നിന്നരികിലായ്: ഭാഗം 23

 

എഴുത്തുകാരി: കുറുമ്പി

"I am in love with you.......... പൂജയുടെ ശബ്ദം ചെവിയിൽ മുഴങ്ങിയതും മനു ഞെട്ടി എണിറ്റു.... ചുറ്റും നോക്കി... സ്വപ്നം ആയിരുന്നു..... നേരം പുലർന്നിട്ടുണ്ട്.... വേഗം എണിറ്റു അടുത്തായി തന്നെ അപ്പുവും ഉണ്ട്..... നേരെ പോയത് അടുക്കളയിൽ ആണ്.... വിചാരിച്ച പോലെ പൂജ രാവിലെ തന്നെ പണിയിൽ ആണ്..... "നിന്നെ ഇനിയും നഷ്ടപ്പെടുത്താൻ ആവില്ല...... ഇനി നീ എന്റെ കൂടെ ഉണ്ടാവും ഈ ജന്മം മുഴുവൻ..... എങ്ങോ പോയി മറഞ്ഞ വസന്തം പടിക്കൽ എത്തിയിരിക്കുന്നു....... മനു ഒരു ചെറു പുഞ്ചിരിയാലെ അടുക്കളയിലേക്ക് കേറി.... മനുവിനെ കണ്ടതും പൂജയുടെ കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു.... അവനെ നേരിടാൻ കഴിയാതെ തല താഴ്ത്തി നിന്നു.......

"കുഞ്ഞിനെ കൊണ്ടുപോവാൻ ശിവ ഇന്ന് വരും.... എങ്ങോട്ടോ നോക്കിയായിരുന്നു പറച്ചിൽ.... പൂജയുടെ കണ്ണുകൾ നിറഞ്ഞു...... "അർഹതയില്ലാത്തത് ഒന്നും കയ്യിൽ നിൽക്കില്ല ഇനി ഏത് കോടതിയിൽ പോയാലും വിധി എനിക്കവളെ കിട്ടില്ല..... എന്റെ ചിന്നുനെ..... തൊണ്ടയിൽ ഏങ്ങൽ കുരുങ്ങി നിന്നു..... "അവളെ എത്ര പെട്ടെന്ന് മറക്കുന്നോ അത്രയും സങ്കടം കുറയും..... ഇനി ചിലപ്പോൾ ഒരു ദിവസം കൂടി അവൾ ഇവിടെ നിന്നാൽ മറക്കാൻ പറ്റില്ലാ എനിക്ക് സഹിക്കില്ല.... പല്ലുകൾ കൂട്ടിപിടിച്ചു കരയാതിരിക്കാൻ...... പുറത്ത് കാറിന്റെ ശബ്‌ദം കേട്ടതും ഹൃദയമിടിപ്പ് ഉയർന്നു.... കണ്ണുകൾ കരയാതെ കരഞ്ഞു.......രണ്ട് പേരും ഉമ്മറത്തേക്ക് നടന്നു.....

വണ്ടിയുടെ ശബ്ദം കേട്ട് ശങ്കറും അപ്പുവും ഉമ്മറത്തെത്തിയിരുന്നു.... ശിവയെ കണ്ടതും എല്ലാരും ദേഷ്യം അടക്കി നിന്നു.... "മനു ന്റെ കുഞ്ഞ്.... ഉത്സാഹത്തോടെ അകത്തേക്ക് നോക്കി.... മനുവിന് അത് കണ്ടതും എന്തോ ഒരു വിങ്ങൽ..... മനു പൂജയെ ഒന്ന് നോക്കി നോട്ടം മനസിലാക്കി എന്നപോലെ അവൾ അകത്തേക്ക് കേറി... "മനു എന്താ ഇവൻ ഇവിടെ.... ശങ്കർ സംശയത്തോടെ മനുനെ നോക്കി.... "അവൻ അവന്റെ കുഞ്ഞിനെ കൊണ്ടുപോവാൻ വന്നതാ.... മുഖത്ത് ഭാവവെത്യാസം ഇല്ല... ഉള്ളിൽ..... "മനു..... "എന്നാണേലും ചിന്നുമോൾ നമ്മക്ക് ഉള്ളതല്ല അച്ഛാ.... പറയുമ്പോൾ ശബ്‌ദം ഒന്നിടറി.... അത് മനസ്സിലായത് പോലെ അപ്പു മനുന്റെ തോളിൽ ഒന്ന് കൈ അമർത്തി.....

