എന്റേത് മാത്രം: ഭാഗം 42

 

എഴുത്തുകാരി: Crazy Girl

ഹോസ്പിറ്റലിൽ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയതായിരുന്നു അമൻ... സീനിയർ ഡോക്ടർ വിശാലിനെ കണ്ടു സംസാരിക്കാൻ അവന്റെ ഭാഗത്തേക്ക് പോകുമ്പോൾ ആണ് പ്രധീക്ഷിക്കാതെ നൗഫലിനെ കണ്ടത്... ദൂരെന്ന് കണ്ടത് കൊണ്ട് തന്നെ എന്ത് വിളിക്കണം എന്നറിയാതെ അവൻ പാഞ്ഞു... "ഉപ്പാ " പെട്ടെന്നെന്തോ വായിൽ വന്നത് അങ്ങനെ ആയിരുന്നു...ഉമ്മ രണ്ടാമത് കെട്ടിയിട്ടും ഇന്നേവരെ അയാളെ അബദ്ധത്തിൽ പോലും അങ്ങനെ വിളിചില്ലെന്ന് ഓർത്തപ്പോൾ അവന് അത്ഭുദം തോന്നി... വിളികേട്ട് നൗഫൽ തിരിഞ്ഞു നോക്കിയത് കണ്ടു അവന് അവർക്കടുത്തേക്ക് പാഞ്ഞു... കണ്ണുകൾ തുടക്കുന്നത് കണ്ടു അമൻ അവരെ സംശയത്തോടെ നോക്കി... "മോന് ഇവിടെ ഉണ്ടായിരുന്നോ "അവർ ചിരിയോടെ ചോദിച്ചു "ഹ്മ്മ് ഡ്യൂട്ടിയിൽ ആയിരുന്നു ഇപ്പോ കഴിഞ്ഞു"അമൻ "ഹ്മ്മ് ഞാനിവിടെ ഡോക്ടറെ ഒന്ന് കാണാൻ ഈ നടുവേദനയും ശ്വാസതടസ്സമൊക്കെ "അയാൾ അമനിനോട് പറഞ്ഞു.. "ആഹ് എന്നിട്ട് ഡോക്ടർ എന്ത്‌ പറഞ്ഞു "അമൻ "എന്ത് പറയാനാ എണ്ണക്കടിയൊന്നും കഴിക്കണ്ട എന്ന് പറഞ്ഞു..."നൗഫൽ ചിരിയോടെ പറഞ്ഞു... "മരുന്ന് വാങ്ങിയോ റിപ്പോർട്ട്‌ കാണിക്ക് ഞാൻ വാങ്ങി കൊണ്ട് വരാം " അമൻ റിപ്പോർട്ട്‌ വാങ്ങാൻ നിന്നതും അയാൾ വെപ്രാളത്തോടെ പുറകിലേക്ക് വെച്ചു... "ഏയ് വേണ്ടാ ഞാൻ വാങ്ങാം...എന്ന ഞാൻ അങ്ങോട്ട് "അവർ അത്രയും പറഞ്ഞു പോകുന്നത് അവന് നോക്കി നിന്നു.. അയാൾ വല്ലാതെ തളർന്ന പോലെ തോന്നി... എത്രയും പെട്ടെന്ന് വീട് തിരിച്ചുപിടിച്ചു കൊടുക്കണം മനസ്സിലെ ഒരു ഭാരം അങ്ങനെയെങ്കിലും ഒഴിയട്ടെ ആ പാവത്തിന്... അവന് ഓർത്തു... ശേഷം വിശാലിന്റെ റൂമിൽ കയറി... "സർ ഇന്നലെ തന്ന റിപ്പോർട്സ് ഞാൻ ഏല്പിച്ചിരുന്നു...

ആൻഡ് താങ്ക് യു സോ മച്ച് അത് കാരണം ഐ ഗോട്ട് new ഇൻഫർമേഷൻസ് " അമൻ അയാൾക് നേരെ കൈനീട്ടികൊണ്ട് പറഞ്ഞു... "its my ഡ്യൂട്ടി... ജൂനിയർസിന്റെ ഡൌട്ട് തീർക്കേണ്ടത് ഞങ്ങൾടെ കടമ അല്ലെടോ "അയാളും തിരിച്ചു കൈകൊടുത്തു കൊണ്ട് ചിരിയോടെ പറഞ്ഞു... "ഹ്മ്മ്മ്.. പിന്നെ ഇപ്പൊ വന്ന പേഷ്യന്റ് എന്താ പ്രോബ്ലം സർ "അമൻ അയൽക്കാടുത്ത ചെന്ന് കൊണ്ട് ഗൗരവത്തോടെ ചോദിച്ചു... "do you know him "വിശാൽ "yhh ചെറുതായിട്ട് ഒരു പരിജയം ഉണ്ട് "അമൻ... "ആഹ് മുൻപ് അയാൾ എന്റെ പേഷ്യന്റ് ആയിരുന്നു... ഒരു വട്ടം അറ്റാക്ക് വന്നതാണ്... അതിനു ശേഷം ചെക്ക് അപ്പ്‌ ഇനായി വരാറുണ്ട്... എന്നാൽ ഇപ്പൊ almost 8month ആയി വന്നിട്ട്..." വിശാൽ പറയുന്നത് അവന് ഗൗരവത്തിൽ കേട്ടു നിന്നു.. "ഇപ്പോ ശരീരത്തിലെ വേദനയും കിതപ്പും കാരണം ചെക്ക് അപ്പ്‌ ചെയ്യാൻ വന്നതായിരുന്നു... you know