നിന്നിലലിയാൻ: ഭാഗം 94

 

എഴുത്തുകാരി: നിലാവ്

രാവിലെ കുളിച്ചൊരുങ്ങി പതിവിലും വിപരീതമായി പാറു സീമന്തരേഖയിൽ കുങ്കുമം തൊട്ട് താഴേക്ക് ചെന്നു.... പാറുവിനെ കുറെ ദിവസത്തിനു ശേഷം ആ കോലത്തിൽ കണ്ടതും ഹാളിൽ ഇരുന്ന് പത്രം വായിക്കുവായിരുന്ന അച്ഛൻ തല പൊന്തിച്ചു നോക്കി എന്നിട്ട് പുറത്തേക്ക് ഓടി... എന്താ അച്ഛാ.. പുറത്ത് എന്താ... പാറുവിനെ കണ്ട് ഓടിയ അച്ഛന്റെ പിന്നാലെ ഓടി കൊണ്ട് പാറു ചോദിച്ചു... കാക്ക വല്ലതും മലർന്നു പറക്കാൻ തുടങ്ങിയോ എന്ന് നോക്കിയതാ കൊച്ചേ.... നല്ല നല്ല മാറ്റങ്ങൾ ഒക്കെ കാണുന്നു... അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു... ഇതിപ്പോ അച്ഛൻ കളിയാക്കിയതാണോ അതോ കാര്യം പറഞ്ഞതാണോ എന്ന് ചിന്തിച്ചു നിൽക്കുവാണ് പാറു... ഇതൊരു ഒന്നൊന്നര മാറ്റം ആണ് അച്ഛാ... ഇനി കോളേജിൽ എന്തൊക്കെ നടക്കുമോ എന്തോ... ഇതിനുള്ള ലൈസൻസ് റദ്ധാക്കണം... അങ്ങോട്ട് വന്ന വല്യേട്ടൻ രോദനം അറിയിച്ചു... എന്തിനുള്ള ലൈസൻസ്.... 🤔 പാറുവും അച്ഛനും പരസ്പരം മുഖത്തോട് മുഖം നോക്കി ചോദിച്ചു... അല്ല ഭാര്യ അവിടെ പഠിക്കുമ്പോൾ ഭർത്താവ് അവിടെ പഠിപ്പിക്കുന്നത് അതും സെയിം ഡിപ്പാർട്മെന്റ് കൂടാതെ ക്ലാസ്സ്‌ ചാർജും ഉണ്ടല്ലോ.... എന്തെങ്കിലുമൊക്കെ നടക്കും... വല്യേട്ടൻ കുത്തിത്തിരിപ്പിറക്കി... എന്നു വെച്ചാൽ.... പാറു ട്യൂബ് ലൈറ്റ് പോലെ മിന്നി മിന്നി ചോദിച്ചു....

എന്നു വെച്ചാൽ നിന്റെ കെട്ട്യോന്റെ സ്ഥാനം ഒഴിഞ്ഞു അവിടേക്ക് ഇവന് വന്നു ഇവന്റെ സ്ഥാനത്തേക്ക് വരുൺ വരണമെന്ന്... അതല്ലേ അച്ഛന്റെ മ്യോനെ.... അച്ഛൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.... അത് തന്നെ... അല്ലെങ്കിലും അച്ഛനെ എന്നേ മനസ്സിലാവൂ... നാണമാവുന്നു എനിക്ക് മേനി തൂവുന്നു 🙈🙈 വല്യേട്ടൻ നഖം കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു... പ്ഫാ.. 😤😤.. മര്യാദക്ക് കുളിച്ചൊരുങ്ങി ഓഫീസിലേക്ക് പോവാൻ നോക്കിക്കോ... അച്ഛൻ ഒരൊറ്റ ആട്ടൽ ആയിരുന്നു.. അതോടെ വല്യേട്ടൻ റൂമിലും പാറു അടുക്കളയിലും എത്തി.... 😒😒😒... ഒരൊറ്റ ആട്ടൽ മതി ജീവിതം മാറി മറിയാൻ 🙊🙊🙊🙊... വാ കയറ്...... കോളേജിലേക്ക് ഇറങ്ങാൻ നിന്ന പാറുവിനെ നോക്കി വരുൺ പറഞ്ഞു... എങ്ങോട്ട്.. ഞാൻ കോളേജിൽ പോവാ... അമാന്തിച്ചു നോക്കി പാറു ചോദിച്ചു... പിന്നെ ഞാൻ എങ്ങോട്ടാ കാശ്മീരിലേക്ക് ആണോ.. 🤨🤨 വരുൺ കെറുവിച്ചു കൊണ്ട് തല തിരിച്ചു.... അല്ല ഞാൻ സാധാരണ കൊത്തിപ്പിടിച്ചു ബസിൽ കയറി സിടി കൊടുത്ത് കോളേജിൽ എത്തുവോളം കണ്ടക്ടറുടെ ചീത്ത കേട്ടിട്ടല്ലേ പോവാറ്.... അതുകൊണ്ട് ചോദിച്ചതാ... 😏😏 പാറു മുഖം തിരിച്ചു കൊണ്ട് പറഞ്ഞു... എടി കുരുട്ടെ മതി നിന്റെ കോപ്രായം.. കുറച്ച് ദിവസത്തേക്ക് ആതു ഇല്യാല്ലോ അവൾക്ക് സ്റ്റഡി ലീവ് അല്ലെ...

