നിന്നിലലിയാൻ: ഭാഗം 22

 

എഴുത്തുകാരി: നിലാവ്

രാത്രിയിലെ ഫുഡ്‌ കഴിച്ചു എല്ലാവരും ഉമ്മറത്തു ഇരിക്കുവാർന്നു.. മക്കളെ നമുക്ക് അന്താക്ഷരി കളിച്ചാലോ.. ന്താ അച്ഛാ ഈ പ്രായത്തിൽ ഒരു ഇളക്കം.. ന്ത് ഇളക്കം... ഇതൊക്കെ ഏത് പ്രായത്തിലും കളിക്കാം.. നിങ്ങൾ ഉണ്ടോ? ഞാൻ റെഡി... (പാറു ) എന്നാ പിന്നെ ഞങ്ങളും റെഡി. അങ്ങനെ കളി കുറച്ചു എത്തി... ഏട്ടന്റെ ഊഴം ആണ് ഇപ്പൊ... ഏട്ടാ ക.. ഭഗവാനെ ക വച്ചു ഇനി ഇപ്പൊ ഏതാ പാട്ട് ഉള്ളത്... ഹാ കിട്ടിപ്പോയി.. കാരക പെണ്ണാളേ കതിരാടും മിഴിയാളേ താമ്പുരാനെത്തിടും മുന്നേ കാരിങ്കാറിന്‍ കോരപറിച്ചാട്ടേ ... ഏട്ടൻ തകർത്ത് പാടുകയാണ്... ഇത് കള്ളക്കളി ആണ്.. കാരക പെണ്ണാളേ അല്ല.. താരക പെണ്ണാളേ എന്നാ... (വാവ ) ഒന്ന് പോടീ.. നിക്കറിയാം.. ഇയ്യ് മിണ്ടാതെ ഇരുന്നോ.. കാരക പെണ്ണാളേ ആണ്.. അല്ല ഏട്ടാ... (കോറസ് ) ഓ.... ഞാൻ മുന്നിൽ എത്തിയപ്പോ എല്ലാരും ഇന്നേ തോൽപ്പിക്കാൻ ഒറ്റ കെട്ടായി നിൽക്കാണല്ലേ.. ആയിക്കോട്ടെ.. ഇടം കണ്ണിട്ട് നോക്കി... ഏറ്റാൽ മതിയായിരുന്നു (ആത്മ ) തോൽപിക്കാനൊന്നുമല്ല.. കള്ളകളി തന്നെയാ.... ഓ ആയിക്കോട്ടെ.. സാരല്ല്യ..

ഇനി ഉണ്ടായാൽ ന്തായാലും മാർക്ക്‌ കൊറക്കും ട്ടോ.. ആ ആയിക്കോട്ടെ.. മൂപ്പരുടെ മുഖത്ത് പൂനിലാവിന്റെ തിളക്കം.. അങ്ങനെ റൗണ്ട് അടിച്ചു വീണ്ടും ഏട്ടന്റെ അടുത്ത്.... ഏട്ടാ സ.. (പാറു ) സ.. സ.. സാ.... ആാാ..... സന്തനമണി ചന്ദ്രികയുടെ നടയിൽ നടനം തുടരുക രംഭ പാടി മധുര രാഗം... ദ്രുത പാടി... മൂപ്പർ കണ്ണും അടച്ചു കയ്യോണ്ട് ശ്രുതി ഒക്കെ പിടിച്ചു കത്തി കയറുകയാണ്.... അച്ഛാ.. ലാസ്റ്റ് പാടി.. അപ്പൊ ഇനി അച്ഛൻ പ വച്ചു പാട്... ........................... ഇതെന്താ അച്ഛൻ പാടാത്തെ .. തലയുയർത്തി നോക്കിയപ്പോ എല്ലാരും അവനെ കടിച്ചു കീറാനുള്ള ദേഷ്യത്തിൽ ഇരിക്കുന്നു.. നിങ്ങൾ ഒക്കെ ന്താ ഇങ്ങനെ നോക്കണേ.. ഞാൻ പാടി... ഇനി അച്ഛനാ പാടാൻ പ വച്ചിട്ടു.. ......................... ന്താ അച്ഛാ.. ഇവരൊക്കെ ഇങ്ങനെ നോക്കണേ... ഇന്റെ വല്യേട്ടാ.. ഏട്ടന് തീരെ കലാബോധം ഇല്യാല്ലേ.... ചന്ദ്രികയും രംഭയും ഒക്കെ ണ്ടല്ലോ.. അവന്റെ ഒരു സന്തനമണി... എണീറ്റ് പോടാ.... എല്ലാരും പോയി കിടന്നോ.. കുറച്ചു കൂടി കഴിഞ്ഞാൽ ഇതിലും വലുത് കേക്കേണ്ടി വരും... ചെറിയ കുട്ടികളൊക്കെ ഉള്ളതാ.. അച്ഛാ... ന്താ പൊന്നു..

