നിന്നിലായ്: ഭാഗം 7

 

എഴുത്തുകാരി: നിഹ

"ഒഞ്ഞു പോയെടി.. മനുഷ്യന് ഒന്ന് സീൻ പിടിക്കാൻ അവസരം കിട്ടിപ്പഴാ അവളെ അമ്മുമ്മേടെ.. "" വൈഗയിൽ നിന്ന് നോട്ടം വിടാതെ വെള്ളം ഇറക്കി കൊണ്ട് ജോയൽ പറഞ്ഞതും സേറയുടെ വാ പൊളിഞ്ഞു പോയി.... "അയ്യേ നീ മറ്റേ ടൈപ് ആയിരുന്നോ.നിന്നെ ഒക്കെ ഞാൻ എങ്ങനെ വിശ്വസിക്കും.. " അവനെ അറപ്പോടെ നോക്കിയതും ജോയൽ സേറയുടെ തലക്ക് ഇട്ട് കൊട്ടി.. "ഞാൻ ചുമ്മാ പറഞ്ഞതാ. പിന്നേ ആ കോലത്തിൽ ഒക്കെ വരുമ്പോൾ as a adult boy എന്ന നിലക്ക് നോക്കും.. എനിക്കും ഇല്ലേ വികാരവും വിചാരവും ഒക്കെ .. നീ ഇങ്ങനെ മേലെ നോക്കിയാൽ ആകാശം താഴെ നോക്കിയാൽ ഭൂമി എന്ന നിലക്ക് നടക്കുന്നുണ്ടെന്ന് വെച്ച്.. ഞാൻ അങ്ങനെ ആവണോ.. " അവന്റെ കണ്ണും കൂർപ്പിച്ചു വെച്ചുള്ള ചോദ്യം കേട്ട് അവളെ കണ്ണ് തള്ളി.. കൂടേ വായയും പൊളിഞ്ഞു... "നീ വിചാരിക്കുന്ന പോലെ ഒന്നും അല്ലാട്ടോ🙄.. keep it up..." ***** ഭക്ഷണം കഴിച്ച് കൊണ്ട് അവർ ലിവിങ്ൽ ഇരിപ്പ് ഉറപ്പിച്ചു..

"വൈഗ ഇതെന്റെ അപ്പൻ സക്കറിയ , അമ്മച്ചി ലീന , ഇതെന്റെ അനിയൻ ജോയൽ.. ഇത് ട്രീസാമ്മ... പിന്നേ ഡേവിഡപ്പൻ പുറത്ത് പോയതാ.. ഇത് അവരെ മകൾ സേറ.. ഇത്ര ഒക്കെ ആണ് എന്റെ ഫാമിലി.. " ജോ എല്ലാവരെയും അവൾ ജസ്റ്റ്‌ ഒന്ന് പരിചപ്പെടുത്തി.. അതെല്ലാം കേട്ട് വൈഗ ചിരിയോടെ തല കുലുക്കി.. എന്നാൽ അവളെ കണ്ണുകൾ സേറയിൽ തറഞ്ഞു നിന്നു.. ദാവണിയും ചുറ്റി.. ഇടുപ്പോളം മുടിയും നീട്ടി വളർത്തിയാ ഒരു നാടൻ പെണ്ണ്.. പക്ഷെ തനിക്ക് ഇല്ലാതെ എന്തോ ഒരു ആകർഷണം സേറക്ക് ഉണ്ടെന്ന് അവൾ ഉള്ളിൽ അടക്കിയ ദേഷ്യത്തോടെ ഓർത്തു ..താൻ ബ്യൂട്ടി പാർലറിൽ നിന്ന് ഇറങ്ങിയാൽ പോലും അവളെ ഏഴ് അയലത്ത് എത്താൻ സാധിക്കില്ലന്ന് എന്നും ഓർത്ത് സേറയേ അവൾ പകയോടെ നോക്കി.. എങ്കിലും അവളെ ചായം തേച്ച ചുണ്ടിൽ കൃത്രിമമായ ചിരി വരുത്തി .. 'നോ.. ഞാൻ ആണ് സുന്ദരി.. അവൾ ഒരു പട്ടിക്കാട്ടുകാരി മാത്രം .. '