ഞാൻ ഒരു മാസ്സ് എൻട്രി പ്രതീക്ഷിച്ചു നിന്നേം കൊണ്ട് പോവാൻ ഉദ്ദേശിച്ചതാ... ബുള്ളറ്റിൽ നോക്കിക്കൊണ്ട് വരുൺ പറഞ്ഞു... എന്നാ പിന്നെ എടുക്ക് കാലേട്ടാ വണ്ടി കോളേജിലേക്ക്... വണ്ടിയിൽ ചാടി കേറി ഇരുന്ന് കൊണ്ട് പാറു പറഞ്ഞു..... ***💕 കുടുകുടു ശബ്ദത്തിൽ കോളേജിനെ ഉണർത്തി കൊണ്ട് വരുന്ന വരുണിന്റെ ബുള്ളെറ്റ് കണ്ടതും പ്രത്യേകിച്ച് ബാക്കിൽ പാറുവിനെ കണ്ടതും കുറെയേറെ പേര് അതിശയത്തോടെ അവരെ തന്നെ നോക്കി... ഈ എൻട്രി നേരത്തെ പ്രതീക്ഷിച്ചിരുന്ന ദേവു നേരത്തെ തന്നെ ഗേറ്റിൽ സ്ഥാനം പിടിച്ചിരുന്നു... എമ്മോ.... ആ വരവ് കണ്ടില്ലേ അണ്ണാനും മാങ്ങയണ്ടിയും പോലെ... ഇത്‌ കുറച്ച് നേരത്തെ ആയാൽ മതിയായിരുന്നു.... താടിക്കും കൈ കൊടുത്ത് കൊണ്ട് ദേവു പിറുപിറുത്തു... ഞാനും വന്തേട്ടനും ആയിരുന്നെങ്കിലോ 🤔🤔ഛെ മ്ലേച്ഛം.... സുന്ദരിയും കോന്തനും വരുന്ന പോലെ തൊന്നും.... ദേവു നീ അതൊന്നും ആലോചിക്കേണ്ട.. മായിച്ചു കളയ്.... വായുവിൽ കൈ വീശി കൊണ്ട് ദേവു പിന്നേം പിറുക്കൽ തന്നെ..... നീ എന്ത് ചെയ്യുവാടി ഇവിടെ... ബൈക്കിൽ നിന്നും ഇറങ്ങി ദേവുവിന്റെ കോപ്രായം കണ്ട പാറു ദേവുവിനെ കുലുക്കി തക്കത്ത കളിച്ചു കൊണ്ട് ചോദിച്ചു... പാ... പാറ്റ.... 😁 ദേവു ഇളിച്ചു കൊണ്ട് തട്ടി വിട്ടു.... എന്നാ വാ വേഗം നടക്ക്..

