നിന്നിലലിയാൻ: ഭാഗം 29

 

രചന: ആര്യ പൊന്നൂസ്‌

അവള് അവന്റെ ഹൃദയതാളം കേട്ട് മയങ്ങി....... പിറ്റേന്ന് ഓഫീസിൽ പോകാൻ നല്ല ചടപ്പുണ്ടായിരുന്നു.... ആൽബി അവളെ ഉന്തിതള്ളി വിട്ടു....... അവിടെയെത്തിയതും അവള് ഓക്കേ ആയി.......... അവള് സിസ്റ്റത്തിൽ കണ്ണുംനട്ട് ഇരിക്കുമ്പോഴാണ് മഹേഷിന്റെ സെക്രട്ടറി അങ്ങോട്ട് വന്നത്...... അനബെൽ....... മഹേഷ്‌ സാർ ക്യാബിനിലേക്ക് വിളിക്കുന്നു....... ഓക്കേ..... അവളങ്ങോട്ട് നടന്നു.... ഇങ്ങേരു വന്നോ..... ഇതെന്തിനാകും എന്നെ വിളിച്ചത്..... എന്തെങ്കിലും ഉണ്ടെങ്കിൽ രാകേഷ് സാറിനോടല്ലേ പറയേണ്ടത് സാറല്ലേ ചീഫ്....... ഇനി എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മിസ്റ്റേക്..... ഏയ്‌..... നെവർ..... ഒന്നും ഉണ്ടായിട്ടില്ല.... അവളങ്ങോട്ട് ചെന്നു.....മഹേഷ്‌ അവളെയും പ്രതീക്ഷിച്ചിരിക്കുകയാണ്........ ഗുഡ് ആഫ്റ്റർനൂൺ..... ഇരിക്കൂ..... അവളിരുന്നു...... എന്താ സാർ...... nothing..... how is യുവർ ലൈഫ് now..... ഫൈൻ സാർ...... what about യുവർ ജേർണി.... യാ.... സക്സസ്ഫുൾ........ അനൂ this is for you...... ഒരു ഗിഫ്റ്റ് അവൾക്ക് നീട്ടികൊണ്ട് അവൻ പറഞ്ഞു...... അവളൊന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി..... അനൂ.... what ഹാപ്പെൻഡ്..... ഇങ്ങേരു എന്നെയാണോ അനൂ വിളിച്ചത്.... അനൂ.... എന്താ ആലോചിക്കുന്നത്.... nothing സാർ..... സാർ എന്നെയാണോ അനൂ വിളിച്ചത്..... മഹേഷ്‌ ചിരിച്ചു....

ഇവിടെ നമ്മള് രണ്ടുമല്ലേ ഉള്ളൂ...... അനബെൽ എന്നത് ഷോർട് ആക്കി..... thats it...... ഇതുവരെ ആരും അനു വിളിച്ചില്ലേ...... നോ സാർ..... ഓഹ്.... അപ്പൊ husband.... ഫുൾ നെയിം ആണോ വിളിക്കാറ്.... അല്ല..... ആൻ.... ഓക്കേ..... എനിവേ ഞാൻ തന്നെ അനൂ എന്നേ വിളിക്കൂ...... എന്റെ കൈ കുഴയുന്നു അനൂ ഇത് വാങ്ങിക്ക്....... അവളൊന്ന് ശങ്കിച്ചു നിന്നു..... പിന്നെ അവന്റെ മുഖത്തേക്ക് നോക്കി..... സാർ ഇതെന്തിനാ എനിക്ക്..... ഗുഡ് question...... i ലൈക് this ആറ്റിട്യൂട്...... ഒരാൾക്ക് ഗിഫ്റ്റ് കൊടുക്കണമെങ്കിൽ പ്രത്യേകിച്ച് എന്തെങ്കിലും കാരണം വേണമെന്നുണ്ടോ...... ഞാൻ തന്നെ ഒരു എംപ്ലോയ് എന്നതിൽ ഉപരി ഒരു ഫ്രണ്ട് ആയാണ് കാണുന്നത്......... thats വൈ i bought this for you........ അവളത് വാങ്ങി...... താങ്ക് you സാർ...... always വെൽക്കം...... സാർ ഞാൻ..... ഓക്കേ........ അവള് അവിടുന്നിറങ്ങിയതും അവന്റെ സെക്രട്ടറി ബിനോയ്‌ അങ്ങോട്ട്‌ വന്നു...... സാർ..... എന്താ ബിനോയ്‌.... അല്ല സാർ ഇതുവരെ പ്ലാനൊന്നും പറഞ്ഞില്ല...... മിസിസ് ആൽബി is സോ സെക്സി and ബ്യൂട്ടിഫുൾ....... i need her...... എല്ലാ അർത്ഥത്തിലും......

