എന്റേത് മാത്രം: ഭാഗം 26

 

എഴുത്തുകാരി: Crazy Girl

"അൻവറിനോടുള്ള പ്രണയം ആദ്യം പറഞ്ഞത് ആദിയോടാ... അവന് ആദ്യം ഞെട്ടി നോക്കി... പിന്നീട് രണ്ട് ദിവസമാ എന്നോട് മിണ്ടാതെ നടന്നത്... അവന്റെ അവഗണന സഹിക്കാൻ വയ്യാതെ വന്നപ്പോൾ ഞാൻ പറഞ്ഞു നിനക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ടന്ന്.. എന്നാൽ അവന് എന്നോട് കടിച്ചുകീറാനുള്ള കലിപ്പിൽ ആയിരുന്നു.... എന്തുകൊണ്ടാ നേരത്തെ പറയാഞ്ഞേ എന്നും പറഞ്ഞു എന്റെ ചെവി തിന്നില്ലന്നെ ഉള്ളൂ... പക്ഷെ പിന്നീട് ഫുൾ സപ്പോർട് ആയിരുന്നു... അവനാ എനിക്ക് അൻവറിനോട് എന്റെ ഇഷ്ടം പറയാനുള്ള സാഹചര്യം എല്ലാം ഒരുക്കി തന്നത്... പക്ഷെ പറഞ്ഞയുടനെ തന്നെ മറുപടി കിട്ടിയിരുന്നു " മിസ്രിയുടെ കണ്ണുകൾ നിറഞ്ഞു എങ്കിലും ചുണ്ടിൽ മായാത്ത ചിരിയുണ്ടായിരുന്നു... ആയിശു അവളെ നോക്കി... "എന്നേ പോലെ ഒരു പെണ്ണിനെ അല്ല അവന് ആഗ്രഹിച്ചത്.. എന്നേ അങ്ങനെ കാണാൻ അവനു സാധിക്കില്ല എന്നായിരുന്നു പറഞ്ഞത്... കേട്ടപ്പോൾ ഒന്നും തോന്നിയില്ല മനസ്സാകെ ശൂന്യം ആയിരുന്നു... ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ ഈ സ്നേഹവും പ്രണയവും ഒന്നും... വീട്ടിൽ എത്തിയപ്പോഴും ഒന്നുമില്ലായിരുന്നു... എന്നാൽ എനി അവന്റെ മുന്നിൽ ചെല്ലിന്ന എന്ന് മനസ്സിൽ ഉറപ്പിച്ചു..... കാരണം കണ്ടാൽ എനിക്ക് മറക്കാൻ പറ്റിയില്ലെങ്കിലോ എന്നോർത്ത്...

എന്തുകൊണ്ടോ അവനും എന്നോടുള്ള അടുപ്പം കുറഞ്ഞു വന്നപ്പോളാണ് എനിക്ക് മനസിലായത് എത്രത്തോളം അവൻ എന്റെ ഹൃദയത്തിൽ വേരുറച്ചിട്ടുണ്ടെന്ന്... അവന്റെ ഓരോ അവഗണനയും എന്നേ തളർത്തി... ഓരോ ദിവസവും ആദിക്ക് മുന്നിൽ കരഞ്ഞുകൊണ്ട് അവനെ തരുമോ എന്ന് ചോദിക്കും... ഒരിക്കെ അവന്റെ നെഞ്ചിൽ വീണു കരയുമ്പോളാ ഉപ്പയും ഉമ്മയും ഷാനയും വന്നത്... പെട്ടെന്ന് അവനിൽ നിന്ന് അടർന്നു മാറി... എന്തെന്ന് ചോദിച്ചു വന്നെങ്കിലും ക്ലാസ്സിൽ കൊടുക്കാൻ വെച്ച സെമിനാർ പ്രൊജക്റ്റ്‌ കാണാതെ പോയി എന്ന് പറഞ്ഞു ഒഴിഞ്ഞു... എന്നാൽ പിന്നീട് ഓരോ ദിവസവും അവർ എന്നേ നിരീക്ഷിക്കുവാണെന്ന് എനിക്ക് അറിയില്ലായിരുന്നു... ഒരിക്കൽ ഞാനും ആദിയും എന്റെ മുറിയിലേക്ക് പോകുമ്പോൾ ആയിരുന്നു ഉപ്പ പറഞ്ഞത് എന്റെ കല്യാണം ഉറപ്പിച്ചു എന്ന്... കേട്ടമാത്രാ ഞാനും അവനും ഞെട്ടി... അതിനേക്കാൾ ഞെട്ടിയത് എന്നേ കെട്ടാൻ പോകുന്നവൻ ശാമിൽക്ക ആണെന്ന് അറിഞ്ഞപ്പോൾ ആണ്.. തകർന്നു പോയി ഞാൻ... അയാളെ പോലെ ഒരു പെണ്ണുപിടിയനെയും കള്ളുകുടിയനെയും കെട്ടില്ലെന്ന് പറഞ്ഞു...

