നിന്നോളം.....❣: ഭാഗം 11

 

എഴുത്തുകാരി: VALLI STAR

ഡോക്ടർക്കൊരു കാര്യമറിയോ അടുത്താഴ്ച എന്റെ കല്ല്യാണവാ.....! " രഹസ്യം കണക്കെ ചുണ്ട് കൂട്ടി പിടിച്ചവളൊന്ന് ചിരിച്ചു.... ഏഹ്....! " അവന്റെ കണ്ണൊന്ന് മിഴിഞ്ഞു..... അതേന്നെ.... പക്ഷെ എനിക്കിഷ്ടമില്ല.... അമേരിക്കയിലുള്ള ഏതോ ഒരു പൊട്ടനാ ചെറുക്കൻ...... ബ്ലാഹ്....! "' മുഖം ചുളിച്ചു കൊണ്ടവൾ കണ്ണനെ നോക്കി.... ഏത് നേരത്താണാവോ....! " പിറുപിറുത് കൊണ്ടവൻ കാറിന്റെ സ്പീഡ് അല്പം കൂടെ കൂട്ടി..... പെട്ടെന്നാണ് ഓടി കൊണ്ടിരിക്കുന്ന കാറിന്റെ മുന്നിലേക്ക് ഒരു ജിപ്സി ഓവർ ടേക്ക് ചെയ്ത് ബ്രേക്ക്‌ പിടിച്ചത്..... അപ്രതീക്ഷിതമായ നീക്കമായതിനാൽ ഇരുവരുടെയും ഉള്ളിലൂടെയൊരു കൊള്ളിയാൻ മിന്നി.... സ്റ്റിയറിങ്ങൊന്ന് വളച്ചു കൊണ്ടവൻ ബ്രേക്ക്‌ ചവിട്ടി.... റാം...! " ജിപ്സിയിൽ നിന്ന് ചാടിയിറങ്ങുന്നവനെ കണ്ടതും ആമിയുടെ നെഞ്ചിടിപ്പേറി.... ഡോക്ടറെ വണ്ടിയെടുക്ക് നമുക്ക് പോകാം...!

" പേടികൊണ്ടവൾ കണ്ണന്റെ കയ്യിൽ മുറുകെ പിടിച്ചു..... അവനാരാ....! " നെറ്റി ചുളിച്ചു കൊണ്ടവൻ ആമിയെ നോക്കി.... നാട്ടിലെ പേര് കേട്ട ഗുണ്ടയാ.... റാം...! " പുരികം ചുളിച്ചു കൊണ്ടവൾ കണ്ണനെ ദയനീയമായി നോക്കി..... അവളുടെ ആ ഭാവം കാണെ കണ്ണന് ചിരി പൊട്ടി.... ഇതുവരെ പല്ലിയെ പോലെ ചിലച്ചിരുന്നവളാ...! " ചിരിയടക്കി കൊണ്ടവൻ ജിപ്സിയുടെ ബോണറ്റിൽ ചാരിനിന്ന് തങ്ങളെ തുറിച്ചു നോക്കുന്നവനെ നോക്കി നിന്നു.... അവനെന്തിനാ നമ്മുടെ പുറകെ....! " ഗൗരവത്തോടെയവൻ ആമിയെ കൂർപ്പിച്ചു നോക്കി..... അതൊക്കെ വലിയ കഥയാണ് ഡോക്റെ... എനിക്ക് പേടിയാകുന്നു....! " നഖം കടിച്ചു കൊണ്ടവൾ മുന്നിലേക്ക് നോക്കി.... നീയിവിടെ ഇരിക്ക് ഞാൻ ചോദിച്ചിട്ട് വരാം....! " പറച്ചിലിനൊപ്പം തന്നെ അവൻ ഡോർ തുറന്ന് റോഡിലേക്കിറങ്ങി.... അതികം ആരുമില്ലാത്ത ഒറ്റപ്പെട്ട ഒരു പ്രദേശം....

വിജനമായി കിടക്കുന്ന റോഡിന്റെ ഒത്തനടുക്ക് അവന്റെ ബ്ലാക്ക് ജിപ്സി....അതിന് മുകളിലിരുന്ന് അവൻ സിഗരറ്റ് പുകക്കുന്നു.... ഹേയ് നടുറോട്ടിൽ കിടന്നു ഷോ ഇറക്കാതെ ഈ വണ്ടിയൊന്ന് മാറ്റി തരണം മിസ്റ്റർ....! " കാറിന്റെ ബോണറ്റിലേക്ക് ചാരി ഇരുകൈകളും മാറിൽ പിണച്ചു കൊണ്ട് കണ്ണൻ അവനെ നോക്കി പുച്ഛിച്ചു.... അത് പറയാൻ താനേതാ....! " വലിച്ച് തീർന്ന കുറ്റി അലസമായി എറിഞ്ഞു കൊണ്ടവൻ കണ്ണന്റെ അടുത്തേക്ക് നടന്നു..... അപ്പോയെക്കും ഡോർ തുറന്ന് ആമി കണ്ണന്റെ അടുത്തേക്ക് ഓടിപ്പാഞ് വന്നിരുന്നു.... നിന്നെയാരടി ഇപ്പൊ ഇങ്ങോട്ടേക്കു വിളിച്ചത്....! " കണ്ണുരുട്ടി കൊണ്ടവൻ ചോദിച്ചതും ആമിയൊന്ന് ഇളിച്ചു.... ഇളിക്കാതെ അങ്ങോട്ട് മാറെഡി....! " പറച്ചിലിനൊപ്പം തന്നെ അവനവളെ കുറച്ചൊന്നു മാറ്റിനിർത്തി കൊണ്ട് മുന്നോട്ടേക്ക് നടന്നു.....

