നിഴലായ്: ഭാഗം 22

 

എഴുത്തുകാരി: THASAL

"ഇപ്പോഴും ദേഷ്യം തീർന്നില്ലേ..... ദേഷ്യം തീരാൻ ഇനിയും അടിക്കണോ.... അടിച്ചോ.... " അവൻ അതും പറഞ്ഞു കൊണ്ട് തല ഉയർത്തിയതും അവൾ അവൾ തല താഴ്ത്തി കൊണ്ട് അവന്റെ അധരങ്ങളിലേക്ക് അധരങ്ങൾ അമർത്തിയതും ഒന്നിച്ചു ആയിരുന്നു..... അവളിൽ നിന്നും അങ്ങനെ ഒരു പ്രവർത്തി പ്രതീക്ഷിക്കാത്തതിനാൽ തന്നെ നന്ദന്റെ കണ്ണുകൾ മിഴിഞ്ഞു... അവൻ മെല്ലെ യഥാർത്യത്തിലെക്ക് വന്നപ്പോഴേക്കും ചുണ്ടിൽ ഒരു വേദന അരിച്ചു ഇറങ്ങി.... പെട്ടെന്ന് അത് നെറുകയിൽ എത്തിയ പോലെ തോന്നിയതും അവൻ ചുണ്ടുകൾ പിൻവലിക്കാൻ നോക്കി എങ്കിലും ശക്തമായി തന്നെ മണിയുടെ പല്ല് അവന്റെ ചുണ്ടിൽ ആഴ്ന്നു ഇറങ്ങിയിരുന്നു... അവൻ അവളെ തള്ളി മാറ്റിയതും അവളിൽ പ്രതികാരത്തിൽ കലർന്ന ഇരു ചിരി നിറഞ്ഞു... നന്ദൻ അവളെ കടുപ്പത്തിൽ ഒന്ന് നോക്കി കൊണ്ട് ചുണ്ടിൽ ഒന്ന് തൊട്ടതും ചോര പൊടിഞ്ഞത് കണ്ട് അവൻ അവളെ നോക്കി കണ്ണുരുട്ടി....

"വൃത്തികെട്ടവൾ.... " അവൻ മെല്ലെ പറഞ്ഞു... "ഹെലോ ആരാടോ വൃത്തികെട്ടവൾ.... താൻ അല്ലെടോ എന്നെ ആദ്യം ഉമ്മ വെച്ചത്.... അന്നത്തെ വേദനയും ഇന്നത്തെ വേദനയും ചേർത്ത് ഞാൻ പ്രതികാരം വീട്ടിയതാഡോ... താൻ എന്ത് വിചാരിച്ചെ... സാധാരണ കാമുകിമാരെ പോലെ അടിച്ചോ എന്ന് പറഞ്ഞാൽ അയ്യോ ചേട്ടാ വേണ്ടാ ചേട്ടാ എന്നൊക്കെ പറഞ്ഞു മാറി നിൽക്കും ഇല്ലേ... ഹും.... എനിക്ക് വേദനിച്ചിട്ടുണ്ടെൽ താനും അനുഭവിക്കണം,,,,, " അവൾ വീറോടെ പറയുന്നത് കേട്ടു അവൻ വായയും തുറന്ന് നിന്ന് പോയി... ഒരു റൊമാൻസ് ഒക്കെ പ്രതീക്ഷിച്ച നന്ദൻ ആരായി....യോഗമില്ല അമ്മിണിയെ... ആ പായ അങ്ങ് മടക്കി വെച്ചോളാ.... "നിനക്ക് യാതൊരു ഉളുപ്പും ഇല്ലേ.... " അവൻ ചോദിച്ചു പോയി... അല്ലേൽ ബുദ്ധി ഉള്ളവർ ഒക്കെ ആകുമ്പോൾ ഒന്ന് കിട്ടിയാൽ ആ ഭാഗത്തേക്ക് പോലും വരില്ല...

