{"vars":{"id": "89527:4990"}}

നിശാഗന്ധി: ഭാഗം 32

 

രചന: ദേവ ശ്രീ

" എനിക്ക് പോണം.... കതവ് തുറക്ക്.... " വാതിലടച്ചു ചാരി നിൽക്കുന്നവനെ നോക്കി ചീറിയവൾ.... " ഓഹ്... ശ്രീനന്ദക്ക് ഇത്രേം ധൈര്യമൊ....? അതും ഒന്നിനും വകയില്ലാത്ത ഒന്ന് മുട്ടിപോലും മഹാദേവനോട്‌ ഒക്കാത്ത ഒരു നരുന്ത് ചെക്കനെ കണ്ടിട്ടു..... " മഹി കതവിലങ്ങനെ കൈ കെട്ടി ചാരി നിന്നു.... " സാരിയും വാരി ചുറ്റി കണ്ടാൽ അറക്കുന്ന കോലത്തിൽ നടന്നവളാ.... ഇപ്പൊ ടോപ്പും പാവാടയും ഒക്കെ ഇട്ട് ആളെ മാറി..... നീയാകെ അങ്ങനെ കൊഴുത്തു പോയല്ലോ ഡി... ഇപ്പൊ ഒരു ഉരുപ്പിടി തന്നെ.... " വഷളൻ ചിരിയോടെ പറഞ്ഞവൻ.....   മഹി മുന്നോട്ട് നടന്നു കയ്യിൽ കരുതിയ സിറിഞ്ച് എടുത്തു... ഒപ്പം പൈപ്പും..... " നിനക്ക് തരണം എന്നാണ് ആദ്യം കരുതിയത്..... പിന്നെ തോന്നി നിനക്ക് സ്വൊബോധമുള്ളപ്പോൾ നിന്നെ ഇങ്ങനെ അനുഭവിക്കണം ന്ന്... സ്വന്തം കയ്യിലേക്ക് അത് ഇൻജെക്ട് ചെയ്തു ആ ലഹരി ആസ്വദിച്ചവൻ..... കൈ തണ്ടയിൽ മൂക്കൊന്ന് ഉരസി ഷർട്ടും ഉടുത്ത മുണ്ടും അഴിച്ചവൻ..... ശ്രീനന്ദ കണ്ണുകൾ ഇറുകെ ചിമ്മി.... ട്രൗസർ മാത്രം ഇട്ട് മഹി അവളുടെ അരികിലേക്ക് നടന്നു.... ശ്രീനന്ദ വാതിലിൽ ചെന്ന് മുട്ടി..... കുറ്റിയിലേക്ക് കയ്യെത്തിച്ചു.... " അമീറെ..... അമീറെ..... " തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ചവൾ.....   " ഇപ്പൊ വരും നിന്റെ മറ്റവൻ സിനിമാ സ്റ്റൈലിൽ നിന്നെ രക്ഷിക്കാൻ.... അതും നോക്കി നിന്നോ.... " മഹിയുടെ ശരീരം അവളിലേക്ക് അമർത്തി പിൻ കഴുത്തിൽ മുഖം ചേർത്ത് പറഞ്ഞവൻ.... " നോക്ക്... ഞാനും ഫ്രഷല്ല.... നീയും ഫ്രഷല്ല.... എനിക്ക് അത് കുഴപ്പമില്ല... ഇനിയുള്ള കാലം നീ മഹാദേവന്റെ വെപ്പാട്ടിയായി ഇവിടെ കഴിയും.... " മഹി അവളുടെ വയറിലൂടെ കൈകൾ വട്ടം പിടിച്ചു പറഞ്ഞു.... ശ്രീനന്ദ കുതറി... അവനെ ഉന്തി മാറ്റാൻ ശ്രമിച്ചു..... ഉച്ചത്തിൽ അമീറിനെ വിളിച്ചു അലറി...... അവളുടെ ഓരോ എതിർപ്പുകളും അവനിൽ വല്ലാത്തൊരാവേശം തീർത്തു.... അവളെ ചുമരിനോട് ചേർത്ത് നിർത്തി ബലം പ്രയോഗിച്ചു കൊണ്ടവളുടെ ടോപ് വലിച്ചൂരി..... അവന്റെ കണ്ണുകളൊന്നു തിളങ്ങി... ഗോതമ്പിന്റെ നിറമുള്ളവൾ.... ശ്രീനന്ദ കരഞ്ഞു കൊണ്ടു കൈകൾ മാറോടു കെട്ടി മുട്ടിലിരുന്നു .....   