എന്റേത് മാത്രം: ഭാഗം 47

 

എഴുത്തുകാരി: Crazy Girl

ആദി കണ്ണുകൾ തുറന്ന് കെട്ടിയ കൈ നേരെ വെച്ച് കൊണ്ട് ചുമരിലെ ക്ലോക്കിൽ നോക്കി സമയം ഏഴ്... ഇടത് കൈകൾക് മേലേ തലവെച്ചു പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുന്നവളെ നോക്കി അവന് ഒന്ന് പുഞ്ചിരിച്ചു.... അവന് അവളുടെ കവിളിൽ തലോടിക്കൊണ്ട് ഒന്ന് തട്ടി... അവൾ ഒന്ന് കുറുകികൊണ്ട് അവന്റെ കൈക്കുള്ളിൽ ചേർന്ന് കിടന്നു... "ഏയ് എണീക്ക്.. സ്കൂളിൽ പോണ്ടേ "അവന് പതിയെ അവളെ തട്ടിവിളിച്ചു... "ഞാൻ... ഇന്ന് പോണില്ല "കണ്ണുകൾ തുറക്കാതെ ഉറക്കച്ചവടോടെ അവൾ പറഞ്ഞു... "പോണില്ലെന്നോ " "ഹ്മ്മ് പൊന്നില്ല " അവൾ പറഞ്ഞത് കേൾക്കെ അവനു ചിരി വന്നു...ഇടം കൈ കൊണ്ട് ദേഹത്തേക്ക് ചേർത്ത് പിടിച്ചുകൊണ്ടു കിടന്നു... പെട്ടെന്ന് മനസ്സിൽ ഷാമിലിന്റെ മുഖം തെളിഞ്ഞതും അവന്റെ ചിരി മാഞ്ഞു.. മുഖം ചുളിഞ്ഞു... ഉറങ്ങികിടക്കുന്നവളെ തട്ടി വിളിച്ചു... "എണീക്ക്... നീ പോണം "അവന് ഗൗരവത്തിൽ പറഞ്ഞത് കേട്ട് അവൾ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് അവനെ കണ്ണു ഉയർത്തി നോക്കി... "എന്ക് പോണ്ടാ"അവനെ നോക്കി അവൾ പറഞ്ഞു.. "പറ്റില്ലാ ഇവിടെ നീ നിൽക്കണ്ടാ "അവന് കടുപ്പിച്ചു പറഞ്ഞു... "ഞാൻ ഇന്ന് പോണില്ല... ശാമിൽകാനെ പേടിയുള്ളത് കൊണ്ടല്ലേ എന്നേ പറഞ്ഞയക്കുന്നെ"അവൾ ചോദിക്കുന്നത് കേട്ട് അവന് നെറ്റി ചുളിച്ചു... "നിനക്ക് കാര്യം മനസ്സിലായില്ലേ എങ്കി നീ എണീക്ക് "അവന് അവളുടെ തലക്ക് പിറകിലെ ഇടം കൈ വലിക്കാൻ നോക്കി കൊണ്ട് പറഞ്ഞു... "എന്നാലും ഞാൻ പോകില്ലാ... ഇവിടെ ഷാനയും ഉണ്ട് "വലിക്കാൻ നിന്ന കൈകൾക് മേലേ അവൾ കിടന്നുകൊണ്ട് പറഞ്ഞത് കേട്ട് അവന്റെ കണ്ണ് മിഴിഞ്ഞു വന്നു... "pls ഞാൻ അടങ്ങി ഈ റൂമിൽ ഇരുന്നോളാം എന്നേ അയക്കല്ലേ "ചിണുങ്ങികൊണ്ടവൾ അവന്റെ കയ്യില് പറ്റി കിടന്നു... അവനു ചിരി വന്നു...

