നിഴലായ് നിൻകൂടെ: ഭാഗം 23

 

എഴുത്തുകാരി: ജിച്ചന്റെ കാവു

കുഞ്ഞിപ്പെണ്ണിനേയും എടുത്ത് ജീവ മുറ്റത്തു ചെടികൾക്കിടയിലൂടെ നടക്കുമ്പോഴാണ് ലച്ചു അവൾക്കുള്ള കുറുക്കും കൊണ്ട് വന്നത്.. കുഞ്ഞിപ്പെണ്ണിനോരോ പൂക്കളും തുമ്പിയെയും കാണിച്ചു കൊടുത്തും കൊഞ്ചിച്ചും മാറോടടുക്കി പിടിക്കുന്ന ജീവയെ നോക്കികൊണ്ട് തന്നെ പെണ്ണവർക്കടുത്തേക്ക് നടന്നിരുന്നു... " മ്മ... ത്താ.... മ്മ.... " അമ്മയെ കണ്ടതും സന്തോഷംകൊണ്ട് കുഞ്ഞിപ്പെണ്ണച്ഛന്റെ കയ്യിലിരുന്നു തുള്ളിച്ചാടിക്കൊണ്ട് അമ്മയെ കാട്ടികൊടുക്കുമ്പോൾ വിടർന്ന അവന്റെ കണ്ണുകളിൽ പ്രണയമായിരുന്നു...അതെ പ്രണയത്തോടെ പെണ്ണിന്റെ കണ്ണിലെ തിരയിളക്കം തേടുകയായിരുന്നവൻ... അച്ഛന്റെ മാറിൽ ചാഞ്ഞിരിക്കുന്ന കുഞ്ഞിന് കുറുക്കു കൊടുത്തും കഥ പറഞ്ഞും അമ്മയും അവർക്കൊപ്പം കൂടുമ്പോൾ കുഞ്ഞിപ്പെണ്ണവളുടെ സന്തോഷം ഇരു കൈയ്കളും കൂട്ടി കൊട്ടിയും കുടുകുടെ ചിരിച്ചും പ്രകടിപ്പിച്ചു... ചുണ്ട് വീർപ്പിച്ചുകൊണ്ട് ഊതി... ഇടക്ക് ചുണ്ടിൽ പറ്റിയ കുറുക്കു അച്ഛന്റെ നെഞ്ചിലുരസിക്കൊണ്ട് പെണ്ണ് കുസൃതികാട്ടുമ്പോൾ അവളുടെ കളികൾക്കൊപ്പം നിൽക്കുന്ന അച്ഛനെ മനസ്സിലേറ്റുകയായിരുന്നു ലച്ചു... അറിയാതെ പാളിവീഴുന്ന നോട്ടങ്ങളിലും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയിലും പെണ്ണിനോടുള്ള പ്രണയം ഒളിപ്പിച്ചുകൊണ്ട് ജീവ അവളെ തളരിതയാക്കി... " ഒട്ടും വയ്യേ ന്റെ കൊച്ചിന്??.. " വിഷമത്തോടെയുള്ള രുദ്രന്റെ വാക്കുകൾ കേട്ടുകൊണ്ട് നിവിപെണ്ണ് അവനെനോക്കി കണ്ണുചിമ്മി..

കവിളിൽ കയ്യ്ചേർത്ത് അവൾക്കരികെ ഇരിക്കുന്ന രുദ്രന്റെ മുഖത്താകെ സങ്കടം നിറഞ്ഞു നിൽക്കുകയായിരുന്നു... ശർദ്ധിച്ചു തളർന്നുള്ള പെണ്ണിന്റെ കിടപ്പ് സഹിക്കാനാവുന്നില്ലായിരുന്നു അവനു... കണ്ണുകളിൽ പോലും തളർച്ച ബാധിച്ച പെണ്ണിന്റെ ചുണ്ടിൽ അപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു.. ആ പുഞ്ചിരിയിൽ തന്നെ തന്നെ മറന്നുകൊണ്ടവൻ ചുണ്ട് ചേർത്തു... " ഈ ബുദ്ധിമുട്ട് കാണുമ്പോ സഹിക്കണില്ലടാ... തുള്ളി വെള്ളം ഇറക്കാൻ പറ്റണില്ലല്ലോ.. അപ്പോക്കും ശർദ്ധി അല്ലേ... തളർന്നു ന്റെ പെണ്ണ്..." പെണ്ണിന്റെ കഴുത്തിൽ മുഖമമർത്തിക്കൊണ്ട് വേദനയോടെ രുദ്രൻ പറയുമ്പോൾ അവന്റെ മുടിയിഴകളിൽകൂടി വിരലോടിക്കുകയായിരുന്നവൾ... " ഇതൊന്നും സാരല്ല്യ ഏട്ടാ... ന്റെ കുഞ്ഞിരുദ്രന് വേണ്ടിയല്ലേ... ഉള്ളിനുള്ളിൽ നിങ്ങൾ കേറിപ്പറ്റിയ നാൽ തൊട്ട് സ്വപ്നം കാണാൻ തുടങ്ങിയതാ ഈ സ്നേഹോം നമ്മൾടെ കുട്ടികുറുമ്പനേം... അതിനുവേണ്ടി