അവൻ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു...... പൂജ കുഞ്ഞിനേയും എടുത്ത് ഉമ്മറത്തേക്ക് നടന്നു പുറകെ ദേവൂവും...... "ഇങ് താ.... മനു പറഞ്ഞതും കുഞ്ഞിന്റെ നെറുകിൽ ഒന്ന് മുത്തിക്കൊണ്ട് അവൾ അവന്റെ അടുത്തേക്ക് കൊടുത്തു.... പെണ്ണ് നല്ല ഉറക്കം ആയിരുന്നു... കുഞ്ഞിനെ കണ്ടതും ശിവയുടെ കണ്ണുകൾ വിടർന്നു..... "നല്ല ഉറക്കമാ നന്നായി... ഒരുപക്ഷെ ഉണർന്നിരുന്നായിരുന്നു എങ്കിൽ തന്റെ കൂടെ വരില്ലായിരുന്നു.... കുഞ്ഞിനെ ഒന്ന് ഇറുകെ പിടിച്ചുകൊണ്ട് മുഖം മുഴുവൻ മുത്തി.... കണ്ണ് നിറഞ്ഞിരുന്നു.... "നന്നായി നോക്കണേ.... ഹൃദയത്തിൽ വിങ്ങൽ മാത്രം..... വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.... ശിവ കൈ നീട്ടിയതും അവന്റെ കയ്യിലായ് കൊടുത്തു.....

ശങ്കറും അപ്പുവും കുഞ്ഞിനെ ഒന്ന് നോക്കി..... ഓരോ കൊഞ്ചലും മനസ്സിൽ ഓർമ്മവന്നതും കണ്ണുകൾ എന്തിനോ നിറഞ്ഞു........ ശിവ കുഞ്ഞിന്റെ നെറുകിൽ മുത്തിക്കൊണ്ട് കാറിലേക്ക് കേറ്റി.... എല്ലാം നോക്കിനിൽക്കനെ അവർക്ക് കഴിഞ്ഞുള്ളു..... കാർ ദൂരെക്ക് മറയും വരെ എല്ലാരും നിസ്സഹായതയോടെ നോക്കിനിന്നു..... "അല്ല ഈ സമയത്ത് ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ..... അപ്പു ചോദിച്ചതും എല്ലാരും നെറ്റി ചുളിച്ചോണ്ട് അവനെ നോക്കി..... "വേറൊന്നും അല്ല.... എല്ലാം കലങ്ങി തെളിഞ്ഞ സ്ഥിതിക്ക്..... മനുവേട്ടനും ഒരു കൂട്ട് വേണ്ടെ.... സ്വന്തം ആയിട്ട് കുഞ്ഞ് വരുമ്പോൾ ചിന്നുമോളെ മറക്കാനും കഴിയും....

അപ്പു മനുനെ നോക്കി പറഞ്ഞതും മനുവിന്റെ കണ്ണുകൾ പോയത് പൂജയിലേക്ക് ആണ്.... ആ കണ്ണുകൾക്ക് തന്നോട് എന്തൊക്കെയോ പറയാൻ ഉള്ള പോലെ...... "അതിനെന്താ ഈ നാട്ടിൽ ഇഷ്ട്ടം പോലെ കുട്ടികൾ ഉണ്ടല്ലോ.... ദേവൂന്റെ പറച്ചിൽ കേട്ടതും അപ്പു അവളെ പല്ല് ഞെരിച്ചുകൊണ്ട് നോക്കി..... "ഈ തോണി ഒന്ന് കരക്കടുപ്പിക്കാൻ നോക്കുമ്പോ ഇവൾ അതിനെ കാറ്റത്തു നടുകടലിൽ ഇടാൻ നോക്കാണല്ലോ.... അപ്പു ദേവൂനെ തറപ്പിച്ചോന്ന് നോക്കി.... "തന്റെ മനസ്സിലിരുപ്പ് എനിക്ക് മനസ്സിലായടോ..... പൂജചേച്ചി ആദം സാറിന് ഉള്ളതാ അതിൽ ഒരു മാറ്റോം ഇല്ല..... ദേവു തിരിച്ച് അപ്പുനെ ഒന്ന് പുച്ഛിച്ചു...... _____❣️ "അമ്മച്ചി ഇതെങ്ങോട്ടാ ഈ രാവിലെ തന്നെ......

