നിന്നരികിലായ്: ഭാഗം 6

 

എഴുത്തുകാരി: കുറുമ്പി

"അവൾക്ക് കുഴപ്പം ഒന്നും ഇല്ല നിങ്ങൾ ഇനി ബുദ്ധിമുട്ടണം എന്നില്ല അവളുടെ കാര്യം ഞാൻ നോക്കിക്കോളാം നിങ്ങൾ പൊക്കൊളു..... ശിവ പറഞ്ഞതും മനു ചെയറിൽ നിന്നും എണിറ്റു.... പാർഥി ദയനീയമായി മനുവിനെ ഒന്ന് നോക്കി.... മനുവിന്റെ മനസ്സ് മുഴുവൻ നീറ്റലായിരുന്നു..... തന്റെ പ്രണയം വീണ്ടും തന്നിൽ നിന്നും ദൂരെ ദൂരെ ആയി....ഡോക്ടറുടെ കാബിനിൽ നിന്നും മനു പുറത്തേക്കിറങ്ങി......ഹൃദയം ഏങലടിച്ചു കരയും പോലെ..... വീണ്ടും നഷ്ടപ്പെട്ട പ്രണയത്തെ മൗനമായി നോക്കിക്കണ്ടു.... "ആർണവ്..... പുറകിൽ നിന്നും ശിവ വിളിച്ചതും മനു കാര്യം അറിയാനായി തിരിഞ്ഞു നിന്നു..... "പോകുമ്പോൾ അവളെ കൂടെ കൂട്ടിക്കോ.....

ഒരു ചെറു ചിരിയാലെ ശിവ പറഞ്ഞതും മനുവിന്റെ കണ്ണുകൾ വിടർന്നു..... "ഞാൻ അവളെ പ്രണയിച്ചു എന്നെ പറഞ്ഞുള്ളു അവൾക്ക് എന്നോട് അങ്ങനെ ഒന്നില്ലടോ..... എന്നോട് ഉള്ളതിനേക്കാൾ കൂടുതൽ അറ്റാച്ച്മെന്റ് ആ കത്തുകളോട് അവൾക്ക് ഉണ്ടായിരുന്നു.....അതായത് തന്നോട്.... അവൾ ഇപ്പോൾ നോർമൽ ആണ് എപ്പോഴും കൂടെ ഉണ്ടായാൽ മതി ഒറ്റപ്പെടുത്താതെ..... എന്നും കൂടെ ഉണ്ടായാൽ മതി.... ശിവ പറഞ്ഞതും മനു അവന്റെ കൈ രണ്ടും കൂട്ടി പിടിച്ചു...... "അവളെ എന്റെ കൂടെ വിട്ടാൽ മാത്രം മതി.....

എന്റെ ജീവനെ പോലെ നോക്കാം ഞാൻ.... കണ്ണുകളിൽ പ്രണയം തുളുമ്പി..... "Ok ആർണവ് തന്നെ എനിക്ക് വിശ്വാസമാണ്..... എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കണം കേട്ടല്ലോ.... അവൾ ആ റൂമിൽ ഉണ്ട് താൻ കൂട്ടി കൊണ്ട് പൊയ്ക്കോ.....മനു സന്തോഷത്തോടെ പാർഥിയെ നോക്കി.... "പിന്നെ മനു എപ്പോഴും അവളെ ശ്രെദ്ധിക്കണം..... അവളുടെ മനസ്സിന് ഏറ്റ മുറിവ് വളരെ വലുതാണ് ഇത്തരക്കാർക്ക് സുയിസയ്ഡ് ചെയ്യാനുള്ള പ്രവണത കൂടുതലും.... എപ്പോഴും ശ്രെദ്ധിക്കണം.... ശിവ പറഞ്ഞതും മനു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... പെണ്ണിന്റെ അവസ്ഥ ഓർക്കും തോറും ഹൃദയം എന്തിനോ വിങ്ങി.... മനുവിനെ കണ്ടതും പൂജ ബെഡിൽ നിന്നും എണീറ്റിരുന്നു.....

