നിലാവിനുമപ്പുറം: ഭാഗം 20

 

രചന: നിഹാരിക നീനു

 ഒരുവട്ടം കൂടി എന്നെ നോക്കുന്നത് കണ്ടു പിന്നെ ദൂരേക്ക് നോക്കി, മിഴികൾ ഇറക്കേ ചിമ്മി ഒരു മന്ത്രണം പോലെ പറഞ്ഞു,.. """"മമ്പിള്ളിയിലെ ദേവനാരായണൻ """"" എന്ന്.... കേട്ടത് വിശ്വാസം വരാതെ ഒന്നൂടെ ഇന്ദ്രനെ നോക്കി... """എന്റെ... എന്റെ അച്ഛനോ???""" എന്ന്... """മ്മ് """ എന്ന് ഇന്ദ്രൻ ഉറപ്പിച്ച് മൂളുമ്പോൾ ഒന്നും മനസ്സിലാകാതെ നിൽക്കുകയായിരുന്നു അവൾ.... ദക്ഷിണ"""" മഹിയമ്മയുടെ പ്രണയം അവരുടെ ദേവേട്ടൻ """ ഒന്നും ഒന്നും അങ്ങ് ഒത്തു ചേരാതെ മനസ്സിൽ നിറഞ്ഞു ദക്ഷിണക്ക്... ""അച്ഛൻ... അമ്മ... ആ ബന്ധത്തിനുള്ളിൽ പുതിയൊരാൾ... വല്ലാത്തൊരു ചേർച്ചയില്ലായ്‌മ തോന്നി അവൾക്ക്, എങ്കിലും എല്ലാം അറിയണം എന്ന ഇച്ഛ അതിലും വലുതായി മനസ്സിൽ... ബാക്കി കൂടെ കേൾക്കാൻ മനസ്സിനെ സജ്ജമാക്കി ഇന്ദ്രനെ നോക്കി... അവളുടെ മനമറിയാൻ കാത്തു നിന്നത് പോലെ ആയിരുന്നു ഇന്ദ്രനും.... """ദേവേട്ടന് മഹിയമ്മയും പ്രാണനായിരുന്നു... സുഹൃത്തിന്റെ പെങ്ങൾ.. ഒരു ചിരിയിൽ ഒതുങ്ങിയ ബന്ധം പതിയെ വളർന്നു.. നിറം മാറി...

ആരേം അറിയിക്കാതെ ആ രണ്ട് മനസുകളിൽ മാത്രം നിറഞ്ഞു നിന്നു...""" തന്റെ അച്ഛന് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എന്ന് അറിഞ്ഞപ്പോ എന്തോ ഉള്ളൊന്ന് പിടഞ്ഞു അവളുടെ... മുന്നോട്ട് അങ്ങ് ആലോചിച്ചിട്ട് ഒന്നും മനസിലായില്ല പാവത്തിന്.. ആ ഉള്ളിലെ സങ്കർഷം മനസിലാക്കി എന്ന പോലെ ഇന്ദ്രൻ തുടർന്നു.. ""അതൊരു സാധാരണ പ്രണയം ആയിരുന്നില്ലെടോ.. ആത്മാവ് ആത്മാവിൽ കെട്ടു പിണഞ്ഞ പ്രണയം... പരസ്പരം ജീവൻ വരെ കൊടുക്കും... ആരും അറിയാതെ അവരത് മനസ്സിലിട്ട് താലോലിച്ചു....""" മിഴികൾ നിറഞ്ഞ് വന്നു ദക്ഷിണക്ക്.. എത്രയൊക്കെ പറഞ്ഞാലും സ്വന്തം അമ്മയിലുപരി അച്ഛന് മറ്റൊരു അവകാശി.. അത് ആർക്കും ഉള്ളിൽ അസ്വസ്ഥത സൃഷ്ടിക്കും.... """പക്ഷേ മഹിയമ്മ പറഞ്ഞത്... മഹിയമ്മ പ്രണയിച്ചയാൾക്ക് മറ്റൊരാളെ ഇഷ്ടാ എന്നാണല്ലോ???""" ഒരു ചിരിയോടെ ഇന്ദ്രൻ തുടർന്നു... ""'അത്... ആ പ്രണയം തന്റെ അച്ഛനാണ് എന്നൊരിക്കൽ താൻ അറിയും... ഇപ്പോൾ തോന്നുന്ന ഈ അസ്വസ്ഥത.. തനിക്കു തോന്നാതിരിക്കാൻ..