ഇപ്പോൾ വരും ആളുകൾ പിന്നാലെ കാര്യം തിരക്കാൻ... ദേവുവിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പാറു മുന്നോട്ട് നടന്നു..... എടി വന്തേട്ടൻ ഇപ്പോൾ വരും... പിന്നിലേക്ക് നോക്കി നടന്നു കൊണ്ട് ദേവു പറഞ്ഞു.. നിന്നെ കണ്ടില്ലേൽ ക്ലാസ്സിലേക്ക് വന്നോളും.. നീ വന്നേ.... മറ്റുള്ളവരുടെ നോട്ടം കണ്ടപ്പോൾ പാറു പറഞ്ഞു..... **💕 എന്നാലും എന്റെ ജാൻകി.. നീ സാറിന്റെ വൈഫ്‌ ആണെന്ന് ഒരൊറ്റ വാക്ക് പറഞ്ഞിരുന്നേൽ... പലരുടെയും കൂവൽ ഒറ്റയടിക്ക് നിർത്തിപ്പിച്ചില്ലേ.... ക്ലാസ്സിലെ ഒരുത്തൻ വന്നു ചോദിച്ചു... അത് പിന്നെ... സസ്പെൻസ്.. സസ്പെൻസ്... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... എന്തായാലും ഞങ്ങൾക്ക് ഗംഭീര ട്രീറ്റ്‌ വേണം.. 😁😁😁😁😁............ വേറൊരുത്തി.... എല്ലാവരും നേരിട്ട് ചോദിച്ചോ.... ഒന്നും പറയാൻ വയ്യാതെ പാറു പറഞ്ഞു... അല്ല ഇതൊക്കെ എന്ന് സംഭവിച്ചു.. ചിലവ് ചുരുക്കാൻ വേണ്ടിയാണോ ഇങ്ങനെ ഒരു കല്യാണം... ഫാനേട്ടന്റെ വറുവിന്റെ ആണ് ചോദ്യം.... അത് കാലേ..... അല്ല സാർ ഇവിടെ ജോയിൻ ചെയ്യുന്നതിന് മുന്നേ സംഭവിച്ചതാ.. 6 മാസം കഴിഞ്ഞു.... പാറു നന്നായി ഇളിച്ചു കൊണ്ട് പറഞ്ഞു... ഏയ്.. ഇളക്കല്ലെടി... ഞാൻ ഇതൊന്ന് എടുത്തോട്ടെ... പാറുവിന്റെ നെറ്റിയിലെ കുങ്കുമം എടുത്ത് കൊണ്ട് ദേവു പറഞ്ഞു... നിനക്കെന്തിനാ അത്... നെറ്റിയിൽ പരത്തിയോ നീ....

നെറ്റിയിൽ തൊട്ട് കൊണ്ട് പാറു ചോദിച്ചു... എനിക്ക് തൊടാൻ... ഒരു കാലത്ത് വന്തേട്ടന്റെ ഒപ്പം ഞാനും.... ആഹാ 😍😍😍 വരാൻ പോവുന്ന വസന്തത്തെ നോക്കി ദേവു അയവിറക്കി... **💕 ഉച്ചക്ക് ഊണ് കഴിച്ചു ഇരിക്കുമ്പോഴാണ് പാറുവിനെ വിക്രമൻ സാർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു വന്നത്.... ജാൻകി അല്ലെ... തന്നെ വിക്രമൻ സാർ വിളിക്കുന്നുണ്ട്... ലൈബ്രറിയിലേക്ക് ചെല്ലാൻ പറഞ്ഞു... വിക്രമൻ സാറോ... സാർ എന്തിനാ എന്നേ വിളിക്കുന്നെ... ദേവു.. ഡി ദേവു... ഒന്ന് വാടി എന്റെ ഒപ്പം... വന്തേട്ടനോട് സൊള്ളുന്ന ദേവുവിനെ വിളിച്ചു കൊണ്ട് പാറു ചോദിച്ചു.. നീ പൊക്കോ പാറു.... അയാൾക്ക് എന്നേ കാണുന്നത് തന്നെ കണ്ടക ശനി ആണ്.... ദേവു കെറുവിച്ചു കൊണ്ട് പറഞ്ഞു.... വിളിച്ചതല്ലേ പോയേക്കാം... എന്നും പറഞ്ഞു ലൈബ്രറി ലക്ഷ്യം വെച്ചു പാറു നടന്നു.... ഇവിടെ ആരെയും കാണുന്നില്ലല്ലോ.. ലൈബ്രറേറിയൻ എവിടെ പോയി.... അകത്തേക്ക് കേറി കൊണ്ട് നാലുപുറം നോക്കുന്നതിനിടയിൽ ആണ് പാറുവിനെ ആരോ പിടിച്ചു വലിച്ചു ചുമരിനോട് ചേർത്ത് നിർത്തിയത്.... പെട്ടെന്ന് ആയതിനാൽ പാറു കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടു.... തന്നോട് ചേർന്ന് നിൽക്കുന്ന ആളുടെ ഗന്ധം മനസ്സിലായതും പാറുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..

