{"vars":{"id": "89527:4990"}}

നിശാഗന്ധി: ഭാഗം 8

 

രചന: ദേവ ശ്രീ

ആദ്യമായാണ് ശ്രീനന്ദ ആ നാട് വിട്ട് പുറത്തേക്ക് ഇറങ്ങുന്നത്..... കാണുന്ന ഓരോ കാഴ്ചയും അവൾക്ക് പുതുമയുള്ളതായിരുന്നു.... എന്നാൽ മഹിക്ക് തന്റെ കുത്തഴിഞ്ഞ ജീവിതത്തിലേക്കുള്ള കാൽവെപ്പ് ആയിരുന്നു അതു.... ബസിൽ ആയിരുന്നു യാത്ര പുറപ്പെട്ടത്.... യാത്രയിൽ മുഖം കയറ്റി വെച്ചു പോകുന്നവനെ നോക്കിയത് പോലുമില്ല.... ഭക്ഷണം കഴിക്കാൻ നിർത്തിയതും ശ്രീനന്ദയേ പോലും കൂട്ടാതെ പുറത്തേക്ക് ഇറങ്ങിയവൻ..... അവന്റെ പിന്നാലെ സാരിയും ചുറ്റി ബദ്ധപ്പെട്ടു വരുന്നവളെ കണ്ണുകൾ കൊണ്ടൊന്നു നോക്കി നിർത്തി.... " എന്തിനാ പേകോലം കെട്ടി ഇറങ്ങിയേക്കുന്നത്... അവിടെ ഇരുന്നാൽ ഉരുട്ടി വിഴുങ്ങാൻ ഉള്ളത് ഞാൻ വണ്ടിയിൽ എത്തിച്ചു തരാം..... പൊ അങ്ങട്.... " കടുപ്പിച്ചു പറയുന്നവനെ നോക്കി അവൾ ബസിലേക്ക് തന്നെ തിരികെ നടന്നു.... രാവിലെ കയറി ഇരുന്നതാണ്.... ഒന്ന് ബാത്‌റൂമിൽ പോവാൻ സാധിച്ചെങ്കിൽ എന്ന് ഓർത്തവൾ.... മഹി ഊണ് ഓർഡർ ചെയ്തു... രണ്ടു ചപ്പാത്തിയും കറിയും പാഴ്സലും.... ഭക്ഷണം കഴിച്ചു കഴിഞ്ഞതും അവൻ ബാത്‌റൂമിലേക്ക് പോയി.... സമയം ഏറെ കഴിഞ്ഞതും അവൾക്ക് രണ്ടു ചപ്പാത്തിയും കറിയും കൊണ്ടു കൊടുത്തു പുറത്തേക്ക് ഇറങ്ങി ഒരു സിസർ വലിച്ചു തീർന്നപ്പോഴേക്കും അവൾ ഭക്ഷണം കഴിച്ചു കൈയും വായും കഴുകിയിരുന്നു.... ഇത്തിരി സമയം കഴിഞ്ഞതും ബസ് എടുത്തു..... തൊട്ടാരികിൽ കിടന്നു മയങ്ങുന്ന മഹിയെ നോക്കി.... ശ്രീനന്ദയും കണ്ണടച്ച് കിടന്നു... ഒട്ടും താല്പര്യമില്ലാത്ത യാത്ര...... വണ്ടി മുന്പോട്ട് പോകുത്തോറും വയറ്റിലെന്തോ ഉരുണ്ട് കയറുന്നതറിഞ്ഞവൾ.... അതു നെഞ്ചിലേക്ക് എത്തിയതും സീറ്റ്‌ കവറിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ വായയോട് ചേർത്ത് പിടിച്ചു.... കുടല് പുറത്ത് വരുപോലെ തോന്നി അവൾക്ക്..... അതു വലിച്ചെറിഞ്ഞു സീറ്റിൽ നിന്ന് ഡോർ ഓപ്പൺ ചെയ്തു വാ കഴുകി.... ഇത്തിരി വെള്ളം മുഖത്തു തടവി.... കുപ്പി കാലി ആയിരുന്നു.... ഇത്തിരി വെള്ളം കുടിക്കണം എന്നുണ്ട്.... തൊട്ടാരികിൽ ഉള്ളവൻ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന പോലിരിപ്പുണ്ട്.... അവൾ തളർന്നു സീറ്റിലേക്ക് ചാരി കിടന്നു.... നാവിറങ്ങും പോലെ തോന്നി.... ഇനിയും ഒരുപാട് ദൂരം പോവണം..... അവൾ തളർന്നു മയങ്ങി..... കണ്ണുകൾ തുറന്നപ്പോൾ ചുറ്റും ഇരുട്ടാണ്... "ഇത്തിരി വെള്ളം...." അതാണ് തൊട്ടരികിൽ ഇരിക്കുന്നവനോട് ആദ്യം ചോദിച്ചത്....   