നിലാവിനുമപ്പുറം: ഭാഗം 14

 

രചന: നിഹാരിക നീനു

മാമ്പിള്ളിയിലെ രാജകുമാരി """""" അവളിപ്പോ???? നെഞ്ച് പിടഞ്ഞു അതോർക്കേ അവന്.. ഒന്ന് പുതപ്പിച്ചു അരികിൽ ഇരുന്നു..... """സ്നേഹിക്കുന്നോ പെണ്ണെ എന്നെ??? കരുണ കാട്ടുന്നോ എന്നോട്??? എല്ലാം അറിയുമ്പോ നിന്റെ ഉള്ളിൽ എനിക്ക് എന്ത് സ്ഥാനം കല്പിച്ചു തരും എന്ന് പോലും നിശ്ചയം ഇല്ല്യ... അന്ന് ഒഴിവാക്കാൻ പറ്റാത്ത വിധം നമുക്കിടയിൽ ഒരു സ്നേഹ ബന്ധം വേണ്ട... അതിനാ ഞാൻ......"""" മിഴിക്കോണിൽ നനവ് കിനിഞ്ഞിറങ്ങുന്നത് അറിഞ്ഞു ഇന്ദ്രൻ... വേഗം അവിടെ നിന്നും പുറത്തേക്ക് നടന്നു..... ⚡️⚡️⚡️⚡️ കുഞ്ഞിനെ പോലെ നിഷ്കളങ്കമായവളായിരുന്നു അപ്പോൾ ആ മനസ്സ് നിറയെ.... ""അവളെങ്ങനെ പ്രാണനിൽ അലിഞ്ഞു ചേരുകയാണ്... അരുതെന്ന് വിലക്കിയിട്ടും.... അവളിൽ നിന്നൊരു മോചനം വേണ്ടെന്ന് മനസ്സ് കൊതിക്കുകയാണ്, തെറ്റാണെന്നറിഞ്ഞിട്ടും....""""" കണ്ണുകൾ ഇറുക്കെ ചിമ്മി ഇന്ദ്രൻ.... ⚡️⚡️⚡️ രാവിലെ പൂജ മുറിയിൽ ആയിരുന്നു മഹാലഷ്മി... അപ്പോഴാ ഇന്ദ്രൻ അങ്ങോട്ട്‌ ചെന്നത്.. ""ഞാൻ, ഇറങ്ങാണ് """

എന്ന് വാതിക്കൽ ചെന്നു പറഞ്ഞു ഇന്ദ്രൻ... അതു കേൾക്കെ അവന്റെ മഹിയമ്മ പുറത്തേക്ക് വന്നു.. നെറുകിൽ ഒന്ന് ചുംബിച്ചു... """ഒട്ടും ഇഷ്ടല്ല്യ ന്നറിയാം... എന്നാലും ഈ പോക്ക് ന്റെ കുട്ടിക്കൊരു നഷ്ടവില്ല്യ.... ഇത് മഹിയമ്മേടെ വാക്കാ ....""" ഇത്തിരി നേരം ആ പറഞ്ഞതിന്റെ പൊരുൾ തേടി നിന്നു ഇന്ദ്രൻ... പിന്നെ മെല്ലെ നടന്നു നീങ്ങി... അപ്പൊ തന്റെ പെണ്ണ്, അമ്പലത്തിൽ പോയി തിരികെ വന്നിരുന്നു... """ഓഹോ ഇതിനാരുന്നോ രാവിലെ അപ്രത്യക്ഷമായേ """ എന്ന് ചിന്തിച്ചു ഇന്ദ്രൻ... പെണ്ണ് ഓടിവന്ന് ചന്ദനം തൊട്ട് തന്നു... മിഴിച്ചു നോക്കിയപ്പോൾ പറഞ്ഞു... """ഇഷ്ടല്ല്യാഞ്ഞും മഹിയമ്മക്ക് വേണ്ടി എങ്ങടോ പോവല്ലേ?? ഒക്കെ നന്നായി വരട്ടെ എന്ന്...""" അവൾ തന്നെ ചന്ദനത്തിന്റെ തണുപ്പിൽ അതുവരെയും ഉണ്ടായിരുന്ന മാനസിക സംഘർഷത്തിന് ഇത്തിരി അയവ് വരുന്നത് അറിഞ്ഞു.... കാറുമെടുത്ത് ഞാൻ അവളുടെ കണ്ണിൽ നിന്ന് മറയുന്നത് വരെക്കും അവിടെ നിന്നെന്നേ നോക്കി നിന്നിരുന്നു... എത്ര അടുക്കരുത് എന്ന് മനസ്സിനോട് പറഞ്ഞിട്ടും മനസ്സ് കൂട്ടാക്കുന്നില്ല...