ന്തും സഹിക്കും നിവി... " അവനെ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചു നിവി പറഞ്ഞു.. കൈയ്കളാൽ വാത്സല്യത്തോടെ തലയിൽ തഴുകി.. പെണ്ണിന്റെ മറുപടി കേട്ട രുദ്രന്റെ കണ്ണിൽ നിന്നൊരു തുള്ളി അവളുടെ കഴുത്തിൽ പതിഞ്ഞു... വിയർപ്പിനാൽ കൂടികലർന്ന മിഴിനീരിനെ ഒപ്പിയെടുത്തുകൊണ്ടവൻ കഴുത്തിൽ അമർത്തി ചുംബിച്ചു... " ന്തോരം ഞാനെന്റെ പെണ്ണിനെ വേദനിപ്പിച്ചേക്കണേ... ന്തൊക്കെ വാക്കുകളാ പറഞ്ഞുകൂട്ടിയേക്കണേ..എങ്ങനെയാ.. എങ്ങനെയാ നിവി ന്നിട്ടും നിനക്കിങ്ങനെ സ്നേഹിക്കാൻ പറ്റണെ.. " പെണ്ണിന്റെ കഴുത്തിൽ നിന്നും മുഖമുയർത്തി രുദ്രൻ ചോദിക്കുമ്പോൾ നിവി പെണ്ണ് പുഞ്ചിരിച്ചു...

ഇരു കയ്യാലെയും അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു കുനിച്ചുകൊണ്ടുവന്നു... " അതീ തെമ്മാടിടെ ഉള്ളിനുള്ളിൽ ഞാനെ കാണൂന്ന് നിക്ക് അറിയാവുന്നതോണ്ട്... ന്നെ കുഞ്ഞിനെപോലെ കൊഞ്ചിക്കുന്നതോണ്ട്... ഏട്ടനെ പോലെ പരിപാലിക്കുന്നോണ്ട്... കാമുകനെ പോലെ പ്രണയിക്കുന്നോണ്ട്... " മൃതുവാർന്ന സ്വരത്തിൽ പറഞ്ഞുകൊണ്ട് അവളവന്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു... മനസ്സിനൊപ്പം നിറഞ്ഞ കണ്ണുകൾ പെയ്യുമ്പോഴും അവനവളെ നെഞ്ചോട്ടുടുക്കിപിടിച്ചു.. നെറ്റിയിൽ ചുംബിച്ചു.. ഉദരത്തിൽ വാത്സല്ല്യത്തോടെ തഴുകി.. " ന്റെ മോൻ വരട്ടെ.. അച്ഛനെ ഞങ്ങൾ രണ്ടും കൂടി ഇടിച്ചു പഞ്ചറാക്കും... ന്നെ വേഷമിപ്പിച്ചേനു ന്റെ കൊച്ച് ചോദിക്കും നിങ്ങളോട്.. " കുറുമ്പോടെ പറഞ്ഞുകൊണ്ട് പെണ്ണ് അവശതയിലും ചുണ്ടുക്കോട്ടി ചിരിച്ചു... ഫ്ലാറ്റിൽ ബാൽക്കണിയിലെ ഇരുട്ടിൽ ബീൻബാഗിൽ കിടക്കുകയായിരുന്നു ദേവൻ... നാട്ടിൽ ചെന്നപ്പോഴുണ്ടായ ഓരോ കാര്യങ്ങളും അവനുള്ളിൽ തെളിമയോടെ വരുമ്പോൾ കൺപോളകളെ തോൽപ്പിച്ചുകൊണ്ട് നീർമുത്തുകൾ പുറത്തേക്കൊഴുകിയിരുന്നു... ഒരു കുഞ്ഞിനായുള്ള തീർത്ഥയുടെയും അവന്റെയും ആഗ്രഹത്തിനും പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും അർത്ഥമില്ലെന്ന് ഉള്ളിലിരുന്നാരോ മൊഴിയും പോലെ തോന്നുകയായിരുന്നു അവനു... പലയാവർത്തി ഡോക്ടറെ കണ്ടുനോക്കാൻ പറഞ്ഞ അമ്മയുടെ വാക്കുകളെ ധിക്കരിച്ചപ്പോഴും വല്ലാത്തൊരു ആത്മവിശ്വാസമുണ്ടായിരുന്നു ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ കുഞ്ഞതിഥി എത്തിച്ചേരുമെന്നുള്ളത്... എന്നാലിന്ന് അങ്ങനെയൊരു വിശ്വാസം ഉള്ളിനുള്ളിൽ ക്ഷയിക്കുംപോലെ... അവനൊന്നു ദീർഘമായി ശ്വാസം വലിച്ചെടുത്തു... കുഞ്ഞിപ്പെണ്ണിന്റെ മുഖം മനസ്സിനുള്ളിൽ തെളിഞ്ഞുവന്നു..

