എന്റേത് മാത്രം: ഭാഗം 28

 

എഴുത്തുകാരി: Crazy Girl

"ഉമ്മ ഉപ്പ ഒക്കെ കിടന്നോ "ആദി കഴിക്കാൻ ഇരിക്കുമ്പോൾ ആയിഷയോട് ചോദിച്ചു "ഹാ " അവൾ അവന്റെ പ്ലേറ്റിൽ ചപ്പാത്തി ഇട്ടുകൊടുത്തു...ശേഷം അവന്റെ മടിയിൽ ഇരിക്കുന്ന മിന്നുവിനെ വാങ്ങി... "നീ കഴിച്ചോ "ആദി "ഇല്ലാ... കുറച്ചു കഴിഞ്ഞു കഴിക്കാം ഇവൾക്ക് മരുന്ന് കൊടുത്ത് ഉറക്കട്ടെ ഞാൻ " എന്നും പറഞ്ഞു ആയിഷ മുറിയിലേക്ക് നടന്നു.... മിന്നുവിനെ ഉറക്കി താഴേക്ക് വന്നപ്പോൾ ഭക്ഷണം തൊടാതെ ഇരിക്കുന്ന ആദിയെ കണ്ടു അവൾ സംശയത്തോടെ നോക്കി... "എന്തെ കഴിക്കാഞ്ഞേ "അയിശു "വാ ഇരിക്ക് " അവന് അടുതുള്ള ചെയർ കാണിച്ചുകൊണ്ട് പറഞ്ഞത് കേട്ട് അവള്ടെ കണ്ണ് വിടർന്നു... ശേഷം കാസറോളിൽ നിന്ന് ചപ്പാത്തിയും കറിയും ഒഴിച്ചു... ആദി കഴിക്കാൻ തുടങ്ങുന്നതിനു മുന്നേ അവന്റെ പ്ലേറ്റ് വലിച്ചുകൊണ്ട് അവൾക് മുന്നിൽ വെച്ച് അവള്ടെ പ്ലേറ്റ് അവന്റെ അടുത്തേക്ക് നീട്ടിവെച്ചു.. " തണുത്തുകാണും .. ഇത് ഞാൻ കഴിക്കാം "എന്നും പറഞ് അത് കഴിക്കാൻ തുടങ്ങി... കുറച്ചു നേരം അവന് നോക്കി നിന്നു പിന്നെ തലയൊന്നു കുടഞ്ഞുകൊണ്ട് കഴിക്കാൻ തുടങ്ങി.....

"നാളെ സ്കൂൾ തുറന്നില്ലേ പോകുന്നുണ്ടോ "ആദി കഴിക്കുമ്പോൾ ചോദിച്ചു.. "ഞാൻ മൂന്ന് ദിവസം ലീവ് പറഞ്ഞിട്ടുണ്ട് ... മിന്നുവിന്റെ എല്ലാം മാറട്ടെ എന്നിട്ട് പോകാം "അവൾ കഴിച്ചുകൊണ്ട് പറഞ്ഞു പാത്രമെല്ലാം കഴുകി ലൈറ്റ് ഓഫ്‌ ചെയ്ത് മുറിയിലേക്ക് ചെന്നപ്പോൾ ആദി ഉറങ്ങിയില്ലായിരുന്നു... അവൾ ഡോർ അടച്ചുകൊണ്ട് നടുക്ക് കിടക്കുന്ന മിന്നുവിനെ അപ്പുറത്തായി എന്നും കിടക്കുന്ന ചുമരിനു മുട്ടി കിടന്നു... ആദി അവളെ ഒന്ന് നോക്കി... അവൾക് എന്തിനോ ചിരി വരുന്ന പോലെ തോന്നി... അവന് മുഖം കാണിക്കാതെ അവൾ തിരിഞ്ഞു കിടന്നു... ആദി ലൈറ്റ് ഓഫായാക്കിയതും വീണ്ടും തിരിഞ്ഞുകൊണ്ട് മിന്നുവിന്റെ കെട്ടിപ്പിടിച്ചു കിടന്നു...ആദിയുടെ കൈകൾ കുഞ്ഞിനെ കെട്ടിപ്പിടിക്കാൻ തുനിയുമ്പോൾ ആദിയുടെ കൈകൾ ആയിശുവിന്റെ കൈകൾക് മേലേ വന്നു... അവൾ അവനിൽ നിന്ന് കയ്യെടുക്കുവാൻ നിന്നെങ്കിലും അവന് ഇറുക്കെ അവള്ടെ കയ്പിടിച്ചതറിഞ്ഞു ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... രണ്ടുപേരുടെയും കൈക്കുള്ളിൽ ഉറങ്ങുന്ന മിന്നുവിന്റെ ചുണ്ടിലും ചിരി ഉണ്ടായിരുന്നു... (ബൈ തെ ബൈ പിഞ്ചുകുഞ്ഞല്ലേ... സ്വപ്നം കണ്ടു കുട്ടികൾ ചിരിക്കാറുണ്ട്..അതാണ്‌ ഞാൻ ഉദ്ദേശിച്ചത്... എന്നേ കൂടി കൺഫ്യൂഷൻ ആക്കാൻ എനി കുഞ്ഞിക്ക് വല്ലതും അറിയോ എന്ന കുനിഷ്ട് ചോദ്യം ഒന്നും ചോദിക്കല്ലെ പ്ലീച്... ഞൻ സൈഡിലൂടെ ജീവിച്ചു പൊക്കോളാം 😝😝) *************

