{"vars":{"id": "89527:4990"}}

നിശാഗന്ധി: ഭാഗം 24

 

രചന: ദേവ ശ്രീ

"രണ്ടീസം റോയിച്ചനൊന്നു അഡ്ജസ്റ്റ് ചെയ്യണം.... ഞാൻ ബാംഗ്ലൂരിൽ പൊയ് എന്റെ അത്യാവശ്യ കുറച്ചു സാധനങ്ങൾ എടുത്തു വരാം..." റോയിക്കരികിലിരുന്നു പറഞ്ഞു സെലിൻ.... " അത്യാവശ്യത്തിൽ നിന്റെ കൊച്ചും ഉൾപെടുമല്ലേ... " റോയ് ചിരിച്ചു.... " പിണങ്ങി കാണും... പറയാതെ പോന്നതല്ലേ... ഇനി അവൻ അതിനെ വല്ലതും ചെയ്‌തോ എന്തോ... ചെയ്തു കാണാൻ വകയില്ല... അവന്റെ ലക്കി കൂപ്പൺ ആണ് അവൾ... ആ ധൈര്യത്തിലാണ് ഞാൻ ഇവിടെ നിന്നത്.... "   " പോയേച്ചും വാ കൊച്ചെ... ഇവിടെ അന്നമ്മച്ചിയും എളേപ്പനും ഉണ്ടല്ലോ.... " റോയിയെ ബെറ്റർ ചികിത്സക്ക് വേണ്ടി അമേരിക്കയിലെക്ക് കൊണ്ടു പോകുകയാണ്... അതിന് മുൻപ് ശ്രീനന്ദയെ കൂടെ കൂട്ടണം, അവളെ സേഫ് ആക്കണം... ആ ചിന്തയാണ് സെലിന്... ഈ രണ്ടു ദിവസം റോയ് എങ്ങനെ തള്ളി നീക്കുമെന്ന ആകുലതയും അവളിലുണ്ട്....   " അവളെ കൊണ്ടു പോകാൻ പറ്റില്ല... അന്നമ്മച്ചിയോട് പറഞ്ഞപ്പോൾ അന്നാമ്മച്ചി നോക്കികോളാം എന്ന് പറഞ്ഞു.... അന്നാമ്മച്ചിക്കും എളേപ്പനും ഒരു കൂട്ടുമാകും....." സെലിൻ പറഞ്ഞു... അവർക്ക് രണ്ടു പെണ്മക്കളാണ്... രണ്ടുപേരും കല്യാണം കഴിഞ്ഞു ഭർത്താക്കൻമാരുടെ കൂടെയാണ്... " പാസ്പോർട്ട്‌ എടുക്കാൻ പറ്റില്ലേ അവൾക്ക്... " റോയിച്ചൻ ചോദിച്ചു.... " ഒരു സ്കൂൾ സർട്ടിഫിക്കറ്റ് പോലുമില്ല അതിന്.... ഇനി എടുക്കാനാണേലും നമ്മുക്ക് സമയമില്ല... ഇപ്പോഴേ വൈകി... അവളിവിടെ റോയിച്ചന്റെ അന്നമ്മച്ചിക്കടുത്തു സേഫ് ആയിരിക്കും...." സെലിൻ ഉറപ്പൊടെ പറഞ്ഞു... അത് റോയിക്കും അറിയാം... അന്നമ്മച്ചിക്ക് എല്ലാവരെയും സ്നേഹിക്കാനെ അറിയൂ....   🍁🍁🍁🍁🍁🍁🍁🍁 " ശ്രീ..... താനിത് എവിടെ...?" മഹി ഉച്ചത്തിൽ വിളിച്ചു... " ഞാൻ അപ്പുറത്ത് കിടക്കുവായിരുന്നു......" ആദ്യമായാണ് മാസക്കുളിക്ക് വല്ലാത്ത വേദന തോന്നുന്നത്.... താങ്ങാൻ ആളില്ലെന്ന് അറിയാവുന്നത് കൊണ്ടു തളർച്ചകളൊന്നും ബാധിക്കാറില്ല......" " വന്നേ... നമ്മുക്ക് ഒന്ന് കറങ്ങിയേച്ചും വരാം... " വല്ലാത്തൊരു സന്തോഷത്തിൽ പറഞ്ഞവൻ.... " ഞാൻ ഇല്ല.... " ശ്രീനന്ദ ദയനീയമായി പറഞ്ഞു....   "പോയി വാ കുട്ടി..." പിറകിൽ നിന്നും മഹിയുടെ അമ്മയുടെ ശബ്ദം.... വല്ലാത്തൊരു സ്നേഹമാണ് തന്നോട് അവർക്കിപ്പോൾ... ആദ്യനാളിലെ അവരുടെ വാക്കുകൾ ഓർത്തവൾ... മകൻ തന്നെ എന്ന് ഭാര്യയായി കാണുന്നോ അന്ന് ഞാൻ അവർക്ക് മരുമകൾ ആണെന്ന്.... " എനിക്ക് തീരെ വയ്യാ... " ശ്രീനന്ദ അവശതയോടെ പറഞ്ഞു.... " അതിനെന്താ അവന്റെ കൂടെയല്ലേ... " മഹേശ്വരിയമ്മ പറഞ്ഞതും മഹി അവളുടെ കൈ പിടിച്ചു ഇറങ്ങി.... എന്തോ വല്ലാത്തൊരു അമർഷം തോന്നിയവൾക്ക്.... പെട്ടൊന്ന് ഓർമ്മകൾ ചാലിട്ടൊഴുകി... ഇന്നോളം ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ഓർമ്മകൾ..... അതിൽ ക്രൂരതയുടെ, മനുഷ്യപറ്റില്ലായ്മയുടെ, ദുഷ്ടതയുടെ പ്രതീകമായ മഹിയെ കണ്ടവൾ.... കുറച്ചു നടന്നതും മഹിയിൽ നിന്നും ഏറ്റുവാങ്ങിയ പ്രഹരങ്ങൾ ഓർക്കേ ശരീരം തളർന്നവളുടെ.... ഓർമകളിൽ മഹി ഒരുവളുമായി നടത്തുന്ന ലൈംഗിക ചേഷ്ടകൾ തെളിഞ്ഞതും ഉള്ളിലുള്ളതെല്ലാം പുറത്ത് വന്നു.... ശ്രീനന്ദ ഛർദിക്കുന്നത് കണ്ടതും അറപ്പോടെ മഹി മുഖം തിരിച്ചു..... വയറു വേദനയുടെ കാഠിന്യം കൂടിയതും വയറ് പൊത്തി നിലത്തേക് ഇരുന്നവൾ.... എല്ലാം കൊണ്ടും ആ പെണ്ണുടൽ തളർന്നു പോയി.... ഒരിത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ.... കണ്ണുകൾ മേലോട്ട് പടരുമ്പോൾ തന്റെ നിസ്സഹായത മറ്റൊരു രൂപത്തിൽ വസ്ത്രത്തിൽ ചുവപ്പ് പടർത്തിയിരുന്നു... ബോധം അറ്റു വീണത് ആ മണ്ണിലേക്ക് ആയിരുന്നു... ഇന്നോളം മഹി നീട്ടിയ സൗഹൃദം പോലും അന്നേരം കണ്ടില്ലവൾ....   കണ്ണുകൾ തുറക്കുമ്പോൾ ആരുടെയോ നെഞ്ചിലാണെത് ഓർക്കെ ഞെട്ടി പിടഞ്ഞവൾ.... ബെഡിൽ നിന്നും ചാടി എഴുന്നേൽക്കുമ്പോൾ പാതി മുറിഞ്ഞ ഉറക്കത്തിൽ മഹിയും ഞെട്ടി.... " എന്താടി വയ്യേ നിനക്ക്... " മഹി ആകുലതയോടെ ചോദിച്ചു.... " സാരമില്ല... " അത്രേം പറഞ്ഞവൾ മുറിക്ക് പുറത്തിറങ്ങി... നേരെ പോയത് മട്ടുപാവിലേക്ക് ആയിരുന്നു.... കരഞ്ഞു പോയവൾ... അയാൾ തന്നെ കെട്ടിപിടിച്ചതോർക്കെ വല്ലാത്തൊരു ഭയം... വീണ്ടും ഒരു ഭർത്താവിന്റെ ആധിപത്യമാണ് അയാൾ തന്നിൽ കാണിക്കുന്നതെന്നോർക്കേ അവളുടെ ഉള്ളം കുടുങ്ങി.... ഇന്നോളം സ്വരുകൂട്ടി വെച്ച ധൈര്യം ചോർന്നു പോകുന്നു... വീണ്ടും ആ പഴയ ശ്രീനന്ദയിലേക്ക് കൂപ്പുകുത്തുന്നു... ആര് രക്ഷിക്കും തന്നെ... ആരും രക്ഷിക്കാൻ ഇല്ല... ഇവിടെ നിന്നും രക്ഷപെടണമെങ്കിൽ താൻ തന്നെ മനസ് വെക്കണം... എങ്ങനെ... കഴിയുമോ... ചോദ്യങ്ങൾ ഒന്നൊന്നായി മനസ്സിൽ കുന്നുകൂടി.... എങ്ങനെയും രക്ഷപെട്ടാൽ എവിടെക്ക് പോകും... ആര് അഭയം തരും... ഉത്തരം ഒന്നുമില്ല.... തെരുവിൽ കഴിയുന്നതാണ് ഭേദം എന്ന് ചിന്തിക്കുമ്പോഴും ഇന്നത്തെ കാലത്ത് തന്നെ പോലൊരുവൾക്ക് അതിന് കഴിയില്ല....   