ഒന്നായ്‌ ❣: ഭാഗം 29

 

രചന: SHOBIKA

 "പറയ് ഏട്ടാ"ചിക്കു "ഞാൻ പറയാം"ഷാഹി "ആരായാലും ഞങ്ങൾക്ക് അതാരണറിഞ്ഞാൽ മതി"ചിക്കു "അതാരന്ന് വെച്ചാൽ"ഷാഹി "വെച്ചാൽ"സനു "അതുമാറ്റരും അല്ല"ഷാഹി "ഒന്ന് പറയിണ്ടോ"ചിക്കു "അത് നിങ്ങടെ ഫ്രണ്ട് അച്ചുവാണ്"ഇടയിൽ കേറി അഭി പറഞ്ഞു. "ഇതങ്ങോട്ട് നേരത്തെ പറഞ്ഞപോരെ.ഹേ എന്താ പറഞ്ഞേ"ചിക്കു ആദ്യം കാര്യക്കില്ലാ, പിന്നെ ഞെട്ടിക്കൊണ്ട് ചോദിച്ചു. "സത്യം നിങ്ങടെ ഫ്രണ്ട് അച്ചു എന്ന ആർദ്രയെയാണ് എനിക്കിഷ്ടം"അഭി "പക്ഷെ അവൾക്ക് ഒരാളെ ഇഷ്ടണല്ലോ അപ്പൊ എങ്ങനെ ശെരിയാവും"ചിക്കു സനുന് ഒരു കണ്ണിറുക്കി കാണിച്ചോണ്ട് പറഞ്ഞു. "ഹേ അച്ചുന് ആരെയെങ്കിലും ഇഷ്ടാണോ"അഭി ഇത്തിരി സങ്കടത്തോടെ ചോദിച്ചു. "അതേലോ"ചിക്കു "അയ്യേ അപ്പോഴേക്കും മുഖം ഒന്ന് നോക്കിയേ.

"സനു "പൊന്ന് അഭിയേട്ടാ, അവൾക്ക് ഇഷ്ടപ്പെടുന്നയാൾ അഭിയേട്ടനാണ്"ചിക്കു "എന്താ പറഞ്ഞേ"കേൾക്കാൻ ആഗ്രഹിച്ചതെന്തോ കേട്ടപ്പോൾ അഭി ചോദിച്ചു. "അതെന്ന്,അഭിയേട്ടൻ എപ്പോ തുടങ്ങി എന്നറിയില്ലാ. പക്ഷെ അവൾക്ക് അഭിയെട്ടനെ കണ്ടപ്പോ തൊട്ടിഷ്ടാ.പിന്നെ ഈ കാര്യം നിങ്ങടെ ഫ്രണ്ട് ഒരാൾക്ക് അറിയാം"ചിക്കു "അതാരാ"അഭി "ദേ നിൽക്കുന്ന ഷാഹിക്കാ"സനു "ഡാ ഇവള് വെറുതെ പറയാ ഞാനും ഇപ്പോഴാ അറിഞ്ഞേ"കണ്ണുരുട്ടി നില്കുന്ന അഭിയോടായി ഷാഹി പറഞ്ഞു. "എന്നാലും ഷാഹിക്കാ ഇങ്ങൾ ഇത് അഭിയേട്ടനോട് പറയും കരുതി ഞാൻ"സനു എരിതീയിൽ എണ്ണ ഒഴിച്ചു കൊണ്ടിരിക്കുകയാണ് മക്കൾസ്. "ഡാ പന്നി.കൂടെ നടന്ന എന്നോട് ഒരു വാക്ക് "അഭി "ഡാ സത്യായിട്ടും എനിക്കറിയില്ല"ഷാഹി "അവൾ വെറുതെ പറഞ്ഞതാ ഏട്ടാ.ഷാഹിക്കാക് അറിയില്ല."ചിക്കു "പിന്നെ"അഭി "കാർത്തിയേട്ടൻ.കാർത്തിയേട്ടനായിരുന്നു അറിയാവുന്നത്.

ഞങ്ങൾ പറഞ്ഞിട്ടാ ഏട്ടൻ അഭിയേട്ടനോട് പറായാതിരുന്നേ.പിന്നെ അഭിയേട്ടൻ തന്നെ അവളോട് പറയണം എന്ന് നിർബന്ധം അവൾക്ക് ഉണ്ട്.അതോണ്ടാ അവള് പറയാഞ്ഞേ"ചിക്കു. "ആ പന്നി കാർത്തിക്ക് ഞാൻ വെച്ചിണ്ട്. പിന്നെ സനു നീ നോക്കിയിരുന്നു.ഒരു പണി ഞാൻ നിനക്കു തന്നിരിക്കും.ഷാഹിൽ ആണ് പറയുന്നേ"ഷാഹി "I am waiting"സനു "എന്തോന്നേടി"ചിക്കു "ചുമ്മാ"സനു "അല്ലാ എന്നിട്ട് എവിടെയെന്റെ.പെണ്ണ്"അഭി "ദാ വരുണ്ടല്ലോ രണ്ടും കൂടെ"സനു "അല്ലാ നിങ്ങൾ മത്രേയുള്ളോ കാർത്തിയേട്ടനും സത്യേട്ടനും ഇല്ലേ"പാറു "എന്തേ അവരെ മാത്രേ പിടിക്കുള്ളോ.ഞങ്ങളെ കണ്ണിന് പിടിക്കില്ലാനുണ്ടോ"ഷാഹി "എന്റമ്മോ.ഞാൻ വെറുതെ ചോദിച്ചതാണ് വിട്ടേക്ക് "പാറു കൈ കൂപ്പികൊണ്ട് പറഞ്ഞു. അഭി അച്ചുനേ തന്നെ നോക്കി നിൽക്കുന്നുണ്ട്.

