നിന്നിലലിയാൻ: ഭാഗം 125

 

എഴുത്തുകാരി: നിലാവ്

കുറച്ച് പുട്ടി അടിച്ചു തന്നൂടെ... ആദ്യം പൗഡർ ഇടണം എന്നിട്ട് മതി.... ടച്ചപ്പ് ഒഴിവാക്കി നല്ലോണം തേച്ചോ... പാറുവിനെയും പൊന്നുവിനെയും നോക്കി ആതു ഓർഡർ കൊടുത്തു... അയ്യോ അതിത്തിരി കുറഞ്ഞു പോയില്ലേ... എന്റെ കല്യാണ ടൈമിൽ അടിച്ച അപെക്സ് അൾട്ടിമ ഉണ്ട്.... അതാവുമ്പോൾ അവര് വരുമ്പോൾ പ്രണവേ വിട പ്രണവിന്റെ വീട്ടുകാരെ വിട പാടാം... വല്യേട്ടൻ റൂമിലേക്ക് കയറി കൊണ്ട് പറഞ്ഞു.. അതല്ല..ചേച്ചി അല്ലേ അന്ന് പറഞ്ഞത് അവർക്ക് സിമ്പിൾ ആണ് ഇഷ്ടം എന്ന്... പാറു ഒന്ന് താങ്ങി... ഓ അവൾ ഉദ്ദേശിച്ച സിംപിൾ ഇതാവും പാറുവേ... പൊന്നു ചേച്ചി പുട്ടി ആതുവിന്റെ മുഖത്ത് തേച്ചു പിടിപ്പിച്ചു കൊണ്ട് പറഞ്ഞു... ആതു ഒന്ന് ഇളിച്ചു കൊണ്ട് ഒതുങ്ങി ഇരുന്നു കൊടുത്തു... ~അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ ഇന്നാണ് പ്രണവിന്റെ വീട്ടിൽ നിന്ന് ആളുകൾ വരുന്നത്.. അതിന്റെ ഒരുക്കത്തിൽ ആണ് ~ ഇവിടെ കൂടി കുറച്ച് റോസ് പൗഡർ ഇടണം.. കുറഞ്ഞു പോയി... എല്ലാം കഴിഞ്ഞു ആകെ മൊത്തം നോക്കി കവിളിലെ കുറ്റം കണ്ട് പിടിച്ചു കൊണ്ട് ആതു പറഞ്ഞു... സമയം പത്തു മണി ആയി..അവര് വരുമ്പോൾ ഞങ്ങൾ ഈ കോലത്തിൽ നിന്നാൽ മതിയോ.. റോസ് പൗഡർ മൊത്തം ആതുവിന്റെ മുഖത്ത് പതിപ്പിച്ചു കൊണ്ട് പൊന്നു ചോദിച്ചു.... ഇതിനെന്താ കുഴപ്പം ഇത്‌ ഇട്ടാൽ മതി രണ്ടാളും... മാക്സി ഇട്ടു നിൽക്കുന്ന പൊന്നുവിനെയും പാവാടയും ടോപ്പും പ്രത്യേകിച്ച് മുടി മുനികളെ പോലെ കെട്ടി വെച്ച് നിൽക്കുന്ന പാറുവിനെയും നോക്കി ആതു പറഞ്ഞു... പാറുവും പൊന്നുവും പരസ്പരം ഒന്ന് നോക്കി... പാറു അറ്റാക്ക് എന്നു പറഞ്ഞതും ആതു ഉടുത്ത സാരിയും പൊന്തിച്ചു റൂം വിട്ടു ഓടിയിരുന്നു... വെള്ളം.... വെള്ളം.... 😝😝...

ഓഹ് ഇങ്ങനെ ഉണ്ടാവില്ല പുട്ടി പ്രാന്തികൾ... പൊന്നു ചേച്ചി നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ട് കട്ടിലിലേക്ക് ഇരുന്നു.... ചേച്ച്യേ.... പോയ പോലെ തന്നെ തിരിച്ചു വന്നു നിൽക്കുന്ന ആതു പൊന്നുവിനെ വാതിലിൽ ചാരി നിന്ന് നീട്ടി വിളിച്ചു... എന്റെ പൊന്നു ആതുവേച്ചി ഇനി എവിടെ എങ്കിലും ഇളകിയിട്ടുണ്ടെൽ സ്വന്തം ആയിട്ട് കമഴ്ത്തിക്കോ.. ഞാൻ ഇല്ലേ... പാറു നിലത്ത് ചമ്രം പടിഞ്ഞിരുന്നു... ഇളക്കിയത് നേരെ ആക്കാൻ അല്ല.. ഇത്‌ മൊത്തത്തിൽ ഇളക്കാൻ ആണ്... ചുണ്ട് കൊണ്ട് ലിപ്സ്റ്റിക് നേരെ ആക്കിക്കൊണ്ട് ആതു പറഞ്ഞു... എന്തെ കുഞ്ഞിന് പുട്ടി മാണ്ടേ ഇപ്പോൾ... ഇനി ഇളക്കാൻ എനിക്ക് വയ്യ.. അവിടെ കൈക്കോട്ട് ഇരിപ്പുണ്ട്.. കോരി എടുക്ക്... പൊന്നു ചേച്ചിയും കയ്യൊഴിഞ്ഞു.. മമ്മ ചീത്ത പറഞ്ഞു ചേച്ചി.... പപ്പ പറയുവാ നീയെന്താ...