"എന്തിന്...." "ബെസ്റ്റ്.... ഡി.... ഡി... നീ ഇപ്പൊ കാണിച്ചത് എന്താണെന്ന് അറിയാവോ.... " "പിന്നെ... നിങ്ങളെ ചുണ്ടിൽ.... അയ്യേ.... " എന്തോ ആലോചിച്ചു കൊണ്ട് പറയാൻ നിന്നതും പെട്ടെന്നുള്ള ബോധത്തിൽ അവൾ നിർത്തി.... കുട്ടിക്ക് ബോധം വന്നു... നിനക്ക് വേറൊരു പ്രതികാരവും കിട്ടിയില്ലേഡി...അവൾ അവളോട്‌ തന്നെ ചോദിച്ചു പോയി... നാറി നല്ല അസ്സലായി നാറി.... അവൻ ആണെങ്കിൽ ചുണ്ടും തടവി അവളുടെ ഭാവം കണ്ട് ചിരി കടിച്ചു പിടിച്ചു നിൽക്കുകയാണ്.... "ഇത് കേസ് കൊടുക്കാൻ ഉള്ള വകുപ്പ് ഉണ്ട്... തെളിവും ഉണ്ടല്ലോ... " അവൾ കേൾക്കാൻ എന്ന പോലെയുള്ള അവന്റെ സംസാരത്തിൽ അവൾ ഒന്ന് ചൂളി...., അവൾ പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാതെ ഇറങ്ങി ഓടാൻ നിന്നതും അവൻ ഒരു പൊട്ടിച്ചിരിയോടെ അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു...

അവൾ ആണെങ്കിൽ അവന്റെ മുഖത്ത് നോക്കാതെ രക്ഷപ്പെടാൻ ഉള്ള തത്ര പാടിലാ.... "വിട്... എന്നെ വിടടോ... " അവൻ നിന്ന് കുതറി.... "ഡി പെണ്ണെ അധികം ബലം പിടിച്ചാൽ ഞാൻ തന്നെ അമ്മയെ വിളിച്ചു വരുത്തി മണിയുടെ കലാവാസന അങ്ങ് കാണിച്ചു കൊടുക്കും...വേണോ... " അവൻ അല്പം കടുപ്പത്തിൽ ചോദിച്ചതും അവൾ ദയനീയമായി അവനെ നോക്കി പെട്ടെന്ന് തല ചെരിച്ചു പിടിച്ചു.... പെട്ടല്ലോ ഈശ്വരാ.... അവൾ താനേ ഒതുങ്ങി പോയി..... "ഞാൻ ഓർമ ഇല്ലാതെ.... " "ഓർമ ഇല്ലാതെ ഇതൊക്കെ ആണോടി ചെയ്യേണ്ടത്.... " അവൻ അവളെ മേശയോട് ചേർത്തു നിർത്തി അവൾ എന്ത് പറയണം എന്നറിയാതെ നിന്ന് ഉരുകുകയാണ്....ഒന്നും കിട്ടാതെ വന്നതോടെ അവൾ പരിഭവം നിറഞ്ഞ നോട്ടം അവനിലേക്ക് പായിച്ചതും അവൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി നിൽക്കുകയായിരുന്നു....

അത് അവളിലും ചെറു ചിരി പടർത്തി.... അവൻ അത് കണ്ടതോടെ ഒന്ന് പൊട്ടിചിരിച്ചതും അവൾ കള്ള പരിഭവത്തോടെ അവന്റെ കൈ തണ്ടയിൽ നഖം അമർത്തി.... "പോ...ദുഷ്ട....എന്നെ കളിയാക്കണ്ടാ.... നിങ്ങള് തന്നെ അല്ലേ പറഞ്ഞെ ഇഷ്ടപ്പെടുന്നോര് ആകുമ്പോൾ അങ്ങനെ ഒക്കെ ചെയ്യും എന്ന്... " അവൾ പറയുന്നത് കേട്ടതും അവൻ കള്ള ചിരിയുമായി അവളിലേക്ക് ചേർന്ന് നിന്നു... "എങ്ങനെ ഒക്കെ.... !!??" അവന്റെ നോട്ടവും കണ്ണുകളിലേ കുസൃതിയും അവളെ തളർത്താൻ കഴിവുള്ളതായിരുന്നു.... "അത്.... അത് ഒന്നും ഇല്ല.... നന്ദേട്ടൻ ഒന്ന് മാറിക്കേ.... നിക്ക് പോണം... " അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞതും അവൻ അതൊന്നും കൂസാക്കാതെ അവളിലേക്ക് ചേർന്ന് നിന്നു... "അങ്ങനെ അങ്ങ് പോകാൻ പറ്റില്ലല്ലോ....അത് പറഞ്ഞിട്ട് അങ്ങ്........

