ഡോറക്കും എന്തെങ്കിലും പറ്റിയിട്ടുണ്ടാവോ....????എവിടെ എന്റെ TASKZ...????? ആരാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.....????? ഇങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ എന്ടെ മനസ്സിലൂടെ മിന്നി മറഞ്ഞു.... പെട്ടന്നാണ് ആ ഇരുട്ട് മുറിയിൽ ചെറുതായി പ്രകാശം വന്നത്....അതോടൊപ്പം തന്നെ എന്റെ സൈഡിൽ നിന്ന് ആരെയോ നിരക്കവും കേട്ടു...ഞാൻ തല ചെരിച്ചു നോക്കിയപ്പോൾ എന്റെ taskz ഉണ്ട് അവിടെ എന്നെ പോലെ ഓരോ കസേരകളിൽ കെട്ടിയിട്ടിരിക്കുന്നു..... "തനു....ഡോറ....zuha.... കിച്ചു....." ഞാൻ ശബ്ദം ഉയർത്തി അവരെ വിളിച്ചു.... ~~~~~

ആരോ തങ്ങളുടെ പേര് വിളിക്കുന്നത് കേട്ടാണ് നാലാളും കണ്ണുകൾ തുറന്നത്....കണ്ണ് തുറന്നു നാല് പേരും അന്തം വിട്ടു കൊണ്ട് ചുറ്റിനും നോക്കി....അപ്പോഴാണ് വീണ്ടും ആരോ തങ്ങളെ വിളിച്ചത്.... അപ്പോ തന്നെ നാല് പേരും സൈഡിലേക്ക് നോക്കിയപ്പോൾ ആദിനെയാണ് കണ്ടത്....അവൾ അപ്പോഴും അവരെ പേര് വിളിച്ചു കൊണ്ടിരുന്നു..... പെട്ടന്നാണ് Taskz ന്റെ മുന്നിലേക്ക് മാസ്‌ക്ക് ഇട്ട ഒരാൾ വന്നത്..... "എന്താടി ഇവിടെ കിടന്നു ചീറുന്നേ...മര്യാദക്ക് മിണ്ടതിരുന്നോണം...." എന്നും പറഞ്ഞു അയാൾ ആദിയുടെ മുഖത്തേക്ക് ഒരൊറ്റ അടിയായിരുന്നു.... ~~~~~ ( ആദി ) അയാൾ എന്നെ അടിച്ചതും പൊന്നീച്ച പാറി....വേദന കൊണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു....അപ്പോഴേക് എന്റെ taskz ആദി എന്നു വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു....പെട്ടന്ന് അയാൾ എന്തോ വീണ്ടും ഞങ്ങളെ മുഖത്തേക്ക് കൊണ്ട് വന്നു വെച്ചതും പഴയ പോലെ വീണ്ടും ഞങ്ങളെ ബോധം പോയി...... അത് കണ്ടു അയാൾ ക്രൂരമായി ഒന്ന് ചിരിച്ചു കൊണ്ട് തന്റെ കയ്യുടെ പാട് തിണർത്തു കിടക്കുന്ന ആദിയുടെ മുഖത്തേക്ക് ഒന്ന് നോക്കി....

അവളെ അടുത്തു മുട്ട് കുത്തി ഇരുന്നു.... "സോ...sad മോൾ....നിനക്ക് എന്താവിശ്യം ഉണ്ടായിരുന്നു അലറാൻ....ഹ്മ്മ...നിന്നെ കാണാൻ ഒക്കെ കൊള്ളാലോടി....ഒരടിപൊളി സാദനം തന്നെ നി....ബോസ് വരട്ടെ എന്നിട്ടൊന്ന് ചോദിക്കണം ഈ മുതലിനെ എനിക്ക് തരുവോ എന്ന് ..." എന്നും പറഞ്ഞു അവളെ കവിളിൽ ഒന്ന് തട്ടി അയാൾ അവിടെ നിന്ന് എഴുന്നേറ്റു ഇരുളിലേക്ക് പോയി മറഞ്ഞു....... ~~~~~~ 【രാവിലെ ഹോട്ടലിൽ......】 റിയാസ് എഴുന്നേറ്റു ആദിടെ ഫോണിലേക്ക് ആണ് ആദ്യം വിളിച്ചത് അവളെ ഫോൺ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല... ഹ്മ്മ...പെണ്ണ് ഉറങ്ങാവും ഫ്രഷ് ആയിട്ട് ഇനി അവളെ ഒന്ന് ചെന്നു കാണാം.... എന്നും മനസിൽ പറഞ്ഞു റിയാസ് ഫ്രഷ് ആവാൻ കയറി....അവൻ ഫ്രഷ് ആയി വന്നപ്പോഴേക്ക് ഓരോരുത്തർ ആയി എണീറ്റിരുന്നു.... റിയാസ് taskz ന്റെ റൂമിന്റെ അവിടേക്ക് പോയപ്പോൾ അവിടെ ഡോർ തുറന്നു കിടക്കുന്നതാണ് കണ്ടത്....മെല്ലെ മുറിയിലേക്ക് പോയപ്പോൾ മുറി ശൂന്യം...ആദിയുടെ ഫോൺ അടുത്തുള്ള ടേബിളിൽ ഇരിക്കുന്നത് കണ്ടു....ഇവരൊക്കെ ഈ ഡോർ തുറന്നിട്ടു എവിടെ പോയി...