he is suffering liver cerosis" വിശാൽ പറഞ്ഞത് കേട്ട് അമൻ ഞെട്ടിയിരുന്നു ലിവർ പ്രോബ്ലം വന്നാൽ അത് ശരീരത്തെ വല്ലാതെ എഫക്ട് ചെയ്യും.. "almost ഇത് തുടങ്ങിയിട്ട് 3months ആയി .... ക്രമമില്ലാത്ത ഭക്ഷണത്തിലൂടെ വരുന്നതാണ്.... may he can live only 7 months... അതിനിടക്ക് ഭക്ഷണത്തിൽ കണ്ട്രോൾ വെച്ചാൽ ചിലപ്പോൾ റിക്കവർ ചെയ്യാൻ പറ്റും.." അത്രയും വിശാൽ പറഞ്ഞപ്പോളേക്കും അമൻ വല്ലാത്തൊരു ഭാവത്തിൽ ആയിരുന്നു മനസ്സിൽ പലതും കടന്നു വന്നു.... വിശാലിനോട് നന്ദിയും പറഞ്ഞവൻ നൗഫലിനെ നോക്കി ഇറങ്ങി അപ്പോഴേക്കും അയാൾ മരുന്ന് വാങ്ങി പോകാൻ ഇറങ്ങിയിരുന്നു.... "നിക്ക് "ദൂരെന്ന് അമൻ വിളിക്കുന്നത് കേട്ട് അയാൾ മരുന്ന് സഞ്ചിയും പിടിച്ചു നിന്നു.... "എന്തിനാ മറച്ചു വെക്കുന്നത് എനിക്ക് അറിയാം "മരുന്ന് സഞ്ചി പുറകിലേക്ക് ഒളിപ്പിക്കാൻ നോക്കുന്ന നൗഫലിനെ നോക്കി അമൻ പറഞ്ഞു അയാൾ വേദനയോടെ ഒന്ന് ചിരിച്ചു...

രണ്ടുപേരും പുറത്തേക്കിറങ്ങി ആരുമില്ലാത്ത ഭാഗത്തു ചെന്നു നിന്നു... "നീ ഉപ്പാന്ന് വിളിച്ചപ്പോ എന്റെ സ്വന്തം മകന് ആണെന്ന പോലെ പറയാൻ വിചാരിച്ചതാ... പക്ഷെ എന്തോ മനസ്സ് വിലക്കി....ഇപ്പൊ നീ അറിഞ്ഞിരിക്കുന്നു... പടച്ചോനെ ഓർത്തു മോന് ഇത് ആരോടും പറയരുത് " നൗഫൽ അമനിനു നേരെ യാചിച്ചു... "എന്താ പറയുന്നത് ഇത്രയും വലിയ രോഖം മറച്ചുവെക്കണം എന്നോ... മറച്ചു വെച്ചിട്ട് എന്താണ് കാര്യം... ഇപ്പൊ ഉപ്പാക്ക് വേണ്ടത് ട്രീറ്റ്മെന്റ് ആണ് അത് നടത്തണമെങ്കിൽ..." "ട്രീറ്റ്മെന്റ്.. അതിന്റെ ഒന്നും ആവിശ്യം ഇല്ലാ.. എപ്പോഴായാലും ഒരുനാൾ മരിക്കേണ്ടവരാ നമ്മള്... എനിക്ക് ട്രീറ്റ്മെന്റ് വേണ്ട... എനിക്ക് മറ്റു ചിലത് ചെയ്ത് തീർക്കാനുണ്ട് " അമനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അയാൾ വിദൂരതയിൽ നോക്കി പറയുന്നത് കേട്ട് വീട് തിരിച്ചുപിടിക്കാനാണ് ട്രീറ്റ്മെന്റ് പോലും ഒഴിവാക്കുന്നത് എന്നവന് അറിയാമായിരുന്നു... "മോനെ ഇത് നമ്മള് അല്ലാതെ വേറാരും അറിയില്ല എന്ന് എനിക്ക് വാക്ക് തരണം... എന്റെ മക്കള് ഇപ്പോഴാ ഒന്ന് ജീവിച്ചു തുടങ്ങിയത്... ഇത്രയും കാലം എന്റെ രോഖം കാരണം അവർക് സമാധാനം ഉണ്ടായിട്ടില്ല... ഇതും അറിഞ്ഞാൽ എനിക്ക് അത് സഹിക്കാൻ ആവില്ല...." അയാൾ പറഞ്ഞുകൊണ്ട് അവനെ നോക്കി... "ആയിശുവിനെ ഒരുവനിൽ ഏല്പിച്ചു ഇപ്പൊ അവൾക് കൂട്ടിനു ഒരുവൻ ഉണ്ട് പക്ഷെ എന്റെ മറിയു അവളെ ആലോചിക്കുമ്പോഴാ... ഞാൻ പോയാൽ എന്റെ കുട്ടിക്ക്..." അയാളുടെ കണ്ണ് നിറയുന്നത് അവനു കണ്ടു... ഒരുമാത്ര അവന്റെ നെഞ്ചോന്ന് പിടച്ചു... "എനിക്ക് തരുമോ അവളെ " ഏതോ യാമത്തിൽ എന്ന പോൽ അവന് പറഞ്ഞത് കേട്ട് അയാൾ അവനെ ഞെട്ടി നോക്കി....

