എന്റേത് മാത്രം: ഭാഗം 30

 

എഴുത്തുകാരി: Crazy Girl

"എന്താ മോനെ കണ്ടു സംസാരിക്കണം എന്ന് പറഞത്.... എന്തേലും പ്രശ്നം ഉണ്ടോ " നൗഫൽ ആദിയെ നോക്കി ചോദിച്ചുകൊണ്ട് അമനിനെയും സംശയത്തോടെ നോക്കി... ആദി എല്ലാരേയും ഒന്ന് നോക്കികൊണ്ട് അവന്റെ കോട്ടിനുള്ളിലെ വെച്ചിരുന്ന പേപ്പർ എടുത്തു നൗഫൽ നേരെ നീട്ടി... ഒന്നും മനസ്സിലാകാതെ നൗഫൽ ആദിയെയും ആ പേപ്പറും നോക്കി... സംശയത്തോടെ അത് വാങ്ങി തുറന്നു നോക്കിയതും അയാൾ ഞെട്ടി.... വിശ്വാസം വരാതെ വീണ്ടും അതിലേക്ക് കണ്ണ് പതിപ്പിച്ചു ...അയാളുടെ പിടി ആ പേപ്പറിൽ മുറുകി... ഒന്നും മനസ്സിലാകാതെ അയിശു ഉപ്പയുടെ അടുത്ത് ചെന്നു അയാളുടെ കയ്യിലെ പേപ്പർ വാങ്ങി നോക്കി... വീടിന്റെ ആധാരം കണ്ടതും അവൾ സംശയത്തോടെ ഉപ്പയെ നോക്കി... "ഇതെങ്ങനെ നിങ്ങൾക്... "അവൾ സംശയത്തോടെ ആദിക്ക് നേർ ചോദിച്ചു "ഉപ്പ പണയം വെച്ചതാ "ആദി കൈപിണച്ചു കെട്ടി കൊണ്ട് പറഞ്ഞു... "പണയം വെക്കാനോ...എൻ... എ...ന്തിനു "അവൾക് വാക്കുകൾ മുറിഞ്ഞു പോയി "അറിയില്ല "ആദി ഭാവവ്യത്യാസം ഇല്ലാതെ പറയുന്നത് കേട്ട് അയിശു ഉപ്പയെ നോക്കി അയാളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടു എന്തിനോ അവള്ടെ കണ്ണും നിറഞ്ഞു... "പറ ഉപ്പാ എന്താ ഇത്...."അവൾ അയാൾക്കടുത്തു ചെന്നു "മോളെ ഞാൻ "അയാൾ അവളെ ദയനീയഭാവത്തോടെ നോക്കി

"പറയ്യ്... എന്തിനാ ഇത് പണയം വെച്ചത്..എനിക്ക് അറിയണം... ഈ വീട് പണയം വെക്കാൻ മാത്രം എന്ത് ബാധ്യതാ ഉപ്പാക്ക് ഉണ്ടായത് "സങ്കടത്തോടപ്പം അവള്ടെ ശബ്ദം കടുത്തു... "അയിശു ഞാൻ... വേഗം തിരിച്ചെടുക്കാം എന്ന് കരുതി വെച്ചതാ " "എന്തിനാ പണയം വെച്ചത് എന്ന് പറയ്യ് ഉപ്പാ "അവൾക് കരച്ചിൽ വരുന്നുണ്ടായിരുന്നു... "മോളെ വെറുംകയ്യോടെ എങ്ങനെയാ ഞാൻ... എന്റെ പൊന്ന് മോൾ അല്ലെ നീ "ഉപ്പ "എന്റെ കല്യാണം നടത്താൻ ആണോ പണയം വെച്ചത് "അവള്ടെ ശബ്ദം കടുത്തു.. അയാൾ വല്ലാത്ത ഭാവത്തോടെ അവളെ നോക്കി... "ആണല്ലേ...എനിക്ക് മനസ്സിലായി... എന്നോട് ഇത്രയും കാലം ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ... ഈ വീട് ഉപ്പാക്ക് ഉമ്മാടെ ഓർമ ആണെന്ന് ആയിരം വട്ടം പറയാറില്ലേ... എന്നിട്ട് എനിക്ക് വേണ്ടി ഈ വീട്.... പടച്ചോനെ ഓരോ ദിവസവും നീറി നീറി അല്ലെ ഉപ്പ കഴിഞ്ഞത്... എന്നോട്... എന്നോട് ഒരു വാക്ക് പോലും...എപ്പോഴും എല്ലാം പറയുന്നതല്ലേ.. എന്നിട്ട് ഇത് മാത്രം....അതോ ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത് പോലെ എനി ഉപ്പാടെ മനസ്സിൽ നിന്നും എന്നേ മായിച്ചോ.."അവൾ കരഞ്ഞു കൊണ്ട് ഓരോന്ന് പറയാൻ തുടങ്ങി... "മോളെ... ഞാൻ പറയാൻ "നൗഫൽ അവളെ തൊടാൻ നിന്നതും അവൾ കുതറി.. "വേണ്ടാ..ഒന്നും പറയണ്ടാ....

