എന്റേത് മാത്രം: ഭാഗം 25

 

എഴുത്തുകാരി: Crazy Girl

"മിസ്രീ "ദൂരേന്നുള്ള ആദിയുടെ വിളിയാണ് എനിക്ക് ബോധം വന്നത്... തലക്കെന്തോ ഭാരം പോലെ എന്നിട്ടും കണ്ണുകൾ വലിച്ചു തുറന്നു അവനെ നോക്കി... അവന് നിലത്ത് ഇരുന്നു എന്നേ പിടിച്ചപ്പോൾ ആണ് ഞാൻ നിലത്ത് വീണിരിക്കുകയാണെന്ന് മനസ്സിലായത് എന്റെ തലയിൽ തൊട്ട അവന്റെ കൈകളിലെ ചോര കണ്ടതും എന്റെ ബോധം പോയി..." ഇതൊക്കെ പറയുമ്പോൾ മിസ്രിടെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു... "ബോധം വരുമ്പോൾ കോളേജിലെ അടുത്തുള്ള ക്ലിനിക്കിൽ ആയിരുന്നു "ഡീ വേദന കുറവുണ്ടോ "മുന്നിൽ നിൽക്കുന്ന ആദിടെ വെപ്രാളം പിടിച്ച ചോദ്യം ആണ് കണ്ണു തുറന്നപ്പോൾ തന്നെ കേട്ടത്... "പിന്നെ നല്ല സുഗാ...ഒരു ഒരു ബാറ്റ് ഓ വടിയോ കൊണ്ട് വാ നിന്റെ തലമണ്ടക്ക് ഇട്ടു ഒന്ന് തരാം വേദന ഉണ്ടോ ഇല്ലയോ എന്ന് അപ്പൊ പറഞ്ഞ മതി" എണീട്ട് ഇരുന്ന് കൊണ്ട് അവൾ പറയുന്നത് കേട്ട് ആദി അവളെ കൂർപ്പിച്ചു നോക്കി... "വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ... ആര അതിന്റെ ഇടക്ക് കേറി നിക്കാൻ പറഞ്ഞെ നിനക്ക് അങ്ങനെ തന്നെ വേണം"ആദി "ഹോ ഒരു കയ്യബദ്ധം..."അവൾ തലയിൽ കൈവെച്ചു...

"മതി.. ഇവിടെ കിടന്ന് സുഖം പിടിച്ചൂലെ... വാ വീട്ടിൽ പോകാം "ആദി പറഞ്ഞുകൊണ്ട് അവളേം പിടിച്ചു ബെഡിൽ നിന്നു എണീപ്പിച്ചു മരുന്നും പൈസയും കൊടുത്തിറങ്ങി... പുറത്ത് ബൈക്കിനു ചാരി നിൽക്കുന്ന ക്ലാസ്സിലെ അൻവറിനെ കണ്ടതും ആദി മിസ്രിയെയും വലിച്ചു നടന്നു... "മിസ്രി " അൻവർ വിളിച്ചത് കേട്ട് അവൾ നിന്നു...അപ്പോഴാണ് അവൾ അവനെ കാണുന്നത്.. "എന്താടാ "മിസ്രി "സോറി... ഞാൻ കണ്ടില്ല നിന്നെ... നീയെന്തിനാ അടിപിടി നടക്കുന്നതിന്റെ ഇടയിൽ വന്നത് അതുകൊണ്ടല്ലെ" അൻവർ പറഞ്ഞത് കേട്ട് അവൾ ചമ്മിയ ചിരി നൽകി... "അല്ലേടാ നിന്റെ തലക്കും കൈക്കും പരുണ്ടല്ലോ... തേർഡ് യേർസ് നന്നായി പെരുമാറി അല്ലെ "മിസ്രി കളിയോടെ പറഞ്ഞു... "തേർഡ് യേർസ് എന്റെ രോമത്തിൽ പോലും തൊട്ടിട്ടില്ല.. പിന്നെ ഈ ചതവ് "അവന് അമർത്തി പറഞ്ഞുകൊണ്ട് ആദിയെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് നടന്നു... മിസ്രി അവന് പോയതും തിരിഞ്ഞു ആദിയെ ഉഴിഞ്ഞോന്നു നോക്കി... അവൻ തലതിരിച്ചു ആകാശം നോക്കി നില്കുന്നത് കണ്ടതും അവൾക് ഏകദേശം പിടി കിട്ടിയിരുന്നു... "ഡാ കള്ളതെമ്മാടി "അവന്റെ കോളറിൽ പിടിക്കാൻ തുടങ്ങിയതും അവന് ഓടിയിരുന്നു പുറകെ അവളും...

