❤❤നിനക്കായ് ❤❤: ഭാഗം 48

 

രചന: ആര്യ നിധീഷ് 

അമ്മുവിനെ ചേർത്തു പിടിച്ച് അകത്തേക്ക് നടക്കുന്നവനെ പകപ്പോടെ നോക്കി വജ്ര സിറ്റ്ഔട്ടിൽ തന്നെ നിന്നു..... അവളുടെ നിൽപ്പ് കണ്ട് ദേഷ്യം കടിച്ചമർത്തി അതു അവളുടെ അടുത്തേക്ക് നടന്നു..... പൊന്ന് മോള് ഇനി അടുത്ത പണിക്കുള്ള പ്ലാനിങ് ആണോ??? അവളെ നോക്കി പുച്ഛത്തോടെ അവൾ ചോദിച്ചതും വജ്ര അവളെ മിഴിച്ചു നോക്കി..... അത് ചോദിക്കാൻ നീ ആരാടി..... അത് നീ അറിയണ്ട സമയം ആകുമ്പോൾ അറിഞ്ഞോളും പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ഇനി അമ്മുവിന്റെയും ഹരിയുടെയും ഇടയിൽ നീ വന്നാൽ പിന്നെ നീ നേരെ ചൊവ്വേ നടക്കില്ല.... കേട്ടോടി....... ഒരു ഭീഷണിയായി പറഞ്ഞവൾ അകത്തേക്ക് പോയി അവളുടെ പിന്നാലെ വജ്രായെ ഒന്ന് നോക്കി ലച്ചുവും കാശിയും അപ്പുവും..... ➖️➖️➖️➖️➖️➖️ ഹാളിൽ സെറ്റിയിൽ അമ്മുവിനെ ഇരുത്തി അവൻ രേവതിക്ക് നേരെ തിരിഞ്ഞു..... എന്താ എന്റെ അമ്മകുട്ടി ഇങ്ങനെ മിഴിച്ചു നോക്കി നിക്കുന്നെ പോയി എന്റെ പെണ്ണിന് കുടിക്കാൻ എന്തെങ്കിലും എടുക്ക് എയർപോർട്ടിൽ ഇറങ്ങിയപ്പോതൊട്ട് തുടങ്ങിയ ഛർദിയാ..... രേവതിയുടെ കവിളിൽ ഒന്ന് നുള്ളി ഹരി പറഞ്ഞതും അവനെ ഒന്ന് നോക്കി അവർ അടുക്കളയിലേക്ക് നടന്നു..... രേവതി നീ ഇവിടെ നിന്നോ കുടിക്കാൻ ഞാൻ എടുക്കാം....

തിരിഞ്ഞു നടന്ന രേവതിയെ തടഞ്ഞുകൊണ്ട് ഭാനു പറഞ്ഞതും അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു രേവതി അമ്മുവിന്റെ അരികിലേക്ക് നടന്നു..... അമ്മു.... മോള് വാ ഒന്ന് കിടക്കാം നല്ല ക്ഷീണം ഉണ്ട് നിന്റെ മുഖത്ത്......മുകളിലെ റൂമിലേക്ക് ഇനി പോകണ്ട സ്റ്റേർ കേറുന്നത് നന്നല്ല ഇപ്പൊ അമ്മയുടെ റൂമിൽ കിടക്കാം ബാ..... പുഞ്ചിരിയോടെ അവളുടെ നെറുകിൽ തലോടി രേവതി പറഞ്ഞതും അമ്മു അവരെ നിറ മിഴികളാലെ നോക്കി...... ഇത്രേം നാൾ നോവിച്ചിട്ടും എങ്ങനെയാ രേവമ്മേ ഒരു പരാതിയും ഇല്ലാണ്ട് ഇങ്ങനെ സ്നേഹിക്കുന്നെ....... അത് ഇപ്പോഴല്ല ഈ കുഞ്ഞ് ഭൂമി കണ്ട് കഴിയുമ്പോൾ നിനക്ക് മനസ്സിലാവും അപ്പൊ അവർ എത്ര വലിയ തെറ്റ് ചെയ്താലും നമ്മുക്ക് അവരോട് ക്ഷേമിക്കാൻ പറ്റും..... നീ രേവമ്മയുടെ മോളല്ലേ നിന്നോട് പിണങ്ങാൻ എനിക്ക് പറ്റുവോ...... അവളോടായി പറഞ്ഞവർ അവളെയും വിളിച്ചു റൂമിലേക്ക് പോയി..... അമ്മുവിനെ കിടത്തി തിരികെ അവർ ഹരിയുടെ അടുത്തേക്ക് വന്നു..... എല്ലാവർക്കും റൂം കാണിച്ചുകൊടുത്തു ഹരി ഹാളിൽ ഒറ്റക്ക് നിക്കുമ്പോൾ ആണ് പിന്നിൽ നിന്നും അമ്മയുടെ വിളി വന്നത്..... ഹരി...... എന്താമ്മ..... എന്താടാ ഇവിടെ നടക്കുന്നെ..... അമ്മു..... അവൾ ഇവിടുന്നു പോകുമ്പോഴും നിങ്ങൾതമ്മിൽ ഉള്ള പിണക്കം മാറിയിരുന്നില്ല പിന്നെ അവൾ എങ്ങനെ.....

