നിളയോഴുകും പോൽ 💙: ഭാഗം 51

 

രചന: റിനു

ആണോ... ഞാനെന്നാൽ അവനെ വിളിക്കാം... അതും പറഞ്ഞ് അവർ മുകളിലേക്ക് പോയപ്പോൾ അവളിൽ കുഞ്ഞൊരു ദേഷ്യം ഉടലെടുത്തിരുന്നു.. തന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാഞ്ഞത് എന്താണെന്ന് ഒരു പരിഭവം " ആദ്യം കുടിക്കാൻ എന്തേലും എടുക്കാം, അതിനുശേഷം ഞാൻ അവനെ വിളിക്കാം... മല്ലിക പറഞ്ഞു.. " ഒന്നും കുടിക്കാൻ വേണ്ടമ്മേ ഞാൻ കഴിച്ചിട്ട് ആണ് വീട്ടിൽ നിന്ന് ഇറങ്ങിയത്... അവൾക്ക് അവനെ കാണാൻ ധൃതി ആയി... " അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാവുന്നത്, ഒരു കപ്പ് കാപ്പി എങ്കിലും കുടിക്കണം, ഞാനൊരു കാര്യം ചെയ്യാം എനിക്ക് സ്റ്റെപ്പ് കയറിക്കൂടാ മോളെന്ന് കയറി പോകാമോ, മുകളിലെ അവന്റെ മുറി, ഞാൻ ചായ ആകുമ്പോൾ വിളികാം... മല്ലിക ചോദിച്ചപ്പോൾ അവൾ തലയാട്ടിയിരുന്നു, എങ്ങനെയെങ്കിലും അവനെ കാണുക മാത്രമാണ് ആ നിമിഷം അവളുടെ മനസ്സിൽ ഉണ്ടായിരുന്നത്,

അതുകൊണ്ടുതന്നെ അവൾ വേഗത്തിൽ മുകളിലേക്ക് നടന്നു, മല്ലിക പറഞ്ഞത് അനുസരിച്ച് അവിടെയുണ്ടായിരുന്ന മുറികളിൽ ഒന്നിൽ അവൾ ഒന്ന് തട്ടി.... കുറച്ചു സമയം കഴിഞ്ഞാണ് മുറി തുറക്കപ്പെട്ടിരുന്നത്, അവനെ കണ്ടതും ഉള്ളിൽ ഉറഞ്ഞു കൂടിയ പരിഭവം അലിഞ്ഞു പോയിരുന്നു.... മുഖമൊക്കെ ചുവന്ന് കണ്ണൊക്കെ വീങ്ങി തീരെ വയ്യാത്ത ഒരു അവസ്ഥയിൽ അവനെ കണ്ടതും അവൾ വേദനിച്ചു. അവൻ തന്നെ കണ്ട് ഞെട്ടിപ്പോയെന്ന് തോന്നിയിരുന്നു... " ശ്രുതി.... താനിവിടെ... എപ്പോൾ വന്നു, " സാറിനെന്തുപറ്റി... അവന്റെ മുഖത്തേക്ക് നോക്കി അവൾ ആദ്യം ചോദിച്ചത് അതാണ്... " എനിക്ക് പനിയായിപ്പോയി എഴുന്നേൽക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല,ഫോൺ ഒന്ന് സ്വിച്ച് ഓൺ ചെയ്യാൻ പോലും ആരോഗ്യം അനുവദിക്കുന്നുണ്ടായിരുന്നില്ല... അതുകൊണ്ട് ആണ് ഞാൻ ഒന്ന് വിളിക്കാതിരുന്നത്,

ആരും വരുന്നില്ല എന്ന് ഉറപ്പുവരുത്തി അവൾ അവന്റെ നെറ്റിയിലും കഴുത്തിലും കൈത്തണ്ട വെച്ച് പനി നോക്കി... ചുട്ടുപൊള്ളുന്ന പനിയാണ് അവന്... " ഞാൻ പേടിച്ചുപോയി, സാർ എവിടെ പോയി എന്ന്.. ഒരു വിവരവുമില്ലല്ലോ അതുകൊണ്ട് ഞാൻ തിരക്കി വന്നത്.... കാണാഞ്ഞിട്ട് എനിക്ക് എന്തോ ഒരു അസ്വസ്ഥത പോലെ, " സോറി.,.. പനി ആയിപ്പോയി അതുകൊണ്ട് വിളിക്കാതിരുന്നത്, ഏതായാലും എനിക്കെന്തു പറ്റി എന്നറിയാൻ താ mനിവിടെ വരെ വന്നല്ലോ, അകത്തേക്ക് കയറി വാടോ... എനിക്കെങ്ങനെ നിന്ന് സംസാരിക്കാൻ ബുദ്ധിമുട്ട് ആണ്.. " അമ്മയോ മറ്റോ കണ്ടാ മോശം ആവില്ലേ.... അവൾ പേടിയോടെ ചോദിച്ചു... " എന്ത് മോശം, താൻ എന്നെ കാണാനായിട്ട് തന്നെ വന്നതല്ലേ...? അമ്മയോട് എന്താ കള്ളം പറഞ്ഞത്...?. " ഓഫീസിൽ ഒരു കാര്യത്തിന് വേണ്ടി ആണെന്നാ പറഞ്ഞത്,

എങ്കിൽ പിന്നെ ധൈര്യമായിട്ട് കേറി പോരെ, പോരുന്ന വഴിക്ക് ആ ഡോർ ലോക്ക് ചെയ്യാൻ മറക്കണ്ട... അതും പറഞ്ഞ് അവൻ നേരെ പോയി കട്ടിലിലേക്ക് ഒരു തലയണ കുത്തിചാരി ഇരുന്നിരുന്നു... ഡോർ ലോക്ക് ചെയ്യാൻ അവൾക്ക് മടി തോന്നിയിരുന്നു, ഡോർ ഒന്ന് ചാരിയതിനു ശേഷം അവൾ അവന് അരികിൽ ആയി ഒരു കസേര നീക്കിയിട്ടുകൊണ്ടാണ് ഇരുന്നത്. " അപ്പോൾ എനിക്ക് എന്തെങ്കിലും പറ്റിയാൽ തിരക്കി വരാനും അന്വേഷിക്കാനും ഒക്കെ ആളുണ്ട്.... അങ്ങനെ എനിക്ക് സമാധാനിക്കാം, ഒരു കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ അവൾ അവന്റെ കൈകൾ പിടിച്ച തന്റെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു... " ഒട്ടും വയ്യേ.... ആർദ്രമായി അവൾ ചോദിച്ചു, " അത്രയ്ക്ക് കുഴപ്പമൊന്നുമില്ലടോ. നല്ല പനി, അതുകൊണ്ട് മൊത്തത്തിൽ ഒരു ക്ഷീണം, ദേഹത്ത് വേദന തലവേദന പിന്നെ ചെറിയൊരു തലകറക്കം പോലെ... എഴുന്നേറ്റ് നിൽക്കാൻ പറ്റുന്നില്ല... കണ്ണും രണ്ടും ചിമ്മി അവൻ പറഞ്ഞു... " അല്ലെങ്കിലും ഒരു കാറ്റടിച്ചാൽ പനി വരുന്ന ആളാണ് എന്ന് എനിക്ക് അന്ന് മനസ്സിലായതാ.. "എന്ന്...? അവൻ പുരികമുയർത്തി

" അന്ന് നമ്മൾ അപ്പച്ചന്റെ അമ്മച്ചിയുടെ വീട്ടിൽ താമസത്തിന് പോയില്ലേ..? അന്ന് ഇതുപോലെ ആയിരുന്നില്ലേ.? വെള്ളം മാറി കുടിച്ചു ഉടനെ പനി വന്നില്ലേ, സാറിന് കപ്പാസിറ്റി ഇല്ല അതുകൊണ്ട് ആണ്... അവൾ പറഞ്ഞു "ദേ പെണ്ണെ ഞാൻ വല്ലോം പറയും കേട്ടോ, എനിക്ക് കപ്പാസിറ്റി ഉണ്ടോ ഇല്ലയോ എന്നൊന്നും നീ കണ്ടിട്ടില്ല മോളെ, അതുകൊണ്ട് ആണ്.... ഒരു കുസൃതിയോടെ പറഞ്ഞവൻ ഒറ്റ വലിക്ക് തന്നെ അവളെ കസേരയിൽ നിന്നും തന്റെ നെഞ്ചിലേക്ക് ചേർത്തിരുന്നു, അവന്റെ അപ്രതീക്ഷിതമായ ആ പ്രവർത്തിയിൽ അവളും അമ്പരന്നു പോയിരുന്നു. "എന്താ ഈ കാണിക്കുന്നെ അമ്മ വരും, അടങ്ങിയിരുന്നെ, അമ്മ കണ്ടിട്ടുണ്ട് ഞാൻ ഇങ്ങോട്ട് വരുന്നത്... ഇങ്ങോട്ട് പെട്ടെന്ന് വന്നാൽ അമ്മ എന്ത് കരുതും അവനിൽ നിന്ന് അകലാൻ ശ്രെമിച്ചവൾ പറഞ്ഞു... "അമ്മ മുകളിലേക്ക് കയറി വരാറില്ല, "