എന്താ അതിന് പറയുക🤔 ആ തറക്ക് പഠിക്കുവാണോ എന്ന്... ആതു തല മാന്തി കൊണ്ട് പറഞ്ഞു... തറ അല്ല എന്റെ കുഞ്ഞേ തിറ.. ദയവ് ചെയ്ത് അവിടെന്ന് ആൾക്കാർ വരുമ്പോൾ നിന്റെ തിരുവാ തുറക്കല്ലേ... പൊന്നു ചേച്ചി ഇളിച്ചു കൊണ്ട് പറഞ്ഞു.. അപ്പൊ അവരൊക്കെ ഓരോന്ന് ചോദിക്കുമ്പോൾ എന്ത് പറയും... ആതു നഖത്തിന്റെ നീളം അളന്നു കൊണ്ട് ചോദിച്ചു... സ്ഥിരം പരിപാടി ഇല്ലേ.. ഞങ്ങൾ മലയാളികൾ ഇംഗ്ലീഷ് അറിയാതെ യാ യാ യാ യാ പറയുന്ന പോലെ നിങ്ങൾ അമേരിക്കക്കാർ മലയാളം അറിയാത്തത് കൊണ്ട് ആ ആ ആ ആ എന്ന് പറഞ്ഞാൽ മതി... പാറു താഴെ ഇരുന്ന് കൊണ്ട് നിർദ്ദേശം കൊടുത്തു....

എന്ത്... ആതു തല പുണ്ണാക്കി.. ഓ എന്റെ പൊന്നേ അറിയാത്ത കാര്യം ആണേൽ ആ ആ എന്ന് പറഞ്ഞാൽ മതിയെന്ന്.... പൊന്നു ഉറഞ്ഞു തുള്ളി.. ഓക്കേ ഓക്കേ... അപ്പൊ ഇത്‌... പുട്ടി ചൂണ്ടി കാണിച്ചു കൊണ്ട് ആതു ചോദിച്ചു.. അതിന് ഒരു വഴി ഉണ്ട്.. ഒരു ബക്കറ്റ് എടുക്കുക അതിൽ നിറയെ വെള്ളം പിടിക്കുക... എന്നിട്ട് കുറച്ച് നേരം മുഖം വെള്ളത്തിൽ ഇറക്കി വെച്ചോ.. ശ്വാസം എടുക്കരുത് ട്ടോ... പുട്ടി ഇളകില്ല.. പാറു ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. അപ്പൊ അങ്ങനെ ചെയ്യാം ലെ.. ഇടക്കിടക്ക് ഫേസ് റബ് ചെയ്യതാൽ കുഴപ്പം ഇല്ലല്ലോ ലെ... ആതു പതിയെ മുഖത്തെ പെയിന്റ് ഇളക്കി കൊണ്ട് ചോദിച്ചു.. ഏയ് അത് കുഴപ്പം ഇല്ല്യാ.. പക്ഷെ ശ്വാസം... അത് എടുക്കരുത്.... പാറു ശാസനയോടെ പറഞ്ഞു പൊന്നുവിനെയും കൊണ്ട് പുറത്തേക്ക് പോയി...

ആതു ബാത്‌റൂമിലേക്കും.... **💕 ഏയ് കാലേട്ടാ... ഏയ് കാലേട്ടാ... ഉൻ പാറുക്കുട്ടി തേടി വന്താലേ.... ഒരു മൂളി പാട്ടും പാടി സ്റ്റെയർ കയറുവാണ് പാറു... ഹേ.. ഇവിടെ ഇല്ലേ.. പിന്നെ എവിടെ പോയി... റൂമിൽ കയറിയപ്പോൾ ആളെ കാണാത്തത് കൊണ്ട് പാറു റൂമിൽ പരതാൻ തുടങ്ങി... ബാക്കിലൂടെ രണ്ട് കൈകൾ അവളെ ചേർത്ത് പിടിച്ചതും പാറു അനങ്ങാതെ നിന്നു.... പാറുക്കുട്ട്യേ.... അവളുടെ നനഞ്ഞ മുടിയിഴകൾ അഴിച്ചിട്ടു അതിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് വരുൺ വിളിച്ചു.. എന്തെ... വെള്ളം വേണോ.. മുടിയിലെ വെള്ളം ഒക്കെ നക്കി കുടിക്കുന്നു 🙄🙄... പാറു അന്തം വിട്ടു ചോദിച്ചു.. നിന്റെ തല.. വരുൺ ദേഷ്യത്തോടെ അവളിലെ പിടി വിട്ടു.. എന്റെ തല ഇതാ എന്റെ കഴുത്തിന്റെ മേലെ... പാറു പിന്നേം പൊട്ടി കളിച്ചു...

വരുൺ ഒന്നും മിണ്ടാതെ ഇട്ടിരുന്ന ബനിയൻ ഊരി നല്ലൊരു ഷർട്ട് എടുത്തിട്ടു ... എവിടെ പോവാ.. അവരൊക്കെ ഇപ്പോൾ എത്തില്ലേ.. വരുണിനെ തോണ്ടി കൊണ്ട് പാറു ചോദിച്ചു.. നിന്റെ അമ്മൂമ്മ അവിടെ പെറ്റ് കിടക്കാൻ നിൽക്കുവാണെന്ന്.. എന്നോട് പോയി പേറെടുക്കാൻ പറഞ്ഞു അങ്ങോട്ട് പോവാ... വരുൺ ദേഷ്യത്തോടെ പറഞ്ഞു... അയ്യോ അമ്മൂമ്മ ഒന്ന് പെറ്റതാ എന്റെ അമ്മയെ.. എന്റെ അമ്മ രണ്ടെണ്ണത്തിനെ ഒരുമിച്ച് പെറ്റു... ഇനി ഞാൻ എന്നാ ആവോ... പാറുവിന്റെ വായിൽ നിന്നും അറിയാതെ ഒന്ന് പൊട്ടി... അതിനുള്ള ശ്രമത്തിൽ വന്നതല്ലേ ഞാൻ ഇപ്പോൾ.. നിനക്ക് ഒന്ന് മനസിലാക്കിക്കൂടെ പാറു... വരുൺ നിഷ്കു അഭിനയിച്ചു പാറുവിന്റെ അടുത്തേക്ക് ചെന്നു... എടാ വരുണെ... ഒരു ഷർട്ട് ഇടാൻ ഇത്രെയും നേരം വേണോ നിനക്ക്.. ബട്ടൻസ് നമുക്ക് വണ്ടിയിൽ പോവുമ്പോൾ ഇടാമെടാ.. എടാ... വല്യേട്ടൻ താഴെ നിന്നും കാറി പൊളിക്കാൻ തുടങ്ങി...