ഉപ്പാക്ക് ഇവളെ കുറിച്ച് ഓർത്തൂടെ... ഇവളെ ഓർത്തല്ലേ ഞാൻ ഈ വീട് ഇട്ടു ഇറങ്ങിയത്... ഇവൾക്ക് പഠിക്കാൻ വേണ്ടിയല്ലേ ഞാൻ കഷ്ടപ്പെട്ടത്... എന്നിട്ട് എനിക്ക് ഒരു വിലയും തരാതെ എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ എങ്ങനാ തോന്നി...എല്ലാം ഒറ്റക്ക് തീരുമാനിക്കാൻ ഈ വീട് നഷ്ടപ്പെട്ടിരുന്നെങ്കിലോ... എന്റെ മറിയുന്റെ അവസ്ഥ എന്താകും എന്ന് ഉപ്പ ആലോചിച്ചോ... ഏഹ്... എന്താ മിണ്ടാതെ പറയ്യ് " മറിയുവിനെ ചേർത്ത് നിർത്തി അയിശു ചോദിക്കുമ്പോൾ അയാളുടെ തല നിറഞ്ഞ കണ്ണുകളാൽ താഴ്ന്നിരുന്നു...മറിയുവിന്റെ എങ്ങലടിയും ഉയർന്നു... "എനി നിനക്കും ഇതൊക്കെ അറിയുമോ "അയിശു നിറഞ്ഞ കണ്ണുകളോടെ മറിയുവിനെ നോക്കി... "ഇല്ലാ അവൾക് " "അറിയാം " നൗഫൽ പറയാൻ നിന്നതും അത് വരെ മിണ്ടാതിരുന്ന അമൻ പറഞ്ഞത് കേട്ട് നൗഫൽ ഞെട്ടലോടെ അവനെ നോക്കി... മറിയുവിന്റെ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടവൾ അമനിനെ നോക്കി... "അവള്കെല്ലാം അറിയാമായിരുന്നു... പക്ഷെ എല്ലാം ഉള്ളിലോതുക്കി പൊട്ടബുദ്ധി ഉദിക്കുക ആയിരുന്നു ഈ കുഞ്ഞി തലയിൽ..."അമൻ അവളെ കൂർപ്പിച്ചു നോക്കി അവള്ടെ തല താണു.. "കാൽ പിടിക്കാൻ പോയതാ കമ്പനിയിൽ വീട് വിട്ട് തരാൻ... എന്നിട്ട് അവരുടെ അപമാനവും പുച്ഛവും കേട്ട് കൊണ്ട് കരഞ്ഞുകൊണ്ട് ഇറങ്ങി വരിക ആയിരുന്നു " അമൻ കൈകൾ മുറുക്കെ പിടിച്ചു ദേഷ്യം കണ്ട്രോൾ ചെയ്ത് കൊണ്ട് പറയുമ്പോൾ നൗഫലിന്റെയും അയ്ഷയുടെ മുഖം ഞെട്ടികൊണ്ടവളെ നോക്കി...