അവന് ഒന്ന് ചെരിഞ്ഞുകൊണ്ട് കെട്ടിയ കൈകൾ അവൾക് മേലേ വെച്ചു കിടന്നു.... അവളിലെ ശ്വാസം നെഞ്ചിൽ തട്ടിയതും അവന് തല താഴ്ത്തി നോക്കി... "ഉറക്കപ്രാന്തി "ഉറങ്ങുന്നവളെ നോക്കി അവന് മൊഴിഞ്ഞു... ചുണ്ടിൽ നിറഞ്ഞ ചിരിയോടെ അവനും കണ്ണുകൾ അടച്ചു...  മിന്നുവിനേം ഇടുപ്പിൽ ഇരുത്തി അവൾ കയ്യിലെ ചായയുമായി മുറിയിലേക്ക് നടന്നു... ബാത്രൂം തുറക്കുന്ന ശബ്ദം കേട്ടതും ചായ ടേബിളിൽ വെച്ച് മിന്നുവിനെ ബെഡിൽ ഇരുത്തി അവൾ വേഗം ബാത്‌റൂമിനു പുറത്ത് നിന്നു... ഡോർ തുറന്നപ്പോൾ തന്നെ പുറത്ത് കിതച്ചുകൊണ്ട് നിൽക്കുന്ന ആയിഷയെ കാണെ അവന് ഉഴിഞ്ഞു നോക്കി... "എന്തിനാ ഇങ്ങനെ ഓടുന്നെ എനിക്ക് ഒറ്റക്കാലിൽ നടക്കാനുള്ള ശക്തിയൊക്കെ ഉണ്ട് " അവന് പറഞ്ഞത് കാര്യമാകാതെ അവന്റെ ഇടം കയ്യ് അവൾ തോളിലിട്ടു കൊണ്ട് ബാത്‌റൂമിൽ നിന്ന് നിലത്തേക്കിറക്കി... അവന്റെ പുറകുവശം നടുവിന് വെച്ച അവള്ടെ കയ്യില് അവന് പിടിച്ചതും അവൾ പിടപ്പോടെ അവനെ നോക്കി... കഴുത്തിലെ കയ്യില് മുറുകുന്നത് തോന്നിയതും അവൾ പിടപ്പോടെ കണ്ണുകൾ മാറ്റി അവനെ വേഗം ബെഡിൽ ഇരുത്തി.... "വാപ്പി " "ആ വാപ്പിടെ ചുന്ദരി ഇവിടെ ഉണ്ടായിരുന്നോ... മടിച്ചി ഉമ്മി പറഞ്ഞില്ലല്ലോ " ബെഡിൽ നിന്നു മിന്നുവിനെ കൊഞ്ചിച്ചു മടിയിൽ ഇരുത്തി പറഞ്ഞത് കേട്ട് അയിശു ചെറഞ്ഞു നോക്കി... "എന്തെടി നീ മടിച്ചി തന്നെയാ... മടിച്ചി ടീച്ചർ.. ന്റെ കുഞ്ഞിനേം മടിച്ചി ആക്കാതെ നിന്ന മതി"അവള്ടെ നോട്ടം കാണെ അവന് പറഞ്ഞുകൊണ്ട് മിന്നുവിന്റെ കവിളിൽ ചുംബിച്ചു... മിന്നുവിനെ ചുംബിക്കുമ്പോളും അവന്റെ കൃഷ്ണമണികൾ അവൾക് നേരെ എന്ന് കാണെ അവൾ പൊടുന്നനെ നോട്ടം മാറ്റി... ***************

"പെട്ടെന്ന്..." "ആ ദാ ആയി " ബാഗും എടുത്തവൾ അമന് ഒപ്പം മുറിയിൽ നിന്ന ഇറങ്ങി... അപ്പോഴേക്കും നിഹാലും ഇറങ്ങിയിരുന്നു... "നിഹാലിന്റെ കൂടെ പോയ മതി "ഭക്ഷണം കഴിക്കുമ്പോ അമൻ പറഞ്ഞത് കേട്ട് അവൾ തലയാട്ടി... "വർത്താനം പറയാതെ കഴിക്ക് അമൻ "റസിയുമ്മ അവന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.. അവന് അവർക്ക് നേരെ പുഞ്ചിരിച്ചു.... അപ്പോഴാണ് യൂണിഫോം ധരിച്ചു ആലിയയും വന്നത്... റസിയുമ്മ അവൾക് ഭക്ഷണം എടുത്തു കൊടുത്തു... "ഉമ്മ എവിടെ "ആലിയ "മോൾടെ ഉപ്പാടെ കൂടെ എവിടെയോ പോകുന്ന കണ്ടു"റസിയുമ്മ പറഞ്ഞത് കേട്ട് അവൾ ഭക്ഷണം കഴിച്ചു... "നിന്റെ ഉപ്പ ഇല്ലാ നീ എങ്ങനാ സ്കൂളിൽ പോകും "നിഹാൽ "ഞാൻ എങ്ങനേലും പോകും അത് തന്നോട് പറയണ്ട കാര്യം എനിക്കില്ല"ആലിയ അവനെ നോക്കി തറപ്പിച്ചു... "കഴിച്ചു കഴിഞ്ഞെങ്കിൽ എണീക്കെടാ " നിഹാലിനോട് കനപ്പിച്ചു പറഞ്ഞുകൊണ്ട് അമൻ എണീറ്റു... കൂടെ മറിയുവും അവനു പിന്നാലെ നടന്നു... നിഹാലും മെല്ലെ എണീറ്റു.. ആലിയ അവർ പോകുന്നതും നോക്കി നിന്നു... ഒറ്റപെട്ടു പോയ പോലെ... "കഴിക്ക് മോളെ "റസിയുമ്മ "എനിക്ക് വേണ്ടാ "ഭക്ഷണം തട്ടിയവൾ ദേഷ്യത്തോടെ എണീറ്റു... അമൻ കാറുമായി പോയതും..നിഹാലിന്റെ കൂടെ ബൈക്കിൽ മറിയു കയറി... ആലിയ അവരെ തറപ്പിച്ചു നോക്കികൊണ്ട് നടന്നു... ഗേറ്റ് നു പുറത്ത് എത്തിയതും ശമ്മാസിന്റെ കാറിൽ അവൾ കയറി പോകുന്നത് കാണെ നിഹാൽ വണ്ടിയെടുത്തു....

"ആലിയ എപ്പോഴും അയാളുടെ കൂടെ ആണോ പോകാറ് " പോകുംവഴി മറിയു നിഹാലിനോട് ഉള്ളിൽ നിറഞ്ഞ സംശയം ചോദിച്ചു... "അവൾടെ ഉപ്പായാണ് കൊണ്ട് വിടാർ... ചിലപ്പോ അവന്റെ കൂടെയും പോകുന്നത് കാണാം"നിഹാൽ ഒന്ന് നിശ്വസിച്ചു... "ശമ്മാസ് എങ്ങനാ ആള് " "അവൾക്കവൻ രാജകുമാരൻ ആണേലും സ്വന്തം അനിയത്തിക്ക് വേണ്ടിയും പണത്തിനു വേണ്ടിയും ഏതറ്റം വരെ പോകുന്ന ഒരു ചെറ്റയാണ് അവന് " നിഹാൽ വെറുപ്പോടെ പറയുന്നത് കേട്ട് മറിയു നെറ്റി ചുളിച്ചു... "അങ്ങനെ ഉള്ളവൻ ആണേൽ അവൾ അറിയൂലെ... അത് പോലെ സ്വന്തം മോളെ അങ്ങനെ ഒരുത്തനു കൊടുക്കുവോ ആ ഉമ്മ " "നിനക്കെന്ത് അറിയാം മറിയു... സ്വന്തം മോനെ കളയാൻ നോക്കിയവരാ അത്... ഈ പറഞ്ഞ അവനെക്കാൾ പണത്തിനു ആക്രാന്തമുള്ള ഉപ്പയും ഉമ്മയും അവന് അവളെ വിറ്റത് പോലെയാ... ഷിഫാനയുടെ ആഗ്രഹം കാരണമാ അവന് അവനെ സ്നേഹിച്ചത്... അവൾ വഴി കുഞ്ചൂക്കയിൽ അടുക്കാം എന്നവൾ കരുതിക്കാണും എന്ന കുഞ്ചുക്ക അല്ലെ ആൾ... പിന്നെ ആലിയ ആ വലിയ വീട്ടിൽ മൊബൈലിൽ നിന്ന് തലയുയർത്തി നേരെ കണ്ണ് തുറന്നാൽ അവന്റെ ചെറ്റത്തരം എല്ലാം അവൾ അറിയും... പക്ഷെ ഇപ്പോഴും അവള്ടെ കണ്ണ് കെട്ടിയിരിക്കുവാ അവന്..." നിഹാൽ പറഞ്ഞത് കേൾക്കെ ആലിയയെ കുറിച്ചോർക്കേ മറിയിവിനു സങ്കടം തോന്നി അമൻ ഒരു ആൺ ആണ്... സ്വന്തം തീരുമാനം എടുക്കാം എന്നാൽ അവളോ അവരുടെ ഇടയിൽ നിന്നു ഒന്നുമറിയാതെ കളിയാടുന്ന ഒരു പൊട്ടിപെണ്ണ് ...  ക്ലാസ്സിലേക്ക് കയറുമ്പോൾ പലരുടെയും നോട്ടം കാണെ അവൾക് മനസ്സിലായി അമൻ സാറും അവളുമായുള്ള നിക്കാഹ് കഴിഞ്ഞത് എല്ലാരും അറിഞ്ഞെന്നു.... "ഭയാനഗം "മറിയുവിന് കേൾക്കാൻ പാകം നിഹാൽ പറഞ്ഞത് കേട്ട് അവൾ അവനെ എന്തെന്ന മട്ടിൽ നോക്കി..

