നിളയോഴുകും പോൽ 💙: ഭാഗം 48

 

രചന: റിനു

സാർ എങ്ങനെ ആയിരുന്നാലും എനിക്കിഷ്ടം ആണ്, ഞാൻ ആ മുഖത്തെയോ സൗന്ദര്യത്തെയോ സമ്പത്തിനെയോ ഒന്നുമല്ല സ്നേഹിച്ചത്, ഏതൊരു വിഷമഘട്ടത്തിലും എന്നെ ചേർത്തുപിടിച്ചു നിർത്തിയ ആ മനസ്സിനെയാണ്. എനിക്ക് കാവൽ ആയ ആ ഹൃദയത്തെയാണ്. അവളുടെ ആ മറുപടിയിൽ അവന്റെ മനസ്സും നിറഞ്ഞിരുന്നു. അതിന്റെ പ്രതിഫലനമായി ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ നാമ്പിട്ടു.. " താനെന്താടോ എന്റെ ജീവിതത്തിലേക്ക് വരാൻ ഇത്രയും വൈകിയത്..? ഒരുപാട് പരിഭവം നിറച്ചൊരു ചോദ്യം, പക്ഷേ ആ ചോദ്യത്തിൽ നിറഞ്ഞുനിൽക്കുന്ന ആത്മാർത്ഥത അവൾക്കാ മറുപടിയിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു... " ഇത്തിരി വൈകിയാണെങ്കിലും ഞാൻ വന്നില്ലേ...? ആർദ്രമായി അവൾ ചോദിച്ചു.. " മതി.... മതി ഇനി സംസാരിച്ചുകൊണ്ടിരുന്നാൽ ഞാൻ കുറച്ചു പൈങ്കിളിയാവും, എന്റെ മോള് പോയി കിടന്നു ഉറങ്ങാൻ നോക്ക്. നാളെ ഓഫീസിൽ വരുമ്പോൾ കാണാം... അവൻ തന്നെയാണ് ആ സംഭാഷണം അവസാനിപ്പിച്ചത്.

അന്ന് രാത്രിയിൽ മുഴുവൻ അവനെ ആദ്യമായി കണ്ടത് മുതലുള്ള നിമിഷങ്ങൾ ആയിരുന്നു അവളിലും നിറഞ്ഞു നിന്നിരുന്നത്... ആദ്യമായി കണ്ടപ്പോൾ അവനോട് തോന്നിയ പരിഭവവും പിന്നെ അടുത്തപ്പോൾ ഗൗരവക്കാരനായ അവനോട് തോന്നിയ ഭയവുമൊക്കെ അവൾ വേർതിരിച്ചു ഓർത്തു പിന്നെ എപ്പോഴോ അവൻ ഹൃദയത്തിലേക്ക് കയറിയത്, പിറ്റേന്ന് രാവിലെ അമ്പലത്തിൽ പോയി ഒന്ന് പ്രാർത്ഥിച്ചിട്ടാണ് ഓഫീസിലേക്ക് പോയത്.. ഓഫീസിൽ എത്തിയപ്പോൾ ആള് നല്ല കലിപ്പിൽ വിനയെ വഴക്ക് പറഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കണ്ടുകൊണ്ടാണ് താനും അവിടേക്ക് ചെല്ലുന്നത്. തന്നെ കണ്ടതും ദേഷ്യം ഒരല്പം കുറഞ്ഞുവെന്ന് അവൾക്ക് തോന്നി. എങ്കിലും നല്ല ഗൗരവത്തിൽ തന്നെയാണ് നിൽക്കുന്നത്, വിനയ്ക്ക് ചെയ്യാനുള്ള ജോലി ഏൽപ്പിച്ചതിനു ശേഷം തന്നെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ നേരെ ക്യാബിനിലേക്ക് കയറി പോകുന്നത് കണ്ടപ്പോൾ അല്പം വിഷമം തോന്നിയെങ്കിലും അത്ഭുതമൊന്നും തോന്നിയില്ല.