നാളെ ചിലപ്പോൾ പിരിയേണ്ടി വരും.. എന്താവും വിധിയെന്ന് ആർക്കും ഒരു നിശ്ചയവുമില്ല.. ഇപ്പോൾ അടുക്കുംതോറും പിന്നീട് ഒരു അകൽച്ച അത് വളരെ പ്രയാസകരമാകും.... മെല്ലെ കാറോടിച്ചുപോയി ഇന്ദ്രൻ... ⚡️⚡️⚡️ മഹിയമ്മയെയും രാജമ്മയെയും ചുറ്റിപ്പറ്റി പണികളിലോക്കെ സഹായിച്ച് അവൾ ഇങ്ങനെ നിന്നു.... പക്ഷേ മനസ്സ് അവിടെ ഒന്നും ആയിരുന്നില്ല... ആ ഒരാളുടെ അഭാവം തന്നെ എത്രമാത്രം ബാധിക്കുന്നു എന്ന് അവൾ ചിന്തിച്ചു.... വേറെ ആരും ഉണ്ടായിട്ടും അവിടെ ഒറ്റപ്പെടൽ അനുഭവിക്കുന്നു.... ആ ഒരാളെ തന്നെ കാണണം എന്ന് മാത്രം തോന്നുന്നു.. നിമിഷ നേരത്തെ എങ്കിലും പിരിയുന്നത് സഹിക്കാൻ പറ്റാത്ത പോലെ... എന്താണിത്???? എന്താണ് ഇതിന് പേര്??? ഇതാണോ പ്രണയം???? ഇവിടെ കേറിവന്നത് ശരിക്കും ജീവനില്ലാതെ തന്നെയായിരുന്നു തന്റെ മാനത്തിനു വിലയിട്ടയാൾ.... അതായിരുന്നു ഇന്ദ്രനെ കുറിച്ചുള്ള മനസ്സിലെ ഒരു രൂപം അയാളെ അത്രമേൽ അന്ന് വെറുത്തതും അതുകൊണ്ടുതന്നെയാണ്....