"എന്തിനാഡാ തെണ്ടി അവനെ നീ അടിച്ചത് "ബൈക്കിൽ ഇരിക്കുമ്പോൾ കിതച്ചുകൊണ്ട് അവൾ ചോദിച്ചു "പിന്നെ തലയും പൊട്ടി നിലത്തിരിക്കുന്ന നീയും ബാറ്റും പിടിച്ചു നിക്കുന്ന അവനേം കണ്ടപ്പോ കെട്ടിപിടിച്ചു ഉമ്മ വെക്കാൻ തോന്നീല "ആദി പറയുന്നത് കേട്ട് അവൾക് ചിരി വന്നു... "എടാ അവന് ആയിരുന്നില്ല... വേറെ ആരുടെയോ വടി തെറിച്ചു തലയിൽ തട്ടിയതാ നീ വെറുതെ " "ഓ ഇപ്പൊ എന്റെ തലയിൽ ആയോ... കൊടുക്കാനുള്ളത് കൊടുത്തു പോയി എനി തിരിച്ചെടുക്കാൻ കഴിയില്ല... നീ അത് വിട്ട് ഈ തലേലെ കെട്ടും വെച്ച് എങ്ങനെ വീട്ടിൽക്കറും എന്നാലോചിക്ക്... അല്ലെങ്കിലോ നിന്റെ ഉമ്മ ന്തേലും കിട്ടാൻ കാത്ത് നിക്കുവാ നിനക്കിട്ട് കൊട്ടാൻ... ശെരിക്കും നീ അവരുടെ മോൾ തന്നെ ആണോടി... അല്ലാ അവരുടെ പെരുമാറ്റാം കണ്ടാ തോന്നില്ല...അതാ " അവന് പറഞ്ഞുകഴിഞ്ഞു കുറച്ചു നേരം അവള്ടെ അനക്കമൊന്നും കാണാഞ്ഞതും ബൈക്കിലെ മിറർ ഗ്ലാസ്സിലൂടെ അവളെ നോക്കി... കണ്ണുകൾ നിറഞ്ഞിരിക്കുന്ന മിസ്രിയെ കണ്ടതും അവന് പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്...അവൾ അത് വല്ലാതെ കൊണ്ടു.. "ശ്യേ "അവന് സ്വയം പറഞ്ഞുകൊണ്ട് ബൈക്ക് സൈഡിൽ നിർത്തി... "ഇറങ് " "എന്തിനാ " "ഇറങ്ങേടി "അവന് പറഞ്ഞതും അവൾ ഇറങ്ങികൊണ്ട് അവന്റെ മുന്നിൽ നിന്നു...