എന്നാലും അതി സമർഥമായി അത് തടുത്തു വെച്ചു കൊണ്ട് കണ്ണുകൾ പതിയെ തുറന്നു... എന്താണ്... ഇത്തിരി ഗൗരവത്തോടെ പാറു ചോദിച്ചു.... എന്ത്.... വരുൺ ഒന്നും അറിയാത്ത പോലെ ചോദിച്ചു... അല്ലാ എന്താ ഉദ്ദേശം.... പാറു രണ്ട് കയ്യും മാറിൽ കെട്ടി കൊണ്ട് ചോദിച്ചു... ദുരുദ്ദേശം... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... ഒന്ന് പോയെ വരുണേട്ടാ ഇത്‌.. മാറിക്കെ.. വിക്രമൻ സാർ ഇപ്പോൾ വരും.. ഈ കോലത്തിൽ കണ്ടാൽ മതി.. ന്നാൽ പിന്നെ പറയണ്ട... പാറു വരുണിനെ മാറ്റി പോവാൻ ശ്രമിച്ചു... ആ വിക്രമൻ സാർ ഞാനാ പാറുക്കുട്ട്യേ.. പോവാൻ നിന്ന പാറുവിനെ ഒന്നൂടി ചുമരിനോട് ചേർത്ത് നിർത്തി കൊണ്ട് വരുൺ പറഞ്ഞു... കഷ്ടം ഉണ്ട് ട്ടോ... കോളേജ് അല്ലെ ഇത്‌... വേണ്ട.... അടുത്തേക്ക് വരുന്ന വരുണിനെ മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.. കോളേജ് അല്ല ലൈബ്രറി അല്ലെ.... പാറുവിന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് വരുൺ പറഞ്ഞു.... വരുൺ അവളുടെ മേലിൽ ചാരി നിന്ന് അവളുടെ ഇടുപ്പിൽ കൈകൾ ചേർത്തു... വരുണിന്റെ നിശ്വാസത്തിൽ പാറുവിന്റെ കണ്ണുകൾ അടഞ്ഞതും......... ടാ വരുണെ.......... വിക്രമൻ സാറിന്റെ വിളി വന്നു.... പെട്ടെന്നുള്ള വിളിയിൽ വരുൺ മാറാൻ ശ്രമിക്കലും പാറുവിന്റെ തള്ളലും.. ബാലൻസ് കിട്ടാതെ ബുക്ക്‌ സ്റ്റാൻഡിൽ തട്ടി ബുക്ക് ദേ നിലത്ത്....

സൗണ്ട് കേട്ട് വന്ന വിക്രമൻ സാർ കാണുന്നത് നിലത്ത് നിന്ന് ബുക്ക്‌ എല്ലാം എടുക്കാൻ ശ്രമിക്കുന്ന വരുണിനെയും തൊട്ടപ്പുറത്തു ചിരി കടിച്ചു പിടിച്ചു നിൽക്കുന്ന പാറുവിനെയും... നിങ്ങള് ഇവിടെ എന്താ ചെയ്യുന്നേ... ഞാൻ നിന്നെ ഇനി തിരക്കാത്ത സ്ഥലം ഇല്ല്യാ.. ഒന്നും അറിയാത്ത പോലെ വിക്രമൻ സാർ ചോദിച്ചു.... ആഹാ സാറോ... ഫോണിൽ വിളിച്ചിരുന്നേൽ ഞാൻ വന്നിരുന്നല്ലോ... ഇളിഞ്ഞ ചിരി ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു... അതിനു നിന്റെ ഫോൺ സ്റ്റാഫ്‌ റൂമിൽ ഇരിക്കുവല്ലേ പിന്നെ എങ്ങനെയാ ഞാൻ വിളിക്കുന്നെ... ഒരു വളിച്ച ചിരി തിരിച്ചും സാർ പാസ്സ് ആക്കി കൊടുത്തു.... ഞാൻ പെട്ടെന്ന് ഇങ്ങോട്ട് വന്നപ്പോൾ എടുക്കാൻ മറന്നതാ... മുഖത്തെ ഭാവം കാണാതിരിക്കാൻ വേണ്ടി ബുക്ക്‌ എടുക്കുന്ന പോലെ കാണിച്ച് കൊണ്ട് വരുൺ പറഞ്ഞു.... എന്നേക്കാൾ വലിയ അഭിനയ ചക്രവർത്തി ആണല്ലോ എന്ന ചിന്തയിൽ നിൽക്കുവാണ് പാറു.... നീ ഇവിടെ എന്ത് ബുക്ക്‌ എടുക്കാൻ വന്നതാ... വിക്രമൻ സാർ ചോദിച്ചു... ദേ ഇവൾക്ക് എന്തോ ബുക്ക്‌ വേണമെന്ന് പറഞ്ഞു അത് നോക്കാൻ വേണ്ടി... അപ്പോൾ വായിൽ വന്ന നുണ വരുൺ തള്ളി വിട്ടു... പാറു വായും തുറന്നു നിൽപ്പുണ്ട്.... കോമേഴ്‌സ് പഠിക്കുന്ന ഇവൾക്കെന്തിനാ കെമിസ്ട്രി ബുക്സ്... വിക്രമൻ സാർ വിട്ട് പോവുന്ന ലക്ഷണം ഇല്ല്യാ...