എന്നും മനസിൽ പറഞ്ഞു റിയാസ് പുറത്തേക്ക് നടന്നതും അവന്ടെ കാലിൽ എന്തോ തടഞ്ഞു... അവൻ നിലത്തേക്ക് കുഞ്ഞിഞ്ഞു അതെടുത്തു നോക്കിയപ്പോൾ ആദിയുടെ ബ്രേസിലേറ്റ് ആണ് അതെന്നു മനസിലായി...അതവിടെ കിടക്കുന്നത് കണ്ടപ്പോൾ തന്നെ എന്തോ അപകടം ഉണ്ടായിട്ടുണ്ടെന്നു അവന് ഉറപ്പായി.... അപ്പോഴേക്ക് ബാക്കി ഉള്ളവർ കൂടി വന്നതും അവൻ അവരോട് കാര്യം പറഞ്ഞു.... "വ...നമുക്ക് ടീച്ചറോട് പറയാം....ഇത് നമ്മൾ മാത്രം കൈ കാര്യം ചെയ്‌താൽ ശെരിയാവില്ല...." ഷെബി പറഞ്ഞതനുസരിച്ചു അവർ ടീച്ചറെ അടുത്തു പോയി കാര്യങ്ങൾ പറഞ്ഞു....പിന്നെ ആകെ വെപ്രാളപ്പെട്ടു കൊണ്ട് അവർ ഹോട്ടൽ മുഴുവനും അവരെ തിരഞ്ഞെങ്കിലും ഒരു കാര്യവുമുണ്ടായില്ല.... "ടീച്ചർ ഇനി എന്ത് ചെയ്യും....i think അവർ അവരെ ഇഷ്ടത്തിന് വല്ലയിടത്തും പോയിട്ടുണ്ടാവും...അതിന് വെറുതെ നമ്മൾ തിരഞ്ഞു കഷ്ടപ്പെടാണോ...." ഫവാസ് അത് കേട്ട് റിയാസിന് ദേഷ്യം വന്നു അവൻ ചീറി കൊണ്ട് ഫവാസിന്ടെ അടുത്തേക്ക് പോവാൻ നിന്നതും ഹാഷി അവനെ പിടിച്ചു വച്ചു സമാധാനപ്പെടുത്തി...