"ഉമ്മി ഹോളീസ് മാണം "മിന്നു കണ്ണ് തിരുമ്മിക്കൊണ്ട് അടുക്കളയിലേക്ക് വന്നു... "അച്ചോടാ ഉമ്മിടെ മുത്തിന് ഹോർലിക്‌സ് മാണോ... ഇപ്പൊ തരാമേ "അവളെ സ്ലാബിൽ മേൽ ഇരുത്തി കൊണ്ട് അയിശു പറഞ്ഞു... അയിശു ഇഡലിക്കുള്ള മാവ് പത്രത്തിൽ ഒഴിച്ച് മൂടി വെച്ചു മിന്നുവിന്റെ ഹോർലിക്സ് ചൂടാറികൊണ്ടിരിക്കുമ്പോൾ മിന്നു മിക്സിയിൽ തൊട്ടത് അവൾ അറിഞ്ഞില്ല.... മിന്നു അറിയാതെ മിക്സി ഓൺ ആക്കിയതും മൂടി തെറിച്ചു പോയ ജാറിൽ നിന്ന് ചമ്മന്തിയും തെറിച്ചിരുന്നു... പെട്ടെന്നുള്ള ശബ്ദത്തിൽ മിന്നു കണ്ണ് പൊത്തി അയിശു മിക്സിയുടെ സ്വിച്ചും ഓഫാക്കി... ശേഷം ചുറ്റും നോക്കിയതും നിലത്ത് അങ്ങിങായി പറ്റികിടക്കുന്ന ചമ്മന്തി കണ്ടു അയിശു കണ്ണുരുട്ടി മിന്നുവിനെ നോക്കിയതും... മുഖത്ത് നിന്ന് കൈകൾ മാറ്റി ആയിശുവിനെ നോക്കി കൊഞ്ഞരി പല്ലു കാട്ടി ചിരിക്കുന്ന മിന്നുവിനെയും അവള്ടെ കോലവും കണ്ടപ്പോൾ ചിരിക്കാതിരിക്കാൻ പറ്റിയില്ല.. വെള്ള കയ്യിലാത്ത കോട്ടൺ ഉടുപ്പിൽ ഓരോ ഭാഗത്തു ചമ്മന്തി ആയിട്ടുണ്ട്... കൂടാതെ തലയിലും ശബ്ദം കേട്ട് പേടിച്ചത് കൊണ്ട് കണ്ണ് പൊത്തിയതിനാൽ ഭാഗ്യത്തിന് കണ്ണിനു ആയിട്ടില്ല... " കുരുത്തംകെട്ടതെ.."അവളെ പിടിച്ചു സ്ലബ്ബിന്റെ താഴെ നിർത്തികൊണ്ട് അയിശു വിളിച്ചു...

ശബ്ദം കേട്ട് കൊണ്ട് ഉമ്മ വന്നതും അടുക്കളയിൽ ഞങ്ങളെ കണ്ടു ഉമ്മ വാതിക്കൽ തന്നെ നിന്നു.. "ഇഡലിക്കുള്ള ചട്ണിഎടുത്തു ഉമ്മിയും മോളും കുളിച്ചോ "ആയിശുവിനെയും മിന്നുവിനെയും നോക്കി ഉമ്മ ചോദിച്ചത് കേട്ട് അയിശു നിലത്ത് മറിഞ്ഞ ചട്ണിയിൽ കാലം വരച്ചു കളിക്കുന്ന മിന്നുവിനെ നോക്കി... "നാനല്ല ഉമ്മിയാ "അവൾ വരച്ചുകൊണ്ട് പറയുന്നത് കേട്ട് അയിശു കണ്ണ് മിഴിച്ചു നോക്കി... "കള്ളത്തി പെണ്ണ് "അവള്ടെ മൂക്കിൽ പിടിച്ചുകൊണ്ടു അയിശു പറഞ്ഞു... അത് കണ്ടു ഉമ്മ ചിരിയോടെ അടുക്കളയിലേക്ക് കയറി.. "ഉമ്മാ "ആദിയുടെ വിളി കേട്ടതും ഉമ്മ എന്നേ നോക്കി... "എന്തേലും കാണാതെ നില്കുന്നുണ്ടാവും ഒന്ന് ചെന്ന് എടുത്തു കൊടുക്ക് അയിശു " "ഉമ്മ ചെന്നോ ഞാൻ ഇത് ക്ലീൻ ചെയ്യാം " "എനികെനി പടി കയറാൻ വയ്യ മോളെ നീ ചെല്ല്... ഇത് തുണിയെടുത്തു ഞാൻ തുടക്കാം " എന്ന് ഉമ്മ പറഞ്ഞത് കേട്ട് അവൾ കയ്യിലായ ചമ്മന്തി ഷാളിൽ തുടച്ചു കൊണ്ട് മുഖളിലേക്ക് നടന്നു... മുറിയിൽ ആകെ പരതി കൊണ്ടിരിക്കുന്ന ആദിയെ കണ്ടാണ് അവൾ അകത്തേക്ക് കയറിയത്... "എന്താ വേണ്ടത് "മേശയിൽ എന്തോ നോക്കുന്ന ആദിയെ നോക്കി അവൾ ചോദിച്ചു... "എന്റെ ഒരു പെൻഡ്രൈവ് കാണുന്നില്ലാ ഞാൻ അത് ഇവിടെ എവിടെയോ "അവന് പരതികൊണ്ട് പറഞ്ഞു