"എന്തിനാ കരഞ്ഞേ " "കരയാനോ.. കണ്ണിൽ പൊടി കയറിയതാ നോക്ക് "അവൾ കണ്ണ് തള്ളി പറയുന്നത് കേട്ട് അവന് ചിരിച്ചു... "എടി പൊട്ടി ഞാൻ എന്തെക്കൊയോ പറഞ്ഞെന്ന് വിചാരിച്ചു നീ ഇങ്ങനെ മോങ്ങല്ലേ... പിന്നെ നിന്റെ ഉമ്മ അല്ലെ... വഴക്ക് ഒരു ചെവിലൂടെ കേട്ട് മറ്റേ ചെവിലൂടെ വിടണം "അവന് അവള്ടെ തലയിൽ കൊട്ടി പറഞ്ഞത് കേട്ട് അവൾ തല ഉഴിഞ്ഞുകൊണ്ട് ബൈക്കിൽ കേറി...  "ഉമ്മാ ദേ ഇത്ത വന്നു " ബൈക്ക് വീടിനു മുറ്റത് നിർത്തുമ്പോൾ ആണ് ഷാന അകത്തേക്ക് വിളിച്ചു പറഞ്ഞത്... "ദേ നിന്റെ പാര ഉമ്മറത്തു തന്നെ ഉണ്ടല്ലോ "ആദി മിസ്രി കേൾക്കാൻ പാകം പറഞ്ഞു അവൾ അവനെ ഒന്ന് തട്ടിക്കൊണ്ടു ഇറങ്ങി... "ഓ വന്നോ... എന്താടി നിന്റെ തലയിൽ... എവിടെ നോക്കി നടന്നതാ നീ "സീനത് പുറത്തിറങ്ങുമ്പോൾ തലയിൽ കെട്ടുമായി നിൽക്കുന്ന മിസ്രിയെ കണ്ടു ചോദിച്ചു.. "അത് അമ്മായി ന്റെ ബൈക്ക് ഒന്ന് സ്ലിപ് ആയി അപ്പൊ തലയടിച്ചു വീണതാ " മറുപടി എന്ത് കൊടുക്കും എന്നറിയാതെ നിന്നു പരുങ്ങുന്ന മിസ്രിയെ കണ്ടു അവന് പറഞ്ഞു...

അവനെ കണ്ണു തള്ളി നോക്കുന്ന മിസ്രിയെ കണ്ണിറുക്കി... "ഓ... എന്നിട്ട് മോനെന്തേലും പറ്റിയോ " "ഇല്ലമ്മായി "ആദി "നീ ചെല്ല് എന്നിട്ട് നാളെ ചെയ്യാനുള്ള പ്രൊജക്റ്റ്‌ എഴുതി പെട്ടെന്ന് എനിക്ക് സെൻടണെ "അവന് ഇളിച്ചുകൊണ്ട് പറയുന്നത് കേട്ട് മിസ്രി കൊഞ്ഞനം കുത്തികൊണ്ട് അകത്തേക്ക് കയറി... അവന് ബൈക്ക് തിരിച്ചു പോകാൻ നിന്നതും മുന്നിൽ ഷാന വന്നു നിന്നു.. "ആദിക്ക... ആദിക്കാക്ക് കോളേജിൽ നിന്ന് വരുമ്പോൾ എന്നേ കൂടി കൂട്ടിക്കൂടെ " "അതിനു നീ സ്കൂൾ ബസ്സിൽ അല്ലെ പോയി വരുന്നെ പിന്നെന്തിനാ "ആദി "അല്ലാ ഇത്തു ബസ്സിന്‌ വരൂലേ അങ്ങനെ ആവുമ്പോ എന്നേ കൂട്ടി