.ഇപ്പോ ഇവിടെ ഒരു സീൻ create ചെയ്താൽ അത് കൂടുതൽ പ്രശ്നം ഉണ്ടാക്കേ ചെയ്യുള്ളു എന്ന് ഹാശിക്ക് അറിയാമായിരുന്നു...... ടീച്ചേഴ്സും എല്ലാവരും അവിടെ ഉള്ളവരോടൊക്കെ ചോദിച്ചു അവരെ ഒന്ന് കൂടെ എല്ലായിടത്തും വീണ്ടും തിരയാൻ തുടങ്ങിയിരുന്നു.... റിയാസും ഷെബിയും ബാക്കി ഉള്ളവരും തകർന്നു അവിടെ ഇരുന്നു...... (ഡോറ) എന്റെ കൈ കെട്ടിയിരിക്കുന്നത് കൊണ്ട് പാന്റിന്റെ പോക്കറ്റിലുള്ള ചോക്ലേറ്റ് എടുക്കാൻ പറ്റുന്നില്ല... തട്ടി കൊണ്ട് വന്നവർക്ക് ഇച്ചിരി ഉളുപ്പുണ്ടോ... എവിടുന്ന്, തട്ടി കൊണ്ട് വന്നാൽ ഈ സിനിമയിലൊക്കെ ബിരിയാണിയൊക്കെ കൊടുക്കുന്നുണ്ട്, ഇവിട്ട് ബിരിയാണി പോയിട്ട് പച്ച വെള്ളം പോലും തന്നില്ല... പച്ച വെള്ളം തന്നാൽ അതിലേക്ക് ഇച്ചിരി പഞ്ചസാരയും ഇച്ചിരി പൊടിയും ഇട്ടാൽ നല്ല ഒന്നാന്തരം സർബത്ത് ഉണ്ടാക്കാമായിരുന്നു. "ഉമ്മാാാ...... എനിക്ക് വിശക്കുന്നു... ഞാനിപ്പോ മരിച്ചു വീഴുമെ... എനിക്ക് ഫുഡ്‌ വേണം... ഫുഡേയ്യ്യ്യ്.... " ഞാനുറക്കെ കരഞ്ഞപ്പോൾ ആ മാസ്ക് മാൻ എന്നെ നോക്കി കണ്ണുരുട്ടി...

"ടാ... മാസ്ക് മാൻ നോക്കി പേടിപ്പിക്കാൻ നിൽക്കാതെ അടുക്കളയിൽ പോയി വല്ലതും ഉണ്ടാക്കി താടാ.... " അയാളോട് ഞാൻ പറഞ്ഞു. എനിക്ക് വിശന്നു കുടൽ കരയുകയാ.... കരയാതെ കുടലേ.... നിനക്ക് ഞാൻ നിറച്ചും താരാട്ടാ... വയറിനെ സമാധാനിപ്പിച്ചു ഞാൻ അയാളെ നോക്കി. "ടി കുട്ടിപ്പിശാശേ... വാ അടച്ചു വെക്ക് " അയാൾ എനിക്ക് നേരെ കുരച്ച് ചാടി. "കുട്ടിപിശാശ് നിന്റെ കെട്ടിയോൾ " "നീ പൊടി പിത്തകാളി " "നീ പോടാ.. മരമാക്രി " "നി പോടീ തീറ്റ പണ്ടാരം" "പ്ഫാാ... പുന്നാര മോനെ നി എന്നെ തീറ്റ പണ്ടാരം എന്ന് വിളിച്ചല്ലേ... ഈ ലോകത്ത് എത്ര ആൾക്കാരാണ് ഫുഡ്‌ വേസ്റ്റ് ചെയ്യുന്നത്... എത്ര ആൾക്കാർ പട്ടിണി കിടക്കുന്നുണ്ട്... ഉണ്ടാക്കിയ ഫുഡ്‌ കളയാണ്ടിരിക്കാനല്ലെ ഞാൻ തിന്നണെ... എന്നിട്ടിപ്പോ കളിയാക്കലും... നിനക്കൊന്നും പട്ടിണിയുടെ വേദന എന്താണെന്ന് അറിയില്ല " ഞാൻ സങ്കടം വന്ന് അത്രയും പറഞ്ഞ് മാസ്ക് മാനേ നോക്കി... "ഇതിനെയൊക്കെ തട്ടി കൊണ്ട് വന്ന എന്നെ പറഞ്ഞാൽ മതി " എന്ന് പറഞ്ഞ് അവൻ റൂമിന്റെ വാതിൽ വലിച്ചടച്ചു ഇറങ്ങി പോയി...