അതോ... അത്.... അതുപിന്നെ.. ആ ഇവൾക്കല്ല ഇവളുടെ ഒരു ഫ്രണ്ടിനാ അല്ലെ പാറു... വിക്കി വിക്കി വിക്രമൻ സാറിനെയും പാറുവിനെയും നോക്കിക്കൊണ്ട് വരുൺ പറഞ്ഞു... പാറു ആണ് അല്ല എന്നർത്ഥത്തിൽ തലയാട്ടി... എന്നാ ബുക്കിന്റെ പേര് പറ ഞാനും കൂടി തിരയാൻ കൂടാം... എനിക്ക് നിന്നെ ആവശ്യം ഉണ്ട്... വിക്രമൻ സാർ എല്ലാം വിശ്വസിച്ച മട്ടാണ്... ബുക്കിന്റെ പേര്... അതിപ്പോ ആ ആടുജീവിതം ബെന്യാമിന്റെ..... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... കെമിസ്ട്രി ഡിപ്പാർട്മെന്റിൽ മലയാളത്തിലെ ആട് ജീവിതമോ.. നീയിത് എന്തൊക്കെയാ പറയുന്നേ... വിക്രമൻ സാർ തലയിൽ മാന്തി കൊണ്ട് ചോദിച്ചു... ഓ മൊട്ടത്തലയിൽ എന്തിരിക്കുന്നു ഇങ്ങനെ മാന്താൻ.. പാറു നീ പോയെ ബുക്ക്‌ നമുക്ക് പിന്നെ എടുക്കാം... വിക്രമൻ സാറിനെയും പാറുവിനെയും നോക്കിക്കൊണ്ട് വരുൺ പറഞ്ഞു... ബുക്ക്‌ എന്താണെന്ന് നമുക്കല്ലേ അറിയൂ... ഓർഡർ കിട്ടിയതും പാറു ലൈബ്രറിയിൽ നിന്നും ഓടി.... ഇനി എങ്ങാനും തിരിച്ചു വിളിച്ചാലോ.. റിസ്ക് എടുക്കാൻ വയ്യ കുട്ടിക്ക് ... ***💕 നീ മുത്തമിട്ട് സിരിച്ചാൽ മുത്തമിഴ് നീ കഷ്ടപ്പെട്ട് സിരിച്ചാൽ ചെന്തമിഴ് നീ പറഞ്ഞ വാക്കുകൾ.............. ഉവാവു ഉവാവു ഉവടെ വാവാവു... വല്യേട്ടൻ ഓഫീസിൽ നിന്നും ഇടക്ക് വന്നതിന്റെ സന്തോഷത്തിൽ പാട്ടും പാടിയാണ് വരവ്....