" പെട്ടെന്ന് അവന്റെ വാക്കുകൾ നിന്നു.... അവളിലേ പിടി താനേ അയഞ്ഞു വന്നതും അവൾ പെട്ടെന്ന് തല ഉയർത്തി സംശയത്തോടെ അവനെ നോക്കിയതും അവൻ എന്തോ മുന്നിലേക്ക് ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്.... ആ കണ്ണുകളിൽ കാണുന്ന ഭാവം ദേഷ്യമാണോ സങ്കടം ആണോ എന്നൊന്നും മനസ്സിലാകാതെ അവൾ ഒരു നിമിഷം തിരിഞ്ഞു നോക്കിയതും ആ ജനവാതിൽ കടന്നു പുറത്തേക്ക് പോയ കണ്ണുകളിൽ കണ്ട കാഴ്ച അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.... കണ്ണുകൾ ഒരു നിമിഷം നിറഞ്ഞു വന്നു..... "നന്ദേട്ടാ.... " ഒരു നിമിഷം വിളിച്ചു പോയി.... അവന്റെ കണ്ണുകളുടെ കോണിലും കണ്ണുനീർ ഉരുണ്ടു കൂടിയിരുന്നു....അവൻ ആ നിമിഷം ജനവാതിൽ കൊട്ടി അടച്ചതും അവൾ ശ്വാസം നിന്ന് പോകും പോലേ അവനെ ഒന്ന് നോക്കി.... അവൻ ദേഷ്യത്തോടെ റൂമിൽ നിന്നും ഇറങ്ങി പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ അവൾക്ക് ആയുള്ളൂ.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"ഡാാ നന്ദ... മണിയെ കണ്ടോ... " എല്ലാ ഇടത്തും മണിയെ നോക്കി കാണാതെ വന്നതോടെ ഗൗതം റൂമിൽ കണ്ണുകൾക്ക് കുറുകെ കൈ വെച്ച് കിടക്കുന്ന നന്ദനെ നോക്കി ചോദിച്ചു.... "അവിടെ എവിടേലും ഉണ്ടാകും.... " നന്ദനിൽ നിന്നും വേറൊരു വാക്കൊ... ഒരു നോട്ടമോ...ഉണ്ടായില്ല.... ഗൗതം സംശയത്തോടെ അവനെ ഒന്ന് നോക്കി കൊണ്ട് ഉള്ളിലേക്ക് നടന്നു.... "അപ്പച്ചി..... മണിയെ കണ്ടോ.... " "അവള് തിരികെ പോയല്ലോ മോനെ... നിന്നോട് പറഞ്ഞില്ലേ... " അടുക്കളയിൽ എന്തോ പണിയിൽ ഏർപ്പെട്ടു കൊണ്ട് അമ്മ പറഞ്ഞതും അവൻ എന്തോ ചിന്തയിൽ ഏർപ്പെട്ടു കൊണ്ട് ഇല്ല എന്ന് തലയാട്ടി കൊണ്ട് പുറത്തേക്ക് നടന്നു.... തിരികെ പോകുമ്പോൾ നന്ദന്റെ റൂമിലേക്ക്‌ ഒന്ന് എത്തി നോക്കി...അവൻ അപ്പോഴും ആ കിടത്തം ആയിരുന്നു...ഗൗതം എന്തോ ആലോചിച്ച പോലെ ഒന്ന് ചിരിച്ചു....