ബാഗ് പാക്ക് ചെയ്യുന്ന അമ്മച്ചിയെ നോക്കി ആദം ചോദിച്ചതും അവർ ഒന്ന് ചിരിച്ചു... "പാലക്കാട്....സൂസന്ന വിളിച്ചിരുന്നു.... അവിടെ വരെ ഒന്ന് പോവണം... പറ്റിയാൽ നിന്റെ മിന്ന് കെട്ടും അവിടെ വെച്ച് തന്നെ..... അമ്മച്ചി പറഞ്ഞതും ആദം നെറ്റി ചുളുക്കി ഒന്ന് അവരെ നോക്കി.... "എന്നോടൊന്നും പറഞ്ഞില്ലല്ലോ... അമ്മച്ചി ഏതായാലും ഒറ്റക്ക് പോവണ്ട..... "ഞാൻ വേഗം വരും..പിന്നെ നീ വരണ്ട സമയത്ത് ഞാൻ നിന്നെ വിളിക്കും... അതിപ്പോൾ ഞാൻ എവിടെ ആണേലും വിളിച്ചാൽ നീ വിളിപ്പുറത്ത് ഉണ്ടാവണം.... ഇനി ഞാൻ ഇങ്ങോട്ട് തിരിച്ചുവരുമ്പോയേക്കും നീ കെട്ടിയ മിന്നുമായി പൂജ മോളും ഉണ്ടാവും ഇത് ഈ അമ്മച്ചിടെ വാക്കാ.... പറഞ്ഞുക്കൊണ്ട് അമ്മച്ചി ആദത്തിന്റെ നെറുകിൽ ഒന്ന് തലോടി.......

ആദം അമ്മച്ചിയെ സംശയത്തോടെ നോക്കി..... അമ്മച്ചി പലതും തീരുമാനിച്ച് ഒറപ്പിച്ചുകൊണ്ട് കാറിലേക്ക് കേറി...... ദേവു പറഞ്ഞ ഓരോ കാര്യങ്ങളും മനസ്സിലൂടെ കടന്ന് പോയി.... "എന്റെ ആദം മോന്റെ പെണ്ണാ പൂജ അതിലൊരു മാറ്റവും ഇല്ല...... ഉറച്ചതായിരുന്നു തീരുമാനം.... _____❣️ ഉമ്മറത്ത് ചാരു കസേരയിൽ ഇരിക്കാണ് മനു മനസ്സ് മുഴുവൻ ചിന്നുമോൾടെ ചിരിയായിരുന്നു...... വീണ്ടും വീണ്ടും അവളെ കാണാൻ കൊതി കൂടുന്നു...... സഹിച്ചേ പറ്റു..... "മനുവേട്ടാ..... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... അപ്പു തിണ്ണയിൽ ഇരുന്നോണ്ട് ചോദിച്ചതും മനു അവന് നേരെ മിഴി എറിഞ്ഞു.... "അല്ല മനുവേട്ടന് ഇപ്പോഴും പൂജയെ ഇഷ്ട്ടാണോ ...... മൗനമായിരുന്നു മറുപടി....

"ഈ മൗനം സമ്മതം എന്നാണല്ലോ...... അപ്പോൾ ചേട്ടന് ഇഷ്ട്ടം ആണ് ലെ എങ്കിൽ അതവളോട് പറഞ്ഞുകൂടെ..... "നീ ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കാതെ പോ അപ്പു...... മനു ദേഷ്യത്തോടെ പറഞ്ഞതും അപ്പൂന്റെ മുഖം കറുത്തു..... "വോ ഞാൻ ഒന്നും പറഞ്ഞില്ലെ..... അപ്പു ഒന്നും വാ മൂടി എണിറ്റു പോയി..... "നിങ്ങളെ ഒരുമിപ്പിക്കാൻ എനിക്കറിയാം അല്ല പിന്നെ...... അപ്പു തിങ്ക് തിങ്ക്.... ഐഡിയ... ഒരു ലവ് സീൻ ക്രീയേറ്റ് ചെയ്യണം പക്ഷെ എങ്ങനെ...... എടാ അപ്പു നിന്നെ കൊണ്ട് എനിക്ക് വയ്യ.... നീ അടിപൊളി ആണ്..... ചുന്ദരകുട്ടപ്പാ.... ശോ എന്നെ ഇങ്ങനെ പുകൾത്തല്ലേ... അപ്പു സ്വയം പിറുപിറുത്തോണ്ട് അടുക്കളയിലേക്ക് കേറി.... മനു ഒഴിച്ചെല്ലാരും അവിടെ ഉണ്ടായിരുന്നു..

