❤❤നിനക്കായ് ❤❤: ഭാഗം 17

 

രചന: ആര്യ നിധീഷ് 

പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ അവൾ തയ്യാറായിരുന്നില്ല പക്ഷെ എങ്ങോട്ട് അത്‌ അവൾക് അറിയില്ലായിരുന്നു.. ആരോരും ഇല്ലാത്തവൾക്ക് ആര് അഭയം തരും... എന്തു വന്നാലും ഇനി ഇവിടെ തുടരാൻ ആവില്ല എന്ന് മനസ്സ് പറയുമ്പോഴും ബുദ്ധി അതിന് അനുവദിക്കുന്നില്ല.... ഇനി എങ്ങോട്ട് എന്ന ചോദ്യം കൂടുതൽ മിഴിവോടെ തെളിഞ്ഞു നിൽക്കുന്നു.... മനസ്സിലെ സങ്കടങ്ങൾ ഒഴുക്കികളയാൻ എന്നോണം കണ്ണുകൾ പെയ്തുകൊണ്ടിരുന്നു...... നേരം പുലരുവോളം ആ ഇരുപ്പ് തുടർന്നു.... കണ്ണ് തുറക്കുമ്പോൾ ഹരിക്ക് തലക്ക് വല്ലാത്ത പെരുപ്പ് അനുഭവപ്പെട്ടു അവൻ ഇരുകൈ കൊണ്ടും തല പൊത്തിപിടിച്ചു എഴുനേറ്റിരുന്നു.... ശരീരം ആകെ എന്തോ ഇതുവരെ ഇല്ലാത്ത ഒരു തളർച്ച പോലെ... മനസ്സിൽ ഇപ്പോഴും അമ്മുവിന്റെ ഇന്നലത്തെ ആ വാക്കുകൾ മുഴങ്ങി കേൾക്കുന്നു..... അത്രമേൽ ആ വാക്കുകൾ തന്നെ തകർത്തു... അതാണ് ഇന്നലെ ബോധം മറയും വരെ കുടിച്ചത് എന്നാൽ താൻ എങ്ങനെ ഇവിടെ എത്തി എന്താ പിന്നെ ഉണ്ടായത് ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല ഓർക്കാൻ ശ്രെമിക്കുന്തോറും തല പൊട്ടി പിളരുന്ന പോലെ.... ടേബിളിൽ മൂടി വെച്ചിരിക്കുന്ന ചായ കണ്ടപ്പോഴാണ് അമ്മുവിനെ കുറിച്ച് ഓർത്തത്... അവൻ മുഖം കഴുകി ചായയുമായി വെളിയിലേക്ക് ഇറങ്ങി....

അടുക്കളയിൽ നിന്ന് പത്രങ്ങളുടെ ശബ്ദം കെട്ടവൻ അങ്ങോട്ടേക്ക് ചെന്നു.... ഒറ്റക്ക് അടുക്കളയിൽ നിൽക്കുന്ന അമ്മുവിനെ കണ്ടവൻ സംശയത്തോടെ നോക്കി അമ്മു...... ഹരിയുടെ വിളിയിൽ അവൾ ഒരുനിമിഷം ഭയന്നു വെട്ടിതിരിഞ്ഞവനെ നോക്കി.... തന്റെ വിളിയിൽ ആകെ ഭയന്നു നിൽക്കുന്നവൾ അവന് ഒരു പുതിയ കാഴ്ച്ച ആയിരുന്നു എന്നും തന്നോടുള്ള വെറുപ്പും പകയും നിഴലിക്കുന്ന കണ്ണുകളിൽ ഇന്ന് അവൻ കണ്ടത് ഭയമായിരുന്നു.... അതിന്റെ പൊരുൾ അവന് അന്യമായിരുന്നു.... തന്റെ വിളിയിൽ സ്തംഭിച്ചു നിൽക്കുന്നവളുടെ നേരെ അവൻ വിരൽ ഞൊടിച്ചു..... അമ്മു...... അമ്മ എവിടെ??? അ... അ.. മ്മ.... ഹോസ്പിറ്റലിൽ... പോ.. യി.... അമ്മാവന് വയ്യ.... അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു വെളിയിലേക്ക് നടന്നു..... ഞാൻ ഇന്നലെ എപ്പോഴാ വന്നേ എനിക്ക് ഒന്നും ഓർക്കാൻ പറ്റുന്നില്ല???? 11 ആയി.... എന്താ.... അമ്മു നിനക്ക് എന്താ പറ്റിയെ.....??കുറച്ചു നേരം ആയി ഞാൻ ശ്രെദ്ധിക്കുന്നു ഒന്നുമില്ല..... ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് അവന്റെ മുന്നിൽ നിന്ന് ഓടി ഒളിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു......