അവളുടെ നാവ് കാണിച്ചുകൊണ്ടുള്ള ചിരിയും കൊഞ്ചലും ഉള്ളിൽ നിറയുമ്പോൾ അറിയാതൊരു തണുപ്പ് ശരീരമാകെ പടരും പോലെ... കുഞ്ഞിന്റെ ഓരോ കാര്യങ്ങളും ഓർത്തുകൊണ്ടൊടുവിൽ നെറ്റിപൊട്ടി ചോരയൊഴുകിയിരുന്നതോർത്തതും കണ്ണുകൾ ഇറുക്കിയടച്ചു... വേദനകൊണ്ടുള്ള അവളുടെ കരച്ചിൽ കാതുകളിൽ മുഴങ്ങി... പിന്നെയും ഓർക്കാനാഗ്രഹിക്കാത്ത പോലെ ബലമായി കണ്ണുകൾ തുറന്നുകൊണ്ട് ഇരുകായ്യാലെയും മുഖം അമർത്തി തുടച്ചു...ദൂരെ ആകാശത്തിലെ നക്ഷത്രക്കൂട്ടങ്ങളിലേക്ക് കണ്ണുകൾ നട്ടു... മിന്നിത്തിളങ്ങുന്ന കുഞ്ഞുനക്ഷത്രങ്ങളെല്ലാം അവളുടെ നുണക്കുഴി വിരിയും കവിളിണകളെ ഓർമ്മിപ്പിച്ചു... ആഴത്തിലാഴത്തിൽ അവ അവനെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു... " ദേവേട്ടനെന്താ ഈ ഇരുട്ടത്തിരിക്കണേ??.." ബാൽക്കണിയിലേക്ക് കടന്നു വന്നുകൊണ്ട് തീർത്ഥ ചോദിക്കുമ്പോൾ വെപ്രാളത്തോടെയവൻ മുഖമമർത്തി തോളിൽ തുടച്ചുകൊണ്ടിരുന്നു.. തെല്ലൊരു നിമിഷം അവനെത്തന്നെ നോക്കിക്കൊണ്ടിരുന്ന പെണ്ണ് പതിയെ വന്നവന്റെ മടിയിലേക്കിരുന്നു... " കരഞ്ഞോ??.. " മുഖമുയർത്തിപിടിച്ചുകൊണ്ടവൾ ചോദിക്കുമ്പോൾ അവൻ ഇല്ലെന്ന് തലയാട്ടി... " എന്തിനാ നുണ പറയണേ??.. എനിക്കറിയാം... കരഞ്ഞെന്ന്... ഞാൻ വിഷമിക്കുമെന്ന് കരുതിയല്ലേ ഇപ്പൊ ഇങ്ങനെ പറയണേ.." കൈയ്കളിൽ കോരിയെടുത്ത അവന്റെ മുഖത്തെ പതിയെ തള്ളവിരലാൽ തലോടി... "വിഷമിക്കല്ലേ ഏട്ടാ... നമുക്ക് ഡോക്ടറെ കാണാം... അതന്നെയാ നല്ലതെന്ന് തോന്നാ എനിക്ക്.. എന്തുണ്ടെലും നമുക്ക് നോക്കാലോ... ഒറ്റക്കിങ്ങനെ വേദനിക്കാതിരുന്നാ മതി... " അവന്റെ മുഖം നെഞ്ചോടുചേർത്തു പിടിച്ചുകൊണ്ട് തീർത്ഥ പറഞ്ഞുകൊണ്ടിരുന്നു.. ഇടക്ക് അവന്റെ നെറുകിൽ മുത്തി.. കൈയ്കളാൽ പുറത്ത് തലോടി... "

എനിക്കും ഒരുപാടൊരുപാട് നോവുന്നുണ്ട് ദേവേട്ടാ... അത്രേം ആഗ്രഹോം തോന്നുന്നുണ്ട്.. സാരല്ല്യ.. നമുക്ക് കാത്തിരിക്കാന്നെ.. പക്ഷെ ഇങ്ങനെ ഒറ്റക്കിരുന്നു വെഷമിച്ചുകാണരുത് ഇനി.. കേട്ടല്ലോ.. " സ്നേഹത്തോടെ ആ പെണ്ണ് പറയുമ്പോൾ ദേവനവളെ ചുറ്റിപ്പിടിച്ചു... ചിന്തകൾ പിന്നെയും കാടുകയറി... നിറഞ്ഞൊഴുകാൻ വെമ്പുന്ന കണ്ണുകളെ ശാസനപൂർവ്വം തടഞ്ഞുവച്ചു.. പെണ്ണും ഓർമകളുടെ കുത്തൊഴുക്കിൽ എങ്ങോ സഞ്ചാരിച്ചുകൊണ്ട് മൗനമായിരുന്നു... ആ നിലാവിൽ അവരുടെ നിശ്വാസങ്ങളും ഉള്ളിന്റെ വിങ്ങലുകളും മാത്രം ബാക്കിയായി... കുളിമുറിയിൽ നിന്നുമുള്ള അമ്മയുടെയും മകളുടെയും ബഹളം കേട്ടുകൊണ്ടാണ് ജീവ മുറിയിലേക്ക് വന്നത്... ചാരി ഇട്ടിരുന്ന വാതിൽ പതിയെ തുറന്നതും കണ്ടു അരയോളം വെള്ളം നിറച്ച കുഞ്ഞിബക്കറ്റിനുള്ളിൽ നിന്നുകൊണ്ട് ലച്ചു കയ്യ്കൊണ്ട് കോരിയൊഴിക്കുന്ന വെള്ളത്തിനൊപ്പം തുള്ളുന്ന കുഞ്ഞിപ്പെണ്ണിനെ.. ഒരു കയ്യാൽ കുഞ്ഞിനെ മുറുക്കെ പിടിച്ചുകൊണ്ട് മറുകയ്യാൽ ചെറുതായി വെള്ളം അവളുടെ തൊളിലൂടോഴിച്ചു കൊടുക്കുമ്പോൾ കുഞ്ഞിപ്പെണ്ണ് ഉറക്കെ ചിരിച്ചും ഒച്ചയെടുത്തും അവളുടെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു... ഇരുകയ്യ് രണ്ടും ബക്കറ്റിലെ വെള്ളത്തിലിട്ടടിച്ചുകൊണ്ട് പറ്റുംപോലൊക്കെ പെണ്ണ് വെള്ളം തെറിപ്പിക്കുകയും കുടുകുടെ ചിരിക്കുകയും ചെയ്യുന്നുണ്ട്... അമ്മയുടെയും മോളുടെയും ഈ കളിചിരികൾ കണ്ടുകൊണ്ട് വാതിലിൽ ചാരി ജീവ നിൽക്കുമ്പോൾ കുഞ്ഞിന്റെ ചിരിയോടൊപ്പം ലച്ചുവിന്റെ ചിരിയും അവൻ ആസ്വദിക്കുകയായിരുന്നു...

കുഞ്ഞിപ്പെണ്ണിനെപ്പോലെ തന്നെ കുടുകുടെ ചിരിക്കുന്ന പെണ്ണിൽ പഴയ അരപ്പാവടക്കാരി പെണ്ണിനെ തിരയുകയായിരുന്നു അവനുള്ളം.. അവളുടെ ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകളും ചേലേറുന്ന കവിൾത്തടങ്ങളുമെല്ലാം ഓർമയിലുള്ള ചിത്രങ്ങളിലേതുപോലെ ഇന്നും അവളെ കൂടുതൽ മനോഹരിയാക്കുന്നത് ആവേശത്തോടെ നോക്കികണ്ടു... കണ്ണുകൾ അവളുടെ മുഖത്തുനിന്നും മാറി സഞ്ചരിക്കുമ്പോൾ വെള്ളത്തുള്ളികൾ ഉറ്റു നിൽക്കും വെളുത്ത കഴുത്തും കൈയ്കളും അരയിൽ പൊക്കിക്കുത്തിയിരുന്ന നനവാർന്ന കോട്ടൺ സാരിഞൊറിയും അതിനു വിടവിലൂടെ കാണുന്ന വെളുത്ത അണിവയറും അവനിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയായിരുന്നു... ഒരു നിമിഷം അവളിലെ മാതൃത്വത്തിനടയാളമായ ഉദരത്തിലെ പാടുകളിൽ ആരാധനയോടെ നോക്കി നിന്നു... പെണ്ണിന്റെ കുറുമ്പുകൾക്കൊപ്പം ചിരിതൂകുന്ന പൊക്കിളിച്ചുഴി അവനിലെ പ്രണയത്തെ ഉണർത്താൻ പോന്നതായിരുന്നു... അറിയാതെ തന്നെ അവർക്കടുത്തേക്ക് നടന്നുകൊണ്ട് പെണ്ണിന്റെ പുറകിലൂടെ ചേർന്ന് കുഞ്ഞിപ്പെണ്ണിനെ ഒരു കയ്യാൽ പിടിക്കുമ്പോൾ പെണ്ണ് ഞെട്ടിപോയിരുന്നു... കുഞ്ഞിപ്പെണ്ണച്ഛനെ കണ്ടതും അച്ഛനെയും നനപ്പിക്കാൻ കൂടുതൽ ആവേശത്തോടെ വെള്ളത്തിൽ കയ്യ്കാലിട്ടടിച്ചു... കുടുകുടെ ചിരിച്ചു.. അവൾക്കൊപ്പം ചേർന്നുകൊണ്ട് അച്ഛനും വെള്ളം തെറിപ്പിക്കുമ്പോൾ നനയാതിരിക്കാൻ മാറാൻ ശ്രമിക്കുന്ന പെണ്ണിനെ കൂടുതൽ ചേർത്ത് നിർത്തി.. അവളുടെ ഗന്ധത്തെ ഉള്ളിലേക്കെടുത്തുകൊണ്ട് കുഞ്ഞിനൊപ്പം അവളെയും നനച്ചു...

