നിളയോഴുകും പോൽ 💙: ഭാഗം 49

 

രചന: റിനു

നിമിനേരം കൊണ്ട് അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ ഒരു തലോടെൽ നൽകിയിരുന്നു.. വളരെ കുറച്ച് സമയം മാത്രം നീണ്ടു നിന്നൊരു ചുംബനം. അവന്റെ മീശയിലെ ചെറുരോമങ്ങൾ അവളുടെ മൂക്കിൻ തുമ്പിൽ ഉരസി... അവൾ അവനെ തന്നെ നോക്കി നിന്നു. ഒരു കള്ളച്ചിരിയോടെ അവൻ അവളിൽ നിന്നും അകന്നുമാറി, ആ നിമിഷവും അവൾ മറ്റേതോ ലോകത്ത് ആയിരുന്നു. അവനെ അഭിമുഖീകരിക്കാൻ സാധിക്കാതെ അവൾ മുഖം മാറ്റി. രണ്ടുപേർക്കും കുറച്ച് സമയം പരസ്പരം സംസാരിക്കുവാനും മുഖത്തോടെ മുഖം നോക്കുവാനും സാധിച്ചിരുന്നില്ല. പ്രകൃതിയെയും മനസ്സിനെയും കുളിർപ്പിച്ചുകൊണ്ട് ഒരുമാതിരി പെട്ടെന്ന് പുതു മണ്ണിനെ പുണർന്നു.... "മഴ വരുന്നു , കാറിൽ പോയിരിക്കാം, അവൻ അവളോട് പറഞ്ഞിട്ട് മുന്നോട്ടു നടന്നു അവന്റെ കൈകളിൽ കോർത്തു പിടിച്ചു കൊണ്ട് അവളും മഴ ആധിക്യം പ്രാപിച്ചപ്പോൾ രണ്ടുപേരും ഓടി കാറിലേക്ക് കയറി...

കാറിലേക്ക് കയറിയപ്പോൾ തന്നെ രണ്ടുപേരും പകുതിയും നനഞ്ഞിരുന്നു. അവൻ തന്നെ കോട്ട് ഊരി പുറകിലേക്ക് മാറ്റിവെച്ചു. വെള്ള ഷർട്ടിൽ പട്ടി പിടിച്ചു നിൽക്കുന്ന വെള്ളത്തുള്ളികൾ അവൾക്ക് കാണാമായിരുന്നു അവൾ തന്റെ ഷാള് കൊണ്ട് അരുമയോടെ അവന്റെ തലമുടി നന്നായി തോർത്തി. ശ്രദ്ധയോടെ തന്റെ മുടിയിഴകൾ തോർത്ത് തരുന്നവരുടെ കയ്യിലായി പെട്ടെന്ന് അവന്റെ കൈ വീണിരുന്നു. " അപ്പോഴത്തെ ഒരു മൂഡിൽ അറിയാതെ പറ്റിയതാ ഇഷ്ടമായില്ലെങ്കിൽ സോറി ഒരു ക്ഷമ ആവണം പോലെ അവൻ പറഞ്ഞപ്പോൾ അവൾ ഇരു കൈകൾ കൊണ്ടും അവന്റെ മുഖത്ത് ഒന്ന് തഴുകി, പിന്നെ മെല്ലെ ആ ചുണ്ടുകളിൽ ചുണ്ട് ചേർത്തു, അവളുടെ ആ പ്രവർത്തിയിൽ അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു പിന്നെ അവനെ അഭിമുഖീകരിക്കാൻ സാധിക്കാതെ അവൾ അവന്റെ തോളിലേക്ക് തന്നെ ചാഞ്ഞിരുന്നു

ഒരു കൈ കൊണ്ട് അവൻ അവളുടെ പുറത്ത് താളമിട്ടു. മറ്റു വേദനകളും പ്രശ്നങ്ങളും ഒന്നുമില്ലാതെ ഇരുവരും കുറെ അധികം സമയം സ്നേഹലാളനങ്ങളുടെ നിർവൃതിയിൽ ഇരുന്നു. പ്രണയം ഇരുവരുടെയും മനസ്സിൽ ഒരു മാരി പോലെ പെയ്യുകയായിരുന്നു.. " എന്തെങ്കിലും കാരണം കൊണ്ട് നമ്മുടെ കല്യാണം നടക്കാതെ പോവുമോ..? അവന്റെ തോളിൽ തല ചേർത്ത് വെച്ച് അവൾ ചോദിച്ചു.. "എന്തേ ഇപ്പം അങ്ങനെയൊരു സംശയം ഞാൻ പറ്റിച്ചിട്ട് പോകുമേന്ന തോന്നിയോ..? അവളുടെ തലമുടിയിൽ തഴുകി കൊണ്ട് അവൻ ചോദിച്ചു ദേഷ്യത്തോടെ അവൾ അവന്റെ ദേഹത്ത് നിന്നും എഴുന്നേറ്റ് നീങ്ങി "അങ്ങനെയങ്ങ് പിണങ്ങി പോവാതെ.. പിണങ്ങി മാറാൻ തുടങ്ങിയവ ഒരു കൈയാൽ വലിച്ച് അവൻ തന്നെ നെഞ്ചിലേക്ക് വലിച്ചിട്ടു... " സാറിന്റെ വീട്ടുകാർക്ക് വലിയ ആളുകളല്ലേ നിങ്ങളൊക്കെ എന്ത് പണക്കാരൻ അപ്പോ എന്റെ ഒരു കാര്യം അവരൊക്കെ സമ്മതിക്കുമോ..? ആ പേടി കൊണ്ടാ ഞാൻ ചോദിച്ചത് അല്ലാതെ പറ്റിച്ചു പോകുമെന്നുള്ള പേടിയൊന്നും എനിക്കില്ല. " അതെന്താ പേടിയില്ലാതെ..?