ആർക്കും ദോഷം ഇല്ല്യാത്ത ഒരു പാവം അമ്മ മനസിന്റെ കള്ളം.. പക്ഷേ താൻ എല്ലാം അറിയുന്നതാടോ നല്ലത്.. ഇനീം ബോൾഡ് അല്ല താൻ... ആവണം!!!! അവരെ പോലെ അവര് മാത്രേ കാണൂ.... അവർ പ്രണയിച്ച പോലെ ആരും പ്രണയിച്ചു കാണില്ല... അത്രേം മനസ് അർപ്പിച്ചു.... പക്ഷേ, ഒന്നും മനുഷ്യർ തീരുമാനിക്കും പോലല്ലല്ലോ.... വിധി "''' അങ്ങനാ മഹിയമ്മ പറഞ്ഞത്... എന്താ പിന്നെ ഉണ്ടായത് എന്നറിയാൻ ദക്ഷിണ ഇന്ദ്രനെ നോക്കി.... """എന്റെ അച്ഛന്റെയും മഹിയമ്മേടേം അമ്മാവന്റെ മക്കൾ... ചന്ദ്രശേഖരനും, ജയശങ്കറും.... ചന്ദ്രൻ വല്യച്ഛന് അച്ഛനും മഹിയമ്മയും സ്വന്തം സഹോദരങ്ങൾ ആയിരുന്നു... പക്ഷേ ജയൻ"''' ജയൻ ചെറിയച്ഛന് മഹിയമ്മയോട് ചെറുപ്പം മുതലേ പ്രണയം ആയിരുന്നു... വല്ലാത്ത സ്വാർത്ഥമായ പ്രണയം... മഹിയമ്മേ ആരും നോക്കുന്നത് പോലും സഹിക്കില്ല... ഒരു സഹോദരന്റെ കരുതലാവും എന്ന് കരുതി.... പക്ഷെ.....!!!! """അച്ഛൻ അമ്മയെ കല്യാണം കഴിച്ചു... മഹിയമ്മ ജയൻ ചെറിയച്ഛനേം.. എങ്ങനെ...."""" ""അതല്ലെടോ ഈ വിധി എന്നൊക്കെ പറയുന്നത്...

ജീവിതം അങ്ങനെ വിചാരിച്ച പോലൊക്കെ നടന്നാ ആർക്കും ഒരു വില കാണില്ല എന്നോർത്താവും ഈശ്വരൻ ഏറെ കൊതിച്ചതൊക്കെ അടർത്തി എടുക്കുന്നെ... ഈ തന്നെ എന്നിൽ നിന്നും കുറച്ചു കാലത്തേക്കെങ്കിലും അടർത്തി മാറ്റിയ പോലെ...""" അവസാനം ഇടർച്ചയോടെ ഇന്ദ്രനത് പറഞ്ഞു നിർത്തിയതും.. പെണ്ണിന്റെ ഉള്ളും ഒന്ന് പിടഞ്ഞു.. അന്നേരം വെറുതെ ഒന്ന് ചിന്തിച്ചു നോക്കി ഈ ഒരാൾ ഇനി ഒരു നിമിഷം എങ്കിലും തന്നിൽ നിന്നും അകന്നാൽ, ഓർക്കും തോറും ശ്വാസം വിലങ്ങി... അപ്പോൾ മഹിയമ്മ....!! കണ്ണുകൾ ഇറുക്കെ ചിമ്മി ആ നെഞ്ചിലേക്ക് വീണു അവൾ ഒരാശ്വാസത്തിനു എന്ന വണ്ണം... ചെറിയൊരു ചിരിയോടെ അവളെ ചേർത്തു പിടിച്ച് ആ പ്രണയത്തിൽ അലിഞ്ഞു ഇന്ദ്രനും... """നമ്മൾ പിരിയേണ്ടി വരുമോ ന്നല്ലേ ഇപ്പോൾ ചിന്തിച്ചേ??""" അത്രയും ആർദ്രമായി അവളോട് ചോദിച്ചു ഇന്ദ്രൻ... """മ്മ് ""' എന്ന് മൂളുമ്പോൾ ഒന്നൂടെ മുറുകി അവന്റെ മേലെ അവളുടെ കൈകൾ.. """അങ്ങനെ വിട്ട് കൊടുക്കുമോടോ ഇനിയും തന്നെ ഞാൻ..