ഒരുനിമിഷം ആദിയും... അവനു ഇത് മാത്രം അറിഞ്ഞില്ലായിരുന്നു... "അന്ന് ഉപ്പ കരയുന്നത് കണ്ടതാ ഞാൻ... പക്ഷെ ഒന്നും ചെയ്യാൻ പറ്റിയില്ലാ... ഇത്തൂനോട് പറഞ്ഞാലോ കരുതിയതാ... വേണ്ടെന്ന് വെച്ച്... ഇതും കൂടി അറിഞ്ഞാൽ തകർന്നു പോകും എന്ന് കരുതി.. അതാ ഞാൻ "മറിയു കണ്ണ് നിറച്ചു കൊണ്ട് ആയിശുവിനെ നോക്കി പറഞ്ഞു ... "എന്തിനാ മോളെ ഒറ്റക്ക് നീ ഇതൊക്കെ "കരഞ്ഞുകൊണ്ട് അയിശു അവള്ടെ അവളെ ചേർത്തു പിടിച്ചു ഏങ്ങലടിയോടെ അവള്ടെ തോളിൽ മുഖം അമർത്തി മറിയു കരഞ്ഞു... അയിശു മറിയുവിന്റെ തലയിൽ തലോടി കൊണ്ട് ആദിയെ നോക്കി... അവള്ടെ നോട്ടത്തിനു അർത്ഥം മനസ്സിലായ ആദി പറയാൻ തുടങ്ങി... "അന്ന് ആദ്യമായി ഇവിടെ വന്നപ്പോൾ യാതൃച്ഛികമായി എന്റെ മുന്നിൽ പെട്ടതാണ് പണയം വെച്ചതിനു റെസിപിറ്റും പേപ്പറും... നിന്നോട് ചോദിക്കണം എന്ന് കരുതിയതാ.. എന്നാൽ നിന്റെ ഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നു... നിനക്ക് ഒന്നും അറിയില്ല എന്ന്..." ആദി ആയിഷയെ നോക്കി പറഞ്ഞു... "എന്നാൽ ഉപ്പാനെ ഞാൻ ഇടക്ക് ബാങ്കിലും ഒക്കെ ആയി കണ്ടിരുന്നു അതിൽ നിന്ന് മനസ്സിലായി ഇത് ചതി ആണെന്ന് അതുകൊണ്ടാ ഈ വീട് പണയം വെച്ചെടുത്തു ഞാൻ ചെന്നത് അപ്പൊ ഇതെല്ലാം കൈകാര്യം ചെയ്യുന്നത് അവിടുത്തെ ഓണർ ആണെന്ന് അറിഞ്ഞതും പിന്നീട് അയാളെ അന്നോഷിച്ചു കൊണ്ടിരിക്കുക ആയിരുന്നു...