പുള്ളിയുടെ ക്യാരക്ടർ ഇതാണെന്ന് ഇതിനു മുൻപ് തന്നെ മനസ്സിലായിട്ടുണ്ടല്ലോ, തന്റെ ക്യാബിനിൽ കയറി ബാഗ് വെച്ചതിനു ശേഷം നന്നായി ഒന്ന് ദീർഘ ശ്വാസം വലിച്ചാണ് ആൾടെ ക്യാബിനിലേക്ക് ചെന്നത്, "മേ ഐ കമിങ് സർ ഡോറിൽ തട്ടി ചോദിച്ചപ്പോൾ തന്നെ നെറ്റിക്ക് കയ്യും കൊടുത്തിരിക്കുന്ന ആളെയാണ് കണ്ടത്, തല ഉയർത്തി നോക്കിയതിനു ശേഷം വരാൻ ആംഗ്യം കാണിച്ചു... അകത്തേക്ക് കയറിയതും ആള് വീണ്ടും അങ്ങനെ തന്നെ ഇരിക്കുകയാണ്, " എന്തുപറ്റി സർ...? മടിച്ചു മടിച്ചാണ് ചോദിച്ചത്. അപ്പോഴേക്കും മുഖത്തേക്ക് നോക്കിയിരുന്നു, " ഒന്നുമില്ല, ഏല്പിച്ച ഒരു കാര്യം വിനയ് സമയത്ത് ചെയ്തില്ല അതുകൊണ്ട് കമ്പനിയിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ വളരെ വലുതാണ്.. അത് മനസ്സിലാക്കി കൊടുത്തത് ആണ്. അല്ലെങ്കിലും ഒറ്റ ഒരണത്തിന് ആത്മാർത്ഥത ഇല്ലല്ലോ... ദേഷ്യത്തോടെ പറഞ്ഞവൻ.. "

അങ്ങനെ അടച്ചാക്ഷേപിക്കല്ലേ...? "എല്ലാവരും അങ്ങനെയാവണമെന്നുണ്ടോ...? ഉദാഹരണത്തിന് ഞാൻ തന്നെ, എനിക്ക് ആത്മാർത്ഥതയില്ലെന്ന് പറയാൻ പറ്റുമോ...? അല്പം കൊഞ്ചി അവൾ ചോദിച്ചപ്പോൾ രൂക്ഷമായി അവൻ ഒന്ന് നോക്കി, "ശ്രുതി ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഓഫീസിലേ കാര്യങ്ങൾ ജീവിതത്തിലേക്ക് കൂട്ടി കുഴക്കരുത് എന്ന്... തനിക്ക് കൊഞ്ചി കൊഴിയാനുള്ള സ്ഥലം അല്ല ഓഫീസ്.. അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് നേരിയ വിഷമം തോന്നിയെങ്കിലും അവൻ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണെന്ന് അറിയാവുന്നതു കൊണ്ട് അവൾ അതും കാര്യമാക്കി എടുത്തില്ല... പ്രത്യേകിച്ച് ഇപ്പോൾ അവന്റെ മൂഡ് ശരിയല്ലെന്ന് വിയർക്കുന്ന കൈകൾ നോക്കുമ്പോൾ തന്നെ മനസ്സിലാക്കാം, ദേഷ്യം വരുമ്പോൾ ആള് അങ്ങനെയാണ് കൈവെള്ള പോലും വിയർത്തു തുടങ്ങും. " ഞാൻ അമ്പലത്തിൽ പോയിട്ട് വന്നതാ.. "ഞാൻ ചോദിച്ചില്ലല്ലോ, അവൾ കയ്യിൽ കരുതിയിരുന്ന ഇലയിൽ നിന്നും അല്പം ചന്ദനം എടുത്തു.

