നിന്നോളം.....❣: ഭാഗം 29

 

എഴുത്തുകാരി: VALLI STAR

ഇതിങ്ങനെ വീർപ്പിച്ചു വെച്ചാല് കാണുന്നവര് വല്ലോം കരുതുംട്ടോ തുമ്പേ.....! " അരയിലൂടെ ചുറ്റി പിടിച്ച തുമ്പിയുടെ കയ്യിലായ് പിച്ചി കൊണ്ടലക്സ് കുസൃതിയോടെ ചിരിച്ചു.... മറുപടിയായി ബുള്ളറ്റിന്റെ മിറർ ഗ്ലാസ്സിലൂടെ അലക്സിനെ കൂർപ്പിച്ചോന്ന് നോക്കി തുമ്പി.... എന്തോന്നാടി പെണ്ണേ....! " മിററിലൂടെ തുമ്പിയെ നോക്കി അലക്സ് ആക്കിചിരിച്ചു .... ഒന്നൂല്ല്യ.....! " ചുണ്ട് കൂർപ്പിച്ചവൾ അവന്റെ തോളിലായി പല്ലമർത്തി.... ഊഹ്...! " ഒന്ന് പുളഞ്ഞു കൊണ്ടവൻ കുസൃതിയോടെ ചിരിച്ചു.... _______♥ ഹ്മ്മ് ഇറങ്.... ഇപ്പൊ തന്നെ ഒത്തിരി വൈകി...! " ക്രിസ്ത്യൻ പള്ളീടെ മുന്നിലായി ബുള്ളറ്റ് നിർത്തി കൊണ്ടവൻ പുറകിലുള്ള തുമ്പിയെ തിരിഞ്ഞു നോക്കി.... ഇതെന്താ പള്ളീല്.... ഇവിടുന്നാണോ ന്നെ കെട്ടുന്നേ....! " ആശ്ചര്യത്തോടെ കണ്ണ് വിടർത്തികൊണ്ടവൾ വാനോളം ഉയർന്നു നിൽക്കുന്ന ആ പടുകൂറ്റൻ ദൈവാലയത്തെ മിഴിച്ചു നോക്കി..... പിന്നല്ലാതെ....! "

ചിരിയോടെ അവൻ തുമ്പിയുടെ കയ്യും പിടിച്ചു മാർബിൾ പാകിയ തറകൾ ദൃതിയിൽ ചവിട്ടി കയറി.... അകത്തേക്ക് കയറിയപ്പോയേ കണ്ടു നിരത്തിയിട്ട ബെഞ്ചിൽ അക്ഷമയോടെ ഇരിക്കുന്ന രുദ്രനെയും പാറുവിനെയും.... ഇതെത്ര നേരമായി ഇച്ചായാ കാത്തിരിക്കുന്നു.... വരാൻ വൈകുമെങ്കിൽ വിളിക്കരുതായിരുന്നോ....! " പരിഭവത്തോടെ പാറു അലക്സിനെ നോക്കി ചുണ്ട് കോട്ടി.... പരാതിയും പരിഭവവും ഒക്കെ പിന്നീട്.... ഇപ്പൊ വന്ന് ചെയ്യാനുള്ളത് തീർത്താട്ടെ അലക്സേ....! " രുദ്രൻ ഇടയിൽ കയറി കളിയോടെ പറഞ്ഞതും അലക്സ് തുമ്പിയെ പ്രണയാരുതമായി നോക്കി..... തുമ്പിക്കാണേൽ ഒരേ നാണം.... ചുവന്ന് തുടുത്തു വിരലിൽ വിരൽ കോർത്തവൾ അലക്സിനെ ഒളികണ്ണിട്ട് നോക്കി.... അലക്സിനൊരു നിമിഷം തുമ്പിയെ കെട്ടിപിടിച്ചൊരുമ്മ കൊടുക്കാനാ തോന്നിയത്.... എങ്കിലും അവൻ സ്വയം നിയന്ത്രിച്ചു.... _______♥