"ഇവിടെ വെച്ച പെൻഡ്രൈവ് കാണാത്തതിന് താഴെയുള്ള ഉമ്മയെ വിളിച്ചിട്ട് എന്താ കാര്യം "പിറുപിറുത്തു കൊണ്ട് അവളും പരതാൻ തുടങ്ങി... അപ്പോഴാ മേശക്ക് സൈഡിൽ ഇറുക്കിയിരിക്കുന്ന പെൻഡ്രൈവിൽ കണ്ണുടക്കിയത്... "ദേ ഇതാണോ "അവൾ അതെടുത്തു കൊണ്ട് ചോദിച്ചതും അവന് ആണെന്ന് പറഞ്ഞു അവള്ടെ കയ്യില് നിന്നു അത് വാങ്ങി പോക്കറ്റിൽ ഇട്ടു തിരികെ പോകാൻ നിന്ന ആയിശുവിന്റെ കൈപിടിച്ചു തിരിച്ചു അവൾടെ പുറകിൽ ഇറുക്കികൊണ്ട് അവന് അവളെ അവനിലേക്ക് അടുപ്പിച്ചതും അവൾ ഞെട്ടി അവനെ നോക്കി... അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് പാഞ്ഞുനടക്കുന്നത് അറിഞ്ഞു അവൾ കുതറാൻ ശ്രേമിച്ചെങ്കിലും അവനിലെ പിടി മുറുകി വന്നു എന്നല്ലാതെ അയഞ്ഞില്ല... അവള്ടെ ശ്രമം പാഴായത് കൊണ്ട് അവന് പുച്ഛിച്ചുകൊണ്ട് ചുണ്ടുകൊട്ടിയതും അവൾ അവനെ തുറിച്ചു നോക്കി.. "ഇവിടെ കാണാതായ പെൻഡ്രൈവിനു താഴെ ഉള്ള ഉമ്മാനെ വിളിച്ചാലേ നീ പെട്ടെന്ന് എത്തുള്ളു... നിന്നെയാ വിളിച്ചെങ്കിൽ... എന്തിനാ വിളിച്ചേ എന്നത് തൊട്ട് എനി നിനക്ക് വല്ല തെറ്റും പറ്റിയോ എന്ന് വരെ ചിന്തിച്ചു വെപ്രാളം പിടിച്ചു ഇവിടെ എത്തുമ്പോഴേക്കും ദിവസം കഴിയും " അവൾ ചിരി കടിച്ചുപിടിച്ചുകൊണ്ട് പറയുന്നത് കേട്ട് അവൾ അവനെ കൂർപിച്ചുനോക്കി....