അതിനുശേഷം അവൻറെ നെറ്റിക്ക് നേരെ അടുപ്പിച്ച് ചെന്നപ്പോൾ തന്നെ അവൻ അവളുടെ കൈകളിൽ പിടിച്ച് തടഞ്ഞു... " ഞാനിതൊന്നും ഉപയോഗിക്കില്ലെന്ന് ഒരു തവണ തന്നോട് പറഞ്ഞിട്ടുള്ളതല്ലേ, അമ്പലത്തിലും പോകാറില്ല... ഇത്തരം കാര്യങ്ങൾ ഒന്നും എനിക്ക് യാതൊരു വിശ്വാസവുമില്ല... പുതിയ കാര്യങ്ങൾ ഒന്നും തുടങ്ങാൻ എനിക്ക് താല്പര്യമില്ല... " പുതിയ ഒരുപാട് കാര്യങ്ങൾ തുടങ്ങിയില്ലേ, കൂട്ടത്തിൽ ഇതും കൂടെ ആയിക്കൂടെ... വീണ്ടും അവൾ കുസൃതിയോടെ ചോദിച്ചു, കൂർപ്പിച്ച് തന്നെ അവൻ അവളെ നോക്കി... ആ നോട്ടത്തിൽ ഉണ്ടായിരുന്നു അവൾക്കുള്ള മറുപടി " ഈ ദേഷ്യം ഒന്ന് കുറയ്ക്കാൻ ഈ ചന്ദനത്തിന്റെ തണുപ്പിന് പറ്റും മാഷേ.. ഞാൻ പറയുന്നതൊന്നു കേൾക്ക്... അവൻ മിണ്ടാതെ ദേഷ്യത്തോടെ തന്നെ അവളെ നോക്കി.. " ഒന്ന് കേൾക്കേന്റെ സഞ്ജുവേട്ടാ.... ആ നിമിഷം അവൻ മുഖമുയർത്തി അവളെ നോക്കി... ഒപ്പം അവൻ പോലും അറിയാതെ ഒരു പുഞ്ചിരിയും ചൊടിയിൽ ഇടം പിടിച്ചിരുന്നു.. അവളെ തന്നെ സൂക്ഷിച്ചു നോക്കി,

അത്ഭുതത്തോടെ ഇരിക്കുന്നവനെ നോക്കാൻ അവൾക്കും ചെറിയ ചമ്മല് തോന്നി... " വേണ്ടെങ്കിൽ വേണ്ട ഞാൻ പോവാ... കൂടുതൽ അവനെ അഭിമുഖീകരിക്കാൻ സാധിക്കാതെ അവൾ തിരിഞ്ഞു നടന്നപ്പോൾ അവൻ അവളുടെ കൈകളിൽ പിടുത്തം ഇട്ടിരുന്നു... " എന്താ വിളിച്ചേ? ഗൗരവം ഒക്കെ മാറി വളരെ ആർദ്രമായി പ്രണയത്തോടെ അവൻ ചോദിച്ചു... "വേണ്ട.... വേണ്ട ഞാൻ കൊഞ്ചുകുഴിയാണെന്നല്ലേ പറഞ്ഞത്, ഇനിയിപ്പോൾ ഓഫീസിൽ വെച്ച് ഞാൻ ഒന്നും പറയുന്നില്ല... തിരികെ പോകാൻ തുടങ്ങുന്നവളെ ഒന്നുകൂടി അവൻ കൈകളിൽ മുറുക്കി പിടിച്ചു... " അതൊക്കെ അവിടെ നിൽക്കട്ടെ വിളിച്ചത് എന്താണെന്ന് ചോദിച്ചത്... "ഇത് തൊട്ടാൽ വിളിക്കാം, കുസൃതിയോടെ അവൾ പറഞ്ഞപ്പോൾ അവൻ മുഖം അവൾക്ക് നേരെ താഴ്ത്തി കൊടുത്തു... അവൾ തന്റെ തുടുവിരൽ കൊണ്ട് ആ ചന്ദനം അവൻറെ നെറ്റിയിലേക്ക് പകർത്തി, അവൾ പറഞ്ഞതുപോലെ ആ ചന്ദനത്തിന്റെ തണുപ്പിൽ അവൻറെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന ദേഷ്യത്തിന് ഒരല്പം കുറവ് വരുന്നതു പോലെ അവനും തോന്നി... "