വെള്ളത്തുള്ളികൾ ചുംബിക്കുന്ന അവന്റെ താടിരോമങ്ങളും നുണക്കുഴി കവിളും അധരങ്ങളും പിന്നെയും പിന്നെയും ഒളികണ്ണാൽ നോക്കികൊണ്ടിരുന്നു പെണ്ണ്.. കുഞ്ഞിനൊപ്പം അവന്റെ ചിരിയൊലികളും ഉയരുമ്പോൾ ആ മനോഹരനിമിഷത്തെ ഉള്ളിലേക്കാവഹിക്കുകയായിരുന്നു പെണ്ണ്.... നനയും തോറും ഭംഗിയേറുന്ന ജിച്ചേട്ടന്റെ മുഖം അവളിലും കുസൃതികൾ നിറയ്ക്കുംനേരം മൂവരും ഒരുപോലെ നനഞ്ഞു... ഒന്നിച്ചു ചിരിച്ചു... ഒരുപോലെ സന്തോഷിച്ചു... മേശയ്‌ക്കരികിലിരുന്നുകൊണ്ട് പരീക്ഷപേപ്പർ നോക്കികൊണ്ടിരിക്കുകയായിരുന്നു ജീവ... കുഞ്ഞിന് പാല് കൊടുത്തു കിടത്തി ഉറക്കുന്നതിനിടയിൽ ഇടയ്ക്കിടെ ലച്ചു അവനെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു... കട്ടിയായ പുരികകൊടികൾ ഇടക്ക് ഉയർത്തി വച്ചും ഇടക്ക് മുഖം ചുളുക്കിയും ഇടക്ക് പുഞ്ചിരിച്ചും കാര്യമായി തന്നെ അവൻ ചെയ്യുന്ന ജോലിയിൽ മുഴുകുമ്പോൾ അവന്റെ ഓരോ മുഖഭാവങ്ങളും പെണ്ണ് നെഞ്ചിലേറ്റി... നീളമേറിയ താടിയിൽ തലോടിയും നെറ്റിയിൽ കയ്യൂന്നിയും ഇടയ്ക്കവൻ ആലോചനയിൽ മുഴുകുമ്പോൾ ഒളിച്ചിരിക്കുന്ന നുണക്കുഴികളെ അവളുടെ കണ്ണുകൾ തേടികൊണ്ടിരുന്നു... ഓരോ നിമിഷവും അവനിലേക്ക് ചേരാൻ പെണ്ണിനുള്ളം കൊതിക്കുമ്പോൾ നാണത്താലുള്ള പുഞ്ചിരി അവളുടെ മുഖത്തിന് അഴകേറിച്ചു... കുഞ്ഞിപ്പെണ്ണിടക്ക് മൂളുകയും ചിങ്ങുങ്ങുകയും ചെയ്യുന്നത് കണ്ടതും അവളെ ചേർത്തുപിടിച്ചു പതിയെ തട്ടികൊണ്ട് ലച്ചു പാട്ടുമൂളി... അത്രയും പതിയെ... ആർദ്രമായ്.... അവളുടെ മൃതുവാർന്ന സ്വരം കേട്ടിരിക്കുന്നവന്റെ ചുണ്ടിലപ്പോൾ നിറഞ്ഞ പുഞ്ചിരിയായിരുന്നു.. കണ്ണുകളിൽ പ്രണയവും... പുറം കഴുത്തിൽ പതിഞ്ഞപ്രിയപെട്ടവന്റെ അധരങ്ങളുടെ തണുപ്പ് ഉള്ളിൽ വിറയൽ ഉണ്ടാക്കുമ്പോൾ കണ്ണുകൾ തുറന്നവൾ ശ്വാസം ഉള്ളിലേക്കെടുത്തു...