"ഈ നോട്ടം ഒക്കെ അങ്ങ് സ്കൂളിൽ എന്റെ അടുത്ത് വേണ്ടാ"അവന് പുച്ഛിച്ചുകൊണ്ട് കൈ അയച്ചതും അവൾ കുതറുന്നതിനു മുൻപേ വീണ്ടും പിടിച്ചു കൊണ്ടു അവനിൽ ചേർത്തു... അവന്റെ നെഞ്ചിൽ മുട്ടിയവൾ അവനെ കണ്ണ് മിഴിച്ചു നോക്കി... "എന്താ "അവൾ അവന്റെ മുഖത്ത് നോക്കാതെ കനപ്പിച്ചു ചോദിച്ചു മറുപടി ഒന്നും പറയാത്തത് കണ്ട് അവനിലേക്ക് കണ്ണ് പായിച്ചു... അവന്റെ നോട്ടം മുഖത്തേക്കല്ല എന്നത് മനസ്സിലായി... അവന്റെ നോട്ടം കഴുത്തിലേക്ക് ആണെന്ന് അറിഞ്ഞതും അവളിൽ എന്തോ പൊതിയുന്നത് പോലെ തോന്നി....അവന്റെ കണ്ണിലേ കുസൃതി കാണവേ അവളിലെ ശക്തി പോകുന്നത് പോലെ തോന്നി... അവന്റെ ഇടത്തെ കയ്യ് അവള്ടെ കഴുത്തിലേക്ക് അടുപ്പിക്കുന്നത് കണ്ടു പിടയുന്ന കണ്ണുകൾ ഇറുക്കെ അടച്ചു... ശ്വാസഗതി ഉയർന്നു... ഹൃദയമിടപ്പ് കൂടിവന്നു... കഴുത്തിൽ അവന്റെ കൈസ്പർശം അറിഞ്ഞതും അവൾ ഒന്ന് പിടഞ്ഞു... "ഉപ്പ് പോരാ " "ഏഹ് "കണ്ണുകളടച്ചു ശ്വാസം പിടിച്ചു നിന്നവൾ അവന് പറഞ്ഞത് കേട്ട് ഞെട്ടി കണ്ണുകൾ തുറന്നു... "ചട്ണിക്ക് ഉപ്പ് പോരാന്നു "വീണ്ടും കൈ വായിൽ ഇട്ടു നുണഞ്ഞു കൊണ്ട് അവന് പറഞ്ഞത് കേട്ട് അവൾ കണ്ണ് മിഴിച്ചു കഴുത്തിലേക്ക് നോക്കിയതും അവിടെ പറ്റിപ്പിടിച്ചു കിടക്കുന്ന ചട്ണി കണ്ടു അവള്ടെ മുഖം ചുവന്നു...

അവൾ ശക്തിയോടെ കുതറി അവനെ കണ്ണുരുട്ടിയെങ്കിലും അത് വരെ പിടിച്ചു വെച്ച ചിരി മുഴുവൻ പൊട്ടിയിരുന്നു അവനു... അവന്റെ ചിരി കാണെ ചമ്മിയത് പുറത്ത് കാണിക്കാതെ അവൾ പുറത്തേക്ക് നടന്നു... "ചട്ണിക്ക് ഉപ്പ് ഇടാൻ മറക്കല്ലേ "അവന് വിളിച്ചു പറയുന്നത് കേട്ട് അവൾ ചുണ്ട്കോട്ടി താഴേക്ക് നടന്നു... "ഉപ്പ് വേണമല്ലേ... ഉപ്പല്ല പഞ്ചാര ഇട്ടു തരും ഞാൻ " ബാക്കിവന്ന ചട്ണി ജാറിൽ നിന്നു പാത്രത്തിലേക്ക് മാറ്റികൊണ്ടവൾ പിറുപിറുത്തു... "ഇത് കുറച്ചല്ലേ ഉള്ളൂ അയിശു ഒരുകാര്യം ചെയ്യ് ഇത് നീ ആദിക്ക് കൊടുത്തേക്ക് അവനാ ചട്ണി ഇഷ്ടം...ഞങ്ങള്ക്ക് സാമ്പാർ ആകാം "ഉമ്മ പറഞ്ഞത് കേട്ട് അവൾ തലയാട്ടി... ഉമ്മ പോയതും അവൾ കോപയിലേക്ക് നോക്കി കുറച്ചേ ഉള്ളൂ... ഇത് ഒരാൾക്കു കഴിക്കാൻ മാത്രമേ ഉണ്ടാവുള്ളു... അപ്പൊ അങ്ങേർക്ക് തന്നെ കൊടുക്കാം... എന്ന് ഓർത്തു അതും എടുത്ത് നടക്കാൻ തുടങ്ങിയതും എന്തോ ഓർത്ത പോലെ അവൾ നിന്നു... ശേഷം ഉപ്പ് ഇട്ടു വെച്ച പാത്രം നോക്കി... "ആളെ കളിയാക്കുന്നതിനു പരിധി ഉണ്ട്...ഉപ്പ് വേണമല്ലേ ഇപ്പൊ ശെരിയാക്കി തരാ "  "വാപ്പി " താഴേക്ക് ഇറങ്ങി വന്ന ആദിയെ നോക്കി മിന്നു വിളിച്ചു അവളെ എടുക്കാൻ തുനിഞ്ഞ കയ്യ് അവന് പിറകോട്ടു തന്നെ വലിച്ചു... "എന്താ കുറുമ്പി നിന്റെ കുപ്പായത്തിൽ " "അതേ ഉമ്മി കുത്തക്കേട് കാൻച്ചതാ "അവൾ വെല്യ കാര്യം പോലെ പറഞ്ഞു... "മിന്നു കള്ളി "അയിശു ടേബിളിൽ പാത്രം വെക്കുന്നതിനിടെ മിന്നു പറയുന്നത് കേട്ട് അവളെ നീട്ടിവിളിച്ചു...