വന്നൂടെ സ്കൂൾ ബസ്സിന്‌ പോയി മടുത്തു " "ഫീസ് അടച്ചിട്ടല്ലേ സ്കൂൾ ബസ്സിന്‌ പോയി വരുന്നേ തത്കാലം അതിനു പോയ മതി... പിന്നെ നിന്റെ ഇത്തയും ഞാനും പണ്ട് തൊട്ടേ ഒരുമിച്ചാ പോയിവരുന്നേ... എനിയും അങ്ങനെ ആയിരിക്കും "അവന് കടുപ്പിച്ചു പറഞ്ഞുകൊണ്ട് ബൈക്ക് എടുത്തു... ഷാന അവനെ പല്ലുകടിച്ചുകൊണ്ട് നോക്കി ഗേറ്റ് കടന്നു പോകുന്നത് നോക്കി നിന്നു... *************

"ഹോ അങ്ങനെ അതും കഴിഞ്ഞു കിട്ടി "ബുക്ക്‌ എടുത്തു വെച്ച് കൊണ്ട് മിസ്രി ബെഞ്ചിൽ തല ചാരി ആദിയെ നോക്കി പറഞ്ഞു.. "ഒന്നുല്ലെ തീർന്നുള്ളു... എനിയും ഉണ്ട് 5 എണ്ണം കോപ്പ് "തലക്ക് കയ്യ് വെച്ച് ആദിയും പറഞ്ഞു... ആദി ആരെയോ നോക്കുന്നത് കണ്ടതും മിസ്രി ബെഞ്ചിൽ നിന്നു തല ഉയർത്തി ക്ലാസ്സിലേക്ക് നോക്കി രണ്ട് ബുക്കും പിടിച്ചു ക്ലാസ്സിൽ കേറുന്ന അൻവറിനെ കണ്ടതും അവൾ അവനു ചിരി നൽകി... അവന് ഒന്ന് നോക്കികൊണ്ട് അവർക്ക് തൊട്ടപ്പുറം ഉള്ള ബാക്കിൽ ഒറ്റക്ക് പോയി ഇരുന്നു... "ഹോ അതൊക്കെ ആണ് ലൈഫ്... ഇവനൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ഇല്ലേ... കണ്ടില്ലേ ഫസ്റ്റ് ഹവർ കഴിഞ്ഞിട്ട് കേറി വരുന്നത്... മിക്കപ്പോഴും ലേറ്റ് ആയിട്ടാ വരുന്നേ അറ്റെൻഡൻസ് ഒന്നും വേണ്ടേ " മിസ്രി ആരോടെന്ന പോലെ പറഞ്ഞു "നിനക്കെങ്ങനാ അറിയാം അവന് ലേറ്റ് ആയിട്ടാ വരുന്നേ എന്ന് "ആദി ചോദിക്കുന്നത് കേട്ട് അവൾ അവന് ചെറഞ്ഞു നോക്കി... "നിന്നെ പോലെ അല്ലാ ക്ലാസ്സിൽ ശ്രെദ്ധ ഉള്ളവളാ ഞാൻ ആരൊക്കെ വരുന്നുണ്ട് പോകുന്നുണ്ട് എന്ന് എനിക്ക് നന്നായി അറിയാം അല്ലാതെ നിന്നെ പോലെ ബുക്കും പിടിച്ചു ഇങ്ങനെ മുഖവും വെച്ച് ഇരുന്നോളും "ആദിയെ കൂർപ്പിച്ചു കൊണ്ടവൾ പറഞ്ഞു തലചെരിച്ചു...

