നിന്നോളം.....❣: ഭാഗം 7

 

എഴുത്തുകാരി: VALLI STAR

"' ഇയാളെന്താ വല്ല തീവണ്ടിയുമാണോ.... വലിക്കുന്ന വലി കണ്ടില്ലേ.... ഒറ്റ ചവിട്ട് കിട്ടാത്തതിന്റെ കുറവാ.... ശ്ശൊ... എനിക്കിഷ്ടമല്ല... ബ്ലാഹ് "' ഉമ്മറത്തിണ്ണയിലിരുന്ന് സിഗരറ്റ് പുകക്കുന്ന അലക്സിനെ നോക്കി പിറു പിറുക്കുകയാണ് തുമ്പി പെണ്ണ്..... ദേഷ്യം കൊണ്ട് പെണ്ണാകെ ചുവന്ന തക്കാളി പോലെയായിട്ടുണ്ട്..... ഒന്ന് നിർത്തുന്നുണ്ടോ അലക്സേ.... എനിക്ക് വിശന്നിട്ടു വയ്യ.... എന്തേലും ഉണ്ടാക്കിത്താ....! "' മുഖത്ത് ആവശ്യത്തിലേറെ നിഷ്കളങ്കത വാരി വിതറിക്കൊണ്ട് തുമ്പിപ്പെണ്ണ് നിന്ന് ചിണുങ്ങി.... വിശക്കുന്നേൽ വല്ലതും ഉണ്ടാക്കി തിന്ന് തുമ്പീ.... വേണേൽ ഇത് വലിച്ചോ....! "' വിരലിനിടയിൽ കിടന്ന് പുകയുന്ന സിഗരറ്റ് കുസൃതിയോടെ അലക്സ് തുമ്പിക്ക് നേരെ നീട്ടി പിടിച്ചു.... അയ്യാ.... തന്നത്താൻ അങ്ങ് വലിച്ച് കേറ്റിയാൽ മതി.... ഹും.. " മുന്നിലേക്ക് നീണ്ടു വന്ന അവന്റെ വലതു കയ്യിനെ അവൾ ഈർഷ്യത്തോടെ തട്ടി മാറ്റി.... ഷെൽഫിലുള്ള ചപ്പാത്തിപൊടിയെടുത്ത് കുഴച്ചു വെക്ക് തുമ്പികുട്ട്യേ .... ഇച്ചായനൊന്ന് മുങ്ങിയേച്ചു വരാം.... ""

പറച്ചിലിനൊപ്പം തന്നെ അലക്സ് ഉമ്മറത്തേക്കിറങ്ങിയിരുന്നു.... ഓഹ്.... കൈ വേദനിച്ചിട്ട് വയ്യ....! "' ഇല്ലാത്ത വേദനയും കുത്തി പൊക്കി കൊണ്ടവൾ വെട്ടി തിരിഞ്ഞു അകത്തേക്ക് നടന്നു.... ഒന്ന് മീശ പിരിച്ചു കൊണ്ടവൻ തുമ്പിപ്പെണ്ണ് പോയ വഴിയെ എത്തി വലിഞ്ഞു നോക്കി.... മടിച്ചി..."' കള്ളച്ചിരിയോടെ അലക്സ് മുറുമുറുത്തു.... _______❣ താനിങ്ങനെ കരയാതെ കാര്യം പറ പെണ്ണെ....! "' കോഡ്രൈവർ സീറ്റിലേക്ക് ചാഞ്ഞു ഏങ്ങി കരയുന്നവളെ കണ്ണൻ അലിവോടെ നോക്കി..... പാവം പെണ്ണ്...! " കരഞ്ഞു ചുവന്ന അവളുടെ മുഖം കാണെ അവന് പാവം തോന്നി.... തന്റെ പേരെന്താ....! "" ശ്വാസമൊന്ന് നീട്ടി വലിച്ചു കൊണ്ടവൻ അവളുടെ മുഖത്തേക്ക് നോക്കി.... ആ... ആത്മിക.... " കരച്ചിലിനിടയിലും നുള്ളി പെറുക്കി പറയുന്നവളെ കാണെ കണ്ണന് ചിരി പൊട്ടി.... എവിടെയാ വീട്..... "' ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ തന്നെ അവനവളെ ഉറ്റുനോക്കി....! "' വീടില്ല.... ആരും ഇല്ല.... ഒറ്റക്കാ...."' ഉടുത്തിരുന്ന ദാവണി തുമ്പ് കൊണ്ടവൾ മുഖം അമർത്തി തുടച്ചുകൊണ്ട് പറഞ്ഞു........

ഓഹ്.... സോറി.... "' കണ്ണനാകെ വല്ലാതെയായി..... ചോദിക്കണ്ടായിരുന്നു.... അവനൊരു നിമിഷം ഓർത്തു.... സാരൂല്ല....! "' അവളൊരു മങ്ങിയ ചിരി ചിരിച്ചു.... താനെങ്ങനെയാ ഇവിടെ...! "' അവനൊന്ന് നിർത്തി കൊണ്ട് ചുറ്റിനും കണ്ണോടിച്ചു..... അതുവരെ ശാന്തമായിരുന്ന പെണ്ണിന്റെ മിഴികൾ നിമിഷനേരം കൊണ്ട് കലങ്ങി.... ഇളം ചുവപ്പ് നിറത്തിലുള്ള അധരങ്ങൾ വിറപൂണ്ടു..... അയ്യോ എന്ത് പറ്റി....! "' കരഞ്ഞു കലങ്ങിയ പെണ്ണിന്റെ മിയികളിലേക്കവൻ ആധിയോടെ നോക്കി..... _______❣ കുളി കഴിഞ്ഞ് അടുക്കള വഴി അകത്തേക്ക് കയറിയ അലക്സ് മുന്നിലുള്ള കാഴ്ച കണ്ട് ഒരു നിമിഷം തറഞ്ഞു പോയി.... തറയിലായി ചിതറി കിടക്കുന്ന ചപ്പാത്തി പൊടിയും.... അടുത്തായി മുഖം ചുളിച്ചു കൊണ്ട് തുമ്പിയും.... പെണ്ണാകെ പൊടിയിൽ കുളിച്ചാണ് ഇരിപ്പ്.... ഇതെന്നതാടി....! "" ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടുകൊണ്ടലക്സ് തുമ്പിയെ നോക്കി കണ്ണുരുട്ടി.... പൊ... പൊടി... ഷെൽഫിൽ നിന്നെടുത്തപ്പോ വീണു....! "" ചുണ്ട് ചുളുക്കി കൊണ്ടവൾ അലക്സിനെ ദയനീയമായി നോക്കി.....