വളരെ ലളിതമായി അലക്സിന്റെയും തുമ്പിയുടെയും മിന്നു കെട്ട് നടന്നു.... കർത്താവിന്റെ തിരുനടയിൽ വെച്ചവൻ തന്റെ പാതിയെ ഹൃദ്യത്തിലേറ്റി.... ഇനിയൊരു പറിച്ചു മാറ്റൽ ഇല്ലാത്തപോലെ അവന്റെ ഹൃദയമിടിപ്പ് തുമ്പിയെന്ന പേര് മാത്രം വിളിച്ചു.... തുമ്പിയുടെ കൺകോണിൽ കണ്ണുനീർ ഉരുണ്ട് കൂടി.... അലക്സ് കെട്ടിത്തന്ന മിന്നു മാലയിലേക്ക് അവൾ നിഷ്കളങ്കതയോടെ നോക്കി..... അമ്മയെ കാണാനും ആ കാലിൽ വീണു മാപ്പ് പറയാനും ഒരുപാട് കൊതിച്ച നിമിഷം..... ഇങ്ങനെ കരയാതെ പെണ്ണേ...പോകുന്ന വഴി നമുക്ക് വീട് വരെ പോകാം... ഹ്മ്മ്..! " പറച്ചിലിനൊപ്പം തന്നെ അവനാ കുഞ്ഞു മുഖം പിടിച്ചുയർത്തി നീര് പൊടിഞ്ഞ ഇരു മിഴികളിലും ചുണ്ടമർത്തി..... തുമ്പി അത്ഭുത്തോടെ അലക്സിനെ മിഴിച്ചു നോക്കി.... അലക്സിന് അവളുടെ നോട്ടം കാണെ ചിരി പൊട്ടി.... എങ്കിലും ഒരുവിധം കടിച്ചു പിടിച്ചവൻ അവളുടെ കവിളിലൊന്ന് തട്ടി.... അതേ റൊമാൻസ് ഒക്കെ പിന്നെ.... ഇപ്പൊ മനുഷ്യന് വിശന്നിട്ടു കുടല് കരിയുവാ.... വല്ലതും വാങ്ങി താ ഇച്ചായാ....! "

ചിണുങ്ങി കൊണ്ടുള്ള പാറുവിന്റെ സംസാരമാണ് അലക്സിനെ സ്വബോധത്തിലേക്ക് എത്തിച്ചത്.... ഒന്ന് മിണ്ടാതിരി പെണ്ണേ....! " കൂർപ്പിച്ചു പറഞ് രുദ്രൻ ആമിയെ ചേർത്ത് പിടിച്ചു അലക്സിന്റെയും തുമ്പിയുടെയും നേർക്ക് നടന്നു.... WISHING YOU TWO A VERY HAPPY AND BLESSED MARRIED LIFE.....💞 * അലക്സിനെ ഒന്ന് കെട്ടിപിടിച്ചും തുമ്പിയുടെ കവിളിൽ ഒന്ന് തട്ടികൊണ്ടും രുദ്രൻ വിഷ് ചെയ്തു..... ഒപ്പം തന്നെ പാറുവും....! ഇവിടെ അടുത്തൊരു റെസ്റ്റോറന്റ് ഉണ്ട് രുദ്ര്.... നമുക്കങ്ങോട്ട് പോകാം.... രാവിലെ ഒന്നും കഴിച്ചില്ല....! " പറച്ചിലിനൊപ്പം തന്നെ അലക്സ് തുമ്പിയുടെ ഇടുപ്പിലൂടെ കൈ ചുറ്റി തന്റെ ദേഹത്തോട് ചേർത്തു..... അവളൊന്ന് പതറിയെങ്കിലും അലക്സിനെ കൂർപ്പിച്ചു നോക്കാൻ മറന്നില്ല..... എന്നാപ്പിന്നെ ഇറങ്ങല്ലേ....! " വയറൊന്ന് തടവി കൊണ്ട് പാറു എല്ലാവരെയും നോക്കി ഇളിച്ചു കാട്ടി.... ഹ്മ്മ്....! " ഒന്നമർത്തി മൂളിക്കൊണ്ട് രുദ്രൻ അവളെയും വലിച്ച് പുറത്തേക്ക് നടന്നു.... പിറകെയായി അലക്സും തുമ്പിയും.... ( അപ്പൊ food വേണ്ടോരൊക്കെ ഇവരുടെ പിറകെ ചെന്നോളൂട്ടോ....