അമൻ അത്രയും പറഞ്ഞു നിർത്തി അവളെ നോക്കി... അതിനു ശേഷമാണ് നിങ്ങൾക് വീട് തിരിച്ചു നൽകിയത്... ട്രീറ്റ്മെന്റ് തുടങ്ങാം എന്ന് നിന്റെ ഉപ്പ സമ്മതിച്ചിരുന്നു..അതുകൊണ്ട നീ കണ്ട റിപ്പോർട്സ് എന്റെ കയ്യില് അതിനു മുന്നേ നിന്നെ എന്നേ ഏൽപ്പിക്കണം എന്ന് പറഞ്ഞത് ഞാനാ ട്രീത്മെന്റിന്റെ ആവശ്യത്തിൽ ഇടയ്ക്കിടെ വീട്ടിലേക്ക് വരേണ്ടി വരും എനിക്ക്.. പക്ഷെ അത് നിനക്ക് ഒരു ചീത്തപ്പേർ വരുത്തണ്ടാ എന്ന് വെച്ചിട്ടാണ്... എന്റെ വീട്ടിൽ അറിഞ്ഞാൽ ഇത് നിങ്ങളെ മറ്റു രീതിയിൽ ബാധിക്കും എന്ന് കരുതിയത് കൊണ്ടാ ആരെയും അറിയിക്കാതെ നിഹാലും ഞാനും മാത്രം പള്ളിയിൽ വന്നത്... പക്ഷെ നിന്റെ ഉപ്പാക്ക് ഹാർട്ട്‌ അറ്റാച്ച് വന്നാണ് മരണപെട്ടത്... അത് മനസ്സിന് താങ്ങാൻ പറ്റാത്ത എന്തോ ഒന്ന് മനസ്സിൽ നിറഞ്ഞിട്ടാണ്... അല്ലാതേ ഇത് ഒളിപ്പിച്ചിട്ട് എനിക്ക് എന്ത് കിട്ടാനാ " അവസാനം അവനിൽ ദേഷ്യം നിറഞ്ഞു... അപ്പോഴും അവൾ കണ്ണ് നിറച്ചവനെ നോക്കി.... "ഉപ്പയോടും എന്നോടുമുള്ള സഹധാപത്തിൽ മഹർ ചാർത്തിയതാണോ എന്നേ " കണ്ണ് നിറച്ചവൾ ചോദിക്കുന്നത് കേട്ട് അവന് ഒന്ന് ഞെട്ടി... പതിയെ അവളുടെ ചോദ്യം കാതിൽ. മുഴങ്ങിക്കൊണ്ടിരുന്നതും അവന്റെ മുഖം വലിഞ്ഞു മുറുകി... ടേബിളിലെ ജഗ് വലിച്ചെറിഞ്ഞു...മറിയു ഒന്ന് ഞെട്ടി പുറകിലേക്ക് നീങ്ങി... "ഒരക്ഷരം മിണ്ടരുത് താഴേക്ക് വാടി "അലറി പറഞ്ഞുകൊണ്ടവൻ താഴേക്ക് പോയതും അവളിൽ സങ്കടങ്ങളുടെ തിരമാലകൾ അടിച്ചുകൊണ്ടിരുന്നു.... "സഹതാപം..... ഇതിലും വേദം കഴുതയാ..... പറഞ്ഞാൽ മനസ്സിലാവാത്ത ഓരോന്ന്... സഹതപിച്ചു കണ്ട പെണ്ണിനെ കല്യാണം കഴിക്കാൻ മാത്രം പുണ്യാളൻ അല്ല ഞാൻ..." സ്വയം പിറുപിറുത്തുകൊണ്ടവൻ താഴെക്കിറങ്ങി... അമന്റെ മുഖം കണ്ടു ആദി കണ്ണ് കൊണ്ട് എന്തെന്ന് ചോദിച്ചെങ്കിലും അവന് ഒന്നുമില്ലെന്ന് കാണിച്ചു നിന്നു...