രണ്ടും അടി കൂടി കാണും.... ചിന്തകൾ ആ വഴി തിരിച്ചു വിട്ട് കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി... അപ്പോഴും പാറു ഉമ്മറപ്പടിയിൽ നിന്ന് അവനെ നോക്കുന്നുണ്ടായിരുന്നു...... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "മണി..... " വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ ഗൗതം നീട്ടി വിളിച്ചു.... ഉള്ളിലേക്ക് കയറിയപ്പോഴും ഹാളിലേ സോഫയിൽ കുറെ നേരം ഇരുന്നിട്ടും അവളെ കണ്ടില്ല... മുത്തശ്ശി ഗ്ലാസിൽ കുറച്ചു വെള്ളവുമായി വന്നു.... അവൻ അത് വാങ്ങി കുടിച്ചു കൊണ്ട് ഒന്ന് ഉള്ളിലേക്ക് എത്തി നോക്കി.... "മണി എവിടെ മുത്തശ്ശി.... " "വന്നപ്പോൾ മുതൽ റൂമിൽ കയറി ഒറ്റ ഇരുപ്പ....ഒന്നും മിണ്ടുന്നില്ല.... ഈ വയ്യാത്ത കാലും വെച്ച് മുകളിലേക്ക് കയറാൻ പറ്റില്ലല്ലോ.... എന്ത് പറ്റിയാവോ എന്റെ കുട്ടിക്ക്.... " അവരുടെ സ്വരത്തിൽ ആവലാതി കലർന്നു... ഗൗതം ഒരു സംശയത്തോടെ സോഫയിൽ നിന്നും എഴുന്നേറ്റു...നന്ദൻ എന്തെങ്കിലും പറഞ്ഞതിന് ആണെങ്കിൽ ഒരിക്കലും അവൾ ഇങ്ങനെ റൂമിൽ ഇരിക്കില്ല...

അവനെ രണ്ട് തെറിയും പറഞ്ഞു തനിക്ക് ചുറ്റും ഉണ്ടാകും.... അവന്റെ ചിന്തകൾ പല വഴി പാഞ്ഞു.... അവൻ മുകളിലേക്ക് കയറി... വാതിൽ പടിക്കൽ നിന്ന് നോക്കിയപ്പോഴെ കണ്ടു കട്ടിലിൽ കമിഴ്ന്നു കിടക്കുന്നമണിയെ.... അവൻ ഒരു നിമിഷം അവിടെ തന്നെ നിന്ന് കൊണ്ട് എന്തോ ഉറപ്പിച്ച മട്ടെ ഉള്ളിലേക്ക് കയറി... അവളുടെ അരികിൽ ആയി തന്നെ ഇരുന്നു കൊണ്ട് മുടിയിലൂടെ തലോടി കൊണ്ടിരുന്നു.. അവളും അവന്റെ സാനിധ്യം അറിയുന്നുണ്ടായിരുന്നു... അവൻ സങ്കടത്തോടെ മുഖം ബെഡിലേക്ക് അമർത്തി വെച്ചു.... "മണി.... എന്താ പറ്റിയെ.... " അവൻ അങ്ങേ അറ്റം വാത്സല്യത്തോടെ ചോദിച്ചു.... അവൻ നിഷേദാർത്ഥത്തിൽ തല രണ്ട് ഭാഗത്തേക്കും കുലുക്കുക മാത്രമാണ് ചെയ്തത്....

അവൻ വേറൊന്നും ആലോചിക്കാതെ അവളെ ബെഡിൽ നിന്നും ഉയർത്തിയതും അവൾക്ക് ആ നിറഞ്ഞ കണ്ണുകൾ അവനിൽ നിന്നും മറക്കാൻ പറ്റിയില്ല.... അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതോടെ അവന്റെ ഉള്ളിൽ ആകുലത നിറഞ്ഞു.... "എന്താടി....എന്താ കാര്യം.... " അവന്റെ പിടച്ചിലോടെയുള്ള ചോദ്യം അവളുടെ ഉള്ളിൽ ഒരു വേദന തന്നെ ഉണ്ടാക്കി.... "തല വേദനയാ ഏട്ടാ.... " അവൾ കരച്ചിലിന്റെ അകമ്പടിയോടെ തന്നെ പറഞ്ഞതും അവൻ ചെറു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.... "അതിനാണോടി പൊട്ടിക്കാളി ഇങ്ങനെ കരയുന്നെ.... ബാം തേച്ചാൽ മാറില്ലേ.... ഇങ്ങ് കിടക്ക് ഏട്ടൻ തേച്ചു തരാം.... " അവളെ പിടിച്ചു ബെഡിൽ കിടത്തി ഷെൽഫിൽ നിന്നും ബാം എടുത്തു കൊണ്ട് വന്നു അവളുടെ ചാരെ ഇരുന്നു കൊണ്ട് തന്നെ നെറ്റിയിൽ തേച്ചു പിടിപ്പിക്കുന്ന ഏട്ടനെ കണ്ട് ആ പെങ്ങൾക്ക് ഒന്നും സംസാരിക്കാൻ പോലും കഴിഞ്ഞില്ല...