എന്നാൽ ഉപ്പാടെ തഴമ്പ് പിടിച്ച കയ്കൊണ്ടായിരുന്നു മറുപടി... അടികിട്ടി വെച്ചുപോയ ഞാൻ ആദിയുടെ കൈക്കുള്ളിൽ കിടന്നു വേദന കൊണ്ട് അലറി... സ്വന്തം ഇക്കാ ആണെന്ന് അറിയാം എങ്കിലും അവനെ പോലെ ഒരുത്തനു ഇവളെ കെട്ടിക്കാൻ എങ്ങനെ മനസ്സ് വന്നു എന്ന് ആദി ചോദിക്കുമ്പോൾ അവരിൽ മറുപടി ഒന്നേ ഉണ്ടായിരുന്നുള്ളു... നിന്റെ ഉപ്പക്കും ഉമ്മക്കും അവനെ കെട്ടിച്ചാൽ നന്നാവും എന്നാ പറയുന്നേ... അപ്പൊ പുറത്ത് നിന്ന് ഒരുത്തിയെ കിട്ടില്ല എന്നുറപ്പാ... ഇവള് ആകുമ്പോൾ അവർക്ക് അറിയുന്നതല്ലേ എന്നായിരുന്നു... "സ്വന്തം മോളെ വെച്ച് പരീക്ഷിക്കാൻ നാണമില്ലേ "എന്നും പറഞ്ഞു ആദി വീട്ടിൽ നിന്ന് ഇറങ്ങി പോയി... വല്ലിക്കയോടും അമ്മായിയോടും അവന് ദേഷ്യപ്പെട്ടു എന്നാൽ അവരിൽ നിന്നറിഞ്ഞത് എന്റെ ഉപ്പാന്റേം ഉമ്മാന്റേം തീരുമാനം ആണ് എന്നേ അവിടെ അവരുടെ മരുമകൾ ആയി കയറ്റണം എന്നായിരുന്നു... അതവരുടെ ആഗ്രഹം ആണ് എന്നൊക്കെ പറഞ്ഞത് കൊണ്ടാണെന്നാണ്... ഒന്നിനും സാധിച്ചില്ല ആരോടും പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായി...

അൻവർ ഗൾഫിലേക്ക് പോയി എന്ന് കേട്ടു... അതോടെ മനസ്സ് മടുത്തു... ശാമിൽക്ക ഇടയ്ക്കിടെ വന്നു കാണാൻ തുടങ്ങി എന്നേ ഇഷ്ടമാണെന്ന് ചോരനിറമുള്ള കണ്ണുമായി പറയുമ്പോൾ മനസ്സിൽ പേടിയായിരുന്നു....ഇഷ്ടമല്ലാ എന്നറിഞ്ഞിട്ടും മനപ്പൂർവം ചേർത്ത് പിടിക്കാൻ തുടങ്ങി... സ്വന്തം വീട്ടിൽ ഉപ്പനെയും ഉമ്മനെയും സങ്കടത്തിൽ ആഴ്ത്തുന്ന ആൾ എന്റെ വീട്ടിൽ നല്ല മരുമോൻ ആയി.... കല്യാണം ദിവസം ഒരു പെണ്ണിന് വേണ്ട സന്തോഷമോ സങ്കടമോ ഒന്നുമില്ലാതെ കറുത്ത മനസ്സുമായി ആണ് ഞാൻ ചെന്നത്... മഹർ ചാർത്താൻ വരുന്ന ആൾക്ക് മുന്നിൽ ശീലപോലെ നിൽകുമ്പോൾ ഒരുതുള്ളി കണ്ണുനീർ കയ്യില് പതിഞ്ഞു... ഞെട്ടിപ്പോയി.... തലയുയർത്തി നോക്കുമ്പോൾ എന്റെ ആദി.. നിറഞ്ഞ കണ്ണോടെ ദയനീയഭാവത്തോടടെ എന്നേ നോക്കി... ഞെട്ടലിൽ നിന്നു മുക്തയായി എന്തേലും ചോദിക്കുമുന്നേ അവന്റെ മഹർ എന്റെ കഴുത്തിലണിഞ്ഞിരുന്നു... അവന്റെ മഹർ എന്റെ കഴുത്തിൽ ചുട്ടുപോളിക്കുമ്പോൾ അവന്റെ ഹൃദയം അതിനേക്കാൾ വെന്തു ഉരുകകയാണെന്ന് അറിഞ്ഞു ... മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ടു കരഞ്ഞു കലങ്ങിയ കണ്ണോടെ നിൽക്കുന്ന അമ്മായിയെയും സങ്കടം ഉണ്ടേലും ദൈര്യത്തോടെ നിക്കുന്ന വല്ലിക്കയേയും...