"ഞാൻ ഒരു ശല്യം ആയി ലെ..... പറയുമ്പോൾ ശബ്‌ദം ചെറുതായി ഇടറി.... "ഞാൻ പറഞ്ഞോ അങ്ങനെ.... ഇതുവരെ കണ്ട ഭാവം അല്ലായിരുന്നു അവന്റെ കണ്ണിൽ പൂജ ഒരു പകപ്പോടെ നോക്കി.... "ഇനി കഴിഞ്ഞു പോയ ഒന്നിനെ കുറിച്ചും ഓർക്കേണ്ട..... ഇനി നീ പുതിയ ഒരു പൂജയായി ഞങ്ങളുടെ കൂടെ വരണം.... പാർഥിയെ പൂജ സംശയത്തോടെ നോക്കി "എന്റെ ഫ്രണ്ട് ആണ്..... പൂജ പാർഥിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... "കഴിഞ്ഞു പോയ കാര്യങ്ങൾ കഴിഞ്ഞു... ഇനി അതോർത്തു നിന്റെ ജീവിതം കളയണ്ട മ്...... എന്റെ കൂടെ വരില്ലെ..... മനുവിന്റെ കണ്ണുകളിൽ തിളക്കം വർധിച്ചതായി തോന്നി പൂജക്ക്‌..... "ഇപ്പോൾ ഒരു സിമ്പതിയുടെ പേരിൽ എടുക്കുന്ന പല തീരുമാനങ്ങളും പിന്നെ തെറ്റിയെന്ന് തോന്നാം.....

പൂജ പറഞ്ഞതും മനു അതിനെ പുച്ഛിച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു..... "ഇത് ഒരു സിമ്പതിയുടെ പേരിൽ എടുത്ത തിരുമാനം ആണെന്ന് നിനക്കിപ്പോൾ തോന്നിയേക്കാം അതിന് ഒരുനാൾ ഉറപ്പായും മാറ്റം വരും.... മനുവിന്റെ പുഞ്ചിരിയുടെ അർത്ഥം ഗ്രഹിക്കാൻ ആവാതെ പൂജ പാർഥിയെ നോക്കി അവിടെയും ഇതെ അവസ്ഥ..... "നീ വാ വീട്ടിലേക്ക് പോവാം.... മനു പൂജയെ നോക്കി പറഞ്ഞതും അവൾ ബെഡിൽ നിന്നും എണീക്കാൻ ആഞ്ഞു കാല് നിലത്ത് ഉറക്കാതെ വന്നതും അവൾ വീഴാൻ പോയതും മനു താങ്ങി പിടിച്ചു.... രണ്ട് കൈകളിലും കോരി എടുത്തു... "ഏയ്‌ എന്താ ഈ കാണിക്കുന്നെ എന്നെ തായെ ഇറക്ക് ഞാൻ നടന്നോളാം എനിക്ക് പ്രോബ്ലം ഒന്നും ഇല്ല.....

പൂജ ഇറങ്ങാൻ ശ്രെമിക്കും തോറും മനുന്റെ പിടി മുറുകി.... "ഞാൻ ഏതായാലും എടുത്തില്ലേ ഇനി തായെ ഇറക്കാൻ മടി.... മനു പാർഥിയെ നോക്കി ഒരു കള്ള ചിരി ചിരിച്ചോണ്ട് മനു പൂജയെയും എടുത്ത് നടന്നു..... "ഭഗവാനെ പടക്കകടയും തീപ്പെട്ടിയും ഒരുമിച്ചാണ് ഉള്ളത് പൊട്ടിത്തെറിക്കാതെ നോക്കിക്കോണേ....... അത്രയും പറഞ്ഞുക്കൊണ്ട് പാർതിയും അവർക്ക് പിന്നാലെ നടന്നു..... പൂജ ഇപ്പോഴും മുഖം വിർപ്പിച്ചിരിക്കാണ് ആ മുഖം കണ്ടാൽ അറിയാം എടുത്തത് ഇഷ്ട്ടായില്ലെന്ന്....മനു ഇതൊക്കെ കളിയാലേ നോക്കിക്കണ്ടു.... എന്നാൽ തങ്ങളെ പകയോടെ നോക്കുന്ന കണ്ണുകളെ അവർക്ക് കാണാനേ കഴിഞ്ഞില്ല..... 🦋_________🦋