പക്ഷെ വീണ്ടും യാതൃച്ഛികമായി എന്റെ മുന്നിൽ തന്നെ വരികയായിരുന്നു ഫിർദൗസ് കമ്പനിയുടെ ceo " ആദി പറഞ്ഞു നിർത്തി ആയിഷുവും നൗഫലും അവളെ ഉറ്റുനോക്കി മറിയു കണ്ണുകൾ തുടച്ചുകൊണ്ട് ബാക്കികേൾക്കാൻ എന്ന പോൽ നിന്നു... "അന്ന് ഹർത്താലിനു അമൻ ഇവിടെ വന്നപ്പോൾ ആണ് ശെരിക്കും ഞാൻ അത്ഭുതപ്പെട്ടത്... ആരെ അന്നോഷിച്ചോ അവന് എന്റെ മുന്നിൽ... ഈ വീട് പണയം വെച്ചത് അമന്റെ കമ്പനിയിൽ ആയിരുന്നു " ആദി പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി.. "അപ്പൊ ceo അമൻ സർ ആയിരുന്നോ "മറിയുവിന്റെ നെഞ്ചോന്ന് പിടച്ചു... "പക്ഷെ എനിക്ക് പണം തന്നത് ഇവന് അല്ല അബ്ദുള്ള സർ ആണ്... അയാൾ ആണ് ഇവിടെ ഹോമ്പാർ തുടങ്ങണം എന്ന് പറഞ്ഞെന്നെ "നൗഫൽ ഓർത്തു കൊണ്ട് പറഞ്ഞു.. "അബ്ദുള്ള എന്റെ സ്റ്റെപ് ഫാദർ ആണ് "അമൻ എടുത്തടിച്ചത് പോലെ പറഞ്ഞത് കേട്ട് എല്ലാവരുടെ ശ്രെദ്ധയും അവനിലേക്ക് ആയി.. "അതു എന്റെ ഉപ്പയുടെ കമ്പനി ആണ്... റഹ്മാൻ അതാണ്‌ ഉപ്പാടെ പേര്... ഉപ്പ പോയത് കൂടി ഉമ്മ വീണ്ടും വിവാഹം കഴിക്കുക ആയിരുന്നു... അയാൾ ആണ് അബ്ദുള്ള... സത്യം പറഞ്ഞാൽ ആ കമ്പനിയിൽ നടക്കുന്നത് ഒന്നും എനിക്കറിയില്ലായിരുന്നു... ഹോസ്പിറ്റലും കോളേജിലും തിരക്കുകൾ കാരണം തന്നെ ഞാൻ അവിടെ ചെല്ലാറില്ല.. എന്നാൽ ആദിയിൽ നിന്ന് അറിഞ്ഞു അവിടെ നടക്കുന്ന തിരുമറികൾ... എന്റെ ഉപ്പാടെ കമ്പനിയിൽ തെറ്റായ ബിസിനസ്‌ ആണെന്ന് അറിഞ്ഞ നേരം ആണ് ഞാൻ അവിടെ പോകുവാൻ തുടങ്ങിയത്.....

എന്റെ ഉപ്പ ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾക് ഒരിക്കലും ഇങ്ങനെ വരില്ലായിരുന്നു... ഒക്കെ എന്റെ തെറ്റാ... ഞാൻ അവിടെ നടക്കുന്നത് അന്നോഷിക്കണമായിരുന്നു..." അമൻ നൗഫലിന് മുന്നിൽ തലതാഴ്ത്തി... നൗഫൽ അവന്റെ തോളിൽ കൈ അമർത്തി... "മോനെ അടക്കാനുള്ള പണം ഞാൻ അടക്കും... ഇത്രയൊക്കെ ചെയ്ത നിന്നോട് എനിക്ക് നന്ദി മാത്രമേ ഉള്ളൂ"നൗഫൽ അവന്റെ തോളിൽ അമർത്തികൊണ്ട് പറഞ്ഞു.. അയാൾ അവനെ നന്ദിപൂർവം നോക്കി.. "അടക്കാനുള്ള മൂന്ന് ലക്ഷം ആദി അടച്ചു... എനി ഈ വീടിന്റെ ആധാരം നിങ്ങള്ടെ കയ്യില് സുരക്ഷിതമായി