എന്നാൽ കണ്ണ് കൊണ്ട് കാണിച്ചെടുത്തേക്ക് നോക്കിയതും തലകുനിച്ചു നില്കുന്ന ഷിഫാനയും എന്തോ ജീവിയെ പോലെ നോക്കുന്ന അവളുടെ കൂട്ടുക്കാരികളെയും കാണെ അവൾ സീറ്റിൽ പോയിരുന്നു... അവരിലെ അമ്പരപ്പ് മാറിയതും പലരും മറിയുവോട് പലതും ച്ചോദിച്ചു വന്നു... അമൻ സർ എങ്ങനാ ആണ് നിങ്ങള് എങ്ങനാ പരിചയപ്പെട്ടത്... നിങ്ങള് ഒരുമിച്ചാണോ കിടക്കുന്നെ എന്ന് വേണ്ട എല്ലാ ചോദ്യവും ഉയർന്നപ്പോൾ എന്ത് പറയണം എന്നറിയാതെ അവൾ കുഴഞ്ഞു നിന്നു.... നിഹാലിന്റെ സഹായത്താൽ അവരെയൊക്കെ പറഞ്ഞുവിട്ടു അവൾക് കൂട്ടിനായി അവനും സഹദും ഇരുന്നു.... നിഹാലിനോട് ആദ്യം സഹദ് മിണ്ടിയില്ല എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല എന്ന് പറഞ് എന്നാൽ സാഹചര്യം പറഞ്ഞപ്പോൾ അവനു മനസ്സിലായി... പലരിലും പിറുമുറുക്കം ഉണ്ടേലും വീണ്ടും പഴേ ക്ലാസ്സിന്റെ ആ ഒരു ശാന്തത തിരികെ വന്നു.... "എന്നാലും അവൾക് എക്സാം ആയാൽ സർ ഇവളെ പ്രതേകം പരിഗണിക്കും നീ നോക്കിക്കോ ഇവളെ ടോപ് ആക്കാൻ സർ കൊറേ കഷ്ടപ്പെടും " മുന്നിലും പിന്നിലും നിന്നുള്ള പിറുപിറുക്കൽ കേൾക്കെ അവൾക് വല്ലാതെ തോന്നി... എനി ഞാൻ പഠിച്ച് വാങ്ങിയാലും അത് സർ തന്നതാണെന്ന് കരുതുമോ എന്നത് അവളെ അസ്വസ്ഥമാക്കി... അമൻ സർ വന്നതും വീണ്ടും പലരിലെ നോട്ടം തന്നിലേക്ക് പാറി വീണു... അവൾക്കത് വല്ലാതെ ശ്വാസം മുട്ടുന്നത് പോലെ തോന്നി... എന്തിനു നിഹാൽ വരെ അമൻ സർ ന്റെ അറിയാതെ നോട്ടം തന്നിലേക്ക് വീണു പോയാൽ അവന് അത് വീക്ഷിച്ചു മറിയു കേൾക്കാൻ മട്ടിൽ മൂളും... അവൾ അവനെ തറപ്പിച്ചുകൊണ്ട് ബുക്കിൽ മാത്രം ശ്രെദ്ധ കൊടുക്കും.....