. അർദ്ധോക്തിയിൽ നിർത്തി അവർ അവനെ നോക്കി....... അമ്മേ..... അമ്മു..... അവൾ ഇവിടുന്ന് പോകുന്നതിന് മുൻപ് ഒരു വാശിയുടെയും മദ്യത്തിന്റെ ലഹരിയുടെയും പുറത്ത് അമ്മയുടെ മോൻ ഒരു വലിയ തെറ്റ് ചെയ്തു എന്റെ പെണ്ണിനോട്..... ഒരിക്കലും ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റ് അതിന്റെ അവശേഷിപ്പാണ് ഇന്ന് അവളിൽ തുടിക്കുന്നത്....... ഹരി..... എങ്ങനെ തോന്നിയാടാ നിനക്ക് ആകെ തകർന്നിരുന്ന അവളോട് ഇങ്ങനെ ഒരു തെറ്റ് കൂടി ചെയ്യാൻ..... ഞാൻ പലയാവർത്തി പറഞ്ഞതല്ലേ നിന്നോട് അവൾക്ക് സമയം കൊടുക്കാൻ.... എന്നിട്ടും.... പറ്റിപ്പോയി അമ്മാ.... അന്ന് വിഷ്ണു അവളെ ഉപദ്രവിച്ചപ്പോ അവനെ ഞാൻ തല്ലിയത്തിന് അവനും ഞാനും ഒരുപോലെ ആണെന്ന് അവൾ പറഞ്ഞപ്പോ ആ സങ്കടത്തിൽ കുറച്ചതികം മദ്യപിച്ചു..... അങ്ങനെ പറ്റിപ്പോയി.... അറിയാം ഒരിക്കലും പൊറുക്കാൻ ആവാത്ത തെറ്റാണെന്ന്...... അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല.... ഹരി ഇതിന്റെ പേരിൽ ആണോ അവൾ ഇവിടുന്ന് ഇറങ്ങി പോയെ..... അല്ലമ്മ..... അവൾ ഇവിടുന്ന് പോകാൻ കാരണം മറ്റു ചിലർ ആണ് അമ്മാ ഇവിടെ ഇരിക്ക് എന്റെ പെണ്ണിനേയും എന്നെയും അകറ്റാൻ ഒരുപാട് കഷ്ടപ്പെട്ട ചിലർ ഇവിടെ ഉണ്ട് അവർക്ക് ഒരു മറുപടി കൊടുത്തില്ലെങ്കിൽ പിന്നെ ഞാൻ എന്നാത്തിനാ ജീവിച്ചിരിക്കുന്നെ.....