വെക്കാം"അമൻ പറഞ്ഞത് കേട്ട് നൗഫൽ ഞെട്ടി ആദിയെ നോക്കി... അവന്റെ ചുണ്ടിലെ ചിരി കാണെ അയാൾക് സന്തോഷവും സങ്കടവും തോന്നി... ആദിക്ക് മുന്നിൽ ചെന്നു അവനെ കെട്ടിപ്പിടിക്കുമ്പോൾ ഒരിറ്റു കണ്ണുനീർ അവന്റെ തോളിൽ ഉറ്റി... "നന്ദി പറഞ്ഞാൽ പോലും മതിയാവില്ല എന്നറിയാം... പക്ഷെ എനിക്ക് എനിക്ക് വേറൊന്നും നൽകാനുള്ള ശേഷിയില്ല മോനെ "നൗഫൽ അവനെ ചേർത്തുകൊണ്ട് പറഞ്ഞു... ഇത് കാണെ ആയിശുവിന്റെ കണ്ണുകൾ ആദിയിൽ തന്നെ തറഞ്ഞുനിന്നു... സങ്കടമോ സന്തോഷമോ ഒന്നും തോന്നിയില്ലാ എങ്കിലും അവള്ടെ കണ്ണുകൾ അവനിൽ തന്നെ പതിഞ്ഞുകൊണ്ടിരുന്നു

"എന്ന ഞാൻ ഇറങ്ങുവാ "അമൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.. നിറഞ്ഞ മനസ്സോടെ നൗഫൽ അവനെ പുണർന്നു ഒന്നൂടെ യാത്ര പറഞ്ഞു കൊണ്ട് അവന് മറിയുവിനെ ഒന്ന് നോക്കികൊണ്ട് കാറിൽ കയറി ceo അമൻ ആണെന്ന് അറിഞ്ഞത് തൊട്ട് അവൾ അവനെ നോക്കാനേ നിന്നില്ല... ശ്വാസം പോലും വിടാൻ മറന്ന് നിക്കുവായിരുന്നു അവന്റെ നോട്ടം കൂടി ആയപ്പോൾ അവൾക് തലകറങ്ങും പോലെ തോന്നി... അവൾ ആയിഷയെ ഇറുക്കെ പിടിച്ചു... ************** വീട്ടിൽ പോകുന്നവഴി അയിശു ഒന്നും മിണ്ടിയില്ല വീട്ടിൽ നിന്ന് ഇറങ്ങുമ്പോളും യാത്ര പറയാതെ ആയിരുന്നു ഇറങ്ങിയത്... അത് ഉപ്പയെ വേദനിപ്പിച്ചെങ്കിലും ആദി കണ്ണ് കൊണ്ട് സമാധാനിപ്പിച്ചിരുന്നു.. അവന് അവളെ നോക്കി പുറത്തേക്ക് കണ്ണിട്ടു ഇരിക്കുന്നവളെ കണ്ടു അവന് നെടുവീർപ്പിട്ടു... കുറച്ചു നേരം അങ്ങനെയിരിക്കട്ടെ എന്ന് കരുതി... കാർപോർച്ചിൽ കാർ നിർത്തി അകത്തേക്ക് കയറുമ്പോൾ ഷാനയെയും അവള്ടെ ഉമ്മയെയും കണ്ടു അയിശു വാതിക്കൽ നിന്നു ആദിയും വന്നതും രണ്ടുപേരും ഒരുമിച്ചു കയറി... "ഉമ്മി " ഉമ്മാന്റെ കയ്യില് നിന്ന് ഊർന്നിറങ്ങി കൊണ്ട് അവൾ ആയിഷയുടെ കാലിൽ പിടിച്ചു അയിശു അവളെ എടുത്തു കവിളിൽ മുത്തി.. "ചോദിക്ക് അമ്മായി എന്താ വൈകിയത് എന്ന് " ഷാന പുച്ഛത്തോടെ പറയുന്നത് കേട്ട് ആയിഷുവും ആദിയും മനസ്സിലാവാതെ നോക്കി... ഉമ്മ അവനെ ഒന്ന് നോക്കിയതേ ഉള്ളൂ... "ആദി നീ ഇവള്ടെ ഇവള്ടെ വീട് പണയം വെച്ചത് എടുത്തു കൊടുത്തോ..."