മൂപ്പരുടെ പാട്ട് കേട്ട് കുഞ്ഞാവ ചവിട്ടുന്നുണ്ട്.. സഹിക്കുന്നില്ല എന്ന് തോന്നുന്നു... അവിടെ കൂട്ടച്ചിരി ഉയർന്നു... വല്യേട്ടൻ ചവിട്ടി തുള്ളി പോവുമ്പോ അവിടെന്ന് കോറസ് കേൾക്കാം.. സന്തനമണി.. രംഭ പാടി... ആ ചന്ദ്രികയുടെ... പൊന്നു ചെന്നപ്പോൾ നമ്മുടെ വല്യേട്ടൻ പിണങ്ങി ഇരിക്കുവാ.. ഏട്ടൻ കിടക്കുന്നില്ലേ.. ഞാൻ കിടന്നോളാമെ..... ചവിട്ട് കിട്ടിയ ആള് പോയി കിടന്നോ.. ക്ഷീണം ഉണ്ടാവും.. അതിനും ക്ഷീണം ഏട്ടനാവും... തൊണ്ട പൊട്ടിയല്ലേ പാടിയിരുന്നത്.... ഹിഹിഹി.. പോടീ.. നിനക്കൊക്കെ അസൂയയാ.. ഇന്റെ കുഞ്ഞു അവന്റെ അച്ഛന്റെ പാട്ട് കേട്ട് സന്തോഷം കൊണ്ട് ചവിട്ടിയതാ..അല്ലെ കുഞ്ഞാ... പാവo അത് കുറെ നേരായിട്ട് സഹിച്ചു നിൽക്കാവും... സ്വന്തം അച്ഛൻ ആയി പോയില്ലേ.. നീ പോടീ അഹങ്കാരി.. എന്നും പറഞ്ഞു അവൻ തിരിഞ്ഞു കിടന്നു... ഇതുകണ്ട് ചിരിച്ചു കൊണ്ട് അവളും അവന്റെ അടുത്ത് കിടന്നു...

ഇതേസമയം പാറു ഏട്ടന്റെ കാട്ടിക്കൂട്ടൽ കണ്ട് ചിരിച് നേരെ നോക്കിയത് വരുണിന്റെ മുഖത്തേക്ക്.. അവനും അവളെ തന്നെ നോക്കി നിക്കുവായിരുന്നു... അത് കണ്ടതും സ്വിച്ചിട്ടത് പോലെ അവളുടെ ചിരി നിന്ന് മുഖം വെട്ടിതിരിച്ചു... ഇന്റെ പാറുക്കുട്ട്യേ.. നിന്റെ ദേഷ്യം ഇതുവരെ മാറിയില്ലേ.. ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട് ഞാൻ പാറുക്കുട്ടി അല്ലാന്ന്.. ന്നാൽ ജാനകി കുട്ട്യേന്ന് വിളിച്ചാലോ... തന്റെ അമ്മാവനെ പോയി വിളിക്ക്.. അത് റിസ്കല്ലേ ജാനു.... ജാനു നല്ല പേര് അല്ലെ.. 90 വയസ് കഴിഞ്ഞ മുത്തിമാർക്ക് പറ്റിയ പേര്.. നിനക്ക് ചേരും... ............................. മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ അവൻ പാടി Janu janu... do you love me... Bolona bolona much you love me...  ......................................... മനുഷ്യന് നേരാവണ്ണം മലയാളം അറിയില്ല അപ്പോഴാ അയാളുടെ ഒരു കിന്ദി.. പാറു പിറുപിറുത്തു... ന്താടി പിറുപിറുക്കുന്നെ.... ഒന്നുല്ല്യ.. *******

