നിന്നോളം.....❣: ഭാഗം 41

 

എഴുത്തുകാരി: VALLI STAR

രണ്ടാഴ്ചകൾക്ക് ശേഷം....!! എന്റെ ഷർട്ട്‌ എവിടെ ആമീ....! " അലർച്ചയോടൊപ്പം തന്നെ ഷെൽഫിലുള്ളതെല്ലാം വലിച്ച് വാരി പുറത്തേക്കിട്ടു.... ഇങ്ങേരിത്...! " പിറുപിറുത്ത് കൊണ്ടാമി ബാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങി.... കിടന്നലറണ്ട... എനിക്ക് ചെവിയൊക്കെ കേൾക്കും...! " കണ്ണുരുട്ടി കൊണ്ടവൾ അവനെ ഉന്തി മാറ്റി.... അടഞ്ഞു കിടന്ന ഷെൽഫ് ഓപ്പൺ ചെയ്ത് iron ചെയ്ത ഷർട്ട്‌ എടുത്ത് കൊടുത്തു.... ഒപ്പം തന്നെ അവന്റെ നെഞ്ചിന്നിട്ടൊരു കുത്തും.... ഔച്...! " നെഞ്ച് തടവി കൊണ്ടവൻ മുഖം ചുളിച്ചു... മര്യാദക്ക് ഇതെല്ലാം അടുക്കി പെറുക്കി വെച്ചോ മനുഷ്യാ.... ഇല്ലേൽ...! " മുഖം വീർപ്പിച്ചു കൊണ്ടവൾ തിരിഞ്ഞതും കയ്യിൽ പിടി വീണിരുന്നു... ഒറ്റ വലിയിൽ ആമിയെ പിടിച്ച് നെഞ്ചിലേക്കിട്ടു... ഇരു കൈകളും അവളുടെ അരക്കെട്ടിനെ ചുറ്റി വരിഞ്ഞു .... എ.... എന്താ! " വെപ്രാളത്തോടെ അവനിൽ നിന്നും കുതറി നോക്കി....

പക്ഷെ നിരാശയായിരുന്നു ഫലം.... I love you...! " പറച്ചിലിനൊപ്പം തന്നെ കാതിൽ ചെറു ചൂടുള്ള നോവ്.... ഏഹ്..." ആമിയുടെ കണ്ണ് മിഴിഞ്ഞു... പ്രേമിക്കാൻ തോന്നുന്നു...! " കണ്ണിറുക്കി കൊണ്ടവൻ അവളുടെ മുഖമാകെ കണ്ണോടിച്ചു.... മുഖത്തും കഴുത്തിലും വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചു നിൽക്കുന്നു.... അലസമായി ചുറ്റിയ ഒരു കോട്ടൺ സാരിയാണ് വേഷം.. ചെറുതായി വിറക്കുന്ന തുടുത്ത ചുണ്ടുകൾ.... കൗതുകത്തോടെ അവനവളുടെ കവിളിൽ തലോടി.... അത് കാത്തെന്ന പോലെ അവിടം ചുവന്നു വന്നു.... അവന്റെ മിഴികൾ വിടർന്നു.... കണ്ണുകൾ തമ്മിൽ കോർത്തു.... ചുണ്ടുകൾ തമ്മിലുള്ള അകലം കുറഞ്ഞു.... അവ പൊടുന്നനെയൊന്ന് കൂട്ടിയിരുമ്മി.... നാലു കണ്ണുകളും കൂമ്പിയടഞ്ഞു.... പ്രണയം മറ്റൊരു തലത്തിലേക്ക് കൈ മാറുന്നു.... ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ അടർന്നു മാറി....