'ഈ അഭിയെട്ടനെന്താ എന്നെ തന്നെ നോക്കി നിൽക്കുന്നേ. ഇനി വല്ല കോഴപ്പവുമുണ്ടോ.ഏയ് ഇല്ലല്ലോ.പിന്നെന്താ'അച്ചുന്റെ ആത്മ "നിങ്ങൾ വാ ഇന്ന് ചിലവ് അഭിയെട്ടന്റെ വകയാണ്"സനു "അതു ശെരിയാ ആ കാര്യത്തിൽ മാത്രം ഞാൻ ഇവളുടെ കൂടെ നിൽക്കുന്നു"ഷാഹി "അതില്ലെങ്കിലും ഉണ്ടല്ലോ ഒത്തൊരുമ്മ"ചിക്കു. "അതെന്താ അഭിയെട്ടന്റെ വക ചിലവ്"അച്ചു "അത് നീ അഭിയേട്ടനോട് തന്നെ ചോദിച്ചോ"ചിക്കു "നീ വാ പാറു നമ്മുക്ക് ഫുഡ് കോർട്ടിലേക്ക്‌ പോവാം"സനു "നീ നടക്ക്"പാറുനോടയി ചിക്കു പറഞ്ഞു. അഭിയേട്ടനോട് അച്ചുനേ കാണിച്ചു സംസാരിക്കാൻ പറഞ്ഞ് ഞങ്ങൾ ഫുഡ് കോർട്ടിലേക്ക് പോയി.പാറുനോട് കാര്യങ്ങളൊക്കെ സനു പറഞ്ഞു കൊടുക്കുന്നുണ്ട്.അച്ചു അഭിയെട്ടന്റൽ എന്താ ചോയ്ച്ചു നിൽക്കുന്നുണ്ട്.ഞാനൊന്ന് ചിരിച്ചോണ്ട് ഷാഹിക്കാടെ കൂടെ നടന്നു.

ഫുഡ് കോർട്ടിൽ പോയി ഞങ്ങൾ ഞങ്ങക്ക് അവശ്യമുള്ളതൊക്കെ വാങ്ങി കഴിച്ചോണ്ടിരിക്കായിരുന്നു.അഭിയെട്ടന്റെ ചിലവ് ആയത് കൊണ്ട് ഒന്നും നോക്കില്ലാ എല്ലാ സാധനവും വാങ്ങി കഴിച്ചു. കുറച്ചു കഴിഞ്ഞതും അവര് രണ്ടാളും വന്നു.അച്ചുന്റെ മുഖത്തെ ഭാവം കണ്ടപ്പോ തന്നെ മനസിലായി അഭിയേട്ടൻ കാര്യങ്ങളൊക്കെ പറഞ്ഞെന്ന്.ചെറിയ നാണം ഒക്കെ കാണുന്നില്ലേ ചോദിച്ചാൽ ഇല്ലാന്നേ. എന്താ ചെയ്യാ ഞങ്ങൾ നാലാൾക്കും അങ്ങനെയൊരു വികാര ഇല്ലാന്നാണ് എല്ലാരുടെയും ഒരു വെപ്പ്.അതു സത്യവുമാണ്. "എല്ലാം കൂടെ എന്നെ മുടിപ്പിക്കോടെ"അഭി "തോന്നിണ്ട്"അച്ചു "എന്താ ചെയ്യാ അപ്പോഴേക്കും അവൾക്ക് പൊള്ളിട്ടോ"സനു "ഏയ്‌ എനിക്കൊരു പ്രശ്നവുമില്ല .അല്ല എവിടെ എനിക്കുള്ളത്"അച്ചു അവൾടെ സ്വഭാവം പുറത്തെടുത്തു. "വേണേൽ പോയി വാങ്ങിക്ക് കുരിപ്പേ"പാറു