അവിടെ ഒരു പരിഭവങ്ങൾക്കും സ്ഥാനം ഉണ്ടായില്ല... "ഇനി ഉറങ്ങിക്കൊ.... " അവളുടെ കവിളിൽ മെല്ലെ ഒന്ന് തട്ടി കൊണ്ട് അവൻ എഴുന്നേറ്റു പോകാൻ ഒരുങ്ങിയതും അവൾ അവന്റെ കയ്യിൽ പിടിച്ചു വെച്ചു... "ഏട്ടൻ കുറച്ച് നേരം എന്റെ കൂടെ കിടക്കോ.... " കുഞ്ഞ് കുട്ടിയെ പോലെയുള്ള അവളുടെ ചോദ്യം കേട്ട് അവൻ ഒരു എതിർപ്പും പ്രകടിപ്പിക്കാതെ അവളുടെ ചാരെ കിടന്നു... തലക്ക് കീഴിൽ കൈ വെച്ച് കിടക്കുന്നവനെ കണ്ട് കൊണ്ട് അവൾ അവന്റെ അരികിലേക്ക് ആ ഏട്ടന്റെ ചൂടിലേക്ക് ചുരുങ്ങി..... "ഏട്ടാ..... " അവളുടെ വിളിയിൽ ഏതോ ഒരു ഓർമയിൽ നിന്നും ഞെട്ടി ഉണർന്ന അവൻ കാണുന്നത് തന്നെ നിറഞ്ഞ കണ്ണുകളോ നോക്കുന്ന അനിയത്തിയെയാണ്... അവൻ വേവലാതി നിറഞ്ഞ കണ്ണുകളോടെ അവളുടെ നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി.... "വേദനിക്കുന്നുണ്ടൊ.."

അവന്റെ ആ ചോദ്യത്തിന് അവൻ നിഷേധത്തിൽ ഒന്ന് തലയാട്ടി കൊണ്ട് അവന്റെ കൈക്ക് താഴെ ബെഡിൽ ചുരുണ്ടു കിടന്നു... അവൻ അവളുടെ മുടിയിലൂടെ അപ്പോഴും തലോടുന്നുണ്ടായിരുന്നു.... "ഏട്ടൻ എന്നോട് എന്തെങ്കിലും മറച്ചു വെച്ചിട്ടുണ്ടൊ..." അവളുടെ ആ ചോദ്യത്തിൽ തന്നെ അവന്റെ കൈ നിശ്ചലമായി....അവൾ ഒരു ഉത്തരത്തിനായി കാത്തു നില്ക്കുമ്പോഴേക്കും അവൻ മെല്ലെ അവളുടെ തോളിൽ തട്ടി കൊടുത്തു കൊണ്ടിരുന്നു.... ഒരു കുഞ്ഞിനെ ഉറക്കും പോലെ അവളെ ഉറക്കി..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "എന്താ....എല്ലാരും കൂടെ രാവിലെ തന്നെ.... " രാവിലെ കുളിക്കാൻ പോകുന്ന വഴിയിൽ വീട്ടിലേക്ക് വരുന്ന അപ്പച്ചിയെയും വീട്ടുകാരെയും കണ്ട് ഗൗതം ഒന്ന് ചോദിച്ചു.... "ഇവന്റെ ഓരോ കോപ്രായങ്ങൾ അല്ലേ മോനെ... ഇന്ന് തന്നെ എല്ലാരും കൂടി ഇങ്ങോട്ട് വരണം എന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ പിന്നെ...

