നിൻ മിഴികളിൽ❤: ഭാഗം 4

 

എഴുത്തുകാരി: മിഴി

അവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി.... രക്തം കിനിയുന്ന വരെ അവൻ ചുണ്ടുകളിൽ നിന്നും തേൻ നുകർന്നു.... കണ്ടു നിന്ന എല്ലാവരും ഞെട്ടിയിരുന്നു... കാശി ആണേൽ ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച കണ്ടതിൽ നടുങ്ങി നിന്നു... ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ ഒന്ന് തടുക്കാൻ പോലും പാറുവിന് ആയില്ല.... വേദനിക്കാവുന്നതിന്റെ പരമാവധി വേദന അവൾക്ക് അവൻ നൽകി... """"അശ്വിൻ........ "" കാശിയുടെ ഉറക്കെ ഉള്ള വിളി കേട്ടതും അശ്വിൻ അവളുടെ ആദരങ്ങളെ സ്വതന്ത്രമാക്കി അവളിൽ നിന്നും അകന്നു നിന്നു. ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി കാശി അവർക്കടുത്തേക് പാഞ്ഞു.... അശ്വിന്റെ കോളറിൽ പിടിച്ച് തിരിച്ച് മുഖമടച്ച് ഒന്ന് കൊടുത്തു കാശി...ചെയ്തത് തെറ്റാണ് എന്ന് ബോധ്യം ഉള്ളതുകൊണ്ട് തന്നെ തലകുനിച്ചു നിന്നതല്ലാതെ എതിർക്കാൻ അവൻ പോയില്ല..... പാറു ചുറ്റും കണ്ണുകൾ ഓടിച്ചു...

എല്ലാവരുടെയും നോട്ടം തങ്ങളിൽ ആണ്.... ക്ലാസ്സിലെ പെൺകുട്ടികൾ ഒക്കെ അവളെ അർത്ഥം വച്ച് നോക്കുന്നത് കണ്ടതും കണ്ണുകൾ താനെ ഈറനണിഞ്ഞു....... ഏതൊരു പെണ്ണിനും സഹിക്കാൻ ആവാത്ത അവസ്ഥ.....നാദി വന്ന് അവളെ ചേർത്തു പിടിച്ചിട്ടുണ്ട്.... "നീ എന്താ ഈ കാണിച്ചേന്ന് വല്ല ബോധ്യവും ഉണ്ടോ നിനക്ക്.... ഒരു പെൺകുട്ടിയെ അതും പരസ്യമായി.... ച്ചേ... നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ അല്ല വിചാരിച്ചത്..... ഈ കോളേജ് നിന്റെ അച്ഛന്റെ പേരിൽ ആയിരിക്കും... എന്ന് വച്ച് ഇവിടെ എന്ത് കോപ്രായവും കാണിക്കാം എന്നാണോ.... First year ക്ലാസ്സിൽ നിനക്ക് എന്താ കാര്യം.... ഗെറ്റ് ഔട്ട്.... " കാശി അവനെ നോക്കി അലറിയതും അശ്വിൻ കലിപ്പിൽ പാറുവിനെ നോക്കി...

"തെറ്റ് ഞാൻ ചെയ്തു സമ്മതിച്ചു... പക്ഷെ എന്നോട് ഇങ്ങോട്ട് ചെയ്തത് ഞാൻ തിരിച്ചും ചെയ്തു അത്രേ ഉള്ളു..... " പാറുവിനെ നോക്കി പറഞ്ഞുകൊണ്ട് അവൻ ഷർട്ടിന്റെ കൈ മടക്കി വെച്ചുകൊണ്ട് ദേഷ്യത്തിൽ പുറത്തേക്ക് നടന്നു.... അവൻ പോയതും കാശി എല്ലാ സ്റ്റുഡന്റ്സിനെയും നേരെ ഇരുത്തി. പാറുവിനെ മാത്രം വിളിച്ചുകൊണ്ട് ക്ലാസ്സിനു പുറത്തേക്കിറങ്ങി.. "Do താൻ അവനെ വളക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ടല്ലേ പോയെ.... പിന്നെ എന്താ അവിടെ നടന്നെ... ഇപ്പൊ അവൻ എന്തൊക്കെയാ ഈ ചെയ്തതും പറഞ്ഞതും... സത്യം പറയ്... " പാറുവിന് നേരെ ചോദ്യങ്ങൾക്ക് മേൽ ചോദ്യം കാശി തൊടുത്തു വിടുമ്പോൾ എന്ത് പറയണം എന്നറിയാതെ നിൽക്കുകയായിരുന്നു പാറു.....