അവൾക്ക് നേരെ കയ്യിലുണ്ടായിരുന്ന ഇത്തിരി വെള്ളം നീട്ടിയവൻ.... തൊണ്ട നനയാനുള്ള വെള്ളം പോലുമില്ല.... അതു വാങ്ങി ചുണ്ടോട് ചേർത്തു.... വിശന്നു വയറ് കരിഞ്ഞു തുടങ്ങി... അതിലേറെ അടിവയറിന്റെ കടച്ചിൽ സഹിക്കാൻ വയ്യാ..... " ബസ് ഇനി എവിടെയെങ്കിലും നിർത്തുമോ...? മടിച്ചു മടിച്ചു ചോദിച്ചവൾ... " ഇതെന്താ എപ്പോഴും എപ്പോഴും നിർത്തി തരാൻ നിന്റെ തറവാട്ട് മുതലാണല്ലോ.... " ദേഷ്യപ്പെട്ടു പറയുന്നവനെ കാണെ കണ്ണുകൾ അടച്ചു കിടന്നു.... അരികിലുള്ളവൻ നല്ല ഉറക്കമാണ്..... പുലർച്ചെ മൂന്നുമണിയോടെയാണ് ബസ് ബാംഗ്ലൂരിൽ എത്തിയത്.... ഇറങ്ങിയതും ശ്രീനന്ദക്ക് അടിയവയറ് കടഞ്ഞു നടക്കാൻ വയ്യാന്നു തോന്നി.... "എനിക്ക്... എനിക്ക് ബാത്‌റൂമിൽ പോവണം...." മടിച്ചു മടിച്ചു പറഞ്ഞവൾ.... " അതാ ആ കാണുന്നതാണ് പോയി വാ.... " അവൻ പറഞ്ഞതും ബാഗ് ആ തറയിൽ വെച്ച് വേഗത്തിൽ നടന്നു.... ആദ്യം തുറന്നു കിടന്ന വാതിൽ തുറന്നു അകത്തേക്ക് കയറി.... മൂത്രമൊഴിക്കുമ്പോൾ വല്ലാത്ത വേദന തോന്നി..... അതിൽ നിന്നും ഇറങ്ങിയതും മുന്നിൽ അപരിചിതനായ ഒരു പുരുഷൻ.... അയാൾ കന്നടയിൽ അവളോട് എന്തൊക്കെയോ പറയുന്നുണ്ട്.... ദേഷ്യവും പുച്ഛവും പരിഹാസവും കലർന്ന സ്വരത്തിൽ... ആ സമയത്തും അവിടെ പല ആണുങ്ങളും തടിച്ചു കൂടി... അതിൽ മഹിയും ഒരു കാഴ്ചക്കാരനായി നിന്നു... ശ്രീനന്ദ വേഗം അവളുടെ ബാഗിന്റെ അരികിലേക്ക് നടന്നു... അതു കയ്യിലെടുത്തു ഇത്തിരി മുന്നിൽ നടക്കുന്നവന്റെ ഒപ്പം എത്താൻ സാരി പൊന്തിച്ചു കൊണ്ടു വേഗത്തിൽ നടന്നു.... ആളുകൾ കുറഞ്ഞ സ്ഥലം എത്തിയതും മഹി തിരിഞ്ഞു അവളെ രൂക്ഷമായി നോക്കി.... " നിനക്ക് എന്താടി കണ്ണില്ലേ... ഓടി പോയി ആണുങ്ങളുടെ ടോയ്‌ലെറ്റിൽ കയറാൻ.... അവിടെ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ടല്ലോ ജൻസ് എന്നും വുമൺ എന്നും... ഓഹ്... അതിന് എഴുത്തും വായനയും അറിയുമെങ്കിൽ അല്ലേ..... നാശം പിടിക്കാൻ... വന്നൂട് ഇങ്ങട്.... " ശ്രീനന്ദ തല കുനിച്ചു നിന്നു... മഹി ടാക്സിയിൽ കയറി... ഒപ്പം അവളും... ബഹുനില കെട്ടിടത്തിന്റെ മുന്നിൽ എത്തിയതും അവൻ ഡോർ തുറന്നു ഇറങ്ങി.... ഡോർ തുറക്കാൻ കഴിയാതെ നിന്നവൾക്ക് ഡ്രൈവർ ആണ് ഡോർ ഓപ്പൺ ചെയ്തു കൊടുത്തത്.... ശ്രീനന്ദ ബാഗ് എടുത്തു നടക്കുമ്പോഴേക്കും മഹി നടന്നു കഴിഞ്ഞിരുന്നു.... യാത്ര ക്ഷീണവും വിശപ്പിന്റെ തളർച്ചയും എല്ലാം കൂടെ ആകെ ക്ഷീണിച്ചവൾ.... സാരി പിടിച്ചു ഒതുക്കി വേഗത്തിൽ ഓടി..... മഹി ലിഫ്റ്റിൽ കയറിയതും അവളും കയറി... ലിഫ്റ്റ് അങ്ങനിയതും താൻ ഇപ്പോൾ വീഴുമോ എന്ന് ഭയന്നു "അമ്മേ ന്ന് വിളിച്ചവൾ... ആകെ ഭയന്നത് പോലെ ബാഗിലെ പിടിവിട്ട് ലിഫ്റ്റിന്റെ വാളിൽ പിടിച്ചിരുന്നു.... മഹി അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു.... 6 മത്തെ നിലയിൽ..... റൂം തുറന്നതും മഹി ഒരു ബെഡ് റൂം തുറന്നു അതിലേക്ക് കയറി.... ശ്രീനന്ദ അവിടെ അടുത്തുള്ള വേറെ ഒരു മുറിയിലേക്ക് കയറി.... ലൈറ്റ് ഇട്ടു.... വൃത്തിയുള്ള മുറി... കട്ടിലൊന്നുമില്ല.... ഒരു ദിവാൻ കോട്ടുണ്ട്.... അവിടെ കാബോർഡിൽ ബാഗ് വെച്ച് ഒരു സാരി കയ്യിലെടുത്തു ഒന്ന് കുളിച്ചിറങ്ങി..... ആകെ ഉന്മേഷം പോലെ... വല്ലതും കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നോർത്തു അവൾ പുറത്തേക്ക് ഇറങ്ങി.... ആ നിമിഷം തന്നെയാണ് മഹി അവളെ നോക്കി പുറത്തേക്ക് ഇറങ്ങിയത്.... അവൾ മറ്റേ റൂമാണ് ഉപയോഗിക്കുന്നത് എന്ന് തോന്നി... " അതാണ് അടുക്കള... ഇപ്പൊ അവിടെ ഒന്നും കാണില്ല... ഞാൻ ഫുഡ്‌ എല്ലാം പുറത്ത് നിന്നാണ്.... ഇനി ഇപ്പൊ ഒരു വേലക്കാരി ആയ സ്ഥിതിക്ക് സാധനങ്ങൾ എല്ലാം വാങ്ങിക്കാം....." ചിരിയോടെ പറയുന്നവനെ ഗൗനിച്ചില്ല അവൾ...   " പിന്നെ ദയവ് ചെയ്തു നീ ഫ്ലാറ്റിന് വെളിയിൽ ഇറങ്ങരുത്.... എന്നെ നാണം കെടുത്തരുത്... പിന്നെ ഇവിടെ നീ എന്റെ വേലക്കാരി മാത്രമാണ്... ഭാര്യയാണെന്ന് ആരോടും പറയണ്ട..... അതിനവൾക്ക് സന്തോഷമെ ഉണ്ടായിരുന്നള്ളൂ... ഇങ്ങനെ ഒരാഭാസന്റെ ഭാര്യ പദവി അലങ്കരിക്കാൻ അവൾക്കും താല്പര്യമുണ്ടായിരുന്നില്ല.... പിറ്റേന്ന് മുതൽ മഹി ഓഫീസിൽ പോയി തുടങ്ങി..... ശ്രീനന്ദ ആ ഫ്ലാറ്റിനകത്ത് ഒതുങ്ങി കൂടി.... ഒരാഴ്ച്ച വേഗത്തിൽ കടന്നു പോയവരെ....... ഇടക്കുള്ള പൊട്ടിത്തെറികളും ബഹളവും ഒഴിച്ചാൽ വേറെ കുഴപ്പങ്ങളൊന്നുമില്ലാത്ത ഒരാഴ്ച്ച..... അന്ന് ഞായറാഴ്ച മഹിക്ക് ലീവ് ഉള്ളത് കൊണ്ട് തന്നെ അവൻ ഇത്തിരി ബീഫും നെയ്‌ച്ചോറിന്റ അരിയും കൊണ്ടു വന്നു.... ശ്രീനന്ദ വെക്കുന്നതിനെല്ലാം കുറ്റം പറയുമെങ്കിലും അവളുണ്ടാക്കുന്ന എല്ലാം ഭക്ഷണവും നല്ല രുചിയുള്ളത് കൊണ്ട് അവൻ നന്നായി കഴിക്കുകയും ചെയ്യും.... നെയ്‌ച്ചോറും ബീഫ് ഇത്തിരി കറിയും ഇത്തിരി വരട്ടുകയും ചെയ്തവൾ... വേഗത്തിൽ പണികൾ ഒരുങ്ങിയതും അവൾ ബാൽക്കണിയിൽ പോയി നിന്ന് ആ നഗര കാഴ്ചകൾ കണ്ടു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...