ഒന്നായ്‌ ❣: ഭാഗം 33

 

രചന: SHOBIKA

"അവൾക്ക് അറിയാവുന്ന ഒരു മുഖം നിന്റേത് മാത്രമാണ്,അതായത് അവള് സ്നേഹിക്കുന്നയാൾ.സോ ഇനി നിനക്ക് മാത്രമേ അകലെ തിരിച്ചു കൊണ്ടുവരാൻ പറ്റു."ഷാഹി "എങ്ങനെ"സത്യ "നിന്റെ കെയറിങ്ങിലൂടെ, സ്നേഹത്തിലൂടെ,നീയും അവളെ തിരിച്ചു സ്നേഹിക്കുന്നുണ്ട് എന്ന് അവൾ മനസ്സിലാക്കണം.നിന്നിലൂടെ പഴയ ചിക്കുനേ കൊണ്ടുവരാൻ കഴിയും"ഷാഹി "നടകോടാ"അഭി "നടക്കും പക്ഷെ നീ സഹകരിച്ചേ പറ്റു. തീരുമാനം നിന്റെയാണ്.As ur wish"ഷാഹി സത്യയോടായി പറഞ്ഞു. "നീ ആലോജിക്ക് എന്നാൽ"അഭി. ~~~~~~~~~ (സത്യ) രാവിലെ എണിറ്റപ്പോൾതൊട്ട് മനസിനത്രെ സുഖമൊന്നും ഉണ്ടായില്ല.ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു. അതത്രെ കാര്യകാതെ ഹോസ്പിറ്റലിലേക്ക് ഇറങ്ങി. ഡെയിലി ഒരു heart സർജറി എങ്കിലും ഉണ്ടാവും.ഇന്നും ഉണ്ടായിരുന്നു ഒരെണ്ണം.അതു കഴിഞ്ഞ് പുറത്തിറങ്ങി ഫോൺ നോക്കിയപ്പോഴാണ് കാർത്തിടെ മെസ്സേജ് .അവരുടെ ചിക്കുന് അക്‌സിഡന്റ ആയി.ഇവിടെ അഡ്മിറ്റാണ്. റൂം no 421 എന്ന് അവൻ msg അയച്ചിരിക്കുന്നത്. അവര് മൂന്നാൾക്കും ഈ ചിക്കുനേ കുറിച്ച് പറയാനാണ് നേരമുള്ളു.ആ കക്ഷിയെ ഒന്നു കാണണം എന്ന് കുറെ ആയി വിചാരിക്കുന്നു.

ഇന്നാണ് അതിനുള്ള അവസരം കിട്ടിയേ.പിന്നെ ഒക്കെ അറിയാലോ.ഇവിടം വരെ എത്തി നിൽക്കുന്നു.അവർ പറയുന്ന ഹെല്പ് ഒക്കെ ചെയ്യണം എന്നുണ്ട്.എന്തു ചെയ്യാനാ അതിനു കഴിയണ്ടേ. "ടാ സത്യ എന്തായി നിന്റെ തീരുമാനം"കാർത്തിയാണ് "അതുപിന്നെ എനിക്ക് പറ്റിലെടാ"സത്യ "എന്തുകൊണ്ട് പറ്റില്ല."ഒന്ന് ഞെട്ടിയിട്ട് കാർത്തി ചോദിച്ചു. "അതുപിന്നെ"സത്യ "നീ കാര്യം പറയുന്നുണ്ടോ സത്യ.നീ ഇതിനു സമ്മതിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. പിന്നെ ഇതിനു സമ്മതിക്കാൻ പറ്റാതത്തിന് പിന്നിലുള്ള കാരണം.അതാണ് എനികറിയേണ്ടേ"കാർത്തി "അവളെ സ്നേഹിക്കുന്നത് പോലെ അഭിനയിക്കാൻ എനിക്ക് പറ്റിലെടാ"സത്യ "നീ അഭിനയിക്കണ്ടാ,ജീവിച്ചാ മതിടാ"കാർത്തി ഞാൻ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. "ഡാ നീയറിയാത്ത ഒരു കാര്യമുണ്ട്.എനിക്കൊരു കുട്ടിയെ ഇഷ്ടമാണ്"സത്യ "What! oh funny. വെറുതെ ഇങ്ങനെ തളളല്ലേ.പ്രേമം അതും നിനക്ക്. ഞാൻ വിശ്വസിക്കില്ല മോനെ.വേറെ വല്ലതും ഉണ്ടേൽ പറ"കാർത്തി ചിരിച്ചു കൊണ്ട് പറഞ്ഞു. 'ഇവനെ കൊണ്ട്.'സത്യടെ ആത്മ "ഡാ പട്ടി, ഞാൻ സീരിയസ് ആയി പറഞ്ഞേ.എനിക്കൊരു കുട്ടിയെ ഇഷ്ട്മാണ്. അതും മൂന്നു വര്ഷമായിട്ട്"

സത്യ ഞാനത് പറഞ്ഞതും അവന്റെ മുഖം ഒന്നു മാറി. 'ദൈവമേ പണിയാവോ'ആത്മ ഓഫ് സത്യ "നീ പറഞ്ഞത്.സത്യമാണോ"കാർത്തി "അതേ"സത്യ "നീ ഇത് എന്തുകൊണ്ട് ഇത്രയും കാലം പറഞ്ഞില്ല.എനിക്കൊരാളെ ഇഷ്ടപ്പെട്ടപ്പോൾ ഞാൻ ആദ്യം വന്ന് പറഞ്ഞത് നിന്നോടല്ലേ.ഞാൻ എൽഖ് കാര്യവും നിന്നോടല്ലേ പറയാറുള്ളത്. എല്ലാ കാര്യവും നമ്മൾ ശരി ചെയ്യാറുള്ളതല്ലേ.അപ്പോഴൊന്നും നീ ഇത് പറഞ്ഞിട്ടില്ലല്ലോ"കാർത്തി അവനോട് പറയാത്തതിലുള്ള അമർഷം അവന്റെ വാക്കകളിലുണ്ട്.ശെരിയാണ് അവൻ പറഞ്ഞത്. അവന് ഒരു കുട്ടിയെ ഇഷ്ടപ്പെട്ടപ്പോൾ ആദ്യം വന്നു പറഞ്ഞത്.എന്നോടാണ്. എനിക്ക് ഇഷ്ടപ്പെട്ടാൽ മാത്രേ continue ചെയ്യൂ എന്നു പറഞ്ഞാവനാണ്.ആ അവനോട് ഞാൻ മറച്ചു വെച്ചത് തെറ്റു തന്നെയാണ്. "നീയെന്താ ഒന്നും പറയാത്തെ"കാർത്തി "അത് ഞാൻ ആ കുട്ടിയോട് എന്റെ ഇഷ്ട്ടം ഇതുവരെ പറഞ്ഞിട്ടില്ല.ആ കുട്ടിയുടെ പേരോ നാടോ ഒന്നും എനിക്കറിയില്ല.പിന്നെ അവളെ ഞാൻ ആകെ കൂടെ മൂന്നു പ്രാവശ്യമാണ് കണ്ടിട്ടുള്ളുത്.അതും രണ്ടര വർഷങ്ങൾക്ക് മുമ്പ് അതുകൊണ്ടാണ് നിന്നോട് പറയാതിരുന്നെ.സോറി ഡാ"സത്യ

"ഹേ"കാർത്തിടെ കിളികളൊക്കെ പറന്നു പോയി മക്കൾസ്. "ഹഹഹാ" ഇതെവിടുന്ന ഈ ചിട്ടി കേൾക്കുന്നെ എന്നു നോക്കിയപ്പോൾ ഷാഹിയും അഭിയും നിന്ന് ചിരിക്കുന്നു.ഇവന്മാരെന്താ ഇങ്ങനെ നിന്ന് ചിരിക്കണേ. "എന്താടാ എന്തിനാ നിങ്ങൾ ചിരിക്കണേ"സത്യ "പിന്നെ ചിരിക്കാതെ, മൂന്നു വർഷം ഒരു പെണിനെ അവളറിയാതെ സ്നേഹിക്കാ.എന്നാലോ അവൾടെ പേരോ ഡീറ്റൈൽസോ എന്തിന് കണ്ടിട്ട് പോലും കാലങ്ങളായി.അവളെയും ഓർത്തു ഇപ്പോഴും ഇരിക്കാ പറഞ്ഞാൽ ചിരിക്കാനല്ലാതെ പിന്നെന്താ പറയാ"അഭി "അപ്പ്പ് നിങ്ങടെ ചിക്കുവോ.അവളും അവൾടെ ദേവേട്ടനെ മനസിലിട്ട് നടക്കുന്നത്.അതോ"സത്യ "അതും ഇതും വേ ഇത് റെ.അവള് മനസിലിട്ട് നടക്കുന്നത് മരിച്ചുപോയ ഒരാളെ.പക്ഷെ നീയോ കല്യാണവും കഴിഞ്ഞ് കുട്ടിയും മക്കളുമായി കഴിയണ ആരേലും ആയിരിക്കും"ഷാഹി "ഒന്നു പോയെടാ.കല്യാണം ഒന്നും കഴിഞിണ്ടാവില്ല"സത്യ "എന്താ നിനക്കിത്ര ഉറപ്പ്.രണ്ടു മൂന്നു കൊല്ലമായില്ലേ അവളെ കണ്ടിട്ട്.ഇവന്മാര് പറഞ്ഞപോലെ അവൾടെ കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയി, ഭർത്താവിനേം നോക്കി ഇരിക്കുന്നുണ്ടാവും.അല്ലേൽ അവള് വേറെയരേലും സ്നേഹിക്കുന്നുണ്ടാവും .