അപ്പോഴാണ് തറയിൽ ചരിഞ്ഞു കിടക്കുന്ന സ്റ്റൂളും അലക്സ് ശ്രദ്ധിക്കുന്നത്.... എല്ലാം കൂടെ ആയതും അലക്സിന് ചിരി പൊട്ടി..... എങ്കിലും പൊട്ടി വന്ന ചിരിയെ അലക്സ് അണപ്പല്ലിൽ കടിച്ചമർത്തി.... എഴുന്നേറ്റ് മാറിനിൽക്ക് തുമ്പീ.... മനുഷ്യനെ മെനക്കെടുത്താൻ.... അറിയാം പാടില്ലേൽ ചെയ്യാൻ നിൽക്കരുത്....! "' അലക്സ് അൽപ്പം കടുപ്പിച്ചു പറഞ്ഞതും തുമ്പിപെണ്ണിനാകെ വല്ലാതായി.... നിമിഷനേരം കൊണ്ടാ പെണ്ണിൽ നിന്നും ചെറിയ ഏങ്ങലടികൾ ഉയർന്നു.... എഴുന്നേൽക്കാൻ പ.... പറ്റുന്നില്ല അലക്സേ... ഇവിടെ വേദന.... "' വിറക്കുന്ന ചുണ്ടുകളെ കടിച്ചു പിടിച്ചു കൊണ്ടവൾ അലക്സിനെ നിസ്സഹായമായി നോക്കി.... അത് കാണെ അവന് പാവം തോന്നി..... എവിടെയാ തുമ്പികുട്ട്യേ വേദനിക്കുന്നെ....! "' ചോദിച്ചത് മാത്രമേ അലക്സിന് ഓർമയുള്ളു... പെട്ടെന്നാണ് തുമ്പ്പെണ്ണിന്റെ ഉച്ചത്തിലുള്ള പൊട്ടിച്ചിരി ഉയർന്നത്.... "' അയ്യേ.... നല്ല കോലണ്ട്...."' ചപ്പാത്തി പൊടിയിൽ മുങ്ങിയിരിക്കുന്നവനെ നോക്കിയവൾ കുടുകുടെ ചിരിച്ചു.... ഡീ....!! "'

ഊരക്ക് കയ്യും കൊടുത്ത് കുലുങ്ങി ചിരിക്കുന്ന പെണ്ണിനെയവൻ നിമിഷ നേരം കൊണ്ട് വലിച്ചു മടിയിലേക്കിരുത്തി .... വിട് അലക്സേ.... ഞാനിനിയും പൊടി എറിയുമേ...! "" തന്റെ മടിയിൽ കിടന്ന് കുതറുന്നവളുടെ അരക്കെട്ടിൽ അലക്സിന്റെ കൈകൾ കൂടുതൽ മുറുകി.... നിനക്കിത്രക്ക് ധൈര്യമോ....! "' പതിയെ പറഞ്ഞു കൊണ്ടവൻ അവളുടെ ടീഷർട്ടിനുള്ളിലേക്ക് കൈ കടത്തി... അലക്സിച്ചായാ....! "' തുമ്പിയൊന്ന് ഉയർന്നു പൊങ്ങി... അവളുടെ നക്ഷത്ര കണ്ണുകൾ മിഴിഞ്ഞു വന്നു..... ഇനിയിങ്ങനെ ചെയ്യുമോ....! "' പെണ്ണിന്റെ മുഖത്തേക്ക് മുഖമടുപ്പിച്ചു കൊണ്ടവൻ വശ്യമായി ചിരി ചിരിച്ചു.... ഇ.... ഇല്ല്യാ.... ഇനി.. ചെയ്യൂലാ...പ്ലീസ്...! "' വിറച്ചു വിറച്ചു കൊണ്ടവൾ അവനിൽ നിന്നും കുതറി കൊണ്ടിരുന്നു.... അടങ്ങിയിരിക്ക് തുമ്പേ..... ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക്....!!! "" പറച്ചിലിനൊപ്പം തന്നെ അവനവളുടെ വിറയാർന്ന അധരങ്ങളിലേക്ക് തന്റെ പല്ലമർത്തി.... _______❣ എന്നേം കൂടെ കൂട്ടോ....! "' ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ അമർത്തി തുടച്ചു കൊണ്ടവൾ കണ്ണനെ വിതുമ്പി കൊണ്ട് നോക്കി..... അവളുടെ മട്ടും ഭാവവും കാണെ കണ്ണന് തുമ്പിയെയാണ് ആദ്യം ഓർമ വന്നത്.... പൊടുന്നനെ അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു........................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...