മിന്നു വാപൊത്തി ആദിക്ക് പുറകിൽ ഒളിച്ചു നിന്നു... "ശെരിയാ ഉമ്മിക്ക് വല്ലാത്ത കുരുത്തക്കേടാ അല്ലെ മിന്നു "ആദി ആയിശുവിനെ നോക്കി മുന്നോട്ട് നടന്നുകൊണ്ടിരിക്കുന്നു.. കുസൃതിയോടെ പറഞ്ഞു... അവനെ നോക്കി ചുണ്ട് കോട്ടി കൊണ്ടവൾ അടുക്കളയിലേക്ക് നടന്നു.... അവന് ചിരിച്ചു പോയി... "കഴിക്ക് മോനെ "ഉമ്മ അടുത്തിരുന്നു കൊണ്ട് ഇഡലി പ്ലേറ്റിൽ ഇട്ടു കൊടുത്തുകൊണ്ട് പറഞ്ഞു... ആദി ചട്ണി മുറിച്ചുകൊണ്ട് ചട്ണിയിൽ മുക്കി ആയിശുവിനെ അർത്ഥം വെച്ച് നോക്കിയതും അവൾ പുച്ഛിച്ചുകൊണ്ട് മുഖം തിരിച്ചത് കണ്ടു അവനും മന്ദഹസിച്ചു കൊണ്ട് വായിലിട്ടു... ഇറക്കണോ തുപ്പാണോ എന്നറിയാതെ അവന് വായിൽ ഇഡലി ഇട്ടു അവളെ നോക്കി... "ഉപ്പ് കറക്റ്റ് അല്ലെ "നിഷ്‌ക്കുവായി ചോദിക്കുന്ന ആയിശുവേ കണ്ടു അവന് കണ്ണുരുട്ടിയെങ്കിലും ഉമ്മ അടുത്തുള്ളത് കൊണ്ട് അവന് അത് ഇറക്കി... "കഴിക്കെടാ... നിന്റെ ഇഷ്ടപെട്ട ചട്ണി അല്ലെ "പത്രത്തിൽ ബാക്കിയുള്ള ചട്ണിയും അവന്റെ പത്രത്തിൽ ഇട്ടുകൊടുത്തു കൊണ്ട് ഉമ്മ പറഞ്ഞു... അവന് ദയനീയഭാവത്തിൽ കഴിക്കുന്നത് കണ്ടു അയിശു ചിരി കടിച്ചു പിടിച്ചു... നിനക്ക് പിന്നെ താരാടി എന്ന മട്ടിൽ ആദിയും അത് വാരി വിഴുങ്ങി.... ************* വിശേഷം പറച്ചിലും സ്നേഹപ്രകടനവുമൊക്കെ കഴിഞ്ഞു സീറ്റിൽ ഇരിക്കുമ്പോൾ തന്നെ മറിയു ഒരു വക ആയിരുന്നു... 10ദിവസത്തെ ലീവ് കഴിഞ്ഞു വരുമ്പോൾ തന്നെ മടി പിടിച്ചിരുന്നു എന്നാൽ ഇവിടെ എത്തിയപ്പോൾ മടിയൊക്കെ എങ്ങോട്ടോ പോയി...

എന്നും പോലെ ജനലരികിൽ ഉള്ള സീറ്റിൽ ഇരുന്ന് പുറത്തേക്ക് കണ്ണും നട്ടിരുന്നപ്പോൾ ആണ് നിഹാൽ ഞെട്ടിച്ചു കൊണ്ട് അവൾക്ടുത് ഇരുന്നത്... കൂടെ സഹതും ഉണ്ടായിരുന്നു... "എന്തൊക്കെയാ മറിയു... സുഖല്ലേ"നിഹാൽ "സുഗല്ലെങ്കിൽ "സഹദ് പുരികം പൊക്കി ചോദിച്ചത് കേട്ട് നിഹാൽ അവന്റെ ചെവിയിൽ എന്തോ പറഞ്ഞു.. "ഇതൊക്കെ പുതിയതാ "ചെവി കുടഞ്ഞുകൊണ്ട് സഹദ് "ഹ്മ്മ്മ് നിനക്കായി വേണ്ടി ഇപ്പൊ ഇറക്കിയതാ "നിഹാൽ ഇളിച്ചുകൊണ്ട് പറഞ്ഞു... രണ്ടിന്റെയും കളികണ്ട് ചിരിയോടെ മറിയു നോക്കി നിന്നു... "oww എന്റെ മറിയു ഇയ്യ് ചിരിക്കുന്ന കണാൻ എന്ത് ഭംഗിയാ"നിഹാൽ താടിക്ക് കയ്യ് കൊടുത്തുകൊണ്ട് പറഞ്ഞു... "മോനെ അത് വേണ്ടാ... അവൾക് ചോദിക്കാനും പറയാനും ആളുണ്ട് "സഹദ് കനപ്പിച്ചുപറഞ്ഞത് കേട്ട് നിഹാലും മറിയവും അവനെ സംശയത്തോടെ നോക്കി.. "ആരു"നിഹാൽ "ഈ ഞാൻ തന്നെ... ഒന്ന് സമ്മതം മൂളിയാൽ ഇവളെ ഞാൻ കെട്ടും "സഹത് കളിയോടെ പറയുന്നത് കേട്ട് മറിയു അയ്യേ എന്ന മട്ടിൽ അവനെ നോക്കി... "രണ്ടും കൂടി എണീച്ചു പോയാട്ടെ... കെട്ടാൻ നിക്കുന്നു.. പൊ പൊ "അവൾ രണ്ടിനേം തള്ളിക്കൊണ്ട് നേരെ ഇരുന്നു... അപ്പോഴേക്കും ക്ലാസ്സിൽ സർ വന്നിരുന്നു ഫസ്റ്റ് രാഘവൻ ആയത് കൊണ്ട് തന്നേ ഉറക്ക് വരുന്നുണ്ടെലും ശ്രേധിച്ചിരുന്നു....