നീ ആ കുട്ടിനെ മറക്ക്.ഇത് നീ അന്നേ ഞങ്ങളോട് പറഞ്ഞായിരുന്നേൽ ഞങ്ങൾക്ക് നിന്നെ ചിലപ്പോ സഹായിക്കാൻ പറ്റിയേനെ. ഇനിയെന്തു ചെയ്യാനാ.നീ ഇങ്ങനെ സിംഗിൾ ആയി നടക്കാൻ എന്തായാലും ഞങ്ങളും സമ്മതിക്കില്ല പിന്നെ അമ്മ തീരെ സമ്മതിക്കില്ല.അമ്മ ഇപ്പൊ തന്നെ മക്കളുടെ കല്യാണം കാണണം പറഞ്ഞ് പിന്നാലെ നടക്കാൻ തുടങ്ങിട്ട് കുറച്ചായി.അമ്മയോട് നീ എന്തു പറയും.പിന്നെ ചിക്കു നല്ല കുട്ടിയാണ്. അവളെ നിന്റെ ഭാര്യയായി വരുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ.എനിക്ക് മാത്രല്ല ഇവർക്കും.നീ നന്നായി ഒന്നൂടെ.ആലോജിക്ക്."കാർത്തിയാണ് "അത് നീ എന്തോ ചെയ്യ്.പക്ഷെ ചിക്കുന്റെ കാര്യത്തിൽ എന്തേലും ചെയ്തേ പറ്റു.ആള് ചിലപ്പോ ഇനി violent ആയെന്നു വരാം.അപ്പൊ നമ്മുക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയെന്ന് വരില്ല.നീ തന്നെ അതിനും ഹെല്പ് ചെയ്യേണ്ടി വരും.നമ്മുടെ കയ്യിൽ അധികം സമയമില്ല.അപ്പൊ ആലോജിക്ക്.നിങ്ങൾ വാ"ഷാഹി അതും പറഞ്ഞ് അവരേം കൂട്ടി പോയി. അവർ പറഞ്ഞതൊക്കെ ശെരിയാണ് ഞാൻ സ്നേഹിക്കുന്ന കുട്ടിയെകുറിച്ചു ഞാൻ അവരോട് പറഞ്ഞിട്ടുമില്ല ഞാൻ അനേഷിച്ചതുമില്ലാ.അവര് പറഞ്ഞപോലെ ഇന്ന് ഇപ്പൊ അവളുടെ കല്യാണം കഴിഞ്ഞിണ്ടാവും.എന്തോ അവൾടെ ആ കണ്ണുകളും സംസാരവും ഒന്നും മറക്കാൻ കഴിയുന്നില്ല.