എത്ര തടഞ്ഞു നിർത്താൻ ശ്രെമിച്ചിട്ടും കണ്ണുനീർ കവിൾതടതെ നനച്ചു കടന്നുപോയ്കൊണ്ടിരുന്നു..... ഇന്നലെ ഭർത്താവിന്റെ അവകാശം കാണിക്കാൻ തന്നിലെ പെണ്ണിനെ ഒരു ദയയും ഇല്ലാതെ കീഴ്പ്പെടുത്തിയവൻ ഇന്ന് അതൊന്നും ഓർക്കുന്നകൂടി ഇല്ല എന്നത് അവളിലെ വേദനയുടെ ആക്കം കൂട്ടി..... ഡോറിൽ തെരുതെരെ ഉള്ള മുട്ട് കെട്ടവൾ കണ്ണ് തുടച്ചു വാതിൽ തുറന്നു തന്റെ മുന്നിൽ ഒരു പുച്ഛചിരിയോടെ നിൽക്കുന്നവളെ കാണെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു..... വജ്രാ .......(രേവതിയുടെ സഹോദരന്റെ മകൾ ഹരിയെ സ്വന്തമാക്കാൻ നോമ്പ് നോറ്റ് നടക്കുന്നവൾ ) ഓ അപ്പൊ തമ്പുരാട്ടി എന്നെ മറന്നിട്ടില്ല അല്ലെ..... നിന്നോട് പല ആവർത്തി ഞാൻ പറഞ്ഞിരുന്നതാണ് ഹരിയേട്ടൻ എന്റേതാണ് എനിക്ക് കുറുകെ നീ വരരുത് എന്ന്... വജ്രാ..... ഞാൻ..... വേണ്ട അമ്മു..... അന്നൊക്കെ നീ എന്നെ പറഞ്ഞു പറ്റിച്ചു ഏട്ടനാണ് എന്ന് പറഞ്ഞ് പറഞ്ഞ് ഒടുക്കം നീ എന്റെ ഹരിയേട്ടനെ എന്നിൽ നിന്നും തട്ടി എടുത്തു.....ഇപ്പൊ ഈ വജ്രാ വന്നിരിക്കുന്നത് നിന്നിൽ നിന്നും ഹരിയേട്ടനെ എന്നുന്നേക്കുമായി വേർപെടുത്താൻ ആണ് അതിനി നിന്റെ മരണത്തിലൂടെ ആണെങ്കിൽ അങ്ങനെ..... വജ്രാ ....... നീ ഇവിടെ നിക്കുവാണോ ഹോസ്പിറ്റലിൽ നിന്നും വന്നതല്ലേ പോയി ഫ്രഷ് ആവ്.....