എന്നാൽ ഞാൻ ആഗ്രഹിച്ച എന്നേ ചേർത്ത് പിടിക്കാൻ കൊതിച്ച ആളുകൾ അവിടെ ഉണ്ടായിരുന്നില്ല... എന്റെ ഉപ്പയെയും ഉമ്മയെയും ഷാനയെയും കണ്ടില്ല ഞാൻ..... എന്റെ വീടിൽ നിന്ന് പടിയിറങ്ങുമ്പോൾ യാത്രയാക്കാൻ പോലും അവർ വന്നില്ല എന്നത് എന്റെ മനസ്സുപിടിച്ചുലച്ചു... പിന്നീട് അറിഞ്ഞു കഞ്ചാവ് കേസിൽ ശാമിൽക്ക അറസ്റ്റിലാണ്... എന്റെ ഭാവി ഓർത് വല്ലിപ്പയാ ആദിയോട് കെഞ്ചിയത്... എന്നാൽ എന്റെ ഉപ്പക്കും ഉമ്മാകും അതിനു താല്പര്യമില്ലായിരുന്നു.... ഒരുപാട് വിലക്കിയെങ്കിലും എന്റെ അവസ്ഥ മനസ്സിലാക്കി ആദി എടുത്ത തീരുമാനം ആയിരുന്നു അത്.... കുറച്ചു ദിവസം വേണ്ടി വന്നു എനിക്ക് സോബോധത്തിലേക്ക് വരാൻ... ആദിയും ഞാനും രണ്ട് വ്യക്തികളായി ആദ്യമായി കണ്ടുമുട്ടിയവരെ പോലെ ആയിരുന്നു ആദ്യദിവസങ്ങളിൽ.... ശാമിൽക്ക ജയിലിൽ നിന്ന് ഇറങ്ങി... വീട്ടിലേക്ക് വന്നവനെ വല്ലിപ്പയും അമ്മായിയും പുറത്താക്കി.... പതിയെ ഞാനും ആദിയും ഒരു ധാരണയിൽ വന്നെത്തി കാരണം ഒരിക്കലും എനിക്കവനെ എന്റെ ഭർത്താവായി കാണാൻ കഴിയില്ലായിരുന്നു അവനും അത് പോലെ ആയിരുന്നു... അത് കൊണ്ട് പണ്ട് എങ്ങനെ ആയിരുന്നു അത്പോലെ ആയിരിക്കും എനിയും എന്ന് തീരുമാനിച്ചു... പുറത്ത് എങ്ങനെയാണോ അത് പോലെ തന്നെ ബെഡ്‌റൂമിലും ഞങ്ങൾ നല്ല കൂട്ടുക്കാർ ആയി...

എന്നാൽ കുടുംബക്കാരിൽ ഞാനും ആദിയും നല്ലൊരു ഭാര്യഭർത്താവും ആയിരുന്നു... പ്രണയത്തെ വെല്ലുന്ന സൗഹൃദമാണെന്ന് ആർക്കും അറിയില്ലായിരുന്നു പറയാനും നിന്നില്ല... മൂന്ന് മാസം കഴിഞ്ഞു വീട്ടിൽ ഞങ്ങളുടെ സന്തോഷം നിറഞ്ഞു ... ഒരിക്കൽ വല്ലിക്കയും അമ്മായിയും കൂടെ ബിസിനസ്‌ ടൂറിനു പോയതായിരുന്നു ആദി ഓഫീസിലും തിരക്കായതിനാൽ ലേറ്റ് ആകും എന്ന് ആദി പറഞ്ഞിരുന്നു അത്കൊണ്ട് കിടക്കാൻ തുനിയുമ്പോൾ ആണ് ബെൽ അടിച്ചത്... ആദി ആയിരിക്കും എന്ന് കരുതി ഡോർ തുറന്നതേ എനിക്ക് ഓർമ ഉള്ളൂ എന്തോ വെച്ച് വായമൂടിയിരുന്നു അതിന്റെ ഗന്ധം കാരണം ബോധം മറയുമ്പോൾ എന്നേ വലിച്ചു കൊണ്ടുപോകുന്ന ആ രണ്ട് രൂപം മനസ്സിൽ ഇപ്പോഴും ഉണ്ട്... " മിസ്രി വല്ലാതെ വിയർത്തിരുന്നു... വല്ലാതെ കിതക്കുന്നത് പോലെ തോന്നി ആയിഷുവിനു... അവള്ടെ നാലുപാടും പിടയുന്ന കണ്ണുകൾ കാണവേ ആയിഷുവിനു എന്ത് ചെയ്യണം എന്ന് മനസ്സിലാവാതെ ഇരുന്നു..കൈകൾക്കൊക്കെ വല്ലാത്തൊരു വിറയൽ ആയിരുന്നു മിസ്രിക്ക്..

"മിസ്രി "പെട്ടെന്നവൾടെ അടുത്തേക്ക് വന്നവൻ അവൾക്ടുത്തുള്ള ചെയറിൽ ഇരുന്നു അവള്ടെ പുറത്ത് തലോടി... "ഒന്നുല്ലടാ..."ഇപ്പോഴും കിതച്ചുകൊണ്ട് അവനെ നോക്കി ചിരി വരുത്തി പറയുന്ന മിസ്രിയെ കണ്ടു അവൾക് വല്ലാതായി അയിശു പെട്ടെന്ന് ചെന്ന് മിനറൽ വട്ടർ വാങ്ങി വന്നു... "ഇത്.. ഇത് കുടിക്കു "അവൾ മൂടി തുറന്നു മിസ്രിക്ക് നേരെ നീട്ടി...മിസ്രി അത് കുടിച്ചു പതിയെ ശാന്തമായി... "ഞാൻ വിചാരിച്ചു ലേറ്റ് ആകും എന്ന് "മിസ്രിക്ക് മുന്നിലെ അയാളെ നോക്കി അവൾ ചിരിയോടെ പറഞ്ഞു... "അയിശു ഇത് അൻവർ... എന്റെ ഭർത്താവാ "ആയിഷുവിനു നേരെ അവൾ പരിചയപെടുത്തിയപ്പോൾ ആയിശുവിന്റെ കണ്ണുകൾ വിടർന്നു... ഒരുപാട് സംശയും മനസ്സിൽ ഉയർന്നു... അവൾ പതിയെ ചെയറിൽ ഇരുന്നു... "എന്തിനാ വീണ്ടും ഓരോന്ന് കുത്തിപ്പൊക്കുന്നെ "മിസ്രിയോടെ ശാസനയോടെ അൻവർ ചോദിച്ചു... "എല്ലാം പറയണം... ഞാൻ കാരണം എന്റെ ആദിക്ക് ഒന്നും വരാൻ പാടില്ല..... ഞാൻ ഇപ്പോ സന്തോഷമായി ജീവിക്കുന്നില്ലേ അത്പോലെ അവനും ഒരു ജീവിതം വേണ്ടേ "മിസ്രി പറഞ്ഞത് അവന് നോക്കി യിരുന്നു... ശേഷം അവള്ടെ മുടിയൊതുക്കി തലയിലെ തട്ടം ചുളിവ് ആയത് നേരെ ആക്കി കൊണ്ട് അവന് അവളെ ചേർത്ത് പിടിച്ചു...