ഇത്‌ ഏത് പാട്ടാ വല്യേട്ടാ... വല്യേട്ടന്റെ പാട്ട് കേട്ട് വന്ന ആതു ചോദിച്ചു.. നിനക്കാറിയാൻ പാടില്ല ഈ പാട്ടൊന്നും.. നീ ജനിച്ചിട്ടില്ല ഈ ഫിലിം ഇറങ്ങുമ്പോൾ.... വല്യേട്ടൻ താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... എന്നാലും പാട്ട് ഏതാ.. കോളേജ് വിട്ട് വന്ന പാറു ചോദിച്ചു... എടി പോക്കിരി സിനിമയിലെ പാട്ട് ഇല്ലേ മുത്തമിട്ട് സിരിച്ചാൽ ചെന്തമിഴ് എന്ന് പറഞ്ഞിട്ട്... വല്യേട്ടൻ വല്യ ആളായി പറഞ്ഞു... അയ്യേ അത് ഇങ്ങനെ അല്ലല്ലോ.. ഉവ്വട് വാവാവു എന്നൊക്കേ പാടിയെ.... വായ പൊത്തി ചിരിച്ചു കൊണ്ട് പാറു ചോദിച്ചു.. അത് ആ ട്യൂൺ ആണ് ഞാൻ അങ്ങനെ പാടിയെ.. എന്റെ കോൺസെപ്റ്റിൽ ആ പാട്ട് അങ്ങനെ ആണ്... നിന്റെ കോൺസെപ്റ്റിൽ അതാവില്ല.. അതിന് ഞാൻ എന്താ വേണ്ടേ.. അല്ല പിന്നെ... വല്യേട്ടൻ വീണിടത്തു കിടന്ന് ഉരുണ്ടു... അതിന് നിന്റെ ചേട്ടൻ എന്നെങ്കിലും ഒരു പാട്ട് നല്ലപ്പോലെ പാടിയിട്ടുണ്ടോ.. എന്ത് പാടുമ്പോഴും ഒരു കോനിഷ്ട് ഉണ്ടാവും.. നിന്റെ ചേട്ടൻ ഈ ജന്മത്തിൽ നന്നാവില്ല... ടേബിളിൽ ചായ വെച്ച് കൊണ്ട് പൊന്നു പറഞ്ഞു... എടി കോളേജിൽ പഠിക്കുമ്പോൾ എന്റെ പാട്ട് കെട്ടല്ലെ നീ വീണത്... അല്ലെ.. ദുഷ്ടേ എന്നിട്ട് കാല് മാറുന്നോ... വല്യേട്ടൻ വിഷണ്ണവദനായി കൊണ്ട് ചോദിച്ചു.. അത് നിങ്ങടെ പാട്ട് കേട്ട് തല ചുറ്റി വീണതല്ലേ.. അല്ലാതെ പാട്ട് കേട്ട് വീണതൊന്നും അല്ല..

അന്ന് തൊട്ട് തുടങ്ങിയതാ എന്റെ പിന്നാലെ നടക്കാൻ.. ഇപ്പോൾ ഇങ്ങനെയും ആയി... പൊന്നുവേച്ചി തലക്ക് കൈ കൊടുത്ത് പറഞ്ഞു... ഇപ്പോൾ ഞാൻ നിന്റെ പിന്നാലെ നടക്കുവല്ലേ... വല്യേട്ടൻ നഖം കടിച്ചു കൊണ്ട് പറഞ്ഞു... അന്ന് വല്യേട്ടൻ പാടിയ പാട്ട് ഏതായിരുന്നു ചേച്ചി.. ആതു തൊര മൂത്തു ചോദിച്ചു... ഞാൻ പാടിത്തരാം...ഇവള് വീണെങ്കിലും അന്ന് എനിക്ക് രണ്ട് നോട്ട് മാലയാ കിട്ടിയത്.. വല്യേട്ടൻ ഗമയോടെ പറഞ്ഞു.... അത് ഇനി പാടാതിരിക്കാൻ വേണ്ടി കൊടുത്തത് ആയിരിക്കും.... പൊന്നൂസ് ആത്മ... എന്നാ പിന്നെ പാട് വല്യേട്ടാ... ആതുവും പാറുവും കോറസ് ആയി പറഞ്ഞു.. വല്യേട്ടൻ പാടാൻ പോവാണെന്ന് അറിഞ്ഞതും പൊന്നു റൂമിൽ പോയി വാതിൽ അടച്ചിരുന്നു... മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്........ മീൻകാരാ കൊട്ടേലെന്താ ഐല.... ഓ ഐല.... മത്തിക്കാരാ കൊട്ടേലെന്താ... ഐല... ഓ... ഐല..... (മുക്കാലാ മുക്കബ് ലാ song ട്യൂൺ എന്നൊക്കെ പറയാം ) വല്യേട്ടൻ കണ്ണും അടച്ചു നിന്ന് പാടി കത്തി കെറുവാണ്.... പാട്ട് കേട്ടതും പാറു ഊരി വെച്ച ബാഗും എടുത്ത് മോളിലേക്ക് ഓടി... ആതു പിന്നെ പറയേണ്ടല്ലോ സ്വന്തം റൂം അവിടെ വിശാലമായി കിടക്കുവല്ലേ അവിടേക്ക് ലക്ഷ്യം വെച്ച് ഓടി.... എങ്ങനെ ഉണ്ട്... എന്നും പറഞ്ഞു കണ്ണ് തുറന്ന് നോക്കിയപ്പോൾ അനിയന്റെ ഭാര്യയും ഇല്ല്യാ അമേരിക്കക്കാരിയും ഇല്ല്യാ.....