അതൊക്കെ പിന്നെ ഹരിയേട്ടൻ ഇങ്ങു വന്നേ ഒരുപാട് വിശേഷം പറയാൻ ഉണ്ട്..... അവൾ ഹരിയുടെ കൈയിൽ കോർത്തുപിടിച്ചു റൂമിലേക്ക് കേറി കട്ടിലിൽ ഇരുന്നു....... അമ്മു...... നീ എന്ത് നോക്കി നിൽക്കുവാ അപ്പുറത്തെ റൂം ഒന്ന് ക്ലീൻ ചെയ്യ് എന്നിട്ട് എന്റെ സാധനങ്ങൾ ഒക്കെ എടുത്ത് അവിടെ വെക്ക്...... അമ്മുവിനോട് ആക്ഞാപിക്കുന്നവളെ തടയാൻ തോന്നിയെങ്കിലും ഇന്നലത്തെ അവളുടെ വാക്കുകൾ ഓർക്കേ അവൻ അതിന് മുതിർന്നില്ല.... നിറഞ്ഞ കണ്ണുകൾ തുടച്ച് ഇറങ്ങി പോകുന്നവളെ കാണെ ഉള്ളൊന്ന് പിടചു മനഃപൂർവം അത്‌ മറച്ചവൻ വജ്രയുടെ സംസാരത്തിനു കാതോർത്തു..... അപ്പോഴും അവളോട് താൻ ചെയ്ത ഒരിക്കലും ന്യായികരിക്കാൻ ആവാത്ത തെറ്റ് അവൻ അറിഞ്ഞിരുന്നില്ല.... വജ്രക്കുള്ള റൂം റെഡി ആക്കി അവൾ അടുക്കളയിൽ പോയി രേവതിയെ സഹായിച്ചു..പതിവിന് വിപരീതം ആയി അവളുടെ മുഖത്തെ നിർവികരത ആ അമ്മയും ശ്രെദ്ധിച്ചിരുന്നു.... എന്താ മോളെ എന്താ നിനക്ക് പറ്റിയെ..... നിന്റെ മനസ്സ് ഇവിടെ ഒന്നും അല്ലലോ..... എന്താ ഉണ്ടായേ അവൻ വഴക്ക് പറഞ്ഞോ നിന്നെ....

ഇല്ല രേവമ്മേ... ഒരു ചെറിയ തലവേദന..... എങ്കി മോള് കിടന്നോ ഇതൊക്കെ അമ്മ ചെയ്തോളാം..... അത്‌ സാരമില്ല.. സാരമുണ്ട് മോള് പോയി കിടന്നോ രേവമ്മ അല്ലെ പറയുന്നേ ചെല്ല്..... അവർ നിബന്ധിച്ചു അവളെ റൂമിലേക്ക് അയച്ചു.... അവിടെ ചെല്ലുമ്പോൾ ഹരിയും വജ്രയും എന്തോക്കയോ പറഞ്ഞ് വല്യ ചിരിയിലാണ്.... അവൾ അവരെ ശ്രദിക്കാതെ തന്റെ ഫോണും എടുത്ത് ബാൽകാണിയിലേക്ക് നടന്നു.....സംസാരത്തിന്റ ഇടക്കും അവളിലേക്ക് പോകുന്ന ഹരിയുടെ കണ്ണുകൾ കാണെ വജ്രയിൽ ദേഷ്യം ഇരച്ചു കേറി..... ഹരിയേട്ടാ...... ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ..... മ്മ്.... നീ പറഞ്ഞോ..... ഹരിയേട്ടൻ വാ നമ്മുക്ക് എന്റെ റൂമിൽ ഇരിക്കാം ഞാൻ ഏട്ടന് ഒരു സാദനം കൊണ്ടുവന്നിട്ടുണ്ട്...... ഞാൻ പിന്നെ വരാം നീ ചെല്ല്..... അത്‌ പറ്റില്ല ഇപ്പൊ വരണം..... വാ ഹരിയേട്ടാ.... അവൾ അവന്റെ കൈയിൽ പിടിച്ചു വലിച്ച് എഴുനേൽപ്പിച്ചു..... ആ ഞാൻ വരാം..... അവൻ മനസ്സില്ല മനസ്സോടെ മുറിവിട്ടിറങ്ങി..... ➖️➖️➖️➖️➖️➖️➖️ ഒരുപാട് നാൾക്ക് ശേഷം ആണ് അമ്മു ഫോൺ എടുക്കുന്നത് അവൾ അത്‌ കൈയിൽ എടുത്തപ്പോൾ തന്നെ കണ്ടത് ആധുവിന്റെ മെസ്സേജ് ആണ് (ആതിര തന്റെ എല്ലാ ദുഖത്തിലും താങ്ങായി നിന്നവൾ തന്റെ ഉറ്റ മിത്രം... എത്ര സങ്കടത്തിൽ ആയാലും നിമിഷങ്ങൾ കൊണ്ട് തന്നെ അത്‌ ഇല്ലാതാക്കാൻ കഴിവുള്ളവൾ..)..