എന്ന് അഹങ്കാരത്തോടെ അവളെ ഉളളം മൊഴിയുമ്പോഴും സേറയിൽ നിന്ന് ഉള്ള നോട്ടം വൈഗ വിട്ടിരുന്നില്ല.. "ഓഹ് നിനക്ക് ഒരു കസിൻ സിസ്റ്റർ ഉണ്ടെന്ന് പറഞ്ഞ.. ആ ആൾ അല്ലെ.. " അവളെ ഒന്നുടെ അഭമാനിക്കാൻ എന്നാ വണ്ണം ചെറു പുച്ഛത്തോടെ വൈഗ ചോദിച്ചു.. എന്നാൽ അവളിലെ പുച്ഛം സേറ കൃത്യമായി കാണേം ചെയ്തു.. ""അതെ... "" അതിന് മറുപടി എന്നോണം ജോയും പറഞ്ഞതും സേറയുടെ ചുണ്ട് വിതുമ്പി.. അവർക്ക് ഒന്ന് വിളറിയ ചിരി നൽകി കൊണ്ട് തല താഴ്ത്തി... ജോയുടെ മറുപടി കേട്ട് ജോയലിന് എവിടുന്നൊക്കെയോ എരിഞ്ഞു കയറി.. പറയാൻ നാവ് പൊന്തി എങ്കിലും അവൻ ക്ഷമിച്ചു നിന്നു.. സേറയിലേക്ക് നടന്നു കൊണ്ട് കൈ നീട്ടി വൈഗ പറഞ്ഞു.. ""ഹൈ.. i'm vaiga... vaiga parameshwaran... "" അവൾ നീട്ടിയ കൈകളിൽ സേറ മടിച്ചാണെലും പിടിച്ചു... ""Sera... sera devid... "" മറുപടി എന്നോണം സേറ പറഞ്ഞതും വൈഗ അവളെ കയ്യിൽ പിടി മുറുക്കി..

ശേഷം അവളിലേക്ക് ചേർന്നു നിന്ന് ലൈറ്റ് ആയിട്ട് ഹഗ് ചെയ്യും പോലെ കേട്ടിട്ടിപിടിച്ചു . ""നിനക്ക് ജോയിൽ ഒരു കണ്ണ് ഉള്ളത് ഒക്കെ എനിക്ക് അറിയാം.. പക്ഷെ അതങ്ങ് സ്വപ്നത്തിൽ മാത്രം.. ജോ എനിക്ക് ഉള്ളതാ .. അല്ലാതെ നിന്നെ പോലുള്ള culture ഇല്ലാത്തവർക്ക് ഉള്ളതല്ല .. കേട്ടോടി പട്ടിക്കാരി സേറ ഡേവിഡ്.. !!!"" സേറയുടെ കാതോരം പുച്ഛത്തോടെ പറഞ്ഞു നിർത്തി കൊണ്ട് സേറയിൽ നിന്ന് അകന്നു നിന്നു.. അവളെ പറച്ചിൽ കേട്ട് സേറ കൈ ചുരുട്ടി പിടിച്ചു... ""ജോ.. റൂം ഒക്കെ ഒന്ന് കാണിച്ചു താ.. എനിക്ക് ഒന്ന് ഫ്രഷ് ആയി കിടക്കണം "" •••••••••••••••••••••••••••••••• ""വൗ.. നിന്റെ പേരെന്റ്സ് ഒക്കെ എന്തു സ്വീറ്റ് ആണ് ജോ.. i like it a lot.. "" ജോന്റെ കയ്യിൽ തൂങ്ങി കൊഞ്ചലോടെ വൈഗ പറഞ്ഞു.. ഇതെല്ലാം കേട്ട് സേറക്ക് എരിഞ്ഞു കയറി.. 'ഇവൾക്ക് കൊഞ്ചാതേ ഇച്ചയനോട് ഒട്ടി നിൽക്കാതെ പറഞ്ഞൂടെ.. അവളെ ചീറ്റ് പേരെന്റ്സ്.. ലീനാമ്മയും സക്കറിയപ്പനും എത്ര സ്വീറ്റ് ആണെന്ന് എനിക്ക് അറിയാടി ഊളെ.. ' മൂക്ക് ഒന്ന് വീർപ്പിച്ചു കൊണ്ട് അവൾ പല്ല് ഇറുമ്പി പിറുപിറുത്തു.. സ്റ്റെയർ കയറി പോകുന്ന ജോയെയും തൊട്ടുരുമ്മി നടക്കുന്ന വൈഗയെയും മുഷിച്ചിലോടെ നോക്കി കൊണ്ട് മുഖം തിരിച്ചു ..