എന്നാൽ മറ്റൊരിടത്തു നെഞ്ചിൽ അത്രേം നേരം ഉണ്ടായിരുന്ന സുഖം മുറിഞ്ഞ ദേഷ്യത്തിലായിരുന്നു മഹി.... എങ്കിലും അവളെ നെഞ്ചോടു ചേർത്തപ്പോൾ വല്ലാത്തൊരു സുഖം... ഒരിക്കൽ കൂടെ ചേർത്ത് പിടിക്കാൻ തോന്നുന്നു.... മഹി പതിയെ എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി .... കണ്ണുകൾ പോയത് മട്ടുപാവിൽ നിൽക്കുന്ന ശ്രീനന്ദയിലാണ്.... വല്ലാത്തൊരിഷ്ട്ടത്തോടെ മഹി അവളെ പുറകിൽ നിന്നും പുണർന്നു.... ശ്രീനന്ദ ഞെട്ടി കുതറി... " അമ്മയുണ്ട് പുറകിൽ... " കാതോരം മഹിയുടെ പതിഞ്ഞ ശബ്ദം.... ശ്രീനന്ദ തറഞ്ഞു പൊയ്.... മഹിയുടെ കൈകൾ അവളുടെ വയറിൽ പതിയെ തലോടിയതും ശ്രീനന്ദ കുതറി മാറി... പിറകിൽ അമ്മയില്ലെന്ന് അരിഞ്ഞതും കണ്ണെരിഞ്ഞവൾക്ക്... കൂർപ്പിചൊരു നോട്ടം നോക്കിയവൾ.... " ഞാൻ പെട്ടൊന്ന് ... " മഹിയൊന്ന് പതറി.... അന്ന് പിന്നെ മഹിക്ക് മുന്നിൽ ചെന്ന് നിന്നില്ലവൾ...   " ശ്രീനന്ദ മുകളിലേക്ക് പൊക്കോളൂ.... എനിക്ക് ഇന്ന് അമ്പലത്തിൽ കൃഷ്ണനാട്ടം കാണാൻ പോവണം... കുട്ടിക്ക് പറ്റാത്തതല്ലേ ആകെ തൊട്ട്വെരകണ്ട... " മഹേശ്വരിയമ്മ പറഞ്ഞതും ശ്രീനന്ദ താഴെ നിന്നില്ല... ശ്രീനന്ദക്ക് താൻ സ്വയമൊരു കുരുക്കിൽ അകപ്പെട്ടപോലെ തോന്നി... അന്ന് സെലിന്റ കൂടെ പോവാൻ തോന്നാത്ത നിമിഷത്തേ പഴിച്ചവൾ.... നാളെ വീട്ടിൽ പോണം... അപ്പച്ചിയുടെ കാല് പിടിച്ചാണേലും അവിടെ എങ്ങനെയെങ്കിലും നിൽകാം....   🍁🍁🍁🍁🍁🍁🍁🍁 വൈകുന്നേരത്തോട് കൂടിയാണ് സെലിൻ ഫ്ലാറ്റിലെത്തിയത്.... എത്തിയതും റോയിച്ചന് വിളിച്ചു.... കുറച്ചു നേരം ഇരുന്ന ശേഷം മഹിയുടെ ഫ്ലാറ്റിന് മുന്നിൽ പോയി കാളിങ് ബെൽ അടിച്ചു... കുറെ നേരം അടിച്ചിട്ടും തുറക്കാതിരുന്നപ്പോൾ അവരിവിടെ ഇല്ലെന്ന് മനസിലായി.... എന്നാലും എവിടെ പൊയ് കാണും.... ആരോഹിയുടെ കൂടെ ആണോ... ഡെലിവറി കഴിഞ്ഞു കാണും... ഒരു വർഷത്തിനടുത്തായി.... നിരാശയോടെ അവൾ സോഫയിലേക്ക് ഇരുന്നു.... ഫാൻ ഓൺ ചെയ്തതും തറയിൽ കിടന്ന പേപ്പർ പാറി.... സെലിൻ അതെടുത്തു നോക്കി... " ഞാൻ പോകുന്നു... എന്നെങ്കിലും എന്നെ കാണണം അന്വേഷിക്കണം എന്ന് തോന്നുന്നെങ്കിൽ ഈ നമ്പറിൽ വിളിക്കണം.... " അടിയിൽ രണ്ടു നമ്പറും കുറിച്ചിട്ടുണ്ട്..... സെലിൻ ചിരിയോടെ ആ പേപ്പറിലേക്ക് നോക്കി.... ആദ്യം എഴുതിയ നമ്പർ കണക്ട് ആവുന്നില്ലാത്ത കാരണം രണ്ടാമത്തെ നമ്പറിലേക്ക് വിളിച്ചു... റിങ് ഉണ്ട്.... " ഹലോ.... " മഹിയുടെ ശബ്ദം.... " ഹലോ മഹാദേവൻ ആണോ..? " . " അതെ ആരാണ്.. " " ഞാൻ സെലിൻ.... ശ്രീനന്ദയുണ്ടോ...? " "സെലിൻ......?" ഓർമ കിട്ടാത്ത വിധം ചോദിച്ചവൻ.... " ആഹാ ബാംഗ്ലൂരിൽ നിങ്ങടെ ഓപ്പോസിറ്റ് ഫ്ലാറ്റിൽ ആയിരുന്നു... " " ഓഹ്... ഓർമ കിട്ടി... ". " ശ്രീനന്ദയുണ്ടെങ്കിൽ ഒന്ന് കൊടുക്കുമോ മഹാദേവാ.... " " അവൾ ഇവിടെ ഉണ്ടായിരുന്നു.... എന്താണ്...?" മഹിക്ക് വല്ലാത്തൊരു ആശങ്ക തോന്നി... ഇവര് തമ്മിൽ ഇങ്ങനെയൊരു പരിചയമുള്ളത് പോലും പറഞ്ഞില്ല....   " ശ്രീ.... സെലിനാണ്.... " ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടവൻ നീട്ടിയതും അവളുടെ കണ്ണുകൾ വിടർന്നു....   " കൊച്ചേ...... " സെലിന്റെ ശബ്ദം..... " മ്മ്.... " സങ്കടം തിക്ക് മുട്ടിയവൾക്ക്..... " എന്നാടി കൊച്ചെ നിന്റെ വിശേഷം....?" " സുഖം... ചേച്ചിക്കോ...." വാക്കുകൾ പുറത്തേക്ക് വരുന്നില്ല അവളുടെ.....   " സുഖം കൊച്ചെ.... ഞാൻ വിളിച്ചത് ഞാൻ മറ്റന്നാൾ അമേരിക്കയിലേക്ക് പോകുവാ.... " " എന്തെ പെട്ടൊന്ന്.... എന്നാലും എവിടെയായിരുന്നു ഇത്രേം ദിവസം.....? " പരിഭവം തോന്നി അവൾക്ക്... അവളുടെ കൂടെ പോകാൻ കഴിയില്ല എന്നോർക്കേ സങ്കടവും നിരാശയും..... " ഞാനിപ്പോ റോയിച്ചന്റെ കൂടെയാ... ". " ആണോ.... അത് നന്നായി ചേച്ചി.... " ശ്രീനന്ദ തന്റെ ദുഃഖങ്ങൾ മനഃപൂർവം മറന്നു.... മാറി നിന്ന് അവരുടെ സംഭാഷണം കേൾക്കുന്ന മഹിക്ക് ഇവരുടെ ബോണ്ട്‌ മനസിലായില്ല.... " റോയിച്ചന് ഒരാക്സിഡന്റ്.... " പിന്നീട് സെലിൻ പറയുന്ന ഓരോ കാര്യങ്ങളും ശ്രദ്ധാപൂർവം കേട്ടവൾ.... ശ്രീനന്ദക്ക് സങ്കടം തോന്നി... " ചേച്ചി ഇച്ചായൻ...? " " ഇപ്പോ കുഴപ്പമില്ല കൊച്ചെ... മെന്റലി ആള് സ്ട്രോങ്ങ്‌ ആണിപ്പോൾ... റോയിച്ചന്റെ അവസ്ഥയിൽ എനിക്ക് നിന്റെ കാര്യം കൂടെ ഓർക്കാൻ കഴിഞ്ഞില്ല.... സോറി കൊച്ചെ.... "   " സാരമില്ല