അപ്പു ആരും കാണാതെ ഷെൽഫിൽ നിന്നും ഇത്തിരി എണ്ണ എടുത്തോണ്ട് പോയി....... ദേവൂന് എന്തോ ഉടായിപ്പ് മണത്തെങ്കിലും അവൾ അത് കാര്യം ആക്കാതെ പണിയിൽ മുഴുകി...... പൂജയുടെ ഓരോ പ്രവർത്തിയും നീരിക്ഷിക്കുകയായിരുന്നു ദേവു.... വീണ്ടും ആ കണ്ണുകളിൽ നിരാശ നിറയുന്നത് കണ്ടതും ദേവു മുഖം ചുളുക്കി.... "പൂജ ഡീ..... പൂജ ഒന്നിങ്ങോട്ട് വരുവോ..... അപ്പു വിളിച്ചതും കയ്യിലുള്ള വെള്ളം സാരി തുമ്പാലെ ഒപ്പിക്കൊണ്ട് പൂജ അടുക്കള പടി കടന്നതും എണ്ണയിൽ തെന്നി വീണതും ഒരുമിച്ചായിരുന്നു...... "അയ്യോ മനുവേട്ടാ പൂജ വീണേ ഓടിവായോ.... അപ്പൂന്റെ അലറൽ കേട്ട് പൂജ അവനെ അതിശയത്തോടെ നോക്കി... ചെറുതായി ഒന്ന് വീണതിനാണോ അവരെ വിളിക്കുന്നെ....

പൂജ ചോദിച്ചതും അപ്പു ഒന്ന് കണ്ണിറുക്കി... അപ്പൂന്റെ അലറൽ കേട്ട് മനു ഓടി വന്നു.... പൂജ തായെ വീണ് കിടക്കുന്നത് കണ്ടതും അവൾക്കരികിൽ മുട്ട് കുത്തി ഇരുന്നു.... "മനുവേട്ടാ നോക്കിനിൽക്കാതെ എടുക്ക്.... നടുവേദന ആയിട്ട് എണീക്കാൻ പറ്റുന്നില്ല പോലും...... അപ്പു പറഞ്ഞതും പൂജ ഞെട്ടി മനുനെ നോക്കി..... "ചേച്ചിക്ക് വേദന ഉണ്ടെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം..... ദേവു അപ്പുനെ ഒന്ന് തുറിച്ചു നോക്കി.... "ഇവളെക്കൊണ്ട്...... "ചേച്ചി എണീറ്റോളും..... ദേവു പൂജയെ കൈ പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കിയതും അപ്പു അവളെ പുറകോട്ട് ഉന്തി എണ്ണയിൽ വഴുതി ദേവൂവും മലന്ന് വീണു...... പക്ഷെ ദേവു കുറച്ച് ഊക്കിൽ ആണ് വീണത്...... "അയ്യോ ദേവു മോളെ എഴുന്നേൽക്ക്....

അപ്പു കൈ കൊടുത്തതും അവൾ ഒന്ന് തറപ്പിച്ചു നോക്കി..... "ഇപ്പോൾ മനസ്സിലായോ എണ്ണയിൽ വീണാൽ വേദനിക്കും...... മനുവേട്ടാ നോക്കിനിൽക്കാതെ പൂജയെ എടുക്ക് ഞാൻ ഈ പൊട്ടാസ്സിനെ എടുത്തോളാം..... അപ്പുനെ ഒന്ന് നോക്കി മനു പൂജയെ പൊക്കിയെടുത്തു..... ആ കയ്യിൽ ഒരു കുഞ്ഞിനെ പോലെ അവൾ ഒതുങ്ങി..... ആ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി...... ശങ്കർ ഒരു പുഞ്ചിരിയാലെ അത് നോക്കിനിന്നു..... "ഞാൻ എടുക്ക വാ.... ഒന്ന് പോടീ എണീറ്റ്.... അപ്പു കൈ മലർത്തിക്കൊണ്ട് പറഞ്ഞതും ദേവു പല്ല് ഞെരിച്ചോണ്ട് ഒന്ന് എഴുന്നേൽക്കാൻ നോക്കി അതെ വേഗത്തിൽ എണ്ണയിൽ തെന്നി ഒന്നുകൂടി വീണു...... "ഡാ ചെക്കാ നോക്കി നിൽക്കാതെ ഒന്ന് സഹായിക്ക്.....