you know onething..... ഈ പെണ്ണുങ്ങൾ മറ്റുള്ളവർ തങ്ങളെ ശ്രദ്ദിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നവരാണ്...... അവളെ സംബന്ധിച്ചു ആൽബി അവൾക്ക് എല്ലാത്തിനെക്കാളും ഇമ്പോര്ടൻസ് കൊടുക്കണമെന്ന് ആഗ്രഹിക്കും.... ബട്ട്‌ അവന്റെ തിരക്ക് കാരണം അതിന് കഴിയില്ല...... അവനു പകരം ഞാൻ അവളെ കെയർ ചെയ്യും..... അവളെന്നോട് അടുക്കും...... ഒടുക്കം എനിക്ക് വേണ്ടി എന്തും ചെയ്യും..... വേണ്ടിവന്നാൽ അവനെ കൊല്ലാനും റെഡിയാകും..... അങ്ങനെ മാറ്റിയെടുക്കും ഞാനവളെ........ താൻ തന്നെ കേട്ടതല്ലേ അന്ന് ഹോസ്പിറ്റലിൽ വച്ചു ഇവള് കാരണമാ ജീനയ്ക്ക് അവനെ തീർക്കാൻ പറ്റാത്തിരുന്നത്...... അതിന് പകരമായി അവള് തന്നെ അത് ഭംഗിയായി നിർവഹിക്കും....... ഇപ്പൊ കൊടുത്ത ഗിഫ്റ്റിൽ വോയിസ്‌ റെക്കോർഡർ ഉണ്ട്...... അവര് പറയുന്നത് എനിക്ക് കേൾക്കണം............. അവര് രണ്ടും ചിരിച്ചു........... ആൻ മഹേഷിനെക്കുറിച്ചു ആലോചിച്ചാണ് അവളുടെ സീറ്റിലേക്ക് നടന്നത്....... എന്നാലും ഇയാളെന്തിനാ എനിക്ക് ഗിഫ്റ്റ് തന്നത്...... എന്താണ് കവി ഉദ്ദേശിച്ചത്..... എന്റെ കല്യാണം കഴിഞ്ഞവിവരം അയാൾക്ക് അറിയാലോ.... പിന്നെയെന്താ........ ഇച്ചൂനോട് വിളിച്ചു പറഞ്ഞാലോ..... വേണ്ട.... ഇപ്പൊ എന്തോ എമർജൻസി ആണെന്ന് ഇന്നലെ പറഞ്ഞതല്ലേ......

