{"vars":{"id": "89527:4990"}}

നിശാഗന്ധി: ഭാഗം 5

 

രചന: ദേവ ശ്രീ

ആദ്യമായിട്ടാണ് ശ്രീനന്ദ അമ്പലത്തിലേക്ക് വരുന്നത്.... ആദ്യമായാണ് ഒരു ദൈവ പ്രതിഷ്ഠ കാണുന്നത്.... ഇന്നോളം ഇവിടേക്ക് വരാത്തത് ദൈവങ്ങളോടുള്ള പ്രതിഷേധം കൊണ്ടല്ല... അപ്പച്ചി സമ്മതിക്കില്ല.... തുന്നൽ കടയിൽ തന്നെ പോകുമ്പോൾ ആരോടും മിണ്ടരുത് എന്ന് ചട്ടം കെട്ടിയാണ് വിടാറ്... മക്കളുടെ മേല് പോലും ഇത്രേം നിബന്ധനകൾ അവർ വെക്കാറില്ല..... ശ്രീനന്ദ ആ വീടിന് വെളിയിലപ്പുറം പോയത് ആ തുന്നൽ കടയിൽ മാത്രമാണ്..... വൈകുന്നേരത്തോട് കൂടി അമ്പലത്തിൽ എത്തി.... ഇന്നോളം അങ്ങനെ പ്രാർത്ഥിച്ചിട്ടില്ല... ദൈവത്തോട് ഒരു കാര്യവും ആവശ്യപ്പെട്ടിട്ടുമില്ല.... അതുകൊണ്ട് തന്നെ കണ്ണ് തുറന്നു ശ്രീകോവിലിലേക്ക് നോക്കി നിന്നു.... ദീപാരാധന കഴിഞ്ഞു പോകാം എന്ന് പറഞ്ഞത് ശ്രീലക്ഷ്മി ആയിരുന്നു.... അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോൾ നന്നേ ഇരുട്ട് പടർന്നു..... " പാടത്തൂടെ പോകാം " എന്നും പറഞ്ഞു മഹിയുടെ കൈ പിടിച്ചു നടന്നു പറയുന്നവളെ ശ്രീനന്ദ തെല്ലു പോലും ഗൗനിച്ചില്ല... പടത്തിന്റെ നടുവിൽ എത്തിയതും താൻ കൂടെയുണ്ടെന്ന് ചിന്തിക്കാതെ കെട്ടിപിടിച്ചു ഉമ്മ വെക്കുന്നവരെ കാണെ ശ്രീനന്ദക്ക് അറപ്പ് തോന്നി.... അവൾ ഇത്തിരി കൂടെ മുന്നോട്ട് നടന്ന് അവിടെയുള്ള കുങ്കുമ മരത്തിന്റെ ചുവട്ടിലെ കല്ലിൽ ഇരുന്നു.....   അവിടെ നിന്നും ഉയരുന്ന ശബ്ദത്തിൽ ഒരു കെട്ടിപിടിക്കലിനും ഉമ്മ വെക്കലിനും ഇത്രേം ഒച്ച വെക്കേണ്ട കാര്യമുണ്ടോ എന്ന് ചിന്തിച്ചവൾ...... അവളുടെ ഞരക്കവും മൂളലും അധികമായതും ശ്രീനന്ദ ചെവി പൊത്തി പിടിച്ചു.... ഇത്തിരി സമയം കഴിഞ്ഞതും ആകെ അലങ്കോലമായി നടന്നു വരുന്നവരെ നോക്കാതെ ശ്രീനന്ദ തന്നെ മുന്നോട്ട് നടന്നു..... അന്ന് രാത്രിയിലും അയാൾ ശ്രീലക്ഷ്മിക്കരികിൽ ആയിരുന്നു...... വേദന തോന്നിയില്ല അവൾക്ക്.... കാരണം മേലെപ്പാട്ട് മഹാദേവൻ അവളെ സംബന്ധിച്ചടുത്തോളം വിടരും മുൻപേ കൊഴിഞ്ഞു പോയൊരു മൊട്ട് മാത്രമാണ്.... ഒരു പക്ഷേ അയാൾ ഹൃദയത്തിൽ ആഴത്തിൽ പടർന്നിറങ്ങിയ ശേഷമാണ് താൻ ഇതെല്ലാം അറിഞ്ഞതെങ്കിൽ ഒരു മുഴു ഭ്രാന്തിയായേനെ....     