മൂത്തു ആയിഷയെ തറപ്പിച്ചു ചോദിക്കുന്നത് കേട്ട് അവൾ ഞെട്ടികൊണ്ടവരെ നോക്കി... ആദിയും "എങ്ങനെ അറിഞ്ഞു എന്നായിരിക്കും അല്ലെ ആലോചിക്കുന്നെ...ഇന്നലെ എന്റെ മോള് ഫ്രണ്ടിനെ കാണാൻ കൂടെ വരുമോ എന്ന് ചോദിച്ചപ്പോൾ നിനക്ക് പോകാൻ പറ്റിയില്ലല്ലോ.. എന്നിട്ട് മൂന്ന് ലക്ഷം രൂപ വെറുതെ ഇവള്ടെ പണയം വെച്ച വീട് എടുക്കാൻ കൊടുത്തിരിക്കുന്നു..." അവർടെ ദേഷ്യം നിറഞ്ഞ സംസാരം കേട്ട് ആദി കൂസൽ ഇല്ലാതെ കൈകെട്ടി നിന്നു ... എന്നാൽ ആയിശുവിന് അപമാനത്താൽ തല താണിരുന്നു.... "ഉമ്മ ഞാൻ " "കള്ളം പറയാൻ നോക്കണ്ടാ ആദിക്ക ബാങ്കിൽ നിന്ന് പൈസ എടുത്തുപോകുന്നതൊക്കെ ഞാൻ കണ്ടതാ... എല്ലാം ഞങ്ങൾ അറിഞ്ഞു "ഷാന പുച്ഛത്തോടെ പറഞ്ഞു.. "ഇപ്പൊ മനസ്സിലായില്ലേ ആസി നിനക്ക്... രണ്ടാംകെട്ടുകാരനെ എന്തിനാ ഇവള് കെട്ടിയത് എന്ന്.... കണ്ടില്ലേ പണയം വെച്ച വീട് ഓസിക്ക് മൂന്നലക്ഷം ആദിയുടെ കയ്യില് നിന്ന് മുടക്കി കൊണ്ട് വീട് തിരിച്ചു പിടിച്ചത്.... അന്ന് എന്തൊക്കെ ആയിരുന്നു നല്ല മോളാ എന്നിട്ട് ഇപ്പൊ എന്തായി ഓരോന്നിന്റെയും സ്വഭാവം ഇങ്ങനെ പുറത്ത് വന്നത് കണ്ടില്ലേ... നോക്കിക്കോ ഇവനെ ഇവള് ഊറ്റിയെടുക്കും "ആയിഷയെ നോക്കി സീനത് ചീറിപറയുന്നത് കേട്ട് ആയിശുവിന്റെ കണ്ണ് നിറഞ്ഞു... അവൾ മിന്നുവിനേം എടുത്ത് മേലേക്ക് ഓടി... "കണ്ടില്ലേ അഹങ്കാരി ഒന്നും മിണ്ടാതെ പോകുന്നത് "സീനത് അവൾ പോകുന്നത് കണ്ടു പകയോടെ പറഞ്ഞു "മൂത്തു ഒന്ന് നിർത്തുന്നുണ്ടോ...

ഇത്രയും ഞാൻ നിങ്ങള് പറഞ്ഞത് കേട്ടത് ഉപ്പാന്റെ അനിയത്തി ആണെന്നുള്ള പരിഗണന കൊണ്ട് മാത്രമാണ് അത് വെച്ച് എന്റെ ഭാര്യയെ തോന്നിയത് പോലെ പറഞ്ഞാൽ ഉണ്ടല്ലോ.. ബന്ധങ്ങൾ ഞാൻ അങ്‌ മറക്കും " ആദിയുടെ വലിഞ്ഞു മുറുകിയ മുഖം കണ്ടു സീനത്തും ഷാനയും പകച്ചു നോക്കി.. "മൂന്ന് ലക്ഷം ഞാൻ എന്റെ അക്കൗണ്ടിൽ നിന്നാണ് എടുത്തത് അല്ലാതെ നിങ്ങളുടെ കയ്യില് നിന്ന് അല്ലല്ലോ... എനിയും അവൾക് വേണ്ടി മുടക്കാൻ എനിക്ക് ഒരു മടിയും ഇല്ലാ.. പൈസ ചോദിച്ചു നിങ്ങള്ടെ അടുത്തേക്ക് വരില്ല ഞാൻ പോരെ..." അവന് കലിപ്പിച്ചു പറഞ്ഞു അവരുടെ വാ അടപ്പിച്ചു കൊണ്ട് ഉമ്മാക്ക് അടുത്ത് ചെന്നു... "ഉമ്മ ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല... എനി തോന്നുകയും ഇല്ലാ...