 ""സേറ ഇതൊന്ന് ജോക്കും വൈഗ മോൾക്കും കൊണ്ട് കൊടുത്തേ.. " അടുത്തേക്ക് വന്ന ലീനമ്മ കയ്യിലെ ബോക്സ്‌ നീട്ടി കൊണ്ട് പറഞ്ഞതും അത് വരെ പല്ല് ഇറുമ്പി നിന്ന അവൾ ഒരു കുതിച്ചിലോടെ അവരെ കയ്യിൽ ഉള്ളത് തട്ടി തെറിപ്പിച്ചു... ""വേണേൽ കൊണ്ട് കൊടുക്ക്.. ആരെയും വേലക്കാരി ആവാൻ ഒന്നും സേറയേ കിട്ടില്ല.. "" അവരെ നോക്കി കണ്ണ് ചുവപ്പിച്ചു കൊണ്ട് ശബ്ദം കനപ്പിച്ചു പറഞ്ഞു.. അവളെ പോക്ക് കണ്ട് ലീന പകച്ചു നിന്നു.. ആദ്യം ആയിട്ട അവളിൽ നിന്ന് അങ്ങനെ ഒരു ഭാവം.. 'പൊതുവെ ക്ഷമാഷീലയായ സേറ ഒന്നിനോടും വാശി പിടിക്കാനും ആരോടും ദേഷ്യം കാണിക്കാനും അറിയാത്തവൾ ആണ്.. എല്ലാം പുഞ്ചിരിയോടെ നേരിടുന്നവൾ..' അങ്ങനെ ഉള്ള അവളിൽ ഇങ്ങനെ ഉള്ള മുഖം കണ്ട ഷോക്കിൽ ആയിരുന്നു ലീന.. അവളെ പ്രവൃത്തിയും അവളെ പോക്കും കണ്ടു കൊണ്ട് വന്ന ട്രീസ ലീനയുടെ ചുമലിൽ കൈ വെച്ചു.. ""സാരമില്ല ലീനെ. എന്തേലും പ്രശ്നം ഉണ്ടാവും.. അതാ.. ""

അവളെ പോക്ക് നോക്കി കൊണ്ട് ട്രീസ പറഞ്ഞതും ലീന ഒരു നെടുവീർപ്പ് ഇട്ടു... ******* ഗോവണി പടി കയറി സേറ വേഗത്തിൽ നടന്ന് അവളെ മുറിയിൽ കയറി വാതിൽ അടച്ചു.. ""നിനക്ക് ജോയിൽ ഒരു കണ്ണ് ഉള്ളത് ഒക്കെ എനിക്ക് അറിയാം.. പക്ഷെ അതങ്ങ് സ്വപ്നത്തിൽ മാത്രം.. ജോ എനിക്ക് ഉള്ളതാ .. അല്ലാതെ നിന്നെ പോലുള്ള culture ഇല്ലാത്തവർക്ക് ഉള്ളതല്ല .. കേട്ടോടി പട്ടിക്കാരി സേറ ഡേവിഡ്.. !!""" ചെവിയിൽ വൈഗ പറഞ്ഞ ഓരോന്ന് എക്കോ പോലെ മുഴങ്ങി.. ചെവിയിൽ കൈ പൊത്തി പിടിച്ചു കൊണ്ട് അവൾ നിലത്തേക്ക് ഊർന്നിറങ്ങി.. പതിയെ ശാന്തമായതും ചെവിയിൽ നിന്ന് കൈ എടുത്തു കാൽ മുട്ടിൽ ചേർത്തു വെച്ച്... വൈഗ പറഞ്ഞത് വീണ്ടും മനസ്സിൽ തികട്ടി വന്നതും ശബ്ദം കുറച്ച് അലറി കൊണ്ട് അവൾ മുടി പിച്ചി വലിച്ചു.. ""ഇല്ലാ.. ഇച്ചായൻ എനിക്ക് വാക്ക് തന്നതാ.. ഏതൻ ജോണിന്റെ പെണ്ണാ സേറ എന്ന്.. കുഞ്ഞിലേ വാക്ക് തന്നതാ..