ഒരു ചിരിയോടെ മിസ്രി അവന്റെ കയ്യില് ഒതുങ്ങി ഇരുന്നു .... ഇത് കാണെ ആയിശുവിന്റെ ചുണ്ടിൽ എന്തിനോ ചിരി മിന്നി... "ശരീരത്തിലെ എല്ലുകൾ നുറുങ്ങുന്ന വേദനയിൽ കണ്ണുകൾ കഷ്ടപ്പെട്ട് തുറക്കുമ്പോൾ മുന്നിൽ തന്റെ ശരീരത്തിലേക്ക് അമരുന്ന മുഖം കാണെ ഒന്ന് അലറി കരയാൻ പോലും എനിക്ക് ആയില്ലായിരുന്നു... അയാളുടെ കൈക്കുള്ളിൽ കിടന്ന് പിടയുമ്പോൾ അയാൾടെ കണ്ണുകളിലെ വശ്യമായ തിളക്കം കാണെ വീണ്ടും എന്റെ കണ്ണുകൾ അടയുകയായിരുന്നു... അവള്ടെ കണ്ണ് നിറഞ്ഞു.. അൻവറിന്റെ കൈകളിൽ മിസ്രി ഇറുക്കെ പിടിച്ചു ഒരു ആശ്വാസം എന്നപോലെ അവനും... നേരം പുലർന്നിരുന്നു കണ്ണുകൾ തുറന്നപ്പോൾ... കഷ്ടപ്പെട്ട് ബെഡിൽ നിന്നു എണീറ്റു നിലത്ത് ചിതറി കിടക്കുന്ന വസ്ത്രങ്ങൾ കാണെ ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു... ഉടുതുണി ഇല്ലാതെ ഞാൻ ഒരുപാട് നേരം ഇരുന്നു... എന്റെ ശരീരത്തെ കത്തിച്ചു കളയാൻ തോന്നി... പക്ഷെ എന്തിനു ഞാൻ മരിച്ചാൽ എനിക്കല്ലേ നഷ്ടം... അയാൾ വീണ്ടും അടുത്തതിനെ തേടി പോകുകയല്ലേ ഉള്ളൂ... കണ്ണിൽ പക ആയിരുന്നു എന്നിൽ ആഴ്‌നിറങ്ങിയ അവനെ കത്തിച്ചു കളയാനുള്ള പക...  "നീയെന്താ ഡോറും തുറന്നിട്ടെ... കള്ളൻ കേറിയാൽ. പോലും അറിയില്ല.....

സോറി ടി... ഇന്നലെതെ ഇടിയും മഴയിൽ ലോറി മറിഞ്ഞു റോഡ് ബ്ലോക്ക് ആയിരുന്നു അതാ തിരിച്ചു ഓഫീസിൽ തന്നേ പോകേണ്ടി വന്നേ ... നിന്നെ വിളിച്ചിരുന്നു പക്ഷെ ഫോൺ എടുത്തില്ല പിന്നെ വിചാരിച്ചു ഉറങ്ങി കാണും എന്ന് "ആദി കയ്യിലെ വാച്ച് അഴിച്ചു കൊണ്ട് പറഞ്ഞു... "ഇതെനിയും എണീറ്റില്ലേ മിസ്രി ഡീ എണീക്ക് "അവന് അവളെ നോക്കി വിളിച്ചു "മ്മ്മ് "അവൾ ഒന്ന് മൂളി.. "പിന്നെ അൻവർ വിളിച്ചിരുന്നു എന്നേ...അവന് നാട്ടിലേക്ക് വന്നു എന്ന് നിന്നെ ചോദിച്ചപ്പോൾ ഞാൻ എല്ലാം പറഞ്ഞു... അവനു നിന്നെ കാണണം എന്ന് " "എനിക്കാരെയും കാണണ്ടാ "അവൾ ചുരുണ്ടു കൂടി കൊണ്ട് പറഞ്ഞു "ഒന്ന് കണ്ടാൽ എന്താ.. നിന്റെ ഇഷ്ടം ഒന്നൂടെ പറഞ് നോക്കിയാലോ...അവന് ഇഷ്ടമാണേൽ നിന്നെ സേഫ് ആക്കി അയക്കുന്ന കാര്യം ഞാൻ ഏറ്റു "അവന് അവള്ടെ അടുത്ത് ബെഡിൽ ഇരുന്നു... "എന്നിട്ട് വേണം എനിക്കവളെ കാണാൻ... ടി ഒരു കല്യാണം കഴിഞ്ഞതാ എന്ന് പറഞ്ഞാൽ അവള്ടെ വീട്ടുക്കാർ സമ്മതിക്കുമോ... ചിലപ്പോ നിന്നെ കണ്ടു നീ കാര്യങ്ങൾ പറഞ്ഞാൽ സമ്മതിക്കുമായിരിക്കും അല്ലെ "മിസ്രിയെ തട്ടി അവന് ആവേശത്തോടെ പറഞ്ഞു.. "pls ആദി എന്നേ തൊട്ടുപോകരുത് എനിക്ക്... എനിക്ക് ആരേം കാണണ്ടാ"അവനെ വിറപ്പിച്ചുകൊണ്ടായിരുന്നു അവള്ടെ സംസാരം... ആദ്യമായിട്ടാണ് അവള്ടെ അങ്ങനെ ഒരു ഭാവം അവന് കാണുന്നത്... കാര്യം മനസ്സിലാവാതെ അവന് അവളെ നോക്കി... എന്നാൽ അവനെ നോക്കാതെ അവൾ മുറിയിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു...