അവിടെ നിന്നും തിരികെ മേലെപ്പാട്ടേക്ക് മടങ്ങുമ്പോൾ ശ്രീലക്ഷ്മിക്കായിരുന്നു സങ്കടം...... നന്നായി പഠിക്കണം എന്ന് പറഞ്ഞു ഒരു വല്യേട്ടൻ ചമയുമ്പോൾ പുച്ഛം തോന്നിയവൾക്ക്......   മേലെപ്പാട്ടെക്ക് തിരിച്ചുള്ള യാത്രയിൽ ശ്രീനന്ദ മുഖം തിരിച്ചു ഇരുന്നു..... " നോക്ക് ശ്രീനന്ദ, നിന്റെ വീട്ടിൽ നടന്ന കാര്യങ്ങൾ ഒന്നും അമ്മ അറിയരുത്..... നിനക്ക് ആ വീട്ടിൽ ഒരു കുറവും.... " അവനെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ അവൾ കൈ ഉയർത്തി.... " ഞാനായിട്ട് ആരോടും ഒന്നും പറയില്ല...." കടുപ്പത്തിൽ പറയുന്നവളെ പല്ല് കടിച്ചമർത്തി നോക്കിയവൻ......   മഹേശ്വരിയമ്മ മകനെ സ്നേഹത്തോടെ സ്വീകരിച്ചു..... ശ്രീനന്ദയോടും അവർ അനിഷ്ടം കാണിച്ചില്ല.... വൈകുന്നേരം വരെ ശ്രീനന്ദ മുറിയിലേക്ക് പോയില്ല.... പതിനൊന്നു മണിയയാണ് അവൾ റൂമിലേക്ക് ചെന്നത്.... അന്നേരം തന്നെ മഹി റൂമിന്റെ വാതിൽ ചാരി വെളിയിലേക്ക് ഇറങ്ങി..... ശ്രീനന്ദ അവനെ ശ്രദ്ധിക്കാതെ കയറി കിടന്നു... മടുത്തു പോയ ജീവിതത്തിൽ ഒന്ന് ഉറങ്ങാൻ പോലും അവൾക്ക് കഴിയുന്നില്ല..... പുലർച്ചെ ഞെട്ടി എഴുന്നേറ്റപ്പോഴാണ് മഹി വന്നിട്ടില്ലെന്ന് മനസിലായത്....... അവൾ കണ്ണു തുറന്നു കിടന്നു..... ഇവിടെ അധികനാള് നിൽക്കാൻ കഴിയില്ല എന്നവൾക്ക് നല്ല ബോധ്യമുണ്ട്.... മഹി തന്നെ ഒഴിവാക്കും എന്നും അറിയാം... പിന്നീട് എങ്ങനെ മുന്നോട്ട് ജീവിക്കും എന്നറിയില്ല.....   അന്ന് പകൽ മുഴുവൻ മഹിക്ക് മുഖം കൊടുത്തില്ല അവൾ..... ഗൗരവക്കാരിയായ മഹേശ്വരിയമ്മക്ക് അരികിലേക്ക് പോവാൻ അതിലേറെ ഭയം തോന്നി അവൾക്ക്..... തൊടിയിലും മുറ്റത്തും കുളപടവിലും ഇരുന്നു സമയം കളഞ്ഞവൾ..... രാത്രിയിൽ മഹി മറ്റൊരു റൂമിലേക്ക് കയറി കതവ് ചാരുമ്പോഴാണ് ശ്രീനന്ദ മുകളിലേക്ക് കയറി വന്നത്...... അവൾ വന്നതിൽ പിന്നെ ഇടയ്ക്കിടെ ആ മുറിക്കുള്ളിലേക്കുള്ള അവന്റെ പ്രവേശനം കാണാറുണ്ട്.... ഇതുവരെ അവൻ അതിനുള്ളിൽ എന്ത്‌ ചെയ്യുകയായിരിക്കും എന്ന് ചിന്തിച്ചിട്ടില്ലവൾ....... ആദ്യമായി അവൾക്ക് അവന്റെ പ്രവർത്തികൾ നിരീക്ഷിക്കാൻ തോന്നി.... ഇത്തിരി മാത്രം തുറന്നു കിടന്ന ജനാലയിലൂടെ അകത്തേക്ക് നോക്കുമ്പോൾ കയ്യിൽ പൈപ്പ് കെട്ടി കടിച്ചു പിടിച്ചു സൂചി കയ്യിലേക്ക് ഇറക്കി ഒരു തരം ഉന്മാദാവസ്ഥയിൽ ഇരിക്കുന്ന മഹി..... ശ്രീനന്ദ പേടിച്ചു പോയി.... അയാൾ ചെയ്യുന്നത് എന്താണന്നോ എന്തിന് ഇങ്ങനെ ചെയ്യുന്നുവെന്നോ അവൾക്ക് മനസിലായില്ല..... ഇതെന്താണ് ആരോടെങ്കിലും ചോദിച്ചു മനസിലാക്കാനുള്ള ബന്ധങ്ങളും ഇല്ല അവൾക്ക്...... ഭക്ഷണം കഴിക്കുമ്പോഴും അവൾ അതെ കുറിച്ചായിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്.... അമ്മയെ കാണിക്കാൻ വേണ്ടി മഹി തന്നെ സ്നേഹിക്കുന്നെന്ന് ഭാവിച്ചു ഓരോ കോപ്രായങ്ങൾ കാട്ടികൂട്ടുമ്പോൾ തൊലിയുരിയും പോലെ തോന്നി അവൾക്ക്..... അതെല്ലാം ഒരു ചിരിയോടെ നോക്കിയിരിക്കുന്ന മഹേശ്വരിയമ്മയെ കാണെ സഹതാപം തോന്നി.....   അന്ന് രാത്രിയിലും പതിവ് പോലെ മഹി ഇറങ്ങി.... എവിടെ നിന്നോ ഉരുകൊണ്ട ധൈര്യത്തിൽ ശ്രീനന്ദയും..... അതുവരെ ഉണ്ടായിരുന്ന ചിന്തകളെയെല്ലാം പാടെ തെറ്റിച്ചത് ആ യാത്ര മീനാക്ഷിയേടത്തിയുടെ വീട്ടിൽ അവസാനിച്ചപ്പോഴാണ്.... അവളുടെ ഞെട്ടലും ഉടലിലെ വിറയലും അപ്പോഴും മാറിയില്ല.... രാത്രിയുടെ ഭയം പോലും അവളെ ഉലച്ചില്ല.... ഒന്നും നോക്കാതെ തിരിഞ്ഞോടിയിരുന്നവൾ.... മേലെപ്പാട്ട് എത്തി മുറിയിലേക്ക് കയറി വാതിലടച്ചപ്പോഴും മീനാക്ഷി ഏടത്തി ഇത്തരക്കാരിയാണെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലവൾ..... കണിശക്കാരിയായ എല്ലാവരോടും ഗൗരവത്തിൽ ഒരു പരിധിയിൽ അടുപ്പം കാണിക്കാത്ത അശ്ലീലം പറഞ്ഞു വരുന്നവരെ ആട്ടി ഓടിക്കുന്ന മീനാക്ഷി... ആ മീനാക്ഷിയെയാണ് നാട്ടുകാർക്ക് പരിചയം.... ഇങ്ങനെയൊരു പൊയ്‌മുഖം ആർക്കും അറിയില്ല.... അതു പോലെയൊരു പൊയ്‌മുഖമാണ് മേലെപ്പാട്ട് മഹാദേവനും..... നാട്ടുകാരുടെ പ്രിയങ്കരനാണ് അയാൾ....   ആകെയൊരു തരം മരവിപ്പ് മൂഡിയവളെ.... രാജ്യം കാക്കുന്ന പട്ടാളക്കാരന്റെ ഭാര്യയാണവർ..... ഇങ്ങനെ അധഃപതിച്ചു കൊണ്ടു.....     മീനാക്ഷി മഹിയുടെ നെഞ്ചിൽ മുഖം അമർത്തി കിടക്കുമ്പോൾ അവളുടെ ഉടലളവുകൾ എടുക്കുകയായിരുന്നവൻ... ഏതാണ്ട് പത്തു വർഷം മുൻപ് ഒരു പതിനെട്ടു വയസുക്കാരൻ പന്ത് കളിക്കാൻ വന്നപ്പോൾ വീണു മുറിയായി കൂടെയുള്ള കുട്ടികൾ അവനെ ഈ വീട്ടിൽ ഇരുത്തി പോയി.... അന്ന് മരുന്ന് തന്ന വെള്ളം തന്ന മീനാക്ഷി ഏടത്തിയിൽ നിന്നും മീനാക്ഷിയിലേക്കും മീനുവിലേക്കുമുള്ള ദൂരം രണ്ടു