മുകളിൽ നിന്ന് മറിയു ഇറങ്ങി വന്നതും അയിശു അവളെ ചേർത്ത് പിടിച്ചു... അവർ കൊടുത്ത umbrella മോഡൽ സ്‌ക്കർട്ടിൽ അവൾ തിളങ്ങി നിന്നു.... മുഖത് പുഞ്ചിരി നിറച്ചവൾ അമന് അടുത്ത് നിന്നു... അമൻ അവളെ നോക്കി കരഞ്ഞ പാടുകൾ പോയിരിക്കുന്ന മുഖം ടച്ച്‌അപ്പ്‌ ചെയ്തിട്ടുണ്ടെന്ന് അവനു മനസ്സിലായി... മറിയുവിന്റെ കൈകൾ അവന്റെ വിരലിൽ തൊട്ടതും അവന് വാശിയോടെ തട്ടിമാറ്റി അവളെ തുറിച്ചു നോക്കി... അതിൽ നിന്നു അവൾക് മനസ്സിലായി അവള്ടെ വാക്കുകൾ അവനിൽ വേദന ഉണ്ടാക്കിയിരുന്നു എന്ന്... ഫോട്ടോ എടുപ്പ് തുടങ്ങിയതും നിഹാൽ പറയുന്ന പോൽ അവർ നിന്ന് കൊടുത്തു... നേരത്തെ മുഖത്തുള്ള തെളിച്ചം എന്നാൽ അവരിൽ ഇല്ലായിരുന്നു... "അവർക്ക് എന്ത് പറ്റി... മുഖം വല്ലാതെ ഇരിക്കുന്നു " അവരെ കണ്ണ് പതിപ്പിച്ച അയിശു പറയുന്നത് കേട്ട് ആദി അവളെ നോക്കി... "നിനക്ക് തോന്നുന്നതാ "അവന് അവളെ നോക്കി പറഞ്ഞുകൊണ്ട് നേരെ നിന്നു... ഉമ്മയുടെ മടിയിൽ നിന്ന് മിന്നു കുണുങ്ങി കുണുങ്ങി അവൾക്കടുതെക്ക് നടന്നു വന്നത് കണ്ടു ആദി അവളെ എടുത്തു... അവൾ നേരെ ആയിഷുവിനു നേരെ നീങ്ങിയതും അയിശു അവളെ എടുത്തു... മിന്നുവിന്റെ ഇരുണ്ട മുഖഭാവം കാണെ എന്തോ ഒപ്പിച്ചിട്ടുണ്ടെന്ന് തോന്നി രണ്ടുപേർക്കും... "എന്താ കുറുമ്പിടെ ചുണ്ട് ഇങ്ങനെ "ചുണ്ട് കൂർപ്പിച്ചവളുടെ ചുണ്ടിൽ മുത്തികൊണ്ട് അയിശു ചോദിച്ചു... "എനിക്ക് അത് മാണം " ദൂരെ ചൂണ്ടി പറയുന്നത് കേട്ട് ആദിയും ആയിഷുവും ഒരുപോലെ അവൾ ചൂണ്ടിയ ഭാഗം നോക്കി... രണ്ടുപേരും ഞെട്ടി... ആയിഷയുടെ മുഖം വിളറി വെളുത്തു വന്നു... ദൂരെ രണ്ട് വയസ്സ് തോന്നിക്കുന്ന കുഞ്ഞിനെ അതിന്റെ ഉമ്മ പാലൂട്ടുന്നത് കണ്ടിട്ടാണ് ഇവള് വന്നേക്കുന്നത് "ഉമ്മി എന്ക്കും മാനം "അവള്ടെ മാറിൽ തൊട്ടവൾ പറഞ്ഞത് കേട്ട് അയിശു വല്ലാത്തൊരു ഭാവത്തോടെ ആദിയെ നോക്കി...

അവന്റെ നോട്ടം കാണെ അവൾ പിടഞ്ഞുകൊണ്ട് മിന്നുവിനെ ഇറുക്കെ പിടിച്ചു.. "മോളെ ഉമ്മിക്ക് " വാക്കുകൾ കിട്ടാതെ അവൾ വിയർത്തു... ഈ കുഞ്ഞിനോട് എന്ത് പറയാൻ ആണ്.... വീണ്ടും അവൾ ചോദിക്കുന്നത് കേട്ട് ആദിക്ക് മുന്നിൽ നിന്ന് അവൾ മെല്ലെ നടന്നു ഉമ്മാകടുത്തു ചെന്നു.... അവനിൽ ആയിശുവിന്റെ കളി കാണെ ചിരി വന്നു.... ഫോട്ടോ എടുപ്പും ഭക്ഷണവും കഴിഞ്ഞു മറിയുവിനോടും അമനിനോടും യാത്രപറഞ്ഞു എല്ലാവരും തിരികെ വീട്ടിലേക്ക് തിരിച്ചു... ഉപ്പ വന്നതിനാൽ ഉമ്മ ഉപ്പാടെ കാറിൽ പോയി... ആദി ഡ്രൈവ് ചെയ്യുമ്പോൾ തലചെരിച്ചു നോക്കി... ഉറങ്ങികിടക്കുന്ന മിന്നു ആയിശുവിന്റെ ടോപ്പിനുള്ളിലെ കൈകടത്തിവെക്കുന്നു അയിശു അത് എടുത്തു മാറ്റുന്നു... അവനു ചിരി വന്നു... ഫങ്ക്ഷന് അത് വേണമെന്ന് അവൾ കരഞ്ഞു നിലവിളിച്ചപ്പോൾ അമൻ കാര്യമറിയില്ലെങ്കിലും അവള്ടെ കരച്ചിൽ കാണെ ഐസ്ക്രീം കൊടുത്തു അടക്കി നിർത്തിയതാണ് എന്നാൽ അവള്ടെ കയ്യ് ഒരു അടക്കവും ഇല്ലാതെ അവള്ടെ മാറിൽ ചെന്ന് പതിയുന്നുണ്ട്.... ആദി ഓർത്തു.... അയിശു അവള്ടെ കയ്യില് അമർത്തി ഉമ്മവെച്ചുകൊണ്ട് അടക്കിവെക്കുന്നത് കണ്ടു എന്തിനോ അവനിൽ ചിരി തത്തികളിച്ചു....എന്നാൽ ആദിയുടെ ഭാവം കാണെ അയിശു അവനിൽ നിന്ന് ഒളിച്ചുനിൽക്കാൻ പാട് പെട്ടു... ************** റസിയുമ്മ മറിയിവിനു ഡ്രസ്സ്‌ മാറ്റാൻ സഹായിച്ചു സമയം 10 ആയിരുന്നു എല്ലാവരും പോകുവാൻ... റസിയുമ്മ സഹായിച്ചു പോയതും അവൾ ഫ്രഷ് ആയി ഒരു ടോപ്പും പാന്റും ഇട്ടു ഷാളും അണിഞ്ഞു ഇറങ്ങി... അമൻ എന്തോ മെഡിസിൻ കഴിക്കുന്നത് കണ്ടു അവൾ നെറ്റി ചുളിച്ചു... അവനോട് ചോദിക്കാൻ നിന്ന അവൾ അവന്റെ നോട്ടം കാണെ മിണ്ടാതെ നിന്നു.. അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബെഡിൽ കേറി കിടക്കുന്നത് കണ്ടു അവൾക് വല്ലാതെ തോന്നി....