പിന്നീട് ആരോടും മിണ്ടാതെ എല്ലാത്തിനും ദേഷ്യം കാണിച്ചു നടക്കുക ആയിരുന്നു മിസ്രി... വീട്ടിലുള്ളവർക് പോലും അവള്ടെ ഭാവം ഞെട്ടിച്ചു...അവള്ടെ പെട്ടെന്നുള്ള മാറ്റം കാരണം മിസ്രിയുടെ ഉപ്പയെയും ഉമ്മയെയും ഷാനയെയും വിളിച്ചു വരുത്തി... എന്താണ് കാര്യം എന്ന് അന്നോഷിച്ചു.. എന്നാൽ അവരിലെ മറുപടി അവളെ ഒന്നൂടെ തളർത്തി "പണ്ടേ അവൾ അങ്ങനെയാ... ഇടക്ക് ഒരുമാതിരി സ്വഭാവമാ അതുകൊണ്ടാ ശാമിൽനെ കൊണ്ട് കെട്ടിക്കാൻ നോക്കിയത് അവൾക് അതിലും നല്ല ആലോചന വരില്ലെന്ന് അറിയാം... പക്ഷെ പാവം ആദിക്കല്ലേ "സീനത് സങ്കടത്തോടെ പറഞ്ഞു.. "അമ്മായി എന്താ പറയുന്നേ അവള്ടെ കൂടെ കുട്ടികാലം മുതൽ നടക്കുന്നതാ ഞാൻ... ഇല്ലാവചനം പറയല്ലേ..."ആദി അവർക്ക് നേരെ ദേഷ്യപ്പെട്ടു "പിന്നെന്താ നീ തന്നെ പറ നീ പണ്ട് കണ്ടാ മിസ്രി ആണോ അവൾ... മോനെ എന്റെ മോൾ ആണെങ്കിൽ പോലും മോന്റെ ജീവിതം എന്റെ മോൾ കാരണം തകരാൻ പാടില്ല ഇപ്പൊ ഒരു ഡിവോഴ്സ് നടത്തിയാൽ മോനു നല്ലൊരു പെണ്ണിനെ കിട്ടും "നിസാർ പറഞ്ഞത് കേട്ട് അവന് ദേഷ്യത്തോടെ മുറിയിൽ നിന്ന് ഇറങ്ങി ഇതെല്ലാം കേട്ട് മുറിക്ക് പുറത്ത് നിക്കുന്ന മിസ്രിയെ കണ്ടു അവൻ വല്ലാതായി ... അവൾ അവനു നേരെ ഒന്ന് നോക്കി നടന്നു നീങ്ങി...

ആദി വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അവള്ടെ അടുത്ത് ചെന്നാൽ ദേഷ്യപ്പെടും എന്തിനു ഏതിനും മിണ്ടാട്ടം ഇല്ലാതെ ഇരിക്കും.... കഴിക്കാൻ കൊടുത്താൽ കഴിക്കും അല്ലെങ്കിൽ അതും ഇല്ലാ.. പെട്ടെന്നൊരു മാറ്റം അവനു മനസ്സിലാക്കാൻ പറ്റുന്നില്ലായിരുന്നു പിറ്റേന്ന് പുലരുമ്പോൾ മുറിയിൽ അവളെ കാണാതെ അവന് ചുറ്റും നോക്കി... വീട്ടിൽ എവിടെയും ഇല്ലെന്ന് കണ്ടതും പലരിലും പരിഭ്രാന്തി നിറഞ്ഞു... എന്നാൽ തലയണക്ക് പുറകിൽ വെച്ച കത്തിൽ അവന്റെ കണ്ണുടക്കി... "എനിയും ഈ ജീവിതം എനിക്ക് വയ്യ എന്റെ പുറകെ വരരുത്.. എനിക്ക് സ്വസ്ഥമായി ജീവിക്കണം... അന്നോഷിച്ചു വന്നാൽ എന്റ മയ്യത് ആയിരിക്കും നിങ്ങൾക് തിരികേ കൊണ്ട് പോകാൻ കഴിയുന്നത് " എന്നായിരുന്നു അതിൽ എഴുതിയത് അത് കാണെ ആദിയുടെ കണ്ണുകൾ നിറഞ്ഞു എപ്പോഴും വഴക്കിട്ട് കൂടെ നടന്നവൾ ഒരു വാക്ക് പോലും പറയാതെ പോയിരിക്കുന്നു... മരിച്ച വീട് പോലെ ആ വീട് ഉറങ്ങി... നാട്ടിൽ പലരും അറിഞ്ഞു... മിസ്രി പോയതറിഞ്ഞു നിസറും സീനത്തും ഷാനയും വന്നു... ആദിയുടെ അവസ്ഥയിൽ സങ്കടം തീർത്തു.... മിസ്രിയെ പറ്റി പലതും പറയാൻ തുടങ്ങി.. ആദി മിസ്രിയെ അന്നോഷിക്കാത്ത സ്ഥലമില്ലാതെയായി.. ഒന്ന് കണ്ട മതി എന്നായിരുന്നു അവനു... എന്നാൽ വിധി മറ്റൊരുവനിലാ എന്നേ എത്തിച്ചത്... മിസ്രി അൻവറിനെ നോക്കി അവന് ആ ഓർമകളിൽ പോയത് അവന്റെ ചുണ്ടിൽ അവൾക്കായി പുഞ്ചിരി മിന്നി..