എങ്കിലും മോശമല്ലേ..? ആരെങ്കിലും വന്ന് കണ്ടാൽ " അതിനല്ലേ ഡോർ ലോക്ക് ചെയ്യാൻ പറഞ്ഞത്, " ഞാൻ ചാരിയിട്ടേ ഉള്ളു... " ലോക്ക് ചെയ്തിട്ട് വാ "സാറേ... അവൾ മടിയോട് വിളിച്ചു.. " എനിക്ക് തീരെ വയ്യാതിരിക്കാ, ഒരുപാട് എന്നെക്കൊണ്ട് സംസാരിപ്പിക്കാതെ പറയുന്നത് അനുസരിച്ചെ ഗൗരവത്തോടെ അവൻ പറഞ്ഞപ്പോൾ മടിയോടെയാണെങ്കിലും അവൾ റൂം ലോക്ക് ചെയ്ത് അവന്റെ അരികിലേക്ക് വന്നിരുന്നത്... ആ നിമിഷം തന്നെ അവൻ അവളെയും കൊണ്ട് കട്ടിലിലേക്ക് ഒന്നുമറിഞ്ഞു, അവന്റെ ആ പ്രവർത്തി ഏറെ അപ്രതീക്ഷിതമായതിനാൽ അവൾക്ക് അമ്പരപ്പും പരിഭ്രമവും തോന്നിയിരുന്നു.. എന്തെങ്കിലും ഒന്ന് പറയും മുൻപേ അവൻ അവളെ തന്റെ കര വലയങ്ങളിൽ ആക്കി അവനോട് ചേർത്തു കിടത്തി, " എന്റെ കപ്പാസിറ്റി നിനക്ക് കാണണോ...? ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അറിയാതെ അവൾ കണ്ണടച്ച് കാണിച്ചിരുന്നു... അവളുടെ പിടക്കുന്ന മിഴികളും ആ മുഖത്തെ പരിഭ്രമവും കണ്ട് അവന് ചിരി വന്നു പോയിരുന്നു...

" പേടിക്കണ്ട എന്റെ കപ്പാസിറ്റി തെളിയിക്കാൻ വേണ്ടി ഒന്നുമല്ല, എനിക്ക് നല്ല കുളിര്... ഒന്ന് ചേർന്ന് ഈ പനികുളിര് കുറയ്ക്കാൻ ഞാൻ ആഗ്രഹിച്ചത് ആണ്... തന്നെ എങ്ങനെ ചേർത്തുപിടിച്ച് ഈ പനികുളിർ തന്റെ ചൂടിൽ ഇങ്ങനെ ഒതുങ്ങി കൂടണം, അത് ആഗ്രഹിച്ചപ്പോൾ തന്നെ ആള് മുൻപിൽ നിൽക്കുന്നു... ഒരുപാട് പണികുളിര് ഉള്ള ദിവസങ്ങളെ ഇങ്ങനെ ഈ ചൂടിൽ എനിക്ക് തോൽപ്പിക്കണം... ഏറെ പ്രണയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ ഒരു നിമിഷം അവളും പ്രണയാർദ്രയായി പോയിരുന്നു, അവൾ അറിയാതെ തന്നെ അവനെ തിരിച്ചു പുണർന്നിരുന്നു... പിന്നെ അവന്റെ മുഖം കൈ കുമ്പിളിൽ എടുത്ത് നെറ്റിയിലും കണ്ണിലും കാവിളിലും ഒക്കെ അവളുടെ മുദ്രകൾ പതിപ്പിച്ചു കൊണ്ടേയിരുന്നു.. രണ്ടുപേരും സ്വയം മറന്നുപോയ ഒരു നിമിഷം. താഴെ നിന്നും മല്ലികയുടെ വിളി കേട്ടുകൊണ്ടാണ് രണ്ടുപേരും അകന്ന് മാറിയത്...