ഇനി വിളിക്ക്.... അവനൊരു കാമുകൻ ആയി.. " അങ്ങനെ ഞാൻ വിളിക്കുമ്പോൾ ഓഫീസിൽ ഇരുന്ന് കൊഞ്ചി കൊഴിഞ്ഞ പോലെ ആവില്ലേ, വീണ്ടും അവനെ ദേഷ്യം പിടിപ്പിക്കാനായി അവളുടെ മറുപടിയെത്തി, " ശരി ഓഫീസിൽ വച്ചു വിളിക്കേണ്ട, ഓഫീസ് കഴിഞ്ഞ് തിരികെ പോവല്ലോ അപ്പൊൾ വിളിച്ചാൽ മതി... " ആയിക്കോട്ടെ സാറിന്റെ ദേഷ്യം കുറച്ചു കുറഞ്ഞില്ലേ... അവൾ ചോദിച്ചപ്പോൾ അവൻ അതെ എന്ന് തലയാട്ടി " അതുപോട്ടെ അമ്പലത്തിൽ പോയോണ്ടാണോ ഇത്രയും താമസിച്ചത്, ആ ദേഷ്യവും എനിക്ക് ഉണ്ടായിരുന്നു, തന്നെ കാണാത്തതിന്റെ. അതും കൂടിയാണ് വിനയോട് തീർത്തത്... ആർദ്രമായി അവൻ പറഞ്ഞു... " സർ, ഓഫീസ് കാര്യം മാത്രെ ഇവിടെ വച്ച് സംസാരിക്കാവൂ, നമ്മുടെ പേഴ്സണൽ കാര്യങ്ങൾ ഒന്നും പറയാൻ പാടില്ലാട്ടോ... അവൾ വിടാൻ ഭാവമില്ല ദേഷ്യത്തോടെ അവൻ നോക്കി, " ബാംഗ്ലൂരിലെ കമ്പനിക്ക് വേണ്ടിയുള്ള മെയിൽ വേഗം അയക്കാൻ നോക്ക്. എന്നിട്ട് അതിന്റെ പിഡിഎഫ് എന്റെ മെയിൽ ഐഡിയിലേക്ക് അയ്ക്ക് ദേഷ്യത്തോടെ പറഞ്ഞ് അവൻ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു,

അത് കണ്ട് അവൾക്ക് ചിരി വന്നിരുന്നു, അത് അടക്കി അവൾ നടന്നു, അത് കാണെ ഒരു ചിരിയോടെ സഞ്ചയും, ലഞ്ച് ടൈം ആയപ്പോഴാണ് പിന്നെ ശ്രുതിയും സഞ്ജയും പരസ്പരം കാണുന്നത്.. " ഇപ്പോൾ ഓഫീസ് ടൈം അല്ല, ഫ്രീ ടൈം ആണ് ഇനി വിളിക്ക്... കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവൾ അറിയാതെ അവനെ തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു.. " അതിതുവരെ വിട്ടില്ലേ...? അവള് ചമ്മലോട് ചോദിച്ചു... " അത് അങ്ങനെ വിടാൻ പറ്റുമോ വേഗം വിളിക്ക്... അവൻ പറഞ്ഞതും അവളിൽ നാണം അലയടിച്ചു... " അത് അപ്പോ അങ്ങനെ വന്നു പോയതാ. ഇനി എപ്പോഴെങ്കിലും വരും അന്നേരം വിളിക്കാം, " താൻ കുറെ നേരമായിട്ട് പറ്റിക്കുകയാണ് കേട്ടോ, കഷ്ടമുണ്ട് ഒരു കൊതി കൊണ്ടല്ലേ... തന്റെ മുൻപിൽ നിന്ന് യാചിക്കുന്നവനെ കണ്ട് അവൾ അമ്പരപ്പെട്ട് പോയിരുന്നു അവനിൽ നിന്നും അങ്ങനെ ഒരു ഭാവം അവളാദ്യമായാണ് കാണുന്നത്... "ഒരുപാട് സമയമായി എനിക്ക് വിശക്കുന്നു. ശ്രുതി പറഞ്ഞു.. " എനിക്കും വിശക്കുന്നുണ്ട് ഞാൻ ഇന്ന് പുറത്തൂന്ന് ഒന്നും കഴിക്കുന്നില്ല,