(എനി അൻവർ പറയും ) "ബാങ്കിലെ ചില പേപ്പർസ് ശെരിയാക്കാൻ വയനാട് വരെ പോയതായിരുന്നു ഞാൻ... പുറത്തുള്ള ഹോട്ടലിലെ ഭക്ഷണം കഴിച്ചു ഫുഡ്‌പൊയ്സൺ ആയി ഗവണ്മെന്റ് ഹോസ്പിറ്റലിൽ 2 ദിവസം താമസം... ഒറ്റക്കായിരുന്നതിനാൽ മടുപ്പ് തോന്നിയില്ല നിരത്തിയിട്ടേക്കുന്ന ബെഡിൽ പലതരം ആൾക്കാർ ഉണ്ടായിരുന്നു... "കുറച്ചു അനങ്ങി നടക്കു കുട്ടി..." പുറത്ത് നിന്നു വാങ്ങിയ കഞ്ഞി കുടിക്കുമ്പോൾ ആണ് നഴ്സിന്റെ കനപ്പിച്ചുള്ള ശബ്ദം കേട്ടത്... ഗവണ്മെന്റ് ഹോസ്പിറ്റൽ അല്ലെ ഇത്രയൊക്കെയേ മര്യാദ ഉണ്ടാവൂ എന്നറിയുന്നത് കൊണ്ട് തന്നെ ശ്രെദ്ധിക്കാൻ പോയില്ല... എന്നാൽ പരിചയമുള്ള സ്വരം കാതിൽ ഒരു ഞെട്ടലോടെ ആണ് ഞാൻ ഇവളെ കാണുന്നത്... ഉന്തിയ വയറും താങ്ങി... ആകേ ക്ഷീണിച്ചു ഇരിക്കുന്ന മിസ്രിയെ കണ്ടമാത്രയിൽ എന്റെ ഉള്ളൊന്നു കാളി... ആദിയിൽ നിന്ന് അറിഞ്ഞിരുന്നു ഇവളെ കാണാതായത്... എന്നാൽ എന്റെ മുന്നിൽ ഇങ്ങനെ ഒരു കോലത്തിൽ പെടുമെന്ന് കരുതിയില്ല ... അടുത്ത് ചെന്നപ്പോൾ ഒന്ന് കൊടുക്കാനാ തോന്നിയത്... ഈ ഒരു അവസ്ഥയിൽ ഏതോ നാട്ടിൽ ഒറ്റക്ക് ജീവിക്കുന്നത് കണ്ടിട്ട്... എന്നാൽ എന്നേ പോലും മൈൻഡ് ചെയ്യാതെ പോകാൻ തുനിഞ്ഞ ഇവളെ പിടിച്ചു നിർത്തിയത് ഞാൻ ആയിരുന്നു...