സമ്മതിക്കില്ല.. എന്നേ ഒന്ന് ഉമ്മ വെക്കാൻ പോലും സമ്മതിക്കില്ല... വരുൺ കണ്ണടച്ച് പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... ഉമ്മ ആയിരുന്നോ... അത്ര ഉള്ളോ.. പാറു ഇളിച്ചു കൊണ്ട് ചോദിച്ചു.. ആ അതെ തരുമോ... വരുൺ നാണത്തോടെ ചോദിച്ചു... ആ വല്യേട്ടാ വരുണേട്ടൻ ഇപ്പോൾ വരും കേട്ടോ... പാറു ഉറക്കെ വിളിച്ച് പറഞ്ഞു.. പോടീ നന്ദി ഇല്ലാത്തവളെ.. നിന്നോടൊക്കെ ദൈവം ചോദിക്കും.. എന്നും പറഞ്ഞു ചാടി തുള്ളി വരുൺ പോയി... ഓഹ് ഒരാളെ കൂടി ചൊറിഞ്ഞപ്പോൾ എന്ത് സുഖം... 🤭🤭... മനസ്സിൽ ഒന്ന് നന്നായി ആത്മകഥിച്ചു പാറു ഒരുങ്ങാൻ തുടങ്ങി.. **💕 എടി നിന്റെ ഒരുക്കം ഇത്‌ വരെ കഴിഞ്ഞില്ലേ ജാനി.. അര മണിക്കൂർ അപ്പുറത്തുള്ള ഞാൻ ഇവിടെ എത്തി എന്നിട്ടും ഇവിടെ ഉള്ള നീ തലയും മാന്തി നിൽക്കുവാണോ... അകത്തേക്ക് വന്ന ദേവു ചോദിച്ചു... ഒരു കിലോമീറ്റർ അര കിലോമീറ്റർ അപ്പുറത്തുള്ള എന്നൊക്കെ കേട്ടിട്ടുണ്ട്..

ഈ അര മണിക്കൂർ അപ്പുറത്ത് എന്ത് കണക്കാ ആവോ.... പാറു മുടി പിന്നി ഇടുന്നതിനിടയിൽ ചോദിച്ചു.. കിലോമീറ്റർ കണക്ക് അറിയാത്തത് കൊണ്ടല്ലേ ഞാൻ മണിക്കൂർ കണക്ക് പറഞ്ഞെ... ദേവു ഷാളിൽ തിരുപ്പിടിച്ചു കൊണ്ട് പറഞ്ഞു... ഓ... ആതു ചേച്ചിയെ ഒരുക്കാൻ പെട്ട പാട് ഞങ്ങൾക്കേ അറിയൂ... ഒരുക്കി കഴിഞ്ഞിട്ടോ അതൊക്കെ കഴുകി കളയാൻ പറഞ്ഞു അങ്കിളും ആന്റിയും... മുടിയിൽ ബോ കെട്ടിക്കൊണ്ട് പാറു തിരിഞ്ഞു... എന്നിട്ട് ചേച്ചി അല്ലേ താഴെ നിൽക്കുന്നെ.. ദേവു ബെഡിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.. പാറു മുഴുവൻ പോയോ നോക്ക്.. ഞാൻ ശ്വാസം എടുത്തില്ല.... വലിച്ചേ ഉള്ളൂ... മുഖം തുടച്ചു റൂമിലേക്ക് വന്ന ആതു പറഞ്ഞു.... ശ്വാസം എടുത്തില്ല വലിച്ചേ ഉള്ളൂ എന്നോ... എന്തോന്ന് ജാനി.. ദേവു കാര്യം അറിയാതെ പാറുവിനെ നോക്കി.. പാറു കണ്ണ് കാണിച്ചപ്പോൾ കുരുട്ടുബുദ്ധിയുടെ അധോലോക നായിക ദേവുവിന് കാര്യം കത്തി...

ഓ ഓ അങ്ങനെ... എന്റെ ചേച്ചി ചേച്ചിക്ക് എടുക്കാൻ പറ്റില്ലായിരുന്നേൽ അവിടെ എവിടേലും ഇരുത്താമായിരുന്നില്ലേ ശ്വാസത്തിനെ... ദേവു ഗൗരവത്തോടെ പറഞ്ഞു... അയ്യോ ഊതല്ലേ ദേവു... ചീഞ്ഞ കോമഡി എവിടുന്ന് കിട്ടി... ആതു ചിറി കോട്ടി കൊണ്ട് ചോദിച്ചു... ഓ അപ്പൊ ഞാൻ പറഞ്ഞത് ചീഞ്ഞ കോമഡി ആണെന്ന് മനസിലായി.. ജാനി പറഞ്ഞത് നല്ല സ്റ്റാൻഡേർഡ്.... ഇത്‌ അമേരിക്കയിൽ ജനിക്കേണ്ടവൾ അല്ല.. വല്ല കുപ്പ തൊട്ടിയിൽ കിടക്കേണ്ട ആള് ആണ്... ദേവു നന്നായിട്ട് കാർന്നോർമാരെ ധ്യാനിച്ചു.. ആളെ പറയൂല വേണേൽ തുപ്പി കാണിക്കാം.. തുഫ്ഫ്... എന്നും പറഞ്ഞു നൈസ് ആയിട്ട് ദേവു പാറുവിനെ തുപ്പി.. എന്നേ തുപ്പുമോ നീ മാക്രി... തുഫ്ഫ് തുഫ്ഫ്.. എന്നും പറഞ്ഞു പാറു തിരിച്ചു രണ്ട് തുപ്പ് തുപ്പി... എന്റെ മേലേക്ക് തുപ്പുന്നോടി.. അവളെ തുപ്പിയാൽ പോരെ.. തുഫ്ഫ് തുഫ്ഫ്... എന്നും പറഞ്ഞു കല്യാണപ്പെണ്ണും തുപ്പലോട് തുപ്പൽ.... തുപ്പി തുപ്പി ലാസ്റ്റ് പാറുവും ദേവുവും ഒന്നായി.. ആതു പ്ലിംഗ് സുല്ലേ ഫാമിലി മൊത്തം പ്ലിങേ 😝😝😝.....