വർഷമായിരുന്നു..... ഒരിക്കൽ കളിക്കിടയ്ക്ക് കാല് ഉളുക്കിയതും അവൻ പതിയെ കൊച്ചി കൊണ്ടു മീനാക്ഷിക്കരികിലേക്ക് വന്നു.... മീനാക്ഷിയോട് ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചു അവരുടെ വീടിന്റെ ഉമ്മറത്തേക്ക് കയറി.... മീനാക്ഷിയുടെ അമ്മായിയമ്മയും കുഞ്ഞും ബന്ധുവീട്ടിൽ പോയ സമയമായിരുന്നു..... സാരിയും ചുറ്റി ഐശ്വര്യത്തോടെ വരുന്ന മീനാക്ഷിയേ അവന്റെ കണ്ണുകൾ ആകെ ഉഴിഞ്ഞു.... ശരീരം ഭാഗം കാണാതെ സാരി മറച്ചു ഉടുത്തവൾ അവനിൽ നിരാശയായിരുന്നു.... അവന്റ കാലിലെ നീര് കണ്ടതും അകത്തെ സോഫയിലേക്ക് അവനോട് ഇരിക്കാൻ പറഞ്ഞവൾ... അകത്തു പോയി അമ്മയുടെ തൈലം എടുത്തു കൊണ്ടു വന്നു .... അവന്റെ കാൽ മടിയിൽ വെച്ച് പതിയെ തൈലം തേച്ചു കൊടുത്തു..... നേരത്തെ മറച്ചു വെച്ചിരുന്ന വയറിന്റെ ഭാഗം അനാവൃതമായി കാണാം ഇപ്പോൾ..... മാറിൽ നിന്നും ഊർന്നു വീണ സാരിയും അവനൊരു ഗ്രീൻ സിഗ്നൽ ആയി തോന്നി.... തൈലം തേച്ചു കൊടുക്കുമ്പോൾ കാൽ അവരുടെ വയറിൽ അറിയാത്ത പോലെ ഉരസിയവൻ..... കള്ള ചിരിയൊതുക്കി വീണ്ടും അവനെ തഴുകിയവർ.... ഇരുപത് വയസുക്കാരന്റെ പ്രായത്തിന്റെ ചാപല്യം... അതായിരുന്നു അവരുടെ ബന്ധത്തിന്റെ തുടക്കം.... ആദ്യമായി അറിഞ്ഞ പെണ്ണ് എന്നതിലുപരി അവരോളം അവനെ തൃപ്തി പെടുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല... അവർ ഓരോ തവണയും അവനോരു പുതുമയായിരുന്നു.... അവരുടെ ബന്ധം അതിരു കവഞ്ഞതൊഴുകുമ്പോൾ പോലും ഈ എട്ട് വർഷം മൂടി വെച്ച രഹസ്യം... ജീവിതക്കാലം മുഴുവൻ മൂടിവെക്കപെടേണ്ട രഹസ്യവുമായിരുന്നവർക്ക ത് .....     പുറമെ നമ്മൾ നല്ലവരെന്ന് കരുതിയ പലരും പല മുഖമൂഡികൾ ആണെന്നത് ശ്രീനന്ദക്ക് വല്ലാത്തൊരു ഞെട്ടൽ തന്നെ ആയിരുന്നു.....   " വിവാഹം കഴിഞ്ഞു നിങ്ങൾ വല്ല്യച്ചന്റെ വീട്ടിലും ചെറിയച്ഛന്റെ വീട്ടിലും ഒന്നും പോയിട്ടില്ലല്ലോ.... അവളെയും കൂട്ടി നീ പോയിട്ട് വാ.... " മഹേശ്വരിയമ്മ പറഞ്ഞു " അതു വേണോ...? " മഹിയായിരുന്നു.... . " വേണം.... നാളെ അവർക്കത് മറ്റൊരു വേളയിൽ വിളിച്ചു പറയാനുള്ള ഇടവരരുത്.....   " ശരി.... " അത്രേം പറയുന്നവന്റെ മുഖം മങ്ങിയിരുന്നു.....   " നീ പോയി ഒരുങ്ങിക്കോ.... " മഹേശ്വരിയമ്മ പറഞ്ഞതും ശ്രീനന്ദ മുകളിലേക്ക് പോയി..... അവൾ വരുന്നത് കണ്ടതും മഹി റൂമിന് വെളിയിൽ ഇറങ്ങി.... വാതിലടച്ചവൾ കയ്യിൽ കിട്ടിയ സാരിയുടുത്തു.... അരയോളമുള്ള മുടി മേടഞ്ഞിട്ട് ഒരു പൊട്ടും വെച്ചു.... സിന്ദൂരം തൊടുമ്പോൾ അതൊരു പ്രഹസനമായി തോന്നിയവൾക്ക്...... മഹിക്കൊപ്പം ഇറങ്ങുമ്പോൾ ഇങ്ങനെയൊരു യാത്ര ഒഴിവായെങ്കിൽ എന്ന് കരുതിയവൾ.....     അത്യാവശ്യം വലിപ്പമുള്ള ഒരു വാർപ്പ് വീടിന്റെ മുന്നിൽ വണ്ടി നിർത്തി മഹിയും ശ്രീനന്ദയും ഇറങ്ങി..... കാളിങ് ബെൽ അടിച്ചതും വാതിൽ തുറന്നത് ഒരു മധ്യവയസ്കയായിരുന്നു.... " ഹാ വരൂ മഹി.... " അവർ അകത്തേക്ക് വിളിച്ചു... " വല്ല്യച്ചൻ എന്ത്യേ വല്ല്യമ്മേ.... " " ഇവിടെയുണ്ട് ഞാൻ വിളിക്കാം.... " അതും പറഞ്ഞു അകത്തേക്ക് നടന്നു..... വല്ല്യച്ചൻ വന്നതും അവർ എഴുന്നേറ്റു നിന്നു.... " ആഹാ ആരിത് പുതുമോടികളോ.... ഇരിക്കൂ....." വല്ല്യച്ചൻ ആതിഥേയത്വം കാണിച്ചു .... . " രേണുകയും കാർത്തികയും ഇന്നലെ തന്നെ പോയോ.... " മഹിയായിരുന്നു...   " പോകാതെ തരല്ല്യലോ... രണ്ടാളും വേറെ കുടുംബമായി കഴിയല്ലേ ...." വല്ല്യച്ചൻ പറഞ്ഞു... രണ്ട് പേരും നന്ദയേ ഗൗനിച്ചില്ല.... അവൾക്കതൊരു വിഷമമായി തോന്നിയതുമില്ല..... അവഗണന ഇതിന് മുൻപും അനുഭവിച്ചിട്ടുണ്ട്.... അവിടെ നിന്ന് ഇറങ്ങിയതും നേരെ പോയത് ചെറിയച്ചന്റെ വീട്ടിലേക്ക് ആണ്...... " ഓഹ്... ധർമ്മ കല്യാണക്കാര് എത്തിയിട്ടുണ്ട്.... " അവരെ കണ്ടതും ചെറിയച്ഛൻ പറഞ്ഞു... മഹിയുടെ മുഖം ഇരുണ്ടു... ശ്രീനന്ദക്ക് വല്ലായ്മ തോന്നി..... " വന്നതല്ലേ... അവിടെ നിൽക്കാതെ അകത്തേക്ക് വാ.... " ചെറിയച്ഛൻ വിളിച്ചതും അവർ അകത്തേക്ക് കയറി.... മഹിയെ ഒരു പുഞ്ചിരിയോടെ നോക്കി ചെറിയമ്മ.... ശ്രീനന്ദ മുഖം താഴ്ത്തിയിരുന്നു... " നീയ് കേൾക്ക് കൊച്ചെ, എത്ര നല്ല പെൺകുട്ട്യോൾടെ ആലോചന വന്ന ചെറുക്കനാ.... ഒടുവിൽ കിട്ടിയതോ നിന്നെ പോലെ ഒരെണ്ണത്തിനെ.... എന്റെ മകൻ ബാങ്കിൽ ആണ്... മരുമകൾ ഡെപ്യൂട്ടി തഹസിൽദാറും.... നല്ല കൊമ്പത്തെ കൂട്ടരാ.... ".   ശ്രീനന്ദയേ അളക്കുന്നത് മൗനമായി ആസ്വദിക്കുന്ന മഹിയോട് വല്ലാത്ത വെറുപ്പ് തോന്നിയവൾക്ക്..... ഇന്നോളം ആരോടും തോന്നാത്ത ഒരു വിരോധം....... ..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...