അവന്റെ കൈകൾ ആമിയുടെ ഉടലാകെ അലഞ്ഞു നടന്നു.... മാറിടത്തിലും നാഭിചുഴിയിലും പല്ലും നാക്കും ഒരുപോലെ ആഴ്ന്നു.... ആമിയുടെ കൂർത്ത നഖങ്ങൾ അവന്റെ പുറത്ത് ആഴ്ന്നിറങ്ങി.... നേരിയ കിതപ്പും ശ്വാസനിശ്വാസങ്ങളും അവളിൽ നിന്നും ഉയർന്നു..... അതവനിൽ കൂടുതൽ ആവേശം നിറച്ചു.... ചെറു നോവോടെ അവനവളെ സ്വന്തമാക്കി.... കൺകോണിൽ പൊടിഞ്ഞ നീരിനെ അവന്റെ ചുണ്ടുകൾ പൊതിഞ്ഞു... I have never loved anything else like you ....! " നേർത്ത സ്വരത്തിൽ അവന്റെ അധരങ്ങൾ മന്ത്രിച്ചു.... ഒടുക്കം കിതച്ചു കൊണ്ടവൻ അവളിൽ നിന്നും അകന്നു മാറി... അത് കാത്തെന്ന പോലെ അവളാ നെഞ്ചിലേക്ക് മുഖം അമർത്തി കിടന്നു...... _______♥

ഊഹ്...എന്തൊരു തണുപ്പാ....! " പരസ്പരം കൂട്ടി മുട്ടുന്ന പല്ലുകളെ കടിച്ചു പിടിച്ചു കൊണ്ട് തുമ്പി കുളത്തിൽ നിന്നും പടവുകൾ ഓടി കയറി.... കയ്യിലുള്ളതെല്ലാം അയലിൽ വിരിച്ച് തിരിഞ്ഞതും മുന്നിൽ ദേ അലക്സ്... കൂടെ ആരെയും മയക്കുന്ന കള്ളച്ചിരിയും.... ഇതെന്താ നേരത്തെ കുളിയൊക്കെ കഴിഞ്ഞോ....! " മീശയൊന്ന് പിരിച്ചു കൊണ്ടവൻ തുമ്പിയെ ആകെയൊന്ന് ഉഴിഞ്ഞു നോക്കി.... മറുപടിയായി കിട്ടിയത് കൂർപ്പിച്ചൊരു നോട്ടമായിരുന്നു.... ന്തോന്നാടി നോക്കി പേടിപ്പിക്കുന്നെ...! " കണ്ണ് കൂർപ്പിച്ചു കൊണ്ടവൻ തുമ്പിയുടെ മൂക്കിൻ തുമ്പ് പിടിച്ചു വലിച്ചു.... പോടാ പൊട്ടാ... ഇന്നലെ പറ്റിച്ചില്ലേ... വേഗം വരൂന്ന് പറഞ്ഞില്ലേ..! പറഞ്ഞു മുഴുപ്പിക്കും മുൻപേ അലക്സിന്റെ ചൂണ്ടു വിരലും തള്ള വിരലും തുമ്പിയുടെ കീഴ്ച്ചുണ്ടിനെ നുള്ളി പിടിച്ചിരുന്നു.... പോടാന്നോ....! " അലക്സിന്റെ കണ്ണ് കൂർത്തു... ആഹ്... വിട്.. "

തുമ്പി നിന്നിടത്തു നിന്നും രണ്ട് ചാട്ടം ചാടി... ഇനി അങ്ങനെ വിളിക്കോ...! " ശബ്ദമുയർത്തി കൊണ്ടവൻ പിടി അല്പം കൂടെ മുറുക്കി.... ഇല്ല്യാ... വിളിക്കൂല അ.. അലക്സേ...! " കണ്ണിൽ വെള്ളം നിറച്ചവൾ എരിവ് വലിച്ചതും അലക്സിന് പാവം തോന്നി.... ഹ്മ്മ്മ്...! ഒന്നാമർത്തി മൂളി കൊണ്ടവൻ പിടി അയച്ചത് മാത്രമേ ഓർമയുള്ളൂ... തുമ്പിയുടെ പല്ല് കൃത്യം അലക്സിന്റെ നെഞ്ചിലേക്ക് ആഴ്ന്നിരുന്നു.... ഊഹ്.... വിടെടി... " പരമാവധി തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും അട്ട കടിച്ചത് പോലൊരു പിടിയായിരുന്നു.... വേദന കൊണ്ട് അലക്സിന്റെ കണ്ണൊന്ന് കലങ്ങി... എങ്കിലും അവനവളെ കൂടുതൽ ചേർത്തു നിർത്തി.... പൊടുന്നനെ അവനിൽ നിന്നും വിട്ടകന്ന തുമ്പി കാണുന്നത് ഇരു മിഴികളും ഇറുക്കിയടച്ചു നിൽക്കുന്ന അലക്സിനെയാണ്... ഇപ്പം എങ്ങിനെണ്ട്...! " ചുണ്ട് കോട്ടി കൊണ്ടവൾ അലക്സിന്റെ താടി പിടിച്ചു വലിച്ചു.... ഓപ്പം തന്നെ അകത്തേക്ക് ഓടി കയറി... നിന്നെ എന്റെ കയ്യിൽ കിട്ടുമെടി കുരുട്ടെ...! " അലർച്ചെയോടൊപ്പം തന്നെ മുന്നിൽ കണ്ട കല്ല് ചവിട്ടി തെറുപ്പിച്ചു.... കാല് പോയെന്ന് മിച്ചം... _______♥