"സർ അത്..... പിന്നെ...." "എന്താണെങ്കിലും പറയു പ്രാർത്ഥന...."(കാശി) "ഞാൻ... ഞാൻ അയാളെ പ്രൊപോസ്സ് ചെയ്തപ്പോ എന്നോട് ദേഷ്യപ്പെട്ടു...എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്ത് തൊട്ടു... കവിളിൽ കുത്തിപ്പിടിച്ചു.... പിന്നെ കുറേ പുളിച്ച തെറിയും ഡയലോഗും... അങ്ങേര് അങ്ങനെ ഒക്കെ പറഞ്ഞപ്പോ എനിക്കും വാശി ആയി... പെട്ടെന്നുള്ള വാശിയിൽ അറിയാതെ....... ഒരു അബദ്ധം പറ്റി... അതിനാണ് ആ കൊരങ്ങൻ വന്നെന്നെ കിസ്സിയെ... " "ഇയാൾ എന്താ അവനെ ചെയ്തേ അത് കൂടി പറയ്.... അവനെ തല്ലിയോ....? " കാശി ചോദിക്കുമ്പോൾ പാറു ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്നു... "ഞാൻ പറയാം..... അവൾക്ക് അത് പറയാൻ നാവ് പൊന്തില്ല....ഈ പുന്നാര മോൾക്ക് എല്ലാം ചെയ്യാനല്ലേ അറിയൂ... എന്നെ തല്ലിയിരുന്നേൽ അപ്പൊ തന്നെ തിരിച്ച് കൊടുത്ത് ആ പ്രശ്നം തീർത്തേനെ....

ഇത് അതുക്കും മേലെ അല്ലെ ചെയ്തേ... " അശ്വിന്റെ ഗാംഭീര്യം ഏറിയ സ്വരം അവിടെ ഉയർന്നു കേട്ടു..... "എന്താ അശ്വിൻ... പറയ്... പ്രശ്നം എന്താണെങ്കിലും ഇപ്പൊ ഇവിടെ വച്ച് തീർക്കണം... കേട്ടല്ലോ.... " കാശി പറഞ്ഞതും അശ്വിൻ പാറുവിനെ നോക്കി പറയാൻ തുടങ്ങി.. "ഇവൾ... ഇവളെന്നെ കെട്ടിപിടിച്ചു പറഞ്ഞു I love you എന്ന്..... " Kiss ചെയ്ത കാര്യം പറയും എന്ന് വിചാരിച്ച പാറു അവന്റെ മറുപടി കേട്ടതും മുഖമുയർത്തി സംശയത്തോടെ അവനെ നോക്കി...അശ്വിന്റെ നോട്ടം അപ്പോഴും അവളിൽ ആയിരുന്നു... "Ohh അതിനാണോ നീ ഇങ്ങനെ എല്ലാവരുടെയും മുൻപിൽ വച്ച് ചെയ്തത്.... കുറച്ചു കൂടിപ്പോയി...ഇപ്പൊ തന്നെ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും sorry പറഞ്ഞു പ്രോബ്ലം solve ആക്കണം... ഇപ്പൊ ഞാൻ ഇടപെടുന്നത് ഇവൾ നിന്നെ തേടി വന്നതിൽ അറിയാതെ ആണെങ്കിലും എനിക്കും പങ്കുള്ളത്) കൊണ്ടാണ്...