എന്റെ സാരി ഒക്കെ നാശാക്കിയപ്പോൾ സമാധാനം ആയോ.. ചവിട്ടി തുള്ളി കൊണ്ട് ആതു പറഞ്ഞു.. നാശയാൽ മാറ്റി ഉടുക്കണം മിഷ്ടർ... ദേവു കിതപ്പടക്കി കൊണ്ട് പറഞ്ഞു.. പോടീ ബ്ലഡി പിച്... എന്നും പറഞ്ഞു അഴിഞ്ഞ സാരിയും പൊക്കി പിടിച്ചു ആതു പോയി.. ചേച്ചിയെ പിച്ചാൻ ആണോടി പറഞ്ഞത്... ദേവുവിന് ചംചയം.. അല്ലേടി... ചേച്ചിക്ക് തല ചൊറിയുന്നുണ്ട് അത് മാന്തി കൊടുക്കാൻ ഇംഗ്ലീഷിൽ പറഞ്ഞതാ.. പാറു ചിറി കോട്ടി പറഞ്ഞു.. ഞാൻ ഒന്നും പോവില്ല.. വേണേൽ നീ പൊക്കോ... എന്നും പറഞ്ഞു ദേവു ബെഡിലോട്ട് ചാഞ്ഞു... ഏഹ്.. ദാരിദ്ര്യം... ഇങ്ങനെ ഒരു പൊട്ടി പാറു മനസ്സിൽ പറഞ്ഞു... **💕 ചെക്കൻ വന്നേ ചെക്കൻ വന്നേ... വല്യേട്ടൻ കൂവി കൊണ്ട് അകത്തേക്ക് വന്നു.... മിണ്ടല്ലെടാ.. ആൾക്കാർ വിചാരിക്കും ഞാൻ ഇവിടെ വയ്യാതെ കിടക്കുവാണെന്ന്.. അച്ഛൻ മുണ്ടൊക്കെ ഒന്ന് ശെരിയാക്കി കൊണ്ട് പറഞ്ഞു..

എന്നാൽ പിന്നെ ഒന്നൂടി ഉറക്കെ കൂവാം... വല്യേട്ടൻ പിറുപിറുത്തു.... എന്തോന്ന്.. അച്ഛൻ വല്യേട്ടനെ ഒന്ന് അടിമുടി നോക്കി... അല്ല ഇവിടെ ചുളിഞ്ഞേന്ന് പറഞ്ഞതാ... വല്യേട്ടൻ ഇളിച്ചു കൊണ്ട് അച്ഛന്റെ ഷർട്ടിൽ പിടുത്തമിട്ടു ഒന്ന് ചുളിച്ചു 😌😌.... പ്രതാപ് അങ്കിളും അച്ഛനും ആണ് എല്ലാ കാര്യത്തിനും മുന്നിട്ട് ഇറങ്ങിയത്.. വല്യേട്ടനെ മാറ്റി നിർത്തി.. കോളാവും എന്ന് അറിയാം.. മ്മ്.. ആ സൈഡിലോട്ട് മാറി നിന്നോ... വല്ല അച്ചാറും വെള്ളവും കൊടുത്താൽ മതി 😝😝 അങ്ങനെ ചടങ്ങിലേക്ക് കടന്നു... മോതിരവും വളയും പിന്നെ ഒരു ഫോണും ആണ് അവര് കൊണ്ടു വന്നത്... മിട്ടായി പൊതി പൊട്ടിച്ചതെ സൈഡിലോട്ട് മാറി നിന്ന വല്യേട്ടൻ ആതുവിന്റെ മുന്നിൽ എത്തി... ആതുവേ വല്ല്യേട്ടനെ മറന്നോടി... വലുത് നോക്കി താടി.... വല്യേട്ടൻ കൈ നീട്ടി കൊണ്ട് ആതു കേൾക്കത്തക്ക വണ്ണം പറഞ്ഞു..