ഉള്ളത് ഒരു കുരുട്ടടക്ക കണ്ണും തള്ളി വല്യേട്ടനെ നോക്കി നിൽപ്പുണ്ട്... വാവയെയ്...... എങ്ങനെ ഉണ്ട് വല്യേട്ടന്റെ പാട്ട്.... അവരൊക്കെ പോയി.. നീ പറയ്.. വല്യേട്ടൻ കയ്യിലുള്ള കവർ ടേബിളിൽ വെച്ചു കൊണ്ട് പറഞ്ഞു.... ഇതെന്ത് പാട്ട് ഞാൻ പാടി തരാം... വാ കുരുവി വരു കുരുവി വാഴ കൈമേൽ ഇരു കുരുവി... നല്ല എക്സ്പ്രെഷൻ ഇട്ട് പാടുവാണ് വാവ... ആ വാഴ എപ്പോ ഒടിഞ്ഞെന്നു ചോദിച്ചാൽ മതി... ഒന്ന് പോയെടി.... എന്നും പറഞ്ഞു വല്യേട്ടൻ അടുക്കളയിലേക്ക് ഓടി.. നടന്നു പോയാൽ അവളുടെ കയ്യിലെ ബുക്ക്‌ കൊണ്ട് ഏറു കിട്ടും.. വെറുതെ എന്തിനാ.... അമ്മാ.... അമ്മാ..... അടുക്കളയിലേക്ക് ചെന്നതും വല്യേട്ടൻ വിളിച്ചു കൂവി... എന്താടാ.. ഞാൻ നിന്റെ മുന്നിൽ അല്ലെ നിൽക്കുന്നെ.... അമ്മ കലിപ്പിളകി ചോദിച്ചു... ചുമരും കറുപ്പ് നിങ്ങളും കറുപ്പ് ഇട്ട മാക്സിയും കറുപ്പ്.. കണ്ണിൽ കാണണ്ടേ.. സ്വന്തം അമ്മക്കിട്ട് താങ്ങി കൊണ്ട് വല്യേട്ടൻ നിർവൃതി അടങ്ങി... ആ ഇനി അത് പറഞ്ഞോ അതും പാല് പോലെ ഇരിക്കുന്ന എന്നോട്...... എന്തെ അച്ഛൻ വന്നില്ലേ.... അമ്മ ചോദിച്ചു... ഓ അച്ഛൻ വരാത്തതാണ് പ്രശ്നം ഞാൻ വന്നത് കൊണ്ടല്ല സന്തോഷം... ഞാൻ ഈ ഐല തരാൻ വേണ്ടി വന്നതാ... കെറുവിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. വെറുതെയല്ല ഐല പാട്ട് പാടിയത്... ലേ ഞാൻ ഞാൻ പോയാൽ അച്ഛൻ ഇങ്ങോട്ട് വരും പ്രിയ പത്നി പേടിക്കണ്ട.. ആ പിന്നേയ് ഞാൻ വരാൻ ലേറ്റ് ആവും..... നല്ല തേങ്ങ അരച്ച് വെച്ചാൽ മതി കറി.. ഓഹ്... നല്ല ഫ്രഷ് ഐല ആണ്..... അപ്പൊ ഞാൻ പോവാണേ.... എന്നും പറഞ്ഞു വല്യേട്ടൻ ഗോ ടു ദി ഓഫീസ്..........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...