" ജാനീടൊപ്പം ഉറങ്ങായോ ലച്ചൂട്ടൻ.. " പതിയെ പറയുന്നവന്റെ നിശ്വാസചൂടിൽ പെണ്ണൊന്നു പൊള്ളി... അരയിലൂടെ രോമങ്ങൾ നിറഞ്ഞ കൈയ്കൾ ഇഴഞ്ഞു പെണ്ണിനപ്പുറം കിടക്കും മോളെയൊന്നു തഴുകി... പെണ്ണിന് മുകളിലൂടെ ചാഞ്ഞു കുഞ്ഞുനെറ്റിയിൽ മുത്തി... പിന്നെയും കിടന്നുകൊണ്ട് അവളുടെ പിൻകഴുത്തിലേക്ക് മുഖം ചേർക്കുമ്പോൾ പെണ്ണവനിലേക്ക് ചാഞ്ഞു.. മറുപടിയായി ഇല്ലെന്നു മൂളി.. " പിന്നെന്തേ പാട്ട് നിന്നുപോയത്... " ഇടതുചെവിക്കരികിൽ പിന്നെയും അവന്റെ സ്വരം... "അറിയാതെ മയങ്ങി പോയെന്നു തോന്നുന്നു ജിച്ചേട്ടാ.." പെണ്ണൊന്നു കുറുകികൊണ്ട് മറുപടി പറഞ്ഞു... അവനവളുടെ നനവുള്ള മുടിയിൽ മുഖം ചേർത്തു കിടന്നു...ഇരുവരുടെയും നിശ്വാസങ്ങൾ മാത്രം കഥ പറഞ്ഞു... " നിക്ക്... നിവിയെ ജിച്ചേട്ടൻ കുഞ്ഞിനെപോലെ നോക്കുന്നത് കാണുമ്പോ കൊതിതോന്നുന്നു... " തെല്ലൊരു നേരത്തെ മൗനത്തിനു ശേഷം പതിഞ്ഞ സ്വരത്തിൽ പെണ്ണ് പറയുമ്പോൾ അവനവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്തു പിടിച്ചു...അവനുനേരെ തിരിഞ്ഞ്കിടന്നുകൊണ്ട് പെണ്ണ് കവിളിലായി കൈയ് ചേർത്തു.. ആ മുഖത്തേക്ക് നോക്കികൊണ്ട് കിടന്നു.. "നിവി മാത്രല്ലല്ലോ നീയും നിക്ക് കുഞ്ഞിനെപോലെയല്ലേടോ ..." പെണ്ണിനെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ടവൻ നെറുകയിൽ മുത്തുമ്പോൾ അവളവനിലേക്കായ് ഒതുങ്ങികൂടി.. പുഞ്ചിരിയോടെ കണ്ണുകളടച്ചു... ഓർമയിൽ ജിച്ചേട്ടനുമായുള്ള കാലങ്ങളെല്ലാം ഉള്ളിൽ നിറച്ചു... പുഞ്ചിരിക്കാഴം കൂടി... അവന്റെ കവിളിനെ തഴുകികൊണ്ടിരുന്നു... ഒത്തിരി കൊതിയോടെ... " ജിച്ചേട്ടാ... പണ്ടെപ്പോഴേലും ലച്ചൂനോട് ഇഷ്ടം തോന്നീട്ടുണ്ടോ??.. "

വല്ലാത്തൊരു ആവേശത്തോടെ അവനെനോക്കി മുഖമുയർത്തി ചോദിക്കുന്ന പെണ്ണിനെ തന്നെയവൻ ഒരു നിമിഷം ഉറ്റുനോക്കി.. അവളുടെ മുഖത്താകമാനം വല്ലാത്തൊരു പ്രേതീക്ഷനിറഞ്ഞിരുന്നു... അവനിൽ നിന്നൊരു മറുപടിയും കിട്ടാതായതും പെണ്ണൊന്നു പുഞ്ചിരിച്ചെന്നുവരുത്തി.. " നിക്കും തോന്നീട്ടില്ല... സ്വന്തം ഏട്ടനെപോലെ തന്നെയായിരുന്നു... പക്ഷെ ഇപ്പൊ ലച്ചൂന് ജിച്ചേട്ടനെ പ്രണയിക്കണമായിരുന്നെന്ന് തോന്നാ... ഈ സ്നേഹം ആദ്യമേ നിക്ക് കിട്ടണമായിരുന്നു... ഇങ്ങനെ ഈ നെഞ്ചോരം പണ്ടേ ചേരണമായിരുന്നു..." വാക്കുകൾ ഇടറി...ജീവയുടെ കയ്യ്കളവളെ ചുറ്റിവരിഞ്ഞു..ആവേശത്തോടെ അവളവന്റെ നെഞ്ചിൽ മുത്തി... മിഴിനീർതുള്ളികൾ നെഞ്ചിനെ നനച്ചതും പെണ്ണിനെയടർത്തി മാറ്റി മുഖത്തേക്ക് നോക്കി.. " ലച്ചൂട്ടാ... ന്താടാ... ഇപ്പോ നമ്മളൊരുമിച്ചില്ലേ പെണ്ണെ.. പിന്നെന്താടാ.." വാത്സല്യത്തോടെ അവളുടെ മിഴിനീർ തുടച്ചു.. കവിളിൽ അമർത്തി ചുംബിച്ചു... " ദേവേട്ടനെ പ്രണയിക്കരുതായിരുന്നു ലച്ചു... തെറ്റ് പറ്റിപ്പോയി.. നിക്ക്... പറ്റിപ്പോയി.. " ഏങ്ങിക്കൊണ്ട് പറയുന്ന പെണ്ണിനെ പിന്നെയും ബലമാർന്ന കൈയ്കൾ ചുറ്റി വരിഞ്ഞു... " തെറ്റാണെന്നു കരുതണ്ടടോ... ഇങ്ങനെയൊക്കെ ആവാനാവും വിധി... അതോണ്ട്.. അതോണ്ടല്ലേ നിക്ക്.. നിക്ക് ന്റെ കുഞ്ഞിപ്പെണ്ണിനെ കിട്ടീത്... അതോണ്ടല്ലേ അവൾടെ ഈ അമ്മേനെ കിട്ടീത്... ഏഹ്??.. തെറ്റ്‌ പറ്റിയെന്നു കരുതി ന്റെ ലച്ചു ഇനി കരയാൻ ഞാൻ സമ്മതിക്കില്ല... നിക്ക് ഈ ചുണ്ടിൽ വിരിയണ പുഞ്ചിരിയാണ് പെണ്ണെ വേണ്ടത്.. " കൈയ്കളുടെ മുറുക്കം കൂടി.. അവളവനിലേക്ക് ചേർന്നു... കഴുത്തിടുക്കിലേക്ക് മുഖം ചേർത്തുകൊണ്ട് അമർത്തി ചുംബിച്ചു.. മതിവരാത്തപോലെ അവന്റെ മുഖം കയ്യ്കുമ്പിളിൽ കോരിയെടുത്തുകൊണ്ട് ചുംബനങ്ങൾക്കൊണ്ട് മൂടി...നെറ്റിയിലും കണ്ണിലും കവിളിലും താടിത്തുമ്പിലുമെല്ലാം അധരങ്ങൾ പതിഞ്ഞു...