വീട്ടിൽ എത്തിയതും പൂജയും മനുവും കാറിൽ നിന്നും ഇറങ്ങി.... "നീ വീട്ടിലേക്ക് വരുന്നില്ലെ.... മനു പാർഥിയെ നോക്കി ചോദിച്ചതും അവൻ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് ഇറങ്ങി.... "ഹാ ഇതാര് പാർഥിയോ.... കുറെ ആയല്ലോ ഇങ്ങോട്ട് കണ്ടിട്ട് എന്താ മനു ഉണ്ടേൽ മാത്രേ നിനക്ക് ഇവിടെ വരാൻ പറ്റുള്ളൂ..... ദേവകി കുറച്ച് പരിഭവത്തോടെ ചോദിച്ചതും പാർഥി ഒന്ന് ചിരിച്ചു..... "ഹാ മനു നീ വന്നോ..... നീ അറിഞ്ഞോ.... നമ്മടെ തറവാട് നമുക്ക് തിരിച്ചു കിട്ടിയെടാ...... ശങ്കർ അത്രയേറെ സന്തോഷത്തോടെ പറഞ്ഞതും എല്ലാരുടെയും മുഖം വിടർന്നു.... "അച്ഛാ.... സ.... സത്യം ആണോ..... മനു അത്രയേറെ സന്തോഷത്തോടെ ശങ്കറിനെ ചുറ്റി പിടിച്ചു..... "അതേടാ മോനെ വക്കീൽ വിളിച്ചായിരുന്നു.....

നമ്മടെ കേസ് നമ്മൾ ജയിച്ചു..... ഇത്രയും നാൾ നമ്മടെ കേസിന്റെ പുറകെ നടത്തിയതിൽ കോമ്പൻസേഷനും ലഭിച്ചു ആ പണം മതിയെടാ ബാങ്കിലെ ലോൺ അടക്കാൻ.... എല്ലാം കൊണ്ടും നമ്മൾ രക്ഷപെട്ടു..... ഒരുവേള സന്തോഷം കൊണ്ട് എല്ലാ ചുണ്ടുകളിലും പുഞ്ചിരി വിരിഞ്ഞു..... "എല്ലാം മഹാദേവന്റെ അനുഗ്രഹം..... ദേവകി ശങ്കരിനെ നോക്കി പറഞ്ഞതും അയാൾ ഒന്ന് ചിരിച്ചു.....മനു ഒളികണ്ണാലെ പൂജയെ നോക്കി..... "മഹാദേവന്റെ അല്ല മഹാലക്ഷ്മിടെ അനുഗ്രഹം.... അതും എന്റെ മഹാലക്ഷ്മി....... കള്ളച്ചിരിയാലെ മനു പൂജയെ നോക്കി...... ആ നോട്ടം ദഹിക്കാത്ത പോലെ പൂജ മുഖം തിരിച്ചു.... "മനു..... ഇന്ന് തന്നെ നമുക്ക് തറവാട്ടിലേക്ക് പോവണം.....