അതിനിടക്ക് കയറി വന്ന വൈഗയേ കണ്ട് എന്റെ ഇച്ചായന്റെ കണ്ണ് മഞ്ഞളിക്കത്തോന്നും ഇല്ല.. എനിക്ക് ഉറപ്പാ.. "" എന്നും ഒക്കെ പറഞ്ഞു തന്റെ മനസ്സിനെയും ശരീരത്തെയും ശാന്തം ആക്കാൻ ശ്രമിച്ചു എങ്കിലും അവൾ കണ്ണ് ഇറുക്കിയടച്ചു.. ""ഒത്തിരി ഇഷ്ട്ട എന്നേ.. ഇച്ചായനു വേണ്ടിയാ സേറ ദാവണിയും ഉടുത്തു മുടിയും നീട്ടി വളർത്തി അവൾ പറഞ്ഞ പോലെ പട്ടിക്കാരിയായി നടക്കുന്നത് പോലും.."" 🔹🔹🔹🔹🔹🔹🔹🔹🔹🔹 ""സേറ.. "" തന്നിലേക്ക് വന്നവനെ സേറ പുരികം പൊക്കി കൊണ്ട് നോക്കി ""മ്മ്.. എന്നതാ ഇച്ചായാ..? "" ""നിനക്ക് ദാവണി ഒക്കെ ഉടുത്തു നടന്നൂടെ കൊച്ചേ."" അവന്റെ ആവിശ്യം കേട്ട് അവൾ പകച്ചു.. അത് പതിയെ ചിരിയായി മാറി.. ""ഇത് ഇപ്പൊ എന്താ.. അങ്ങനെ ഒരു ആഗ്രഹം.. ഹേ.. 😅"" അവളെ ചിരിയോടെ ഉള്ള ചോദ്യം കേട്ട് അവനും ചിരിച്ചു. ""എനിക്ക് ഒത്തിരി ഇഷ്ട്ടാ പെണ്ണെ ദാവണി ഉടുക്കുന്ന പെൺകുട്ടികളെ.. നിനക്കും അങ്ങനെ നടന്നൂടെ..""

""നസ്രാണി ആയ ഞാൻ എന്തിനുദാവണി ഉടുക്കണം... "" ""നസ്രാണികൾ ദാവണി ഉടുക്കരുത് എന്ന് വല്ല വല്ലയിടത്തും എഴുതി വെച്ചിട്ട് ഉണ്ടോ.. ഇല്ലല്ലോ . "'' കണ്ണും കൂർപ്പിച്ചു വെച്ചു ചോതിക്കുന്നവനെ കാണെ അവൾ ഒന്ന് പരുങ്ങി . "'ന്റെ പൊന്നോ.. ഇനി ചൂടാവേണ്ട.. ഞാൻ ഉടുത്തേക്കാം.. "" ""അത് മാത്രം പോരാ.. ഈ മുടിയൊക്കെ ഇടുപ്പോളം നീട്ടി വളർത്തി. അത് ഇങ്ങനെ പരത്തി ഇട്ട് നടക്കണം.. സമ്മതം ആന്നോ.. '' അവൻ നീട്ടിയ കൈകളിൽ അടിച്ചു കൊണ്ട് അവൾ മറുപടി നൽകി.. ""സമ്മതം.. "" 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പഴയ ഓരോന്നും ഓർത്ത് അവളെ ചൊടികൾ വേദന നിറഞ്ഞ ചിരി തൂകി.. ഒഴുകിയിറങ്ങി നിലത്തു വീണു പതിക്കുന്ന മിഴിനീർ തന്നേ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തോന്നി അവൾക്ക്.. അടക്കി പിടിച്ച കരച്ചിലോടെ അവൾ കാൽമുട്ടിലേക്ക് മുഖം പൂഴ്ത്തി വെച്ചു ... ******** "ട്ടോ" "ഹോ പേടിപ്പിച്ചു കളഞ്ഞെല്ലോ.. എന്താടോ.. "