" നിക്ക്... നിക്ക്... നിങ്ങളോട് പ്രണയമാണ്... ഒരിക്കലും അടങ്ങാത്ത പ്രണയം... ന്റെ ഭാഗ്യമാണ് ജിച്ചേട്ടൻ... ലച്ചൂന്റെ മാത്രം... " കിതപ്പോടെ അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞുകൊണ്ട് നെഞ്ചോരം ചേർന്ന് പുണർന്നു... വല്ലാത്തൊരു പുഞ്ചിരിയായിരുന്നവനിൽ... പ്രണയത്തിന്റെ... സന്തോഷത്തിന്റെ... ആ കണ്ണുകൾ പോലും നീർമുത്തുകളാൽ തിളങ്ങിയിരുന്നു... " നിക്കും പ്രണയമാടോ... മരിച്ചാലും നിലയ്ക്കാത്തത്രെ... " നെഞ്ചിൽ മുഖമമർത്തി കിടക്കും പെണ്ണിനോടായവൻ മൃതുവായി പറയുന്നതിനൊപ്പം കൈയ്കളാൽ വരിഞ്ഞുമുറുക്കി..... അവളൊന്നു പുഞ്ചിച്ചു.. കുറുകികൊണ്ടവനിൽ ചേർന്നു... നെഞ്ചിലെ രോമകാടുകളിൽ വിരലോടിച്ചു... ഇടയ്ക്കിടെ അമർത്തി ചുംബിച്ചു... കൈയ്കളാൽ അവനെ തഴുകി... പെണ്ണിന്റെ നെറുകയിലായവൻ ചുണ്ട് ചേർത്തു.. കൈയ്കൾ അരക്കെട്ടിനെ പുണർന്നു... അവളുടെ പടർന്ന സിന്ദൂരചുവപ്പിൽ അമർത്തി ചുംബിച്ചു... താടിരോമങ്ങളാൽ കവിളിൽ ഇക്കിളിക്കൂട്ടി... ചുവന്നു തുടുത്തുകൊണ്ട് ചിരിക്കുന്ന പെണ്ണിനെ ചുറ്റിവരിഞ്ഞു മറഞ്ഞുകൊണ്ട് അവൾക്കുമുകളിലായി സ്ഥാനം പിടിക്കുമ്പോൾ ഒരേ ഈണത്തിൽ ഇരുവരുടെയും ഹൃദയങ്ങൾ ഉറക്കെ അലമുറക്കൂട്ടിയിരുന്നു... കണ്ണുകളിലെ കുസൃതി മാറി പ്രണയം മാത്രം നിറഞ്ഞു... ഇരുവരും പരസ്പരം കണ്ണുകളിൽ കാണുന്ന പ്രണയത്തിനാഴം തിരഞ്ഞു... അവളുടെ പ്രണയംതുളുമ്പും മിഴികളിൽ തന്നെ തന്നെ നഷപെടുന്നതറിഞ്ഞു.. വിറയലാർന്ന കൈയ്കളാൽ കവിളിനെ തഴുകി... കൈയ്കളുടെ പാത പെണ്ണിന്റെ വയറിലെത്തി നിൽക്കുമ്പോൾ കണ്ണുകൾ കൂമ്പിയടിച്ചുകൊണ്ടവൾ അവനു വിധേയയായി കിടന്നു...