ശ്രീയേട്ടൻ പോയതിൽ പിന്നെ ഇന്ന് വരെ താൻ ആരെയും വിളിച്ചിട്ടില്ല വിളിക്കാൻ തോന്നിയില്ല എന്നാൽ ഇന്ന് നീറിപുകയുന്ന തന്റെ ഉള്ളം തണുപ്പിക്കാൻ അവൾക്ക് കഴിഞ്ഞാലോ എന്നൊരു തോന്നൽ അമ്മു ഫോൺ ഡയൽ ചെയ്തു ചെവിയോട് ചേർത്തു...... മറുവശത്ത് അവളുടെ ശബ്ദം കേൾക്കവേ സങ്കടം അടക്കാൻ ആവാതെ അമ്മു കരഞ്ഞുപോയിരുന്നു....... അമ്മു...... എന്താടി നിനക്ക് പറ്റിയെ എന്തിനാ നീ ഇങ്ങനെ കരയുന്നെ...... പറ്റുന്നില്ല ആധു എനിക്ക് ഇങ്ങനെ ഞാ... ൻ... വല്ല കടുംകൈയ്യും ചെയ്ത് പോകും...... ടി.... നീ ഒന്ന് തെളിച്ചു പറ..... ഞാൻ അറിഞ്ഞിരുന്നു ഹരിയേട്ടൻ നിന്നെ വിവാഹം കഴിച്ചു എന്ന് പിന്നെ എന്താ ഉണ്ടായേ.... ഇത്രമേൽ നീ തകർന്നു ഞാൻ ഇതുവരെ കണ്ടിട്ടില്ല.... അമ്മു ഇന്നലെവരെ നടന്നതൊക്കെ ആതിരയോട് പറഞ്ഞു..... അമ്മു.... ഹരി ചെയ്തത് തെറ്റാണ് എന്നാൽ നീ അവനോട് ചെയ്തതോ?? സത്യം അറിഞ്ഞിട്ടും നീ അവനെ നോവിച്ചില്ലേ പിന്നെ ഞാൻ എന്തായിരുന്നു വേണ്ടെ.... അവനെ തല്ലി കൊല്ലട്ടെ എന്ന് കരുതി മാറി നിൽക്കണമായിരുന്നോ??? ഒരു കൊലപാതകി എന്നാ പേര് കൂടി ചാർത്തി കിട്ടട്ടെ എന്ന് കറുത്തണമായിരുന്നോ..... അമ്മു.... നീ വിഷമിക്കാൻ പറഞ്ഞതല്ലെടി.... നിന്റെയും ഹരിയുടെയും ഭാഗത്തു തെറ്റുണ്ട് ഒക്കെ മറന്ന് അവനോട് തുറന്നു സംസാരിക്കു നടന്നതൊക്കെ അവനോട് പറ....

ഞാൻ എന്താ പറയണ്ടേ..... എങ്ങനെയാ പറയണ്ടേ അതുകൂടി നീ ഒന്ന് പറഞ്ഞതാ..... ഒന്നും ഓർമ്മയില്ലാത്ത ഒരാളോട് ഞാൻ.... എനിക്ക് വയ്യ ആധു..... അമ്മു...... നിന്നോട് ഞാൻ എന്തുപറഞ്ഞു സമദനിപ്പിക്കാൻ ആടി ഒന്ന് ഞാൻ പറയാം അവിടെ തുടരാൻ പറ്റില്ല എന്ന് തോന്നിയാൽ പോകാൻ ഇടമില്ല എന്ന് കരുതി ഇരിക്കേണ്ട ഇങ്ങോട്ട് പോരാം നിനക്ക് ഇതു സമയത്തും.... നിനക്ക് അറിയാല്ലോ ആരുമില്ല എനിക്കും എന്റെ ഏട്ടനും... ഇവിടെ ആരും നിന്നെ നോവിക്കില്ല..... നീ ഇത്തിരി നേരം റെസ്റ്റ് എടുക്ക് ഞാൻ പിന്നെ വിളിക്കാം...... ഫോൺ വെച്ച് അവൾ കട്ടിലിൽ പോയി കിടന്നു ഒരുപാട് കരഞ്ഞു എപ്പഴോ ഉറങ്ങിപ്പോയി.... ➖️➖️➖️➖️➖️ ഹരി റൂമിൽ വരുമ്പോൾ അമ്മു നല്ല ഉറക്കമാണ് എന്നാൽ തലയിണയിലെ നനവ് കാണെ അവൾ കരഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാണ് പക്ഷെ എന്തിന്.... ഇന്ന് രാവിലെ മുതൽ അവൾ ആകെ വിഷമത്തിലാണ് ഇടയ്ക്കിടെ കരയുന്നുണ്ട് തന്നിൽ നിന്ന് അവൾ ഒഴിഞ്ഞുമാറുന്നത് എന്തിനാണ്.... അവന്റെ മനസ്സിൽ ചോദ്യങ്ങൾ നിറഞ്ഞു.... എന്നാൽ അവളോട് ചോദിക്കാൻ അവൻ തയ്യാറായിരുന്നില്ല.... അവളെ പാടെ അവകണിച് അവൻ കുളിക്കഴിഞ്ഞു മുറിവിട്ടിറങ്ങി..... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ദിവസങ്ങൾ കടന്നുപോകെ അമ്മു ഹരിയോട് ഒന്നും മിണ്ടാതെയായി......