ഒരിക്കൽ.. ഒരിക്കൽ പോയതാ ഈ ജീവവായുവും കൊണ്ട്.. പിന്നെ എന്നൊ ചെയ്ത പുണ്യം കൊണ്ട് വീണ്ടും ചേർത്ത് തന്നു ഈശ്വരന്മാര്...... ഇനി.. ഇനി മരണം, അത് മാത്രേ പിരിക്കൂ എന്നെ തന്നിൽ നിന്ന്...""' അത്രേം പറഞ്ഞപ്പോഴേക്ക് ഇന്ദ്രന്റെ വാ പൊത്തി അവൾ... """അപ്പഴും നിക്ക് പിരിയണ്ട!!!"" നിറഞ്ഞ മിഴിയോടെ പറയുന്നവളുടെ മിഴികളിൽ ചുണ്ട് ചേർത്തു.. പിന്നീട് ആ മുഖത്തു ചുണ്ടുകൾ നിറയെ പ്രണയ മുദ്രണം ചാർത്തി.. ""ഇനി കഥ പിന്നെ കേൾക്കാം ട്ടൊ.. """ എന്ന് പറഞ്ഞു അവളെയും പിടിച്ചു അകത്തേക്ക് നടന്നു ഇന്ദ്രൻ.. കിടന്നോളാൻ പറഞ്ഞു ഇന്ദ്രൻ, ഫ്രഷ് ആവാൻ ബാത്‌റൂമിൽ കേറി.. ചിന്തകൾ ഉടനെ കാടു കേറി, ദക്ഷിണയുടെ... പിന്നീട് എന്തു നടന്നു എന്നറിയാൻ അതിയായ ആഗ്രഹം തോന്നി.... അവർക്കിടയിൽ എന്തുണ്ടായി.. ഇത്രമേൽ പ്രണയിച്ചവളെ എന്തുകൊണ്ട് അച്ഛൻ വിട്ടു കളഞ്ഞു.... ഒന്നിനും ഒരു ഉത്തരവും കണ്ടെത്താൻ ആയില്ല... എല്ലാം അറിയണം എന്നോർത്തു കിടന്നു അവൾ... ഇന്ദ്രൻ വരും വരേയ്ക്കും.... ചെറിയൊരു കുസൃതി ചിരിയോടെ ഇന്ദ്രൻ ഇറങ്ങി വന്നു... ദൃഢമായ ആ ദേഹത്തിലൂടെ ഒഴുകി ഇറങ്ങുന്ന നീർതുള്ളികളിൽ മിഴികൾ ഉടക്കി അവളുടെ... അപ്പോൾ മെല്ലെ അരികിലേക്ക് നടന്നടുത്തു ഇന്ദ്രൻ.... പിടപ്പോടെ ഇരുന്നു അപ്പോൾ അവന്റെ പെണ്ണ്..... വർധിച്ച ഹൃദയമിടിപ്പോടെ........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...