നിലാവ് 💖💖 : ഭാഗം 40

 

എഴുത്തുകാരി: ദേവിക

ടീ ശ്രീ ഒന്നു കൂടെ വിളിച്ചു നോക്കിയൊക്കു... അല്ലെഗിൽ നമുക്ക് വിട്ടിലേക്ക് പോവാം... എനിക്ക് ഇപ്പോ കുഴപ്പം ഒന്നുമില്ല..... വാണി ചിരിയോടെ പറഞ്ഞു...... പെണ്ണിന്റെ ഒരു തിടുക്കം നോക്ക്..... നിന്റെ ചെക്കൻ നിന്നേ കാണാതെ ആവുമ്പോ പറന്നു വന്നോളും... ശ്രീ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.... നോക്ക് അമ്മേ എനിക്ക് ഇപ്പോ ഒരു കുഴപ്പം ഇല്ല..ഏട്ടൻ ഇനി എന്നെ കാണാതെ പേടിക്കുന്നുണ്ടാകും.... എന്നെ ചീത്ത പറയും... നമുക്ക് പോവാം....... ഇനി എന്റെ മോളെ അവൻ ചീത്ത പറഞ്ഞ അച്ഛമ്മ കൊടുത്തോണ്ട് ആ തെമ്മാടിക്ക്...... മോളു പറഞ്ഞത് ശെരി ആണ് ജാനകി നമുക്ക് എന്തായാലും വിട്ടിലേക്ക് പോവാം..... എത്രയാണ് എന്ന് വെച്ച ആ ചെക്കനെ നോക്കി ഇരിക്ക..... അച്ഛമ്മ അങ്ങനെ പറഞ്ഞതും എല്ലാവരും അത് ശെരി വെച്ചു.... എന്നാലും ഇത്രയും ചെറുപ്പത്തിൽ തന്നെ അമ്മ ആകുന്നതിന്റെ ത്രില്ലിൽ ആയിരുന്നു വാണി.. മനസ് കൊണ്ടു അവൾ അമ്മ ആകാൻ തയ്യാറെടുത്തിരുന്നു...ശ്രീയുടെയും തത്തയുടേയും കളിയാക്കലുകൾ കേൾക്കുമ്പോൾ അവൾ അവരെ നോക്കി ചുണ്ട് കൂർപ്പിക്കും...അവിടെന്ന് അവര് വേഗം ഇറങ്ങാൻ നിന്നു...... ഇറങ്ങാൻ നേരത്തിനു വാണിക്ക് വയറ്റിൽ നിന്നു ഒക്കെ ഉരുണ്ടു കേറുന്നത് ഒക്കെ പോലെ തോന്നി.....

വായ അമർത്തി പിടിച്ചു കൊണ്ട് അവൾ ബാത്‌റൂമിലേക്ക് ഓടി..... രാവിലെ തപസ് കഷ്ട്ടപെട്ടു തീറ്റിച്ച രണ്ടു ദോശയും അവൾ ശര്ധിച്ചു കളഞ്ഞിരുന്നു...... അപ്പോഴേക്കും അവൾ ഷീണിച്ചിരുന്നു....വയറിൽ പിടിച്ചു കൊണ്ടു ചുമരിൽ ചാരി..... ജാനകി വന്നു കൊണ്ടു അവളുടെ തലയിൽ തലോടി........ ഈ നേരത്തു ഇങ്ങനെ ഒക്കെ ഇണ്ടാവും മോളെ പേടിക്കണ്ടാട്ടൊ........ അവളുടെ നെറ്റിയിൽ തലോടി കൊണ്ടു പറഞ്ഞു.... എന്റെ തക്കുടുവിന്റെ കുറുമ്പൻ ഇപ്പോഴേ കുരുത്തകേടു കാണിച്ചു തുടങ്ങിയോ...അച്ഛമ്മ കള്ള ചിരിയോടെ പറഞ്ഞു...... അയ്യാ എന്റെ ഏട്ടന് ഒരു ചുന്ദരികോതയാണ്........ തത്ത അച്ഛമ്മയോടു പറഞ്ഞു... രണ്ടു കൂടെ മിണ്ടാതെ ഇരിക്കുന്നുണ്ടോ...എന്റെ കൊച്ചു ഇവിടെ...... ജാനകി അവരെ കൂർപ്പിച്ചു നോക്കി... അപ്പോഴേക്കും അച്ഛമ്മയും തത്തയും കളിയാക്കി തിരിഞ്ഞു...... കുറച്ചു നേരം കഴിഞ്ഞതും അവർ അവിടെന്ന് ഇറങ്ങി... പുറത്ത് കാറിലേക്ക് കേറുമ്പോൾ ആയിരുന്നു ഒരു ആംബുലൻസ് അവരുടെ അടുത്തു വന്നു നിന്നത്....