നിനക്കെന്താടി ഒരു സന്തോഷമില്ലാത്തെ ഒന്നുല്ലെലും നാളെ നമ്മുടെ കല്ല്യാണമെല്ലെടി പാറൂസേ...! " കുസൃതിയോടെ പറഞ്ഞവൻ അവൾക്കായി കാതോർത്തു.... സന്തോഷോംക്കെണ്ട് രുദ്രേട്ടാ... പക്ഷേങ്കി ന്തോ ഒരു പേടി പോലെ...! " പതുങ്ങി പറഞ്ഞവൾ തൂണിലേക്ക് ചാഞ്ഞു... ഈ പെണ്ണിത്... ഉള്ള മൂടും പോയി...! " പിറുപിറുത്ത് കൊണ്ടവൻ മുഖം വീർപ്പിച്ചു... അത് പേടിയൊന്നും അല്ല പെണ്ണേ... നാണമായിരിക്കും...! " കാര്യമായി പറഞ്ഞവസാനിപ്പിച്ചതും മറുപ്പുറത് പാറുവിന്റെ അടക്കി പിടിച്ച ചിരി ഉയർന്നു... വെച്ചിട്ട് പോടി മീങ്കണ്ണി..! " _______♥ ഒരുങ്ങിയില്ലേ തുമ്പീ....! " അടച്ചിട്ട മുറിയുടെ കതക് കൊട്ടി കൊണ്ടലക്സ് ഡോറിലേക്ക് കാത് ചേർത്ത് വെച്ചു.... കഴിഞ്ഞു അലക്സേ....! " പറച്ചിലിനോപ്പം തന്നെ ഡോർ തുറന്നിരുന്നു... ഇന്നാണ് രുദ്രന്റെയും പാറുവിന്റെയും കല്യാണം....

രജിസ്റ്റർ ഓഫീസിൽ വെച്ചൊരു ചെറിയ ചടങ്ങ്.... അത് രുദ്രന്റെ നിർബന്ധമായിരുന്നു.... ചന്തന കളറിലുള്ള സാരിയും അല്പം ത്രെഡ് വർക്കുള്ള ബ്ലൗസുമായിരുന്നു പാറുവിന്റെ വേഷം.... മുടിയെല്ലാം കൂടെ മെടഞ്ഞു മുല്ലപ്പൂവ് ചുറ്റിയിട്ടുണ്ട്.... കഴുത്തിലായ് അലക്സ് വാങ്ങി കൊടുത്ത ഒരു കട്ടിയുള്ള നെക്ലെയിസും അതിനോട് ചേരുന്ന കമ്മലും വളയും.... സാരിയുടെ മുകളിൽ കൂടെ രുദ്രൻ വാങ്ങി കൊടുത്ത ഒരു കല്ലിന്റെ അരഞ്ഞാണവും.... കണ്മഷി നീട്ടിയെഴുതിയ കണ്ണുകളും ചുണ്ടിലെ നേരിയ പിങ്ക് ലിപ്സ്റ്റിക്കും.... ആകെ പാടെ സുന്ദരിയായിരുന്നു.... എന്ത് കൊണ്ടോ അലക്സിന്റെ കണ്ണ് നിറഞ്ഞു... ഒപ്പം തന്നെ പാറുവിന്റെയും... നേർത്തൊരു ഏങ്ങളോടെ പാറു അലക്സിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...