ഒരിഞ്ചു അകലത്തിൽ നിൽക്കുകയാണ് കണ്ണനും റാമും..... ഇരുവരും പരസ്പരം ഉറ്റു നോക്കി.... ഇവനെതാടി...! "" വളർന്നു നീണ്ട തടിയൊന്ന് ഒതുക്കി കൊണ്ടവൻ കണ്ണനെ ഉരുട്ടി നോക്കി..... ഡോക്ടറാ....! " അഹങ്കാരം പിടിച്ച ആമിയുടെ മറുപടി കേട്ടതും കണ്ണന് ചിരിപ്പൊട്ടി.... എങ്കിലും അവയെ അണപ്പല്ലിൽ കടിച്ചമർത്തി കൊണ്ടവൻ സംയമനം പാലിച്ചു.... ഡോക്ടർ വാ നമുക്ക് പോകാം....! "' അവന്റെ വലതു കരം പിടിച്ചവൾ മുന്നോട്ടേക്ക് നടന്നു.... പെട്ടെന്നാണ് പെണ്ണിന്റെ മറു കയ്യിൽ റാമിന്റെ പിടി വീണത്..... വെപ്രാളത്തോടെ അവൾ പിന്തിരിഞ്ഞു.... വി... വിട് റാം....! " വിറച്ചു വിറച്ചു കൊണ്ടവൾ അവനിൽ നിന്ന് പിടിയയിപ്പിക്കാൻ ശ്രമിച്ചു... ആഹാ അങ്ങനെയങ്ങു പോയാലെങ്ങനെയാ ആത്മികാ... ഇവനോട് പോകാൻ പറ.... നമ്മൾ തമ്മിൽ ചെയ്ത് തീർക്കാത്ത കടങ്ങൾ ബാക്കിയാ.... "'' അവളിലെ പിടിയൊന്നൂടെ മുറുക്കി കൊണ്ടവനൊരു വഷളൻ ചിരി ചിരിച്ചു.... ചുവന്നു തുറിച്ച അവന്റെ മിയികൾ ആമിയുടെ ഉടലിനെ ചൂയന്ന് നോക്കാൻ തുടങ്ങി...

അവളാകെ വിറക്കാൻ തുടങ്ങി.... നിമിഷനേരം കൊണ്ട് മിയികൾ നിറഞ്ഞു.... നിന്ന് മോങ്ങാതെ ഇവിടെ വാടി @#₹%&* മോളെ....! "' പറച്ചിലിനൊപ്പം തന്നെ അവനാമിയുടെ കൈ പിടിച്ചു വലിച്ച് മുന്നോട്ടേക്ക് നടന്നു... പെട്ടെന്നാണ് മുന്നോട്ട് നടക്കുന്ന റാമിന്റെ തലയ്ക്കു പിന്നിലായി ശക്തമായ ഒരു പ്രഹരമേറ്റത്.... ഒരലർച്ചയോടെ റാം നിലം പതിച്ചു.... ആമിയാണെൽ വായും പൊത്തിപിടിച്ചു ഒരേ നിൽപ്പ്.... കയ്യിലുള്ള ഉണങ്ങിയ വടി അലസമായി റോഡ് സൈഡിലേക്ക് ഇട്ടുകൊണ്ടവൻ ആമിയുടെ കൈ പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു.... വായിനോക്കിനിൽക്കാതെ വണ്ടിയിൽ കയറെഡി ഉണ്ടമുളകെ....! " ദേശിച്ചു പറഞ്ഞവൻ വണ്ടിയിലേക്ക് കയറി... ഒപ്പം തന്നെ മുഖവും കൂർപ്പിച്ച് ആമിയും.... ഉണ്ടമുളക് തന്റെ മറ്റവൾ.... ഡോക്ടർ ആയതിന്റെ അഹങ്കാരമാ...." പിറുപിറുത്തുകൊണ്ടവൾ കണ്ണനെ തുറിച്ചു നോക്കി..... *****

