നിഴലായ്: ഭാഗം 49

 

എഴുത്തുകാരി: THASAL

"ഡി... കരയാതെ എന്റെ മണിയെ..... ഈ കാണുന്ന വയല് കടക്കാൻ ആണോഡി നിനക്ക് ഇത്രയും സങ്കടം... അയ്യേ... എല്ലാരും നോക്കുന്നുണ്ട്... നോക്കിയെ... നന്ദൻ ചിരിക്കുന്നു...." ഇറങ്ങാൻ നേരം ഗൗതമിന്റെ നെഞ്ചിൽ വീണു കരയുകയാണ് മണി... കണ്ണുകൾ നിറയുമ്പോഴും അവൾക്ക് വേണ്ടി ഗൗതം കണ്ണുനീർ പരമാവധി പിടിച്ചു നിർത്തി.... അവൻ എന്തൊക്കെ പറഞ്ഞിട്ടും മണിക്ക് ഉള്ളിൽ ഒരു ആശ്വാസം ലഭിക്കുന്നില്ലായിരുന്നു.... അവൾ അവനെ കെട്ടിപിടിച്ചു തന്നെ നിന്നു.... "എന്താടി പൊട്ടിക്കാളി..... " അവൻ മുഖത്ത് ചിരി വരുത്തി കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തിയതും ആ നിറഞ്ഞ കണ്ണുകൾ കണ്ട് ഇത് വരെ കാഴ്ച വെച്ച മുഖം മൂടി അഴിഞ്ഞു വീഴും പോലെ അവന്റെ കണ്ണുകളും നിറഞ്ഞു വന്നു... എങ്കിലും ഒന്ന് ചിരിച്ചതും അവൾ അവന്റെ കണ്ണുകൾ ഒന്ന് തുടച്ചു കൊടുത്തു.... "കുരുത്തക്കേട് ഒന്നും ഒപ്പിക്കരുത്.... വളർത്തു ദോഷം ആണെന്നേ പറയൂ.. സങ്കടപ്പെടരുത്... നന്ദനെ കഷ്ടപ്പെടുത്തരുത് കേട്ടല്ലോ.... " അവളുടെ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്ത് കൊണ്ട് അവൻ പറഞ്ഞതും അവൾ കണ്ണുനീർ വറ്റാതെ ഒന്ന് വിതുമ്പി കൊണ്ട് തലയാട്ടി.... അവളുടെ നോട്ടം അവനടുത്ത് നിൽക്കുന്ന പാറുവിലേക്ക് ആയി.... പാറു ചിരിയോടെ അവളെ കെട്ടിപിടിച്ചു.... "എന്റെ റൂമിൽ കുറെ ബേക്കറി ഒക്കെ ഞാൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.... എല്ലാം നീ ഒറ്റയ്ക്ക് കഴിച്ചു ഗുണ്ടു മണിയാകണം... കേട്ടല്ലോ... " അവൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പാറു പറഞ്ഞതും മണി ചിരിച്ചു കൊണ്ട് അവളിൽ നിന്ന് വിട്ട് മാറി അവളുടെ നെറ്റിയിൽ കുറുമ്പോടെ വിരൽ വെച്ചു തട്ടി....