" സമയം ഒരുപാട് ആയി ഞാൻ പോട്ടെ... ഒന്ന് കാണാൻ വേണ്ടി വന്നതാ. ഇനിയിപ്പോൾ ചെന്നാലും എനിക്ക് സമാധാനം ഉണ്ടാവില്ല, മരുന്നും ഒക്കെ കഴിക്കണം, അല്ലെങ്കിൽ പിന്നെ ഹോസ്പിറ്റലിൽ പോകു, ഇവിടെ ഇങ്ങനെ കിടന്നിട്ട് വലിയ ഗുണമൊന്നുമില്ലല്ലോ... അവളിൽ ആവലാതി നിറഞ്ഞു... " ഒന്ന് റസ്റ്റ് എടുത്താൽ മാറുടോ... കട്ടിലിന്റെ ക്രാസിലേക്ക് ചാരിയിരുന്നവളുടെ മടിയിലേക്ക് തലയെടുത്ത് വച്ചതിനു ശേഷം ആ കവിളിൽ തലോടി കൊണ്ട് അവൻ പറഞ്ഞു, "ആദ്യം ഫോൺ ഒന്ന് സ്വിച്ച് ഓൺ ചെയ്തേക്കണം... ഇല്ലെങ്കിൽ പിന്നെ എനിക്കൊരു സമാധാനം ഉണ്ടാവില്ല, " ശരി മേഡം... എനിക്കൊരുപാട് സന്തോഷായി, അവളുടെ കൈകൾ നെഞ്ചോട് പിടിച്ച് അവൻ പറഞ്ഞു.. " എന്തേ... അവൾ കൗതുകത്തോടെ അവന്റെ മുടി തഴുകികൊണ്ട് അവനോട് ആയി ചോദിച്ചു... " എന്നെ തിരക്കി വരാനും ഒരാളുണ്ടല്ലോ ഞാനൊന്ന് ഫോൺ വിളിച്ചില്ലെങ്കിൽ ഉടനെ പരിഭ്രമിക്കാനും പിന്നീട് എന്റെ അസാന്നിധ്യത്തിൽ എനിക്ക് വേണ്ടി ആകുലപ്പെടാനും ഒക്കെ ഒരാളുണ്ടല്ലോ... ഇപ്പഴാ ജീവിക്കാൻ ഒരു ആഗ്രഹം തോന്നുന്നത്,

അത് കേട്ടതും നെറ്റിയിലേക്ക് വീണു കിടന്ന മുടി തഴുകി ആ നെറ്റിയിൽ ഒരു ചുംബനം അവൾ നൽകി.. "ഞാൻ ഉണ്ട് എന്നും... അവന്റെ കവിളിലായി പറഞ്ഞു തിരികെ പോകാനായി അവൾ എഴുന്നേറ്റപ്പോൾ ഉലഞ്ഞു തുടങ്ങിയ മുടിയിഴകൾ ശരിയാക്കി കൊടുത്തത് അവൻ തന്നെയാണ്.. ഒപ്പം അവളുടെയും ഷോളും അവൻ ശരിക്ക് ഇട്ടിരുന്നു അവനോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞു കവിളിൽ തലോടി പോകുന്നവൾക്ക് അരികിലേക്ക് അവൻ ഒന്നുകൂടി ചെന്നിരുന്നു, അവളെ അവൻ വാരി പുണർന്നു... കുറച്ചുസമയം അവളും മറ്റൊരു ലോകത്ത് ആയിരുന്നു, രണ്ടുപേരും സ്വയം മറന്ന് പുണർന്നു നിന്നു പോയിരുന്നു... ഡോറിൽ കൊട്ട് കേട്ടപ്പോഴാണ് വീണ്ടും രണ്ടുപേരും തിരികെ വന്നത്.. അകന്നു മാറിയെങ്കിലും അവളുടെ നെറ്റിയിൽ വളരെ അരുമയായി ഒരു ചുംബനം നൽകിയ ശേഷമാണ് അവൻ അവളിൽ നിന്നും മാറിയത്, കണ്ണുകൾ കൊണ്ട് ഒരിക്കൽ കൂടി അവനോട് യാത്ര പറഞ്ഞു അവൾ ഡോർ തുറക്കാനായി തുടങ്ങിയിരുന്നു ...കാത്തിരിക്കോ.. ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...