വേണ്ടതൊക്കെ വാങ്ങിച്ചു തിന്നിട്ട് പോയാൽ മതി...വെജ്ജും നോൺ വെജ്ജും കിട്ടും.... ഞാൻ പിറകെ വന്നോളാം....😁😌 ) ________♥ ആർക്കോ കാൾ ചെയ്ത് മൂളിപ്പാട്ടും പാടി മുറിയിലേക്ക് കടന്ന് വന്ന കണ്ണൻ കാണുന്നത് ഒരു സെറ്റ് സാരിയും പിടിച്ചു പിറുപിറുക്കുന്ന ആമിയെയാണ്.... ഉടുത്തിരുന്ന ലൂസ് പാന്റിനുള്ളിലേക്ക് സാരിയുടെ ഒരുഭാഗം തിരുകി വെച്ചിട്ടുണ്ട്..... ബാക്കിയെല്ലാം കൂടെ ചുരുട്ടി പിടിച്ചു മോങ്ങിയാണ് പെണ്ണിന്റെ നിൽപ്പ്.... നിനക്കെന്താടി ഭ്രാന്ത് പിടിച്ചോ....! " കണ്ണ് കൂർപ്പിച്ചവൻ അവളെ ആകമാനം ഒന്ന് ഉഴിഞ്ഞു നോക്കി.... ഇട്ടിരിക്കുന്ന ടീഷർട്ടിന് മുകളിലൂടെ ഒരു ബ്ലൗസും കുത്തി കേറ്റി ആകമാനം ഒരു കോമഡി ലൂക്ക്... ഇങ്ങനെ പോയാൽ മിക്കവാറും പിടിക്കും... നോക്കി നിൽക്കാതെ ഇതൊന്ന് ഉടുത്ത് താ മനുഷ്യാ.....! " പിറുപിറുത്ത് കൊണ്ടവൾ സാരിയുടെ തലയെടുത്ത് അവന്റെ കയ്യിലേക്ക് പിടിപ്പിച്ചു.... ഇതെന്തിനാ ഇപ്പൊ ഉടുക്കുന്നെ....! " നെറ്റി ചുളിച്ചവൻ അവളെ കൂർപ്പിച്ചോന്ന് നോക്കി.... ആഹ് അങ്ങനെ ചോദിക്ക്...

നിങ്ങളുടെ അപ്പച്ചിയുണ്ടല്ലോ ആ മത്തങ്ങാ തലയത്തി മൂപ്പത്തിക്ക് ഞാൻ മര്യാടയില്ലാത്തവളാ പോലും.... നല്ല പിള്ളേരൊക്കെ പട്ട് സാരിയും ചുറ്റിയാണേലും നടക്കാറ്.... ഹ്ഹോ മനുഷ്യനെ മെനക്കെടുത്താനായിട്ട് ഓരോന്ന് കെട്ടിയെടുത്തോളും....! " മുറുമുറുത്തു കൊണ്ടവൾ എല്ലാം കൂടെ കൂട്ടി പെറുക്കി തോളിലേക്കിട്ടു.... കണ്ണന് ചിരി പൊട്ടി.... അവളുടെ നിൽപ്പും ഭാവവും കാണെ അവനറിയാതെ ചിരിച്ചു പോയി..... _______♥ ഹാ പറ സച്ചിൻ.... എന്തായി കാര്യങ്ങൾ....! " ക്രൂരമായ ചിരിയോടെ വാസുദേവൻ മൊബൈൽ കാതോട് ചേർത്തു..... ആർത്തിയോടെ മറുപ്പുറത്തു നിന്നുമുയരുന്ന വാക്കുകൾക്കായി കാതോർത്തു..... സർ, അവരിപ്പോ സ്റ്റാർ റെസ്റ്റോറന്റിലാണ് ഉള്ളത്.... പിന്നെ രുദ്രന്റെ കൂടെ മറ്റൊരു പെങ്കൊച്ചും ഉണ്ട് സാർ....! " ഗൗരവത്തോടെ മറുപ്പുറത് നിന്നും സച്ചിന്റെ ശബ്ദം ഉയർന്നു..... ഹ്മ്മ്.... വെങ്കടേഷിന്റെ ലോറി ജങ്ഷനിൽ തന്നെ ഉണ്ടാകണം..... അവരെപ്പോ അവിടെ എത്തുന്നോ.... അപ്പൊ തന്നെ ഇടിച്ച് കയറ്റാൻ പറഞ്ഞോണം....! " കൗശലത്തോടെ പറഞ്ഞയാൾ മൊബൈൽ ഫോൺ കട്ട് ചെയ്തു..... (സച്ചിൻ ആരെണെന്ന് ഡൌട്ട് ഉണ്ടെങ്കിൽ just never mindil കിടന്നോട്ടെ.... അവനെ നമുക്ക് ആവശ്യമില്ല...)............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...