അധരങ്ങൾ വിറകൊണ്ടിരുന്നു... " നിന്നോടുള്ള പ്രണയമിപ്പോ തുടങ്ങിയത് ഈ ഉദരത്തിൽ നിന്നാണ് ലച്ചൂ.. നിക്ക് എന്നും പ്രിയമായി നിന്റെ ഉദരത്തേക്കാൾ മറ്റൊന്നുമുണ്ടാവില്ല... " സ്വരത്തോടൊപ്പം അവന്റെ ചുടുനിശ്വാസവും അധരത്തിന്റെ തണുപ്പും പൊക്കിളിച്ചുഴിയെ പുൽകുമ്പോൾ പെണ്ണിന്റെ കയ്യ്കളവന്റെ മുടിയിഴകളിൽ കൊരുത്തിരുന്നു... ഇതുവരെ അവനേക്കിയ ചുംബനങ്ങളിൽ നിന്നും വ്യത്യസ്തമായൊന്നു... അവളിലെ സ്ത്രീയെ ഉണർത്താനാവുന്നൊന്ന്... ഉദരത്തിലെ പാടുകളിൽ ഓരോന്നിലും വിരലോടിച്ചുകൊണ്ടവൻ അവയെ ഓരോന്നിനെയും ചുംബനത്താൽ തഴുകി... " ന്റെ പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും ഇവിടെ ഈ ഉദരത്തിൽ നിന്നാരംഭിക്കട്ടെ..."മൃതുവായി മൊഴിഞ്ഞുകൊണ്ടവളിലേക്കമരുമ്പോൾ ഇരുകായ്യാലെയും അവളവനെ പൊതിഞ്ഞു പിടിച്ചു.. ബലമേറിയ ശരീരം മേനിയെ നോവിക്കുമ്പോഴും ചുണ്ടുകളിൽ പ്രണയം വിരിഞ്ഞിരുന്നു... അധരങ്ങൾ തമ്മിൽ കൊരുത്തു.. ഗാഢമായി... നാവുകൾ തമ്മിലുരസി... നിശ്വാസങ്ങൾ പരസ്പരം പകർന്നു... പ്രണയത്തിന്റെ ചൂട് ശരീരമാകമാനം പൊതിഞ്ഞു തുടങ്ങുന്നതിരുവരും അറിയുന്നുണ്ടായിരുന്നു... ഉള്ളിലടക്കാനാവാത്തത്ര അത് പടർന്നിരുന്നു... ചിന്തകളെയും പ്രവർത്തികളെയും പോലും അധീനതയിലാക്കി പ്രണയം എല്ലാ അതിർവരമ്പുകളും ബേദ്ധിച്ചുകൊണ്ട് ഒഴുകാൻ തുടങ്ങുകയായിരുന്നു...

അവന്റെ അധരങ്ങൾക്കൊപ്പം മീശരോമങ്ങളും പെണ്ണിന്റെ ശരീരത്തിലാകമാനം ഇഴഞ്ഞു നീങ്ങുമ്പോൾ വസ്ത്രങ്ങളുടെ മറയും നീങ്ങി.. ആദ്യമായവൻ ഒരു പെണ്ണിനെ തൊട്ടറിഞ്ഞു...ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു... മുറിയിലെക്കെത്തി നോക്കും നിലാവിൽ പെണ്ണുടലിന്റെ വശ്യത കണ്ടു... അവളുടെ കൂമ്പിയടഞ്ഞ മിഴികളിലും വിറയാർന്ന അധരങ്ങളിലും നാണം കണ്ടു... പ്രണയം കണ്ടു... കുഞ്ഞിനമൃതേകും മാറിൽ പതിയെ തലോടി... വാത്സല്യത്തിനുമപ്പുറം പ്രണയത്താൽ ചുംബിച്ചു... നഗ്നമായ ഉദരത്തിൽ മുഖം ചേർത്തുകൊണ്ട് പെണ്ണിനെ ഇറുക്കിപുണർന്ന് കിടന്നു... ആവേശത്താൽ മുത്തി... കാലുകൾ ചുറ്റുപിണഞ്ഞു... കിതപ്പുകളും നിശ്വാസങ്ങളും ഏറി... ഇടയ്ക്കിടെ നെറുകിൽ ചുംബിച്ചുകൊണ്ടവൻ അതുവരെ അടക്കി വെച്ച പ്രണയം ഒരു പേമാരിയായി അവളിലേക്ക് വർഷിച്ചു... ചെറുനോവിനാൽ ഉതിർന്ന അവളുടെ ശീത്കാരങ്ങളെ പോലും അവന്റെ അധരങ്ങൾ സ്വന്തമാക്കിയിരുന്നു... തളർന്നുകൊണ്ടവളിൽനിന്നും വിട്ടുമാറുമ്പോൾ പ്രണയമേറുകയായിരുന്നു അവളോട്... കണ്ണുകളടച്ചുകിടന്നുകൊണ്ടവൻ കിതപ്പടക്കുമ്പോൾ ഉള്ളിൽ മിന്നിമാറിയ പെണ്ണിന്റെ ചിത്രമവനിൽ പുഞ്ചിരിവിരിയിച്ചു... തളർന്നു കിടക്കും പെണ്ണിനെ വാരിയെടുത്തു നെഞ്ചോരം ചേർക്കുമ്പോൾ അവളവന്റെ നെഞ്ചിലെ വിയർപ്പിൽ അമർത്തി ചുംബിച്ചുകൊണ്ട് മുറുക്കെ പുണർന്നു...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...