(ഷെബി) എന്റെ പെണ്ണ് എവിടെയാവോ ഉള്ളത്... അതിന് ഫുഡ്‌ കഴിക്കാതെ പത്ത് മിനിറ്റ് പോലും നിൽക്കാൻ പറ്റൂല... വല്ലതും കഴിച്ചോ ആവോ... പാവം... തിന്നാനെ അറിയൂ... വേറൊരു പണിയും അവൾക്കറീല്ല... അവൾക്ക് വാങി വെച്ച ചോക്ലേറ്റ് പാക്ക് കാണുമ്പോഴൊക്കെ കണ്ണ് നിറയാ... എവിടെയാ ഡോറ നീ... നമുക്ക് കഫെ തുടങ്ങണ്ടേ... അവിടെ നമ്മളിരുന്നു കഴിക്കണ്ടേ... ഓരോന്ന് ചിന്തിച്ചു കണ്ണ് നിറഞ്ഞപ്പോൾ ഞാൻ കണ്ണ് തുടച്ചു. "ടാ കരയല്ലേ ടാ... " സല്ലു പറഞ്ഞപ്പോൾ ഞാനവന്റെ തോളിലോട്ട് വീണു കരഞ്ഞു. "ടാ... അവൾക്ക് ഒരു മുള്ളു തറച്ചാൽ വരെ കരഞ്ഞ് ബഹളം വെക്കും... അത്രയ്ക്കും അവൾക്ക് വേദന സഹിക്കാൻ പറ്റൂല ടാ.. പാവാ അവള്... അവളെ കൊണ്ട് പോയവർ വല്ല ഫുഡും കാണിച്ചാൽ അവൾ അവരുടെ പിന്നാലെ പോവും.. ചുറ്റുമുള്ള ചതിക്കുഴി പോലും തിരിച്ചറിയൂല.. ഹാഷി എനിക്കവളെ വേണം... അവളെ എനിക്ക് കൊണ്ട് താ.... " എന്ന് പറഞ്ഞ് ഞാൻ പൊട്ടികരഞ്ഞു. "ഷെബി.... എനിക്കില്ലേ ഫെരോരോ റോച്ചർ വേണം..

പിന്നെ റെഫെല്ലോ വേണം.. പിന്നെ ഡയറി മിൽക്ക് വേണം പിന്നെ എനിക്ക് സ്നിക്കിക്കേഴ്സും ഗാലക്സിയും വേണം" ഫോണെടുത്തു അവളുടെ ചാറ്റ് തുറന്നപ്പോൾ അവൾ അവസാനം അയച്ച വോയിസ്‌ മെസേജ് പ്ലേ ചെയ്തപ്പോൾ എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെടും പോലെ തോന്നി... നിനക്ക് വേണ്ടി ഒരു ചോക്ലേറ്റ് സിറ്റി തന്നെ ഞാനുണ്ടാക്കി തരാം.. നീ ഒന്നെന്റെ അടുത്ത് വന്നാൽ മാത്രം മതി... മനസ് വിങ്ങി ഒന്നെണീറ്റ് നിൽക്കാൻ വരെ പറ്റാതെ ഞാൻ തറയിൽ തളർന്നിരുന്നു. (Thanu ) എല്ലാവരുടെയും അവസ്ഥ കണ്ടിട്ടാണെങ്കിൽ എനിക്ക് കരൾ പറിയുന്ന വേദന....... ഡോറ ആണെങ്കിൽ ഫുഡിന്റെ പേരും പറഞ്ഞു കരയുന്നുണ്ട്....... മ്മൾ ഒരു വഴിയും ഇല്ലാതെ അവരെ കണ്ണോണ്ട് നോക്കി എന്ത് ചെയ്യും എന്ന് കാണിച്ചതും അവരും കൈ മലർത്തി കാണിച്ചു...... പെട്ടെന്ന് എന്റെ ഫോൺ വൈബ്രേറ്റ് ചെയ്തതും എനിക്ക് ഒരു ഐഡിയ തോന്നിയതും ഒന്നിച്ചായിരുന്നു..... അവർ പുറത്താണെന്ന് കണ്ടതും ഞാൻ കസേര മെല്ലെ മെല്ലെ നീക്കി ആദിന്റെ അടുത്തേക്ക് നീങ്ങിയതും ബാക്കി ഉള്ളവരും അത് പോലെ വന്നു.....