അവന്റെ മുന്നിൽ പെടാതെ അവൾ ഒഴിഞ്ഞു നടന്നു അവൻ ഉണരുമുൻപ് മുറിവിട്ടു പോകുന്നവൾ പിന്നെ രാത്രിയിൽ ഏറെ വൈകി മാത്രമാണ് റൂമിലേക്ക് വരുന്നത്.... അവളുടെ ഈ മാറ്റം ഹരിയെ വല്ലാതെ നോവിച്ചു എന്നാൽ ഹരിയോട് വജ്രാ കാണിക്കുന്ന അടുപ്പം അമ്മുവിനു കണ്ടുനിൽക്കാൻ ആവുമായിരുന്നില്ല.....അതിനേക്കാൾ അവളെ നോവിച്ചത് ഹരി അവളോട് കാണിക്കിന്ന അവകണന ആയിരുന്നു.... തന്നെ മാറ്റി നിർത്തി ഹരി വജ്രയോട് കൂടുതൽ അടുക്കുന്നത് അവൾക്ക് താങ്ങാൻ ആവുമായിരുന്നില്ല ഒരിക്കലും താൻ ഹരിയേ ആഗ്രഹിച്ചിട്ടില്ല എങ്കിലും ഒരു രാത്രിക്ക് വേണ്ടി മാത്രം ആണോ അവൻ തന്നെ സ്വന്തമാക്കിയത് എന്ന് പലപ്പോഴും അവൾക്ക് തോന്നി തുടങ്ങിയിരുന്നു...... അമ്മു.... മോളെ വജ്രാ എവിടെ..... മുറിയിൽ ഉണ്ടമേ..... അവളെ ഒന്ന് വിളിക്കാമോ.... ഞാൻ വിളിക്കാം അമ്മേ.... മടിച്ച് മടിച്ചാണെങ്കിലും അവൾ റൂമിലേക്ക് ചെന്നു ഡോർ തുറന്നു ചെന്നപ്പോൾ അവിടെ കണ്ട കാഴ്ച്ച അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു... വജ്രയെ അരയിലൂടെ കൈയിട്ട് ചുട്ടിപിടിച്ചു നിൽക്കുന്ന ഹരിയെ കാണെ കണ്ണുകൾ നിറഞ്ഞൊഴുകി.....വാതിൽക്കൽ കണ്ണുനിറച്ചു നിൽക്കുന്ന അമ്മുവിനെ കാണെ ഹരി വജ്രയിലെ പിടിവിട്ട് അകന്നുമാറി... അമ്മു..... നിനക്ക് അറിയില്ലേ ഒരു റൂമിലേക്ക് വരുമ്പോൾ ഒന്ന് മുട്ടിയിട്ട് വരണമെന്ന്..... എടുത്തടിച്ച പോലെ ഉള്ള അവളുടെ ചോദ്യവും അമ്മവിന്റെ നിറഞ്ഞ കണ്ണുകളും കണ്ട് അവൻ തറഞ്ഞു നിന്ന് പോയിരുന്നു.... സോറി വജ്രാ...... ഞാൻ... അറിയാതെ...... അമ്മ നിന്നെ വിളിക്കാൻ പറഞ്ഞപ്പോ..... എന്തോക്കയോ പറഞ്ഞൊപ്പിച്ചവൾ ആ മുറിവിട്ടിറങ്ങി............. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...