അടുത്തതത് വിതുമ്പി കൊണ്ട് ഇരിക്കുന്ന മുത്തശ്ശിയിൽ ആയിരുന്നു... അവൾ ഒന്നും മിണ്ടിയില്ല അവരെ ഒന്ന് ചേർത്ത് പിടിച്ചു... ഒരുപാട് കൊതിയോടെ.... സ്നേഹത്തോടെ....ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ട അമ്മയുടെ ചൂട് അവൾ തേടുകയായിരുന്നു അവരിൽ... അവരും സ്നേഹത്തോടെ അവളുടെ നെറുകയിൽ ചുണ്ടമർത്തി... "ന്റെ കുട്ടിക്ക് നല്ലതേ വരൂ... നന്ദ... നോക്കിക്കോണെ.... " അവരുടെ വാക്കുകൾക്ക് ഒരു ഉത്തരം പോലെ നന്ദൻ മണിയെ ഒന്ന് ചേർത്ത് പിടിച്ചു.... ഒരിക്കലും കൈ വിടില്ല എന്ന കണക്കെ.... വണ്ടിയിൽ കയറുമ്പോൾ അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... ഗൗതം എന്തോ കാണാൻ വയ്യാത്ത കണക്കെ ഒന്ന് തിരിഞ്ഞു നിന്നു.... കണ്ണുകൾ എന്തോ നിറഞ്ഞു വരുന്നുണ്ടായിരുന്നു... ഒരു ചേട്ടൻ എന്നതിലുപരി അവൾക്ക് അവൻ ഒരു അച്ഛൻ തന്നെയായിരുന്നു... അവളുടെ സ്വന്തം ❤ചേട്ടച്ഛൻ❤..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "വലതു കാൽ വെച്ചു കയറ് മോളെ.... " അമ്മ നീട്ടിയ നിലവിളക്ക് വാങ്ങുന്നതിനിടയിൽ അമ്മ പറഞ്ഞതും അവൾ ചിരിയോടെ തലയാട്ടി കൊണ്ട് വലതു കാൽ വെക്കാൻ നിന്നു... "ഡി... അത് ഇടതാഡി.... " നന്ദൻ ഒരു കുസൃതി കണക്കെ പറഞ്ഞതും മണി പെട്ടെന്ന് വെക്കാൻ പോയ കാൽ പാതി ഉയർത്തി കൊണ്ട് ഒരു നിമിഷം സ്റ്റെക്ക് ആയി... അവൾ ആലോചിച്ച് നിൽക്കുന്നത് കണ്ട് നന്ദൻ ഒന്ന് ചിരി കടിച്ചു പിടിച്ചു... "ഒന്ന് പോടാ അവിടുന്ന്... ന്റെ കുട്ടിയെ കളിയാക്കാൻ... അത് തന്നെയാ മോളെ... മോള് കയറ്.... "

അമ്മ ചെറുതിലെ അവനെ ഒന്ന് അടിച്ചു കൊണ്ട് പറഞ്ഞപ്പോൾ ആണ് അവൻ അവളെ കളിയാക്കിയതാണ് എന്ന് അവൾക്ക് മനസ്സിലായത്... അവൾ അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് കയറിയതും നന്ദൻ ചിരിയോടെ അവളുടെ ഒപ്പം തന്നെ ഉള്ളിലേക്ക് കയറി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "നിന്റെ ഏട്ടന്റെ കല്യാണം അല്ലായിരുന്നോഡി... പിന്നെ നീ എന്താ അങ്ങോട്ട്‌ പോകാഞ്ഞത്.... " ബെഡിൽ ഒന്ന് കിടന്നതെ ഒള്ളൂ... ഒട്ടും പ്രതീക്ഷിക്കാതെ തന്റെ ഒപ്പം നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്ന പാറുവിനെ അത്ഭുതത്തോടെ നോക്കി കൊണ്ട് ഗൗതം ചോദിച്ചു... അല്ലേൽ ഒരു സദ്യയും ഒഴിവാക്കാത്ത ആള് ആണല്ലോ.... പാറു