മോളെ നീങ്ങി നിക്ക് ആക്‌സിഡന്റ് കേസ് ആന്നെന്നു തോന്നുന്നു..... തിരക്ക് കൊണ്ട് എന്തെങ്കിലും പറ്റും വന്നു കാറിൽ കേറാൻ നോക്ക്..... ജാനകി വാണിയോട് പറഞ്ഞു കൊണ്ട് അവിടേക്ക് മാറി നിന്നു...... എന്നിരുന്നാൽ പോലും വാണിയുടെ കണ്ണുകൾ ആ ആൾക്കുട്ടത്തിലേക്ക് പോയിരുന്നു.. എന്തോ അവളുടെ മനസ്സിൽ അരുത്തത് നടക്കുന്ന പോലെ.... സ്ട്രക്ച്ചറിൽ നാരായണനെ താങ്ങി കൊണ്ടു പോകുന്നത് കണ്ടതും അവരിൽ കൂട്ടത്തിൽ ഒരാൾ ജാനകിയെ കണ്ടിരുന്നു... പെട്ടന്ന് തന്നെ അയാൾ ഓടി വന്നു കൊണ്ടു കാര്യം പറഞ്ഞു...... കൂടുതൽ കേൾക്കാൻ അവർക്ക് ആവുമ്മായിരുന്നില്ല..... അപ്പോഴേക്കും കരഞ്ഞു കൊണ്ട് അവർ അകത്തേക്ക് ഓടിയിരുന്നു..... തത്തയും കരഞ്ഞു കൊണ്ട് അവരുടെ ഒപ്പം ചെന്നു...... നാരായണനെ അവർ ന്യൂറോസർജറിയുടെ icu യിൽ കേറ്റിയിരുന്നു..... കണ്ണീരോടെ ആയിരുന്നു അയാൾ നിലത്തേക്ക് വീണിരുന്നത്....... അപ്പോഴേക്കും തപസ് ഓടി അച്ഛന്റെ അടുത്തേക്ക് എത്തിയിരുന്നു... തലക്ക് ഇടിച്ച കാരണം ഒരു മൂളൽ മാത്രമേ ഉണ്ടായിരുന്നുളൂ... ഹോസ്പിറ്റലിൽ എത്തിയപോ ബോധം പൂർണമായും നഷ്ട്ടപെട്ടിരുന്നു.....

യാത്രയിൽ അവൻ പറഞ്ഞു പോയത്തിന് ഒക്കെ അവന്റെ കണ്ണീർ കൊണ്ടു മാപ്പു ചോദിക്കായിരുന്നു... തന്നെ സ്നേഹിച്ച കുറ്റം മാത്രം അല്ലെ തന്റെ അച്ഛൻ ചെയ്തിരുന്നുള്ളു അതിന് വേണ്ടി അച്ഛന്റെ മുന്നിൽ ഉള്ളത് അച്ഛന്റെ മാത്രം ശെരികൾ ആയിരുന്നു...... എത്രയൊക്കെ വെറുത്തു എന്ന് പറഞ്ഞാലും ആ മനുഷ്യൻ ഒരാൾ കാരണം ആണ് ഞാൻ ഇങ്ങനെ ഒക്കെ ആയിരുന്നു തീർന്നത്... എല്ലാം തകർന്നവനെ പോലെ അവൻ icu വിന്റ മുന്നിൽ തല കുനിച്ചു കൈ താങ്ങി കണ്ടു ഇരുന്നു..പെട്ടന് തല പൊന്തിച്ചു നോക്കിയതും കരഞ്ഞു കൊണ്ടു വരുന്ന അമ്മയെ കണ്ടാതും അവൻ പകപ്പോടെ നോക്കി...... തപസിന്റെ നെഞ്ചിൽ അമ്മയുടെ മുഖം അമർന്നതും അവൻ അവന്റെ സങ്കടം അടക്കി പിടിച്ചു കൊണ്ടു ജാനകിയെ ചേർത്തു പിടിച്ചു.... എങ്ങി കരയുന്ന അമ്മയെ അവൻ നെഞ്ചോടു ചേർത്തു വെച്ചു.... അമ്മേ... ഇങ്ങനെ കരയലെ... നമ്മുടെ അച്ഛന് ഒന്നും ഇല്ല..ഒന്നു വീണു അത്ര ഉള്ളു നമ്മുടെ അച്ഛന്...കരയല്ലേ അമ്മേ..... അമ്മ കരയുന്നത് കണ്ടിട്ട് തത്ത കരയുന്നെ നോക്കിയേ......