"എന്നാലും അവനെന്താ ഒറ്റക്ക് ഇരിക്കുന്നെ "അൻവറിനെ നോക്കി അവൾ പറഞ്ഞു... "ആ എനിക്കെങ്ങനെ അറിയാനാ "ആദി കൂസൽ ഇല്ലാതെ പറഞ്ഞു "എടാ നീ ഇന്നലെ അടിച്ചതിന് സോറി പറഞ്ഞില്ലല്ലോ... വാ ഒരു സോറി പറഞ്ഞിട്ട് വരാം "മിസ്രി അവന്റെ കയ്യില് തട്ടി വിളിച്ചു.. "പിന്നെ ന്റെ പട്ടി വരും... ഓൾടെ ചോറി... ഞാൻ ലൈബ്രറിയിൽ പോകുവാ.... ദേ ഇതും പറഞ്ഞു എന്റെ ചെവി തിന്നാൻ അങ്ങോട്ടേക്ക് വന്നേക്കരുത് എനിക്കിച്ചിരി സമാധാനം വേണം "അവന് അവളെ കലിപ്പിച്ചു നോക്കികൊണ്ട് സീറ്റിൽ നിന്നു എണീറ്റു പോയി.. "ഇതിനു മാത്രം ആ ലൈബ്രറിയിൽ എന്തുവാ ഉള്ളെ... തെണ്ടി കാണിച്ചു തരുന്നുണ്ട് ഞാൻ... ഇപ്പൊ നീ വല്ലാതെ എന്നേ അങ്ങ് തളർത്തുവാ ബ്ലഡി ഫൂൾ "ആദി പോകുന്നതും നോക്കി അവൾ പിറുപിറുത്തു... "എന്താടോ ഒറ്റക്ക് ഇരുന്ന് പിറുപിറുക്കുന്നെ "തൊട്ടടുത് പെട്ടെന്നുള്ള ശബ്ദം കേട്ടതും അവൾ ഞെട്ടിപ്പോയി... അടുത്തിരിക്കുന്ന അൻവറിനെ കണ്ടതും ശ്വാസം നേരെ വീണു... "ഹോ വരുമ്പോ ഒന്ന് പറഞ്ഞൂടെടോ ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി "നെഞ്ചത് കൈവെച്ചു കൊണ്ട് മിസ്രി പറഞ്ഞു "തലേൽ വേദന ഉണ്ടോ ഇപ്പൊ...കെട്ട് അഴിച്ചില്ലല്ലോ "മിസ്രിയുടെ തലയിൽ കെട്ട് നോക്കി അവന് ചോദിച്ചു... "കുഴപ്പില്ല.. ഇന്ന് പോകും വഴി ക്ലിനിക്കിൽ കേറി അഴിക്കണം "അവൾ ചിരിയോടെ പറഞ്ഞു.. അവന് ഒന്ന് മൂളി... "പിന്നെ സോറി ട്ടോ... ആദി കാര്യം അറിയാതെ അൻവർ ബാറ്റും പിടിച്ചു നില്കുന്നത് കണ്ടു തെറ്റിദ്ധരിച്ചു കൊണ്ട് അടിച്ചതാ..."

മിസ്രി അവനെ നോക്കി പറഞ്ഞു.. "ഏയ്.. സത്യം പറഞ്ഞ ഞാനും ഞെട്ടി എവിടുന്നാ വടി വന്നത് എന്നറിയില്ല പക്ഷെ തന്റെ തലയിലെ ചോര കണ്ടപ്പോ എല്ലാരും ഓടി... ഞാൻ എന്താ ചെയ്യണ്ടേ വെച്ച് നിന്നതായിരുന്നു... അപ്പോഴാ ആദിൽ വന്നു നിന്നെ എടുത്ത് പോയത്... എന്തായി എന്ന് അറിയാൻ വന്ന എന്നേ വെറുതെ തല്ലി... എന്തിനാ തല്ലുന്നേ എന്നറിയാതെ തല്ലുകൊണ്ടാ ആള് ഞാൻ ആയിരിക്കും "അൻവർ തമാശയുടെ പറഞ്ഞു "ശെരിക്കും സോറി... അവന് അങ്ങനെയാ... എന്തേലും കണ്ട അപ്പൊ ഇരിച്ചു കേറും ദേഷ്യം... പിന്നെ എനിക്ക് എന്തേലും പറ്റുന്നത് കണ്ടാ സഹിക്കില്ല അവനു " മിസ്രിക്ക് ആദിയോട് വല്ലാത്ത സ്നേഹം നിറഞ്ഞു... "നിങ്ങള് തമ്മിൽ ലവ് ആണോ "മിസ്രിയുടെ മുഖം കാണെ അവനു ചോദിച്ചു അവൾ അവനെ ഒന്ന് തുറിച്ചു നോക്കി.... പതിയെ പൊട്ടിച്ചിരിക്കാൻ തുടങ്ങി... ക്ലാസ്സിലെ എല്ലാരുടേം ശ്രെദ്ധ അവരിൽ ആയെന്നറിഞ്ഞതും അൻവർ ചോദിച്ചത് കുഴപ്പയോ എന്ന മട്ടിൽ അവളെ നോക്കി എന്നാൽ അവൾ ചിരി നിർത്താൻ പാട് പെടുകയായിരുന്നു... "താനുംകൂടിയേ ഈ ക്ലാസ്സിൽ ചോദിക്കാൻ ഉള്ളൂ "അവൾ ചിരി കടിച്ചുപിടിച്ചു കൊണ്ട് പറഞ്ഞു.. "പിന്നെ എപ്പോഴും ഒട്ടിയും മുട്ടിയും നടക്കുന്ന നിങ്ങളെ കണ്ടാൽ ആര വിചാരിക്കത്തെ "അവന് പറയുന്നത് കെട്ട് അവൾ കണ്ണ് മിഴിച്ചു നോക്കി..