കോരി ചൊരിയുന്ന മഴയാണ് പുറത്ത്....വിന്ഡോ വഴി പുറത്തേക്ക് കണ്ണും നട്ട് ഒരേ ഇരിപ്പാണ് ആമി.... ഇപ്പോഴും ആ മുഖം വീർത്തു തന്നെയാണിരിപ്പ്.... കണ്ണനെ ഒന്ന് നോക്കുന്നു പോലുമില്ല.... റാമും നീയും തമ്മിൽ എന്താ ബന്ധം....! " ഒടുക്കം നിശബ്ദതയെ ബേധിച്ചു കൊണ്ടവൻ സംസാരത്തിന് തുടക്കം കുറിച്ചു.... എനിക്ക് പറയാൻ സൗകര്യമില്ല.....ഹും..! " അവനെ നോക്കി പുച്ഛിച്ചു കൊണ്ടവൾ വെട്ടി തിരിഞ്ഞിരുന്നു...... ഒന്ന് ചിരിച്ചു കൊണ്ടവൻ റേഡിയോ ഓൺ ചെയ്തു.... 🎶 കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ വാതിലുകൾ തുറന്നടയും നിലാനാളമായി നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും വിവശലോലം കാത്തിരുന്നും അലസമേതോ മൌനമായ് പറയാതറിഞ്ഞു നാം പാതിരായായ് പകലായ് മുള്ളുകളോ മലരായ് പ്രിയാമുഖമാം നദിയിൽ നീന്തിയലയും മിഴികൾ …. 🎶

ശാന്തമായ് ഒഴുകുന്ന ഗാനം.... കണ്മുന്നിൽ മിഴിവോടെ തെളിയുന്ന ഒരുവൾ.... ഇരു കുഞ്ഞി കണ്ണിലും കുസൃതിയൊളിപ്പിച്ചു നടക്കുന്ന തുമ്പിപ്പെണ്ണ്.... കണ്ണന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.... ഹൃദയം അവൾക്ക് വേണ്ടി മാത്രം തുടിച്ചു.... എന്തിനാ ഒറ്റക്ക് ചിരിക്കണേ....! " അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടാമി ചോദിച്ചു.... അതെന്താ എനിക്ക് ചിരിച്ചൂടെ...! " കണ്ണന്റെ മറുപടിയൊരു മറുചോദ്യമായിരുന്നു... ഓഹ്....അല്ലേലും ചോദിക്കാൻ പോയ എന്നെ പറഞ്ഞാമതിയല്ലോ....!"" ചുണ്ട് കൂർപ്പിച്ചു കൊണ്ടവൾ സീറ്റിലേക്ക് ചാഞ്ഞു..... നിനക്കെന്തെങ്കിലും കഴിക്കാൻ വേണോ...! " കണ്ണടച്ച് കിടക്കുന്നവളെ നോക്കിയവൻ സൗമ്യമായി ചോദിച്ചു.... പരിപ്പുവടയും ചായേം മതി....! "' വിടർന്ന കണ്ണോടെയവൾ അവനെ നോക്കി.... അത് കേട്ടതും അവനൊന്നു ചിരിച്ചു.... ***** ഒരു തട്ടുകടക്ക് മുന്നിൽ വണ്ടി ഒതുക്കി നിർത്തി കൊണ്ടവൻ റോഡിലേക്കിറങ്ങി...ഒപ്പം ആമിയും... ഇവിടെ പരിപ്പുവട ണ്ടകോ ഡോക്ടറെ...! " കടയിലേക്ക് എത്തി നോക്കി കൊണ്ടവൾ ചുണ്ട് ചുള്ക്കി... ചിണുങ്ങാതെ വാ....! "

ഗൗരവം നടിച്ചവൻ മുന്നിൽ നടന്നു.... ബ്ലാഹ്...! ' നാക്കുകൊണ്ടൊരു ഗോഷ്ടി കാണിച്ച് പുറകെ അവളും.... ചേട്ടാ രണ്ട് ചായയും ഒരു പരിപ്പുവടയും...! " കടക്കുള്ളിലേക്ക് നോക്കി കൊണ്ടവൻ വിളിച്ചു പറഞ്ഞു..... നിമിഷനേരങ്ങൾക്കുള്ളിൽ അയാൾ ചായയും പരിപ്പുവടയുമായി വന്നു.... ചൂടുള്ള ചായ ആസ്വദിച്ചു കുടിക്കുമ്പോഴാണ് കടയുടെ മുന്നിലായി ഒരു പോലീസ് ജീപ്പ് വന്ന് നിന്നത്.... ജീപ്പിൽ നിന്നും ഒരു നാല്പത് നാൽപത്തഞ്ചു വയസ്സുള്ള SI ഇറങ്ങി.... "' താനാണോ 'ആത്മിക ചന്ദ്രശേഖർ'..! " മരത്തടി കൊണ്ട് നിർമിച്ച ഒരു ബെഞ്ചിൽ കണ്ണനോട് ഒട്ടിയിരുന്ന് പരിപ്പുവട ആസ്വദിച്ചു കഴിക്കുന്നവളെ നോക്കി ആ SI ചോദിച്ചു..... മറുപടിയായോന്ന് മൂളി കൊണ്ടവൾ ചായ മുത്തി കുടിച്ചു.... വളരെ കൂളായുള്ള ആമിയുടെ ഭാവം കണ്ടതും si യും കണ്ണനും ഒരുപോലെ പല്ലുകടിച്ചു....................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...