ആൽവിന് ആണേൽ ആകെ കൂടിയുള്ള പരവേശം കാരണം ചിറി ഇളിഞ്ഞാണ് നടപ്പ്... വല്യേട്ടന്റെ കയ്യിൽ തിരഞ്ഞു തിരഞ്ഞു ഒരു വല്യ മിട്ടായി എടുത്ത് വെച്ചു കൊടുത്തു... ആതുവേ ഈ കയ്യിലും താടി ഒരു കയ്യ് കാണിച്ചാൽ മറ്റേ കയ്യും കൂടി കാണിക്കണം എന്ന് ആരോ പറഞ്ഞിട്ടുണ്ട്... അതും അല്ല ഈ കയ്യിന് വിഷമം ആവൂലെ അതിന് കിട്ടിയില്ലേൽ.. വല്യേട്ടൻ അടവിറക്കി.... ഒരു മിട്ടായി പൊട്ടിച്ചു രണ്ട് കയ്യിലും വെച്ചോ.. ആതു എനിക്ക് താടി.. വരുൺ ഇടക്ക് കേറി.... ആദ്യം ഞാൻ അല്ലേ ചോദിച്ചേ എനിക്ക് താ ആതു.. വല്യേട്ടൻ വരുണിനെ ഉന്തി... ഒന്ന് കിട്ടിയില്ലേ പിന്നേം പിന്നേം വാങ്ങുവല്ലേ.. ഇനി രണ്ട് കാലിനും വിഷമം ആവും എന്ന് പറഞ്ഞാലോ.. ആതു കുഞ്ഞേട്ടന് താടി... വരുൺ തിരിച്ചും ഉന്തി.. ഔ ഒരു കുഞ്ഞേട്ടൻ വന്നിരിക്കുന്നു.. ആതു ഇതൊക്കെ അവന്റെ അടവ് ആണ്.. മിട്ടായി കൊട്ട കൊണ്ട് പോവണ്ടേൽ മുറുക്കി പിടിച്ചോ.. വല്യേട്ടൻ പുച്ഛിച്ചു വിട്ടു.. ഒന്ന് മാറി നിന്നെ.. ആദ്യം ഞാൻ ഒന്ന് വാങ്ങട്ടെ...

രണ്ട് ഏട്ടന്മാരുടെയും കാല് പിടിച്ചു മാറ്റി നുഴഞ്ഞു കേറി കൊണ്ട് വാവ പറഞ്ഞു... നീ ഇളയത് അല്ലേ എവിടേലും പോയി ഇരുന്ന് കളിച്ചോ എന്ന് പറഞ്ഞു വല്യേട്ടൻ കയ്യോടെ വാവയെ പൊക്കി സോഫയിൽ കൊണ്ട് പോയി ഇരുത്തി... തിരിഞ്ഞു നോക്കിയപ്പോൾ ആതു നിന്നിടത്തു ആതു പോയിട്ട് ഒരു മുട്ടായി പോലും ഇല്ല്യാ... വരുൺ രണ്ട് കയ്യിൽ മിട്ടായിയും പിടിച്ചു വന്നു വല്യേട്ടന്റെ മുന്നിൽ കിടന്നു രണ്ട് സ്റ്റെപ്.. കിട്ടിയ ചാൻസിൽ അതും തട്ടി പറിച്ചു വല്യേട്ടൻ ഓടി.. പിന്നാലെ വരുണും... എല്ലാവരും തിരക്കിൽ ആയത് ഭാഗ്യം.. ഈ മനുഷ്യൻ എന്നേ നാണം കെടുത്തും.... എന്നും പറഞ്ഞു തിരിഞ്ഞ പാറു കാണുന്നത് വന്നവർക്ക് കൊടുക്കാൻ വെച്ച ജ്യൂസ്‌ എടുത്ത് കുടിക്കുന്ന ദേവുവിനെ പിന്നാലെ വാവയും ഉണ്ട്.. വാവയുടെ കണ്ണ് ജ്യൂസ്‌ ഗ്ലാസ്സിലേക്ക് ആണെങ്കിലും ദേവുവിന്റെ കണ്ണ് വിളമ്പാൻ വെച്ചിരിക്കുന്ന ബിരിയാണി ചെമ്പിലേക്കാണ്... ദൈവമേ ആ ചെമ്പ് മൊത്തം എടുത്ത് തൊടിയിലേക്ക് ഇടേണ്ടി വരും... പാറു പിറുപിറുത്തു കൊണ്ട് പറഞ്ഞു..

വേണോ.. ഒരു ഗ്ലാസ്‌ ബാക്കി ഉണ്ട്... പാറുവിന്റെ വരവ് കണ്ട ദേവു ഗ്ലാസ്‌ കാണിച്ചു കൊണ്ട് പറഞ്ഞു... അന്റെ അമ്മോസൻ... വാവയെ എടുത്ത് ഒക്കത്തിരുത്തി ദേവുവിനെയും വലിച്ച് പാറു പൊന്നുവിന്റെ അടുത്തേക്ക് വിട്ടു... **💕 ഇന്നത്തെ ചടങ്ങിൽ തന്നെ മോതിരം ഇട്ടത് കൊണ്ട് എൻഗേജ്മെന്റ് വേറെ വേണ്ട എന്ന് തീരുമാനിച്ചു... അങ്ങനെ അടുത്ത മാസത്തിൽ കല്യാണത്തിനുള്ള ഡേറ്റ് കണ്ട് ചോറും ഉണ്ട് അവര് പടിയിറങ്ങി... അതിന് പിന്നാലെ ദേവുവും.. കുട്ടിയുടെ മെയിൻ ആഗമന ഉദ്ദേശം ബിരിയാണി ആയിരുന്നു.. അത് തട്ടി കഴിഞ്ഞപ്പോൾ കുട്ടി എസ്‌കേപ്പ് ആയി..മാത്രല്ല ഇന്ന് ബീച്ചിൽ വെച്ച് വന്തേട്ടനുമായി ഒരു കൂടി കാഴ്ച ഉണ്ടേ.. വൈകിപ്പിച്ചൂട...ഭാവി പ്രശ്നം ആണേ 😁😁😁...... അങ്ങനെ ഇവളുടെ മാവും പൂത്തു... അവര് കാറിൽ പോവുന്നത് നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു... ആ ഇനി എന്നാണാവോ എന്റെ മാവ് പൂക്കുന്നെ.. ആരാ പറയുന്നത് എന്ന് വിചാരിച്ചു എല്ലാവരും കൂടി നോക്കിയപ്പോൾ ആരാ !!! ആരാ.. നമ്മുടെ വാവ 😁😁....