ബെല്ലടിച്ചു ബുക്ക്‌ എടുത്തുവെക്കുന്നതിനു മുൻപേ അമന് സർന്റെ വരവ് കണ്ടു അത് വരെ തൂങ്ങിക്കൊണ്ടിരുന്ന ഗേൾസിന്റെ ഉറക്കൊക്കെ പമ്പ കടന്നിരുന്നു... അമൻ സർന്റെ നോട്ടം അവളിലേക്ക് വന്നതും അവൾ ഒന്ന് പുഞ്ചിരിച്ചു എന്നാൽ അവന്റെ കാണാത്ത ഭാവം കൊണ്ട് ചിരി മാഞ്ഞുകൊണ്ട് അവൾ ബെഞ്ചിലിരുന്നു... "ഹും... ഒന്നെങ്കിലും ഹർത്താൽന്റെ ടൈം എന്റെ വീട്ടിൽ കൊണ്ട് പോയി സത്കരിച്ചതല്ലേ... അതും പോട്ടെ ഭക്ഷണം കൊടുത്തില്ലേ.. ഒക്കെ പോട്ടെ കളിക്കാൻ കൂട്ടിയതിന്റെ നന്നി വരെ ഇല്ലാ... ശൈത്താനു " അമന്റെ ജാഡ പിടിച്ച മുഖം കണ്ടു അവൾ സ്വയം പിറുപിറുത്തു... അവന്റെ തറപ്പിച്ച നോട്ടം കണ്ടതും നല്ല കുട്ടിയായി അവൾ ക്ലാസ്സിൽ ശ്രെദ്ധ കൊടുത്തു... പെട്ടനാണ് ബാഗിൽ നിന്ന് ലൈറ്റ് കത്തുന്നത് കണ്ടത് കൂടെ വൈബ്രേറ്റ് ചെയ്യുന്നത് അറിഞ്ഞു അവൾ ബാഗ് മടിയിൽ വെച്ച്... സർ ബോർഡിലേക്ക് തിരിഞ്ഞതും മറിയു ബാഗിൽ നിന്ന് മൊബൈൽ എടുത്തു... *ഷിയാസ് സർ "എന്ന് പേര് തെളിഞ്ഞതും അവൾ പല്ല് കടിച്ചുകൊണ്ട് മൊബൈൽ കട്ട് ചെയ്തു... "മറിയം "അലർച്ച കേട്ടതും ബാഗിൽ വെക്കാൻ തുനിഞ്ഞ മൊബൈൽ നിലത്ത് വീണു.... അവൾ ഞെട്ടിക്കൊണ്ട് അമനിനെ നോക്കി... "ഗെറ്റ് ഔട്ട്‌ "അമൻ അലറിയതും അവൾ ചുറ്റും നോക്കി...എല്ലാവരുടെ നോറ്റവും അവൾക് നേരെ ആണ് എന്ന് കണ്ടതും തലതാഴ്ത്തി.. "പറഞ്ഞത് കേട്ടില്ലേ...