എടി വീണേ നമുക്ക് ഒരു കുഞ്ഞിനെ കൂടി നോക്കിയാലോ... ന്താ മനുഷ്യാ നിങ്ങൾക്ക്.. മൂത്ത മകൻ കെട്ടി കുട്ടി ആയി...രണ്ടാമത്തെ മകനും കെട്ടി... ന്നിട്ടാ ഇനി അമ്മ പെറ്റ് കിടക്കാൻ പോണത്... അതിനെന്താടി ഒരു കൊഴപ്പം... നമ്മടെ പേരക്കുട്ടിയും നമ്മടെ കുട്ടിയും.. ഓഹ് രണ്ടാളും കൂടി ആവുമ്പോ രസാവും.. അച്ഛാ... ഇങ്ങൾ ഇന്നേ മറന്നുപോയി.... (വാവ ) എടി നീ ഉറങ്ങിയില്ലേ കുട്ടിപ്പിശാശ്ശെ... (അച്ഛ) നിങ്ങടെ അല്ലെ ബാക്കി.. ഉറങ്ങിയാലെ അത്ഭുതം ഉള്ളൂ.. (വീണ ) ന്നിട്ട് അച്ചേ കുഞ്ഞുവാവ ഉണ്ടാവുമോ.. അതിനു നിന്റെ അമ്മ കൂടി കനിയണം.. അതെന്താ അച്ചേ അങ്ങനെ... കുഞ്ഞു വാവ എങ്ങനെയാ ഉണ്ടാവാ.. ഇതുകേട്ട് വീണയുടെ മുഖത്തേക്ക് വിശ്വൻ(വിശ്വനാഥൻ ) നോക്കി... നിങ്ങൾ ന്തിനാ ഇന്നേ നോക്കണേ.. അവളുടെ ഡൌട്ട് ഒക്കെ തീർത്തു കൊടുക്ക് എന്നും പറഞ്ഞു അവർ തിരിഞ്ഞു കിടന്നു..

പറ അച്ചേ... അ... അതോ... അത് ഭഗവാനോട് പ്രാർത്ഥിക്കുമ്പോ.. അപ്പൊ അമ്മേം കൂടി കനിയണം എന്ന് പറഞ്ഞതോ... ഇതുകേട്ട് വീണ ചിരിച്ചു... ആ അമ്മ കനിയണം.. അമ്മേം അച്ഛനും കൂടി പ്രാർത്ഥിക്കണം.. ന്നാലെ ഉണ്ടാവു.. എന്നാൽ നാളെ കുഞ്ഞേട്ടനോടും പാറുവിനോടും പ്രാർത്ഥിക്കാൻ പറയണം.. എന്നാൽ അവർക്കും കുഞ്ഞു ഉണ്ടാവുമല്ലോ.. നീ ഒന്ന് ഉറങ്ങിക്കെ വാവേ.. ഇങ്ങനെ പാതിരാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്ന് ഇന്റെ കഞ്ഞികുടി എന്ന് മുട്ടിയതാ (ആത്മ ).. അവൾ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു.. വിശ്വൻ അവളെ ഉറക്കി...... ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...