അവന്റെ നെഞ്ചിലെക്ക് ഒന്ന് കൂടെ കയറി കിടന്നു കൊണ്ട് അവന്റെ നെഞ്ചിൽ ഒന്ന് ചുണ്ട് ചേർത്തു.... "നിങ്ങളിലെ ഏട്ടനെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ട്ടോ..... മണിയെ സ്നേഹിക്കുന്ന ഒരുപാട് കേറിങ് കൊടുക്കുന്ന ആ ഏട്ടനെ.... " അവൾക്ക് അത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ... ഗൗതം സംശയത്തോടെ മുഖം താഴ്ത്തി അവളെ നോക്കി.... അവൾ അപ്പോഴും കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു.... "അതെന്താടി അങ്ങനെ പറഞ്ഞത്... ഞാൻ നല്ലൊരു ഭർത്താവ് അല്ലേഡി.... " അവന്റെ സ്വരത്തിൽ കുസൃതി കലർന്നു... പാറു മെല്ലെ തല ഉയർത്തി അവനെ നോക്കി കട്ട പല്ലും കാണിച്ചു ഒന്ന് ചിരിച്ചു.... "ഏട്ടൻ നല്ലൊരു മകൻ ആയിരുന്നു അമ്മാവനും അമ്മായിക്കും.... നല്ലൊരു കൊച്ചുമകൻ ആണ് മുത്തശിക്ക്... നല്ലൊരു ഏട്ടൻ ആണ് മണിക്കുട്ടിക്ക്..... പിന്നെ.... "

അവൾ ഒന്ന് ചിണുങ്ങി... "പിന്നെ.... !!?" "നിക്ക് നല്ലൊരു ഭർത്താവും ആണ്... ഇനി നമുക്ക് ജനിക്കാൻ പോകുന്ന കുട്ടികൾക്ക് നല്ലൊരു അച്ഛനും ആയിരിക്കും... എനിക്ക് ഉറപ്പാ.... കാരണം നല്ലൊരു മകനെ നല്ലൊരു ഏട്ടനാകാനും ഭർത്താവ് ആകാനും.... നല്ലൊരു അച്ഛനാകാനും സാധിക്കൂ...." അവന്റെ നെഞ്ചിൽ ചുണ്ട് ചേർത്തു കൊണ്ട് പാറു പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.. അവന്റെ വിരലുകൾ തന്റെ പ്രണയത്തിന്റെ ചുവപ്പ് പടർന്ന സിന്ദൂരരേഖയിൽ തലോടി കൊണ്ടിരുന്നു..... "ഇത്രയും നല്ലൊരു ഭർത്താവ് ഇവിടെ പുറമെ ചിരിച്ചു കൊണ്ട് ഉള്ളിൽ കരയുമ്പോൾ.... അതൊന്നും കാണാതെ പോകാൻ എനിക്ക് കഴിയോ എന്റെ ഏട്ടാ... " അവളുടെ സ്വരത്തിൽ ഒരു കുസൃതി കൂടി കലർന്നിരുന്നു....അവന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു വന്നു... ചുണ്ടുകൾ അവളുടെ നെറുകയിൽ പതിഞ്ഞു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "അപ്പച്ചി.... അത് കൂടി താ... ഞാൻ കഴുകി വെച്ചോളാം.... " പത്രങ്ങൾ എല്ലാം ഒതുക്കി വെക്കുന്ന തിരക്കിൽ ആണ് മണി... അപ്പച്ചി അവളെ ഒന്ന് നോക്കി ഊരയിൽ കയ്യൂന്നി.. "നീ ഇപ്പോഴും പോയില്ലേ എന്റെ മണികുട്ട്യേ.... നിന്നോടല്ലേ ഞാൻ പറഞ്ഞത് പോയി കിടന്ന് ഉറങ്ങ് കൊച്ചെ..... രണ്ട് ദിവസം ആയിട്ട് തിരക്ക് കാരണം ഉറങ്ങാൻ പറ്റിയിട്ടുണ്ടാകില്ല..... പോയെ പോയെ.... "