വേറെ വഴിയൊന്നും ഇല്ലല്ലോ.... വാശി പിടിച്ചാൽ തീരില്ലല്ലോ.... " അടുത്ത് നിൽക്കുന്ന നന്ദന്റെ തോളിൽ ഒന്ന് കുത്തി കൊണ്ട് അമ്മ പറഞ്ഞതും നന്ദൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.... ഗൗതം കണ്ണ് കൊണ്ട് കാര്യം അന്വേഷിച്ചു എങ്കിലും അതിനൊരു മറുപടി കൊടുക്കാതെ അവൻ കയ്യിലെ ഫോണിലേക്ക് തലയിട്ടു,,,, ഗൗതമിന്റെ കണ്ണുകൾ പാറുവിൽ എത്തിയതും അവൾ ഇളിച്ചു കൊണ്ട് കയ്യിലെ പുളി വായിലേക്ക് ഇട്ടു.... "എന്ന മോൻ പോയി കുളിച്ചിട്ടു വാ... ഞങ്ങൾ വീട്ടിൽ കാണും.... " അമ്മ അതും പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു. അവർക്ക് പിറകെ ആയി പാറുവും.. "ഡാാ നന്ദ... വാടാ... ഒന്ന് നീന്തിയിട്ട് കയറാം... " അവൻ നന്ദനെ നോക്കി ഒരു ചിരിയോടെ പറഞ്ഞു... നന്ദന്റെ മുഖത്ത് ഒരു പുഞ്ചിരി പോലും ഉണ്ടായിരുന്നില്ല.... "വേണ്ടാ.... " നന്ദൻ അത്രയേ പറഞൊള്ളൂ... അവൻ തിരികെ നടന്നതും സംഭവിച്ചത് ഒന്നും മനസ്സിലാകാതെ ഗൗതം തറഞ്ഞു നിന്ന് പോയി... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

"എല്ലാവരോടും ആയി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.... " നന്ദന്റെ പരുക്കൻ ശബ്ദം ഉയർന്നതും അത് വരെ കളി ചിരിയോടെ ഭക്ഷണം കഴിക്കുന്നവർ എല്ലാം ഒന്ന് മൗനമായി...മണി മാത്രം പാത്രത്തിലേ ഭക്ഷണത്തിൽ വിരൽ മുടുക്കി കൊണ്ട് തല കുമ്പിട്ട് നിൽക്കുകയായിരുന്നു... "എന്താടാ.... " അമ്മ തുടക്കം എന്ന പോലെ ഒന്ന് ചോദിച്ചു.... "നമ്മുടെ പാറുവിന് ഒരു വിവാഹാലോചന....." പറഞ്ഞു കഴിയും മുന്നേ പാറുവും ഗൗതമും ഒരുപോലെ ഞെട്ടിയിരുന്നു.... "ചെക്കനെ നിങ്ങൾ അറിയും.... വൈഷ്ണവ്....വിച്ചു... അവൻ നേരിട്ട് ചോദിച്ചതാ... പിന്നെ മാധവി ആന്റിയും ചോദിച്ചു.... എന്തോ എനിക്ക് തോന്നുന്നു നല്ല ബന്ധം ആണെന്ന്.... അവനെ ചെറുപ്പം തൊട്ടേ നമുക്ക് എല്ലാവർക്കും അറിയുന്നതാണല്ലോ.... " പറയുന്നതിനോടൊപ്പം അവൻ എഴുന്നേറ്റു കൈകൾ കഴികി തിരികെ വന്നു...

പാറു കേട്ട ഷോക്കിൽ കണ്ണുകൾ നിറച്ചു നന്ദനെ നോക്കി നിൽക്കുകയാണ്.... ഗൗതം ഹൃദയം പറിച്ചു മാറ്റുന്ന വേദനയിൽ ഉള്ളിലെ വിഷമം പുറമെ വരാതിരിക്കാൻ ശ്രമിക്കുകയാണ്... മണിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു ഒരു തരം മരവിപ്പ് മാത്രം.... "അത്... അത് വേണ്ടാ.... " അച്ഛൻ പറഞ്ഞു ഒപ്പിച്ചു... അമ്മയുടെ മുഖത്തും ആ അനിഷ്ടം ഉണ്ടായിരുന്നു... മുത്തശ്ശിക്കും താല്പര്യം ഇല്ല എന്ന മട്ടെ ഒന്ന് തല കുലുക്കി.... "വേണ്ടാന്നോ... അതെന്താ.. ഇങ്ങനെ ഒരു ബന്ധം ഇനി ഇവൾക്ക് കിട്ടുമോ....കാണാനും കൊള്ളാം നല്ല ജോലിയും ഉണ്ട്..അത്യാവശ്യം സാമ്പത്തികവും ഉണ്ട്....പിന്നെ എന്താ പ്രശ്നം... " "ഈ വിവാഹം എനിക്ക് വേണ്ടാ ഏട്ടാ.... " അവൻ പറഞ്ഞു തീരും മുന്നേ തെല്ലൊരു പതർച്ചയും കൂടാതെ ആയിരുന്നു പാറുവിന്റെ വാക്കുകൾ.....ഗൗതം കണ്ണുകൾ അടച്ചു കൊണ്ട് സ്വയം നിയന്ത്രിച്ചു...