തന്റെ കൂടെ ആണ് ഫുഡ് കഴിക്കുന്നത്, "എന്റെ കൂടെയോ ഞെട്ടലോട് അവൾ ചോദിച്ചു.. " അതെ " ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി... " ആരും കാണുന്നില്ല നമ്മൾ രണ്ടുപേരും കൂടെ ഇപ്പോൾ പുറത്തേക്കു പോകും, കുറച്ചുസമയം കഴിയുമ്പോൾ തിരിച്ചുവരും... ലഞ്ച് ടൈം തീരുന്നതിനു മുമ്പ്, താൻ വേഗം പോയി തന്റെ ഫുഡ് എടുത്തുകൊണ്ടുവാ.... മടിയോടെ ആണെങ്കിലും അവൾ ബാഗ് എടുത്തുകൊണ്ട് വന്നിരുന്നു... അപ്പോഴേക്കും അവൻ ക്യാബിന് പുറത്തേക്ക് വന്നു, രണ്ടുപേരുംകൂടി ഒരുമിച്ചാണ് യാത്ര തുടങ്ങിയത്.. ബാക്ക് സീറ്റിൽ കയറാൻ തുടങ്ങിയ ശ്രുതിയെ അവൻ നിർബന്ധിച്ചു ഫ്രണ്ട് സീറ്റിൽ തന്നെ ഇരുത്തി, 🎶🎶ഒട്ടിയൊട്ടിയിരിക്കുമ്പോള്‍... നിന്റെ കള്ളനോട്ടമിടയുമ്പോള്‍... കെട്ടിവരിഞ്ഞാച്ചുണ്ടില്‍ തുരുതുരെ മുത്തമിടാന്‍ തോന്നും... ഹേയ്.... ആകാശമേടയില്‍ മഴവില്‍ത്തേരില്‍..

. എന്‍... ചുന്ദരിറാണിയെ കൊണ്ടേ പോകാം....🎶🎶🎶 സ്റ്റീരിയോയിൽ നിന്നും കേട്ട ഗാനം ഒരു കള്ളച്ചിരി അവന് നൽകി... അവളുടെ മുഖത്തേക്ക് ആർദ്രമായി നോക്കിയവൻ, ഇടയ്ക്ക് അവളുടെ കൈകളിൽ തന്റെ കൈകൾ കോർത്തു പിടിക്കുകയും ചെയ്തിരുന്നു, അവനിൽ നിന്നും ഇങ്ങനെയൊന്നുമുള്ള ഒരു ഭാവം അവളോട്ടും പ്രതീക്ഷിച്ചതേയില്ല അതുകൊണ്ടു തന്നെ അവളിൽ ചെറിയൊരു അമ്പരപ്പ് നിറഞ്ഞിരുന്നു, എങ്കിലും ആ സാന്നിധ്യം അത്രമേൽ പ്രിയപ്പെട്ടതായതുകൊണ്ട് അവളുടെ വിരലുകളും അവൻറെ കയ്യിൽ മുറുകിയിരുന്നു.. ഒരു വയലോരത്താണ് അവൻ വണ്ടി നിർത്തിയത്... " നമുക്ക് ദേ അവിടെ പോയിരുന്ന് കഴിക്കാം... അധികമാളുകൾ ഒന്നും ശ്രദ്ധിക്കാത്ത ഒരു തണൽ മരത്തിന്റെ കീഴിലേക്ക് നോക്കി അവൻ പറഞ്ഞു, അവൾ സമ്മതപൂർവ്വം തലയാട്ടി. രണ്ടുപേരും അവിടേക്ക് നടന്നു, ആ സമയത്തും കൈകൾ പരസ്പരം കോർത്തു പിടിച്ചിട്ടുണ്ടായിരുന്നു. ഒരിക്കലും പിരിയില്ല എന്നതുപോലെ........കാത്തിരിക്കോ.. ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...