അവളെ തള്ളി വിടുന്നതിനിടയിൽ അമ്മ പറഞ്ഞു... അവൾക്ക് അമ്മയെ അങ്ങനെ തനിക്ക് വിടുന്നതിൽ ഒരു പ്രയാസം തോന്നി.... "ഞാൻ ഇത് കഴിഞ്ഞിട്ട് പൊയ്ക്കോളാം അപ്പച്ചി..... " "നീ തല്ലു വാങ്ങും മണി... നീ പോയെ... ഞാൻ നോക്കിക്കോളാം...ചെല്ല്... പോകുമ്പോൾ ആ പാലും എടുത്തോ.... " അമ്മ പറഞ്ഞതും അവൾക്ക് വീണ്ടും സംശയം പാല് എടുക്കണോ.... പിന്നെ എന്തോ ഓർത്ത പോലെ പാൽ ഗ്ലാസ്‌ കയ്യിൽ പിടിച്ചു.... മുകളിലത്തേ മരകോണി കയറി റൂമിൽ എത്തിയതും കാണുന്നത് ബെഡിൽ ഹെഡ് ബോർഡിലും ചാരി ഇരുന്നു പുസ്തകം വായിക്കുന്ന നന്ദനെയാണ്... അറിയാതെ തന്നെ അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി നിറഞ്ഞു....... അവൾ മെല്ലെ പാൽ ഗ്ലാസ്‌ മുറുകെ പിടിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി.... ബെഡിൽ ചെന്ന് ഇരുന്നതും അവൻ തല ഉയർത്തി നോക്കിയ നേരം കൊണ്ട് തന്നെ അവൾ അത് അവന്റെ നേരെ നീട്ടി.... "ഡി...അത്... " "മിണ്ടണ്ട മിസ്റ്റർ .... ആദ്യം ഈ പാല് കുടിച്ചിട്ട് നമുക്ക് സംസാരിക്കാം... കുടിക്ക്.... " അവൻ എന്തോ പറയാൻ വന്നതും അവന് നേരെ സ്റ്റോപ്പ്‌ എന്ന അർത്ഥത്തിൽ കൈ നീട്ടി കൊണ്ട് അവൾ പറഞ്ഞതും അവൻ അവളെ കൂർപ്പിച്ചു ഒന്ന് നോക്കി കൊണ്ട് പാല് വാങ്ങി കുറച്ചു കുടിച്ചു... അത് മണി സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.... അവൻ പാതി കുടിച്ചു കൊണ്ട് അവൾക്ക് നേരെ നീട്ടി.... "മുഴുവൻ കുടിക്ക്.... " അവൾ അവനിൽ നിന്നും നോട്ടം മാറ്റാതെ പറഞ്ഞതും അവൻ അവളെ ഒന്ന് പല്ല് കടിച്ചു നോക്കി കൊണ്ട് ബാക്കിയും കുടിച്ചു....

"കള്ള് കുടിച്ചോന്ന് ടെസ്റ്റ്‌ ചെയ്തതാവും അല്ലേഡി.... " പുറം കൈ കൊണ്ട് ചുണ്ട് തുടച്ചു കൊണ്ട് അവൻ ചോദിച്ചതും അവൾ ഒന്ന് ഇളിച്ചു കാണിച്ചു... "കള്ള് കുടിച്ചാൽ പാല് കൂടി ചെന്നാൽ പിരിയുമല്ലോ... അങ്ങനെ മനസ്സിലാക്കാലോ... " അവൾ അതെ ഇളിയിൽ തന്നെ പറയുന്നത് കേട്ടു അവൻ ചിരിയോടെ തലയാട്ടി..... "എന്താ വായ്ക്ക്ണെ.... " അവനോട് ചേർന്ന് ഇരുന്നു കൊണ്ട് അവൾ ചോദിച്ചതും അവൻ കള്ള ചിരിയോടെ അവളെ ചേർത്തു പിടിച്ചു അവനെ നെഞ്ചിൽ ആയി ചാരി കിടത്തി കൊണ്ട് അവന്റെ കയ്യിൽ ഉള്ള പുസ്തകം അവൾക്ക് മുന്നിൽ തുറന്ന് വെച്ചു.... *എനിക്ക് നിങ്ങളോട് പ്രണയം ആണല്ലോ...അത് ഈ നാട്ടിലെ ഓരോ മൺതരിക്കും അറിയാം... പക്ഷെ.... അത് ഈ നിമിഷം വരെ അറിയാത്ത ഒരൊറ്റ ആളെ ഒള്ളൂ.... അത് നിങ്ങളാ..... * അവളുടെ കണ്ണുകൾ തറഞ്ഞു നിന്നത് ചുവപ്പ് മഷിയാൽ അടിവരയിട്ട ആ വരികളിൽ ആയിരുന്നു... തന്റെ വിരലുകളിൽ നിന്നും ജീവൻ എടുത്ത കാർത്തു തന്റെ പ്രാണനായവനോട് തന്റെ പ്രണയം വരച്ചു കാട്ടുന്ന വരികൾ.... താൻ കാലങ്ങൾക്ക് മുന്നേ പറയാൻ ആഗ്രഹിച്ച അതെ വരികൾ.... അവളുടെ കണ്ണുകൾ അതിൽ തന്നെ കുടുങ്ങി കിടന്നു.... അവന്റെ ഹൃദയമിഡിപ്പിന്റെ താളം പുറം കഴുത്തിൽ സ്പർശിച്ച് ഹൃദയത്തോട് ചേർന്നത് അവൾ അറിയുന്നുണ്ടായിരുന്നു.... ""വായിച്ചിരുന്നോ...... !!??"" അവളുടെ സ്വരത്തിൽ ഒരു പിടപ്പ് കൂടി കടന്നു പോയി... അവൻ അവളെ ഒന്നൂടെ തന്നിലെക്ക് ചേർത്ത് കിടത്തി കൊണ്ട് അവളുടെ തോളിൽ മുഖം അമർത്തി....

"ഇതിൽ ഉള്ളത് ഞാനും നീയും അല്ലേ.... പിന്നെ എങ്ങനെയാ വായിക്കാതിരിക്കാൻ കഴിയുന്നത്.... " അവന്റെ വാക്കുകളിൽ കുസൃതി കലർന്നിരുന്നു... അവളുടെ ഉള്ളിൽ ഒരു മിന്നൽ പിളർപ്പ് ഉണ്ടായി..... "നന്ദേട്ടന്.....അറിയാമായിരുന്നോ..... " അവൾ തെല്ലൊരു അമ്പരപ്പോടെ ചോദിച്ചു.... "മ്മ്മ്ഹും.... പക്ഷെ ഒരുപാട് തവണ ഫീൽ ചെയ്തിട്ടുണ്ടായിരുന്നു.... എന്തോ ആ വരികൾ വായിക്കുമ്പോൾ ഉള്ളിൽ തെളിയുന്ന മുഖം അത് നമ്മുടേത് തന്നെ ആയിരുന്നു... പക്ഷെ.... നീ ഒരിക്കൽ പറഞ്ഞില്ലേ.... ഒരുപാട് സ്നേഹിക്കുന്ന ഒരാളെ പറ്റി.... അത് കേട്ടപ്പോൾ....ഞാനും ചിന്തിച്ചു പോയി.... അങ്ങനെ ഒരാൾ ജീവനോടെ ഇരിക്കുമ്പോൾ നിന്റെ ഉള്ളിൽ ഒരിക്കലും എനിക്ക് ഒരു സ്ഥാനം ഉണ്ടാകില്ല എന്ന്... പക്ഷെ അന്നും അറിഞ്ഞില്ല... അസൂയ വെക്കുന്നതും ദേഷ്യം നിറക്കുന്നതും എന്നോട് തന്നെ ആണെന്ന്..... " അവൻ ഒരു ചിരിയോടെയായിരുന്നു പറഞ്ഞത്... അവൾ ഏതോ ലോകത്ത് എന്ന പോലെ അവന്റെ കൈ വിരലുകൾക്കിടയിലൂടെ വിരൽ കോർത്തു കിടന്നു.... "നന്ദേട്ടന് എന്നോട് ദേഷ്യം ഉണ്ടോ.... " തെല്ലൊരു ഭയത്തോടെയായിരുന്നു അവളുടെ ചോദ്യം.... "മ്മ്മ്... ഉണ്ട്.... " അവന്റെ സ്വരം കടുത്തു... അത് അവളുടെ ഹൃദയത്തിൽ എന്തോ ഒരു വേദന സൃഷ്ടിച്ചതും അവൾ മെല്ലെ അവനിൽ നിന്നും എഴുന്നേറ്റു മാറാൻ നിന്നതും അവൻ കുസൃതിയോടെ അവളെ ഒന്നൂടെ തന്നിലേക്ക് അടുപ്പിച്ചു വയറിലൂടെ വട്ടം പിടിച്ചു.... "ഒരുപാട് ദേഷ്യം ഉണ്ട് എന്റെ ശീമകൊന്നേ.....