നോക്കണ്ട.. കേശു എനിക്കുള്ളതാ... എന്നും പറഞ്ഞു കുലുങ്ങി ചിരിച്ചു കൊണ്ട് വാവ അകത്തേക്കോടി... നിന്റെ അല്ലേ ബാക്കി... അച്ഛൻ തലക്ക് കൈ കൊടുത്തു വല്യേട്ടനെ നോക്കി പറഞ്ഞു... ആ അച്ഛന്റെ അല്ലേ മക്കള്... വല്യേട്ടനും വിട്ടു കൊടുത്തില്ല... അകത്തേക്ക് എല്ലാവരും കൂടി കയറാൻ നിന്നപ്പോഴാണ് ഒരു കാർ ഗേറ്റ് കടന്നു വന്നത്. ഇനിയാരാ ഇങ്ങോട്ട് വരുന്നേ... അമ്മ സംശയത്തോടെ ചോദിച്ചു... എന്റെ ബലമായ സംശയം പ്രണവിന്റെ കൂടെ ഉള്ള ബാക്കിക്കാർ ആണ് എന്നാണ്... വരുൺ കാറിനെ വീക്ഷിച്ചു കൊണ്ട് പറഞ്ഞു.. ദൈവമേ ബാക്കി ബിരിയാണി അവർക്ക് കൊടുക്കേണ്ടി വരുമോ.... ഇതാണ് ഇപ്പോൾ വല്യേട്ടന്റെ ചിന്ത... എന്റെ വരുണെ നീ നിന്റെ ഏട്ടനെ പോലെ ആവല്ലേ.. എന്നേ പോലെ ആവ്‌... അച്ഛൻ ദയനീയതയോടെ പറഞ്ഞു.. എടാ അയിന്റെ വാക്ക് കേട്ട് അച്ഛനെ പോലെ ആവല്ലേ നീ..

95 കിലോ ആയിക്കാണും ഇപ്പോൾ തന്നെ.. ഈ കുടവയർ കാണും ഒരു 35..... അച്ഛന്റെ വയറിൽ തടവി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. പ്ഫ... ഇവിടെ ആൾക്കാർ കൂടി പോയി അല്ലേൽ നീയെന്റെ വായിൽ നിന്ന് കേട്ടേനെ... അച്ഛൻ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.. തേങ്ക്സ്... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ആഹാ.. ഇത്‌ നമ്മുടെ വേണുവല്ലേ.. അച്ഛൻ സന്തോഷം കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി... ആഹാ ഉമയും രാധയും ഉണ്ടല്ലോ.. വീണാമ്മയും അച്ഛനോടൊപ്പം ചേർന്നു... വിശ്വൻ അച്ഛന്റെ സുഹൃത്തുക്കൾ ആണ് വേണുവും ഉമയുടെ ഭർത്താവും.. എന്തെ ഈ വഴിക്ക്.... ഞങ്ങളെ ഒക്കെ ഓർമ ഉണ്ടോ... അച്ഛൻ ഇത്തിരി നിരാശയോടെ ചോദിച്ചു.. ഓ പിന്നെ എന്ത് വർത്താനം ആണിത്... വേണു അങ്കിൾ അച്ഛനെ ചേർത്ത് പിടിച്ചു.. വാ അകത്തേക്ക് കേറ്... അമ്മ സ്നേഹത്തോടെ വിളിച്ചു.. ഓഹ് ന്റെ മോനെ അവരോടൊപ്പം വന്ന ആ കൊച്ചിനെ കാണാന് എന്ത് ഗ്ലാമർ ആടാ... വല്യേട്ടൻ വരുണിനെ തോണ്ടി പറഞ്ഞു..

അപ്പൊ ഈ ഞാനോ... പൊന്നു ദേഷ്യം കൊണ്ട് വിറച്ചു.. ഏയ് ഞാൻ ചുമ്മാ പറഞ്ഞതാ.. നീയെൻ കാമിനി.. തക്കുടു കുട്ടി... വല്യേട്ടൻ വരുണിന് പകരം പൊന്നുവിനെ ആണ് തോണ്ടിയത് 😁😁.... അങ്ങനെ അവരുമായി കത്തി അടിക്കൽ ആയിരുന്നു പിന്നെ ബാക്കി പരിപാടീസ്... അവര് വന്നത് എന്തിനാണെന്ന് വെച്ചാൽ ഉമയുടെ മൂത്ത മകളായ സാന്ദ്രയെ കെട്ടുന്നത് വേണുവിന്റെയും രാധയുടെയും മൂത്ത മകൻ ആയ ജിതിൻ ആണ്... ജിതിന് അനിയൻ ജീവനും (സായ് ) അനിയത്തിയും (ചക്കി ) ഉണ്ട്... സാന്ദ്രക്ക് ഒരു അനിയത്തി.. ശ്രുതി... അവളെ കണ്ടിട്ടാണ് വല്യേട്ടന്റെ നേരത്തത്തെ ത്വര... (ഒന്നും മനസിലായില്ലേൽ ഒന്നും കൂടി വായിച്ചു നോക്ക് 😌😌) അവരുടെ കല്യാണം രണ്ട് ദിവസം കഴിഞ്ഞാൽ ആണ്... അത് ക്ഷണിക്കാൻ വന്നതാണ് അവര്...അപ്പൊ ഇന്ന് മൈലാഞ്ചി കല്യാണം ആണ് ... എന്നിട്ട് എവിടെ രണ്ടാമത്തെ മരുമകൾ.. കണ്ടില്ലല്ലോ.. അടിച്ചോണ്ട് വന്നല്ലേ ചെറുക്കൻ... വേണു അങ്കിൾ ചോദിച്ചു... അങ്ങനെ ഒന്നും ഇല്ല്യാ വേണു അങ്കിൾ..