ആദിയെ ഭർത്താവായി കണ്ടിട്ടില്ല അവനും ഇവളെ ഭാര്യ ആയി കണ്ടിട്ടില്ല പക്ഷെ ഇവള്ടെ വയറ്റിൽ ഉള്ളത് ആരുടേതാണ് എന്ന് ചോദിച്ചപ്പോൾ അവള്ടെ കണ്ണുകൾ നിറഞ്ഞിരുന്നു... ഒറ്റക്ക് ഇട്ടേച്ചു പോവ്വാൻ തോന്നിയില്ല അവിടെയുള്ള ഓർഫനജ് പിള്ളേരുടെ കൂടെയ താമസം എന്നും കേട്ടപ്പോൾ ഒന്നും നോക്കാതെ നാട്ടിലേക്ക് കൊണ്ട് വന്നു എന്നാൽ ആദിയുടെ വീട്ടിൽ പോകില്ല എന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ. വേറെ സാഹചര്യം ഇല്ലാതെ എന്റെ കൂടെ കൂട്ടി... ആദിയോട് ഇവളെ കണ്ടു കിട്ടിയത് പറയാൻ തുനിഞ്ഞ ഇവള് എന്നേ തടഞ്ഞു പറഞ്ഞാൽ വീട്ടിൽ നിന്ന് ഇറങ്ങിപോകും എന്ന് പറഞ്ഞു വാശിപിടിച്ചു... എന്നാൽ നിറവയറുമായി ഒരുത്തിയെ ഞാൻ കൂടെ കൂട്ടി എന്ന് നാട്ടിൽ പാട്ടായി... ഉപ്പാകും ഉമ്മാക്കും ഇവള്ടെ വീട്ടിൽ കൊണ്ട് വിട്ടേ എന്ന് പറഞ്ഞപ്പോൾ ആണ് ആ വീട്ടിൽ ഒരിക്കലും. പോകില്ല പേടിയാണ് എന്ന് പറഞ് ആദ്യമായി എന്റെ നെഞ്ചിൽ വീണു കരഞ്ഞു... അവളിൽ നിന്ന് കേട്ടാ ഓരോ വാക്കും തറച്ചത് ഈ നെഞ്ചിൽ തന്നെയായിരുന്നു.... ഒരു കുതിച്ചലോടെ ആദിയുടെ വീട്ടിലേക്ക് ചെന്നെങ്കിലും ആദി അല്ലാതെ അവന് അവിടെ ഉണ്ടായിരുന്നില്ല...കൊന്നു കളയാൻ തന്നെ പോയതാ പക്ഷെ അവന് ഈ നാട്ടിലെ ഇല്ലാ എന്ന് കേട്ടത് കൊണ്ട് തിരിച്ചു പോകാൻ നിന്നതും പിടിച്ചു നിർത്തിയ ആദിയോട് എല്ലാം പറയേണ്ടി വന്നു.... എല്ലാം കേട്ടവൻ തറഞ്ഞു നിന്നു ഇങ്ങനെ ഒരു എട്ടനുള്ളതിൽ കേതിക്കാൻ അല്ലാതെ മറ്റൊന്നിനും അവനു ആവില്ലായിരുന്നു സ്വന്തം ഉപ്പയോടും ഉമ്മയോടും പോലും അവന് പറയാം ദൈര്യമില്ല... മൂത്തമകൻ കാരണം ഇളയമകന്റെ ഭാര്യയുടെ ഉദരത്തിൽ ഒരു കുഞ്ഞു... ആരു പറഞ്ഞാലാ വിശ്വസിക്കുക ഇത് പീഡനം ആണെന്ന്.....

എപ്പോഴും അവള്ടെ ഭാഗത്തും ഇല്ലാത്ത തെറ്റുകൾ ചൂണ്ടി കാണിക്കും എന്നറിയുന്നത് കൊണ്ട് രണ്ട് പേരും മറച്ചു വെച്ച്... മിസ്രിയെ തിരികെ കൊണ്ട് പോകാൻ നിന്ന ആദിയെ ഞാനാ തടഞ്ഞത്... ഒരിക്കൽ ഇവളെ ഉള്ളിൽ സ്നേഹിക്കാൻ എനിക്ക് പറ്റിയുള്ളൂ... ഇവളിലെ ഇഷ്ടം അറിയാമെങ്കിലും ഹൃദയം കീറിമുറിക്കുന്ന വേദന ഉണ്ടെങ്കിലും മനപ്പൂർവം മാറി നടന്നതാ... ഒരിക്കലും എന്നേ പോലെ ഒരുത്തനു ഇവള്ടെ വീട്ടുക്കാർ കെട്ടിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട്... എന്നാൽ അവർക്ക് ഇവളോടുള്ള കരുതൽ സ്നേഹം ഒക്കെ കപടമാണെന്ന് ഇവള്ടെ വാക്കുകളിൽ നിന്ന് മനസ്സിലായി... വയറ്റിൽ ഒരു കുഞ്ഞുണ്ടെങ്കിൽ എന്താ... ഇവള്ടെ തെറ്റാല്ലല്ലോ എന്നത് കൊണ്ട് കൂടെ കൂട്ടി എല്ലാം അറിഞ്ഞ ഉപ്പക്കും ഉമ്മക്കും എന്റെ ഈ തീരുമാനത്തിൽ സന്തോഷം മാത്രമായിരുന്നു... ആദിയിൽ നിന്ന് ഡിവോഴ്സ് വാങ്ങി ഇവളിൽ മഹർ ചാർത്തുമ്പോൾ 9 മാസം ആയിരുന്നു... എന്നാൽ പ്രസവം കഴിഞ്ഞു ഒരു മാസം കഴിഞ്ഞതും ഇവള്ടെ നിർബന്ധം ആയിരുന്നു കുഞ്ഞിനെ അവന്റെ ഉപ്പയുടെ വീട്ടിൽ തന്നെ താമസിപ്പിക്കണം എന്നത്..." മിസ്രി അവന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അവനെ തടഞ്ഞു... "ഒരിക്കലും ഇഷ്ടമില്ലാഞ്ഞിട്ടല്ല... എന്റെ മോളെ ഞാൻ അവിടെ കൊണ്ട് വിട്ടത് ...ഒരു പെണ്ണും ആഗ്രഹിക്കാത്ത രീതിയിൽ ഉണ്ടായത് ആണേലും അവൾ എന്റെ വയറ്റിൽ ഉണ്ടെന്നറിഞ്ഞ നിമിഷം എന്നിലെ മാതൃത്വം കളയാൻ തോന്നിയില്ലാ പടച്ചോൻ തന്നത് എന്നത് മാത്രം ഓർത്തു ....