അച്ഛന് ഒന്നുമില്ലന്ന് പറഞ്ഞില്ലേ..... അവൻ ഓരോന്ന് പറയുന്നുണ്ടെകിലും ജാനകി അവനെ മുറുകെ പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.... അവനോടു ചെയ്ത ക്രൂരതകൾ കാണുമ്പോ എപ്പോഴോ അയാളെ അവർ ശപിച്ചിരുന്നു.... അറിയാതെ പറഞ്ഞു പോയ വാക്കുകൾ ഓർത്തു അവർ കരഞ്ഞു കൊണ്ടിരുന്നു..... മകന്റെ അവസ്ഥ ഓർത്തു എല്ലാം തകർന്നവരെ പോലെ അച്ഛമ്മ ഒരു മൂലക്ക് ഇരുന്നു... എന്തിനാ ധൈവമേ...... എന്റെ മോനു ഇങ്ങനെ ഒരു അവസ്ഥ....ഈ കിളവിയുടെ ജിവൻ ഇങ്ങു എടുത്തിട്ട് എന്റെ മോനെ തിരിച്ചു തന്നൂടെ ഈശ്വരാ..... എന്തിനാ എന്നെ ഇങ്ങനെ കാണാൻ ഇരുത്തിയേക്കുനെ..... അച്ഛമ്മ ഒറ്റക്ക് ഇരുന്നു കൊണ്ടു ഓരോന്ന് പറയാൻ തുടങ്ങി....... തത്ത വാണിയുടെ തോളിൽ അഭയം പ്രാപിച്ചിരുന്നു.....തപസ് വാണിയെ കണ്ടു എങ്കിലും എന്താ എങ്ങനെയാ ഇവിടുന്ന് ചോദിക്കാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു അവൻ...... അവൻ തത്തയെയും അമ്മയെയും ചേർത്ത് പിടിച്ചു കൊണ്ടു icu വിന്റെ മുന്നിൽ ഇരുന്നു... വെന്റിലേറ്ററിൽ കിടക്കുന്ന അച്ഛന് വേണ്ടി അവർ കണ്ണീർ പൊഴിച്ചു...... ഇത്രയൊക്കെ കടിച്ചു പിടിച്ചാലും അവനു അച്ഛന്റെ ഓർമ്മകൾ അവനെ കാർന്ന് തിന്നുകൊണ്ടിരുന്നു....

സമയം നീങ്ങുന്നതു അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല.. നാളെ രാവിലെ വന്നു ഡോക്ടർ നോക്കാതെ ഒന്നും വ്യക്തമായി പറയാൻ പറ്റില്ലാന്ന് പറഞ്ഞു..... ഒരു 5 mint മാത്രം ആയിരുന്നു icu വിന്റെ കർട്ടൻ മാറ്റിയിരുന്നത്.... അതിന് ഉള്ളിൽ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു.... അവനു അവന്റെ അച്ഛന്റെ മുഖത്തു നോക്കാൻ പോലും ആവുന്നുണ്ടായില്ല... അമ്മ കാണാൻ വയ്യാതെ വായ പൊത്തി കരഞ്ഞു.... മുടി മൊട്ട അടിച്ചു തലയിൽ കേട്ടുമായി കിടക്കുന്ന അച്ഛനെ ഒരു നോക്കെ കണ്ടുള്ളു....മനസ് തകർന്ന് കൊണ്ടു അവൻ അവിടെ ഇരുന്നു..... അവിടേക്ക് വന്ന രേവതി ജാനകിയുടെ അടുത്തേക്ക് വന്നു... ചേട്ടത്തി..... ഏട്ടന്..... ഏട്ടന് എങ്ങനെ ഉണ്ട്.... ഞാൻ ഇപ്പോ അറിഞ്ഞുള്ളു.... അതാ വേഗം ഓടി വന്നേ...... അവർ കരഞ്ഞു കൊണ്ട് പറഞ്ഞു....

രേവതിയുടെ എല്ലാ പരിഭവങ്ങളും ചോരക്ക് എന്തെങ്കിലും പറ്റി എന്നറിഞ്ഞ നിമിഷം ആവിയായി പോയിരുന്നു...... രേവതി ജാനകിയുടെ അടുത്തേക്ക് ചെന്നതും വാണി തപസിന്റർ അടുത്തേക് ചെന്നു..... അവളെ ഒന്നു നോക്കി അവൻ... ഞാൻ.... ഞാൻ ഒന്നു നിന്റെ മടിയിൽ കിടന്നോട്ടെ.... ഒട്ടും വയ്യടി...... നീളത്തിൽ ഉള്ള കസേരയിൽ നീങ്ങി ഇരുന്നു കൊണ്ടു അവൻ പറഞ്ഞു... രാവിലേ പണി സ്ഥലത്തു ഇട്ട ഡ്രസ്സ്‌ ആകെ മുഴിഞ്ഞു ഇരുന്നു.... ഡ്രെസ്സിലെ ചൊരയെയും മണ്ണിന്റയും അവൾ സൂക്ഷിച്ചു നോക്കി... അവൾ നീങ്ങി ഇരുന്നതും അവൻ അവളുടെ മടിയിലേക്ക് കിടന്നു., അവളുടെ വയറിൽ നനവ് പടർന്നപ്പോൾ അവൾക്ക് മനസ്സിൽ ആയിരുന്നു അവൻ കരയുകയാണ് എന്ന്...... അവളും കരഞ്ഞു കൊണ്ട് അവന്റെ നെറ്റിയിൽ തലോടി കൊണ്ടിരുന്നു...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...