വരുൺ നിന്ന് നാണം കുണുങ്ങി... പാറു പ്ലിങ്ങിയ ചിരിയും പാസാക്കി മുന്നിലേക്ക് വന്നു... അല്ലേലും പണ്ടേ അടിച്ചു മാറ്റാൻ ഇവൻ മിടുക്കൻ ആണ്. എന്റെ എന്തോരം ഡോറയുടെ റബ്ബർ ഇവൻ അടിച്ചു മാറ്റിയിട്ടുണ്ട്.. പോരാത്തതിന് അടിച്ചാൽ കയ്യിൽ വള പോലെ കിടക്കുന്ന സ്കെയിൽ ഇല്ലേ അങ്കിളെ അത് വരെ ഇവൻ അടിച്ചു മാറ്റിയിട്ടുണ്ട്... വല്യേട്ടൻ വേണു അങ്കിളിനെ തോണ്ടി തോണ്ടി പറഞ്ഞു... വരുൺ പല്ല് കടിച്ചു പൊട്ടിച്ചു.. ചേട്ടൻ ആയി പോയില്ലേ.. ഒന്നും ചെയ്യാൻ പറ്റില്ലല്ലോ... അരുണേ... അമ്മ ഒന്ന് അമർത്തി വിളിച്ചു.. ഹഹഹ... ഇവൻ ഇപ്പോഴും പണ്ടത്തെ പോലെ തന്നെ.... രാധ ആന്റി ചിരിച്ചു കൊണ്ട് പറഞ്ഞു... പെണ്ണുങ്ങൾ എല്ലാം അപ്പോഴേക്കും കൂട്ടായിരുന്നു... എല്ലാവരെയും ഒന്നും കൂടി വിളിച്ചിട്ട് അവര് ഇറങ്ങി... ഹാവു എന്റെ ബിരിയാണി പോയില്ല... വല്യേട്ടൻ നെഞ്ചിൽ കൈ വെച്ചു കൊണ്ട് പിറുപിറുത്തു... പിന്നെ അവര് ബിരിയാണി തിന്നാൻ വേണ്ടി ആണല്ലോ ഇങ്ങോട്ട് വന്നത്.. നിന്റെയൊരു കൊതി....

അമ്മ അതും പറഞ്ഞു അകത്തേക്ക് പോയി... എന്റെ ദൈവമേ ഇവനെ പ്രസവിച്ചത് ബിരിയാണി ചെമ്പിൽ ആയിരുന്നോ.. മോളെ പൊന്നു ഇവനെ ആ ചെമ്പിൽ ഇട്ടു മൂടി വെച്ചേക്ക്.. തിന്ന് മുടിക്കട്ടെ... അതും പറഞ്ഞു അച്ഛനും പോയി അകത്തേക്ക്... ലേശം ഓവർ ആയല്ലേ.. ഈഹ്.. വല്യേട്ടൻ ഇളിച്ചു കൊണ്ട് ചോദിച്ചു... ലേശം അല്ല നല്ലോണം... കോറസ് പോലെ വാവയും വരുണും ആതുവും പൊന്നുവും പാറുവും വല്യേട്ടനോട് പറഞ്ഞിട്ട് അകത്തേക്ക് പോയി... ഇത്‌ കണ്ട ആന്റിയും പ്രതാപ് അങ്കിളും ഇളിച്ചു കൊണ്ട് അകത്തേക്ക് പോയി... എന്നാൽ പിന്നെ ഞാനും എന്നും പറഞ്ഞു വല്യേട്ടനും നാലുപുറം നോക്കി അകത്തേക്ക് പോയി... ::::::::::::::::💕 കല്യാണവീട്ടിൽ പോയപ്പോൾ തന്നെ പെണ്ണിന്റെ അനിയത്തി ശ്രുതി വാവയെ കയ്യോടെ പിടിച്ചു... വാവ പാട്ട് പാടണം ട്ടോ.. ഗാനമേള ഒക്കെ ഉണ്ട്.... വാവയെ ചേർത്ത് പിടിച്ചു കൊണ്ട് ശ്രുതി പറഞ്ഞു.. ആണോ.. എന്നാൽ ഞാൻ പാടട്ടെ.. എന്നും പറഞ്ഞു ശ്രുതിയുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് വാവ കുതറി ഓടി...

അപ്പൊ തുടങ്ങിയതാണ് വാവ വരുണിന്റെ കയ്യും പിടിച്ചു വലിക്കാൻ... ഓ നടക്ക് ഞാൻ വരാം.. അതും പറഞ്ഞു വരുൺ വാവയെയും പൊക്കി എടുത്ത് കൊണ്ട് സ്റ്റേജിലേക്ക് നടന്നു... മൈക്ക പിടിച്ചു താടാ പട്ടി... വാവ മൈക്കയിലൂടെ വിളിച്ച് പറഞ്ഞു.. ഈ പെണ്ണെന്നെ നാണം കെടുത്തും... മനസ്സിൽ പറഞ്ഞു കൊണ്ട് വരുൺ മുട്ട് കുത്തി മൈക്ക പിടിച്ചു കൊടുത്തു... വല്യേട്ടൻ കടന്നും ഇരുന്നും ചിരിക്കുന്നുണ്ട്.. ഞാൻ എന്റെ വല്യേട്ടൻ പഠിപ്പിച്ചു തന്ന പാട്ടാണ് പാടുന്നേ.. ദോ ആ ഇരിക്കുന്നത് ആണ് എന്റെ വല്യേട്ടൻ... വാവ വല്യേട്ടനെ ചൂണ്ടി കൊണ്ട് പറഞ്ഞു... എല്ലാവരും വല്യേട്ടനെ നോക്കുന്നുണ്ടെന്ന് കണ്ടതും വല്യേട്ടൻ നിവർന്നു കൃതാര്തജ്ഞതയോടെ ഇരുന്നു... 🎶സ്കൂളിലെ കഞ്ഞി പുരയിൽ സുന്ദരിയായ കഞ്ഞി താത്ത... കഥ പറയാൻ കൂട്ടിനായി സുന്ദരിയായ കഞ്ഞി താത്ത.... 🎶 (മനസിന്റെ മണിയറയിൽ സുന്ദരിയായ....ആൽബം സോങ്... )