i സെ ഗെറ്റ് ഔട്ട്‌ "വീണ്ടും ക്ലാസ്സിൽ ശബ്ദം അലയടിച്ചതും അവൾ വേഗം ക്ലാസ്സിൽ നിന്ന് ഇറങ്ങി പുറത്ത് നിന്നു... നന്നായി ശ്വാസം വിട്ടു... "ഹും അയലത്ത് കണ്ട പരിജയം പോലും ഇല്ലല്ലോ പടച്ചോനെ... എനി അന്ന് കളിക്കുമ്പോൾ തള്ളിയിട്ടത്തിന്റെ വല്ല ദേഷ്യവും ആയിരിക്കുമോ... ശ്യേ വെറുതെ കളിക്കാൻ കൂട്ടി..." കൈകെട്ടി ചുണ്ട് കൂർപ്പിച്ചുകൊണ്ടവൾ പിറുപിറുത്‌കൊണ്ടിരുന്നു... അരമണിക്കൂർ..... അരമണിക്കൂർ നീണ്ട നിൽപ്പിനു ശേഷം ബെല്ലടിച്ചത് കേട്ട് അവൾ നേരെ നിന്നു... ക്ലാസ്സിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ അമൻ കൈകെട്ടി അവൾക് മുന്നിൽ നിന്നു... "ക്ലാസ്സ്‌ ടൈം ഫോൺ യൂസ് ചെയ്യരുത് എന്നറിയില്ലെ "കനപ്പിച്ചുള്ള ചോദ്യം കേട്ട് അവൾ തലതാഴ്ത്തി... അമൻ അവൾക് നേരെ നോക്കിയ മൊബൈൽ നീട്ടി അവൾ വാങ്ങാൻ തുനിഞ്ഞതും അവന് അത് പുറകോട്ടു വലിച്ചു പോക്കറ്റിൽ തന്നെ ഇട്ടു... "പണിഷ്മെന്റ് ഇല്ലാതെ വെറുതെ അങ്ങനെ ഇത് തന്നാൽ നാളെ നിന്നെപ്പോലെ ബാക്കിയുള്ളവരും യൂസ് ചെയ്യും അത് കൊണ്ട്... അടുത്ത പീരീഡ് കഴിഞ്ഞാൽ ലാബിലേക്ക് വരണം..." അമർത്തി പറഞ്ഞുകൊണ്ടവൻ നടന്നുപോകുന്നതും നോക്കി അവൾ ദയനീയഭാവത്തിൽ നിന്നു... ************* "എന്തായിരുന്നു കാട്ട് പോത്തോ.." അമന്റെ ചോദ്യം കേട്ട് അവൾ വിയർത്തു..

"പടച്ചോനെ എല്ലാം മറന്നു എന്ന് കരുതിയ ഞാൻ പൊട്ടത്തി ഇങ്ങേർ ഇതൊക്കെ ഓർത്തു വെച്ച് പണി തരും എന്ന് അന്നേ ഞാൻ ഉപ്പാനോട് പറഞ്ഞതാ അപ്പൊ എന്തായിരുന്നു നല്ലവനാ നല്ല പയ്യൻ... ദേ കണ്ടില്ലേ എനിക്കിട്ട് പണിയുന്നത്... ഇങ്ങേർ കോളേജ് തുറക്കാൻ കാത്ത് നിന്നതാണോ എനിക്കിട്ട് കൊട്ടാൻ "മറിയു ഓർത്തു.... "ഇവളെയൊക്കെ നന്നാക്കാൻ വേണ്ടി പറഞ്ഞപ്പോ വീട്ടിൽ ഞങ്ങൾ കാട്ട്പ്പോത് ദുഷ്ടൻ " മറിയുവിനെ കൊള്ളിച്ചു കൊണ്ട് ആരോടെന്ന പോലെ കലിപ്പിൽ പറയുന്ന അമനെ നോക്കാതെ വിയർത്തുകൊണ്ട് അവൾ വിറയ്ക്കുന്ന കയ്യോടെ പ്രാക്ടിക്കൽ ചെയ്യാൻ തുടങ്ങി... "വേണ്ടായിരുന്നു... ഇങ്ങേരെ ഞാൻ വീട്ടിൽ കൂട്ടാൻ പാടില്ലായിരുന്നു എന്റെ മാത്രം തെറ്റാ... സ്വയം അനുഭവിക്ക് മറിയു.. അങ്ങനെ തന്നെ വേണം..."സ്വന്തം മനസ്സ് അവളെ തന്നെ കുറ്റപ്പെടുത്തുമ്പോൾ അവൾ അമനെ നോക്കാൻ പോലും നിന്നില്ല കോളേജ് വിടുന്നത് വരെ എന്റെ എല്ലാ ഇയറിലെയും എക്സ്പീരിമെന്റ് ഒരു ദിവസം കൊണ്ട് ചെയ്യിപ്പിച്ച അമനെ അവൾ താഴ്മയോടെ നോക്കി... "എനി ക്ലാസ്സിൽ മൊബൈൽ യൂസ് ചെയ്യുമോ " "മൊബൈലെ ഞാൻ കൊണ്ട് വരില്ല "അവൾ പിറുപിറുത്തുകൊണ്ട് ഇല്ലെന്ന് തലയാട്ടി "അതാ നിനക്ക് നല്ലത് "അവന് പറഞ്ഞുകൊണ്ട് മൊബൈൽ അവൾക് നേരെ നീട്ടി...