ഇനി അവർ പറയുന്ന പോലെ അവൾ ഇപ്പോഴും സിംഗിൾ ആയിട്ടാണ് ഉള്ളതെങ്കിലോ. ഓ confusion. എന്തായാലും ഇത്രയും നാലും കാർത്തിയും അച്ഛനും അമ്മയും നന്ദുവും ഒക്കെ പറഞ്ഞതുപോലെ അവരുടെ ഇഷ്ടത്തിനല്ലേ എല്ലാം തീരുമാനിച്ചേ. ഇതും അവർക്ക് വിട്ടേക്കാം.അവരെന്റെ നല്ലതിന് വേണ്ടിയാണ് പറയുക.അവര് പറയുന്നതല്ലാതെ ഞാൻ വേറെ ആര് പറയുന്നതാ കേൾക്കേണ്ട ലെ.അഹ് എന്തേലും ആവട്ടെ.ഇനിയിപ്പോ ഞാൻ കാരണം വെറുതെ ആ കുട്ടിക്ക് ഒന്നും സംഭവിയ്ക്കരുത്.എല്ലാം തീരുമാനിച്ചുറപ്പിച്ചു അവരുടെ അടുത്തേക്ക് പോയി. അപ്പോഴാണ് മാളൂ എന്റെ അടുത്തേക്ക് ഓടി വന്നേ.എന്തോ അവളെ കണ്ടപ്പോ മനസൊക്കെ ശാന്തമായ പോലെ. "എന്താ മാളു"സത്യ "ഡോ...ക്..ടറെ"മാളു കിതച്ചോണ്ട് വിളിച്ചു. "എന്താടാ"സത്യ "അതേ ഡോക്ടറെ ഡോക്ടർ ആണോ എന്റെ ശ്രീയേച്ചിയെ സ്നേഹിക്കുന്നെ.ഡോക്ടർ പറയോ ശ്രീയേച്ചിയോട് മാളൂട്ടിയോട് മിണ്ടാൻ.മാളൂട്ടി ഇനി വഴക്കൊന്നും ഉണ്ടാക്കില്ല പറയോ.നല്ല കുട്ടിയായി ഇരുനോളം എന്നു പറയോ.എന്നോട് മിണ്ടാൻ പറയോ ഡോക്ടറെ"മാളു ചുണ്ട് ചുളുക്കി കൊണ്ട് സത്യയോട് പറഞ്ഞു. "ആര് പറഞ്ഞു, മാളൂട്ടിയോട് ചേച്ചി മിണ്ടുല്ലോ.

ഇപ്പൊ വയ്യാത്തൊണ്ടല്ലേ"സത്യ "അല്ലാലോ ചേച്ചി പറയണത് ഞാൻ കേട്ടല്ലോ.ഞങ്ങളെയൊന്നും ചേച്ചിക്ക് ഓര്മയില്ലല്ലോ. ഡോക്ടറേ മാത്രല്ലേ ഓര്മയുള്ളൂ."മാളു "മോളോട് ആരാ ഇതൊക്കെ പറഞ്ഞേ."സത്യ "കണ്ണേട്ടനും സ്നേയിചിം, അമ്മയും അച്ഛനുമൊക്കെ പറഞ്ഞു കേട്ടല്ലോ"മാളു "മാളൂട്ടിയോട് ചേച്ചി മിണ്ടും ട്ടോ.ഡോക്ടറല്ലേ പറയുന്നേ."സത്യ "സത്യാനോ "മാളു "സത്യം"സത്യ "Pinky promise"മാളു കൈ നീട്ടിക്കൊണ്ട് പറഞ്ഞു "പിങ്കി പ്രോമിസ്"സത്യ "നല്ല ഡോക്‌ടർ "അതും പറഞ്ഞ് സത്യക്കൊരു ഉമ്മയും കൊടുത്ത് അവളോടി. ~~~~~~~~~ "കാർത്തി"സത്യ "ഹാ നീയോ വാ.എന്തായി.വല്ലതും തീരുമാനിച്ചോ"കാർത്തി "Yeah. തീരുമാനിച്ചു"സത്യ "എന്ത്"കാർത്തി ആകാംഷോയോടെ ചോദിച്ചു "നിങ്ങൾ പറയുമ്പോലെ ചെയ്യാൻ ഞാൻ തയ്യാറാണ്"സത്യ "ശേരിക്കും നീ മനസ്സറിഞ്ഞ് തയ്യാറായതല്ലേ"അഭി "അതേ "സത്യ "എങ്കിൽ വാ.ആദ്യം നമ്മുക്ക് അവളോട് കയറി സംസാരിക്കാം.അവിടെ നിന്നവട്ടെ തുടക്കം തന്നെ."ഷാഹി "അല്ലേലും അതങ്ങനെയാണലോ വേണ്ടേ"കാർത്തി. അങ്ങനെ അവരെല്ലാം കൂടെ ചിക്കുവിന്റെ റൂമിലേക്ക് പോയി....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...