"മറിയം" "yes സർ..." "ലിസൺ ഹിയർ "അവന് പറഞ്ഞത് കേട്ട് അവൾ അക്ഷമയോടെ ക്ലാസ്സ് കേട്ടു... എന്നാൽ എന്നും അവളെ വിളിക്കുന്ന അമനേ അവർ കാര്യമാക്കാറില്ലെങ്കിലും ഇന്ന് വിളിക്കുന്നത് കേട്ടപ്പോൾ പലരിലും കളിയാക്കി ചിരി ഉയർന്നു വന്നു... അത് കാണെ മറിയുവിന്റെ തല വീണ്ടും താണു...അവന് അത് മനസ്സിലായെങ്കിലും ക്ലാസ്സിൽ ശ്രെദ്ധ പുലർത്തി... "നീ കണ്ടതല്ലേ... സർ അവള്ടെ ശ്രെദ്ധ പോയപ്പോ അവളെ വിളിച്ചത് നോക്കിക്കോ എനി അവൾക് സർ കൂടുതൽ മുൻഗണന നൽകും "ശില്പ പറഞ്ഞത് കേട്ട് കൊണ്ടാണ് അവൾ ക്ലാസ്സിൽ നിന്ന് ഇറങ്ങിയത്... എന്തിനോ അവൾക് സങ്കടം തോന്നി... സ്റ്റാഫ്‌ റൂമിൽ ഇരിക്കുന്ന അമനിനെ വെറുതെ ഒന്ന് നോക്കിയതും സർ അവളെ കണ്ടതും അവൾ ഒന്ന് പിടഞ്ഞു... കണ്ണ് കൊണ്ട് എന്തെന്ന് ചോദിച്ചപ്പോൾ ഹൃദയം നിലച്ചത് പോലെ നിന്നു... പിന്നെ ബോധം. വീണ്ടെടുത്തവൾ ഒന്നുല്ലെന്ന് ചുമൽകൂച്ചി കാണിച്ചുകൊണ്ട് ക്ലാസ്സിലേക്ക് തന്നെ നടന്നു.... ഉച്ചക്കു ശേഷമുള്ള പീരീഡും അമൻ വന്നു... ബെൽ അടിക്കാനുള്ള 5മിനിറ്റ് മുന്നേ അവന് ക്ലാസ്സ്‌ നിർത്തി ടേബിളിൽ ബുക്ക്‌ വെച്ച് കൈകൾ കെട്ടി നിന്നു.... "എന്താ സർ ഇന്ന് പെട്ടെന്ന് നിർത്തിയല്ലോ " "ആഹ്ഹ... ഇതോടെ എന്റെ ക്ലാസ്സ്‌ ഞാൻ നിർത്തുവാണ് " അമൻ പറഞ്ഞത് കേൾക്കെ പലരും മനസ്സിലാകാതെ നോക്കി മറിയുവും നിഹാലും പരസ്പരം നോക്കി കൊണ്ട് അമൻ പറയുന്നതും കാതോർത്തു നിന്നു.... "i think everyone knows that i am married... is it? " "അതെന്ത് ചോദ്യമാ... ഈ കോളേജ് മൊത്തം അറിയാം സർ ഞങ്ങൾടെ ക്ലാസ്സിലെ പെണ്ണിനെ കെട്ടിയത്"ക്ലാസ്സിൽ ഒരുത്തൻ വിളിച്ചു പറഞ്ഞതും പലരും ചിരിച്ചുകൊണ്ട് മറിയുവിനെയും അമനിനെയും നോക്കി...

"ok... അറിഞ്ഞോ എന്ന് ചോദിച്ചേ ഉള്ളൂ... പക്ഷെ ഇതല്ല ഞാൻ പറഞ്ഞു വന്നത്"അമൻ ഗൗരവത്തിൽ പറഞ്ഞതും എല്ലാവരും നിശബ്ദമായി... "i resign from my teaching . tomorrow onwards my subject will be taken by new tutor " "sirrr...." പറഞ് കഴിഞ്ഞതും എല്ലാവരും ഞെട്ടലോടെ അവനെ നോക്കി.... ഒരുമാത്ര മറിയുവും അവനെ പകച്ചു നോക്കി... "ok thats all... ഇപ്പൊ എല്ലാവർക്കും നല്ല സ്കോർ ഉണ്ട്... ന്യൂ സർ വന്നെന്ന് വെച്ച് ഉഴപ്പരുത്... you can enjoyy and also study well " അത്രയും പറഞ്ഞവൻ പോകുമ്പോൾ എല്ലാവരും സങ്കടത്തോടെ മറിയുവിനെ നോക്കി... "എന്നാലും എന്റെ മറിയു നിന്നെ കെട്ടിയപ്പോൾ മൂപ്പർക്ക് ക്ലാസും വേണ്ടതായോ " കളിയാക്കി ചോദ്യം ഉയർന്നതും അവൾ അവർക്ക് വിളറിയ ചിരി നൽകി... "അമൻകാക്ക് ഇഷ്ടപ്പെട്ടു എടുത്ത ജോബ് ആണ് എനിക്കറിയാം... ചിലപ്പോ ഇവള് വിലക്കി കാണും"ഷിഫാന പറഞ്ഞത് കേട്ട് മറിയു അവളെ ദയനീയമായി നോക്കി... "അതിനു നിനക്കെങ്ങനാ അറിയാം "നിഹാൽ അത് കേൾക്കെ അവളോട് ചൂടായി... "ഹ കുറച്ചു കാലം സർ ഇവളെ കെട്ടാം എന്ന് പറഞ് നടന്നതല്ലേ അപ്പൊ എങ്ങനാ അറിയാതിരിക്കും "ഷിഫാനയുടെ കൂട്ടത്തിൽ ഒരുത്തി പറഞ്ഞതും മറിയു പകപ്പോടെ നോക്കി എന്നാൽ നിഹാലിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... "ഇവള് അങ്ങനെ പലതും പറഞ്ഞു പരത്തും ഇവൾടെ ശല്യം കാരണം ആണ് സർ വേഗം മറിയുവിനെ കെട്ടിയത് "നിഹാൽ പറഞ്ഞതും ക്ലാസ്സിലുള്ളവർ ഷിഫാനയെ നോക്കി... അവള്ടെ മുഖം അപമാനത്താൽ കുനിഞ്ഞു... പലർക്കും മനസ്സിലായി അവൾ ഇല്ലകഥ മെനഞ്ഞെടുത്തതാണെന്ന് ... മറിയുവിന്റെയും അമനിന്റെയും കല്യാണത്തിൽ നിന്നും ഷിഫാനയുടെ കള്ള കഥയിലേക്ക് ഗോസിപ് മാറി വന്നു... എന്നാൽ മറിയു സ്റ്റാഫ്‌ റൂമിലേക്ക് പാഞ്ഞു അവിടെ അമനെ കാണാത്തത് കണ്ടു അവൾ ലാബിലേക്ക് ഓടി...

എന്നാൽ അവളെ പ്രധീക്ഷിച്ച പോലെ അവന് കൈകൾ കെട്ടി അവിടെ നിൽക്കുന്നുണ്ടായിരുന്നു.... അവൾ അവനു നേരെ ഓടി ചെന്ന് മുന്നിൽ നിന്നു... "ഞാൻ... ഞാൻ കാരണമാണോ "അവൾ കണ്ണുകൾ നിറച്ചു കിതച്ചുകൊണ്ട് ചോദിക്കുന്നത് കേട്ടവൻ അവളെ തന്നെ ഉറ്റുനോക്കി.... അത് കാണെ അവന് അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തുപിടിച്ചു... പുറത്ത് തലോടി.... അവള്ടെ ഹൃദയമിടിപ്പ് ഉയരുമ്പോൾ അവളിലെ കിതപ്പ് കുറഞ്ഞുവന്നു.... അവളിലെ ശ്വാസം നേരെ വന്നതും അവന് അവളെ അടർത്തി മാറ്റാതെ തലയിൽ തലോടി.... അവന്റെ നെഞ്ചിൽ കണ്ണുകൾ അടച്ച് അവളും നിന്നു... "ഒരിക്കലും അല്ലാ.... എനിക്ക് എനി കുറച്ചു സമയം വേണം.... ഇത്രയും കാലം മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതിരിക്കാൻ ആണ് ഞാൻ കോളേജും ഹോസ്പിറ്റലും കൂടാതെ കമ്പനിയും തലയിൽ കയറ്റി വെച്ചത്... എന്നാൽ എനി എനിക്ക് പലതും ചിന്തിക്കണം.... എനിക്കും ജീവിച്ചു തുടങ്ങണം " നേർത്തമായ സ്വരത്തോടെ അവന് പറയുമ്പോൾ അവളിൽ നെഞ്ചിടിപ്പ് ഉയർന്നു വന്നു.... "ജീവിച്ചു തുടങ്ങണം എന്ന് വെച്ചാൽ... സർ ഞാനും..." അവന് പറഞ്ഞത് ഓർക്കേ അവള്ടെ മനസ്സിൽ വെള്ള പിരിച്ച മെത്തയിൽ നഗ്നമായ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുന്ന അവളുടെ ദൃശ്യം മനസ്സിൽ പതിഞ്ഞതും അവൾ ഞെട്ടി... അവൾ പിടപ്പോടെ അവനിൽ നിന്നു അടർന്നു മാറി... "എന്താ "അവന് കനപ്പിച്ചു ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് ചുമൽകൂച്ചി... പക്ഷെ അവള്ടെ മുഖം ചുവന്ന് തുടിക്കുന്നത് അവന് കൗതുകത്തോട് കൂടെ നോക്കി.... അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ പുറത്തേക്ക് നടന്നു ... അപ്പോഴും നഗ്നമായ അവന്റെ നെഞ്ചിൽ കിടക്കുന്ന ചിത്രം മനസ്സിൽ തെളിഞ്ഞു വന്നു... അവൾ ഇരുകൈ കൊണ്ടും മുഖം പൊത്തി... "ശ്യേ ഞാനെന്താ ഇങ്ങനെ ഓർക്കുന്നെ ... മോശം"അവൾ സ്വയം തലക്ക് കൊട്ടികൊണ്ട് നടന്നു...