അവൾ വാങ്ങിക്കൊണ്ടു പുറത്ത് നടക്കാൻ നിന്നതും മൊബൈലെ റിങ് ചെയ്യുന്നത് കേട്ട് അവൾ വേഗം കാൾ എടുത്തു... "ഞാൻ... ഞാൻ വരുവാ സർ "അവൾ വേഗം നടന്നു കൊണ്ട് പറഞ്ഞു ലാബിൽ നിന്ന് ഇറങ്ങി... അവൾ പോയതും... അമൻ അവള്ടെ മൊബൈലിൽ നിന്ന് കാൾ വന്നപ്പോൾ ഷിയാസ് സർ എന്ന നമ്പർ മൊബൈലിൽ നോക്കി... അവിടെ തെളിഞ്ഞ ഷിയാസ് കെ പി..എന്ന പേര് കണ്ടതും അവന് വലിഞ്ഞു മുറുകിയ മുഖമോടെ ചെയറിൽ നിന്ന് എണീറ്റു... ************* "എന്താ ഷിയാസെ ഈ പെണ്ണിന്റെ വീട് എടുത്തുകൊടുക്കാൻ നിനക്ക് ഇത്ര തിടുക്കം അവൾ എന്തേലും ഓഫർ ചെയ്തൊ നിനക്ക്... " ഷിയാസ് സർ ന്റെ കൂടെ നടക്കുമ്പോൾ അവിടെ വർക്ക്‌ ചെയ്യുന്നവർ അർത്ഥം വെച്ച് പറഞ്ഞു ചിരിക്കുന്നത് കേട്ട് മറിയുവിനു വല്ലാതെ തോന്നി...കൂടെ ഷിയാസ് സാറും ച്ചിരിക്കുന്നത് അവളിൽ അസ്വസ്ഥത നിറച്ചു " എന്താ ചേട്ടാ അങ്ങനെ ഒരു ചോദ്യം "അവനു തമാശ രൂപേണ പറഞ്ഞു.. "അല്ലടാ നമ്മളും കൂടെ അറിയട്ടെ... എന്നാലല്ലേ നമ്മക്കും സഹായം ചെയ്യാൻ പറ്റൂ " അർത്ഥം വെച്ചുള്ള അവരുടെ സംസാരം കേൾക്കെ അവർ അവളെ അപമാനിക്കുന്നത് പോലെ തോന്നി... അവൾ വേഗം മുന്നോട്ട് നടന്നു... "ഹേയ് താനെന്താ പോകുവാണോ "ഷിയാസ് അവള്ടെ കയ്യില് പിടിച്ചുകൊണ്ടു ചോദിച്ചു "സർ cEO എപ്പോഴാ വരുന്നത് എന്ന് പറഞ്ഞാൽ ആ ദിവസം ഞാൻ വരാം അല്ലാതെ എന്നേ എനി വിളിക്കരുത് "അവൾക് സങ്കടവും ദേഷ്യവും തോന്നി...

"അതെന്താ മറിയം അങ്ങനെ പറയുന്നേ... അവരൊക്കെ തമാശ പറയുന്നതാ താൻ കാര്യമാക്കണ്ടാ "അവള്ടെ പിടിച്ച കയ്യില് തള്ളവിരൽ കൊണ്ട് തലോടി അവന് പറഞ്ഞു അവൾ അവന്റെ കയ്യില് നിന്ന് കയ്യ് വലിച്ചു... "സോറി... എനിക്കിതൊന്നും ഇഷ്ടല്ല... എനിക്ക് സർ ന്റെ സഹായം വേണ്ടാ... എന്റെ വീട് തിരിച്ചുപിടിക്കാൻ ഞാൻ വേറെ എന്തേലും ചെയ്തോളാം "എന്നും പറഞ്ഞു വീണ്ടും അവൾ പോകാൻ തിരിഞ്ഞു നടന്നു... "സോറി... എനി അങ്ങനെ ഉണ്ടാവില്ലെടോ... താൻ വാ... നമ്മക് അവിടെ സോഫയിൽ ഇരിക്കാം "അവള്ടെ തോളിൽ പിടിച്ചു നടക്കാൻ ഒരുങ്ങിയ ഷിയാസിന്റെ കയ്യ് തട്ടിമാറ്റി അവൾ ചുറ്റും നോക്കി എല്ലാവരുടെ നോട്ടവും അവരിൽ ആണെന്ന് കണ്ടതും അവൾക് സങ്കടം വന്നു... വീട് കിട്ടാൻ അയാൾക് തൊടാൻ ഞാൻ നിന്ന് കൊടുത്തത് പോലെ അല്ലെ അവർ കരുതുന്നെ എന്ന് അവൾക് തോന്നി... അവൾ കണ്ണ് നിറച്ചുകൊണ്ട് ഓഫീസിൽ നിന്ന് ഇറങ്ങി... എല്ലാവരും ഇപ്പൊ എന്താ എന്നേ തരംതാണ പെണ്ണിനെ പോലെ കണ്ടത് കൊണ്ടായിരിക്കില്ലേ അങ്ങനെയൊക്കെ പറഞ്ഞത്...അതേ എല്ലാരുടേം കണ്ണിലും കണ്ടതാ എന്നോടുള്ള പുച്ഛം... അയാളെ വിശ്വസിച്ചു വന്ന ഞാൻ മണ്ടി കണ്ണിൽ നിന്നു ഒളിച്ചുവന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവൾ ഗേറ്റിനു പുറത്തിറങ്ങി നടന്നു... മറിയത്തിനെ കണ്ടതും കാർ കമ്പനിയിലേകു കയറ്റാതെ ബസ്റ്റോപ്പിലേക്ക് പോകുന്ന മറിയുവിന്റെ മുന്നിൽ അമൻ കാർ നിർത്തി.........................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...