"എടൊ.. അവന് എന്റെ വല്ലിക്കാന്റെ മോനാ മൈ കസിൻ ബ്രദർ... അതിനേക്കാൾ ഹി ഈസ്‌ മൈ ബെസ്റ്റ് ബഡ്‌ഡി... പഠിച്ചതും വളർന്നതും ഇപ്പൊ പഠിക്കുന്നതും ഒരുമിച്ചു പിന്നെ എങ്ങനെ ഒട്ടിയും മുട്ടാതെയും നടക്കും "അവൾ ഗമയോടെ പറയുന്നത് കേട്ട് അവന് ചിരിച്ചു കൂടെ അവളും...  "ഡാ അതി ദേ അൻവർ "ക്ലിനിക്കിൽ നിന്ന് തലയിലെ കെട്ടഴിച്ചു തിരികെ ഇറങ്ങുമ്പോൾ ആണ് ബൈക്കിൽ ചാരി നിൽക്കുന്ന അൻവറിനെ ചൂണ്ടി മിസ്രി പറഞ്ഞു... "അതിനു"ആദി അവളെ നോക്കി പുരികം പൊക്കി... "അതിനു കുന്തം അവനെ കാണുമ്പോൾ നീയെന്തിനാ മസിൽ പിടിക്കുന്നെ... ഞാൻ പറഞ്ഞില്ലേ അവന് അല്ല എന്ന്" "അവന് അല്ലെങ്കിൽ ഒക്കേ പക്ഷേ നീയെന്തിനാ അവനെ കാണുമ്പോ ഇങ്ങനെ എക്സയ്റ്റ് ആവുന്നേ"ആദി "ഓ നിനക്ക് അവനെ ഫേസ് ചെയ്യാനുള്ള മടി അല്ലെ ഇങ്ങനെ മൂഡും വീർപ്പിച്ചു നടക്കുന്നെ... ഞാൻ ശെരിയാക്കി തരാ.... അൻവർ ഇങ് വാ " ആദി എന്തേലും പറയുന്നതിന് മുന്നേ അവൾ അവനെ വിളിച്ചു... അത് കേട്ട് അൻവർ അവർക്കരികിൽ വന്നു കൈകെട്ടി നിന്നു... "നീയെങ്കിലും കുറച്ചു മസിൽ വിടെടോ... ഇവനോ ഇങ്ങനെ നീയും ഇവനെ കാണുമ്പോ ഇങ്ങനെ നോക്കുന്നത് എന്തിനാ "മുഖം വീർപ്പിച്ചു നിൽക്കുന്ന അൻവറിനെ നോക്കി പറഞ്ഞു...