നിസ്സഹായയായ ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് അവളുടെ മാനത്തിനു വില പറഞ്ഞാൽ ഏതെങ്കിലും ഒരു പെണ്ണ് മറ്റൊരു രീതിയിൽ അയാളെ കാണുമോ? ശത്രു ആയിരിക്കും അയാൾ ജീവനുള്ള വരേയ്ക്കും... പക്ഷേ ഇവിടെ വന്ന് ആ ഒരു ഡയറി കയ്യിൽ കിട്ടുന്നത് വരേക്കും അതുതന്നെയായിരുന്നു മനസ്സിൽ പക്ഷേ അത് കിട്ടി കഴിഞ്ഞ് അതിലെ വാചകങ്ങൾ """" അവിടെനിന്ന് മുതലാണ് മാറ്റി ചിന്തിക്കാൻ തുടങ്ങിയത്... ആ ഒരാളെ മനസ്സിലാക്കാൻ തുടങ്ങിയത് അപ്പോൾ മനസ്സിലായിരുന്നു, അയാൾക്ക് ഒരിക്കലും ചേരാത്ത വേഷം മനപ്പൂർവ്വം എടുത്തണിഞ്ഞതാണെന്ന്.... ⚡️⚡️⚡️ പറക്കോട്ട് എന്നെഴുതിയ ഗേറ്റിനു മുന്നിലൂടെ കാർ മുന്നോട്ട് എടുക്കുമ്പോൾ അയാളുടെ ഹൃദയം വല്ലാതെ മിടിച്ചിരുന്നു.... """""ജയമ്മാമ്മാ.. ചന്ദ്ര മാമാ...""" എന്ന് വിളിച്ച് ഒരു പയ്യൻ അവരുടെ പുറകെ ഓടിയിരുന്നത് മനസ്സിൽ തെളിഞ്ഞു ഒപ്പം, ചോരപുരണ്ട കത്തി കയ്യിൽ പിടിച്ച് ആ ഒരു രംഗവും..... അത് ഓർക്കെ ദേഷ്യം അയാളിൽ നുര പൊന്തി.... സ്നേഹിച്ചിരുന്ന അത്രയും........ അതിനേക്കാൾ........അവരെ വെറുത്തതും അതുകൊണ്ടുതന്നെയാണ്.... കാർ നിർത്തി പുറത്തേക്കിറങ്ങുമ്പോൾ ഉമ്മറത്ത് തന്നെ നിന്നിരുന്നു സിന്ധു ആന്റി... അവരുടെ പെങ്ങൾ....

"'"വരും ന്ന് ഒട്ടും......""" അത്രയും പറഞ്ഞപ്പോൾ തന്നെ ആ സ്വരം മുറിഞ്ഞു പോയിരുന്നു.... ഒരലിവും കാണിക്കാതെ മനസ്സ് കല്ലാക്കി... മുഖം കനപ്പിച്ചു വച്ചു... അത് കണ്ടിട്ടാവണം കൂടുതൽ ഒന്നും ചോദിക്കാതെ... ""വന്നോളൂ... ഏട്ടൻ പ്രതീക്ഷിച്ചു കിടക്കാൻ തുടങ്ങീട്ട് നാളുകൾ ഒത്തിരിയായി """" എന്ന് മാത്രം പറഞ്ഞ് അകത്തേക്ക് കൂട്ടിയത്.... അവരുടെ പുറകെ ചെല്ലുമ്പോൾ ഒക്കെയും ഇന്ദ്രൻ, അയാളെ കാണാൻ ഉള്ള കരുത്ത് മനസിൽ ഉണ്ടാക്കി എടുക്കുകയായിരുന്നു.... ⚡️⚡️⚡️ """ഏട്ടാ... ദാ പാലീരിയിലെ കണ്ണൻ """" എന്ന് പറഞ്ഞപ്പോഴേക്ക് അയാൾ മിഴികൾ തുറന്നു.... ഒരു പത്തോ അറുപത്തോ വയസ് കാണും... അല്ലെങ്കിൽ അതിലും അല്പം കൂടുതൽ പക്ഷേ ഇതിപ്പോ ക്ഷീണിച്ച്... കണ്ടാൽ ഒരു പടു വൃദ്ധൻ... താൻ കണ്ടു ശീലിച്ച ആ ഉന്മേഷവാനായ ചന്ദ്രനിൽ നിന്നും ഇയാൾക്ക് എത്രയോ അന്തരം.... അത് ചിന്തിക്കുകയായിരുന്നു ഇന്ദ്രൻ.... "''വരൂ കണ്ണാ മാമേടെ അടുത്തേക്ക്... പേടിണ്ടോ കുട്ടിക്ക്??"""" എന്ന് ചോദിച്ചു വിതുമ്പി അയാൾ... തന്റെ ദേഷ്യം മാറി.. അയാളെ അനുസരിച്ചത് എന്തേ എന്നൊന്ന് സ്വയം വിലയിരുത്തുകയായിരുന്നു ഇന്ദ്രൻ................ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...