"അപ്പൊ ഞങ്ങൾക്ക് വാങ്ങിലെ"അച്ചു "ഇല്ല നിങ്ങൾ പോയി വാങ്ങിക്കോ"ഷാഹി ചവിട്ടി തുള്ളി അച്ചുവും അഭിയും കൂടെ പോയി.അതു കണ്ട് ഞങ്ങളൊന്ന് ചിരിച്ചു. പിന്നെ തിരിച്ചു പാർക്കിങ്ങിൽ വന്ന് കുറെ നേരം സംസാരിച്ചിട്ടാണ് പോയേ. ഞങ്ങൾ ഇടക്കിടെ ശോഭ മാളിൽ വെച്ച് മീറ്റ് ചെയ്യാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ കൂടുതൽ കമ്പനി ആയിട്ടോ. പാറുവാണേൽ അതിനുശേഷം കാർത്തിയേട്ടനെ കണ്ടിട്ടേയില്ല.നന്ദുനേ സോപ്പിട്ട് നടക്കുന്നുണ്ട് പെണ്ണ്.ഭാവി നാത്തൂൻ അല്ലെ.പിന്നെ ഞാൻ അതിനു ശേഷം ഇടക്ക് ഒന്നു രണ്ടു തവണ കലിപ്പനെ കണ്ടു .അടുത്തോട്ട് ചെല്ലുമ്പോഴേക്കും ആളെ കാണില്ല.ഇതു വല്ല മായാവി ആണോ എന്ന് നല്ല doubt നിങ്ങളെ പോലെ എനിക്കുമുണ്ട്.പക്ഷെ എന്റെ പ്രണയം അത് പടർന്ന് കൊണ്ടേയിരുന്നു ചെമ്പരത്തിയെ പോലെ.

പിന്നെ സനുവും ഷാഹിയേട്ടനും എപ്പോ കണ്ടാലും കീരിയും പാമ്പും കണക്കാണ്.അഭിയെട്ടനും അച്ചുവും ഏതു ടൈമിലും ഫോണിലാണ്. അപർണയുടെ ഗ്യാങ്ങും ഞങ്ങളും തമ്മിൽ എപ്പോഴും അടി തന്നെയാണ്.അങ്ങനെ ഒരു ദിവസം കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് ആ സംഭവം ഉണ്ടായേ. "എടി നാളെ വീട്ടിലേക്ക് പോണ്ടേ"ചിക്കു "അഹ്ടി അമ്മ നേരിട്ട് വീട്ടിലേക്ക് ചെല്ലാൻ ഭീഷണി കെട്ടിയിട്ടുണ്ട്.കഴിഞ്ഞതവണത്തെ പോലെ വല്ലവടെയും കറങ്ങി തിരിഞ്ഞു വീടെത്തരുത് എന്ന് പറഞ്ഞിട്ടുണ്ട്"പാറു "എന്നോടും പറഞ്ഞിട്ടുണ്ട്.പിന്നെ വീട്ടിലേക്ക് പോവുമ്പോ മാളു ബാർബിനെകൊണ്ട് ചെന്നില്ലേൽ മിണ്ടൂലാന്ന് ആണ് പറഞ്ഞിരിക്കുന്നെ.നീ വാ നമ്മുക്ക് ദാ ആ ഷോപ്പിൽ പോയി ഇപ്പൊ തന്നെ വാങ്ങാം.ഇല്ലേൽ ചിലപ്പോ നാളെ പോവാൻ നിൽക്കുമ്പോ ടൈം കിട്ടില്ലാ"ചിക്കു

ബാർബിയൊക്കെ വാങ്ങി തിരികെയിറങ്ങിയപ്പോഴാണ് ചോക്ലേറ്റ് കൂടി വാങ്ങിക്കാം കരുതിയെ. അവരോട് പറഞ്ഞ് ഞാൻ വാങ്ങിക്കാൻ പോയി.വാങ്ങി തിരികെ വന്നപ്പോഴാണ് അവർ റോഡിന്റെ അപ്പുറത്ത് നിൽക്കുന്നത് കണ്ടേ.പിന്നെ ഞാൻ റോഡ് ക്രോസ്സ് ചെയ്ത അപ്പുറത്തേക്ക് പോവുവയിരുന്നു.ഒരു ലോറി എന്റെ നേരെ വന്നു. "ആ....."ചിക്കു "ചിക്കു...."ഒരു ഞെട്ടലിന് ശേഷം പാറു ചിക്കുന്ന് വിളിച്ചോണ്ട് അവൾടെ അടുത്തേക്ക് ഓടി. പാറുവും അച്ചുവും സനുവും ഒക്കെ കരഞ്ഞോണ്ട് ചിക്കുവിനെ വിളിക്കുന്നുണ്ട്.പക്ഷെ ചിക്കുവിൽ നിന്ന് ഒരു പ്രതികരണവും ഇല്ലായിരുന്നു.രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു.ആരൊക്കെയോ ചേർന്ന് അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.ഒരു പാവ കണക്കെ പാറുവും സനുവും അച്ചുവും ആ വണ്ടിയിൽ കേറി പോയി....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...