പിന്നെയെന്തിനാ.......... എന്തായാലും ഇയാലൊരു പഞ്ചാരകുഞ്ചു തന്നെയാ...... അവളത് ബാഗിലിട്ടു...... വൈകുന്നേരം നേരെ വീട്ടിലേക്കാണ് പോയത്..... നേരെ റൂമിൽ കയറി പിന്നെ ഫ്രഷായി.... അത്കഴിഞ്ഞു ലഞ്ച് ബോക്സ്‌ എടുക്കാൻ ബാഗിൽ കയ്യിട്ടപ്പോഴാണ് ഗിഫ്റ്റ് കിട്ടിയത്.... അവളത് നോക്കി....... ബുർജ് ഖലീഫയുടെ മിനിയെച്ചാർ ഫോം........ സംഭവം കൊള്ളാലോ...... നല്ല ക്യൂട്ട് ആയിട്ടുണ്ട്....... ഇതിപ്പോ കോട്ടഴ്സിൽ കൊണ്ടുപോകണോ..... വേണ്ടാ ഇവിടെ വെക്കാം..... അവിടെ ഇതിന് സ്ഥലം ഒന്നുമില്ല....... ഇച്ചു സാറിനു ഇത് കാണുമ്പോൾ കോംപ്ലക്സ് അടിക്കോ ആവോ...... ഇത്തിരി ടെൻഷൻ ആകട്ടെ..... ഇന്നലെ ഞാൻ സങ്കടപെട്ടതല്ലേ..... അവളത് റൂമിൽ ഷോക്കേസിൽ വച്ചു ബാക്കിയുള്ളവരുടെ അടുത്തേക്ക് പോയി..... ആൽബി നേരത്തെ തന്നെ വന്നു....... മോളേ..... ആൽബി ക്ഷീണിച് വന്നതല്ലേ ടവൽ എടുത്തു കൊടുക്ക്.... കുളിച്ചാൽ ഉഷാറാകും..... അപ്പച്ചൻ പറഞ്ഞതും അവളവന്റെ കയ്യിൽപിടിച്ചു റൂമിലേക്ക് നടന്നു............................ ഇച്ചൂട്ടാ....... എന്താ മേഡം...... ഇച്ചു നേരത്തെ എത്തുമെന്ന് കരുതിയില്ല...... നമ്മുടെ അപ്പച്ചൻ വിളിച്ചതല്ലേ.... അപ്പോൾ ഞാൻ നേരത്തെ എത്തണ്ടേ....... അവളവന്റെ ഷർട്ട്‌ ഊരി എന്നിട്ട് ബനിയന്റെ ഉള്ളിൽകൂടെ തലയിട്ട് കയറി അവനെ കെട്ടിപിടിച്ചു......

എന്താ മാഡം..... നല്ല ഫോമിൽ ആണല്ലോ ........ i ലവ് you ഇച്ചൂസേ.......... എന്നെ കെട്ടിപിടിക്ക്......... അവനവളെ വരിഞ്ഞു മുറുക്കി...... ഇച്ചൂ ചത്തുപോകും..... അങ്ങനെ ചത്തുപോകാൻ സമ്മതിക്കുന്നില്ലെങ്കിലോ..... ഡയലോഗ് അടിക്കാതെ പോയി കുളിക്കെടാ..... നീയും വാ..... ഒരുമിച്ചാവാം..... പോടാ...... അവള് വേഗം ബനിയന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് മാറി...... ഇച്ചൂസേ ഇത് നോക്ക്.... അതും പറഞ്ഞു അവളത് അവനു കൊടുത്തു..... ഇതെവിടുന്നു സംഭവം കൊള്ളാലോ.... ഗിഫ്റ്റ് തന്നതാ.... ആര്.... ഞങ്ങടെ m d..... അയാള് വല്ലാതെ ഗിഫ്റ്റ് തരുന്നുണ്ടല്ലോ..... ആഹ് ന്നേ..... പിന്നെ ഇച്ചൂ അയാളുണ്ടല്ലോ ന്നെ അനൂ എന്ന്.... അവൻ നെറ്റിച്ചുളിച്ചു....... ആണോ..... എങ്കിൽ പിന്നെ അയാൾക്ക് വട്ടായിരിക്കും...... അവൻ തമാശപോലെ പറഞ്ഞതും അവള് മൂക്ക് ചുളിച്ചു ..... എന്താടി..... ഇച്ചൂന് സങ്കടമില്ലേ..... അയാളെനിക് ഗിഫ്റ്റ് തന്നതിൽ ..... അതിന് ഞാൻ എന്തിനാ സങ്കടപെടുന്നത്...... പൊസ്സസ്സീവ്നെസ്സ് ഇല്ലേ..... അവൻ വേഗം ഇടുപ്പിലൂടെ കയ്യിട്ട് അവളെ ചേർത്ത്പിടിച്ചു...... ഒരു ഗിഫ്റ്റ് തന്നതിൽ ഞാൻ എന്തിനാ ടെൻഷൻ ആകുന്നത്...... ഈ പെണ്ണ് എന്റെയല്ലേ...... അവളവന്റെ കവിളിൽപിടിച്ചു വലിച്ചു.... ആൻ..... നല്ല സ്ട്രോങ്ങായി ഒരു ചായ കിട്ടോ..... തലവേദന.... ഓക്കേ......