അവളുടെ അർദ്ധനഗ്നമായ പുറത്തൂടെ അവൻ വിരലോടിച്ചു.... കൈകൾ മഞ്ഞ ലോഹത്തിൽ തടഞ്ഞതും അവനതൊന്ന് ആഞ്ഞു വലിച്ചു.... ശ്രീനന്ദ മഹറ് കഴുത്തിൽ നിന്നും അകന്നു പോകാതിരിക്കാൻ വേണ്ടി അതിൽ പിടി മുറുക്കി.... " അല്ലെങ്കിൽ വേണ്ടാ... അത് നിന്റെ കഴുത്തിൽ കിടക്കണം... അവന്റെ മഹറ് കഴുത്തിൽ കെട്ടിയ നിന്നെ അറിയുമ്പോഴല്ലേ എന്റെ വിജയം.... മറ്റൊരുവന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നത് മഹാദേവന് ഒരു ലഹരിയാണ്.... അത്തരം എണ്ണിയാൽ ഒടുങ്ങാത്ത ലഹരികൾ ഉണ്ട് മഹാദേവന്.... " എങ്ങി കരഞ്ഞവൾ.... അവളുടെ കൈ പിടിച്ചു ബെഡിലേക്ക് വലിച്ചിടുമ്പോൾ വല്ലാത്തൊരു കരുത്തായിരുന്നു മഹിയിൽ..... ശ്രീനന്ദ കുതറിയതും മഹി അവളെ തന്റെ അടിയിലാക്കി അവളുടെ ശരീരത്തേക്ക് കയറി കിടന്നു.... മുഖത്തോട് മുഖം ചേർത്ത് ആ ചുണ്ടുകളൊന്നു നുണഞ്ഞു.... അവന്റെ വികാരം കൊടുമുടിയിലെത്തി... എങ്കിലും അവനാ ദളങ്ങൾ വീണ്ടും രുചിക്കാൻ തോന്നി... അവളെ നോവിപ്പിക്കാതെ..... ശ്രീനന്ദ വാ കൂട്ടി പിടിച്ചു കൊണ്ടവന്റെ അടിവയറിലേക്ക് കാൽ മുട്ട് കയറ്റി...... മഹി വേദന കൊണ്ടൊന്നു പിടഞ്ഞു.... കണ്ണുകൾ ഇറുക്കി ചിമ്മി തുറന്നവൻ.... " നീ എന്നെ ഇങ്ങനെ വേദനിപ്പിക്കുമ്പോൾ എനിക്ക് നിന്നോടുള്ള ആഗ്രഹം വല്ലാതെ കൂടുന്നു ശ്രീ.... " കവിളിൽ ചുണ്ടുകൾ ചേർത്തവൻ..... ശ്രീനന്ദ അവനെ തള്ളിയിട്ടു കൊണ്ടു കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.... തന്റെ മേലിടാൻ എന്തെങ്കിലും തുണി തിരഞ്ഞവൾ..... മുകളിലെ കോലിൽ തൂങ്ങി കിടക്കുന്ന തന്റെ ടോപ് അല്ലാതെ ആ മുറിയിൽ ഒന്നുമില്ല.....   🍃🍃🍃🍃🍃🍃🍃🍃 " ശ്രീനന്ദ എവിടെ...? " കാറിൽ നിന്നിറങ്ങിയ അമീർ മഹേശ്വരിയമ്മയുടെ അടുത്തേക്ക് കുതിച്ചെത്തി....   " നിന്റെ വീട്ടിലുണ്ടായിരുന്നവളെ ഇവിടെ വന്നു തിരഞ്ഞിട്ടെന്ത് കാര്യം...? " മഹേശ്വരിയമ്മ പുച്ഛം വിതറി.... " ദേ പരട്ട തള്ളേ... അവളെവിടെന്ന് സത്യം പറയണം.... മേലും കീഴും നോക്കാനില്ലാത്തോനാ ഞാൻ.... ഓൾക്ക് വേണ്ടി മഹാദേവനെ കൊല്ലേണ്ടി വന്നാൽ അത്‌ പോലും ചെയ്യും.... " വല്ലാത്ത ഭാവത്തോടെ പറയുന്ന അമീറിനെ കണ്ട് ഒന്ന് ഭയന്നവർ....   " ഞാൻ പറഞ്ഞില്ലേ അവളിവിടെ ഇല്ലെന്ന്.... " പരിഭ്രമം മറച്ചു വെച്ചവർ.... . " അവളെ അറക്കൽ വന്നു കൊണ്ടു പോകാൻ ധൈര്യമുള്ളത് നിങ്ങടെ മകന് മാത്രമാണ്... സത്യം പറഞ്ഞില്ലെങ്കിൽ..... " അമീർ ഒരു താക്കീത് പോലെ പറഞ്ഞു.....   " നീ പോയെ.... ". അവർ അകത്ത് കയറി കതവടക്കാൻ നോക്കിയതും അമീറും അതിക്രമിച്ചു കയറി.... " നന്ദ..... നന്ദ......" അവൻ ഓടി നടന്നലറി.... അവളുടെ ചെറിയൊരു ശബ്ദം പോലും കേൾക്കുന്നില്ല.... അമീറിന് നിരാശ തോന്നി... വിജയീഭാവിയെ പോലെ നിൽക്കുന്ന മഹേശ്വരിയമ്മക്ക് പിറകിൽ വന്ന് അവരുടെ കഴുത്തിലേക്ക് കൈ അമർത്തി അവൻ.... "പറഞ്ഞില്ലെങ്കിൽ ഞാൻ പിടി മുറുക്കും....." അമീർ കൈ ഒന്നൂടെ മുറുക്കി.... അവർ അവന്റെ കൈ രണ്ടു കൈ കൊണ്ടും വേർപ്പെടുത്താൻ ശ്രമിച്ചു പരാജയപ്പെട്ടു.... ദേഷ്യവും സങ്കടവും ഒരുപോലെ അമീറീൽ നിറഞ്ഞു.... അവന്റെ പിടി മുറുകിയതും ശ്വാസം കിട്ടാതെ കണ്ണ് തുറിച്ചവരുടെ.... തലയിലെ ഞരമ്പുകൾക്ക് വേദന തോന്നി.... ജീവനായി മഹേശ്വരിയമ്മ ഇടനാഴിയുടെ അറ്റത്തേ മുറിയിലേക്ക് ചൂണ്ടി.... അവരെ പിന്നോക്കം ഉന്തി അമീർ ആ മുറിയിലേക്ക് ഓടി.... . അമീർ ആദ്യത്തേ ചുവട്ടിൽ പിന്നോക്കം വെച്ചു.... വളരെ പഴക്കമുള്ള അത്രേമേൽ ഉറപ്പുള്ള വാതിൽ.... അമീർ രണ്ടാമത് ചവിട്ടിയതും ഉള്ളിലുള്ള മഹിയും അറിഞ്ഞു പുറത്ത് ആരോ ഉണ്ടെന്ന്... ശ്രീനന്ദയിലെ പിടുത്തം അയച്ചു അവൻ കരുതിയിരിക്കും മുൻപേ വാതിൽ മലർക്കേ തുറന്നിരുന്നു.... ശരീരത്തിലേക്ക് എന്തോ ഒന്ന് പതിച്ചതും അമീർ പിന്നോട്ട് നീങ്ങി.... പൂങ്കുല പോലെ വിറക്കുന്നവൾ... അഭയത്തിനെന്ന പോലെ അവനെ ചുറ്റി പിടിച്ചു..... അവളെ ചേർത്ത് പിടിക്കുമ്പോഴാണ് ബ്രാ മാത്രമേ അവളിലുള്ളൂ എന്നവൻ അറിഞ്ഞത്.... അമീർ അവളെ പൊതിഞ്ഞു പിടിച്ചു തന്റെ ഷർട്ട്‌ അഴിച്ചു അവൾക്ക് നേരെ നീട്ടി.... അപ്പോഴും അമീറിലെ പിടി വിട്ടില്ല അവൾ.... അവളെ സൈഡിലേക്ക് ഒതുക്കി നിർത്തി മഹിക്ക് നേരെ കുതിക്കും മുൻപ് മഹിയുടെ കാലുകൾ അവന്റെ നെഞ്ചിൽ പതിച്ചു... " അമീറെ.... " ശ്രീനന്ദ അലറി.... ഒന്നുമില്ലെന്ന പോലെ ശ്രീനന്ദയോട് കണ്ണുകൾ കാണിച്ചവൻ.... അടിക്കാനായി ഓങ്ങിയ മഹിയുടെ കൈ തടഞ്ഞു നിർത്തി അവന്റെ വയറിനിട്ട് ഇടിക്കുമ്പോൾ അമീറിന്റെ ഉള്ളിൽ ശ്രീനന്ദ അനുഭവിച്ച മാനസിക വിഷമവും അപമാനവും മാത്രമായിരുന്നു... " ന്റെ പെണ്ണിനെ തൊടാൻ എങ്ങനെ ധൈര്യം വന്നടാ നിനക്ക്... " അമീർ അലറുകയായിരുന്നു.... ശ്രീനന്ദ അമീറിന്റെ ആ ഭാവം കണ്ട് ഭയന്നു... ചെന്നിയിലെ ഞരമ്പുകൾ തെളിഞ്ഞു കാണാം... അവന്റെ വെള്ളാരം കണ്ണുകൾ കലങ്ങി മറിഞ്ഞിരിക്കുന്നു.... " തനിക്ക് വേണ്ടി ഒരുവൻ മറ്റൊരുവനോട് പൊരുതുന്നു.... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ.... തനിക്ക് വേണ്ടി ആ ഹൃദയം വേദനിക്കുന്നു... ശ്രീനന്ദക്ക് അതെല്ലാം പുതുമയുള്ളതായിരുന്നു... ഇന്നോളം കിട്ടാത്ത ഒന്ന്.... അമീർ അടിച്ചു അവശനാക്കിയിട്ടിരിക്കുന്ന മഹിയെ നോക്കിയവൾ.... പൊടുന്നനെയാണ് അമീറിന്റെ കൈകൾ ശ്രീനന്ദയെ പൊതിഞ്ഞത്.... "ഇവൾ എന്റെ പെണ്ണാണ്... അവളെ തൊടാൻ പൊങ്ങിയ നിന്റെ കൈ വെട്ടിമാറ്റാൻ എനിക്ക് അറിയാഞ്ഞിട്ടല്ല..... മഹാദേവന് അമീർ തരുന്ന അവസാന താക്കീത് ആണിത്...." അവളെയും പൊതിഞ്ഞു പിടിച്ചു അമീർ പുറത്തേക്ക് നടന്നു.... വല്ലാത്തൊരു സുരക്ഷിതത്വം തോന്നിയവൾക്ക്.... അവന്റെ മുഖത്തേക്ക് നോക്കി പോയവൾ.... ഇന്നോളം ആരോടും തോന്നാത്തൊരിഷ്ട്ടം തോന്നിയവൾക്ക്.... പുറത്തേക്ക് ഇറങ്ങിയതും മഹാദേവൻ മുന്നിലേക്ക് തടസമായി തുടർന്നു.... മഹാദേവന്റെ വീട്ടിലെ വാക്കേറ്റം കേട്ട് അയൽപ്പക്കക്കാരെല്ലാം മുറ്റത്തു നിരന്നു.... " ഇവളെ ഇവിടെ നിന്നും കൊണ്ടു പോകാൻ നിനക്ക് എന്ത് അധികാരം....? " മഹാദേവൻ അമീറിനോട് പോരിനെന്ന പോലെ വന്നു.... " ഇവളെ ഇവിടെ പിടിച്ചു നിർത്താൻ നിനക്ക് എന്താണ് അധികാരം... " അമീർ ശ്രീനന്ദയെ ചേർത്ത് പിടിച്ചു ചോദിച്ചു....   " എന്താ അമീറെ പൊട്ടൻ കളിക്കുകയാണോ നീ... ഇവന്റെ ഭാര്യയാണ് ഇത്...? " മെമ്പറായിരുന്നു......   " ഓഹ്... കണ്ടില്ലലോ എന്ന് വിചാരിച്ചേ ഉള്ളൂ.... മെമ്പറെ ഇവന്റെ മൂട് താങ്ങി നടക്കുമ്പോ മെമ്പറോട് ഇവൻ പറഞ്ഞില്ലേ രണ്ടു കൊല്ലം മുൻപ് ഇവൻ ഇവളെ ബാംഗ്ലൂരിലുള്ള ഫാമിലി കോർട്ടിൽ വെച്ച് ഡിവോഴ്സ് ചെയ്തെന്നും ബാംഗ്ലൂരിൽ വെച്ചു തന്നെ കൂടെ ജോലി ചെയ്യുന്നവളെ കെട്ടി അതിൽ കുഞ്ഞുങ്ങമായി ന്ന്.... " അമീർ ശ്രീനന്ദയിലെ പിടി വിടാതെ പറഞ്ഞു......   " നിന്റെ ഈ കള്ളകഥകൾ ഞങ്ങൾ കണ്ണടച്ച് വിശ്വസിക്കണമായിരിക്കും അല്ലേ.... മഹിയെ ഞങ്ങള് കാണാൻ തുടങ്ങിട്ട് കാലം കുറെയായി.... അവൻ അങ്ങനെ ഒരു നെറികേട് കാണിക്കില്ല.... ഇപ്പൊ തത്കാലം മോൻ അവളെ ഇവിടെ സ്ഥലം കാലിയാക്ക്.... " നാട്ടുക്കാർ ഒരുപോലെ മഹിക്ക് സൈഡ് പിടിച്ചു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...