ലൈറ്റ് ഓഫ്‌ ചെയ്ത് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക് ഉറക്ക് വന്നില്ല... എത്രയൊക്കെ ആണേലും ഞങ്ങളെ സഹായിച്ചതാ എന്നിട്ടും മനുഷ്യപ്പറ്റ് ഇല്ലാതെ ആ അവസ്ഥയിൽ കാര്യമാറിയാതെ എന്തൊക്കെയോ ഞാൻ വിളിച്ചു പറഞ്ഞു...എന്തിനായിരുന്നു ഇത്രയും ചെയ്ത സർ നോട്‌ തന്നെ ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു മറിയു സ്വയം കുറ്റപ്പെടുത്തി കൊണ്ട് ബെഡിൽ ഇരുന്നു...കളർ ലൈറ്റ് ഓൺ ആക്കിയതും ഉറങ്ങുന്ന അമനെ കണ്ടു അവൾക് വാത്സല്യവും സങ്കടവും തോന്നി... "പാവം ഉറങ്ങട്ടെ.."അവൾ ഓർത്തുകൊണ്ട് ലൈറ്റ് ഓഫ്‌ ചെയ്ത് പതിയെ ബെഡിൽ നിന്ന് എണീറ്റു മുറിക് പുറത്തിറങ്ങി... മുറിയിൽ തിരിഞ്ഞു മറിഞ്ഞു കളിച്ചാൽ സർന്റെ ഉറക്ക് കളയാൻ അവൾക് തോന്നിയില്ല.... ഇപ്പൊ ഒന്ന് മനസ്സ് ശാന്തമാവണം എന്ന് തോന്നി... "ആരും ഉറങ്ങീലെ " റൂമിനു പുറത്ത് വെളിച്ചം കണ്ടു അവൾ ഓർത്തു... അപ്പോഴാണ് സോഫയിൽ ഇരിക്കുന്ന ആലിയ അവൾടെ ശ്രെദ്ധയിൽ പെട്ടത്...ആലിയ മൊബൈൽ നോക്കുന്നതിനാൽ മറിയുവിനെ കണ്ടില്ലായിരുന്നു... ഇടയ്ക്കിടെ കണ്ണ് തുടക്കുന്നവളെ നോക്കി മറിയു അവൾക്കടുത്തേക്ക് ചെന്ന് ഇരുന്നു... "എന്ത് പറ്റി "മറിയു ചോദിച്ചതും അവൾ ഞെട്ടി... മുന്നിൽ ഇരിക്കുന്ന മറിയുവിനെ കണ്ടു അവള്ടെ കണ്ണിൽ ദേഷ്യം നിറഞ്ഞു.... "എന്തിനാ വന്നേ... ഏഹ്... എന്തിനാ... എന്റെ ജീവിതം നശിപ്പിക്കാൻ ഇറങ്ങിയേക്കുവല്ലേ... ഇപ്പൊ രണ്ടുപേർക്കും സമാധാനം ആയോ... പണ്ടേ ഉമ്മയോട് ദേഷ്യമാണ് അയാൾക്... എന്നിട്ട് ഇപ്പൊ ആ ഉമ്മയുടെ മകൾ ആയത് കൊണ്ടല്ലേ എന്നെയും സന്തോഷിക്കാൻ സമ്മതിക്കാത്തത്.... നീ എന്തിനാ കേറി വന്നേ... ഒന്ന് ഒഴിഞ്ഞു പോകുവോ.. " ആലിയ കരഞ്ഞുകൊണ്ട് ദേഷ്യപെടുന്നത് കേട്ട് തറഞ്ഞു നിന്നു മറിയു എന്തിനോ അവള്ടെ കണ്ണും നിറഞ്ഞു... "നീ പോയാൽ എനിക്ക് തിരിച്ചു കിട്ടും... പോ... എങ്ങോട്ടേലും പോ " "ആലിയ.... " വീണ്ടും മറിയുവിനു നേരെ ഒച്ചയെടുത്തതും നിഹാലിന്റെ വിളി കേട്ട് അവൾ അടങ്ങി... "എന്ത് ദൈര്യമുണ്ട് നിനക്ക് ഇവളോട് ഇങ്ങനെ പറയാൻ.