അവൾ എന്റെ പെണ്ണാ എന്ന് പറയാൻ പല തവണ ഉള്ളം പിടക്കുമ്പോഴും കണ്ണിൽ കാണുന്ന തന്നെ ചേർത്ത് നിർത്തിയ നന്ദന്റെ മുഖം നാവിനെ ചലിപ്പിച്ചില്ല... അവന്റെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി.... അവൻ എഴുന്നേറ്റു പോകാൻ നിന്നതും മണിയുടെ പിടുത്തം അവന്റെ കയ്യിൽ തന്നെ പതിഞ്ഞു....അവൻ തല ഉയർത്തി മണിയെ നോക്കിയപ്പോൾ അരുതെന്ന ഭാവത്തിൽ തല ചലിപ്പിച്ചു...അവനിൽ ഒരു ദയനീയ ഭാവം നില കൊണ്ടു.... "അതെന്താ നിനക്ക് വേണ്ടാത്തേ.... അവൻ നിന്നെ പൊന്നു പോലെ നോക്കും....." "എന്തൊക്കെ പറഞ്ഞാലും എനിക്കീ കല്യാണം വേണ്ടാ ഏട്ടാ...." അവൾ ഉറപ്പിച്ചു തന്നെ പറഞ്ഞു... നന്ദൻ ദേഷ്യത്തിൽ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു,,,, കസേര പിന്നിലേക്ക് പോയി ഇടിച്ചു വീണതും മണി ഒന്നും കേൾക്കാൻ വയ്യ എന്ന പോലെ ചെവി പൊത്തി അവിടെ തന്നെ കിടന്നു .....

"നീ എന്താടാ ഈ കാണിക്കുന്നേ... അവൾക്ക് ഇഷ്ടം അല്ലെങ്കിൽ എന്തിനാ നിർബന്ധിക്കുന്നത്....നീ തന്നെയല്ലെ പറയാറുള്ളത് അവൾ ചെറിയ കുട്ടി ആണെന്ന്... പിന്നെ എന്തിനാടാ ഇപ്പോൾ തന്നെ വിവാഹം... " അമ്മ ഇടപെടാൻ ഒരു അവസരം നോക്ക് എങ്കിലും അതൊന്നും പ്രയോചനപ്പെട്ടില്ല....പാറു കണ്ണും നിറച്ചു കൊണ്ട് അവനെ നോക്കി.. "നോക്ക് പാറു... അവൻ നല്ല.... " "എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും എനിക്ക് പറ്റില്ല.... " ഉള്ളിലെ വേദന ഉയർന്ന ശബ്ദം കൊണ്ടും നേർത്ത തേങ്ങലോടെയും അവൾ പറഞ്ഞു നിർത്തി..... "എന്നെ ദേഷ്യം പിടിപ്പിക്കല്ലേ പാറു.... " "നന്ദ.... " അച്ഛൻ ദേഷ്യത്തോടെ വിളിച്ചു.... അതൊന്നും അവനെ തടയാൻ കഴിയുന്നവ ആയിരുന്നില്ല.. "ഏട്ടന് മാത്രം ഒള്ളൂ ദേഷ്യം.... എനിക്കും ഉണ്ട്... എന്തൊക്കെ പറഞ്ഞാലും ഇത് നടക്കില്ല.... എനിക്ക് വേണ്ടാ....." അവൾ അലറി....