"ഓഹോ അങ്ങനെ ആണോ... ആയ്കോട്ടെ... നിന്റെ കൂടെ എനി ബൈക്കിൽ ഞാൻ ഇല്ലാ.. ഞാൻ ബസ്സിന്‌ പൊക്കോളും... പിന്നെ നിന്നോട് ഇന്ന് മിണ്ടിയതൊക്കെ മറന്നേക്ക് എനി മേലാൽ നിന്നോടും ഞാൻ മിണ്ടില്ല " രണ്ടു ശത്രുരാജ്യമായി നിൽക്കുന്ന അൻവറിനോടും ആദിയോടുമായിരുന്നു പറഞ്ഞുകൊണ്ട് ദേഷ്യത്തിൽ മിസ്രി നടന്നു... "പടച്ചോനെ പുറകിന്ന് വിളിക്കണേ... ബസ് കേറാനുള്ള പൈസ പോലും ഇല്ലാ.. എന്നിട്ടും അടിപൊളി ഡയലോഗ് കാച്ചിയിട്ടാ വരുന്നേ..... ഇവരെന്താ വിളിക്കത്തെ... പരട്ട ആദി നീയും വിളിച്ചില്ലല്ലോ... ആടെ നിക്ക് കാണിച്ചു തരാം ഞാൻ... എന്തായാലും ഇപ്പൊ തോറ്റു കൊടുത്തില്ലേൽ ആകെ ചമ്മും.... എന്തായാലും ചെന്ന് മിണ്ടിയെക്കാം " എന്നും ഓർത്തു മിസ്രി തിരിഞ്ഞുനോക്കിയതും ഇന്ത്യയും പാകിസ്താനുമായി നിന്ന രണ്ടും അടക്കേം ചക്കരേം പോലെ ഒട്ടി നിന്ന് സംസാരിക്കുന്നു... "കള്ളാ ബലാലുക്കൾ "അവരെ പ്രാകികൊണ്ടവൾ അവരുടെ അടുത്തേക്ക് നടന്നു... "ഹ്മ്മ്മ് എന്തെ ബസ്സിന്‌ പോകുന്നില്ലേ "ആദി അവളെ നോക്കി പുരികം പൊക്കി.. "നിങ്ങള് മിണ്ടിയല്ലോ ഇനിയെന്തിനാ ഞാൻ പോണേ "അവൾ ചുണ്ട് കൊട്ടി.. "അല്ലാതെ ബസ്സിന്‌ പോകാൻ കാശില്ലാത്തൊണ്ടല്ല "അവൻ കനപ്പിച്ചു പറഞ്ഞതും അൻവർ ചിരിക്കാൻ തുടങ്ങി... അത് കണ്ടു കണ്ണുരുട്ടിയെങ്കിലും രണ്ടിന്റെയും ചിരിയിൽ അറിയാതെ അവളും ചിരിച്ചിരുന്നു... അവിടെ തുടങ്ങുവായിരുന്നു എന്റെയും ആദിയുടെയും മാത്രം ലോകത്തു പുതിയ ഒരുവന്റെ ചങ്ങാത്തം....