കുസൃതിയോടെ അവൻ ചോദിച്ചു " ആ പേടി എനിക്കില്ല " എന്താ ഞാൻ അങ്ങനെ ചെയ്തുകൂടെ..? " സാറിന് അത് പറ്റില്ല എന്ന് എനിക്കറിയാം.. അവന് സന്തോഷം തോന്നി. " ഇനി തന്റെ ചോദ്യത്തിനുള്ള മറുപടി. എന്റെ അവസ്ഥകളൊക്കെ അറിഞ്ഞോ ഞാൻ രണ്ട് കല്യാണം കഴിച്ചിട്ടുണ്ട് എന്ന് അറിഞ്ഞാൽ തന്റെ വീട്ടിൽ എന്റെ വിവാഹത്തിന് സമ്മതിക്കൂമോ..? വിവാഹത്തിന്റെ കാര്യം പോട്ടെ ഞാൻ വിവാഹം കഴിച്ചാൽ രണ്ടു പെൺകുട്ടികളും മരണപ്പെട്ടു എന്നറിഞ്ഞു ആരെങ്കിലും സമ്മതിക്കോ, അവന്റെ ചോദ്യത്തിന് ശ്രുതിയുടെ മുന്നിലും മറുപടി ഉണ്ടായിരുന്നില്ല, ഒരു നിമിഷം അവൾ അമ്മയെ കുറിച്ച് ആലോചിച്ചു സഞ്ജയെക്കുറിച്ച് എല്ലാം അറിഞ്ഞാൽ അമ്മയെ വിവാഹത്തിന് സമ്മതിക്കുമോ.? ഇല്ല എന്ന് തന്നെയായിരുന്നു അവൾക്ക് ലഭിച്ച മറുപടി. ഒന്നാമത് അത്രയും പണക്കാരൻ ആയതുകൊണ്ട് തന്നെ ഈ വിവാഹത്തിന് അമ്മ സമ്മതിക്കില്ല രണ്ടാമത് അവൻ പറഞ്ഞ പ്രശ്നങ്ങൾ അമ്മ അറിഞ്ഞാൽ അത് ഈ വിവാഹം മുടങ്ങാനുള്ള ഏറ്റവും വലിയ കാരണമാണ്.

പക്ഷേ അത് സഞ്ജയുടെ തുറന്നു പറയാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല " താനൊരുപാട് ചിന്തിച്ചു കൂട്ടണ്ട സമ്മതിക്കില്ല എന്ന് എനിക്ക് ഉറപ്പാ, അതുപോലെതന്നെ ആവും എന്റെ വീട്ടിലും. സമ്മതിക്കാൻ ഒക്കെ ഒരുപാട് ബുദ്ധിമുട്ടായിരിക്കും പക്ഷേ നമ്മൾ ഇതൊക്കെ ആദ്യമേ ചിന്തിച്ചതല്ലേ ഒരുപാട് ബുദ്ധിമുട്ടുകൾ അതിജീവിക്കേണ്ടി വരുമെന്ന് നമുക്ക് വ്യക്തമായിട്ട് അറിയാമായിരുന്നല്ലോ, അതൊക്കെ ഫേസ് ചെയ്യാൻ തയ്യാറായിട്ട് തന്നെയല്ലേ നമ്മൾ ഇതിന് ഇറങ്ങിത്തിരിച്ചത്. അതുകൊണ്ട് അങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യമില്ല, നമുക്ക് രണ്ടുപേർക്കും വീട്ടിൽ നിന്നും ഒരുപാട് സമ്മർദ്ദം ഉണ്ടാവും.. തനിക്ക് തീരുമാനം മാറ്റണമെങ്കിൽ അതിൽ ഞാൻ എതിര് പറയില്ല. ഞാനായിട്ട് പിന്നോട്ട് പോവുകയുമില്ല, തനിക്ക് എന്റെ കൂടെ ജീവിക്കണമെങ്കിൽ അതിന് ആരെയും വെല്ലുവിളിച്ച് എന്തും പകരം കൊടുത്ത് കൂടെ നിൽക്കാൻ ഞാൻ ഉണ്ടാവും അതിന് പകരം കൊടുക്കേണ്ടത് എന്റെ ജീവൻ ആണെങ്കിൽ പോലും, അവസാനം അവൻ പറഞ്ഞ വാചകത്തിൽ അവൾ അവന്റെ വായ പൊത്തിപ്പിടിച്ചിരുന്നു "