വാവ ആ രീതിക്ക് പാടി തുടങ്ങിയതും എല്ലാവരും വല്യേട്ടനെ നോക്കാൻ തുടങ്ങി... വല്യേട്ടൻ ബ്ലിങ്കസ്യാ ഇരിക്കുന്നു... അച്ഛനും അമ്മയും ഇറങ്ങി ഓടിയാലോ എന്ന രീതിക്ക് നിൽക്കുന്നു.. കയ്യിലെ ജ്യൂസ്‌ ഗ്ലാസ് ഞെരിച്ചാൽ ആൾക്കാർ കാണുമല്ലോ എന്ന് വിചാരിച്ചു ചുണ്ടോട് ചേർത്തു... പൊന്നുവും പാറുവും ഒരു മറവിലേക്ക് മാറി നിന്നു.. വെറുതെ എന്തിനാ ചീത്ത പേര് കേൾക്കുന്നേ.. ആതു ആണേൽ ഇംഗ്ലീഷ് സോങ് കേൾക്കുന്ന ലാഘവത്തിൽ താളം ഇട്ടു നിൽക്കുന്നു... വരുൺ മൈക്ക എറിഞ്ഞു ഓടിയാൽ വാവയുടെ കയ്യിൽ നിന്ന് കേൾക്കുമോ എന്ന് പേടിച്ചു ചിരി കടിച്ചു പിടിച്ചു നിൽക്കുന്നു.... ഒന്നൂടെ ഉണ്ടേ... വാവ ഉടുപ്പൊക്കെ നേരാക്കി കൊണ്ട് പറഞ്ഞു.. ഇനിയും ഉണ്ടോ... ഇനി ഇവള് ഏതാ പാടുന്നേ ആവോ... വഴി കണ്ട് വെക്കാം... വല്യേട്ടൻസ് ആത്മിച്ചു നാലുപുറം നോക്കി.. 🎶മെല്ലെ മെല്ലെ ജാനൂന്റെ ജാക്കറ്റ്... തുറക്കുന്നു വേലായുധൻ.... 🎶

(ഇമ്മാനുവേൽ സിൽക്‌സിന്റെ പരസ്യം... മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു ഇമ്മാനുവേൽ ) (പൊങ്കാല വേണ്ട... പ്രശംസ ഉണ്ടേൽ ഒരു കൊട്ട എടുത്തോ 😜😜) അത് കേട്ടതേ വല്യേട്ടൻ കിട്ടിയ വഴി ഓടി... വരുൺ മുട്ടിൽ തലപൂഴ്ത്തി വെച്ച് ചിരിയോട് ചിരി... അച്ഛന്റെയും അമ്മയുടെയും ജ്യൂസ്‌ മുഖത്തേക്ക് തെറിച്ചു... പൊന്നുവും പാറുവും അവിടെ തന്നെ സേഫ് ആയിട്ട് നിൽക്കുന്നു.. ഒരു വ്യത്യാസം എന്താണെന്ന് വെച്ചാൽ രണ്ടാളും ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആണെന്ന് മാത്രം... അത് വരെ താളം ഇട്ടു നിന്ന ആതു അവിടെ കണ്ട കസേരയിലേക്ക് ചാഞ്ഞിരുന്നു ..... കഴിഞ്ഞു.. താങ്ക്സ്... എന്നും പറഞ്ഞു വാവ വരുണിനെ തോണ്ടി... വരുൺ മൈക്ക നിലത്തിട്ട് വാവയെയും എടുത്ത് സ്റ്റേജിന്റെ പിറകിലേക്ക് ഓടി... കാണികൾ ആണേൽ കൂട്ട ചിരി മുഴക്കി വല്യേട്ടനെ തിരയുന്നു.... കല്യാണ വീട്ടുകാര് ഇനി നാണം കേടാൻ ഉണ്ടോ..

ഫേമസ് കല്യാണ തലേന്ന് ആയി പോയില്ലേ... എന്ന ചിന്തയിൽ താടിക്കും കൈ കൊടുത്തിരുന്നു.... എന്നാലും അവരുടെ ചുണ്ടിൽ ഒരു ചിരി ഉണ്ട്... 🤣🤣🤣🤣 അച്ഛൻ കണ്ണ് കാണിച്ചതും മറവിൽ നിന്നും സ്റ്റേജിന്റെ പിറകിൽ നിന്നും കസേരയിൽ നിന്നും ബാക്കി അംഗങ്ങൾ പുറത്തേക്ക് ഓടി... എസ്‌കേപ്പ് 🏃‍♀️🏃‍♀️🏃‍♀️🏃‍♀️... ✨️ഇനി എന്തരോ വരട്ട് ... നമുക്കിനി എന്തര് വരാനാ.... വാവ എന്ന അനിയത്തി കാല് തള കോർത്തു അതിന്റെ മോന്തക്കിട്ടൊരു തൊഴി കൊടുത്തിട്ട് പറഞ്ഞ് പറഞ്ഞ് പറഞ്ഞ് നോക്ക്... കേറിപ്പിടിച്ച വാല് പുലി വാല്... എന്തരോ വരട്ട്... തള്ളേ ഇനി എന്തര് വരാനാ... 💃💃 ഡെഡിക്കേറ്റഡ് to വല്യേട്ടൻ 😝😝 ബാക്കി വല്യേട്ടനുള്ള പൊങ്കാല ഞാൻ പറയുന്നില്ല.. എല്ലാം നിങ്ങടെ ഊഹങ്ങളിലേക്ക് വിട്ടു തന്നിരിക്കുന്നു...........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...