"അതെന്താടി നിനക്ക് വേണ്ടാത്തത്.....ആരെയെങ്കിലും മനസ്സിൽ ഇട്ടോണ്ട് ആണോ നീ ഇത് മുടക്കാൻ ശ്രമിക്കുന്നത്..എന്നാൽ കേട്ടോ അത് നടക്കില്ല.... " അവന്റെ വാക്കുകൾ എല്ലാവരുടെയും ഹൃദയത്തിൽ ഒരു കഡാര പോലെ കുത്തി ഇറങ്ങി.... "അങ്ങനെ ആരെയെങ്കിലും അല്ല ഞാൻ സ്നേഹിക്കുന്നത്... എനിക്ക് അവകാശപ്പെട്ട ആളെ തന്നെയാ....നന്ദേട്ടന് മണി എങ്ങനെയാണോ അത് പോലെ തന്നെയാ എനിക്ക് എന്റെ ഏട്ടനും .... പറ്റില്ല ആർക്ക് വേണ്ടിയും വിട്ട് കളയാൻ എനിക്ക് കഴിയില്ല....." അവളുടെ സ്വരം ഇടറി.... എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.... ഗൗതം എല്ലാം കേട്ട് കൊണ്ട് സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു..... "ഡീീ... എത്ര അഹങ്കാരം ഉണ്ടടി എനിക്ക് മുന്നിൽ നിന്ന് ഇങ്ങനെ പ്രസംഗിക്കാൻ... ആരാടി അവൻ... പറയടി.... ഏതവനാടി അത്.... "

നന്ദൻ ദേഷ്യത്തോടെ അവളുടെ അരികിലേക്ക് ചെന്ന് കൊണ്ട് അവളുടെ മുടി കുത്തിൽ പിടിച്ചു... അവൾ വേദന കൊണ്ട് നിരങ്ങി എങ്കിലും ഒരു വാക്ക് പോലും അവളുടെ നാവിൽ നിന്നും വീണില്ല.... ആരൊക്കെ പിടിച്ചു വെക്കാൻ നോക്കിയിട്ടും നന്ദൻ അടങ്ങുന്നുണ്ടായിരുന്നില്ല.... "നീർത്തട...... നിനക്ക് അറിയേണ്ടത് അത് ആരാണെന്നല്ലേ.... അത് ഞാനാ.....ഞാനാ അവൾ സ്നേഹിക്കുന്ന അവളെ സ്നേഹിക്കുന്ന അവളുടെ ഏട്ടൻ....കുട്ടികാലം മുതൽ അവളെ മനസ്സിൽ കൊണ്ട് നടന്നത് ഞാനാ.... ആ ഞാൻ തന്നെയാ അവളുടെ പിന്നാലെ നടന്നു അവളുടെ ഇഷ്ടം പിടിച്ചു പറ്റിയതും നിനക്ക് ദേഷ്യം തോന്നുന്നുണ്ടേൽ ഏത് എന്നോടാകാം.. അല്ലാതെ ആ പാവത്തോട് വേണ്ട....."

എല്ലാം കണ്ട് സഹിക്കാൻ കഴിയാതെ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് ഗൗതം അലറി.... ഒരു നിമിഷം അവിടെ നിശബ്ദത പടർന്നു... മുത്തശ്ശിയും അമ്മയും വാ പൊത്തി കരഞ്ഞു...... അച്ഛന്റെ മുഖത്ത് നന്ദനോടുള്ള ദേഷ്യം വ്യക്തമായിരുന്നു... മണി ആരെയും ഒന്ന് തല ഉയർത്തി നോക്കിയതെയില്ല.... നന്ദൻ മെല്ലെ പാറുവിന്റെ മുടി കുത്തിൽ നിന്നും കൈകൾ മാറ്റി... കാലുകൾ ഗൗതമിന് നേരെ ചലിച്ചതും പാറു കരച്ചിലോടെ അവന്റെ കാലിൽ വീണു.... "വേണ്ട ഏട്ടാ.... " അവളുടെ ചുണ്ടുകൾ വിതുമ്പി.... നന്ദൻ ദേഷ്യത്തോടെ അവളെ തട്ടി അകറ്റി കൊണ്ട് ഗൗതമിന് നേരെ നടന്നു....ഗൗതം എന്ത് സംഭവിച്ചാലും വേണ്ടില്ല എന്ന പോലെ നിന്നു... മുഖം അടച്ചു ഒരു അടിയായിരുന്ന നന്ദന്റെ പ്രതികരണം................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...