അതിനിടയിൽ കിച്ചു കസേര അടക്കം വീണതും നമ്മൾക്ക് കണ്ട് സഹിക്കാൻ പറ്റാതെ കരയാൻ തുടങ്ങി എങ്കിലും വളരെ കഷ്ടപ്പെട്ട് കയ്യിലെ കെട്ടഴിക്കാൻ നോക്കി.. എങ്ങനെയോ കയ്യിലെ കെട്ടഴിഞ്ഞതും ഞാൻ പെട്ടെന്ന് കസേരയിൽ നിന്നെഴുന്നേറ്റ് കിച്ചുവിനെ എഴുനേൽപ്പിച്ചു....... എന്നിട്ട് zuha ടെ കയ്യിലെ കെട്ടഴിച്ചു.... "Zoo...... നീ ഇവരെയും കൊണ്ട് പുറത്തേക്കുള്ള വഴി നോക്ക് എന്റെ കയ്യിൽ ഫോൺ ഉണ്ട് ഞാൻ ഹാശിക്ക് വിളിക്കട്ടെ " "Thanu വേണ്ടടാ നീയും കൂടെ വാ.... ഒന്നിച്ചു ഇറങ്ങാം...." "Zoooooooooo........ പറഞ്ഞാൽ മനസ്സിലാവൂല്ലേ എന്തെങ്കിലും സംഭവിച്ചാലോ........ പാടില്ല നീ ഇവരെയും കൊണ്ട് പോ...." എന്നും പറഞ്ഞു ഞാൻ ഫോണും കൊണ്ട് ഒരിടത്തേക്ക് മാറി ഹാശിയുടെ ഫോണിലേക്ക് അടിച്ചു...... "ഹാശി pick up.......... Pick up ഹാശി........" ഒരു റിങ് കഴിഞ്ഞിട്ടും അവനെടുക്കുന്നില്ല...... അപ്പൊ തന്നെ വാട്സാപ്പിൽ ഒരു വോയിസും അയച്ചു വീണ്ടും വിളിച്ചു....... അപ്പോഴേക്കും അവൻ അറ്റൻഡ് ചെയ്തു........ •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (ഹാഷി ) അവളെ കാണാഞ്ഞിട്ട് ആണെങ്കിൽ ആകെ ഒരു ബേജാർ..... അങ്ങനെ നിൽക്കുമ്പോൾ ആണ് തനൂന്റെ കാൾ.... കണ്ടതും പെട്ടെന്ന് തന്നെ അറ്റൻഡ് ചെയ്തു.....

"Thanu......... നീ എവിടെയാ.............. ഡി നീ എവിടെ...... നിങ്ങൾക്ക് എന്താ പറ്റിയത്...... മോളെ thanu........" വിങ്ങി വന്ന മനസ്സിനെ അടക്കി പിടിച്ചു ഞാൻ സംസാരിക്കാൻ തുടങ്ങിയതും അവൾ ശ്വാസം വലിച്ചു വിട്ട് പറയാൻ തുടങ്ങി... "ഹാശി........ ഞാൻ ഒരു ലൊക്കേഷൻ വിട്ടിട്ടുണ്ട് ഇവിടെ ഞങ്ങളുണ്ട്........ വേ......... വേഗം........ വാ.... ഡോറാ.........................." പെട്ടെന്ന് ഒരു അലർച്ചയോടെ കാൾ ഡിസ്‌ക്കണക്ട് ആയതും മ്മൾ ഞെട്ടി കൊണ്ട് അവളെ വിളിച്ചു പിന്നെ കൂടുതൽ ചിന്തിക്കാതെ അവരെയും കൂട്ടി ആ ലൊക്കേഷനിലേക്ക് വിട്ടു...... •°•°••°•°°•°•°•°•°•°•°•°•°•°•°•°°•••••••°••°•°•°•°•°•°•°•°•°• (Thanu) ഹാഷിനോട് സംസാരിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് ഡോറാ എന്ന് വിളിച്ചു അവരുടെ നിലവിളി കേട്ടതും ഞാൻ അങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കി..... കയ്യിൽ കത്തി കൊണ്ട് വരഞ്ഞ പാടുകൾ ഡോറയുടെ കയ്യിൽ......... ഇനിയും ഇനിയും ഉപദ്രവിക്കാൻ ഞാൻ വിടില്ല ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ട് അവരുടെ അടുത്തേക്ക് ഓടിയതും തലയ്ക്കു അടി കിട്ടിയതും ഒരുമിച്ചായിരുന്നു..... കാഴ്ചകൾ മങ്ങി തുടങ്ങിയതും എന്റെ TASKZ നെ മുട്ടിൽ നിർത്തി കത്തി കൊണ്ട് വെച്ചിട്ടാണുള്ളത്..... പെട്ടെന്ന് മുമ്പിൽ അഞ്ചു പെൺകുട്ടികൾ നിരന്നതും ഒരുമിച്ചായിരുന്നു........... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...