ശങ്കർ പറഞ്ഞതും അപ്പു താല്പര്യം ഇല്ലാത്ത മട്ടിൽ അവളെ എടുത്തു...... "ഫ്രീ ആയിട്ട് ഒരു കാര്യം സേട്ടൻ പറഞ്ഞുതരാം എന്റെ വഴിയിൽ ഇങ്ങനെ വഴിമുടക്കിയായി വന്നാൽ ഇതിന്റെ അപ്പുറം ആയിരിക്കും അവസ്ഥ ജാഗ്രത.... അപ്പു ദേവൂന്റെ ചെവിയിൽ പറഞ്ഞതും അവൾ മുഖം കെർവിച്ചു..... "എന്റെ ഈശ്വരാ നീ ഒന്ന് കനിഞ്ഞാൽ എന്റെ രണ്ട് മക്കളുടെയും കല്യാണം ഒരു പന്തലിൽ നടക്കും....... ശങ്കർ ഒന്ന് ചിരിച്ചോണ്ട് അടുക്കളയിലേക്ക് കേറി..... "ഇപ്പോയെങ്കിലും എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയാല്ലോ.... അകത്തേക്ക് നടക്കും വഴി മനു പറഞ്ഞതും പൂജ നാക്ക് കടിച്ചോണ്ട് നോട്ടം മാറ്റി....... "എന്നോട് ഒരുപാട് പറയാൻ ഉണ്ടല്ലോ എന്നിട്ട് ഒന്നും ഇതുവരെ പറഞ്ഞില്ലല്ലോ.....

വാക്കുകളിൽ പരിഭവം നിറഞ്ഞു...... "പറയാൻ നിനക്കല്ലേ ഒരുപാട് വിശേഷം.... കല്യാണം എൻഗേജ്മെന്റ്....... മനു മുഖം തിരിച്ചോണ്ട് പറഞ്ഞതും പൂജ കുറുമ്പാലെ അവനെ നോക്കി...... "ഹോ അപ്പോൾ അസൂയ്യ ആണ്..... "അസൂയ്യ നിന്റെ ചത്തു പോയ തന്തക്ക്.... എനിക്കല്ല.... അല്ലേലും നിന്നോട് എനിക്കെന്തിനാ അസൂയ്യ.... നീ എനിക്കിപ്പോൾ ആരും അല്ലല്ലോ.... ആരും..... മുഖത്ത് നോക്കാതെയായിരുന്നു മറുപടി അത് കേട്ടതും പൂജയുടെ മുഖം മങ്ങി...... ബെഡിലേക്ക് പൂജയെ കിടത്തി തിരിഞ്ഞു നോക്കാതെ പുറത്തേക്കിറങ്ങി...... പൂജ മനു പോവുന്നതും നോക്കിനിന്നു...... "ഇഷ്ട്ടം ഉണ്ട് എന്നാലും തുറന്ന് പറയരുത്..... പൂജ കെർവോടെ മുഖം തിരിച്ചു.......

"കാണാൻ ഇച്ചിരി ഭംഗി ഒക്കെ ഉണ്ട് ബട്ട്‌ സ്വഭാവം സഹിക്കാൻ പറ്റൂല... ഇല്ലേൽ ഒരു കൈ നോക്കായിരുന്നു.... അപ്പു ദേവൂനെ നോക്കി മെല്ലെ പറഞ്ഞു..... "ഇയാൾ ഇപ്പോൾ എന്തേലും പറഞ്ഞോ.... "ഹാ നിന്റെ തന്തക്ക്..... "യൂ...... "പോടീ...... ബെഡിലേക്ക് എടുത്തെറിഞ്ഞുക്കൊണ്ട് അപ്പു പുറത്തേക്കിറങ്ങി..... "അയ്യോ.... ഇതെന്തോന്ന്.... എന്റെ നടു പോയി...... നിങ്ങൾ ഒക്കെ എന്ത് കാണിച്ചിട്ടും കാര്യം ഇല്ല.... ആദം സാർ തന്നെ പൂജചേച്ചിയെ കെട്ടും..... അപ്പു പോവുന്നതും നോക്കി ദേഷ്യത്തിൽ ദേവു പറഞ്ഞു.........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...