നെഞ്ചിൽ കൈ വെച്ച് കണ്ണും ഉരുട്ടി മുന്നിൽ നിൽക്കുന്നവളെ കണ്ട് അവൻ ഇളിച്ചോണ്ട് ചുമൽ കൂച്ചി... അവന്റെ ഇളി കണ്ട് അവൾ കൂർപ്പിച്ചു നോക്കി കൊണ്ട് അവനെ മറികടന്നു പോവാൻ നിന്നതും അവളെ കൈകളിൽ അവന്റെ പിടി വീണു.. ""തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി.. നിന്റെ തിങ്കളാഴ്ച നോയമ്പ് ഇന്ന് മുടക്കും ഞാൻ... "" ജോയൽ ഇളിയോടെ അവളെ നോക്കി പാടി.. ""ഹ.. നിക്ക് കൊച്ചേ.. ഇച്ചായനു ഒരു കാര്യം പറയാൻ ഉണ്ട്.. "" ""ഇച്ചായനോ.. ആരുടെ ഇച്ചായൻ.. മാറി നിക്ക് അങ്ങോട്ട്.. ഞാൻ സാറയേ കാണാൻ വന്നതാ.. "" അവളെ ചുറ്റുപാടും നോക്കിയുള്ള പറച്ചിൽ കേട്ട് അവൻ അവളെ സൂക്ഷിച്ചു നോക്കി.. ""നിൽക്ക്‌ മീനു.. ഒരു കാര്യം പറയട്ടെ.. "" അവന്റെ മീനു എന്നുള്ള വിളിയിൽ അവൾ മുഖം പൊന്തിച്ചു നോക്കി.. ""മ്മ്.. എന്താ കാര്യം..🤨"" ഇടുപ്പിൽ കൈ കുത്തി ചുണ്ടും കൂർപ്പിച്ചുള്ള ചോദ്യം കേട്ട് അവൻ മിണ്ടാതേ നിന്നു.. ""അത് പിന്നേ... അതുണ്ടല്ലോ.. ""

""പറഞ്ഞിട്ട് വേഗം പോടോ. മനുഷ്യന് ഒരു കൂട്ടം പണി ഉള്ളതാ."" അവളെ ദേഷ്യത്തോടെ ഉള്ള വർത്തമാനം കേട്ട് അവൻ പിന്നേം ഇളിച്ചു.. ""ഒരു മാതിരി ക്ളീഷേ പരിവാടി ആണെന്ന് അറിയാം.. എനിക്ക് സാഹിത്യപരമായിട്ട് പറയാൻ ഒന്നും ഒക്കുവേല.. "" ""പറഞ്ഞു തുലക്കെടോ... "" ""പോരുന്നോ എന്റെ കൂടേ..ഈ ജോയലിന്റെ കെട്യോൾ ആയിട്ട്.. എന്റെ പത്തു കൊച്ചുങ്ങളെ തള്ളയായിട്ട്. എന്റെ പേരക്കുട്ടികളുടെ വല്യമ്മച്ചി ആയിട്ട്. മ്മ് 😉? "" കള്ളചിരിയോടെ സൈറ്റ് അടിച്ചു കൊണ്ട് അവൻ ചോദിക്കുന്നത് കേട്ട് മീനു തറഞ്ഞു നിന്നു... ""എന്റെ ഇടനെഞ്ചിൽ കയറി പോയി കൊച്ചേ.. ആഴ്ന്നിറങ്ങി പോയി.. ഇനി പറിച്ചു മാറ്റാൻ ഒന്നും ഒക്കുവേല.."" അവന്റെ കുസൃതിയോടെ ഉള്ള നോട്ടം കണ്ട് അവളെ മിഴികൾ പിടിച്ചിലോടെ ചുറ്റുപാടും അലഞ്ഞു.

""പറയ് കൊച്ചേ.."" അവൻ ആകാംഷ മൂത്ത് അവളെ തന്നേ വിടാതെ നോക്കി നിന്നു.. ""നിക്ക്.. നിക്ക് കഴിയില്ല .. ഞാൻ.. ഞാൻ ഇവിടുത്തെ ഡ്രൈവറേ മോളാ.. ആ എനിക്ക് ഒന്നും നിങ്ങളുടെ വീട്ടിൽ കയറാൻ പോലും അവകാശം ഇല്ല.. അതോണ്ട് ഇയാൾ ഇതും പറഞ്ഞു എന്റെ പിറകെ നടക്കരുത്.. ന്റെ അപേക്ഷയാണ്... ഞങ്ങൾ നിങ്ങളെ കാരുണ്യം കൊണ്ട് ജീവിക്കുന്ന.."" പറഞ്ഞു തീർക്കും മുന്നേ അവന്റെ കൈ അവളെ കവിളത്തു പതിഞ്ഞിരുന്നു.. !!!!!.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...