അത് ഞാൻ അച്ഛന് കൊടുത്ത വാക്കാ.... ആ അസ്തിത്തറയിൽ നിന്ന് മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കണം....... ശങ്കർ പറഞ്ഞതും മനു ഒന്ന് ചിരിച്ചു...... "ഇനി കുറച്ച് ദിവസം അവിടെ താമസിക്കാം എന്താ അച്ഛാ.... ആരു ചോദിച്ചതും ശങ്കർ മനുനെ ഒന്ന് നോക്കി..... "പ്ലീസ് മനുവേട്ടാ ഒരു ഔട്ടിങ് പോലെ നമുക്ക് അവിടെ അടിച്ചു പൊളിക്കാം.... കുളത്തിൽ കുളിക്കാൻ കൊതിയാവുന്നു.... പ്ലീസ് പ്ലീസ്..... ആരു കൊഞ്ചിക്കൊണ്ട് പറഞ്ഞതും മനു അത് ശെരി വെച്ച പോലെ ഒന്ന് ചിരിച്ചു...... "അല്ല നീ ഇന്ന് കോളേജിൽ പോയില്ലേ.... ഗൗരവത്തോടെ ഉള്ള പാർഥിയുടെ ശബ്‌ദം കേട്ടതും തീരെ ഇഷ്ട്ടപെടാത്ത മട്ടിൽ ആരു മുഖം തിരിച്ചു..... "എന്നാൽ ഞാൻ അവിടെ താമസിക്കാൻ ഉള്ള സാധനങ്ങൾ എല്ലാം എടുത്തു വെക്കട്ടെ....

മോളെ പൂജ ബുദ്ധിമുട്ടാവില്ലെങ്കിൽ എന്നെ ഒന്ന് സഹായിക്കാവോ..... "അതിനെന്താ അമ്മേ..... പൂജ ദേവകിയുടെ കൂടെ പോവുന്നതും നോക്കി മനു നിന്നു.... "എനിക്ക് സന്തോഷം ആയി മനു ഞാൻ എല്ലാരേയും ഒന്ന് വിളിച്ച് പറയട്ടെ.... ശങ്കർ ഫോണും കയ്യിൽ പിടിച്ചുകൊണ്ട് പോവുന്നത് മനു സന്തോഷത്തോടെ നോക്കിക്കണ്ടു...... "എത്ര കാലമായി ഈ ദിവസത്തിനായി വെയിറ്റ് ചെയ്യുന്നു പാവം.... മനു പാർഥിയെ നോക്കി അത്രയും സന്ദോഷത്തോടെ പറഞ്ഞു... "അല്ല പാർഥി നീയും കൂടെ വരുന്നോ ഞങ്ങളുടെ കൂടെ.....കുറച്ച് ഡേ നമുക്ക് എല്ലാർക്കും അടിച്ചു പൊളിക്കാം.... മനു പറയുന്നത് കേട്ട് ആരു ആകാംഷയോടെ പാർഥിയെ നോക്കി.....

"അത് ശെരിയാവൂല ഡാ നിങ്ങൾ പോയി അടിച്ചു പൊളിച്ചിട്ട് വാ ഞാൻ ഇല്ല.... "അതെന്താടാ അങ്ങനെ..... മനു നെറ്റി ചുളുക്കിക്കൊണ്ട് പാർഥിയെ നോക്കി.... "എടാ ഞാൻ വരാണെങ്കിൽ കൂടെ നന്ദുവും വരണം എന്ന് പറഞ്ഞ് വാശി പിടിക്കും ...... "അതിനെന്താ അവളെയും കൂടെ കൂട്ടണം അത്രയല്ലേ ഉള്ളു..... ഇടക്ക് കേറി ആരു പറഞ്ഞതും മനുവും അത് ശെരി വെച്ചു..... "എന്നാലും...... "ഒരെന്നാലും ഇല്ല നീ കൂടെ വരുന്നു നമ്മൾ ഇന്ന് വൈകുന്നേരം തറവാട്ടിലേക്ക് പോവുന്നു.... ഒക്കെ..... മനുവിന്റെ മുഖത്തെ സന്തോഷം കണ്ടതും പാർത്ഥിക്ക് എതിർക്കാൻ കഴിഞ്ഞില്ല.... 🦋______🦋 "ഹോ ഈ പാർഥി അളിയൻ എവിടെ പോയി കിടക്കുവാ....