************* "നീ എവിടെ ആയിരുന്നു " എന്തോ ആലോചിച്ചു മുറിയിൽ കയറുന്ന ആയിഷയെ കണ്ടു അവൻ കനപ്പിച്ചു ചോദിച്ചു... "അത് ഞാൻ താഴെ "അവൾ അവനെ ഞെട്ടികൊണ്ട് നോക്കി... "നിന്നോട് പറഞ്ഞതല്ലേ അവന് ഉണ്ടാകുമ്പോൾ താഴെ 10 മിനുട്ടിൽ കൂടുതൽ നിൽക്കണ്ടാ എന്ന് " അവന് പറഞ്ഞത് കേട്ട് അവൾ ആണെന്ന് തലയാട്ടി... അവള്ടെ ഭാവം കാണെ അവന് ദേഷ്യത്തിൽ മുഖം തിരിച്ചു... എങ്കിലും അവൾ എന്തോ ഓർത്തു അവനടുത്തു ഇരുന്നു.... "അതെ"അവൾ വിളിച്ചത് കേട്ട് അവന് കണ്ണുരുട്ടി നോക്കി... "എനിക്ക് ഇഷ്ടല്ലാ നീ അവനു മുന്നിൽ..."അവൾ ചുണ്ട് പിളർത്തിയത് കണ്ടു അവന് തറപ്പിച്ചു നോക്കി പറഞ്ഞു... "പക്ഷെ ശാമിൽക്കയിൽ നിന്നും എനിക്ക് "അവൾ എന്തോ പറയാൻ വന്നതും അവന് തടഞ്ഞു... "മിസ്രിക്ക് സംഭവിച്ചത് നിനക്കും സംഭവിക്കാതിരിക്കാൻ ആണ് "അവനിൽ വേദനയും ദേഷ്യവും പകയും നിറഞ്ഞു നിന്നു.... "എന്നാൽ എനിക്ക് അങ്ങനെ സംഭവിക്കില്ലെങ്കിലോ " ആയിഷയുടെ ഉറച്ച വാക്കുകൾ കേൾക്കേ ആദി അവളെ മനസ്സിലാകാതെ നോക്കി... "അതെ... ശാമിൽക്കാക്ക് ഒരിക്കലും എന്നോട് അങ്ങനെ ചെയ്യാൻ കഴിയില്ലാ... കള്ള് കുടിച്ചു കാണുമ്പോൾ പേടിയാകും അറപ്പുള്ള വാക്കുകളും പറയും... എന്നാൽ എന്നേ മറ്റൊരു രീതിയിൽ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല " അവൾ പറയുന്നത് കേൾക്കെ അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... "എന്തെ നീ അവനെ ന്യായീകരിക്കുകയാണോ... നിന്നെക്കാൾ കൂടുതൽ അവനെ ഞാൻ കണ്ടതാ... ന്റെ മിസ്രിയോട് അവന് " "മിസ്രിതയോട് ശാമിൽക്കാക് പ്രണയം ആയിരുന്നെങ്കിലോ" എടുത്തടിച്ച പോലെ അയിശു പറഞ്ഞത് കേൾക്കെ അവന് ഞെട്ടി അവളെ നോക്കി... എന്നാൽ എന്തോ അറിഞ്ഞത് പോലെയുള്ള അവള്ടെ മുഖം കാണെ അവനിൽ സംശയം നിറഞ്ഞു നിന്നു..............................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...