പിന്നെങ്ങനെ ഒരുമിച്ച് ജീവിക്കുക..? ദേഷ്യത്തോടെ മുഖം കൂർപ്പിച്ച് അവൾ ചോദിച്ചു. " താൻ ജീവിച്ചാൽ മതി, ഞാനത് മുകളിൽ ഇരുന്ന് കണ്ടോളാം "സാർ ഒന്ന് നിർത്തുന്നുണ്ടോ ഞാനൊരു കാര്യം ചോദിച്ചതിന് ആവശ്യമില്ലാതെ എന്തൊക്കെയോ കാര്യങ്ങളാ പറയുന്നത്. "സത്യമാണോ ഞാൻ പറയുന്നത് തനിക്ക് വേണ്ടി ജീവൻ നഷ്ടപ്പെടുത്താൻ പോലും എനിക്ക് മടിയില്ല. അതെനിക്ക് സന്തോഷവും " അങ്ങനെ സന്തോഷിക്കേണ്ട ജീവിക്കാണെങ്കിലും മരിക്കുകയാണെങ്കിലും ഒരുമിച്ച് മതി.. ഒരാളെ ഒറ്റയ്ക്ക് ആക്കിയിട്ട് ഒരാൾ പോണ്ട, സർ പറഞ്ഞതു പോലെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഒരു മിനിറ്റ് പോലും ഞാൻ ജീവിച്ചിരിക്കില്ല പറഞ്ഞപ്പോൾ അവൾ കരഞ്ഞു പോയിരുന്നു.. സഞ്ജയും വല്ലാതെ ആയി.. " ശ്രുതി എന്താടോ ഇത് ഞാനൊരു തമാശ പറഞ്ഞതല്ലേ അപ്പോഴേക്കും താനിങ്ങനെ സീരിയസ് ആയാലോ..?

അവൻ തന്നെയാണ് അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തത്, " നമ്മൾ ഒരുമിക്കാതെ പോയാൽ എനിക്ക് അത് ചിന്തിക്കാൻ പോലും പറ്റുന്നില്ല സാർ, പിന്നെ ഞാൻ ഉണ്ടാവും എന്ന് തോന്നുന്നില്ല " ദേ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ചിന്തിക്കേണ്ട , അവൻ അവളെ തന്നോട് ചേർത്തുപിടിച്ചു.. " ദൈവം നമ്മളെ കൂട്ടുമുട്ടിച്ചത് തമ്മിൽ പിരിക്കാൻ അല്ല ഒരുമിപ്പിക്കാൻ ആണ്, ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്, ഇല്ലെങ്കിൽ എന്റെ ജീവിതം ഈ വൈകി വേളയിൽ എത്തി നിൽക്കുമ്പോൾ തന്നെ ഞാൻ കാണില്ല. താലി ചാർത്തിയ രണ്ട് പെൺകുട്ടികളോടും തോന്നാത്ത പ്രണയം തന്നോട് എനിക്ക് തോന്നില്ല, രണ്ടു വഴിക്ക് നിന്ന് നമ്മെ വിധി ഒരിടത്ത് കൊണ്ട് ചെന്ന് എത്തിച്ചു, ബാക്കി കാര്യങ്ങളും ഈശ്വരൻ നോക്കിക്കോളും. താൻ ദിവസവും പ്രാർത്ഥിക്കുന്ന ദൈവങ്ങളെ അങ്ങനെ തന്നെ വിട്ടുകളയില്ലാടോ, ചെറു ചിരിയോടെ അവളുടെ കവിളിൽ തട്ടി അവൻ പറഞ്ഞു... അവളും കണ്ണുനീരിനിടയിൽ ഒരു പുഞ്ചിരിയോടെ അവന്റെ തോളിലേക്ക് ചാഞ്ഞു "

ഇങ്ങനെ ഇരുന്നാൽ മതിയോ പോകണ്ടേ സമയം ഒരുപാട് ആയി, അവൻ പറഞ്ഞപ്പോൾ അവന്റെ കയ്യിൽ കിടക്കുന്ന വാച്ചിൽ പിടിച്ച അവളെ സമയം നോക്കി വൈകുന്നേരം ആയിരിക്കുന്നു, " പോയാലോ..? അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു വണ്ടി ആ മഴയെ ഗൗനിക്കാതെ മുന്നോട്ട് കുതിച്ചു.. വീഡിയോയിൽ നിന്നും അപ്പോഴും ഒരു ഗാനം ഉയർന്നിരുന്നു, 🎶ഇല കുടഞ്ഞു തളിച്ച വഴിയുടെ ഇരുവശം നീളെ.. മലരണിഞ്ഞു നിരന്നു ചില്ലകള്‍ അവനു കണിയേകാന്‍.. എത്ര സ്നേഹവസന്തം ചമയമണിഞ്ഞുവെന്നാലും.. ഇന്നിതേവരെ ആയതില്ലൊരു ചെണ്ടു നല്‍കീടാന്‍.. അവനൊരു ചെണ്ടു നല്‍കീടാന്‍ ..🎶........കാത്തിരിക്കോ.. ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...