അപ്പു വലിയൊരു ബാഗ് ഉമ്മറത്തു വെച്ചുകൊണ്ട് പറഞ്ഞു.... "ഇതെന്തിനാ അപ്പു ഇത്രേം വലിയ ബാഗ്.... പൂജ സംശയത്തോടെ അപ്പുനെ നോക്കി... "ഇനി ചത്താലും വേണ്ടില്ല നീ എന്നോട് ഒന്ന് മിണ്ടിയല്ലോ..... അതെ പൂജ നീ വിചാരിക്കും പോലെ ഞാൻ അത്ര വലിയ സെലിബ്രെറ്റി ഒന്നും അല്ല.... അതുക്കൊണ്ട് എന്നോട് സംസാരിക്കാൻ മടിയും വേണ്ട..... അപ്പു പറഞ്ഞതും പൂജ ചെറുതായി ഒന്ന് പുഞ്ചിരിച്ചു..... ആ ചെറു പുഞ്ചിരി പോലും മനുവിന്റെ മനസ്സിൽ പ്രതിക്ഷ വർധിപ്പിച്ചു...... "ഇതിൽ മൊത്തം ബുക്കും ഡ്രെസ്സും ആണ്..... "അപ്പു ഒരുപാട് ബുക്ക്‌ വായിക്കോ..... " ആരോഗ്യമാസിക, വനിതാ, കളിക്കുടുക്ക ,ബാലഭൂമി,ബാലരമ,മിന്നാമ്മി ന്നി... ഇനിയും ഉണ്ട്....

അയ്യോ കളിക്കുടുക്ക എടുക്കാൻ മറന്നു.... അപ്പു അകത്തേക്ക് ഓടുന്നതും നോക്കി പൂജ വാ തുറന്ന് നിന്നു..... "എന്റെ പൂജ ചേച്ചി അപ്പുവേട്ടൻ ഇപ്പോഴും കൊച്ചാണ്..... ആരു ചിരിച്ചോണ്ട് പറഞ്ഞതും പൂജ മനസ്സറിഞ് ഒന്ന് ചിരിച്ചു.... മനസ്സിൽ ആളി കത്തുന്ന തീയാലെ...... "വീട് ഒക്കെ നല്ലോണം അടച്ചിട്ടുണ്ടല്ലോ അല്ലേ.... അപ്പുവിനോടായി ശങ്കർ ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു..... "ഈ അപ്പു ഒരു കാര്യം ഏറ്റെടുത്താൽ അത് പെർഫെക്ട് ആയി ചെയ്യും.... ഓരോ റൂമും പൂട്ടിട്ടുണ്ട് ഒരു ഈച്ച പോലും കടക്കില്ല...... "ദാ പാർഥിയും നന്ദുവും വന്നല്ലോ....

കാറിൽ നിന്നും ഇറങ്ങിയതും നന്ദു ഓടി ചെന്ന് മനുവിനെ കെട്ടിപിടിച്ചു..... ദേവകി അത് കണ്ടതും ശങ്കറിനെ ഒന്ന് തറപ്പിച്ചു നോക്കി....... "How are you മനുവേട്ടാ ..... നന്ദു ചോദിച്ചതും മനു ചെറുതായി ഒന്ന് പുഞ്ചിരിച്ചു..... "ഇവളുടെ കൂടെ കുറവെ ഉള്ളായിരുന്നുള്ളു..... അപ്പു പൂജയുടെ ചെവിയിൽ കുശുകുശുക്കി... "അതെന്താ.... പൂജ സംശയത്തോടെ അപ്പുനെ നോക്കി..... "ഇവൾ കുറച്ച് പിശകാ അതൊക്കെ നിനക്ക് മനസിലാവും ജെസ്റ്റ് വെയിറ്റ് and സീ............................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...