.. ഏഹ്... നിന്റെ ഇക്കാന്റെ പെണ്ണാണ് ഇവള്...എന്നിട്ട് ഒഴിഞ്ഞു പോകാൻ പറയുന്നോ " നിഹാൽ അടുത്തേക്ക് വന്നു പറഞ്ഞത് അവൾ വാശിയോടെ കണ്ണ് തുടച്ചവനെ ദേഷ്യത്തോടെ നോക്കി... "എന്റെ ജീവിതം തട്ടിത്തെറിപ്പിച്ചിട്ട് അയാൾക് അയാളുടെ ഇഷത്തോടെ ജീവിക്കാലെ സമ്മതിക്കില്ല ഞാൻ.... " ആലിയ വാശിയോടെ പറഞ്ഞതും നിഹാൽ അടിക്കാൻ കയ്യ് ഉയർത്തി എന്നാൽ അവന് കണ്ണുകൾ അടച്ച് കണ്ട്രോൾ ചെയ്തു...ആലിയ അത് കാണെ അവനെ തറപ്പിച്ചു നോക്കി... "നിനക്ക് ഇത്തിരി പോലും വിവരം ഇല്ലാതെ ആയിപോയല്ലോ... ഇപ്പോഴും നീ അവന്റെ ചതിക്കുഴിയിലാ എന്ന് നീ അറിയുന്നില്ല ആലിയ... നിനക്കറിയുമോ നിന്നെ അവന് സ്നേഹിച്ചിട്ടിട്ടില്ല... ഇപ്പോഴും സ്നേഹിക്കുന്നില്ല... ഷിഫാനക്ക് കുഞ്ചുക്കയിൽ അടുക്കാനുള്ള വെറും ഉപകരണം മാത്രമാണ് നീ... അവൾ പറഞ്ഞതുകൊണ്ടാ നിന്നെ അവന് സ്നേഹിച്ചേ അവൾ പറഞ്ഞാൽ നിന്നെ അവന് ഒഴിവാക്കുകയും ചെയ്യും... ഇപ്പോഴും നിനക്കത് മനസ്സിലായില്ലേ " നിഹാൽ പറഞ്ഞത് നിർത്തിയത് കേട്ട് അവൾ അവനെ തറപ്പിച്ചു നോക്കി... "എന്തിനാ എന്റെ ശമ്മാസ്ക്കയെ കുറ്റം പറയുന്നേ... എന്നേ ഇഷ്ടമാ കൊറേ... എന്നിട്ട് വീട്ടിൽ വന്നപ്പോൾ അല്ലെ അയാളെ ഷിഫാനത്താക്ക് ഇഷ്ടം ആയത്... പിന്നെ താൻ എന്നേ ഭരിക്കാൻ വരണ്ടാ ഈ വീട്ടിൽ ഔദാര്യത്തിൽ കഴിയുന്ന നീ എന്നേ നന്നാകണ്ടാ " അവൾ പറഞ്ഞതും നിഹാലിനു വേദന തോന്നിയെങ്കിലും അവന് അത് മറച്ചു വെച്ചു.. "എടി നിന്നെ... അതൊക്കെ അവരുടെ പ്ലാൻ ആണെന്ന് ഇപ്പോഴും നിനക്ക് മനസ്സിലായില്ലേ.... നിന്നെ വലയിൽ വീഴ്ത്തിയാൽ നിന്നോടുള്ള സഹതപത്തിൽ അമൻ അവളെ വിവാഹം കഴിക്കും എന്നവൾ മോഹിച്ചു... നടക്കില്ല എന്ന് മനസ്സിലായപ്പോൾ അവൾ പറഞ്ഞത് കാരണം ശമ്മാസ് നിന്നെയും ഒഴിവാക്കാൻ നോക്കുവാ "

നിഹാൽ അവളെ പറഞ്ഞു മനസ്സിലാക്കാൻ എന്ന പോലെ അടുത്തിരുന്നു പറഞ്ഞതും അവൾ വെറുപ്പോടെ ദൂരേക്ക് നീങ്ങി... "എന്നിട്ടും അയാൾക് എന്നോട് സ്നേഹമില്ലല്ലോ... അനിയത്തിയാണെന്ന് കരുതി ഇതിനെ ഒഴിവാക്കി ഷിഫാനയെ കല്യാണം കഴിച്ചാൽ എനിക്ക് ശമ്മാസിക്കയെ കിട്ടില്ലേ " മറിയുവിനെ ചൂണ്ടി പറഞ്ഞതും അവള്ടെ കണ്ണ് നിറഞ്ഞു.... നിഹാൽ മറിയുവിന്റെ കണ്ണ് നിറഞ്ഞത് കാണെ അവന് ആലിയയെ തറപ്പിച്ചു നോക്കി... "നിന്റെ മറ്റവനെ പോലെ അല്ലാ കുഞ്ചുക്കാ... സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിക്കാൻ തന്റെടമുള്ളവനാ... അല്ലാതെ ഒരുത്തിക്ക് വേണ്ടി സ്നേഹിച്ചവളെ തള്ളിക്കളയുന്നവൻ അല്ലാ... നാളെ നീ അവന്റെ ജീവിതത്തിൽ ചെന്നാൽ ആ ഷിഫാന പറഞ്ഞാൽ അവന് നിന്നെ ഒഴിവാക്കില്ലെന്ന് ആർക്കറിയാം " നിഹാൽ പറഞ്ഞതും മറിയു ഞെട്ടി അവനെ നോക്കി.... "എന്താ എന്നേ പ്രണയിച്ചെന്നോ " എന്തോ പറയാൻ നിന്ന ആലിയ മറിയുവിന്റെ ചോദ്യം കേട്ട് രണ്ട് പേരെയും നോക്കി... നിഹാൽ ആലിയയിൽ നിന്നും മറിയുവിലേക്ക് തിരിഞ്ഞു... അവള്ടെ മുഖത്തെ ആശ്ചര്യം അവനിൽ ചിരി പടർത്തി... "ഹ്മ്മ്മ് നിന്നെ കുഞ്ചൂകക്ക് ഇഷ്ടമായിരുന്നു" അവന് പറഞ്ഞത് കേട്ട് അവള്ടെ കണ്ണ് വിടർന്നു... "കുഞ്ചുക്ക എന്നോടും പറഞ്ഞില്ല ഞാൻ കണ്ടു പിടിച്ചതാ " നിഹാൽ വെല്ല്യ കാര്യം പോലെ പറയുന്നത് കേട്ട് മറിയു അവനെ തന്നെ നോക്കി ഒരുമാത്ര ആലിയയും... "നിനക്കോർമ ഉണ്ടോ... അന്ന് സയൻസ് എക്സ്ബിഷൻ പോയത്..." നിഹാൽ ചോദിച്ചത് കേട്ട് അവൾ ആണെന്ന് തലയാട്ടി... "ഹ്മ്മ് അന്ന് ഉള്ള വിളി മൊത്തം വിളിച്ചിട്ടും ഞങ്ങൾടെ കൂടെ വരാതെ ഒറ്റക്ക് നടക്കുന്ന അങ്ങേരെ പുറകെ ചെന്ന എനിക്ക് കാണാൻ പറ്റിയത് നിന്നെ ഇടക്കിടെ വാച്ച് ചെയ്യുന്നത് ആയിരുന്നു.... ആദ്യം നിനക്ക് വല്ല ചുറ്റിക്കളിയും ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ നിൽക്കുന്ന സർ മാരുടെ പോലെ പുറകെ നടക്കുന്നത് ആണെന്ന കരുതിയത്....

എന്നാൽ നിന്നെ അടുത്തിരിത്തി കഴിക്കുന്നതും നിന്റെ ബിരിയാണി പാതി കുഞ്ചുക്ക എടുക്കുന്നത് ഒക്കെ ഞാൻ കണ്ടതാ... ഇത്രയും കാലം കലിപ്പിച്ചു നടന്നവൻ പെട്ടെന്ന് ഒരു സോഫ്റ്റ്‌ കോർണർ അതും ഒരു പെണ്ണായാ നിന്നോട്... ഡൌട്ട് തോന്നൻ വേറെന്തെലും വേണോ...." അവന് ഒന്ന് ചിരിച്ചു " അതിനു ശേഷമാ അബദ്ധത്തിൽ കുഞ്ചുക്കയുടെ മൊബൈൽ എടുത്ത എനിക്ക് ഇത് ലവ് തന്നെ എന്ന് ഉറപ്പിക്കാൻ എനിക്ക് മറ്റൊരു തെളിവ് കിട്ടിയത്... എക്സിബിഷൻ കഴിഞ്ഞു പോകാൻ നേരം എല്ലാവര് എടുത്ത ഗ്രൂപ്പ്‌ ഫോട്ടോയിൽ കുഞ്ചുക്ക നിന്റെ അടുത്തായിരുന്നു... അത് മാത്രം ക്രോപ് ചെയ്ത് ഗാലറിയിൽ കണ്ടപ്പോൾ എനിക്കങ്‌ ഉറപ്പായി... എന്നാൽ അത് അങ്ങേരുടെ വായിൽ നിന്ന കേൾക്കണം എന്ന് തോന്നിയത് കൊണ്ടാ നിന്നെ പറ്റി ഞാൻ പൊക്കി പറഞ്ഞു നിന്നോട് എനിക്ക് ചെറിയ ഇഷ്ടമുണ്ടെന്ന് വെറുതെ ഒന്ന് പറഞ്ഞു നോക്കിയത്...." നിഹാൽ പറഞ്ഞത് കേട്ട് മറിയു കണ്ണ് തള്ളി അവനെ നോക്കി..അവന് അത് കണ്ടു കണ്ണിറുക്കി... "അപ്പോ നീ കാണണം മുഖം ഇത്ര കൊട്ട വീർത്തിരുന്നു പക്ഷെ എന്നിട്ടും ദുഷ്ടൻ വിട്ട് തന്നില്ല...." അവന് ഏതോ ഓർമ എന്ന പോലെ പറയാൻ തുടങ്ങി "അന്ന് ഓർമ ഉണ്ടോ ഓണം സെലിബ്രേഷൻ പ്രാക്ടിസിനു ഇല്ലാത്ത പെങ്ങളുടെ മുടിയും കളറും പറഞ്ഞു നിന്റെ മുടിയിൽ തൊട്ടതു...അത് കണ്ടിട്ടാണ് കുഞ്ചുക്ക അന്ന് അലറിയത് " അവന് പറഞ്ഞത് കേട്ട് അവൾ അത് ഓർത്തെടുത്തു.. "പക്ഷെ നീ അന്ന് നിന്റെ പെങ്ങളെ സർ നെ കൊണ്ട് കെട്ടിക്കണം എന്ന് "മറിയു ചോദിക്കുന്നത് കേട്ട് അവന് വെളുക്കണേ ചിരിച്ചു... "അത് മൂപ്പർടെ മനസ്സ് മാത്രം അറിഞ്ഞ പോരല്ലോ എനി നീയും അറിഞ്ഞിട്ടുള്ള കളിയാണോ എന്നറിയാൻ വേണ്ടി " അവൻ ഇളിച്ചുകൊണ്ട് പറഞ്ഞത് കേട്ട് അവൾ എന്തോ മട്ടിൽ അവനെ നോക്കി.... "അന്ന് തിരികെ വീട്ടിൽ എത്തിയ കുഞ്ചുക്ക നീയുമായി എന്താ ബന്ധം എന്ന് ദേഷ്യത്തിൽ. ചോദിച്ചു... ഒരുപാട് തർക്കിച്ചു അവസാനം അങ്ങേരുടെ വായിൽ നിന്ന തന്നെ വന്നു അങ്ങേർക്ക് അവന്റെ റിയ മോളെ ഇഷ്ടമാണെന്ന് " അവന് താളത്തിൽ പറയുന്നത് കേട്ട് അവള്ടെ മുഖം എന്തിനോ തുടുത്തു... റിയ അത് സർ മാത്രം വിളിക്കുന്നതാ അവൾ ഓർത്തു...