രേവതിയെ സോഫയിൽ ഇരുത്തി അവരോടായി പറഞ്ഞവൻ അവരുടെ അടുത്തിരുന്നു..... വജ്രേ..... എടി വജ്രെ....... ഗൗരവത്തിൽ ഹരി വിളിച്ചതും മടിച്ച് മടിച്ചവൾ ഹാളിലേക്ക് നടന്നു പിന്നാലെ അവന്റെ വിളിക്കേട്ട് ബാക്കിയുള്ളവരും എത്തി..... എ... എ... എന്താ ഹരി...യേട്ടാ.... വിറച്ചു വിറച്ചവൾ ചോദിച്ചതും ഹരി എഴുനേറ്റ് അവളുടെ അടുത്തേക്ക് നടന്നു..... നീ എന്തിനാ ഇങ്ങനെ വിറക്കുന്നെ.... ഞ... ഞ... ഞാനോ... ഹരിയെ ..... ട്ടന് തോന്നുന്നതാ..... ആണോ.... എങ്കി ആയിരിക്കും...... ഞാൻ ഇപ്പൊ വിളിച്ചത് എന്തിനാണെന്ന് ഭവതിക്ക് മനസ്സിലായിട്ടുണ്ടല്ലോ..... ഇല്ല... ഹരിയേട്ടാ... അവൾ നിഷ്കു ആയി പറഞ്ഞതും നുരഞ്ഞു പൊന്തുന്ന ദേഷ്യത്തോടെ അവൻ അവളുടെ മുടിയിൽ കുത്തിപിടിച്ചു...... ച്ചി..... നിർത്തടി നിന്റെ ഒടുക്കത്തെ അഭിനയം..... സ്വന്തം കൂടപ്പിറപ്പിനെ പോലെ അല്ലേ ഞാൻ നിന്നെ കണ്ടേ ....... ആ എന്നോട് ഇത്രേം വലിയ ഒരു ചെറ്റത്തരം കാണിച്ചിട്ട് ഇങ്ങനെ മുന്നിൽ നിൽക്കാൻ നാണമില്ലേ..... ഞാൻ..... ഞാൻ എന്തു ചെയ്തുന്ന....... ഓഹോ വേണ്ടാന്ന് വെച്ചാൽ നീ സമ്മതിക്കില്ല അല്ലേ.... ടാ..... അപ്പു ആ ഫോട്ടോ ഇങ്ങേടുക്ക്..... ഹരി അപ്പുവിനെ നോക്കി പറഞ്ഞതും അവൻ അ ഫോട്ടോ ഹരിക്ക് നേരെ നീട്ടി...... ഈ കാണുന്നത് എന്താടി......???

എന്നാ ഞാൻ നിന്റെ കൂടെ.... കിടന്നേ..... പറയടി..... പു...... .....മോളെ...... അത്യധികം ദേഷ്യത്തോടെ അവളുടെ കവിളിൽ കുതിപിടിച്ചവൻ ചോദിച്ചതും വേദനയോടെ നെറ്റി ചുളിച്ചവൾ അടുത്തു നിന്ന സുധയെ നോക്കി........ മോനെ ഹരി..... അവളെ... വിടാടാ..... അമ്മായി അവന്റെ കൈ പിടിച്ച് പറഞ്ഞതും കത്തുന്ന ഒരു നോട്ടം ആയിരുന്നു ഉത്തരം അതോടെ അവർ ആ ഉദ്യമം ഉപേക്ഷിച്ചു..... വജ്ര..... നീ മര്യാദക്ക് പറഞ്ഞോ...... ഇല്ലെങ്കിൽ അറിയാമല്ലോ നിനക്ക് എന്നേ..... ഈ കൈകൊണ്ട് ഒന്ന് കിട്ടിയാൽ വായിൽ പല്ലുണ്ടാവില്ല........ അത്..... ഞാൻ..... എന്നിൽനിന്നും ഹരിയേട്ടനെ തട്ടിഎടുത്തപ്പോ..... സഹിക്കാൻ പറ്റാത്തെ ചെയ്തുപോയതാ ..... അവൾ ഹരിയേട്ടനെ വെറുക്കാൻ........ ആ ഫോട്ടോ.... നിന്റെ തന്നെ ആണ് വജ്ര..... അതിൽ നിന്റെ കൂടെ ഉള്ളത് ആരാ..... അതുകൂടി ഒന്ന് പറ നിന്റെ തള്ള കേൾക്കട്ടെ മോളുടെ സ്വഭാവഗുണം....... അത്.... അത്..... ച്ചി.... പറയടി #₹@%@മോളെ...... അടിമുടി വിറച്ചവൻ അവൾക്ക് നേരെ കൈ ഉയർത്തിയതും ഒരു വിറയലോടെ അവൾ പറഞ്ഞു.... അത് എന്റെ ഫ്രണ്ട് ആണ്...... അശ്വിൻ......