അവള് റൂമിൽനിന്ന് പോയതും അവൻ അത് കയ്യിലെടുത്തു...... ഇതെന്തായിരിക്കും..... ജസ്റ്റ്‌ ഒരു ഗിഫ്റ്റ് മാത്രമാണോ....... ആനുമായി അത്ര പരിചയം അവനില്ല....... ഞാൻ അന്വേഷിക്കുന്ന കേസുകളുമായും ബന്ധമില്ല...... പിന്നെ എന്തായിരിക്കും ഉദ്ദേശം...... ആനിനു എന്തെങ്കിലും ട്രാപ്........ അതോ എനിക്കോ....... എടുത്തുചാടി ഒന്നും ചെയ്യണ്ട...... നോക്കാം......... ആൻ വന്നതും അവനത് അവിടെ വച്ചു......അവള് പതിയെ അവന്റെ മുടിയിലൂടെ വിരലോടിച്ചു......അവൻ പതിയെ ഇരുന്ന് ചായകുടിച്ചു........ പിന്നെ അവളെ കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു കുളിക്കാൻ പോയി........ അവന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു....... അവളുടെ മുൻപിൽ അതൊക്കെയും ഹൈഡ് ചെയ്തു വച്ചു.......... പിറ്റേന്ന് മോർണിംഗ് അപ്പനും സണ്ണിയും തിരിച്ചു പോയി......... ആൽബിയും ആനും ഓഫീസിലേക്കും..........

മഹേഷ്‌ അവളോട് കൂടുതൽ അടുക്കാൻ എല്ലാ അടവും പയറ്റുന്നുണ്ടായിരുന്നു...... എന്നാലവൾ അവർക്കിടയിൽ ഒരു wall കീപ് ചെയ്തു............. അന്ന് ആൽബി ഫുൾ ബിസിയായിരുന്നു..... അവള് കുറേനേരം അവനെയും വെയിറ്റ് ചെയ്തിരുന്നു..... ഒടുക്കം അവനെ വിളിച്ചു...... ഇച്ചൂ..... എവിടെ........ ആൻ...... ഞാൻ ഒരു എമർജൻസി ഡ്യൂട്ടിയിലാണ്....... ഇന്നെനിക് അങ്ങോട്ടെത്താൻ കഴിയില്ല....... നീ ഉറങ്ങിക്കോ...... പേടിയുണ്ടോ ഒറ്റയ്ക്ക്....... ഇല്ലാ..... എന്നാലും........ ടെൻഷൻ ആകേണ്ട.......... പിന്നെ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുകയാണെൽ എന്റെയൊരു ഗൺ സെഫിലുണ്ട്..... ഇച്ചൂ......... പേടിപ്പിക്കാൻ പറഞ്ഞതല്ല...... for യുവർ സേഫ്റ്റി........ i love you..... ബൈ..... ഞാൻ തിരക്കിലായതുകൊണ്ടാ.... റിയലി സോറി....... അവൻ അതും പറഞ്ഞു കട്ട്‌ ചെയ്തു...... അവള് ചെന്ന് കിടന്നു.............. ഇടയ്ക്കവൾ കണ്ണ് തുറന്നതും ഏതോ കറുത്തരൂപം അവൾക്കരികിലേക്ക് നടന്നടുക്കുന്നതാണ് കണ്ടത്.............................. (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...