വെറുതെ ഓരോ ബെറ്റ് വച്ച് ഇത്രേം വഷളാക്കി.... ആദ്യം പാറു sorry പറയ്.... " കാശിയുടെ വാക്ക് എതിർക്കാനോ അവന്റെ മുന്നിൽ തോൽക്കാനോ പാറുവിന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല... പിന്നെയും കാശി നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ അവൾ sorry പറഞ്ഞു... "Ok ഇനി അശ്വിൻ പറയു.... " അശ്വിനും കാശി വളരെ പ്രധാനപെട്ട ഒരാൾ ആയിരുന്നു... അതിനാൽ തന്നെ അവനും തീരെ താല്പര്യം ഇല്ലാത്തത് പൊലെ sorry പറഞ്ഞു കൊണ്ട് അവിടെ നിന്നും നടന്നകന്നു.... _______ "Sir...... എന്താ തിരയുന്നേ...." കോളേജ് വിട്ട ശേഷം പുറത്തേക്ക് ഇറങ്ങാൻ നേരമാണ് എന്തോ തിരയുന്ന കാശിയോടായി നാദി ചോദിച്ചത്... "എടോ... അതെന്റെ phone കാണുന്നില്ല... ഞാൻ എന്റെ ബാഗിൽ വച്ചതാ.... ഇപ്പൊ കാണുന്നില്ല... ശേ.... ഇതെവിടെ പോയതാ...." കാശി അപ്പോഴും അവിടെ ഒക്കെ നോക്കികൊണ്ടിരുന്നു...

"Sir ഒരു കാര്യം ചെയ്യാം... ഞാൻ ഒന്ന് വിളിച്ചു നോക്കാം... അപ്പൊ അറിയാല്ലോ..." നാദി അപ്പൊ തന്നെ ഫോൺ എടുത്ത് വിളിച്ചു... എവിടെ നിന്നോ റിങ്ട്യൂൺ കേൾക്കുന്നുണ്ട്... പക്ഷെ അവിടെ എങ്ങും ഇല്ലാതാനും... "ദേ sir ഇവിടെ... " ഓഫീസിന് മുന്നിൽ നിന്ന നാദി കുറച്ച് മുന്നോട്ട് നീങ്ങിയതും വരാന്തയോടു ചേർന്ന് പുല്ലിൽ കിടക്കുന്ന ഫോൺ കണ്ടു... മുറ്റത്തേക്ക് ഇറങ്ങി ഫോൺ എടുത്ത് നോക്കിയതും തന്റെ നമ്പർ save ആക്കിവെച്ചിരിക്കുന്ന പേര് കണ്ട് നാദി ഞെട്ടി.... അന്തം വിട്ട് കാശിയെ നോക്കി... എല്ലാം കൈവിട്ട് പോയി എന്ന് മനസ്സിലായതും നാദിക്ക് മുഖം കൊടുക്കാതെ അവൻ തിരിഞ്ഞു നിന്നു... ഭിത്തിയുടെ മറവിൽ നിന്ന അശ്വിനും കൂട്ടരും പരസ്പരം കൈ അടിച്ചു.. "ഇന്നത്തോടെ സാറിന്റെ കള്ള കളി പൊളിഞ്ഞു... ഇനി എങ്കിലും ഒന്ന് പ്രണയം തുറന്ന് പറഞ്ഞാൽ മതിയായിരുന്നു..

. " അശ്വിന്റെ കൂടെ ഉള്ളവരിൽ ഒരാൾ പറഞ്ഞതും ബാക്കിയുള്ളവരും അത് ശെരിവച്ചു... നാദി ദേഷ്യത്തോടെ സാറിനെ നോക്കി ഫോണും കൈയ്യിൽ കൊടുത്തുകൊണ്ട് പുറത്തേക്ക് പോയി.... ഇനി എന്ത് ചെയ്യും എന്നുള്ള ചിന്തയിൽ അവൾ പോയതും നോക്കി കാശി നിന്നു... ______ Bus ഇറങ്ങി വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ, അവിടെ എങ്ങും ആരും ഇല്ലാത്തത് കൊണ്ട് തന്നെ ഓരോ കോപ്രായങ്ങളും കാണിച്ച്, ഡാൻസും കളിച്ചുകൊണ്ടാണ് പാറു നടന്നത്.... വഴിയുടെ ഏറ്റവും അറ്റം ചേർന്ന് നടന്ന അവളുടെ അടുത്തേക്ക് വണ്ടി ഓടിച്ചു കേറ്റി..... "തനിക്കെന്താ.... വട്ടാണോ... " അത്രമാത്രം പറഞ്ഞുകൊണ്ട് പാറു മുഖമുയർത്തി നോക്കി... മുന്നിൽ നിൽക്കുന്ന അശ്വിനെ കണ്ടതും മുഖത്ത് ദേഷ്യം നിറഞ്ഞു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...