മൂവരും ചേർന്നാൽ അടിയും വഴക്കും കളിയാക്കലും... എപ്പോഴും എന്നെയിട്ടാ കളിയാക്കുക... കപട ദേഷ്യം കാട്ടി നിന്നാലും ഒരു കുറവും കാണിക്കില്ല നല്ലോണം വാരും... പക്ഷെ ഞാനും അത് ആസ്വദിച്ചിരുന്നു... പതിയെ അൻവറിന്റെ വീട്ടിൽ സ്ഥിരം അഥിതിയായി ഞങ്ങൾ... സമ്പത്തിൽ ഞങ്ങളെക്കാൾ കുറവുള്ളവർ ആണേലും ജീവിച്ചു പോകാനുള്ള വക അവനുണ്ട്.. പോരാത്തതിന് വലിയ കുടുംബമാണ് ഇക്കാ ഇത്ത എളേമ്മ മക്കള് അമ്മായി അങ്ങനെ ഒരു വെല്ല്യ കൂട്ടുകുടുംബം ആണ് അവനു... അവന്റെ വീട്ടിൽ ചെന്നാൽ എന്ത് രസമാണെന്ന് അറിയുമോ... അവർക്കും ഒരുപാട് ഇഷ്ടമായിരുന്നു എന്നേം ആദിയെയും... എന്നാൽ എന്റെ വീട്ടിലോ അൻവറിനോടുള്ള കൂട്ടു കൂടാൻ തന്നെ സമ്മതിക്കാറില്ല ആദിടെ വീട്ടുകാർക്ക് ഇഷ്ടമാ അൻവറിനെ എന്ന എന്റെ ഉപ്പേം ഉമ്മയും അവന്റെ മുന്നിൽ നിന്നും അല്ലാത്തപ്പോഴും സമ്പത് പണം ഇതിന്റെ പേരിൽ അപമാനിച്ചിട്ടേ ഉള്ളൂ... പക്ഷെ അതൊന്നും ഞങ്ങൾടെ ഫ്രണ്ട്ഷിപ്പിൽ ബാധിച്ചിട്ടില്ല... വർഷങ്ങൾ കടന്നു ഞങ്ങളുടെ സൗഹൃദവും വളർന്നു അതിലുപരി അൻവറിൽ സുഹൃത്തിനേക്കാൾ മറ്റൊരു സ്ഥാനം എന്റെ ഹൃദയത്തിൽ പൂവിട്ടിരുന്നു... പറഞ്ഞില്ല ആരോടും... എന്തിനു ഞാൻ പോലും അറിഞ്ഞില്ല...

എന്നാൽ മറ്റു പെൺകുട്ടികളോട് സംസാരിക്കുമ്പോൾ ദേഷ്യം സങ്കടം കുശുമ്പ് അങ്ങനെ പലതും തോന്നി തുടങ്ങി അപ്പോഴാ അപ്പോഴാ എനിക്ക് മനസ്സിലായെ ഒരുപാട് ഇഷ്ടമാണ് അവനെ എന്ന്... എന്നാൽ പറഞ്ഞുകഴിഞ്ഞാൽ അവനിൽ നിന്ന് ഒരു നെഗറ്റീവ് കേൾക്കാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു അതുകൊണ്ട് തന്നെ മനസ്സിൽ സൂക്ഷിച്ചു... പിജി ലാസ്റ്റ് ഇയർ ആയപ്പോഴാണ് ആദിയോടെങ്കിലും പറയണം തോന്നിയത്... വേറൊന്നും കൊണ്ടല്ലാട്ടോ... പിജി ക്ക് പഠിക്കുമ്പോഴാ ഡിഗ്രി ജൂനിയർ ആയി ഒരുത്തി വന്നത്... കണ്ടമാത്രെൽ എന്റെ ആദിടെ നെഞ്ചിൽ കേറി കൂടി... അത് മതിയല്ലോ എനിക്ക് എന്റേതും കൂടി പറയാൻ... അവനെ സഹായിക്കണമെങ്കിൽ ഞാൻ തന്നെ വേണം... അത് മനസ്സിലാക്കി ഞാൻ അവനോട് എന്റെ പ്രണയം പറഞ്ഞു... " മിസ്രി പറഞ്ഞുനിർത്തിയതും അയിശു അവളെ നോക്കി... "അങ്ങേർക്ക് പ്രണയണോ "ആയിശു ഓർത്തു... മുന്നിൽ ഉള്ള ചൂട് കാപ്പി ഒറ്റ ഇറക്കിൽ കുടിച്ചു... നാവ് പൊള്ളിയതും അവൾ നാക്ക് കടിച്ചു... "എന്നിട്ടോ " അവളെ നോക്കുന്ന മിസ്രിയോട് ബാക്കി അറിയാനുള്ള ആകാംഷയിൽ ചോദിച്ചു... മിസ്രി ഒന്ന് ചിരിച്ചു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...