ചേച്ചി...." " കൊച്ചെ ട്രീറ്റ്മെന്റിന് വേണ്ടി ഞങ്ങൾ മറ്റന്നാൾ പോകും... അതിന് മുൻപ് നീ വീട്ടിലേക്ക് വരണം.... അഡ്രെസ്സ് മഹിക്ക് ഞാൻ വാട്സ്ആപ്പ് ചെയ്തു കൊടുക്കാം.... ഒരു ടാക്സി വിളിച്ചു വന്നോ... ഞാൻ പൈസ കൊടുത്തോളാം.... ". ശ്രീനന്ദ മറുപടിയൊന്നും പറഞ്ഞില്ല.... " കൊച്ചെ കേൾക്കുന്നില്ലേ ടി നീ.... നീ പേടിക്കണ്ട... നിന്നെ സ്വന്തം പോലെ നോക്കുന്ന ഒരമ്മച്ചിയുണ്ടാകും നിനക്ക് കൂട്ടിന്... റോയിച്ചന്റെ കുഞ്ഞമ്മ , അന്നമ്മച്ചി.... ഞങ്ങൾ പൊയ് വരുവരെ നീ അന്നമ്മച്ചിടെ കൂടെ നിന്നാൽ മതി.... " ശ്രീനന്ദക്ക് സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞു... " നീ ഒന്ന് ശ്വാസം വിടെന്റെ കൊച്ചെ... " ശ്രീനന്ദ കണ്ണീരിനിടയിലും ചിരിച്ചു.... ഫോൺ മഹിക്ക് നേരെ നീട്ടി..... " ഹലോ മഹാദേവാ... ശ്രീനന്ദയെ ഞാൻ കൊണ്ടു പൊക്കോളാം... നിനക്കും ആരോഹിക്കും ഇടയിൽ അവളൊരു തടസമാവില്ല... വിശ്വാസമുള്ള ആരുടെയെങ്കിലും കൂടെ നാളെ അവളെ പറഞ്ഞു വിടണേ..... അഡ്രെസ്സ് ഞാൻ വാട്സ്ആപ്പ് ചെയ്തേക്കാം.... " സെലിൻ പറഞ്ഞു കൊണ്ടു കാൾ കട്ട്‌ ചെയ്തു....   " സെലിനെ എങ്ങനെ അറിയാം...? " മഹിയുടെതായിരുന്നു ചോദ്യം...   " അവിടെ എനിക്ക് ആകെയുള്ള കൂട്ട് ചേച്ചിയായിരുന്നു..." ശ്രീനന്ദ സന്തോഷത്തോടെ പറഞ്ഞു... അത്രമേൽ സന്തോഷത്തോടെ മഹി അവളെ കണ്ടിട്ടില്ല.... അല്ലെങ്കിലും ആദ്യ നാളുകളിൽ ആ ഫ്ലാറ്റിൽ ഇങ്ങനെയൊരുത്തി ഉണ്ടെന്ന് ചിന്തിച്ചിട്ടില്ല... കഴിച്ചോ എന്ന് ചോദിച്ചിട്ടില്ല... ഉടുക്കാനുണ്ടോ എന്ന് ചോദിക്കുകയോ എന്തെങ്കിലും വാങ്ങിച്ചു കൊടുക്കുകയോ ചെയ്തിട്ടില്ല.... ഒരു മാസത്തേക്കുള്ള സാധനങ്ങൾ ഒരുമിച്ച് വാങ്ങിച്ചു വരും.... അത് കൂടുതലായി ഉപയോഗിക്കാൻ പാടില്ല... നേരത്തെ വല്ലതും കഴിഞ്ഞെന്ന് പറഞ്ഞതിന് കണ്ണ് പൊട്ടുന്ന ചീത്ത പോലും പറഞ്ഞിട്ടുണ്ട്..... അവൾക്ക് അവിടെ സുഖാണോ എന്ന് പോലും ആലോചിച്ചിട്ടില്ല... കാൽ ചുവട്ടിലെ മണ്ണൊലിച്ചു പോവുന്നത് പോലെ തോന്നിയവന്... " തന്നെ എന്ത്‌ വിശ്വസിച്ചു ഞാൻ പറഞ്ഞു വിടും....? " മഹി ചോദിച്ചു.... " എനിക്ക് വിശ്വാസമാണ്... പിന്നെ എന്റെ ആരുമല്ലാത്ത നിങ്ങളുടെ കൂടെ കഴിയുന്നില്ലേ ഞാൻ... അതിലും സുരക്ഷിതയാണ് ഞാൻ അവിടെ.... " ആദ്യമായി ശ്രീനന്ദ നിലനിൽപ്പിനു വേണ്ടി എതിർത്തു പറഞ്ഞു... ആ അന്ധാളിപ്പ് മഹിയുടെ മുഖം വ്യക്തമായി.... എങ്ങനെയെങ്കിലും ഇയാളുടെ കയ്യിൽ നിന്നും രക്ഷപെടണം എന്ന ചിന്തയെ അവൾക്കുണ്ടായിരുന്നള്ളൂ.... മഹിയുടെ മുഖം വിവർണമായി... അവനിൽ വല്ലാത്തൊരു വെപ്രാളം നിറഞ്ഞു... അവളില്ലാതെ താൻ എങ്ങനെ മുന്നോട്ട് നീങ്ങും... ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചതല്ലേ.... ദേഷ്യത്തിൽ അവൻ റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറി... ഡ്രോ വലിച്ചു തുറന്നു പൈപ്പ് എടുത്തു കയ്യിൽ കെട്ടി ഇൻജെക്ട് ചെയ്തവൻ.... വല്ലാത്തൊരു ലഹരി സിരകളിൽ പടർന്നു....   റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് വരുന്നവളെ വല്ലാത്ത ഭാവത്തോടെ നോക്കി... ശ്രീനന്ദ കൂസാതെ ജഗ് എടുത്തു പുറത്തേക്ക് ഇറങ്ങും മുൻപ് മഹിയുടെ പിടി വീണു.... അപകടം മണത്തതും അവളൊന്നു കുടഞ്ഞു... അതിലുപരി ഈ വീട്ടിൽ ആരുമില്ലെന്ന ഓർമ അവളെ തളർത്തി... " നീ നാളെ പോകുവല്ലേ.... എന്നെ ഇട്ടിട്ട് പോകുവല്ലേ.... " അവളുടെ കയ്യിൽ പിടിച്ചവൻ...   " ഹേയ് വിട്... എന്താ കാണിക്കുന്നത്....? " ശ്രീനന്ദ കുതറി...   " മഹിയെ തോൽപ്പിച്ചു പോകാം എന്ന് കരുതിയോ... ഇല്ലടി വിടില്ല ഞാൻ.... എന്റെ കാൽച്ചുവട്ടിൽ വേണം നീ... " മഹി അവളിൽ ശക്തി പ്രയോഗിച്ചു..... അവളെ ചുമരിലേക്ക് ചാരി നിർത്തി ചുണ്ടുകൾ ബന്ധിച്ചു.... വല്ലാത്തൊരാവേശം നിറഞ്ഞവനിൽ.... അത്രേമൽ നിർമലമായത് .. ശ്രീനന്ദ മുഖം വെട്ടിച്ചതും മഹി കഴുത്തിലേക്ക് മുഖം പൂഴ്ത്തി പല്ലുകൾ ആഴ്ത്തി..... അവളെ കൊണ്ടാവും വിധം അവനെ ചെറുത്തു നിന്നു.... ഓടാൻ ശ്രമിക്കവേ സാരിയിൽ പിടുത്തം വീണു.... കയ്യിൽ കിട്ടിയത് വലിച്ചെടുത്തവൻ.... ബ്ലൗസും പാവാടയും ധരിച്ച ശ്രീനന്ദ.... അവളുടെ വയറും പൊക്കിൾ ചുഴിയും അവന്റെ വികാരങ്ങളെ ഉണർത്തി.... അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി മാറിടങ്ങൾ അമർത്തി... ശ്രീനന്ദ ഉച്ചത്തിൽ നിലവിളിച്ചു... കേൾക്കാൻ ആരുമില്ലെന്ന് അറിയാതെ... ആരും രക്ഷിക്കാൻ വരില്ലെന്ന് ഓർക്കാതെ.... അവളെ ഞൊടിയിടയിൽ ബെഡിലേക്ക് എടുത്തു ഉയർത്തിയിട്ടവൻ.... വയറിലേക്ക് കൈയും മുഖവും പരതുമ്പോൾ ശ്രീനന്ദ തളർന്നു പോയി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...