ചെറുപ്പത്തിൽ നീ എന്നെ കടിക്കാറെ ഒള്ളായിരുന്നു.... ആ കടിക്ക് പകരം ഒരു ഉമ്മ തന്നിരുന്നേൽ എന്നെ നിന്നെ അങ്ങ് ഞാൻ പ്രേമിച്ചേനെ.... അതിന് എനിക്ക് ദേഷ്യമുണ്ട്... പിന്നെ പ്രണയിച്ചു കഴിഞ്ഞപ്പോൾ നിന്നോടുള്ള ദേഷ്യം കൂടി വന്നു കാരണം.....എനിക്ക് അവകാശപ്പെട്ട ഈ പ്രണയം ആണല്ലോ നീ പത്ത് കൊല്ലം പുറം ലോകം കാണിക്കാതെ ഉള്ളിൽ വെച്ചു നടന്നത് എന്ന് ഓർത്തുള്ള ഒരു ദേഷ്യവും... സാരമില്ല.... ഞാൻ പ്രതികാരം വീട്ടിക്കോളാം... " അവൻ കുസൃതിയോടെ മീശയും പിരിച്ചു കൊണ്ട് പറയുന്നത് കേട്ടു അവൾ ചുണ്ടിലെ പുഞ്ചിരി മറച്ചു വെച്ചു കൊണ്ട് കൈ മുട്ട് കൊണ്ട് അവന്റെ നെഞ്ചിൽ ഒന്ന് കുത്തി.... "ഉഫ്.... നീ എന്താടി കുത്തി കൊല്ലുവോ...." അവൻ എരിവ് വലിച്ചു പോയി.... "അപ്പൊ എനിക്കും പറയാൻ ഉണ്ടല്ലോ.... എനിക്ക് മാത്രം അവകാശപ്പെട്ട സ്നേഹം വേറൊരാൾക്ക് പങ്ക് വെച്ചു കൊടുക്കാൻ നോക്കിയതിനും അവളെ ദേ... കവിളിൽ ഉമ്മ വെച്ചതിനും എനിക്കും ദേഷ്യം ഉണ്ട്...." ചുണ്ടും കൂർപ്പിച്ചു കൊണ്ടുള്ള അവളുടെ സംസാരത്തിൽ നന്ദൻ ഒന്ന് പൊട്ടിച്ചിരിച്ചു പോയി....അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവനെ തള്ളി മാറ്റി ബെഡിന്റെ ഓരം ചേർന്ന് കിടന്നതും അവനും ചിരിയോടെ അവളുടെ അരികിൽ കൈ മടക്കി കിടന്നു.... "മണിയെ പിണങ്ങിയോഡി.... " "പോടാ.... " മണി മെല്ലെ വിളിച്ചു... അവൾക്ക് അടുത്ത് ചെവി വെച്ചു കിടക്കുന്നത് കൊണ്ട് തന്നെ അവൻ അത് നല്ല പോലെ കേൾക്കുകയും ചെയ്തു...നന്ദൻ ഒന്ന് ചിരിച്ചു.... "മണിയെ.... " അവളെ തുടരെ തുടരെ തോണ്ടിയുള്ള അവന്റെ വിളിയിൽ സഹി കെട്ടു അവൾ തിരിഞ്ഞു കിടന്നു അവനെ നോക്കി പേടിപ്പിച്ചു.... "എന്താ.... "