"എനിയും ഉണ്ട്... അന്ന് ഓണത്തിന് പച്ച ഡ്രസ്സ്‌ ഇട്ടു വന്ന അങ്ങേരെകൊണ്ട് നിന്റെ ഡ്രെസ് കളർ വെറുതെ ഒന്ന് പറഞ്ഞതാ അരമണിക്കൂർ ദൂരമുള്ള വീട്ടിൽ പോയി ഡ്രസ്സ്‌ മാറ്റി വന്നത് കണ്ടു എന്റെ ബാല്യം വരെ പകച്ചു പോയി...." അവന് വീണ്ടും പൊട്ടി ചിരിച്ചു "എനി അറിയേണ്ടത് നിന്റെ മനസ്സിൽ ഉള്ളത് ആയിരുന്നു... അത് നീ അന്ന് പറയുകയും ചെയ്തു... *അർഹതയില്ലാത്തത്തിൽ സ്നേഹിച്ചിട്ടു വേദനിക്കാൻ വയ്യെന്ന് * അത് ലൈവ് ആയിട്ട് കുഞ്ചുക്ക കാണുകയും ചെയ്തു.... നിനക്കറിയുമോ മറിയു അന്ന് എന്ത് മാത്രം ആ മനസ്സ് സന്തോഷിച്ചെന്ന്.... എപ്പോഴും സങ്കടം മനസ്സിൽ നിറച്ച ഗൗരവം മാത്രം അണിഞ്ഞു നിന്നവനാ... പക്ഷെ അന്ന് ആ മുഖത്തെ സന്തോഷം നീ കാണണം.... നിന്റെ വീട്ടിൽ വന്ന ദിവസം എപ്പഴും പറയും ഇതൊക്കെ വീട് ആണോ പണമില്ലെങ്കിലും വീട് എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത് അവിടെ ആണെന്ന്..." നിഹാലിന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞു മറിയുവിന്റേതും ... ആലിയ അവരെ നോക്കി നിന്നു.... അമനിൽ ഇങ്ങനെ ഒരു സ്നേഹം അവളെ അത്ഭുദപ്പെടുത്തി... അതിലുപരി കുശുമ്പ് നിറഞ്ഞു ഇന്നേവരെ അനിയത്തി ആയ തന്നെ സ്നേഹത്തോടെ നോക്കിയില്ലെന്ന് ഓർത്തു അവള്ടെ മുഖം ഇരുണ്ടു.... *ഉപ്പയോടും എന്നോടുമുള്ള സഹതപത്തിൽ മഹർ ചാർത്തിയത് ആണോ എന്നേ * മറിയുവിന്റെ മനസ്സിൽ അവൾ ചോദിച്ചത് ഓർമയിൽ വന്നതും ഇടിവെട്ടിയത് പോലെ അവൾ എണീറ്റ് കണ്ണ് തുടച്ചവൾ നിഹാലിനെ പോലും നോക്കാതെ മുറിയിലേക്ക് ചെന്നു.... കളർ ലൈറ്റ് ഓൺ ചെയ്ത് അവനടുത്തു ഇരുക്കുമ്പോൾ അവള്ടെ കണ്ണുകൾ പെയ്തിരുന്നു...... "താൻ പോലും അറിയാതെ തന്നെ ഹൃദയത്തിൽ നിറച്ച് പ്രണയിച്ചവനോടാണോ മനസ്സിൽ കുത്തുന്ന വാക്ക് ഞാൻ പറഞ്ഞത് "അവള് ചുണ്ട് വിതുമ്പി .... അവൾ കണ്ണ് അമർത്തി തുടച്ചുകൊണ്ട് ഉറങ്ങികിടക്കുന്നവന്റെ കയ്യ് വിടർത്തി നെഞ്ചിൽ തല ചായ്ച്ചു കിടന്നു.... "ഇനിയെന്റെ ഓരോ ശ്വാസവും ഈ മനുഷ്യൻ വേണ്ടിയാണെന്ന് ഉറപ്പിച്ചു കൊണ്ട് ".........................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...