അവൾ പറഞ്ഞതും അവളിൽ നിന്നും അകന്നുമാറി അവൻ സുധക്ക് നേരെ തിരിഞ്ഞു ...... നിങ്ങള്ക്ക് അറിയുമോ എന്ന് എനിക്ക് അറിയില്ല.... ഇവൾ 4 വർഷം ആയി അവന്റെ കൂടെയാ താമസം...... അവൻ മാത്രം അല്ല മറ്റു പലരുമായി അവൾക്ക് ബന്ധം ഉണ്ട്..... ഇനിയെങ്കിലും പിടിച്ചു വീട്ടിൽ പൂട്ടിയിട്..... അല്ലെങ്കിൽ നിങ്ങൾ നേരത്തെ പറഞ്ഞപോലെ അവകാശി ഇല്ലാത്ത കുഞ്ഞിനെ ചുമക്കേണ്ടി വരും..... എന്നു പറഞ്ഞവൻ തിരിഞ്ഞതും കാണുന്നത് ദേഷ്യത്തിൽ വിറച്ചു നിൽക്കുന്ന രേവതിയെ ആണ് ...... അവർ വജ്രായുടെ അടുത്തേക്ക് നടന്നവളുടെ കവിളിൽ ആഞ്ഞടിച്ചു...... അടി കൊണ്ട കവിളിൽ കൈ ചേർത്തവൾ രേവതിയെ പകപ്പോടെ നോക്കി..... ഇപ്പൊ ഇറങ്ങിക്കോണം അമ്മയും മോളും ഇവിടുന്ന് ഇത്രയും നാൾ നിങ്ങൾ കാണിച്ചതിനൊന്നും പ്രതികരിക്കാതെ ഇരുന്നത് ഏട്ടനെ ഓർത്താ ഇനി എനിക്കത് പറ്റില്ല എന്റെ കുട്ടികളുടെ ജീവിതം വെച്ച് കളിച്ച നീ ഇനി ഈ പടി ചവിട്ടിയാൽ ഇതുവരെ കണ്ട രേവതിയെ ആവില്ല ഇനി കാണുക......

വജ്രയോടായി പറഞ്ഞവർ സുധയെ ഒന്നു കടുപ്പിച്ചു നോക്കി..... ഹരി..... ഇവിടെ വാ..... എന്താമ്മ...... പെണ്ണിനോട് കൈക്കരുത് കാട്ടുന്നത് അല്ല ആണത്തം എന്നു പറഞ്ഞു പഠിപ്പിച്ച നിന്റെ അമ്മാ പറയുവാ കൊടുക്കടാ ഒന്ന് അവളുടെ ചെക്കിട്ടത്...... അമ്മാ..... ഞാൻ...... അത് വേണോ..... വേണം..... അവൾ ചെയ്തതിന് അവളത് അർഹിക്കിന്നുണ്ട്...... ഹരി അമ്മുവിനെ നോക്കിയതും അവളും ഒരു ചിരിയോടെ കണ്ണ് ചിമ്മി...... നിമിഷങ്ങൾ കൊണ്ട് അവന്റെ കൈകൾ ഉയർന്നു പൊങ്ങി അവളുടെ കവിളിൽ പതിഞ്ഞു..... അടിയുടെ ശക്തിയിൽ വേച്ചു പോയവളെ സുധ താങ്ങി നിർത്തി..... അര മണിക്കൂർ..... അതിനുള്ളിൽ ഇറങ്ങിക്കോണം..... ഇല്ലെങ്കിൽ ഇതിന്റെ ബാക്കി വാങ്ങും നീ..... അവളോട് ഒരു താക്കിത്തായി പറഞ്ഞവൻ അമ്മുവിനെ ചേർത്തുപിടിച് റൂമിലേക്ക് പോയി................. തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...