ഉമ്മ പഠിപ്പിച്ചു തന്നത്തെ ഞാൻ ചെയ്തിട്ടുള്ളു... എനി ചെയ്യുകയും ഉള്ളൂ " അവന് പറഞ്ഞുകൊണ്ട് ഉമ്മാന്റെ കയ്യില് അമർത്തി മുത്തികൊണ്ട് മുറിയിലേക്ക് നടന്നു... "അല്ലേലും കാര്യം കാണാൻ അവനെ പോലെ സോപ്പിടാൻ വേറെ ആർക്കും കഴിയില്ല "ഉമ്മ ഓർത്തു കൊണ്ട് ചിരിച്ചു... "എന്താ ആസി ഓന്റെ വാക്കിൽ നീ വീണു പോയോ "സീനത് അവളെ ദേഷ്യത്തോടെ നോക്കി "ഇത്ത എന്റെ മോന് നല്ലത് മാത്രമേ ചെയ്യൂ... എത്ര ദേഷ്യവും വാശിയും ഉണ്ടെങ്കിലും അവന് ചെയ്യുന്നതിൽ ഇന്നേവരെ ഒരു തെറ്റ് ഞങ്ങൾ കണ്ടിട്ടില്ല ഇതും അങ്ങനെ തന്നെ ആണ് " അതും പറഞ്ഞുകൊണ്ട് അവർ മുറിയിലേക്ക് നടന്നു... സീനത്തും ഷാനയും വിചാരിച്ചത് നടക്കാത്തതിന്റെയും ആദിയുടെ അപമാനത്തിലും കണ്ണിൽ പക ആളിക്കത്തി.... *************

മുറിയിലേക്ക് ചെന്ന ആദി നിലത്ത് ബസ്സൊടിച്ചു കളിക്കുന്ന മിന്നുവിനെ എടുത്തു... "ഉമ്മി എവിടെ " "ഉമ്മി ബാത്തൂ പോയി "ബാത്രൂംമിലെ ഡോറിൽ ചൂണ്ടി മിന്നു പറഞ്ഞത് കേട്ട് അവന് അടഞ്ഞ ഡോറിൽ നോക്കി.. ബാത്രൂമിൽ നിന്ന് അയിശു കരയുകയാണെന്ന് അവനു ഉറപ്പായിരുന്നു അവന് ഒന്ന് തലകുടഞ്ഞു... ഇത് ഇങ്ങനെയൊക്കെയേ ആകൂ എന്നവൾക് അറിയാമായിരുന്നു... താഴേന്നു ഷാനയുടെയും ഉമ്മയുടെയും കണ്ണിൽ ഇപ്പൊ പണത്തിനു വേണ്ടി കല്യാണം കഴിച്ചവൾ ആയി..ഭർത്താവിനെ മുതലെടുക്കുന്നവൾ ആയി... എല്ലാരും കൂടെ എന്നോട് മറച്ചുവെച്ചു ചെയ്തിട്ട് എന്താ നേടിയത്... വീട് പോലും തിരിച്ചു പിടിക്കാൻ പറ്റാത്ത ഒരാളെ പോലെ ആയിരിക്കില്ല എനി ഉപ്പയെ കാണുവാ... മരുമോനിൽ നിന്ന് പണം അടച്ച് വീട് തിരിച്ചുപിടിച്ചു എന്നല്ലേ കരുതുവാ... ഓരോന്നു ഓർക്കവെ അവൾക് ഹൃദയം വിങ്ങുന്നത് പോലെ തോന്നി... "എന്തിനായിരുന്നു എന്നോടിത്..." അയിശു വാ പൊത്തി കരഞ്ഞു കൊണ്ട് ഡോറിൽ ചാരി നിലത്ത് ഊർന്നിരുന്നു......................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...