എന്നാൽ അൻവറിന്റെ ജീവിതത്തിൽ കാൽ എടുത്തുവെച്ചപ്പോൾ അവനും അവന്റെ ഉമ്മയും ഉപ്പയും എന്നെയും എന്റെ കുഞ്ഞിനേയും സ്വന്തം പോലെയാ നോക്കിയത്... എന്നാൽ ഭാവിയിൽ അത് ദോഷമാകും എന്നെനിക്ക് ഉറപ്പാണ്... ഇവന്റെ കുടുംബത്തിൽ പലരുടെയും മനസ്സിൽ അത് എന്റെ ആദ്യ ഭർത്താവിൽ ഉണ്ടായത് ആണെന്നാണ്... ആദിയുടെ കുടുംബത്തിലും അങ്ങനെ തന്നെ ആണ്... എനിക്കൊരിക്കലും അത് തിരുത്താൻ ആവില്ല... തിരുത്തിയാൽ തന്നെ എന്താ ഞാൻ പറയേണ്ടത് ആദിയുടെ മൂത്ത സഹോദരന്റെ പീഡനത്തിൽ ഉണ്ടായത് ആണെന്നോ..ഒരിക്കലും ആവില്ല... എന്റെ മോൾ അവൾടെ ഉപ്പാന്റെ കുടുംബത്തിൽ തന്നെ വളരണം അതുകൊണ്ടാ ഒരുമാസം പോലു തികയാത്ത അവളെ ഞാൻ ആദിയുടെ കയ്യില് ഏൽപ്പിച്ചത്... എന്റെ കുഞ്ഞിനെ അവന് പൊന്നു പോലും നോക്കും എന്നെനിക്ക് ഉറപ്പാണ്... കാണണം എന്ന് തോന്നിയാൽ ഏത് പാതിരാത്രിയിലും അവന് എനിക്ക് കൊണ്ട് വന്നു കാണിക്കാറുണ്ട്... മാറിൽ പാൽ നിറഞ്ഞുതുളുമ്പുമ്പോൾ എന്റെ മോൾക് വയർ നിറച്ചു കൊടുക്കാറുണ്ട് ഞാൻ... പക്ഷെ എനിക്ക് അവളെ സ്വീകരിക്കാൻ കഴിയില്ല... ഇത്രയൊക്കെ അറിഞ്ഞിട്ടും എന്നേ സ്വീകരിച്ച ഇവന്റെ കുടുംബത്തിൽ ഇവന്റെ ചോരയെ എനിക്ക് നൽകാൻ കഴിയൂ " മിസ്രിയുടെ നിസ്സഹായത അവസ്ഥയോടെ പറഞ്ഞു നിർത്തിയതും കേട്ടത് വിശ്വസിക്കാൻ ആവാതെ തറഞ്ഞിരിക്കുക ആയിരുന്നു അയിശു...

"ആദി പാവമാ എനിക്ക് വേണ്ടി ഒരുപാട് സഹിച്ചവനാ... എന്റെ അവസ്ഥ കണ്ട് സ്വന്തം ഇഷ്ടം പോലും വേണ്ടെന്നു വെച്ചവനാ... എനിയും മിന്നു എന്ന കാരണത്താൽ അവന്റെ ആദ്യ ഭാര്യയോടുള്ള സ്നേഹം എന്ന കാരണത്താൽ അകറ്റരുത്... പക്ഷെ അയാളെ സൂക്ഷിക്കണം നീ ഒരിക്കലും ഒറ്റക്ക് ചെല്ലരുത്.... " അന്ന് വീട്ടിൽ ആരുമില്ലാതെ വന്നപ്പോൾ എന്ത് ദൈര്യത്തിലാ അയാളെ ഞാൻ വീട്ടിൽ കയറ്റിയത്... സ്വന്തം കുഞ്ഞാണെന്ന് പോലും അറിയാതെ അല്ലെ അയാൾ അവളെ വീഴ്ത്തിയിട്ട് പോയത്... ഒരുതുള്ളി കണ്ണുനീർ അവള്ടെ കവിളിൽ ഒഴുകി... "ഇത് നീ അറിയേണ്ടവളാ... അതുകൊണ്ടാ ഞാൻ പറഞ്ഞത്... പക്ഷെ ഞാനും നീയും അൻവരും ആദിയും അല്ലാതെ അഞ്ചാമത് ഒരാൾ അറിയരുത്... ആദിയുടെ മകൾ ആയിട്ടാണ് അവൾ അവിടെ വളരുന്നത്... അത് അങ്ങനെ തന്നെ ആയികോട്ടെ" ടേബിളിൽ വെച്ചിരുന്നു അയ്ഷയുടെ കയ്യില് പിടിച്ചുകൊണ്ടു മിസ്രി പറഞ്ഞു... "എന്റേം കൂടി മോളാ അവൾ"മിസ്രിയുടെ കയ്ക്കുള്ളിലെ വലത് കരം പുറത്ത് എടുത്തുകൊണ്ടു മിസ്രിയുടെ കൈകുമുകളിൽ വെച്ച് കൊണ്ട് അയിശു പറഞ്ഞു... മിസ്രിയിൽ അപ്പോൾ സങ്കടത്തിനപ്പുറം ആശ്വാസമായിരുന്നു... എല്ലാം അറിഞ്ഞുകൊണ്ട് തന്റെ മോളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നതിനു ...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...