ചോദ്യത്തിൽ തന്നെ ദേഷ്യം കാണാമായിരുന്നു... നന്ദൻ ചിരിയോടെ അവളെ ഒന്ന് ചേർത്ത് കിടത്തി മുഖം തന്റെ നെഞ്ചിൽ അമർത്തി... അവൾ ഒന്ന് കുതറി എങ്കിലും അത് ആദ്യമേ അറിഞ്ഞു കൊണ്ട് അവൻ പിടി ശക്തമാക്കിയിരുന്നു.... "ഡി പെണ്ണെ..... നീ വീണ്ടും വീണ്ടും അവളെ നമുക്ക് ഇടയിൽ കയറ്റി ഇട്ടാൽ ഞാൻ പിന്നെ എങ്ങനെയാണഡി പ്രതികരിക്കേണ്ടത്.....നമ്മുടെ ജീവിതത്തിൽ പലതും നടക്കുന്നത് ഒരൊറ്റ നിമിഷത്തെ തീരുമാനം കൊണ്ടല്ലേ... അത് പോലെ തന്നെ ഉണ്ടായത അതും..... എനിക്ക് തെറ്റ് പറ്റി എന്നറിഞ്ഞപ്പോൾ ഞാൻ തന്നെ തിരുത്തി.... അത് വീണ്ടും വീണ്ടും നീ ഇങ്ങനെ എടുത്തിട്ടാൽ.... ആ ഒരു ചിരിയിലൂടെ എല്ലാം കഴിയണം.....അത് മാത്രമേ ഞാനും ചെയ്തൊള്ളൂ.... പിന്നെ സ്നേഹം... അത് ആവോളം ഉള്ളിൽ ഉണ്ടടി.... നീ പേടിക്കണ്ട ഇഷ്ടം പോലെ വാരി കോരി തന്നോളാം...." പറഞ്ഞു കഴിയുന്നതിനനുസരിച്ച് അവൻ അവളുടെ തലയിൽ ഉള്ള പിടി അഴിച്ചു... മണി ഒരു നിമിഷം തല ഉയർത്തി അവനെ നോക്കി... ശേഷം ഒന്ന് ഉയർന്നു കിടന്നു അവനെ മൂക്കിൻ തുമ്പിൽ ഒന്ന് ചുംബിച്ചു കൊണ്ട് കൊഞ്ചി ചിരിച്ചു.... "ന്നെ ഒന്ന് കെട്ടിപിടിക്കാവോ...." അവൾ കുസൃതി ചിരിയോടെ ചോദിച്ചതും അവനും കുഞ്ഞ് പുഞ്ചിരിയോടെ അവന്റെ കൈ ഒന്ന് വിടർത്തി വെച്ചു അവളെ അവന്റെ നെഞ്ചിലേക്ക് ക്ഷണിച്ചു... "ഇങ്ങനെയല്ല നന്ദേട്ടാ.... എനിക്കും നിങ്ങളെ കെട്ടിപിടിക്കണം... ചെരിഞ്ഞു കിടന്നാൽ മതി.... " അവൾ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു... അവൻ ചിരിയോടെ ചെരിഞ്ഞു കിടന്നു കൊണ്ട് അവളെ രണ്ട് കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചതും അവളും അവനെ കെട്ടിപിടിച്ചു കിടന്നു.... "എനിക്ക് നിങ്ങളെ ഇഷ്ടാട്ടോ നന്ദേട്ടാ.... " ഇടക്ക് എപ്പോഴോ അവൾ പറയുന്നുണ്ടായിരുന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...